താൾ:CiXIV265b.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്വംപുരാണം (൨൯)

വ്യനായിട്ടുണ്ടായതാരിന്നിപ്പൊൾ ജ്ഞാനിയായൊരുമുനിയുണ്ടത്രവന്നി
ട്ടിപ്പൊൾ ദ്ധ്യാനംകൊണ്ടൊഴിച്ചീടും സൎവ്വവ്യാധിയുമവൻ ഇന്നിപ്പൊൾ
നിശാശൂരന്തന്നുടെഭവനത്തൽ ചെന്നുതെവാരിച്ചിരിക്കുന്നിതെന്നറി
ഞ്ഞാലും നിങ്ങളെല്ലാരുമെങ്കിലിവിടെത്തന്നെനില്പിൻ അങ്ങുചെന്ന
സ്മൽ പാദംവണങ്ങിവന്നീടുന്നെൻ എന്നുരചെയ്തുനിശാശൂരമന്ദിരം
പുക്കു വന്ദിച്ചുവീണുനമസ്കരിച്ചെൻഭക്തിയൊടെ അന്നെരം ഞാനും മ
മദെഹത്തിൽ പ്രവെശിച്ചു നന്നായിവന്നതെഴുനില്ക്കെന്നുചൊല്ലീടിനെ
ൻ പിന്നെഞാൻ സഹ്യപാലന്തന്നുള്ളിൽ പ്രവെശിച്ചു വന്ദിച്ചുചൊല്ലീ
ടിനെനിന്നുതൊട്ടിന മെലിൽ നിന്തിരുവടിയുടെദാസനായിരിപ്പൻ ഞാ
ന ന്തരമില്ലമെന്നുപറഞ്ഞുപുറപ്പെട്ടെൻ ചൊല്ലിയെൻ കാട്ടാളന്മാരൊ
ടിനിനിങ്ങളാരും ചെല്ലായ്കനിശാശൂരന്തന്നുടെമന്ദിരത്തിൽ ഇവിടെ
യൊരാണ്ടിരിക്കെണമിമ്മുനിവരൻ അവനുനമ്മെക്കണ്ടാൽ തപസ്സിൻബാ
ധാവരും നിന്തിരുവടിക്കിഷ്ടമാംവണ്ണമിരിക്കെണം സന്താപം നമുക്കെ
ന്നാൽതീൎക്കുമീ മുനിവരൻ എന്നെല്ലാഞ്ചൊല്ലിബൊധം വരുത്തിയവൎക്കെ
ല്ലാം നന്നായിസഹ്യപാലനായിരുന്നീടും പകൽ അസ്തമിച്ചാൽ ഞാൻ മ
ദെഹത്തിലകം പുക്കു നിത്യകൎമ്മങ്ങൾ ചെയ്തുവെടരെച്ചെന്നുകണ്ടു സ
ഹ്യപാലന്റെ വ്യാപാരങ്ങൾ ചൊദിച്ചുകൊണ്ടു ഗൃഹ്യമായതും ചെയ്തുനിത്യ
വും രാത്രിതൊറും ഉറക്കം നിശാശൂരൻ ഗൃഹത്തിൽ‌വെണമെന്നു മുറപ്പി
ച്ചെതുമൊരുശങ്കയുമുണ്ടാകാതെ പകലെല്ലാമെസഹ്യപലനായ്വസിച്ചീടും
സുഖമെരാത്രിതൊറും ഞാനായുമിരുന്നീടും ഒരാണ്ടുകാലമെവം കഴിഞ്ഞൊര
നന്തരം ഘൊരമായ്ക്കാണായ്വന്നുദുൎന്നിമിത്തങ്ങളെല്ലാം അപ്പൊൾ ഞാ
നവരൊടുചൊല്ലിയെനെല്ലാരൊടും കല്പിച്ചതെന്തുനിങ്ങൾ ഞാൻ ചൊല്ലു
ന്നതുകെൾപ്പിൻ ഇവിടെകാണ്മാനൊരുദുൎന്നിമിത്തങ്ങളെല്ലാം ഇവി
ടെയിരുന്നാലാപത്തൊഴിഞ്ഞുണ്ടായ്വരാ അതിനുചിലകഥകളെയും പറ
ഞ്ഞൊപ്പിച്ചതിവെഗത്തൊടവർകളെയും കൂട്ടികൊണ്ടു കിഴക്കും ദിക്കുനൊ
ക്കിപ്പൊയൊരുമലയിൽച്ചെ ന്നഴകിയൊരുരാജധാനിയും പണിതീൎത്തു
സുഖിച്ചുചിലദിനംവസിച്ചൊരനെരം ചികിത്സ്യമില്ലാതൊരുരൊഗത്തെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/33&oldid=180562" എന്ന താളിൽനിന്ന് ശേഖരിച്ചത്