താൾ:CiXIV265b.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൪൬) വില്വംപുരാണം

കവാസികളായ്ദുഃഖിക്കുന്നവരെയും നരകങ്ങളെയുംകാലനെയുമാശുകണ്ടെ
ൻ എന്നുചൊന്നതുകെട്ടുചൊല്ലിനാർബന്ധുക്കളും ഇന്നവയെല്ലാമൊക്ക
നിങ്ങളെകെൾപ്പിക്കെണം എന്നതുകെട്ടുചൊന്നാൻബ്രാഹ്മണനവരൊ
ടു നന്നായികെട്ടുകൊൾവിൻ ചൊല്ലൂവനഖിലവും എത്രയുംദുഃഖപ്രദമായു
ള്ളവഴികളുമത്യന്തംസുഖപ്രദമായുള്ളവഴികളും പിന്നിട്ടുയമലൊകം പ്രാ
പിച്ചുനരകങ്ങളൊന്നൊഴിയാതെകണ്ടുഗൊപുരദ്വാരത്തിങ്കൽ നില്ക്കുന്ന
നെരം നാകമണിതൻ നാദംകെൾക്കാ യ്പുഷ്കരമാൎഗ്ഗെനിന്നുമെൽപ്പെട്ടുനൊ
ക്കുന്നെരം ശരൽക്കാലദ്രംതൊൽക്കും കൈലാസശൈലം പൊലെ ഇരിക്കുമ്മൃ
ഷഭദെവനെയും കാണായ്വന്നു തൽകണ്ഠദെശെവിളങ്ങീടിനപശുപതി ശ
ക്രമുഖ്യാദിദെവവൃന്ദവന്ദിതന്ദെവൻ ദീനാനുഗ്രഹവരനാകിയ കൃപാ
ലയനാനന്ദമൂൎത്തി പരമെശ്വരൻ ചന്ദ്രചൂഡൻ ലൊകധീശ്വരനജനവ്യ
യൻ മഹാദെവൻ യൊഗിവൃന്ദാനുദ്ധ്യെയന്ത്രീക്ഷണന്നീലഗ്രീവൻ ഭൂതി
ഭൂഷണധരൻശ ൎദ്ദൂലചൎമ്മാംബരൻ വെദവെദാംഗാത്മകൻ വെദാന്തവെ
ദ്യൻ വിഭു നാഥനെക്കണ്ടുവീണുനമസ്കാരവും ചെയ്തു അന്നെരമംഗുല്യാ
ഗ്രം കൊണ്ടെന്നെവിളിച്ചുടൻ ചെന്നുഭാസ്കരസുതന്തന്നുടെഗൃഹം പുക്കു
സംഭ്രമച്ചെഴുനീറ്റു നമസ്കാരവുംചെയ്താൻ തമ്പുരാനുടെ പാദബ്ജങ്ങളി
ൽ വീണുഭക്ത്യാ എന്തുകാരണമെഴുനെള്ളുവനിപ്പൊഴെന്നു ചിന്തിച്ചു
ഭയപ്പെടുന്നെതിന്നുഞാനൊനാഥ എന്നുടെഭക്തനാകുംബ്രാഹ്മണൊ
ത്തമനിവൻ തന്നുടെമനൊരഥം നൽകെണം ഭവാനിപ്പൊൾ എന്നരു
ൾചെയ്തുമറഞ്ഞീടിനാൻ മഹെശ്വരൻ പിന്നെയെന്നൊടുധൎമ്മരാജനും
ചൊല്ലീടിനാൻ ബ്രാഹ്മണൊത്തമഭവാനെന്തഭിമതമെന്നാൽ കാമ്യ
മായതുതവനൽകുവനഖിലവും എന്നതുകെട്ടുയമനൊടുഞാൻ ചൊദ്യം
ചെയ്തെൻ ഇന്ന കൎമ്മങ്ങൾ ചെയ്താൽ നരകം പ്രാപിക്കുന്നു ഇന്നകൎമ്മ
ങ്ങൾചെയ്താൽ സ്വൎഗ്ഗത്തെ പ്രാപിക്കുന്നു എന്നു ഞാൻ ചൊദിച്ചപ്പൊ
ൾ ധൎമ്മരാ ജനും ചൊന്നാൻ ദശലക്ഷണമായധൎമ്മത്തെചെയ്യുന്നവ
ൻ ത്രിദശലൊകം പുക്കുസുഖിച്ചുവസിച്ചീടും സൎവ്വഭൂതങ്ങളിലും കൃ
പയുള്ളവന്താനും സൎവ്വദാജനങ്ങൾക്കുനല്ലതുചൊല്ലുന്നൊന്നും ജന്തു

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/50&oldid=180582" എന്ന താളിൽനിന്ന് ശേഖരിച്ചത്