താൾ:CiXIV265b.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്വംപുരാണം (൫)

ണ്ടാനും വിഷുവുന്തന്നെയുള്ളു ദ്ധ്യാനത്തെകൊണ്ടൊജപംകൊണ്ടൊകൎമ്മ
ത്തെ കൊണ്ടൊ ശ്രീ നാരായണപ്രീതി വന്നിടുംഭഗവാനെ ഇവറ്റിൽ
ശ്രെഷ്ഠം ധ്യാനം രണ്ടാമതെല്ലൊജപം നിവൃത്തിയൊടെഫലൊപെക്ഷ കൂ
ടാതെ നിത്യം ബ്രാഹ്മണിലയ്യപ്പിച്ചുചെയ്തിടുന്നാകിൽമൊക്ഷം കൎമ്മത്തെ
ക്കൊണ്ടുവരുമതിനും പാരംമണ്ഡം ഭക്തികൊണ്ടെന്നിയെളുതല്ലമൊക്ഷത്തി
നെടൊ ഭക്തവത്സലൻ വിഷ്ണുമൊക്ഷത്തെകൊടുത്തീടും പാൎവ്വതിയതു
കെട്ടുപിന്നെയും ചൊദ്യംചെയ്തു ദെവദെവെശനായവിഷ്ണുവിനെല്ലായി
ലും പ്രീതിവന്നീടുവാനായുള്ളൊരുകൎമ്മങ്ങളിൽ ഏതെന്നുമുഖ്യമെന്നൊടരു
ളിച്ചെയ്തീടെണം വല്ലഭെഅഷ്ടാക്ഷരിതുല്യമായൊരുമന്ത്ര മില്ലെന്നുംധ
രിക്കനീസംശയമില്ലബാലെ പ്രണവൊപെതമഷ്ടാക്ഷരിയെ ജപിക്കു
ന്ന മനുജന്നൈഹികപാരത്രികസിദ്ധിയുമുണ്ടാം ഭക്തിയൊടഷ്ടാക്ഷരിജ
പിച്ചുമുനീന്ദ്രന്മാർ മുക്തിയെലഭിച്ചിതുപലരും പത്മെക്ഷണെ മുഖ്യമായി
രിക്കുമഷ്ടാക്ഷരിമന്ത്രത്തിന്റെ അക്ഷരമൊരൊന്നിന്റെ മഹത്വം ചൊ
ല്ലിക്കൂടചൊല്ലുവനഷ്ടാക്ഷരമാഹാത്മ്യമറിവാനാ യ്നല്ലൊരുകഥായിതു
കെട്ടുകൊള്ളുകഭദ്രെ പണ്ടൊരുവിപ്രൻ വാരാണസിയിൽഗ്രഹസ്ഥനാ യു
ണ്ടാവാൻ ബഹുവെദശാസ്ത്രജ്ഞൻ ദയാപരൻ ആധാനാദ്യനെകയജ്ഞ
ങ്ങളും ചെയ്തൊരുത്തൻ ആദരാലതിഥിപൂജയുമാചരിച്ചവൻ അശ്രാന്തമ
ഷ്ടാക്ഷരമന്ത്രത്തെജ്ജപിച്ചവൻ വിശ്രുതനായ വിപ്രെന്ദ്രൊത്തമനതു
കാലം സന്തതിയുണ്ടാകാഞ്ഞുമാനസത്തിങ്കലെറ്റം ചിന്തയുമുണ്ടായ്വന്നു
പിതൃകൊപവുമുണ്ടാ യെന്തെന്റെഭഗവാനെയിങ്ങിനെവരുത്തിയ തെ
ന്തൊന്നു ചെയ്ക നല്ലസന്തതിലഭിപ്പാനാ യിങ്ങിനെവിചാരിച്ചുകല്പിച്ചാ
നകക്കാമ്പിൽ ഗംഗാതീരം പ്രാപിച്ചുപിതൃപ്രീത്യൎത്ഥമിനി ശ്രാദ്ധം ചെ
യ്തൃഷികളെയും ദ്വിജെന്ദ്രന്മാരെയു മാസ്ഥയാപൂജിച്ചാശീൎവാദവും ലഭിച്ചു
ടൻ സന്തതിയുണ്ടാക്കുവനെന്നുകല്പിച്ചതാനും പത്നിയും താനും ചിലബ്രാ
ഹ്മണരൊടും കൂടി യത്നം ചെയ്തതിനുള്ള ധനധാന്യങ്ങളൊടും പുറപ്പെട്ട
നെകദെശം കഴിഞ്ഞനന്തരം ഇരുട്ടായൊരുമഹാവനത്തിലകപ്പെട്ടാ ര
ക്കാട്ടിലിരിക്കുന്നകാട്ടാളൻ കണ്ടാനപ്പൊ ളൎക്കതെജസാവിപ്രന്തന്നെയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/9&oldid=180537" എന്ന താളിൽനിന്ന് ശേഖരിച്ചത്