താൾ:CiXIV265b.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്വംപുരാണം (൭)

ഖ്യമന്ത്രംകെട്ടുകെട്ടിരുന്നീടും അതിനാലാത്മശുദ്ധിയുണ്ടായീതിവൎക്കെറ്റം
ങ്ങധുനാവൈകുണ്ഠലൊകത്തിനുപാത്രമായാർ കാലദൂതന്മാരതു കെട്ടുവി
സ്മയം പൂണ്ടു കാലനൊടിവയെല്ലാംചെന്നുടനറിയിച്ചാർ അന്തകന്താ
നുമന്നുതുടങ്ങിയഷ്ടാക്ഷരം സന്തതം ജപിച്ചിരുന്നീടിനാൻ ഭക്തിയൊടെ
വിഷ്ണുദൂതന്മാർ ചണ്ഡാലനെയുമവളെയും വിഷ്ണുലൊകത്തിങ്കലാക്കീടിനാ
രതുകാലം അത്രമാഹാത്മ്യമുണ്ടഷ്ടാക്ഷരമന്ത്രത്തിനെ ന്നദ്രികന്യകയൊ
ടു ഭഗവാനരുൾ ചെയ്തു ചിത്രമെന്നൊത്തുദെവീവിസ്മയപ്പെട്ടുപാരം മൃത്യു
നാശനനൊടുപിന്നെയും ചൊദ്യംചെയ്തു ബ്രാഹ്മണൻ വിഷ്ണു ഭക്തൻ വൃ
ത്തവനാത്മജ്ഞാനാ ധാൎമ്മികനുരുപൊദാനയാഗാദികൎമ്മം ചെയ്തു നിത്യ
വുമഷ്ടാക്ഷര മന്ത്രവും ജപിച്ചാത്മശുദ്ധിയും വന്നുമൊക്ഷപരമായിരിപ്പവ
നെന്തൊതമൂലം നിഷാദൻ കയ്യാൽമരിപ്പാനും ബന്ധമുണ്ടായ തരുൾചെ
യ്യെണം ഭഗവാനെ കെൾക്കനീയെങ്കിലതിങ്കാരണം ചൊല്ലാമെല്ലൊ നീ
ക്കാമല്ലൊരുവൎക്കും കൎമ്മത്തിൻ ഫലമെടൊ എങ്കിലബിജൻ മുന്നന്തന്നുടെ
ഗൃഹത്തിങ്കൽ പങ്കങ്ങളെല്ലാം നീക്കിവസിച്ചീടിനകാലം മാതഗേജാതി
യായൊരച്യുതഭക്തൻ വന്നാ നാതങ്കം പൂണ്ടുവിശന്നൊദവും ദാഹത്തൊ
ടും മാതംഗജാതിയെന്നൊത്തെറ്റവും നിന്ദയോടും എതുമെ കൊടുത്തി
ലപൈദാഹമടക്കുവാൻ പിന്നെ മറ്റൊരെടത്തുചെന്നവന്ദിരന്നപ്പൊ
ൾ തണ്ണീരും ചൊറും കൊടുത്തിടിനാരവർകളും ഭൂദെവൻ വിഷ്ണുഭക്തനാ
കിയൊരതിഥിയെ മാതംഗജാതിയെന്നൊത്തവമാനിൎക്കമൂലം വ്യാധനാ
ലകപ്പെട്ടുമരണമറികനീ ജാതിഭെദങ്ങളില്ല വിഷ്ണുഭക്തന്മാൎക്കെതും വിഷ്ണു
ഭക്തന്മാർ വസിച്ചീടിനദെശം കണ്ടാൽ ജിഷ്ണു മുഖ്യത്മാരായദെവകൾ വ
ന്ദിക്കുന്നൂ വിഷ്ണു ഭക്തിക്കുള്ളൊരുമഹത്വം കെട്ടുദെവീ വിസ്മയപ്പെട്ടുവ
ന്ദിച്ചമ്പൊടുചൊദ്യംചെയ്തു കലിദൊഷത്താലെറ്റജ്ഞാനനിമഗ്നരാ
യ്മലിനചിത്തന്മാരാമ്മാനുഷജാതികൾക്കു മംഗലന്നൽകുമഷ്ടാക്ഷരിയെ
ജ്ജപിപ്പതിനെങ്ങിനെയവകാശം വരുന്നൂ ഭഗവാനെ ഉത്തമൻമാരാ
യെറ്റംസാത്വീകഗുണമുള്ള മൎത്യന്മാൎക്കൊഴിഞ്ഞതിനെത്തുവാൻ പണിയെ
ത്രെ എങ്കിലൊപരഗതിവരുവാൻപെരുവഴി പങ്കജവിലൊചനെക

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/11&oldid=180539" എന്ന താളിൽനിന്ന് ശേഖരിച്ചത്