താൾ:CiXIV265b.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൮) വില്വംപുരാണം

ടുങ്ങികൂടുന്നുഞാൻ ഇപ്പൊഴതെതുമറിയുന്നെനല്ലയ്യൊകഷ്ടം മാനസമാ
യുമിത്ഥം കാമികമായുമുള്ള നാനാദുഃഖങ്ങൾകൊണ്ടുപീഡിക്കുമെന്റെചി
ത്തം കുണ്ഡലിതന്നാൽഗ്രസിക്കപ്പെട്ടുഗളസ്ഥമാം മണ്ഡൂകമ്പൊലെഭയ
പ്പെട്ടിരിക്കുന്നുപൊറ്റി ഇനിക്കുഭഗവാങ്കൽഭക്തിയുണ്ടെന്നതാകിൽ കന
ക്കദുരിതവുമുണ്ടാകയില്ല നൂനം എന്നുടെപാപത്തിനാലുറെക്കുന്നീലഭക്തീ
പിന്നെയെങ്ങിനെദുഃഖത്തൊടുവെർപെടുന്നുഞാൻ നിന്തിരുവടിക്കെ
ന്നിൽകരുണയുണ്ടെന്നാകിൽ സന്താപമെല്ലാന്തീരും ഭക്തിയും വൎദ്ധിച്ചീ
ടും ഭക്തിയെന്നൊഴിഞ്ഞൊന്നുമൎത്ഥീച്ചീടുന്നെനല്ല ഭക്തിയുണ്ടായാൽമ
റ്റൊന്നുംവരെണ്ടതുമില്ലെ ദുഃഖിതനാകുമെന്നെക്കുറിച്ചുകാരുണ്യവു മുൾ
ക്കാമ്പിലുണ്ടാകെണം സത്വരന്ദയാനിധെ രൊഗിയായുള്ളവനെക്കുറിച്ചു
ഭിഷക്കിനാൽ വെഗെനകരണീയംഭെഷജംസിദ്ധൌഷധം അൎത്ഥിയാ
യുള്ളൊരുഞാനെത്രയും നീചനെല്ലൊ അത്യൎത്ഥമുന്നതിമാനഭിയാചിതൻഭ
വാൻ ഉപകാരത്തെനിരൂപിച്ചല്ലമഹാത്മാക്കൾ കൃപയെച്ചെയ്തീടുന്നുദീന
ന്മാർവിഷയമായമ്പിനൊടൊരുത്തനെക്കുറിച്ചുകൃപയുള്ളിൽ സംഭവിച്ചീ
ടുന്നാകിൽനിന്തിരുവടിക്കിപ്പൊൾ മുമ്പിനാലെന്നെകുറിച്ചുണ്ടാകവെണം
നാഥ സമ്പ്രതിദുഃഖിതനായിത്രിഭുവനത്തിങ്ക ലെമ്പൊറ്റിയ സമനായി
ട്ടില്ലൊരുത്തനും നിമ്പാദാംബുജമെല്ലനെരവുംവണങ്ങുന്നെൻ കാക്കൽവീ
ണുടൻ നമസ്കരിക്കയൊഴിഞ്ഞുമ റ്റൊൎക്കുമ്പൊളനുഗ്രഹകാരണമില്ലയെ
ല്ലൊ സെവകജനത്തിന്റെ ദുഃഖത്തെക്കളവാനായ്സാവധാനത്വന്തന്നെ
ഭൂഷ്ണമ്മഹാത്മനാം ദുഷ്കൃതാംബുധിയിൽനിന്നുദ്ധരിപ്പിച്ചീടുവാനുൾക്കാ
മ്പിൽഭവാനെന്തുദണ്ഡമില്ലതുപാൎത്താൽ സൃഷ്ടിയുംസംഹാരവുമിക്കണ്ടജ
നങ്ങൾക്കു ദൃഷ്ടിതൻ വികാരവുമുടനെ നിമെഷവും ഇത്രമാത്രമെവെണ്ടു
കെവലമെന്നെദുരി താബ്ധിയിൽ നിന്നുകരെറ്റീടുവാനെന്തുദണ്ഡം ദുരിതം
ചെയ്താനിവനെന്നുപെക്ഷിക്കുന്നാകിൽ പെരികക്കുറ്റമടിയനില്ലെന്നറി
യെണം ശിക്ഷിക്കവെണം ദാസജനത്തെഭൎത്താവുതാൻ ശിക്ഷിതാവിനുത
ന്നെകുറ്റമായ്വരുമെത്രെ അപരാധങ്ങൾപലചെയ്താനെങ്കിലുമുള്ളിൽ കൃപ
ണന്മാരെക്കുറിച്ചെതുമെദൊഷമതിന്നുണ്ടാകുന്നീലമഹാപുരുഷന്മാൎക്കുപു

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/42&oldid=180574" എന്ന താളിൽനിന്ന് ശേഖരിച്ചത്