താൾ:CiXIV265b.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വില്വംപുരാണം (൯)

ലുള്ളൊരുകമുണ്ഡലവും ദണ്ഡുമെല്ലാം മയ്യൊഹാവിധിയെന്നുകൊടുത്താര
വരപ്പൊൾ നമ്മുടെഗുരുതന്നെ കൊല്ലുകിലവൻ കയ്യാൽ നമ്മുടെമരണ
വുമെന്നുറച്ചതിൽച്ചിലർ ആചാൎയ്യന്തന്നെയതിന്നടുവിലാക്കിച്ചുറ്റും
നീചരൊടഭിമുഖന്മാരായിദണ്ഡുമൊങ്ങി സന്നദ്ധന്മാരായ്നിന്നുതങ്ങളിൽ
പറയുന്നൊരിന്നിവൻ ദിവ്യനായനമ്മുടെ ഗുരുവിനെ വന്നു തീണ്ടുകിൽ തി
യ്യിൽ വീണപാറ്റകൾപൊലെ ഒക്കവെ ദഹിച്ചു പൊകെണമിച്ചമണ്ഡാല
ന്മാർ മുഖ്യനാകിയഗുരുവതിന്നുപൊരുമെല്ലാ സത്യശൎമ്മാവുതന്റെ ശി
ഷ്യർ ചൊന്നതുകെട്ടു ചിത്തശുദ്ധിയും ചെറുതുണ്ടായിദുശ്ചരനും അത്രൈവ
നില്പിൻ നില്പിൻ കുറഞ്ഞൊന്നിനിനിങ്ങൾ വൃത്താന്തമെന്നെപ്പറഞ്ഞറിയി
ക്കയുംവെണം. ഇപൊഴിവരുന്നതിലെത്രയും ദിവ്യനൊരു വിപ്രസത്തമ
ൻ ഗുരുലൊകവിഖ്യാതനെന്നൊ. ചൊല്ലിയതെങ്കിൽ ഞാനൊനിങ്ങളെ
ത്തീണ്ടന്നീല നല്ലതുവരുമെന്നാലിനിക്കുമെങ്കിലെന്നക്കാട്ടാളരായതന്റെ
ഭൃത്യന്മാരെയും മെല്ലാം കൂട്ടിക്കൊണ്ടകലെപൊയ്ത്തിരിഞ്ഞുനിന്നുചൊന്നാൻ
വിശ്വവിശ്രുതനായൊരാചൎയ്യനെങ്കിലിപ്പൊൾ വിശ്വസിച്ചീടുന്നെൻ
ഞാനിനിക്കുംഗുരുവെല്ലൊ എന്നുടെഹൃദയശൈഥില്യത്തെനീക്കുന്നാകി
ലിന്നുതൊട്ടിനിക്കുമാചാൎയ്യനെന്നറിഞ്ഞാലും അവ്വണ്ണമാകിലിപ്പൊൾ ദ്രൊ
ഹിച്ചീടുകയില്ല നിൎവൃതനായെനഹമെന്നുരചെയ്തുവെഗാൽ തന്നുടെവി
ല്ലുമമ്പുമൊട്ടുദൂരവെവെച്ച നിന്നിതുവിനീതനായ്ദശ്ചരനതുനെരം സത്യശ
ൎമ്മാവുമെറദുവിഷണ്മാഹൃദയനാ യ്ചിത്തത്തിൽ നിരൂപിച്ചാൻ വൈഷമ്യ
മെല്ലൊപാൎത്താൽ എതാനുമുപദെശിച്ചീടുവാൻപാത്രമല്ല പാതകിയാകു
മിവന്നുപദെശിച്ചീടുകിൽ പാതകിയായ്വന്നധഃപതനം വരുമെല്ലൊവെ
ദജ്ഞനാകുമിനിക്കെന്തുചെയ്യാവതിപ്പൊൾ വല്ലതുചയ്തും പ്രാണരക്ഷ
ണത്തിനുദൊഷ മില്ലെന്നുനാനാസ്മൃതികളിലുമുണ്ടുതാനും എന്നാൽ നാമി
വനൊടിങ്ങെതാനും വിചാരിപ്പു തെന്നുകല്പിച്ചുസത്യശൎമ്മാവുമുര ചെയ്താ
ൻ എന്തുവെണ്ടതുഭവാനെന്നുരചയ്ക പുനരെന്തൊന്നുഹൃദയശൈഥില്യമാ
കുന്നതെന്നും ചൊദിച്ചനെരം പറഞ്ഞീടിനാൻ ദുശ്ചരനും വെദജ്ഞൊത്ത
മമമവൃത്താന്തഞ്ചൊല്ലാമെങ്കിൽ ഞാൻ മുന്നമഹിഞ്ഛത്രമാം ദ്വിജഗ്രാമ

"https://ml.wikisource.org/w/index.php?title=താൾ:CiXIV265b.pdf/13&oldid=180541" എന്ന താളിൽനിന്ന് ശേഖരിച്ചത്