താൾ:CiXIV265b.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

(൩൨) വില്വംപുരാണം

വിചാരിച്ചാൾ ചിന്മയൻ സൎവവ്യാപിയായീടുമാത്മാവൊരൊ ജന്മത്തെ
പ്രാപിക്കുന്നതെന്തിനുദുഃഖിപ്പാനാ യ്മന്മഥവൈരിതാനുമരുളിച്ചെയ്താന
പ്പൊൾ കൎമ്മയെനുഭവിപ്പാനെന്നുധരിക്കനീ ഒരുദെഹത്തിൽ നിന്നങ്ങ
ന്യദെഹത്തിൽ‌പൂകും പരിചുചൊല്ലുംയൊഗശാസ്ത്രത്തിലറികനീ പാൎവതീ
യതുകെട്ടുപിന്നെയും ചൊദ്യം ചെയ്താ ളാവൊളം വികല്പങ്ങളുണ്ടുള്ളിൽ തൊ
ന്നീടുന്നു സൎവ്വജ്ഞനെന്നും പുനരജ്ഞാനിയെന്നും പിന്നെ സൎവ്വദാജള
നെന്നും വിദഗ്ദ്ധനെന്നുമെല്ലാം സമ്പ്രതിവിരുദ്ധങ്ങളാമിവയൊന്നിങ്ക
ലെ സംഭവിക്കുന്നവാറുമരുളിച്ചെയ്തീടെണം അന്നെരം മന്ദസ്മിതം ചെയ്ത
രുൾ ചെയ്തുനാഥൻ എന്നാലിപ്പരനെന്നുചൊല്ലുമാത്മാവുതന്നെ നിന്നൊ
ടുദൃഢംവരുമാറിഹചൊല്ലീടുന്നെൻ നന്നായികുറിക്കൊണ്ടുകെട്ടുകൊ
ണ്ടാലുംഭദ്രെ വിഷയഗ്രസ്തചിത്തന്മാരാജ്ഞാനികൾക്കു വിഷമഭാ
വന്തൊന്നീടുന്നതുയുക്തമെത്രെ ആത്മജ്ഞാനികൾക്കെവം വിരുദ്ധഭാവ
മൊന്നു മാത്മനീതൊന്നുകയുമില്ലെതറിഞ്ഞാലും ഇച്ചൊന്നവസ്തുവൊ
ന്നും പരമാത്മാവിനൊടു നിശ്ചയംസംബന്ധിക്കയില്ലെന്നുധരിക്കനീ
മായാകാരണമെല്ലാം സംബന്ധിക്കുന്നതെന്നു മായാമൊഹിതന്മാൎക്കുതൊ
ന്നുമെന്നതുനൂനം മായതന്നൊടുവെറിട്ടിരിപ്പൊരുത്തനെത്രെ ജ്ഞെയ
നാം പരമാത്മാവെന്നുനീധരിച്ചാലും വെദവെദാന്തശാസ്ത്രാൎത്ഥങ്ങളെവി
ചാരിച്ചാൽ ബൊധവുമുണ്ടായ്വരുംഭഗവൽഭക്തന്മാൎക്കു പരമാത്മാവുത
ന്നെയൊഴിച്ചുള്ളവറ്റിനു കരുതുമത്യൎത്ഥമുണ്ടെന്നതുശൈലാത്മജെ അ
ല്പതത്വാനുബൊധം കൊണ്ടുമായയെജയി ക്കുന്നവൻ സംസാരദുഃഖങ്ങളെ
ത്യജിച്ചുടൻ പരമമായിട്ടുള്ളപദത്തെപ്രാപിക്കുന്നൊൻ പരമെശ്വരി
യതുകെട്ടുടൻ ചൊദ്യം ചെയ്താൻ ആത്മതത്വാനുബൊധമെങ്ങിനെയുണ്ടാ
കുന്നു താല്പൎയ്യമുണ്ടതറിഞ്ഞീടുവാൻ ദയാനിധെ നാഥെകെളെങ്കിലതീ
ങ്കാരണം ചൊല്ലാമെടൊ വെദാന്തശ്രവണവും ചെയ്തുകൊണ്ടനാരതം
മൊക്ഷകാമികളായവിദ്യാവൃത്തന്മാരെല്ലാം സക്ഷാൽ ശ്രീ നാരായണപാദ
ഭക്തന്മാരെല്ലൊ സാധുക്കളായജനമുപദെശിച്ചാലാത്മ ബൊധവുമുണ്ടാ
മതുമൊക്ഷമാകുന്നതെടൊ ശ്രീമഹാദെവനെവമരുൾചെയ്തതുകെട്ടു ശ്രീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/36&oldid=180567" എന്ന താളിൽനിന്ന് ശേഖരിച്ചത്