താൾ:CiXIV265b.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൫൦) വില്വംപുരാണം

വസിക്കുന്നൂ ഒരുനാളവനൊരു മൃഗത്തെയാട്ടിക്കൊണ്ടു ശരചാപങ്ങളൊ
ടും തത്രൈവവന്നനെരം വില്വാദ്രിപ്രസ്തത്തിങ്കൽനിന്നവനെയ്തുകൊ
ന്നാൻ നല്ലൊരുപുരുഷനായ്ക്കണ്ടിതാകാശമാൎഗ്ഗെ ചൊല്ലിനാൻ കാട്ടാള
നൊടവനുമതുനെരം അല്ലലെല്ലാമെതിൎന്നുകല്യാണം പ്രാപിച്ചെൻ ഞാ
ൻ നിന്നുടെശരമെറ്റുമരിക്കനിമിത്തമാ യ്വന്നിതുശാപമൊക്ഷമിനി
ക്കെന്നറികനീ വിചിത്രകവചനാംഗന്ധൎവ്വപ്രവരൻ ഞാൻ ദ്വിജദ്വെ
ഷവും പൂണ്ടുവൈദികകൎമ്മമെല്ലാം നിന്ദിച്ചുപരിഹസിച്ചിങ്ങിനെനടക്കു
ന്നാൾ വന്നെൻ ഞാനൊരുദിനമിവിടെബലാലപ്പൊൾ തപസ്സുചെ
യ്തുവാഴും പരശുരാമന്തന്നെ സ്സഭസ്മശരീരനായ്ക്കണ്ടപഹസിക്കയാൽ കൊ
പിച്ചുഭാൎഗ്ഗവനും ശപിച്ചാനതുനെരം ശാപത്തെക്കൊണ്ടുഞാനും താപത്തെ
പ്പൂണ്ടീടിനെൻ വെദശാസ്ത്രങ്ങൾകെൾപ്പാൻ യൊഗ്യനല്ലാതതിയ്യ ഗാ
തിയായ്പൊകഭവാനെന്നശാപം കെട്ടുഞാൻ കാക്കൽ‌വീണാശുനമസ്കരി
ച്ചുദുഃഖത്തൊടും ഭാൎഗ്ഗവനൊടുശാപമൊക്ഷവുമപെക്ഷിച്ചെൻ ഹരി
ണമായിക്കാലം വൈകാതെശാപമൊക്ഷം വരുമാറനുഗ്രഹിക്കെണമെ
ന്നതുനെരം അങ്ങിനെതന്നെഭവാൻ മൃഗമായ്പിറന്നുട നിങ്ങുനിന്നത്രമ
രണം വന്നുനിജരൂപം പ്രാപിച്ചുപൂൎവ്വസ്ഥാനം പ്രാപിക്കെന്നരുൾചെ
യ്താൻ അതിനാൽമൃഗമായിപരുമാറീടുന്നെഞ്ഞാ നധുനാനിന്നാൽകുല
പ്പെട്ടതുനീമിത്തമായ്ശാപമൊക്ഷവും വന്നുദിവ്യരൂപവും പൂണ്ടെൻ പാ
പങ്ങളൊടുവെറുപെട്ടുഞാനിതുകാലം എന്തൊന്നുനിനക്കഭീഷ്ടം പറ
ഞ്ഞാലുമതി നന്തരമെതുമില്ലനൽകുവനിന്നുതന്നെ ഗന്ധൎവനെവംചൊ
ന്നനെരത്തുകാട്ടാളനും ചിന്തിച്ചുചൊല്ലീടിനാൻ തന്നുടെകാംക്ഷയപ്പൊ
ൾ പുത്രന്മാരുണ്ടുപലരിനിക്കിങ്ങിനിയൊരു പുത്രിയുണ്ടാവാനുള്ളിലാഗ്ര
ഹമുണ്ടുപാരം നല്ലൊരുപുത്രിയുണ്ടായ്വരികനിനക്കെന്നു ചെല്ലിയഗ്ഗന്ധ
ൎവ്വനും മറഞ്ഞാനതുനെരം തണ്ടാരിൽമകളവതാരം ചെയ്തതുപൊലെ ഉ
ണ്ടായികാട്ടാളനുപുത്രിയുമതുകാലം ചണ്ഡാലസമ്പൎക്കവും വെടിഞ്ഞുബാ
ല്യകാലെ ചണ്ഡാലവൃത്തികളും വെടിഞ്ഞുദിനമ്പ്രതി നല്ലപുഷ്പങ്ങളെ
ല്ലാമറുത്തുകൊണ്ടുപൊന്നു വില്വനാഥനെസംകല്പിച്ചുകൊണ്ടാരാധിച്ചു

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/54&oldid=180587" എന്ന താളിൽനിന്ന് ശേഖരിച്ചത്