താൾ:CiXIV265b.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്വംപുരാണം (൫൧)

ഭഗവത്ഭക്തിയുള്ളിലുറച്ചുചമഞ്ഞിതു സകലഭൊഗങ്ങളും വെടിഞ്ഞങ്ങതു
കാലം ചക്രശംഖാബ്ജഗദാധരനായ്ഭഗവാനെ ഉൾകമലത്തിൽ കണ്ടുപാ
പങ്ങൾ നശിക്കയാൽ മാനുഷദെഹമുപെക്ഷിച്ചുപൊയ്സ്വൎഗ്ഗം പൂക്കു വാ
നവരാലും നിത്യാപൂജിതയായെവാണാൾ സ്വൎഗ്ഗഭൊഗങ്ങളനുഭവിച്ചുപി
ന്നെച്ചെന്നു മുഖ്യനാംക്ഷമാമുനിപുത്രിയായ്ജന്മം ചെയ്താൾ പിമ്പവൾ
പമ്പാതീരം പ്രാപിച്ചുതാപസരാൽ സമ്പ്രതിസംഭാവിതയായ്മരുവീടുംകാ
ലം തന്നുടെപൂൎവജന്മവൃത്താന്തമെല്ലാമവ ളൊന്നൊഴിയാതെമുനിശ്രെ
ഷ്ഠന്മാരൊടുചൊന്നാൾ അതിനാൽശബരിയെന്നവൾക്കുപെരുംചൊ
ന്നാ രതിഥിപൂജയും ചെയ്തവിടെവാഴുംകാലം വെദശാസ്ത്രാദികളുംഗ്രഹി
ച്ചുയൊഗത്തൊടും ആദിനാരായണനെദ്ധ്യാനിച്ചുസദാകാലം മരുവീടി
നാൾതനുദെവതാപസദ്വിജ വരന്മരെല്ലാം കൂടവസിച്ചാർപലകാലം ഭ
ഗവൽ ചരിതങ്ങളവർ ചൊല്ലീടുന്നതു സുഖമെകെട്ടുകെട്ടുപലനാൾചെ
ന്നശെഷം നാരദൻ വില്വംപുരാണത്തെകെൾപ്പിച്ചനെരം പാരമാന
ന്ദം പൂണ്ടുചമഞ്ഞുശബരിയും പരമെശ്വരനിത്ഥമരുൾ ചെയ്തതുനെരം പര
മെശ്വരിതാനും ചൊദിച്ചാൾപശുപതെ ശബരീ ചരിത്രത്തെവിസ്തരിച്ചു
രചെയ്തെ ന്നഭിമൊദെനകെട്ടുഭഗവാനരുൾചെയ്തു ദെവഭൂദെവന്മുനി
മാരുമായാശ്രമത്തിൽ ശബരിവാഴുന്നെരം ചെന്നിതുനാരദനും അൎഗ്ഘ്യ
പാദ്യാദികളാൽ പൂജിച്ചുദെവമുനി മുഖ്യനെവന്ദിച്ചിരുത്തീടിനാൾശബ
രിയും നാരദനരുൾചെയ്തഭഗവൽകഥകൾകെ ട്ടാരൂഢാനന്ദംകൈക്കൊ
ണ്ടെല്ലാരുമിരിക്കുമ്പൊൾ ദെവെന്ദ്രൻ‌ചൊദിച്ചിതുനാരദനൊടുഭവാൻ
ദെവദെവശനായചന്ദ്രശെഖരന്തന്നെ കണ്ടുവന്ദിച്ചിതെല്ലാനമുക്കൊ
ഭഗവാനെ ക്കണ്ടുകൊൾവാനും പണിയായിരിക്കുന്നുപാരം രാവണന്ത
ന്നെപ്പെടിച്ചെങ്ങുമെനടപ്പാനും ആവതല്ലാതെവന്നുദുഷ്കൎമ്മഫലമെല്ലൊ
അവനെക്കൊൽവാൻഭവാനും കൂടവെലചെയ്ക ഭുവനങ്ങൾക്കുമുപകാര
മായ്വരുമെല്ലൊ ദെവെന്ദ്രൻ തന്നൊടപ്പൊൾ നാരദനരുൾ ചെയ്താൻ കെ
വലം മഹാദെവന്തന്നെയല്ലറികെടൊ മൂൎത്തികൾ മൂവ്വരെയുമൊരുമിച്ചൊ
രുനില ത്താസ്ഥയാനിന്നുകണ്ടുവന്ദിച്ചെനൊരുദിനം എന്നതിനവകാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/55&oldid=180588" എന്ന താളിൽനിന്ന് ശേഖരിച്ചത്