താൾ:CiXIV265b.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്വംപുരാണം (൧൯)

രമെശ്വരധൎമ്മം ഇക്കാലം കലിതന്നാലുണ്ടായദുഃഖമെല്ലാം നീക്കുന്നുണ്ട
തിൻ പ്രകാരത്തെയും കെട്ടുകൊൾക ദീൎഘകാലത്തു ഭൂമിതന്നിൽ വാഴുവ
നെല്ലൊ ഉണ്ടൊരുമുനിസുതനാമലകാവ്യനെന്നെ കണ്ടുകൊൾവതിന്നാ
യിത്തപസ്സുചെയ്തീടുന്നു ആമലകനെയനുഗ്രഹിപ്പാനായിക്കൊണ്ട ഭൂമി
യിൽ പ്രജകൾക്കുസങ്കടം തീൎപ്പാനായും വില്വാദ്രിതന്നിൽ ശിലരൂപിയായ്വ
സിപ്പൻ ഞാൻ അല്ലലെല്ലാമെതീരും പിന്നെയെന്നറിഞ്ഞാലും അതുകെട്ടര
വിന്ദസംഭവൻ ചൊദ്യഞ്ചെയ്താൻ മധുസൂദനഭവാനരുളിച്ചെയ്തീടെണം
ആമലകാഖ്യനായതാരെന്നുമവനെന്തു കാമമായതുതപസ്സിന്നെന്നും കെൾ
ക്കവെണം കെട്ടാലുമെങ്കിൽ ഭവാൻ കാശ്യപസുതനെല്ലൊ വാട്ടമില്ലാത്തതപ
സ്സെന്നെകാണ്മതിനെല്ലൊ വില്വാദ്രിപാൎശ്വത്തിങ്കൽ ദിവ്യമായിരിപ്പൊ
രു നെല്ലിയുണ്ടതിൻ താഴത്തിരുന്നു സദാകാലം തപസ്സുചെയ്യുമവനതിന്റെ
ഫലമെല്ലാം ഉപജിവനത്തിനിന്നവനുദിനംന്തൊറും അതിനാലാമലങ്ക
നെന്നുപെരുണ്ടായതു മധുനാശിലമയമായന്നുശരീരവും സംഗവമൊ
ന്നിങ്കലും കൂടാതെസമാധിപൂണ്ടിങ്ങിനെ തപസ്സുചെയ്തീടിനാൻ ചിരകാലം
അക്കാലം ചിലബലവാന്മാരാമസരകളൊക്ക ചെന്നടുത്തിതപസ്സമുട
ക്കുവാൻ എതുമെകുലുക്കമുണ്ടായിതില്ലവനപ്പൊൾ ദൈതെയന്മാരു
മൊക്കകൊല്ലവാനടുത്തപ്പൊൾ ഹുങ്കാരം കൊണ്ടു വീണുപാഷാണരൂപി
കളാ യ്സങ്കടപ്പെട്ടുനിൎജ്ജീവന്മാരായ്വന്നാരവർ വൃത്താന്തമവയെല്ലാം
കെട്ടുള്ളിൽ വിചാരിച്ചാൻ വ്വത്രാരിമുനിസുതൻ നമ്മുടെപദമെല്ലാം പറി
ച്ചകൊള്ളമതതപസ്സുണ്ടവനതു ചെറുപ്പാനുപായമെന്തെന്നതു ചിന്തിക്കെ
ണം ഉൎവ്വശീതിലൊത്തമാരംഭാമെനകായാദി ദിവ്യസ്ത്രീകളെവിളിച്ചിന്ദ്ര
നുമുരചെയ്താൻ കന്ദൎപ്പനൊടുപൂൎണ്ണചന്ദ്രനും വസന്തവും മന്ദമാരുതനുമാ
യ്പൊകെണ്ട നിങ്ങളിപ്പൊൾ വില്വാദ്രിതന്മെലിരുന്നുണ്ടൊരുമുനിസുത
ൻ സ്വൎല്ലൊകം പറിപ്പാനായ്തപസ്സുചെയ്തീടുന്നു വിണ്ണവർനായകനാമെ
ന്നെയും പിഴുക്കീടും നിൎണ്ണയമൈന്ദ്രം പദമടക്കുമവനിപ്പൊൾ നൃത്തഗീത
ങ്ങൾ കൊണ്ടും വെണുവീണാദികൊണ്ടും ചിത്തക്ഷൊഭവും ചെയ്തു തപസ്സു
മുടക്കെണം ഇന്ദ്രന്റെനിയൊഗങ്ങളിങ്ങനെകെട്ടനെരം സുന്ദരീജന

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/23&oldid=180551" എന്ന താളിൽനിന്ന് ശേഖരിച്ചത്