താൾ:CiXIV265b.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൬) വില്വംപുരാണം

പത്നിയെയും ദുഷ്ടനാം കിരാതനും വിപ്രപത്നിയെകണ്ടു മട്ടലർബാണപ
രവശനായ്വന്നാനെല്ലൊ ഇക്കണ്ടവിപ്രന്തന്നെനിഗ്രഹിച്ചിവളെയും
കൈകൊണ്ടെൻ പക്കണത്തിൽ കൊണ്ടുപൊകെണമിപ്പൊൾ ഇത്ഥമൊൎത്ത
വൻ വില്ലുമമ്പുമായടുത്തപ്പൊൾ വിത്രസ്തന്മാരായൊടിപ്പൊയാർമറ്റുള്ളൊ
രെല്ലാം സ്തബ്ധമാനസനായ്നിന്നീടിനാൻ വിപ്രന്താനു മെത്രയും ഭയത്തൊ
ടും നിന്നിതുപത്നിതാനും വ്യാധനും വിപ്രാന്തന്നെയെയ്തു കൊല്ലുന്നനെരം
ചെതസിഭീത്യാനമൊനാരായണ യെത്യെവംഭക്തിപൂണ്ടഷ്ടാക്ഷരംപ്രണ
വസഹിതമായത്രസ്തനായ്തെരുതെരജ്ജപിച്ചുമരിച്ചിതു വിഷ്ണുദൂതന്മാർവിമാ
നത്തിന്മെലെറ്റിക്കൊണ്ടു വിഷ്ണുലൊകത്തെ പ്രാപിപ്പിച്ചിതു വിപ്രന്ത
ന്നെ വിത്തവുമവളെയും കൊണ്ടുപൊയ്ക്കിരാതനും മത്തനായവളെതൻ
പത്നിയായ്ചെൎത്തുകൊണ്ടാൻ ഭൂദെവന്മരിക്കുമ്പൊൾ ചൊല്ലിയനാമം കെ
ട്ടു ഭീതനായ്പത്നിതന്നെവിളിക്കയെന്നൊൎത്തവൻ ബ്രാഹ്മണനാരിക്കു
നാളായണിയെന്നുന മം താൻ മറ്റുള്ളവരൊടുചൊല്ലിനാൻ കിരാതനും
അങ്ങിനെ ചിലകാലം കഴിഞ്ഞൊരനന്തരം തങ്ങളിലൊത്തുവിചാരിച്ചിതു
കിരാതന്മാർ ബ്രഹ്മസ്വമായുള്ളതും ബ്രഹ്മദാരവുമെല്ലാം നിൎമ്മരിയാദമാ
പഹരിച്ചാൻ ദുഷ്ടനിവൻ ദുഷ്കീൎത്തിയതുമൂലം നമുക്കമുണ്ടായ്വന്നു ദുൎഗ്ഗ
തിവരും നമുക്കിതിനാലെന്നുനൂനം എന്നാൽനാമിവളെയും ദുഷ്ടനാമി
വനെയും കൊന്നു ദുഷ്കീൎത്തി കളഞ്ഞിടെണം മടിയാതെ ഇത്ഥമൊൎത്തവരു
വൻ തന്നെയുമവളെയും ബദ്ധരാഷെണവധിച്ചീടിനാരതുകാലം അ
ന്തകദൂതന്മാരും വന്നിതുകൊണ്ടുപൊവാ നന്തികെകാണായ്വന്നു വിഷ്ണു ദൂത
ന്മാരെയും അന്തകദൂതർ വിഷ്ണുദൂതന്മാരൊടുചൊന്നാ രെന്തുകാരണം നി
ങ്ങളിവിടെ വന്നീടുവാൻ എത്രയും പാപിയെല്ലൊ ചണ്ഡാലനാകുമിവൻ
ഭ്രഷ്ടയാമെല്ലൊപുനര വളുന്നിരൂപിച്ചാൽ യാതനദണ്ഡത്തിനുയൊ
ഗ്യതയിവൾക്കെന്നാൽ മാധവദൂതന്മാരാം നിങ്ങളെന്തിനു വന്നു എന്നതു
കെട്ടുവിഷ്ണുദൂതന്മാരുരചെയ്താരിന്നതുനിങ്ങളൊടു ചൊല്ലീടാം കെൾപ്പിനെ
ങ്കിൽ നിത്യവുമഷ്ടാക്ഷരമന്ത്രസംബന്ധാക്ഷര മുക്തമാമിവന്തന്നാല
തിനാൽ ശുദ്ധിവന്നു ഭ്രഷ്ടയാമിവൾ മുന്നം ഭൎത്താവു ജപീച്ചിടു മഷ്ടവൎണ്ണാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/10&oldid=180538" എന്ന താളിൽനിന്ന് ശേഖരിച്ചത്