താൾ:CiXIV265b.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്വംപുരാണം (൫൫)

രൻ തൃക്കയ്യിലെ പിന്നെയുംകൊടുത്തിതുഭഗവാന്നാരായണൻ ലൊകെശ
ഭൂതെശ്വരന്മാൎക്കനുഗ്രഹംചെയ്തു വെഗെനശിലയിങ്കൽ മറഞ്ഞുഭഗവാനും
ഭക്തികൈക്കൊണ്ടുമഹാദെവനെവണങ്ങിപ്പൊ യ്സത്യലൊകം പ്രാപിച്ചു
വസിച്ചുവിരിഞ്ചനും പരമെശ്വരൻ കൊകമുഖം പ്രാപിച്ചതത്ര സരസീരു
ഹനെത്രഭക്തനാം വിപ്രൊത്തമൻ ഉറങ്ങുന്നെരമവൻ കയ്യിൽ പുസ്തകം
നൽകി മറഞ്ഞുഭവാനിയൊടും കൂടിമഹാദെവൻ കൈലാസാ ചലംപുക്കു
വസിച്ചുഗൌരിയുമാ യ്ശൈലെന്ദ്രപുത്രിതാനും പ്രീതിപൂണ്ടരുളിനാൾ ഉണ
ൎന്നനെരം വിപ്രൻ പുസ്തകം കണ്ടുമൊദാൽ വണങ്ങിഭഗവാനെസ്തുതിച്ചാ
ൻപലതരം പിന്നെയപ്പുരാണത്തെപ്പഠിപ്പിച്ചിതുനന്നാ യ്തന്നുടെശിഷ്യ
ന്മാൎക്കുകൌതുകസമന്വിതം വില്വാദ്രിയാകും മഹാക്ഷെത്രത്തിന്നെറ്റമടുത്തി
ല്ലമുള്ളൊരുവിപ്രൊത്തമൻ താമ്പുറപ്പെട്ടാൻ തീൎത്ഥസ്നാനാൎത്ഥം ഗംഗാതീര
ത്തെപ്രാപിച്ചപ്പൊൾ സാത്വീകന്മാരാഞ്ചിലസന്യാസിപ്രവരന്മാർ പ
ഠിക്കും വില്വംപുരാണം കെട്ടുസന്തുനാ യടുത്തുചെന്നുസന്യാസികളെസ്സെ
വിച്ചപ്പൊൾ മഹത്വമുള്ളസന്യാസികളൊടൎത്ഥത്തെയും ഗ്രഹിച്ചുസഹി
തയെക്കൊണ്ടവൻ പൊന്നാനെല്ലൊ വില്വാദ്രിതങ്കൽമധുസൂദനനുടെ
പാദ മെല്ലാനെരവുംന്ധ്യാനിച്ചുറച്ചുഭക്തിയൊടും പിന്നെബ്രാഹ്മണ
ൎക്കെല്ലാമുപദെശിച്ചീടിനാൻ ചെന്നിതുപലകാലമങ്ങിനെവിപ്രെന്ദ്രനും
വന്നിതുകൈവല്യവുമെന്നിഹധരിച്ചാലും വന്നീടും മൊക്ഷംവില്വാദ്രീ
ന്ദ്രനെവണങ്ങിയാൽ മന്നവാനീയും മധുസൂദനപാദാംബുജം വന്ദിച്ചുപു
രാണവും പഠിച്ചുംകെട്ടുകൊണ്ടും വില്വാദ്രിനാഥന്തന്നെസ്സെവിച്ചാൽ വ
രും മൊക്ഷം ഇല്ലതിനൊരുകില്ലെന്നറികധൎമ്മാത്മജ ഇങ്ങിനെശരശയ
നത്തിന്മെൽകിടക്കുന്ന ഗംഗാദത്തനും ധൎമ്മപുത്രനൊടറിയിച്ചാൻ യാ
തൊരുപുമാൻപഠിക്കുന്നതിക്കഥായവൻ ചെതസിനിരൂപിച്ചതൊക്കവെ
ലഭിച്ചീടും വന്ദ്യമാംവൈകുണ്ഠവും വന്നീടുമൊടുക്കത്തു നന്ദനന്ദനന്ത
ന്നെസ്സെവിച്ചുകൊൾകനിത്യം ഇങ്ങിനെപലശ്രുതികളെയുമറിയിച്ചു മം
ഗലവാചാവൈശമ്പായനമഹാമുനി ജനമെജയന്താനും പരമാനന്ദം പൂ
ണ്ടു ജനരഞ്ജനയൊടും സുഖിച്ചുമരുവിനാൻ ദുഷ്ടദുശ്ചരിത്രാദികഥകളു

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/59&oldid=180594" എന്ന താളിൽനിന്ന് ശേഖരിച്ചത്