കെരളൊല്പത്തി (1843)

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കെരളൊല്പത്തി

രചന:ഹെർമൻ ഗുണ്ടർട്ട് (1843)

[ 5 ] കെരളൊല്പത്തി

൧. പരശുരാമന്റെ കാലം.

കൃത, ത്രെതാ, ദ്വാപര, കലി എന്നിങ്ങിനെ നാലു യുഗത്തിങ്കലും അനെകം രാജാക്കന്മാ
ർ ഭൂമി വഴിപൊലെ വാണു രക്ഷിച്ചതിന്റെ ശെഷം- ക്ഷത്രിയകുലത്തിങ്കൽ ദുഷ്ടരാജാ
ക്കന്മാരുണ്ടായവരെ മുടിച്ചു (-നിഗ്രഹിച്ചു) കളവാനായിക്കൊണ്ടു ശ്രീ പരശുരാമൻ അ
വതരിച്ചു- എങ്കിലൊ-പണ്ടു ശ്രീ പരശുരാമൻ ഇരുവത്തൊന്നു വട്ടം മൂടിക്ഷത്രിയരെ കൊ
ന്നശെഷം- വീരഹത്യാദൊഷം പൊക്കെണം എന്നു കല്പിച്ചു കൎമ്മം ചെയ്‌വാന്തക്കവണ്ണം
ഗൊകൎണ്ണം പുക്കു- കമ്മലയിൽ ഇരുന്നു വരുണനെ സെവിച്ചു തപസ്സ ചെയ്തു വാരാന്നിധി
യെ നീക്കം ചെയ്തു ഭൂമിദെവിയെ വന്ദിച്ചു- നൂറ്ററുപതു കാതം ഭൂമിയെ ഉണ്ടാക്കി- മല
യാളഭൂമിക്ക രക്ഷവെണം എന്നു കല്പിച്ചു- ൧൦൮- ൟശ്വരപ്രതിഷ്ഠ ചെയ്തു. എന്നി
ട്ടും ഭൂമിക്കിളക്കം മാറിയില്ല എന്നു കണ്ട ശെഷം ശ്രീ പരശുരാമൻ നിരൂപിച്ചു ബ്രാഹ്മണരെ
ഉണ്ടാക്കി, പല ദിക്കിൽ നിന്നും കൊണ്ടു വന്നു കെരളത്തിൽ വെച്ചു. അവർ ആരും ഉറച്ചിരു
ന്നില്ല അവർ ഒക്ക താൻ തന്റെ ദിക്കിൽ പൊയ്ക്കളഞ്ഞു- അതിന്റെ ഹെതു- കെരള
ത്തിൽ സൎപ്പങ്ങൾ വന്നു നീങ്ങാതെ ആയി പൊയി അവരുടെ പീഡ കൊണ്ട ആൎക്കും ഉറച്ചു നില്പാ
ൻ വശമല്ലാഞ്ഞതിന്റെ ശെഷം നാഗത്താന്മാർ (കുറയ കാലം) കെരളം രക്ഷിച്ചു- എ െ
ന്റ പ്രയത്നം നിഷ്ഫലം എന്ന വരരുത എന്നു കല്പിച്ചു- ശ്രീപ.ര ഉത്തര ഭൂമിയിങ്കൽ ചെന്നു
(ആൎയ്യപുരത്തിൽനിന്നു) ആൎയ്യബ്രാഹ്മണരെ കൊണ്ടുപൊന്നു- ആൎയ്യബ്രാഹ്മണർ (നടെ) അഹി
ഛത്രം ആകുന്ന ദിക്കിന്നു പുറപ്പെട്ടു സാമന്തപഞ്ചകം ആകുന്ന ക്ഷെത്രത്തിൽ ഇരുന്നു- ആക്ഷെ
ത്രത്തിന്നു കുരുക്ഷെത്രം എന്ന പെരുണ്ടു- അവിടെ നിന്നു പ.ര. ൬൪ ഗ്രാമത്തെയും പുറപ്പെടിച്ചു
കൊണ്ടുവന്നു നിരൂപിച്ചു, പരദെശത്ത ഒരൊരൊ അഗ്രഹാരങ്ങൾ ഗ്രാമം എന്നു ചൊല്ലിയ
ഞായം- അതു വെണ്ട" എന്നു കല്പിച്ചു- ൬൪ ഗ്രാമം ആക്കി കല്പിച്ചു- ൬൪ലിന്നും പെരുമിട്ടു-

അതാകുന്നത: ഗൊകർണ്ണം- ഗൊമകുടം- കാരവള്ളി- മല്ലൂർ- എപ്പനൂർ- ചെപ്പനൂർ- കാ
ടലൂർ- കല്ലന്നൂർ- കാൎയ്യച്ചിറ- പൈയൻ‌ചിറ- ഇങ്ങിനെ ഗ്രാമം പത്തും- തൃക്കണി- തൃക്കട്ട- തൃ
ക്കണ്പാല- തൃച്ചൊല- കൊല്ലൂർ- കൊമലം- വെള്ളാര- വെങ്ങാടു- വെണ്കടം- ചെങ്ങൊ
ടു- ഇങ്ങിനെ ഗ്രാമം പത്തും- കൊടീശ്വരം- മഞ്ചീശ്വരം- ഉടുപ്പു- ശങ്കരനാരായണം- കൊട്ടം-
ശിവള്ളി (ശിവവെള്ളി) മൊറ- പഞ്ച- വിട്ടൽ- (ഇട്ടലി) കുമാരമംഗലം- (കുഞ്ഞിമം
ഗലം)- അനന്തപുരം- കണ്ണപുരം- ഇങ്ങിനെ ൧൨ ഗ്രാമം- ഇങ്ങിനെ ൩൨ ഗ്രാമം എന്നു കല്പിച്ചു-
വൈയനൂർ- പെരിഞ്ചെല്ലൂർ- കരിക്കാടു- ഈശാനമംഗലം- ആലത്തൂർ- കരിന്തൊളം- (കാ
രന്തൊളം-) തൃശ്ശിവപെരൂർ- പന്നിയൂർ, ചൊവരം- (ശിവപുരം-) ഇങ്ങിനെ പത്തും- പറ [ 6 ] പ്പൂർ- ഐരാണിക്കുളം (-ക്കളം) മൂഷികക്കുളം- ഇരിങ്ങാടിക്കൊടു (-ാണിക്കുടം), അടപ്പൂർ-
ചെങ്ങനൊടു (- നാടു), ഉളിയനൂർ- കഴുതനാടു- കഴച്ചൂർ- ഇളിഭ്യം, ചമുണ്ഡ (ചാമുണ്ട), ആവ
ടിപുത്തൂർ- ഇങ്ങിനെ പന്ത്രണ്ടും- കാടുകറുക (കടുമറക) കിടങ്ങൂർ- കാരനല്ലൂർ- കവിയൂ
ർ- എറ്റുളനിയൂർ- (ഏറ്റുവന്നൂർ) നില്മണ്ണ (നീൎമണ്ണു) ആണ്മണി- ആണ്മളം- തിരു
വല്ലായി- (-വില്ലായി) ചെങ്ങനിയൂർ- ഇങ്ങിനെ ൬൪ ഗ്രാമം എന്നു കല്പിച്ചു-

അവരെ ഗൊകൎണ്ണത്തിൽ വെച്ചു തലമുടി ചിരച്ചു (കളയിച്ചു) മുമ്പിൽ കുടുമവെപ്പി
ച്ചു- "(പൂൎവ്വശിഖ പരദെശത്തു നിഷിദ്ധം) മുമ്പിൽ കുടുമവെച്ചാൽ പിന്നെ അങ്ങു ചെന്നാൽ
സ്വജാതികൾ അംഗീകരിക്ക ഇല്ല" എന്നിട്ടത്രെ മുമ്പിൽ കുടുമവെച്ചത- അതിന്റെ ശെഷം
അറുവതുനാലിന്നും പൂവും നീരും കൂട "ബ്രഹ്മക്ഷത്രമായി (-ഛത്രം, -ക്ഷത്രിയരായി) നിങ്ങ
ൾ അനുഭവിച്ചു കൊൾ്ക" എന്നു പറഞ്ഞു കൊടുക്കയും ചെയ്തു- ആ കൊടുത്തതു ഏകൊദകം.

അതിന്റെ ശെഷം ഭൂമിരക്ഷിക്കെണം എന്ന കല്പിച്ചു "നിങ്ങൾ്ക്ക ആയുധപ്രയൊ
ഗം വെണമല്ലൊ അതിന്നു എന്നൊട ആയുധം വാങ്ങി കൊൾ്ക" എന്ന ൬൪ ലിലുള്ളവരൊട
ശ്രീപ.ര. അരുളിചെയ്താറെ- എല്ലാവരും കൂടി നിരൂപിച്ചു കല്പിച്ചു "ആയുധം വാങ്ങിയാൽ രാ
ജാംശമായ്വരും- തപസ്സിൻ കൂറില്ലാതെ പൊം വെദൊച്ചാരണത്തിന്നു യൊഗ്യമില്ല ബ്രാഹ്മ
ണരാകയും ഉണ്ടു (അനെകം കൎമ്മങ്ങൾ്ക്കൊക്കയും വൈകല്യവുമുണ്ടു)" എന്നു കല്പിച്ചു- ൬൪ ലിൽ
പെരിഞ്ചെല്ലൂർ- ൩൦൦൦- പൈയനൂർ ൨൦൦൦- പന്നിയൂർ ൪൦൦൦- പറപ്പൂർ ൫൦൦൦- ചെങ്ങന്നി
യൂർ ൫൦൦൦- ആലത്തൂർ ൧൦൦൦- ഉളിയനൂർ ൫൦൦൦- ചെങ്ങനൊടു ൫൦൦൦- ഐരാണിക്കുളം
൪൦൦൦- മൂഷികക്കുളം ൧൦൦൦- കഴുതനാടു ൧൦൦൦- ഇങ്ങിനെ പത്തരഗ്രാമത്തിൽ ൧൪ ഗൊത്രത്തി
ൽ ചിലരെ അവരൊധിച്ചു ൩൬൦൦൦ ബ്രാഹ്മണരെ കല്പിച്ചു- ൩൬,൦൦൦ ബ്രാഹ്മണരും കൂട ചെന്നു
൬൪ ഗ്രാമത്തിന്റെ കുറവു തീൎത്തു, അവരുടെ സംവാദത്താൽ ശ്രീ പ.രാമനൊട ആയുധം വാങ്ങി
പ.ര. ആയുധപ്രയൊഗങ്ങളും ഗ്രഹിപ്പിച്ചു കൊടുത്തു- കന്യാകുമാരി ഗൊകൎണ്ണംപൎയ്യന്തം െ
കരളം ൧൬൦ ക്കാതം ഭൂമി വാണു രക്ഷിച്ചു കൊൾ്ക" എന്നു പറഞ്ഞു വാളിന്മെൽ നീർ പകൎന്നു
കൊടുക്കയും ചെയ്തു- അവർ ൩ വട്ടം കൈ നീട്ടി നീർ വാങ്ങുകയും ചെയ്തു- (ഭരദ്വാജഗൊ
ത്രത്തിലുള്ളവർ ശ്രീ.പ.രാമനൊടു "ശസ്ത്രഭിക്ഷയെ ദാനം ചെയ്ക" എന്ന ആയുധം വാങ്ങി
എല്ലാവരുടെ സമ്മതത്താൽ കൈ കാട്ടി വാങ്ങിയ്തു-) ശ്രീ.പ.രാമന്റെ അരുളപ്പാടാൽ
വാളും ഭൂമിയും വാങ്ങുക ഹെതുവായിട്ട വാഴുവർ (വാഴുർ-വാഴിയൂർ-വാഴിയൊർ-)
എന്നവരെ പെരുംഇട്ടു- അവർ ഒരുത്തരെ കൊല്ലുവാൻ(-നും) ഒരുത്തരെ സമ്മതി
പ്പിക്കെണ്ട-

(മുമ്പിനാൽ (ആയുധം) വാങ്ങിയതു: ൧ ഇടപ്പള്ളി നമ്പിയാതിരി- പിന്നെ-
൨ വെങ്ങനാട്ട നമ്പിയാതിരി (വെണ്മ-) ൩- കനിത്തലപ്പണ്ടാല- ൪ പുതുമനക്കാട്ടു നമ്പിയാ
തിരി, ൫ ഇളമ്പയിലിണ്ടാല- ൬ പുന്നത്തൂർ നമ്പിടി- ൭ തലയൂർ മൂസ്സതു- ൮ പിലാന്തൊ
ളി മൂസ്സതു- ൯ ചൊഴത്ത് ഇളയതു- ൧൦ കുഴിമണ്ണു മൂസ്സതു ൧൧ കല്ലുക്കാട്ട ഇളയതു[ 7 ] ൧൨. പൊന്നിനിലത്തു മുമ്പിൽ- ഇങ്ങിനെ പന്ത്രണ്ടാൾ മുമ്പാക്കി കല്പിച്ച "തങ്ങൾ" "(ഞങ്ങ
ൾ)" എന്നു പറവാൻ കാരണം- തപശ്ശക്തി എന്നു ചിലർ നിരൂപിച്ചിരിക്കുന്നു- അതങ്ങി
നെ അല്ല ശസ്ത്രഭിക്ഷയെ തങ്ങളുടെ ഗൊത്രം വാങ്ങുകയാൽ "വാൾ നമ്പി" ആയകാരണം-
വാൾ തങ്ങളുടെയ കൈയിലുണ്ടെന്ന സിദ്ധാന്തം- ഇങ്ങിനെ ഭൂമി രക്ഷിപ്പാൻ ൩൬൦൦൦
ബ്രാഹ്മണരെ ആയുധപാണികളാക്കി കല്പിച്ചു--

അനന്തരം ൬൪ ഗ്രാമത്തെയും കൂടെ വരുത്തി "നടെ നടെ പീഡിപ്പിച്ച സൎപ്പങ്ങൾക്ക എ
ല്ലാടവും ഒരൊ ഓഹരി ബ്രഹ്മസ്വത്താൽ കൊടുത്തു- നിങ്ങൾക്ക അവർ സ്ഥാനദൈവമാ
യിരിക്കെണം (പരദെവതയായിരുന്നു രക്ഷിക്കെണം)" എന്നു കല്പിച്ചു- അവൎക്ക ബ്രഹ്മ
സ്വത്താൽ ഒരൊ ഓഹരി കൊടുത്തു പ്രസാദത്തെയും വരുത്തി (അവൎക്ക ബലിപൂജാകൎമ്മങ്ങ
ളെ ചെയ്തു പരിപാലിച്ചു കൊൾ്ക എന്നരുളിച്ചെയ്തു) അവരെ സ്ഥാനദൈവമാക്കി െ
വച്ചു- കെരളത്തിൽ സൎപ്പപീഡയും പോയി-- അതിന്റെ ശെഷം (ആയുധപാണിക
ൾ്ക്ക) കെരളത്തിൽ ൧൦൦൮ നാല്പത്തീരടി സ്ഥാനം ഉണ്ടാക്കി അനെകം കളരിപരദെവത
മാരെയും സങ്കല്പിച്ചു- അവിടെ വിളക്കും പൂജയും കഴിപ്പിച്ചു- സമുദ്രതീരത്തു ദുൎഗ്ഗാദെവി
യെയും പ്രതിഷ്ഠിച്ചു- (മലയരികെ ശാസ്താവിനെ പ്രതിഷ്ഠിച്ചു) നാഗവും ഭൂതവും പ്രതി
ഷ്ഠിച്ചു- ഭൂമിയിൽ കനകചൂൎണ്ണം വിതറി (അമൎത്തു കനകനീർ സ്ഥാപിച്ചു)രാശിപണം അടിപ്പി
ച്ചു) നിധിയും വെച്ചു അങ്ങിനെ ഭൂമിക്കുള്ള ഇളക്കം തീൎത്തു (മാറ്റി ഇരിക്കുന്നു)-

അതിന്റെ ശെഷം "ആൎയ്യബ്രാഹ്മണർ മലയാളത്തിൽ ഉറച്ചിരുന്നു പൊൽ" എന്നു
കെട്ടു മുമ്പിൽ (സൎപ്പഭീതി ഉണ്ടായിട്ടു) പൊയ പരിഷയും പൊന്നു- വന്നു- അവർ ഒക്കെയും
പഴന്തുളുവർ ആയിപ്പൊയി; അവരെ തുളുനാട്ടിൽ തുളുനമ്പിമാർ എന്ന പറയുന്നു അവർ
൬൪ ലിൽ കൂടിയവരല്ല.

അതിന്റെ ശെഷം ശ്രീ പ.ര. ൬൪ ഗ്രാമത്തെയും വരുത്തി വെള്ളപ്പനാട്ടിൽ കൊണ്ടു വന്നു
വെച്ചു ൬൪ ഗ്രാമത്തിന്നും ൬൪ മഠവും തീൎത്തു ൬൪ ദെശവും തിരിച്ചു കല്പിച്ചു ഒരൊരൊ ഗ്രാമത്തിന്നു
(പരിഷയ്ക്ക) അനുഭവിപ്പാൻ വെവ്വെരെ ദെശവും വസ്തുവും തിരിച്ചു കൊടുത്തു- ഒരു
ഗ്രാമത്തിനും വെള്ളപ്പനാട്ടിൽ വസ്തുവും തറവാടും കൂടാതെ കണ്ടില്ല- (അവിടെ എല്ലാവൎക്കും
സ്ഥലവുമുണ്ടു) ൬൪ ഗ്രാമത്തിന്നും വെള്ളപ്പനാട പ്രധാനം എന്ന കല്പിച്ചു-

(പെരുമനഗ്രാമത്തിന്നു) ചിലൎക്ക പുരാണവൃത്തി കല്പിച്ചു കൊടുത്തു- രണ്ടാമത വന്ന പരിഷ
യിൽ ചിലൎക്ക തന്ത്രപ്രവൃത്തി കൊടുത്തു- ൬൪ ഗ്രാമത്തിന്നും തന്ത്രപ്രവൃത്തി കല്പിച്ചിട്ടില്ല- ൬൪
ഗ്രാമത്തിലുള്ള ഇരിങ്ങാടികൂടു (– ാണികുട്ട) തരണനല്ലൂർ (നെല്ലൂർ) കൈവട്ടക എടുത്തു തുട
ങ്ങി (വട്ടകം വൃത്തി (നാലു) ആറു ഗ്രാമത്തിന്നു കല്പിച്ചിരിക്കുന്നു). പയ്യന്നൂർ ഗ്രാമത്തിന്ന നമ്പിക്കൂ
റു എല്ലാടവും കല്പിച്ചു കൊടുത്തു- അനന്തരം ൬൪ലിലുള്ളവരൊടരുളി ചെയ്തു "ഇക്കെരള
ത്തിങ്കൽ ദെവതകൾ പൊന്നു വന്നു മനുഷ്യരെ പീഡിപ്പിച്ചു ദെവതഉപദ്രവം വൎദ്ധിച്ചാൽ
അപമൃത്യു അനുഭവിക്കും അതു വരരുത" എന്ന് കല്പിച്ചിട്ട ൬൪ലിൽ ആറു ഗ്രാമത്തിൽ ൧൨ ആ [ 8 ] ളും കല്പിച്ചു- ൧൨ ആൾ്ക്ക മന്ത്രൊപദെശവും ചെയ്തു- (അതാകുന്നതു: മുമ്പിനാൽ പെരുഞ്ചെല്ലൂർ ഗ്രാ
മത്തിൽ "അടികച്ചെരി" "കാളകാട്ട" അങ്ങിനെ രണ്ടാൾ കല്പിച്ചു- മലയിൽ നിന്നു വരുന്ന ദുൎദ്ദെവ
തകളെ തടുപ്പാൻ ദുൎമ്മന്ത്രം സെവിച്ചു ദുൎദ്ദെവതകളെ തടത്തു നിൎത്തുക എന്നും ആപല്കാലത്തിങ്ക
ൽ ഭദ്രനെ സെവിച്ച ആപത്തുകളെ നീക്കുക എന്നും അരുളി ചെയ്തു- ബ്രാഹ്മണരുടെ കൎമ്മങ്ങൾക്ക
വൈകല്യമുണ്ടെന്നു കണ്ടു രണ്ടാമത കാളകാട്ടിന്ന കല്പിച്ചിതു- സമുദ്രതീരത്തിങ്കന്നുവരും ജലദെ
വതകളെ തടത്തു നിൎത്തുവാൻ സന്മന്ത്രങ്ങളെ സെവിച്ചു സൽകൎമ്മമൂൎത്തിയെ പ്രസാദിപ്പിച്ചു ആ
പല്കാലത്തിങ്കൽ ദുൎഗ്ഗയെ സെവിച്ചാൽ ആപത്തു നീങ്ങും എന്നുമരുളി ചെയ്തു- പിന്നെ കരിക്കാട്ടു ഗ്രാ
മത്തിൽ "കാണിയൊട കാട്ടു-മാടം- ഇങ്ങിനെ രണ്ടാൾ്ക്കും ദുൎമ്മന്ത്രവും സന്മന്ത്രവും" കല്പിച്ചു കൊടുത്തു- പി
ന്നെ ആലത്തൂർ ഗ്രാമത്തിൽ "കക്കാടു. കുഴിമന" ഇങ്ങിനെ രണ്ടാളൊടും ദുൎമ്മന്ത്രം കൊണ്ടും സന്മന്ത്രം
കൊണ്ടും ജയിച്ചൊളുക എന്ന കല്പിച്ചു- പിന്നെ ചൊവരത്തിൽ പുതുക്കൊട്ട, പുതുമന" എന്നവരെ
യും- പെരുമനഗ്രാമത്തിൽ കല്ലകാടു, കക്കാട്ടുകൊളം" എന്നിരിവരെയും- ഇരിങ്ങാടിക്കുടെ ഗ്രാ
മത്തിങ്കൽ "ചുണ്ടക്കാടു, മൂത്തെമന" ഇങ്ങിനെ രണ്ടാളെയും കല്പിച്ചു- മലയിൽനിന്നു വരുന്ന ദു
ൎദ്ദെവതകളെ തടുത്തു നിൎത്തുവാൻ ആറാളെ ദുൎമ്മന്ത്രമൂർത്തിയെ സെവിപ്പാനും സമുദ്രത്തിങ്കന്നു
വരുന്ന ദെവതകളെ തടുത്തു നിൎത്തുവാൻ ആറാളെ സന്മന്ത്രമൂൎത്തിയെ സെവിപ്പാനും ആക്കി. ഇ
ങ്ങിനെ ഉത്തമത്തിലും മദ്ധ്യമത്തിലും പന്ത്രണ്ടാളുകളെ കെരളത്തിൽ സമ്പ്രദായികൾ എന്നു ക
ല്പിച്ചു)--അതിന്റെ ശെഷം ശ്രീപ.ര. അരുളി ചെയ്തു, "എന്റെ വീരഹത്യാദൊഷം ആ
ർ കൈ എല്ക്കുന്നു" എന്നതു കെട്ടു, ഭരദ്വാജഗൊത്രത്തിൽ ചിലർ വീരഹത്യാദൊഷം കൈ
എല്പൂതുഞ്ചെയ്തു- അവർ രാവണനാട്ടുക്കാര ഗ്രാമത്തിലുള്ളവർ- ഊരിലെ പരിഷ എന്നു
പെരുമിട്ടു "നിങ്ങൾക്ക ഒരീശ്വരൻ പ്രധാനമായ്വരെണമല്ലെ അതിന്നു സുബ്രഹ്മണ്യനെ സെവിച്ചു
കൊൾ്ക എന്നാൽ നിങ്ങൾ്ക്കുണ്ടാകുന്ന അല്ലലും മഹാവ്യാധിയും നീങ്ങി, ഐശ്വൎയ്യവും വംശവും വ
ളരെ വൎദ്ധിച്ചിരിക്കും വാളിന്നു നമ്പിയായവരെ വിശെഷിച്ചും സെവിച്ചു കൊൾ്ക" എന്നരുളി
ചെയ്തു വളരെ വസ്തുവും കൊടുത്തു-- (ഇക്കെരളത്തിൽ എല്ലാവരും മാതൃപാരമ്പൎയ്യം
അനുസരിക്കെണം, എനിക്കും മാതൃപ്രീതി ഉള്ളൂ എന്ന ൬൪ലിലുള്ളവരൊട കല്പിച്ചപ്പോൾ എ
ല്ലാവൎക്കും മനഃപീഡ വളരെ ഉണ്ടായി എന്നാറെ, പൈയനൂർ ഗ്രാമത്തിലുള്ളവർ നിരൂപ്പിച്ചു
പരശുരാമൻ അരുളിച്ചെയ്ത പൊലെ അനുസരിക്കെണം എന്നു നിശ്ചയിച്ചു മാതൃപാരാ
മ്പൎയ്യം അനുസരിക്കയും ചെയ്തു. ചില ഗ്രാമത്തിങ്കന്നു കൂട അനുസരിക്കെണം എന്നു കല്പിച്ചു-
അതിന്റെ ശെഷം ആരും അനുസരിച്ചില്ല-- പിന്നെ പരദെശത്തുനിന്നുപല വകയിലുള്ള
ശൂദ്രരെ വരുത്തി. അവരെക്കൊണ്ടും മാതൃപാരമ്പൎയ്യം വഴി പോലെ അനുസരിപ്പിച്ചു അവർ
൬൪ ഗ്രാമത്തിന്നും അകമ്പടി നടക്കെണം എന്നും അവൎക്ക രക്ഷ ബ്രാഹ്മണർ തന്നെ എന്നും
കല്പിച്ചു).

ഇങ്ങിനെ ശ്രീ പ.ര. കൎമ്മഭൂമി മലയാളം ഉണ്ടാക്കി ൬൪ ഗ്രാമത്തിൽ ബ്രാഹ്മണൎക്ക ഉദക
ദാനം ചെയ്തു- മുമ്പിൽ ൬൪ ഗ്രാമത്തിന്നും ഒരുമിച്ചു പൂവും നീരും കൊടുത്തതു അനുഭവിപ്പാ [ 9 ] ൻ ജന്മം എന്നു പറയുന്നു- ആ കൊടുത്തതു ഓരൊ ഗ്രാമത്തിലുള്ള തറവാട്ടുകാൎക്ക ഒരു
മിച്ചു കൊടുത്ത എകൊദകം- പിന്നെ (ആറും-നാലും) പത്തുഗ്രാമത്തിൽ ൧൪ ഗൊത്രത്തിൽ
൩൬,൦൦൦ ബ്രാഹ്മണൎക്ക വാളിന്മെൽ നീർ പകൎന്നു കൊടുത്തതു രാജാംശം- അവൎക്ക എന്റെ ജ
ന്മം എന്നു ചൊല്ലി വിരൽ മുക്കാം- മറ്റെവൎക്കും "എന്റെ ജന്മം" എന്നു വിരൽ മുക്കരുത
അവൎക്ക അനുഭവത്തിന്നെ മുക്കുള്ളു അവരന്യൊന്യം മുക്കുമ്പൊൾ "എനിക്കനുഭവം"
എന്നു ചൊല്ലി വിരൽ മുക്കെണം ഇതറിയാതെ ജന്മത്തിനു വിരൽ മുക്കിയാൽ വിരൽ
നെരെ വരിക ഇല്ല- മുപ്പത്താറായിരത്തിലുള്ളവൎക്ക കൊടുത്തതു എകൊദകമല്ല ഭൂമി
യെ രക്ഷിപ്പാൻ അവരെ ആയുധപാണികളാക്കി കല്പിച്ചു-

ഇക്കെരളത്തിങ്കൽ വാഴുന്ന മനുഷ്യർ സ്വൎഗ്ഗവാസികളൊട ഒക്കും ദെവലൊകത്തിന്നു
തുല്യമായ്‌വരെണം എന്നും സ്വൎഗ്ഗാനുഭൂതി അനുഭവിക്കെണം എന്നു വെച്ചു ശ്രീ പ.ര. ദെവെ
ന്ദ്രനെ ഭരം എല്പിച്ചു തപസ്സിന്നാമാറു എഴുന്നെള്ളുകയും ചെയ്തു- ആറു മാസം വൎഷം വെ
ണം രാജ്യത്തിങ്കൽ അനെകം അനെകം സസ്യാദികൾ ഉണ്ടാക്കെണം, അന്നവും പൂവും നീരും
(പുല്ലും) വഴിപൊലെ വേണം, ദാനധൎമ്മം വൎദ്ധിച്ചു ഐശ്വൎയ്യം ഉണ്ടായിരിക്കെണം, ഐശ്വ
ൎയ്യം ഉണ്ടായിട്ട ൟശ്വരസെവവഴി പൊലെ കഴിക്കെണം, ദെവപൂജയും പിതൃപൂജയും കഴി
ക്കെണം, അതിന്നു പശുക്കൾ വളരെ ഉണ്ടാക്കെണം, അവറ്റിന്നു പുല്ലും തണ്ണീരും വഴിക്കെ
ഉണ്ടായ്‌വരെണം, എന്നിട്ടു ദെവെന്ദ്രനെ ഭരം ഏല്പിച്ചിരിക്കുന്നു- അതുകൊണ്ട വെനിൽകാ
ലത്ത് ആറു മാസം വൎഷം ആകുന്നതു-- ദെവാലയങ്ങളും ദൈവത്തിൻ കാവുകളും ഐയപ്പൻ
കാവുകളും ഭദ്രകാളിവട്ടത്തും ഗണപതികാവിലും മറ്റും പല ൟശ്വരന്മാരെ കുടിവെച്ച കാവ
ല്പാടുകളിലും സ്ഥാനങ്ങളിലും- ഊട്ടും പാട്ടും കഴിപ്പാനും ഉത്സവ, വേല, വിളക്ക, തീയാട്ടം, ഭര
ണിവെല, ആറാട്ടു, കളിയാട്ടം, പൂരവെല, ദൈവാട്ടം, (തെയ്യാട്ടു, ദൈവമാറ്റു), തണ്ണീരമൃതം,
(–തു), താലപ്പൊലി, പൈയാവിശാഖം, മാഹാമഖ, (മാമാങ്ങ)വെല എന്നിങ്ങിനെ ഉള്ള വെ
ലകൾ കഴിപ്പാനായ്ക്കൊണ്ട, ആറു മാസം വെനിൽ വെളിച്ചവും കല്പിച്ചിരിക്കുന്നു.

ഇങ്ങിനെ ശ്രീ പ.ര.പടെക്കപ്പെട്ടൊരു കൎമ്മഭൂമിയിങ്കൽ ഭൂദെവന്മാർ പുലർകാലെ കുളിച്ചു
നന്നായിരുന്നു (കൊണ്ടു-) തങ്ങൾ്ക്കുള്ള സൽക്രിയകൾ ഒക്കയും (-നിയമാദി ക്രിയകൾ) കഴിച്ചു മറ്റു
മഹാലൊകൎക്കും വരുന്ന അല്ലലും മഹാ വ്യാധികളും ഒഴിപ്പാൻ ചെയ്യെണ്ടും ഈശ്വരസെവകൾ, ഹൊ
മവും ധ്യാനവും ഭഗവതിസെവ, പുഷ്പാഞ്ജലി, അന്ത്യനമസ്കാരം, ത്രികാലപൂജ (തൃക്കാൽ പൂജ), ഗണ
പതിഹൊമം, മൃത്യുഞ്ജയം, മൂന്നു ലക്ഷം സഹസ്രനാമം, ധാന്വന്തരം, (ഗ്രഹശാന്തി, സഹസ്രഭൊജനം)-
എന്നിങ്ങനെ അനെകം ഈശ്വരസെവകൾ കഴിച്ചു സുകൃതം വൎദ്ധിപ്പിക്ക- എന്നു ശ്രീ പ.ര.വെ
ദബ്രാഹ്മണരൊട അരുളിചെയ്തും "ൟ വണ്ണം" എന്നു വെദബ്രാഹ്മണരും കൈ എല്ക്കുകയും െ
ചയ്തു. (അങ്ങിനെ ഇരിക്കുമ്പൊൾ, കെരളത്തിങ്കൽ വാഴുന്ന മനുഷ്യർ സ്വൎഗ്ഗവാസികൾ്ക്കു തുല്യം
പൊൽ എന്നു കെട്ടു)- പലദിക്കിൽ നിന്നും പലപരിഷയിലുള്ളബ്രാഹ്മണരും കെരളത്തിൽ പൊ
ന്നു വന്നതിന്റെ ശെഷം ശ്രീ പ.ര. അവരെ പല ദിക്കിലും കല്പിച്ചിരുത്തി, പല ദെശത്തും പല [ 10 ] സ്ഥാനങ്ങളും കല്പിച്ചു കൊടുത്തു- വെദബ്രാഹ്മണർ അൎദ്ധബ്രാഹ്മണരെക്കൊണ്ടു ഭൂമിദാനം വാങ്ങി
അവരുടെ പെൎക്ക ഒരൊ ദെശമാക്കി, ദെശത്തിൽ ഒരൊരു ക്ഷെത്രം ചമച്ചു, പ്രതിഷ്ഠ കഴിച്ചു, ബി
ംബത്തിങ്കൽ പൂജയും ശിവവെലിയും കഴിച്ചു, നിറമാലയും ചാൎത്തി, തങ്ങൾ്ക്ക ഗ്രാമത്തിൽ സ്ഥാന-
ദൈവത്തെയും സ്ഥലപരദെവതമാരെയും കുടിവെച്ചു (-ഊൎപ്പള്ളിദൈവത്തെ കുടി വെച്ചു),
അവിടവിടെ ചെയ്യിപ്പിക്കെണ്ടും വെലയും വിളക്കും ഊട്ടും തിറയും കൊടുപ്പിച്ചു,- (പലദിക്കി
ൽ നിന്നും ശൂദ്രരെ വരുത്തി ഇരുത്തി, അവൎക്ക പല മൎയ്യാദയും കല്പിച്ചു കൊടുത്തു), ദെശത്ത അടി
മയും കുടിമയും ഉണ്ടാക്കി, അടിയാരെയും കുടിയാരെയും രക്ഷിച്ചു, തറയും സങ്കെതവും ഉറപ്പി
ച്ചു, തറയകത്ത നായന്മാരെ കല്പിച്ചു, അവരെ കൊണ്ട ഒരൊ കണ്ണും കൈയും കല്പനയും കല്പി
ച്ചു, അവകാശത്തിന്നു താഴ്ചയും വീഴ്ചയും വരാതെ പരിപാലിച്ചു, കുടിയാൎക്ക കീഴായ്ക്കൂരും ത
ങ്ങൾ്ക്ക മെലായ്ക്കൂറും (-മെലാഴിയും), കുടിയാൎക്ക കാണവും തങ്ങൾക്ക ജന്മവും (എന്നു) കല്പിച്ചു,
കാണജന്മമൎയ്യാദ (യും) നടത്തി ബ്രാഹ്മണാചാരവും ശൂദ്രമൎയ്യാദയും കല്പിച്ചു, ഊരിൽ ഗ്രാമങ്ങളി
ലുള്ള ബ്രാഹ്മണരുടെ ഇല്ലവും തീൎപ്പിച്ചു, തങ്ങൾ്ക്കുള്ള ദെവപൂജയും പിതൃപൂജയും കല്പിച്ചു, നെ
രും ന്യായവും നടത്തി, ൬൪ ഗ്രാമത്തിലുള്ള വെദബ്രാഹ്മണരെ ആനന്ദിപ്പിച്ചു ദാനധൎമ്മങ്ങളും ചെ
യ്തു, അങ്ങിനെ ഇരുപ്പു മുപ്പത്താറായിരത്തിലുള്ളവർ (അൎദ്ധബ്രാഹ്മണർ) ഭൂമിദാനം വാങ്ങു
കകൊണ്ടും വീരഹത്യാദൊഷത്തെ പരിഗ്രഹിക്ക കൊണ്ടും പാതിബ്രാഹ്മണത്വം കുറഞ്ഞു േ
പായിരിക്കുന്നു)-- അൎദ്ധബ്രാഹ്മണർ ആയുധപാണികളായി പാടു നടക്കയും പടകൂടുകയും അ
കമ്പടി നടക്കുകയും ചെയ്യും അതുകൊണ്ടു വാൾ നമ്പിയായതു- പട്ടിണി നമ്പിക്ക ശംഖും
കുടയും അല്ലാതെ മറ്റൊരായുധമില്ല- അവന്നു ഒരു സങ്കടം ഉണ്ടായാൽ കുളക്കടവിൽ ചെന്നു
കൊഞ്ഞനം കാട്ടിയാലും കൊന്നാലും ശംഖു വിളിച്ചു പട്ടിണി വെച്ചു പാൎക്കുകെ ഉള്ളൂ (-വാൾ
നമ്പിയെ കൂടെ സമീപത്തിൽ നിറുത്തുകയും ചെയ്യും)

ഇനിമെലിൽ ബ്രാഹ്മണർ തങ്ങളിൽ അന്യൊന്യം ഒരൊരൊ കൂറു ചൊല്ലിയും സ്ഥാ
നം ചൊല്ലിയും വിവാദിച്ചു കൎമ്മവൈകല്യം വരുത്തി കൎമ്മഭൂമി ക്ഷയിച്ചു പൊകരുത എന്നു
കല്പിച്ചു, ൬൪ ലിനെയും (പെരിഞ്ചെല്ലൂരിൽ നിന്നുള്ള) മുവ്വായിരം തൊട്ടു ൩൬000ത്തിലുള്ള
വരെയും പലദിക്കിൽനിന്നും പല പരിഷയിൽ പൊന്നു വന്ന ബ്രാഹ്മണരെയും ഒരു നിലയി
ൽ കൂട്ടിഅവരൊടരുളിച്ചെയ്തു. "ഇനി സ്വല്പകാലം ചെല്ലുമ്പൊൾ, അന്യൊന്യം പിണങ്ങും
അതു വരരുത" എന്നു കല്പിച്ചു, ൬൪ ഗ്രാമത്തിന്റെ കുറവും തീൎത്തു നടപ്പാൻ നാലു കഴക െ
ത്ത കല്പിച്ചു, അതാകുന്നതു: മുമ്പിനാൽ പെരുഞ്ചെല്ലൂർ, പിന്നെ പൈയനൂർ (-പന്നിയൂർ),
പിന്നെ പറപ്പൂർ, പിന്നെ ചെങ്ങനിയൂർ, (-ചെങ്ങണ്ണീയൂർ)- മുപ്പത്താറായിരത്തിലുള്ളവ
ർ വളരെ കാലം രാജ്യം രക്ഷിച്ചതിന്റെ ശെഷം ഒരൊരൊ കൂറു ചൊല്ലിയും ദെശം െ
ചാല്ലിയും തങ്ങളിൽ വിവാദിച്ചു നാട്ടിൽ ശിക്ഷാരക്ഷ കുറഞ്ഞു കാണ്ക ഹെതുവായിട്ട,
ബ്രാഹ്മണർ എല്ലാവരും കൂടി നിരൂപിച്ചു കല്പിച്ചു നാലു കഴകത്ത ഒരൊരുത്തർ രക്ഷാ
പുരുഷരായിട്ട മൂവ്വാണ്ടെക്ക മൂവ്വാണ്ടെക്ക അവരൊധിപ്പാൻ ഈ നാലു കഴകവും കൂടിയാ [ 11 ] ൽ മതി എന്ന വ്യവസ്ഥ വരുത്തി- (നാലു കഴകവും അകലത്താക കൊണ്ടു കാൎയ്യത്തിന്നു
കാലവിളംബനമുണ്ടെന്നറിക, നാലു കഴകത്തിന്റെ കുറവു തീൎത്തു നടപ്പാൻ പെരിഞ്ചെല്ലൂ
ർ ഗ്രാമത്തിൽ ൪ ദെശത്തെ നാലാൾ തന്നെ കല്പിച്ചു.)- (ഈ നാലിൽ ചെങ്ങനിയൂർ ൬൪ ഗ്രാമത്തിൽ
കൂടാ എന്നു ചിലർ പറയുന്നു- ആ പറയുന്ന ജനം വഴിപൊലെ അറിഞ്ഞതുമില്ല- ഇതു-
പറവാൻ കാരണം: ചെങ്ങനിയൂർ കഴകത്തിലുള്ളവർ (ഒക്കത്തക്ക) ഒരു കല്പന ഉണ്ടാ
യാൽ ൬൪ലിന്നും കൂട ക്ഷെത്രസംബന്ധം കൊടുത്തു- അവിടെ ചില തമിഴർ വന്നു നിറഞ്ഞു-
ആ വന്ന തമിഴരും അവിടെയുള്ള ബ്രാഹ്മണരും തമ്മിൽ ഒരു ശവം ദഹിപ്പിക്ക കൊണ്ടു തങ്ങ
ളിൽ ഇടഞ്ഞു- തമിഴൎക്ക സംസ്കരിക്കായതുമില്ല- അതിന്റെശെഷം- തമിഴർ ഒക്കത്തക്ക
നിരൂപിച്ചു അവിടെ ഉള്ള ജനത്തെയും അറുപതുനാലിൽ ക്ഷെത്രസംബന്ധം കൊടുത്തി
ട്ടുള്ളവരെയും കൂട്ടി കൊണ്ടുപൊയി, ശവം പുഴയിൽ വലിച്ചിട്ടു കളകയും ചെയ്തു- അതു
കൊണ്ടു ചെ. കഴകത്തിലുള്ളവരെ ൬൪ കൂട്ടുക ഇല്ല എന്നു ചിലർ പറയുന്നു തമിഴരായ
ത എങ്ങിനെ എന്നും അവൎക്ക ബ്രഹ്മഹത്യാ ഉണ്ടായ്ത എങ്ങിനെ എന്നും ഈശ്വരന്നു അറിഞ്ഞു കൂടും)

വിശെഷിച്ച ഈ കല്പിച്ച നാലു കഴകത്തിലും ഓരൊരുത്തൻ മൂവാണ്ടെക്ക മൂവാ
ണ്ടെക്ക രക്ഷാപുരുഷനായിട്ട രക്ഷിപ്പാനാകുമ്പൊൾ രക്ഷാപുരുഷന്നും അവനൊട
കൂട നടക്കുന്നവൎക്കും അനുഭവത്തിന്നായി കൊണ്ട എല്ലാവരുടെ വസ്തുവിന്മെൽ (-വിങ്കലും)ഷ
ൾഭാഗത്തെ ഉണ്ടാക്കി കൊടുക്കയും ചെയ്തു- അങ്ങിനെ വളര കാലം കഴിഞ്ഞശെഷം അന്ന
ന്നു അവരൊധിച്ചു നടക്കുന്നവർ അവരൊധ (-ധി)നമ്പി എന്നു ചൊല്ലുന്നു- അവരൊധ
(ന)നമ്പിയാകുന്നതു: കാഞ്ഞൂർ (കണ്ണൂർ, കാണൂർ) കിണാങ്ങാടു (കീറങ്ങാടു, കാഞ്ഞിരങ്ങാ
ട്ടു) കരിങ്ങംവള്ളി (-പള്ളി, -പുള്ളി, -വെള്ളി,) എന്നിങ്ങിനെ തെക്കുവടക്കു വസ്തുവുള്ള
പരിഷ പലരുമുണ്ടു- അതല്ലാതെ തെക്കുംവടക്കും തങ്ങളുടെ സ്വം (തങ്ങൾ) കൊണ്ടുണ്ടാക്കീട്ടു
മുണ്ടു-

ഇങ്ങിനെ അവരൊധിച്ചു നടക്കും കാലങ്ങളിൽ "തനിക്ക തനിക്ക മൂവ്വാണ്ടെക്കല്ലൊ
ഉള്ളു അതിന്നിടെക്ക വസ്തു ഉണ്ടാക്കുക അത്രെ വെണ്ടുവത" എന്ന കല്പിച്ചു നാട്ടിലുള്ള പ്രജ
കളെ ഉപദ്രവിച്ചു തുടങ്ങി കൊഴകൊണ്ടു അൎത്ഥം തടിപ്പിക്കയും നിധി സൂക്ഷിക്കയും ചെയ്തു
മുഴുത്തു- ഇങ്ങിനെ സ്വല്പകാലം ചെല്ലുമ്പൊൾ "ഈ അവരൊധിച്ച പരിഷെക്കായ്പൊകും
തെക്കുവടക്കുള്ള വസ്തുപൊക്കയും അതു വരരുത എന്നു കല്പിച്ചു ഐകമത്യപ്പെട്ടു
നാം ഓരൊരൊ രാജാവിനെ ഉണ്ടാക്കുമാറ എന്നു കല്പിച്ചു- (ഈ അവരൊധിച്ച നമ്പി
കൾ്ക്ക ജന്മത്തിന്നു ജന്മം ചൊല്ലി വിരൽ മുക്കെണം എന്നു വരികിൽ അവൎക്ക ജന്മത്തിന്നു
കഴിവില്ല- മറ്റെയവൎക്ക മുക്കിയാൽ അതു കണ്ടു നടക്കെഉള്ളു)

[ബ്രാഹ്മണർ തിരുനാവായി മണപ്പുറത്തു കൂടി ഒരു സഭയായി നിരൂപിച്ചു, ഇനി മെ
ലിൽ ൧൦ (പത്തര) ഗ്രാമത്തിൽ ഓരൊരുത്തർ പന്തീരാണ്ടു പന്തീരാണ്ടു നാടുപരിപാലി
ക്ക എന്നു നിശ്ചയിച്ചു തൃക്കാരിയൂർ (-കരിയൂർ), തൃക്കൊട്ടിന്നും രക്ഷാപുരുഷന്മാരായി [ 12 ] വാൾ എടുപ്പാൻ അവരൊധിച്ച(കല്പിച്ച)പ്പൊൾ ഞാൻ എന്നും ഞാൻ എന്നും തമ്മിൽ വിവാദി
ച്ചതിന്റെ ശെഷം എല്ലാവരും കൂടി നിരൂപിച്ചു ഇനിമെൽ ബ്രാഹ്മണർ നാടു പരിപാലിച്ചാ
ൽ നാട്ടിൽ ശിക്ഷാരക്ഷ ഉണ്ടാകയില്ല- ഇനി നാടു പരിപാലിപ്പാൻ ഒരു രാജാവു വെണം എ
ന്നു നിശ്ചയിച്ചു, രാജാവിനെ ഉണ്ടാക്കുവാൻ ൬൪ ഗ്രാമത്തിന്റെ കുറവു തീൎത്തു പന്നിയൂർ- പ
റപ്പൂർ- പെരിഞ്ചെല്ലൂർ- ചെങ്ങനിയൂർ- ഈ നാലു കഴകം കൂടിയാൽ മതി എന്ന വ്യവസ്ഥ
വരുത്തി ൪ കഴകവും ഒരു സഭയായിരുന്നു നിരൂപിച്ചു പുറപ്പെട്ടു പരദെശത്തുചെന്നു കെ
യാപുരത്തിങ്കൽനിന്നു കെയപെരുമാളെ കൂട്ടിക്കൊണ്ടു പൊന്നു കെരളം എന്ന പ്രദെശ
ത്തു വെച്ചു വാഴിച്ചു-]

൨. പെരുമാക്കന്മാരുടെ കാലം-

൧. ആദ്യ പെരുമാക്കന്മാർ-

അനന്തരം രാജാവിനെ ഉണ്ടാക്കുവാൻ അവർ ഒക്കത്തക്ക പരദെശത്തു ചെന്നു
ഒരു ക്ഷത്രിയനെയും ക്ഷത്രിയസ്ത്രീയെയും കൂട്ടി കൊണ്ടു പൊന്നു- ക്ഷത്രിയസ്ത്രീയെ ബ്രാ
ഹ്മണർ വിവാഹം ചെയ്തിരിപ്പു- അതിലുണ്ടാകുന്ന സന്തതി ക്ഷത്രിയനത്രെ ആകുന്നത എ
ന്നൊരുമിച്ചു സമയം ചെയ്തു- (ആപറപ്പു കുറഞ്ഞൊന്നു പറവാനുണ്ടു- അതു വെണ്ടാ)വി
ശെഷിച്ചു അന്നു കൊണ്ടവന്ന ക്ഷത്രിയന്നു (ചെരമാൻ കെരളൻ) പെരുമാൾ എന്ന പെ
രാകുന്നതു- ഇത് മലനാട്ടിലെ രാജാവ- ചൊഴമണ്ഡലത്തിലെ രാജാവ ചൊഴപപെരുമാ
ൾ- പാണ്ടിമണ്ഡലത്തിലെ രാജാവ പാണ്ടി (കുലശെഖര) പെരുമാൾ- ഇങ്ങിനെ പെരുമാക്കന്മാ
രാകുന്നതു- മലനാടു കൊണ്ട ൪ ഖണ്ഡം: ഗൊകൎണ്ണത്തിൽ നിന്നു തുളുനാട്ടിൽ പെരുമ്പുഴയൊ
ളം തുളുരാജ്യം- പെരുമ്പുഴെക്കൽനിന്നു പുതുപട്ടണത്തൊളം കൂപരാജ്യം (മൂഷികര.)- പുതു
പട്ടണത്തിൽനിന്നു കന്നെറ്റി (കണ്ണെറ്റി) ഒളം കെരളരാജ്യം- കന്നെറ്റിയിൽനി
ന്നു കന്യാകുമാരി ഒളം മൂഷിക (കൂപ)രാജ്യം കൂവ. കൂപ ഇങ്ങിനെ ൪ ഖണ്ഡത്തിന്റെയും
പെർ. കെരളത്തിൽ ൧൧ അനാചാരം, പരദെശത്ത ൨൨ അനാചാരം-

മുമ്പിനാൽ രാജാവിനെ കൊണ്ടുവന്നു വെക്കുമ്പൊൾ, ബ്രാഹ്മണർ കൈ പിടിച്ചു സ
മയം ചെയ്തു ഇപ്രകാരം- "ഞങ്ങളാൽ സാദ്ധ്യമല്ലാത്തതിനെ സാധിപ്പിച്ചു രക്ഷിച്ചു വെപ്പൂ-
ഞങ്ങൾ അന്യായപ്പെട്ടാൽ (-ആപത്തുകൾ ഉണ്ടായാൽ) അന്നു ഞങ്ങൾ രാജ്യകാൎയ്യങ്ങൾ ത െ
ന്ന വ്യാപരിക്കും (വ്യവഹരിക്കും)പൊൾ അത എന്ത നിങ്ങൾ എന്നെ കല്പിച്ചതിന്റെ
ശെഷം നിങ്ങൾ തന്നെ വ്യാപരിക്കുന്നു (വ്യവഹരി-)എന്നു രാജാ പറക മാത്രം ഉണ്ടു- ബ്രാഹ്മ
ണരൊട ചൊദ്യം വെണ്ട"- എന്നിട്ട ഇന്നും (എന്നും) ഓരൊ അപരാധങ്ങൾ (ആപത്തുകൾ,
അവസ്ഥകൾ) ഉണ്ടായാൽ "നിങ്ങൾ തങ്ങൾ തന്നെ വ്യവഹരിക്കുന്നു, എന്തു നിങ്ങൾ നമ്മൊട
അന്യായപ്പെടാഞ്ഞൂ" എന്നു പറക മാത്രം ഉണ്ടു- അതു നടയത്തെ സമയകാരണം: മറ്റുള്ള
രാജ്യത്തിങ്കൽ രാജാവെ അന്വെഷിച്ചു പൊകെണ്ടു (വതു), കെരളത്തിൽ ഇതൊക്കയും ഉ
ദ്ധരിച്ചിട്ട എല്ലാവരും (ഉദ്ധരിപ്പിച്ചല്ലൊ) രാജാവിന്നു അനുഭവിപ്പാൻ (വസ്തു) കൊടുക്ക [ 13 ] ചെയ്തതു- അഹിഛത്രത്തിലിരുന്നു ൧൪ ഗൊത്രത്തിങ്കലെ ബ്രാഹ്മണർ കൂടി നെൽ വീഴ്ത്തി
(നീർ വീഴ്ത്തി, നല്ല വൃത്തി) കൊടുത്തു- അത ഇന്നും വിരുത്തി (വൃത്തി)എന്നു ചൊല്ലുന്നു- രാ
ജഭൊഗം ചില ദിക്കിൽ കൊടുത്തതു, ചില ദിക്കിൽ ബ്രാഹ്മണർ തങ്ങൾക്ക തന്നെ എന്നു കല്പി
ച്ചു, ചില ദിക്കിൽ ക്ഷെത്രം പ്രധാനമായി രാജാവിന്ന അനുഭവം- രാജാവിന്നു അരയിരി
ക്ക സ്ഥാനവും കൊടുത്തു- അല്ലൂർ (കൊടുങ്ങല്ലൂർ) പെരുങ്കൊവിലകം എന്നു കല്പിച്ചു-

[കെയ പെരുമാളും ബ്രാഹ്മണരുമായി അന്യൊന്യം കൈപിടിച്ചു (പല സമയവും) സ
ത്യവും ചെയ്തിട്ടത്രെ മലനാടു വാഴുവാൻ കല്പിച്ചതു- പിന്നെ മലനാട്ടിൽ അപ്പെരുമാൾ
ക്ക രാജഭൊഗം വിരുത്തിയും കല്പിച്ചു കൊടുത്തു- പെരുമാൾക്ക എഴുന്നെള്ളി ഇരിപ്പാൻ
തളിപ്പറമ്പിന്നു വടക്ക തലയൂർ എന്ന പ്രദെശത്ത ഒരു കൊവിലകം തീൎത്തു പരശുരാമ
ഭൂമികെരളം വഴിപൊലെ പരിപാലിക്കെണം എന്നു കല്പിച്ചു പന്തീരാണ്ടു വാഴുവാൻ കെ
യപ്പെരുമാളെ കൈപിടിച്ചിരുത്തി ("ഭൂമൌ ഭൂപൊയം പ്രാപ്യ" എന്ന കലി = ൪൯൪൧ കലി
൨൧൬ ക്രിസ്താബ്ദം- ആ പെരുമാൾ ൮ സംവൽ ൪ മാസവും നാടു പരിപാലിച്ച ശെഷം ആ പെ
രുമാളുടെ സ്വൎഗ്ഗാരൊഹണം)- പന്തീരാണ്ടു കഴിഞ്ഞശെഷം അപ്പെരുമാളും ബ്രാഹ്മണരു
മായി അടിയന്തരം കല്പിച്ചു (-ഇങ്ങിനെ കെയപ്പെരുമാളുടെ വാഴ്ച കഴിഞ്ഞു സ്വൎഗ്ഗത്തിന്നു
എഴുന്നെള്ളിയ ശെഷം) ചൊഴമണ്ഡലത്തിങ്കൽ (നിന്നു) ചൊഴപ്പെരുമാളെ കൂട്ടിക്കൊണ്ടു െ
പാന്നു- കെരളത്തിങ്കൽ ൧൨ ആണ്ടു വാണു പരിപാലിപ്പാൻ കല്പിച്ചു വാഴ്ച കഴിച്ചു (പെരുമാൾക്ക
എഴുന്നെള്ളി ഇരിപ്പാൻ ചൊഴക്കര എന്നൊരു കൊവിലകവും തീൎത്തു) ൧0 സംവൽ (൨ മാ
സവും) വാണതിന്റെ ശെഷം ചൊഴമണ്ഡലത്തിങ്കലെക്ക എഴുന്നെള്ളുകയും ചെയ്തു- അ
തിന്റെ ശെഷം പാണ്ടിമണ്ഡലത്തിങ്കന്നു പാണ്ടിപെരുമാളെ കൂട്ടികൊണ്ടു പൊന്നു പാണ്ടി
വമ്പന (പാണ്ടിപ്പറമ്പ) എന്ന പ്രദെശത്ത കൈ പിടിച്ചിരുത്തി വാഴ്ച കഴിച്ചു- ആ പെരു
മാൾ (ആകട്ടെ) അവിടെ ഒരു കൊട്ടപ്പടിയും തീൎത്തു- ൯-സംവൽ നാടു വാണ ശെഷം "പാണ്ടി
മണ്ഡലം രക്ഷിപ്പാനാളില്ല" എന്നു കല്പിച്ചു പാണ്ഡി മണ്ഡലത്തിൽ നിന്നു ആൾ പൊന്നുവന്നതി
ന്റെ ശെഷം ആ പെരുമാൾ പ.മണ്ഡലത്തിന്ന എഴുന്നെള്ളുകയും ചെയ്തു-]

(മുമ്പിൽ ഭൂതരായ പാണ്ഡ്യപ്പെരുമാൾ എന്ന ഒരാൾ കെരളം വാണിരുന്നു- അയ്യാളു
ടെ ശരീരരക്ഷയ്ക്കും ഭൃത്യപ്രവൃത്തിക്കും രണ്ടു ഭൂതങ്ങൾ ഉണ്ടായിരുന്നു- ഈ പെരുമാൾ രാ
ജ്യഭാരം ചെയ്തു പൊരുന്ന കാലത്ത ബ്രാഹ്മണൎക്ക ഇദ്ദെഹത്തൊട വൈരം വൎദ്ധിച്ചു വശമാ
യി ഇദ്ദെഹത്തെ എതുപ്രകാരം എങ്കിലും കുല ചെയ്യെണം എന്നു വിചാരിച്ചു അവർ ആ
ഭിചാരം ചെയ്തു നൊക്കിയതിൽ, ഈ ഭൂതങ്ങളുടെ സഹായം ഉണ്ടായിരിക്കുമ്പൊൾ ആ
പെരുമാളെ കൊന്നുകൊൾ്വാൻ പ്രയാസം തന്നെ എന്നു കണ്ടു, ആ ഭൂതങ്ങളെ അകറ്റെ
ണ്ടതിനു ഒരു ചതിപ്രയൊഗം ചെയ്യെണം എന്നു നിശ്ചയിച്ചു- ഒരു ഭട്ടത്തിരി ഞാൻ ചെ
ന്നു ഭൂതങ്ങളെ അകറ്റി കൊന്നെച്ചു വരാം എന്നു ശപഥം ചെയ്തു പുറപ്പെട്ടു പെരുമാളു [ 14 ] ടെ അടുക്കെ ചെന്നു ചതുരംഗം വെച്ചു പെരുമാളെ തൊല്പിച്ചു ഒരൊരു വാതുവെച്ചു ജയിച്ചു
തുടങ്ങി- അങ്ങിനെ ഒരു വരെക്ക ഈ ഭൂതങ്ങൾ രണ്ടും ഇദ്ദെഹത്തിന്റെ ദാസ്യ പ്രവൃത്തി
ചെയ്യത്തക്കവണ്ണം അടിമയായി എടുത്തു- ആ ഭൂതങ്ങളൊടു "നിങ്ങൾ ചെന്നു സമുദ്രത്തിൽ
എത്ര തിര വരുന്നുണ്ടു എന്നു നൊക്കി കണക്കു കൊണ്ടു വരുവിൻ" എന്നു പറഞ്ഞയക്കയും
ചെയ്തു- ഭൂതങ്ങൾ സമുദ്രകരയിൽ ചെന്നു തിര എണ്ണി ഒടുക്കം കാണാതെ അവിടെ ത
ന്നെ നിന്നുപൊയി പിന്നൊക്കി വന്നതുമില്ല- അന്നു വൈകുന്നെരം പെരുമാളെ കുല െ
ചയ്യെണം എന്നു ശെഷം ബ്രാഹ്മണരെ അറിയിച്ചാരെ ബ്രാഹ്മണർ ൧൦ ഗ്രാമക്കാരും തിക
ഞ്ഞ ആയുധപാണികളായി കൊവിലകത്ത ചെന്നതിന്റെ ശെഷം, ഈ ഭട്ടത്തിരി വധി
ക്കയും ചെയ്തു- പിന്നെ "ഹിംസചെയ്ത ദൊഷം ഉണ്ടല്ലൊ" എന്നു വിചാരിച്ചു നാം പടിമെ
ലിരുന്നു കൊള്ളാം എന്നു പറഞ്ഞു വെറെ ഒരു പടിമെൽ കുത്തിയിരുന്നു- അന്നു തുടങ്ങി
നമ്പടി (നമ്പിടി) എന്ന പെരാകയും ചെയ്തു- ആയതത്രെ കക്കാട്ടുകാരണപ്പാട എന്ന ന
മ്പിടി ആകുന്നത)

(ഭൂതരായർ എന്ന പെർ വരുവാൻ സംഗതി കെരളമാഹാത്മ്യം അദ്ധ്യ-൯.- പ
റഞ്ഞിരിക്കുന്നു- പാണ്ഡ്യഭൂപസ്സമാഗത്യ സെനാഭിർ ഭൂതസങ്കുലെ ഇത്യാദി- ആ
പാണ്ഡ്യൻ മലയാളത്തെ ഭൂതസൈന്യങ്ങളൊട വന്നാക്രമിച്ച ഭൂതനാഥൻ എന്ന അ
മ്പലത്തെയും അങ്ങാടിയെയും നിർമ്മിച്ചുണ്ടാക്കുമ്പൊൾ- പരശുരാമൻ അവനൊട യുഷ്മാ
കഞ്ചതുമൽഭൂമാവെവം ആഗമനം വൃഥാ എന്നും ആദിത്യായ മയാ ദത്താ- ഞാൻ ആ
ദിത്യവൎമ്മൻ എന്ന തെക്കെ രാജാവിന്നു കൊടുത്തിരിക്കുന്നു എന്നും കൊപിച്ചു പറഞ്ഞ െ
ശഷം- യുദ്ധം ഉണ്ടായിട്ടു ഭൂതങ്ങൾ തൊറ്റു ഭൂതപാണ്ടി എന്ന സ്ഥലം നാടതിരായ്ചമയുക
യും ചെയ്തു)

{കലിയുഗത്തിന്റെ ആരംഭം തുടങ്ങി ദുഷ്ടന്മാർവന്നതിക്രമിക്കയാൽ, ൬൪ ഗ്രാമത്തി
ലുള്ളവർ ഒരൊരൊ രാജാവിനെ കല്പിക്കെണം എന്നു ശ്രീ പരശുരാമനൊട ഉണൎത്തിച്ചാ
റെ, ശ്രീ നാവാക്ഷെത്രത്തിങ്കൽ (തിരുനാവായി) ഭഗവാന്റെ ഉത്സവത്തിന്നായ്ക്കൊണ്ടു
ഗംഗാദെവി എഴുന്നെള്ളും ദിവസം സ്നാനം ചെയ്തു, ഭൂമിക്ക ഷൾഭാഗവും കൂടാതെ നിങ്ങൾക്ക
തെളിഞ്ഞ ആളെ രാജാവാ‍ക്കി പെരാറ്റിലെ വെള്ളം കൊണ്ടഭിഷെകവും ചെയ്തുകൊ
ള്ളുക എന്നരുളിചെയ്തു- ശെഷം ശത്രുസംഹാരത്തിന്നും ക്ഷെത്രരക്ഷയ്ക്കും പരശുരാമൻ
ഭദ്രകാളിയുടെ വാൾ വാങ്ങി ബ്രാഹ്മണരുടെ വക്കൽ കൊടുപ്പൂതും ചെയ്തു- അവർ എല്ലാ
വരും കൂടി ചൊഴമണ്ഡലമാകുന്ന രാജ്യത്തിങ്കൽ ചെന്നു കെരളൻ എന്ന പെരായിരിക്കുന്ന [ 15 ] രാജാവിനെ കൂട്ടി കൊണ്ടു വന്നു കൎക്കടകവ്യാഴം മാഘ (കുംഭ) മാസത്തിൽ പൂയത്തുനാൾ െ
പരാറ്റിൽ സ്നാനം ചെയ്തു- (അഗസ്ത്യമഹൎഷിയുടെ ഹൊമകുണ്ഡത്തിൽനിന്നു തീൎത്ഥം ഒഴുകി
സമുദ്രത്തിൽ കൂടിയിരുപ്പൊരു പുണ്യ നദിയാകുന്ന പെരാറ്റിങ്കര) നാവാക്ഷെത്രത്തിൽ
ഇരുന്നു- വാകയൂർ ആസ്ഥാന മണ്ഡപത്തിന്മെൽ ഇരുത്തി, ശ്രീ പ.ര. ദാനം ചെയ്ത ഭൂമിക്ക
രാജാവാക്കി അഭിഷെകവും ചെയ്തു- അങ്കവും, ചുങ്കവും, വഴിപിഴയും, അമ്പവാരിയും, െ
എമുല മുമ്മുല, ചെങ്കൊമ്പു കടകൻ പുള്ളി നരിവാൽ, കിണറ്റിൽ പന്നി, ആറ്റു തിരു
ത്തുക, കടൽ വാങ്ങിയ നിലം, തലപ്പും കടൽ ചുങ്കവും- ഇക്കെരളത്തിൽ ഉണ്ടാകുന്നതിൽ ശി
ലവും, മുളവും, ഈ വകകൾ എപ്പെർപ്പെട്ടതും, പരശുരാമൻ ക്ഷെത്രത്തിങ്കൽ സാക്ഷിപ്പെ
ട്ടരുളിയഭദ്രകാളി തങ്ങളുടെ പക്കൽ തന്ന വാളും കൊടുത്തു- തങ്ങളുടെ ദാസന്മാരെ കൊ
ണ്ടു ചെകവും ചെകിപ്പിച്ചു- തൃക്കട മതിലകത്ത രാജധാനി ഉണ്ടാക്കി- അവിടെ ഇരുന്നു കെ
രളവും വഴിപൊലെ ൧൨ ആണ്ടു രക്ഷിച്ചു തന്റെ രാജ്യത്തിലെക്കു പൊകയും ചെയ്തു- ആ
രാജാവിന്റെ ഗുണാധിക്യം കൊണ്ടു കെരളം എന്നു പെരുണ്ടായി-- പിന്നെ ബ്രാഹ്മണ
ർ പാണ്ടിരാജ്യത്തിങ്കൽ ചെന്നു പാണ്ടിയൻ എന്ന ചെങ്ങർ ആകുന്ന രാജാവിനെ കൂട്ടികൊ
ണ്ടുവന്നു മുമ്പിലത്തെ പൊലെ അഭിഷെകവും ചെയ്തു- ആ രാജാവ ൧൨ ആണ്ടു രക്ഷിച്ചു
കഴിഞ്ഞതിന്റെ ശെഷം കണക്കു പറയിച്ചു വാളും വെപ്പിച്ചു, രാജാവിനെ പാണ്ടിരാജ്യ
ത്തിങ്കൽ കൊണ്ടാക്കി-- ചൊഴമണ്ഡലത്തിൽ ചെന്നു ചൊഴിയൻ എന്ന പെരാകും രാജാ
വിനെ കൂട്ടികൊണ്ടു വന്നു, ആ രാജാവ ൧൨ ആണ്ടു കാലം കെരളം രക്ഷിച്ചു- പിന്നെ പാണ്ഡ്യ
രാജ്യത്തിങ്കൽ കുലശെഖരനെന്നു പെരുണ്ടായ പെരുമാൾ}

ഇങ്ങിനെ മലനാടു രക്ഷിപ്പാൻ കല്പിച്ച അനന്തരം "രാജാവു സ്വല്പകാലം ചെല്ലുമ്പൊൾ ആ
ക്രമിച്ചു പൊകും; അതു വരാതെ ഇരിപ്പാൻ കെരളത്തിൽ ൧൬൦ കാതം നൊക്കി കണ്ടു ൧൬൦-
ക.കൊണ്ടു ൧൭ നാടാക്കി അതുകൊണ്ടു രാജകാൎയ്യങ്ങൾ കൂടി നിരൂപിച്ചെ ഉള്ളൂ- താൻ
തന്നെ വ്യാപരിക്കരുത" എന്നു കല്പിച്ചു നിത്യ കാൎയ്യങ്ങൾ രാജാവൊട കൂടി പ്രവൃത്തിച്ചു-
കൊവിലകത്തിൻ സമീപത്തു തന്നെ, ൪- കഴകത്തിന്നു കല്പിച്ച പരിഷെക്ക ഇരിപ്പാൻ ൪-
തളിയും തീൎത്തു- മെത്തളി, കീഴ്ത്തളി, നെടിയ (നിടിയ) ത്തളി, ചിങ്ങപുരത്തളി- ഇത്തളി
യിൽ ഇരുന്നു രക്ഷിക്കുന്നത തളിയാതിരിമാർ എന്നു പെരുള്ളവർ- കീഴ്ത്തളി ഐരാണി
ക്കുടത്തിന്നു (-ക്കൊടു)ചിങ്ങപുരം (-ത്തളി) ഇരിങ്ങാടിക്കുടത്തിന്നു (-ക്കൊടു)- നെടിയത്ത
ളിപറവൂർ (പറപ്പൂർ), മെല്ത്തളി മൂഷികക്കുളം- ഇങ്ങിനെ ൪- തളി ആകുന്നു- പന്നിയൂർ,
പെരിഞ്ചെല്ലൂർ, ചെങ്ങനിയൂർ, ഇവ ഒക്ക തങ്ങളിൽ അകലത്താകയാൽ, പറവൂരുടെ
സമീപത്തുള്ള ഐരാണിക്കുടത്തും മൂഷികക്കുളത്തും ഇരിങ്ങാണിക്കുടത്തും പറവൂരൊട
കൂടി ൪- കഴകം എന്നു പെരുണ്ടായി-- ഇതനാലും പെരുമാക്കന്മാർ രക്ഷിക്കും കാലത്ത (ക
ല്പിച്ചതു) മറ്റെ കഴകം പരശുരാമൻ കാലത്തുണ്ടായ്തു- തളിയാതിരിമാർ കാലത്ത തീ
ട്ട എഴുതെണ്ടുംപൊൾ തളിയാതിരിതീട്ട എന്നു എപ്പൊഴും എഴുതെണ്ടു- തളിയാതിരി [ 16 ] അവരൊധവും പുക്കു തൊന്നിയതു(-പൊയതു): കരിങ്ങമ്പുള്ളി (-മ്പെള്ളി) സ്വരൂപവും
കാൎയ്യമുക്കിൽ സ്വരൂപവും (കാരിമുക്ക-), ഇളമ്പര കൊട്ടസ്വരൂപവും- ഇച്ചൊല്ലിയ സ്വരൂ
പങ്ങളിൽ ഇളമയായിരിക്കുന്നവർ തളിയാതിരിമാരായ കാരണം: രാജാവിന്നു മലനാട്ടി
ൽ ഷ‌ൾഭാഗം കൊടുത്തിട്ടില്ല, വൃത്തിയെ കൊടുത്തിട്ടുള്ളു: എല്ലാവരുടെ വസ്തുവിന്മെലും ഷ‌
ൾഭാഗം രക്ഷാപുരുഷന്മാർ അനുഭവിച്ചു- രണ്ടാമത തളിയാതിരിമാർ അനുഭവിച്ചു-
പിന്നെ ചാത്തിരൎക്കായി കല്പിച്ചു വെക്കയാൽ ഇന്നും ചാത്തിരൎക്ക ( ചത്തിരൎക്ക = ശസ്ത്രി. ശാ
സ്ത്രി-)ആയതുണ്ടു-

ഇങ്ങിനെ രാജാവും തളിയാതിരിമാരുമായി രക്ഷിച്ചു സ്വല്പകാലം കഴിഞ്ഞശെഷം,
(പയസ്വിനി-) പെരുമ്പുഴെക്ക വടക്ക ൩൨ ഗ്രാമവും, പെ. തെക്ക ൩൨ ഗ്രാമവും തങ്ങളിൽ െ
കാള്ളകൊടുക്കയും മുറിച്ചു- തെക്ക ൩൨ ആകുന്നത:- കരുമാൻ പുഴയ്ക്ക വടക്ക ഗ്ര. ൧൦-
അതിന്നു വിവരം- ൧.പയ്യനൂർ ൨.പെരിഞ്ചെല്ലൂർ. ൩.കരിക്കാട്ടു. ൪. ഈശാനിമങ്ങലം
൫.ആലത്തൂർ. ൬.കരിന്തൊളം (കാരന്തല) ൭.തൃശ്ശിവപെരൂർ (തൃച്ചമ്പെരൂർ) ൮.പെരു
മാനം (-വനം) ൯.പന്നിയൂർ. ൧൦.ചൊവ്വരം- കരുമാൻ പുഴക്ക തെക്ക പുണ്യാറ്റിന്നു വ
ടക്ക ഗ്ര. ൧൨.-അതാകുന്നത: ൧.പറവൂർ (-പ്പൂർ‌) ൨.ഐരാണിക്കുളം (-ക്കളം) ൩.മൂഷിക
ക്കുളം- ൪.ഇരിങ്ങാണിക്കുടം (-ടിക്കൊട) ൫.അടവൂർ (-പ്പൂർ) ൬.ചെങ്ങനാടു (-നൊടു, ചെണ
ാട്ടൂർ) ൭.ഉളിയന്നൂർ- ൮.കഴുതു (-ത-)നാടും, ൯.കുഴയൂർ (-വൂർ, -ഴിയൂർ-) ൧൦. ഇളിഭ്യം-
൧൧.ചാമുണ്ട (-ണ്ഡ) ൧൨.ആവട്ടി(ആലപ്പടി-)പ്പുത്തൂർ, ഇങ്ങിനെ ഗ്ര. ൧൨- പുണ്യാറ്റിന്നു
തെക്ക കന്യാകുമാരിക്ക വടക്ക ഗ്ര. ൧൦: ൧.കിടങ്ങൂർ(-ഞ്ഞൂർ) ൨.കാടുകറുക (കടുമണ,
മറ) ൩.കാരനെല്ലൂർ (-നല്ലൂർ) ൪.കവിയൂർ. ൫.ഏറ്റുമാനൂർ- (വന്നൂർ) ൬.നിൎമ്മണ്ണു
(നിഗന്ധ- നിൽമണ്ണു) ൭.ആണ്മണി (വെണ്മ) ൮.ആണ്മലം (ആമ്ലം) അമ്മളം, -മംഗലം)
൯.ചെങ്ങനിയൂർ, ൧൦ തിരുവില‌്വായിഇങ്ങിനെഗ്ര. ൧൦- ആകെ ൩൨- ശെഷിച്ച ൩൨
ഗ്ര.പഞ്ചദ്രാവിഡന്മാരിൽ പൊയിക്കളഞ്ഞ വന്ന പഴന്തുളുവർ എന്നും തുളു നമ്പികൾ
എന്നും പെരുള്ളവർ അവരും അതിൽ കൂടി ചെൎന്നവരും പണി ചെയ്തു "ഞാൻ-
ഞാൻ മുപ്പത്തുരണ്ടിൽ കൂടും" എന്നിട്ട പരദെശത്താചാരങ്ങളെ നടത്തി അവരുമായി
കൊള്ളക്കൊടുക്കയും തുടങ്ങി പരദെശത്തെ രാജാക്കന്മാരെ അടക്കി അവരുടെ െ
കായ്മ നടന്നു പൊയി ഒരൊ ഗ്രാമമാക്കി കല്പിച്ചിട്ടുമുണ്ടു പലപലഗ്രാമങ്ങളിൽനിന്നു വ
ന്ന (പരിഷ) ഒരൊപെരുമിട്ടു- ഇങ്ങിനെ ഗ്രാമം എന്നു വെണ്ട- ബഹുവിധമായു
ണ്ടു സത്യം ഇങ്ങിനെ ആകുന്നതു- ‌

൨ാം ബൌദ്ധനായ പെരുമാൾ-

അനന്തരം കലിയുഗം സ്വല്പം മുഴുത്തകാലം (ബ്രാഹ്മണർ പരദെശത്തു ചെന്നു ബാണ
പുരത്തിൽനിന്നു ബാണപ്പെരുമാളെകൂട്ടികൊണ്ടു പോന്നു- അല്ലൂർ പെരുങ്കൊയി
ലകത്തു കൈ പിടിച്ചിരുത്തി- ആ പെരുമാൾ വാഴുന്നകാലത്തു) ബൌദ്ധന്മാർ വന്നു പെ [ 17 ] രുമാളെ കണ്ടു. ബൌദ്ധശാസ്ത്രത്തിന്റെ പ്രാമാണ്യം ആക കെൾപിച്ചതിന്റെ ശെഷം- "ഇതത്ര െ
നരാകുന്നത" എന്ന പെരുമാൾക്ക ബൊധിച്ചു അന്നെത്തെ പെരുമാൾ ബൌദ്ധമാൎഗ്ഗം ചെരുകയും
ചെയ്തു- ആ പെരുമാൾ ബ്രാഹ്മണരെ വരുത്തി ബ്രാഹ്മണരൊട ചൊദ്യം തുടങ്ങി "ഈ മലനാട്ടി
ലെക്ക (എല്ലാവരും) ഈ മാൎഗ്ഗം അനുഷ്ഠിക്കെണം എന്നു കല്പിച്ച ശെഷം- എല്ലാവരും ബു
ദ്ധികെട്ട തൃക്കാരിയൂൎക്ക (തൃക്കരിയൂർ)വാങ്ങുകയും ചെയ്തു- ഒരുമിച്ചു തൃക്കാരിയൂർ ഇരുന്ന ഗ്രാ
മങ്ങളിൽ വലിയ പരിഷകൾ എല്ലാവരെയും ഭരിപ്പിക്കുംകാലം പലരെയും സെവിച്ചിട്ട നി
ത്യവൃത്തി കഴിക്കുമ്പൊൾ ശുദ്ധാശുദ്ധി വൎജ്ജിച്ചു കൊൾ്വാനും വശമല്ലാഞ്ഞു മനഃപീഡ പാരം ഉ
ണ്ടായതിന്റെ ശെഷം- ഈശ്വരാനുഗ്രഹം കൊണ്ട ഒരു മഹൎഷി അവിടെക്കെഴുന്നെള്ളി- ജം
ഗമൻ എന്ന പെരാകുന്നതു- ആ മഹൎഷിയൊട അവിടെയുള്ള ബ്രാഹ്മണർ എല്ലാവരും കൂടി ഒ
ക്കത്തക്ക ചെന്നു സങ്കടം ഉണൎത്തിച്ചതിന്റെ ശെഷം മഹൎഷി അരുളിച്ചെയ്തു "ഈ വെച്ചൂട്ടു െ
ന്നടത്തുണ്ടാകുന്ന അശുദ്ധിദൊഷം പൊവാൻ ഞാൻ ഒരു പ്രായശ്ചിത്തം നിങ്ങൾക്ക ഗ്രഹിപ്പിച്ചു തരാം-
അതാകുന്നതു: അസ്തമിച്ചാൽ ഒരു വിളക്കു വെച്ചു ബ്രാഹ്മണർ ദീപപ്രദക്ഷിണം ചെയ്തു കൊൾ്വു"-
ദീപപ്രദക്ഷിണം ചെയ്വാൻ മഹർഷി ഒരു ഗാനവും ഉപദെശിച്ചു കൊടുത്തു- ബ്രഹ്മസ്തുതിയാകുന്നതി
ഗ്ഗാനം- "ഇതിന്നു നിങ്ങൾക്ക ഒരു ദെവൻ പ്രധാനമായി ഗാനം ചെയ്തു കൊൾ്വാൻ തൃക്കാരിയൂരപ്പൻ
തന്നെ പരദെവത" എന്നുമരുളിച്ചെയ്തു- നിത്യം ഇതു ഗാനം ചെയ്തുകൊണ്ടാൽ നിങ്ങളുടെ സങ്കടങ്ങ
ൾ ഒക്കവെ പൊവാൻ കഴിവു വരും"- എന്നിങ്ങിനെ അരുളിച്ചെയ്തു മഹൎഷി എഴുന്നെള്ളുകയും
ചെയ്തു- അനന്തരം ബ്രാഹ്മണർ അസ്തമിച്ചാൽ ഒരു വിളക്കും വെച്ചു ദീപപ്രദക്ഷിണം (ചെയ്തു) തുട
ങ്ങുമ്പൊൾ- പരദെശത്തുനിന്ന ആറു ശാസ്ത്രികൾ വന്നു- ഒന്നു ഭാട്ടാചാൎയ്യൻ- ഒന്നു ഭാട്ടബാണൻ,
ഒന്നു ഭാട്ടവിജയൻ- ഒന്നു ഭാട്ടമയൂരൻ- ഒന്നു ഭാട്ടഗൊപാലൻ- ഒന്നു ഭാട്ടനാരായണൻ- ഇ
ങ്ങിനെ ൬ ശാസ്ത്രികൾ വന്നപ്പൊൾ- അവിടെ ഉള്ള ബ്രാഹ്മണരൊട പറഞ്ഞു "നിങ്ങൾക്ക ബൌദ്ധന്മാ
രെ കൊണ്ടുള്ള സങ്കടങ്ങൾ ഞാങ്ങൾ പൊക്കുന്നുണ്ടു നിങ്ങൾ എതും ക്ലെശിക്കെണ്ട" എന്ന പറഞ്ഞപ്പൊ
ൾ- ബ്രാഹ്മണർ പ്രസാദിച്ചു ശാസ്ത്രികളുമായി ഒക്കത്തക്ക ചെന്നു- മാൎഗ്ഗം പുക്ക പെരുമാളെക്കണ്ടുശാ
സ്ത്രികൾ പറഞ്ഞു- "അല്ലയൊ പെരുമാൾ എന്തിയബദ്ധം കാട്ടിയതു"എന്നു പറഞ്ഞു (പല വഴി
യും പെരുമാളൊട കല്പിച്ചതിന്റെ ശെഷം)- "ഇതത്രെ നെരാകുന്നത" എന്നു പറഞ്ഞാറെ ശാസ്ത്രി
കൾ കല്പിച്ചു "എന്നാൽ (എങ്കിലൊ) ബൌദ്ധന്മാർ ഞാങ്ങളും കൂടി (ഈ ശാസ്ത്രം കൊണ്ടു) വിവാദി
ച്ചാൽ, ഞാങ്ങൾ തൊറ്റുവെന്നു വരികിൽ ഞാങ്ങളെ നാവു മുറിച്ചു നാട്ടിൽ നിന്നു കളവൂ- എ
ന്നിയെ ബൌദ്ധന്മാർ തൊറ്റുവെന്നു വരികിൽ അവരുടെ നാവു മുറിച്ചു (അവരെ) നാടുന്നു
ആട്ടി കളവൂ " എന്നു കെട്ടാറെ- " അങ്ങിനെ തന്നെ " എന്നു പെരുമാൾ സമ്മതിച്ചു- ശാസ്ത്രികളും
ബൌദ്ധന്മാരുമായി വാദം ചെയ്തു ബൌദ്ധന്മാരുടെ ഉക്തി (മുക്തി) വീണു (ബൌദ്ധന്മാർ തൊ
ൽ്ക്കുകയും ചെയ്തു)- പെരുമാൾ അവരുടെ നാവു മുറിച്ചു ശെഷമുള്ളവരെ നാട്ടിൽനിന്നു കള
വൂതും ചെയ്തു- "ഇനി മെലിൽ ബൌദ്ധന്മാർ വന്നു വിവാദിക്കുമ്പൊൾ, വാദിച്ചുകൊണ്ടാലും എന്നെ രാജാവു പറയാവു- പിന്നെ വെദാന്തിയൊട, അവരെ ശിക്ഷിച്ചു കളയാവു എ [ 18 ] ന്നെ" പിന്നെ വാണ പെരുമാളെ കൊണ്ടു സമയം ചെയ്യിപ്പിച്ചു-, മാൎഗ്ഗം പുക്ക പെരുമാൾ്ക്ക വസ്തുവും
തിരിച്ചു കൊടുത്തു വെറെ ആക്കുകയും (പാൎപ്പിക്കയും) ചെയ്തു- "ബൌദ്ധശാസ്ത്രം ഞാൻ അനു
സരിക്കെണ്ടു എനിക്ക മറ്റൊന്നിങ്കലും നിവൃത്തി ഇല്ല എന്നു കല്പിച്ചു അപ്പെരുമാൾ ആസ്ഥാ
നത്തെ മറ്റൊരുത്തരെ വാഴിച്ചു- ഇങ്ങിനെ നാലു സംവത്സരം നാടു പരിപാലിച്ചു, മക്കത്തിന്നുത
ന്നെ പൊകയും ചെയ്തു- (ബൌദ്ധന്മാർ ചെരമാൻ പെരുമാള മക്കത്തിന്നത്രെ പൊയി സ്വൎഗ്ഗ-
ത്തിനല്ല എന്നു പറയുന്നു- അതു ചെരമാൻ പെരുമാളല്ല, പള്ളിബാണപെരുമാളത്രെ [കെര
ളരാജാവു]- ചെരമാൻ പെരുമാൾ സ്വൎഗ്ഗത്തിന്നത്രെ പൊയതു- ശെഷം നാലു പെരുമാക്കൾ
വാഴ്ച കഴിഞ്ഞ അഞ്ചാമത വാണ പെരുമാൾ ചെരമാൻ പെരുമാൾ)

൩. കുലശെഖരൻ ഒളം വാണ പെരുമാക്കന്മാർ-

[ബ്രാഹ്മണർ പരദെശത്തു ചെന്നു ഉത്തരഭൂമിയിങ്കൽനിന്നു തുളുഭൻ പെരുമാളെ കൂട്ടി കൊ
ണ്ടുപൊന്നു- ആ പെരുമാൾ ഗൊകൎണ്ണത്തിൽനിന്നു തുടങ്ങി പെരുമ്പുഴ ഒളമുള്ള നാടുകണ്ടപ്പൊ
ൾ ഈ രാജ്യം തന്നെ നല്ലൂ എന്നു വിചാരിച്ചു കൊടീശ്വരം എന്ന പ്രദെശത്തു എഴുന്നെള്ളി ആ
ഗ്രാമത്തിലുള്ള ബ്രാഹ്മണരൊടിരിക്കയും ചെയ്തു- അവിടെ വാഴുക കൊണ്ടു തുളുനാടും എന്നു പറ
വാൻ കാരണം- ൬ സംവത്സരം പരിപാലിച്ചതിന്റെ ശെഷം ആ പെരുമാളുടെ സ്വൎഗ്ഗാരൊ
ഹണം- പിന്നെ ഇന്ദ്രപെരുമാളെ കൂടി കൊണ്ടു പൊന്നു വാഴ്ച കഴിച്ചു- അല്ലൂർ പെരിങ്കൊവി
ലകം എന്നു കല്പിച്ചു അവിടെ സമീപത്തു ൪ കഴകത്തിന്നും നാലു തളിയും തീൎത്തു (ആ പരപ്പു മുമ്പെ-
൧ എഴുതിയതു)- തളിയാതിരിമാർ പെരുമാളുമായി കൂടി പല തളിയിലും അടിയന്തരമാ
യിരുന്നു പന്തീരാണ്ടു നാടു പരിപാലിച്ചതിന്റെ ശെഷം ഇന്ദ്രൻ ആ സ്ഥാനത്തു മറ്റൊരുത്തരെ
വാഴിപ്പാൻ (വാഴ്വാൻ)കല്പിച്ചു (പരദെശത്ത) എഴുന്നെള്ളുകയും ചെയ്തു- പിന്നെ (ആൎയ്യപുര
ത്തിങ്കൽ നിന്നു) ആൎയ്യപ്പെരുമാളെ കൂട്ടികൊണ്ടുവന്നു വാഴ്ച കഴിച്ചു- ആൎയ്യ പെ. കെരളരാജ്യം
൧൬൦ കാതം നാടു നടന്നു നൊക്കി കണ്ടെടത്തു ഗൊകൎണ്ണം തുടങ്ങി തുളുനാട്ടിൽ പെരുമ്പുഴ ഒ
ളം തുളുരാജ്യം എന്നു കല്പിച്ചു- പെരുമ്പുഴയിൽനിന്നു തുടങ്ങി പുതുപട്ടണത്തഴിയൊളം കെരള
രാജ്യം എന്നു കല്പിച്ചു- പുതുപട്ടണം തുടങ്ങി കന്നെറ്റിയൊളം മൂഷികരാജ്യം എന്നു കല്പി
ച്ചു- കന്നെറ്റി തുടങ്ങി കന്യാകുമാരിയൊളം കൂവളരാജ്യം എന്നു കല്പിച്ചു (൨. ആ പരപ്പു ൧, നൊ
ക്ക)- ഇങ്ങിനെ ആ നാടു കൊണ്ടു ൪ ഖണ്ഡം ആക്കി അതുകൊണ്ടു ൧൭ നാടാക്കി, ൧൭ നാടുകൊ
ണ്ടു ൧൮ കണ്ടം ആക്കി, ഒരൊരൊ ദേശത്തിന്ന ഒരൊ പെരുമിട്ട, ഒരൊരൊ ദെശത്ത ദാ
നവും ധൎമ്മവും കല്പിച്ചു, ബ്രാഹ്മണരെ ആനന്ദിപ്പിച്ചു നാലു കഴകത്തു ൪ തളി തീൎത്തു (൪ തളിയാ
തിരിമാരുമായി അടിയന്തരം ഇരുന്നു) നാടു പരിപാലിച്ചശെഷം- ൫ (൧൨) ആണ്ടു ചെല്ലുമ്പൊ
ൾ സ്വൎഗ്ഗത്തിങ്കൽ നിന്നു ദെവകൾ വിമാനം താഴ്ത്തി പെരുമാൾ സ്വൎഗ്ഗത്തിങ്കൽ എഴുന്നെള്ളുക
യും ചെയ്തു- ബ്രാഹ്മണൎക്കു മനഃപീഡ വളരെ ഉണ്ടായ്തിന്റെ ശെഷം ബ്ര.ർ പരദെശത്തു ചെ
ന്നു കുന്ദൻ പെരുമാളെ കൂട്ടി കൊണ്ടുപൊന്നു വാഴ്ചകഴിച്ചു- അപ്പെരുമാൾ (കന്നെറ്റി സമീപ
ത്തിങ്കൽ) കുന്ദിവാകക്കൊവിലകം തീൎത്തു ൪ (൧൨)ആണ്ടു വാണ ശെഷം പരദെശത്തു ത െ [ 19 ] ന്നെ എഴുന്നെള്ളുകയും ചെയ്തു- പിന്നെ കൊട്ടി പെരുമാളെ കൂട്ടികൊണ്ടു പൊന്നു വാഴ്ച കഴി
ച്ചു (ആ പ്രദെശം കൊട്ടി കൊല്ലം എന്ന പെരുണ്ടായി) ഒരു സംവൽ നാടു പരിപാലിച്ചു സ്വൎഗ്ഗാ
രൊഹണമായതിന്റെ ശെഷം-

മാട പെരുമാളെ കൂട്ടി കൊണ്ടു പൊന്നതിന്റെ ശെഷം, ൧൧ (൧൨)സംവത്സരം വാഴു െ
മ്പാൾ, അവിടെ ഒരു കൊട്ടപ്പടി തീൎക്കെണം എന്നു കല്പിച്ചു (തന്റെ അനുജൻ) എഴിപ്പെരു
മാളെ വരുത്തി പരദെശത്ത എഴുന്നെള്ളിയ ശെഷം- എഴിപെ. അവിടെ ഒരു കൊട്ടപ്പടി തീ
ൎത്തു മാടയെഴികൊട്ട എന്നും പെരിട്ടു- ൧൨ ആണ്ടു വാണശെഷം ആ പെരുമാളുടെ സ്വൎഗ്ഗാരൊ
ഹണം (പരദെശത്തുതന്നെ എഴുന്നെള്ളുകയും ചെയ്തു)-

കൊമ്പൻ പെരുമാളെ കൂട്ടിക്കൊണ്ടു പോന്നു വാഴ്ച കഴിച്ചു ആ പെ. നെയ്തര എന്ന പുഴയു
ടെ കരക്കൽ ൩ സംവൽ ൬ മാസവും കൂടാരം കെട്ടി വാണു- പിന്നെ വിജയൻ പെ. വിജയ
ൻ കൊല്ലത്തു കൊട്ടയെ തീൎത്തു (പാണ്ഡവന്മാരിൽ അൎജ്ജുനൻ വളരെ കാലം ആ പ്രദെശത്തു ഇ
രുന്നിരിക്കകൊണ്ടു അതു സത്യഭൂമി എന്നു കല്പിച്ചു) ൧൨ സംവൽ വാണശെഷം മറ്റൊരുത്ത
രെ വാഴിപ്പാൻ കല്പിച്ചു വിജയൻ പരദെശത്തെഴുന്നെള്ളുകയും ചെയ്തു-

ബ്രാഹ്മണർ പരദെശത്ത ചെന്നു വളഭൻ പെരുമാളെ കെരളാധിപതിയാക്കി വാഴ്ചക
ഴിച്ചു- ആ പെ.രുമാൾ നെയ്തര എന്ന പുഴയുടെ കരമെൽ ശിവശൃംഗൻ എന്ന പെരുടയ മഹൎഷി പ്ര
തിഷ്ഠിച്ച ശിവ പ്രതിഷ്ഠയും കണ്ടു മറ്റും പല ൟശ്വരത്വവും കണ്ടു ക്ഷെത്രവും പണി തീൎത്തു മ
റ്റും ചില പരദെവതമാരെയും സങ്കല്പിച്ചു അവിടെ ഒരു കൊട്ടപ്പടിയും തീൎത്തു സിംഹമു
ഖം എന്ന പെരുമിട്ട ക്ഷെത്രത്തിന്നു ശിവെശ്വരം എന്ന പെരുമിട്ട- വളഭൻ പെ. കല്പിച്ചു തീ
ൎത്ത കൊട്ട വളഭട്ടത്തുകൊട്ട എന്ന പെരുണ്ടായി- ഇനിമെൽ കെരളത്തിങ്കൽ വാഴുന്നവൎക്ക കു
ലരാജധാനി ഇതെന്നു കല്പിച്ചു- അവിടെ പല അടുക്കും ആചാരവും കല്പിക്കെണം എന്ന നി
ശ്ചയിച്ചു ൧൧ സംവൽ വാണശെഷം ആ പെരുമാളുടെ സ്വൎഗ്ഗാരൊഹണം-

അതിന്റെ ശെഷം കൊണ്ടുവന്ന ഹരിശ്ചന്ദ്രൻ പെ. പുരളിമലയുടെ മുകളിൽ ഹരി
ശ്ചന്ദ്രകൊട്ടയെ തീൎത്തപ്പൊൾ വനദെവതമാരുടെ സഞ്ചാരം ആ കൊട്ടയ്കകത്തു വളര
കാൺ്കകൊണ്ടു ശെഷം മനുഷ്യൎക്ക ആ കൊട്ടയിൽ ചെന്നു പെരുമാളെ കണ്ടു ഗുണദൊഷം
വിചാരിച്ചു പൊരുവാനും വശമല്ലാതെ ആയ്തിന്റെ ശെഷം ഇതിൽ മനുഷ്യസഞ്ചാരമില്ല എ
ന്നു കണ്ടു ഒക്കയും ഈശ്വരമയം എന്നു തിരുമനസ്സിൽ നിശ്ചയിച്ചു കുറയ കാലം വാണതിന്റെ
ശെഷം പെരുമാളെ ആരും കണ്ടതുമില്ല- കാണാഞ്ഞതിന്റെ ശെഷം ബ്രാ.ർ മല്ലൻ പെരു
മാളെ കൂട്ടികൊണ്ടു പോന്നപ്പോൾ ആ പെരുമാൾ മൂഷികരാജ്യത്തിങ്കൽ മല്ലൂരുമല്ലൻ കൊ
ട്ട എന്ന കൊട്ടപ്പടി തീൎത്തു (൧൨ ആണ്ടു വാണു) പരദെശത്തെഴുന്നെള്ളുകയും ചെയ്തു]

അനന്തരം വാണ പെരുമാൾ (പാണ്ഡ്യരാജ്യത്തിങ്കൽ കുലശെഖരപ്പെരുമാൾ- (അവ
നെ കൂടികൊണ്ടു പൊരുമ്പൊൾ മഹാഭാരതഭട്ടത്തിരിയും വാസുദെവഭട്ടതിരിയും പെരു
മാളെ കണ്ടു ബഹുമാനിച്ചു പെരുമാൾക്ക അനുഗ്രഹവും കൊടുത്തു- ആ പെ. മുഷികരാജ്യത്തി [ 20 ] ങ്കൽചിത്രകൂടം തീൎത്തു അവിടെ എഴുന്നെള്ളി ഇരിക്കയും ചെയ്തു)— ആപെരുമാൾ വ്യപരിച്ച
അവസ്തകൾ: നല്ല ക്ഷത്രിയർ വെണം എന്നു വെച്ചു പലദിക്കിൽനിന്നും ക്ഷത്രിയരെയും സാ
മന്തരെയും വരുത്തിഅവൎക്കഐങ്കാതംഐങ്കാതം ഖണ്ഡം നാടു ഖണ്ഡിച്ചു കൊടുത്തു-
(അതു– ൫– വഴി ക്ഷത്രിയരും– ൮–വഴി സാമന്തന്മാരും ആകുന്നതു)–അതിന്നു കാരണം:
ഇനിഒരിക്കൽ ബൌദ്ധന്മാരുടെ പരിഷ വന്നു രാജാവിനെ ഭ്രമിപ്പിച്ചു സമയം പുലമ്പിച്ചു
എന്നവരികിൽ ബ്ര?ർ പരദെശത്തു പൊകെണ്ടിവരും– അതവരരുത എന്ന കല്പിച്ചു എല്ലാ
വൎക്കും ഐങ്കാതം വെച്ചുതിരിച്ചു കൊടുത്തു–ഒരുത്തന്നു നെരുകെടുണ്ടെങ്കിൽ അയൽവക്ക
ത്തതന്നെ (സമീപത്തുതന്നെ മറ്റൊരിടത്തു) വാങ്ങി ഇരിക്കുമാറാക്കെണം ഈകൎമ്മഭൂമിക്ഷ
യിച്ചു പൊകും– പുറപ്പെട്ടു പൊകാതിരിക്കെണം എന്ന കാരണം– – ശെഷം കുലശെഖര
പെരുമാൾ വ്യപരിച്ചഅവസ്ഥ: വന്ന ശാസ്ത്രികളിൽ ഭട്ടാചാൎയ്യരെയും ഭട്ടബാണനെയും അ
ഴിവിന്നുകൊടുത്തിരുത്തി മലയാളത്തിലുള്ള ബ്രാഹ്മണൎക്ക ശാസ്ത്രം അഭ്യസിപ്പാൻ–മുമ്പിനാ
ൽ ശാസ്ത്രാഭ്യാസമില്ലായ്കകൊണ്ടു– അന്നു പരദെശത്തുനിന്നു ഒരു ആചാൎയ്യൻ ഭട്ടാചാൎയ്യനൊ
ട കൂട വന്നു വായിച്ചു–അതു പ്രഭാകരഗുരുക്കൾ,പ്രഭാകരശാസ്ത്രം ഉണ്ടാക്കിയതു– മറ്റുള്ള ആ
ചാൎയ്യന്മാർ പഠിച്ചു പൊയ ശെഷം ഈ ശാസ്ത്രം അഭ്യസിക്കുന്ന പരിഷെക്ക പ്രയൊജനം വെ
ണം എന്നിട്ടകുലശെഖരപെരുമാൾ ഒരു സ്ഥലം തീൎത്തു ഈ വന്ന ശാസ്ത്രികൾ്ക്കു കൊടുത്തു–അ
വിടെ അവരെ നിരുത്തി മലയാളത്തിലുള്ള ബ്ര?രും ശാസ്ത്രം അഭ്യസിക്കയും ചെയ്തു– ശാസ്ത്രി
കളുടെ (–കളിരുന്ന) സ്ഥലമാകുക കൊണ്ടു ഭാട്ടം (ഭട്ടമന—ക്രമത്താലെപട്ടമന എന്നായിപൊയി)
എന്നും ചൊല്കുന്നു–(൬൪ ഗ്രാമത്തിലുള്ളബ്രാഹ്മണരിൽ ശ്രെഷ്ഠന്ന ഈ സ്ഥലം എന്ന വ്യവസ്ഥയും
ഉണ്ടു)–ഭട്ടാചാൎയ്യരുടെ ശിഷ്യനായപ്രഭ.ഗുരുക്കളുടെ മെതിയടി അവിടെ ഉണ്ടെന്നു പ്രസി
ദ്ധമായി പറയുന്നു–കുലശെഖരപെരുമാളൊട ൭൦൦൦ കലം വസ്തുവും ഉദയതുംഗൻ എ
ന്ന ചെട്ടിയൊട ൫൦൦൦ കലം വസ്തുവും പൂവും നീരും വാങ്ങി ഇപ്പന്തീരായിരം വാങ്ങിയതു ഭട്ടാ
ചാൎയ്യരല്ലപ്ര.ഗുരുക്കൾ അതിനെ വാങ്ങുകകൊണ്ടു ഭാട്ടപ്രഭാകരവ്യാകരണത്തിന്നു കിഴി
ഉള്ളു (കഴിവുള്ളു) (ശാസ്ത്രികൾബ്രഹ്മസ്വം പകുക്കുമ്പൊൾ വെദാന്തശാസ്ത്രത്തിന്നു പകുപ്പി
ല്ലഎന്നുകല്പിച്ചു)–൧൨൦൦൦ കലത്തിന്നു ഒഹരി (ഉപഹരി) വെദാന്തികൾ്ക്ക ഇല്ല–പ്ര.ഗു.
വെദാന്തികൾ്ക്ക കൊടുത്തില്ലായ്ക കൊണ്ടു തൃക്കണ്ണാപുരത്തു ഭാട്ടപ്രഭാകരവ്യാകരണത്തി
ന്നുകിഴിഉള്ളു– വെദാന്തികൾ വെദാന്തം വായിച്ചാലും ഭ.പ്ര.വ്യ. മൂന്നാലൊന്നിൽ
വെണം– തൃക്കണ്ണാപുരത്തകിഴിയിടയിൽ രണ്ടാമത പലരും ഉണ്ടാക്കീട്ടും ഉണ്ടു ശാസ്ത്ര
ത്തിന്നു–അതിൽ വെദാന്തിക്ക കൂട ഉണ്ടു താനും–പ്ര.ഗു. വാങ്ങിയതു ബ്രഹ്മസ്വത്തിൽ
ഇല്ല– –കുലശെഖരപെരുമാൾ ൧൮ സംവൽ വാണതിന്റെ ശെഷം ഉടലൊട
സ്വൎഗ്ഗംപുക്കു–അന്നെത്തെകലി– പുരുധിസമാശ്രയം എന്നപെർ– തിരുവഞ്ചക്കു
ളംമുക്കാൽ പട്ടം ഉണ്ടായതും കലി മെലെഴുതിയതു തന്നെ (ആ കലി– ൩൩൩– ക്രിസ്താബ്ദം) [ 21 ] ൪., രക്ഷാപുരുഷന്മാരും ബ്രാഹ്മണരും വാഴുന്ന പ്രകാരം—

ശെഷം പെരുമാൾ സ്വൎഗ്ഗത്തിന്നു പൊയപ്പൊൾ„ രക്ഷിച്ചു കൊൾ്വാൻ ദണ്ഡമത്രെബ്രാഹ്മ
ണൎക്ക ബ്രാഹ്മണർ തങ്ങളുടെ കൈയിൽ (വാക്കിൽ)ഉറപ്പുണ്ടായെ മതിയാവു” എന്നു കല്പിച്ചുര
ക്ഷയ്ക്കായ്ക്കൊണ്ടു ൬൪ ഗ്രാമത്തിൽഉള്ളബ്ര?രും ഐകമത്യപ്പെട്ട ൧൨ (൧൦—൧൦꠱)ഗ്രാമത്തെഅ
വരൊധിപ്പിച്ചുവാൾഎടുപ്പാൻ (–ആ ൧0– ഗ്രാമം പെരുമനം, ഇരിങ്ങാടിക്കൊട, ചൊവര,
ആലത്തൂർ, കരിക്കാടു, പയ്യന്നൂർ, തിരുവില‌്വായി, ത്രിശ്ശിവപെരൂർ, ഐരാണിക്കുളം, മൂ
ഷികക്കുളം, കഴുതനാടുപാതിയും)— ഇങ്ങിനെ തൃക്കാരിയൂർ തൃക്കൊട്ടിലിങ്കൽനിന്നു ൬൪
ഗ്രാമവും(ഒരു നിഴലായി) കൂടി യൊഗം തികഞ്ഞു അവരൊധനം കഴിച്ചശെഷം അവർര
ക്ഷാപുരുഷന്മാരായി– ശാസ്ത്രികൾ എന്നപെർ–

{വാൾതൊടുവാൻ ആകേ ൪ മണ്ഡലത്തിലകമെകുറിച്ചു–ഒരു മണ്ഡലത്തിൽ അങ്ങിക്കൽ
എത്തി ആയുധം എടുക്കയും ചെയ്തു–൮꠱ ഗ്രാമം ഒരുമിച്ച എടുത്തതെഉള്ളു– ആവട്ടിപുത്തൂ
രും എറ്റുമാനൂരും അവരൊധത്തിന്നുകൂടി (മദിച്ചു)– രണ്ടാമതമെടിച്ച എല്ലാവരും എ
ടുത്താറെതങ്ങളും എടുത്തുകൊണ്ടു– വിശെഷിച്ചു ൬൪ ഗ്ര?വും സമയം ചെയ്യുന്നപ്പൊൾ„ഈ ആ
യുധംതൊട്ടവർകൎമ്മത്തെ ചെയ്യിപ്പിച്ച ധൎമ്മത്തെ രക്ഷിച്ചിരിപ്പു–ആയുധം എടുക്ക കൊണ്ട ഒ
ഴിച്ചു കൊൾ്വാൻ കൂടി ഊണും പുണ്യാഹവും ജാതി കാൎയ്യവും ചെയ്തിരിപ്പു” എന്ന സമയം– ഈ
൧0॥ ഗ്രാമത്തിലുള്ളവരെ ഒക്കയും ആയുധപാണികളാക്കി അവരൊധിച്ചു കിടക്കുന്നു–
ഈ പത്തുഗ്രാമത്തെ ചാത്തിരർ എന്നു ചൊല്ലുന്നു–ശാസ്ത്രത്തിൽ ചൊല്ലിയ കൎമ്മത്തെ ദാനം
ചെയ്കകൊണ്ടു ശാസ്ത്രൻ–രക്ഷിപ്പാൻ വാൾകൈയിലുണ്ടു–ഇതിൽ ആ ഗ്രാമങ്ങൾ ഒഴിഞ്ഞു
൩ഗ്രാമങ്ങളിൽ ആയുധക്കാർ എന്ന നടക്കുന്നവർ ഒക്കയും നിരായുധവർകൂടിശാസ്ത്രത്തിൽ–
പണ്ടെന്നതു– ഗ്ര?ത്തിൽ ഉള്ളവരിൽ ആയുധക്കാരെ നിരായുധവർ ഒന്നിച്ചുകൂടി സംഗസംഘം
ഈ അവരൊധിച്ച നെരം ക്ഷത്രിയൻആയിരുന്നതു ഐരുൾ കൊവിലകത്ത സാക്ഷചാത്ര
രായ്തു–എട്ടു ഗ്ര?വും ഈ ആയുധം എടുപ്പാൻ അവരൊധിച്ചതിൽ ആയുധം എടുത്തവരും അ
വരൊധിക്കപ്പെട്ടിരിക്കുന്നു–ആയുധം എടാതെ ശൌൎയ്യം പൊഴിത്തിക്കും (പ്രവൃത്തിക്കും)–പു
റപ്പെടാതെ ഇരിക്കുന്നപരിഷനിരായുധവരുടെ സ്ഥാനത്തിരിക്കുന്നു–എതാനും ചിലർപുറ
പ്പെടാതെ ഇരിക്കുന്നു– യാഗാദികൎമ്മങ്ങളെ ഉപെക്ഷിയാതെ ഇരിപ്പാൻ എടുത്തവർ ചെയ്യിപ്പി
പ്പാൻ ചെയ്ത ഫലം അവൎക്കുണ്ടു താനും–ഇരിക്കുന്നവർ ഒന്നിച്ചു പുണ്യാഹകലം പിടിക്കയും വെ
ണം ഒഴിഞ്ഞുള്ള ഗ്ര?ളും ൧൦ഗ്രാമത്തിലുള്ളവരും ഒരുമിച്ചു കൈപിടിച്ചു കിടക്കുന്നു–ആ
യുധം എടുത്തവർ കൎമ്മം ഇടവിടും– ശൌചം ഇടവിടും–ഉണ്ടാകുന്ന അവസ്തകളിൽ ഒക്കയും
രക്ഷിതാവു,മെൽകൊയ്മായിജ്ജനം തന്നെ–അതിങ്കൽ രക്ഷിച്ചു കൂടാ എന്ന വരുമ്പൊൾ പ്രാ
ണത്യാഗം ചെയ്യുമാറു ബുദ്ധിപൂൎവ്വമായി മരിച്ചു, എന്നിട്ടു രക്ഷിച്ചു, എന്നിട്ടു മന്ത്രസംസ്കാരം ചെ
യ്യാതെ ഇരിക്കരുതു– ചെയ്യെണം–നിരായുധാക്കൾ ഇപ്രകാരം അരുതു–തൃക്കണ്ണാ കഴക
ത്തിങ്കൽ ൭൨ ആഢ്യന്മാർ മരിച്ചു–ഇരിങ്ങാണികൂടെ കഴകത്തിങ്കൽ പുഷ്കരപ്പാടു, മാത്തെടത്ത [ 22 ] വനത്തിന്നു വെള്ളികുട മരിച്ചതിൽകൂടും—ചിങ്ങമാസത്തിൽ പുണൎതത്തിന്നാൾ മരിച്ചു; അ
ന്നു ഗ്രാമത്തൊടശ്രാദ്ധംഉണ്ടു– അന്ന അവരെ മന്ത്രസംസ്കാരം ചെയ്തു—പത്തരയിൽ ചിലർ മരി
ക്ക ഹെതു അതഇന്നും തൃക്കണ്ണാപുറത്ത ൭൨ ഒഴിഞ്ഞു എന്നും പറയുന്നതു— ഈ ആയുധം
എടുത്ത ഗ്ര?ത്തിൽ അംശം പൊക്കിക്കും പുറപ്പെടാതെ ഗൃഹത്തിൽ ഇരിക്കുന്ന പരിഷ— ഇനി നാ
മും പടുമാറു എന്നു കല്പിച്ച എന്നു വരികിൽ നടെ പുറപ്പെടാത പരിഷ പുറപ്പെടുംപൊൾഈ
വണ്ണം യൊഗം വന്നു ഇന്നെടത്തു പുറപ്പെടെണ്ടു എന്നുണ്ടു—അവർ നടാനടെ പുറപ്പെടുമ്പൊ
ൾ ഒത്തവണ്ണമരുത— അതായുധം എടുത്തു നടക്കുന്നതു— മറ്റുള്ള നിരായുധക്കാരിൽ ഒ
ന്ന എന്നെ ഉള്ളു, ശെഷം സൎവ്വം നടക്കയാൽ ഒന്നെ ഉള്ളു— അശസ്ത്രങ്ങളുടെ കൈക്കാരെ തറ
വാട്ടുപെർ ശാസ്ത്രൎക്കും പെരായി— ശാസ്ത്രികൾ്ക്ക അനുഭവംപ്രഭാകരഗുരുക്കൾ വാങ്ങിയതു— ചാ
ത്തിരൎക്ക നടെ കെരളരക്ഷയ്ക്ക രക്ഷാപുരുഷന്മാർ അനുഭവിപ്പാൻ ൬൪ ഗ്രാ?വും കൂടി കൊ
ടുത്ത ഷൾഭാഗം തന്നെ അനുഭവം— അതിൽ മുമ്പായ മങ്ങാട്ടകൂറ്റിലെ പ്രഭാകരന്മാർ: പനി
ച്ചിക്കാട്ടും, കാരമംഗലവും, പുതുവായും (—മനയും)—മങ്ങാട്ടകൂറ്റിൽ ഭട്ടന്മാർ: ഔവനിക്കട,
വെണ്മണിയച്ചി, യാമനം, വ്യാകരണം, പുതുവാ, നെടുന്തിരുത്തി, പാലെക്കെട്ടു(—കാട്ടു)—
വെള്ളാങ്ങല്ലൂർ കൂറ്റിൽ പ്രഭാകരന്മാർ: വെണ്മണി, വെടിയൂർ, അതിലെ ഭാട്ടം: പു
തുവാ, പാലെക്കാട്ടു, കാരമംഗലം— അതിലെ വെളുള്ളൂർ, കാരമംഗലത്ത കരഭാഗത്തു—
ഭാട്ടവ്യാകരണം അടിയ മനചൊക്കാട്ടു, താഴപ്പള്ളി— ഇതിലെ വടക്കന്മങ്ങാട്ടു കൂറ്റിലെ പ്ര
ഭാകരൻ വാരവക്കത്ത— ഭാട്ടം: നെന്മണി, നിതാമരം, ചൊവ്വരം, പുല്ലു കണ്ടപുളിവ്യാകരണം–
മറ്റും വളരെ പറവാനുണ്ടു—

രക്ഷാപുരുഷന്മാൎക്കു ൪ വസ്തു പ്രധാനം: കണം, കളികൂട്ടം, സംഘലക്ഷണം— അതു ൩
മുമ്പെ ഉണ്ടു— തിരുനാവായെ കൊടിനാട്ടുക നാലാമതുണ്ടായി—കളികൂട്ടം നാലു വൎണ്ണവും കൂ
ടി വെണ്ട— കളികൂട്ടം കിടാക്കൾ പ്രദക്ഷിണം ചെയ്യുമ്പൊൾ ഒരു ബ്ര?ൻ ചെർമങ്ങലം പിടി
ച്ചു പ്രദക്ഷിണം ചെയ്യെണ്ടു– തളിയാതിരിമാർ ൩ വൎണ്ണത്തൊടും സമയം ചെയ്യുംപൊൾ, അ
വർ ചെയ്യുംകൎമ്മം കൂട ചെയ്യുമാറ എന്നു സമയം ചെയ്തു– ശെഷം രക്ഷാപുരുഷന്മാർസ
മയം ചെയ്തപ്പൊൾ ബ്ര?ർ ചെയ്യുന്ന കൎമ്മത്തിങ്കൽ മറ്റ ൩ വൎണ്ണവും ചെയ്യാം എന്നു ൨—
വട്ടം ഉണ്ടെന്നും ൩ വൎണ്ണത്തൊടും സമയം ചെയ്തു— ൨ കൂടിയെ തികയും—പറവു വൈശ്യകഴ
കം അവിടെ വൈശ്യനൊടും ക്ഷത്രിയകഴകമാകുന്ന മൂഷികക്കളത്ത ക്ഷത്രിയനൊടും,
യാഗത്തിനുള്ള ഇരിങ്ങാണികൂടയിൽ ബ്രാഹ്മണനൊടും, ശൂദ്രകഴകമാകുന്ന ഐരാണിക്കു
ളത്ത ശൂദ്രനൊടും സമയം ചെയ്യും—അതിന്നാധാരമാകുന്ന ശൂദ്രൻ ബ്രാഹ്മണന്റെ ബലിക്കു
റ്റിൽ കൂട ബലി ഇടെണം— —എന്നിട്ടു രക്ഷാപുരുഷന്മാർ തിരുനാവായെക്കെഴുന്നെള്ളി
വിളിച്ചു ചൊല്ലിയപ്രകാരം, തട്ടു കയറി കൊടി നാട്ടി കൊടിക്കൽ പാട്ടു പാടി തട്ടിന്മെൽ നിന്നു
വൈലാൽശുദ്ധമായ പ്രകാരം വിളിച്ചു ചൊല്ലി. കൊടിക്കൽ പാട്ടാകുന്നതു—„സഭ്യാഃ ശ്രാ
വത പണ്ഡിതാഃ കവികളെ, മാന്യാഃ മഹാലൊകരെ, വിപ്രാഃ സജ്ജനസംഘരെ, ശ [ 23 ] പതയാഃ പ്രൌഢാഞ്ച ഭൂപാലരെ, ചൊല്ലുന്നെങ്ങളെതൂരുപൂരടെതെന്ന എന്നിങ്ങിനെ
എല്ലാവരും ചെവിതന്നു കെൾ്ക്ക നിതരാം, എല്ലാൎക്കും എഷൊഞ്ജലിഃ”— ഈ കൊടിക്ക
ൽ പാട്ടു ബഹുളധൂളി എന്ന രാഗത്തിൽ പാടെണ്ടു— —രക്ഷാപുരുഷന്മാർ പുറപ്പെടുമ്പൊൾ
പൂണുനൂൽ ഇറക്കണം ആയുധമെടുക്കുമ്പൊൾ— — ശെഷം കണം ഇരിക്കും പ്രകാരം പറയു
ന്നു— കണമിരിപ്പാൻ മറ്റൊരു സമ്പത്തിന്നും കൂടി സ്വൎത്ഥമുള്ള ക്ഷെത്രത്തിന്നരുതു— ൬ സം
ഘത്തിൽ ഒന്നു കണമിരുന്നു എന്നു കെട്ടു അന്യസംഘം ക്ഷണിപ്പാൻ ഭാവിക്കുമാറില്ല— കണ
മിരിപ്പാൻ തുടങ്ങുംപൊൾ രക്ഷാപുരുഷന്മാരൊട കൂടി അരങ്ങും അടുക്കളയും സംശയമുള്ളവ
ർ കൂടെ ഇരിക്കുമാറില്ല— കണമിരിപ്പാൻ പുറപ്പെടുമ്പൊൾ തന്റെ തന്റെ കണപ്പുറത്തകണ
ത്തിന്ന അധികാരികളായവരെ ഒരെടത്തു യൊഗം വരുത്തി തന്റെ യജമാനന്മാരെയും
കൂറ്റുക്കാരെയും പ്രഭുക്കളെയും അറിയിച്ചു അവരുടെ സമ്മതത്താൽ കണപുറത്തുള്ളവർ ഒ
ക്ക വെണം— അരങ്ങടുക്കള സംശയമുള്ള ആളുകളെ ഒഴിച്ചുള്ള ആളുകൾ ഇന്ന ദിവസം
ഇന്ന ക്ഷെത്രത്തിൽ കണമിരിക്കുന്നു എന്ന വ്യവസ്ഥ വരുത്തിയാൽ മറ്റൊരിടത്തു തലനാളെ
രാവു വന്നു സംഘമുടയയജമാനൻ വിളക്കു വെച്ചു ഓരൊരുത്തനെ വെറെ ഇരുത്തി വ
രിച്ചു കൈപിടിച്ചു ഒക്കതക്ക കുളിച്ചുണ്ടു ചന്ദനവും തെച്ചു കച്ചയും തലയിൽ കെട്ടുംകെട്ടിവാ
ദ്യങ്ങളും അടിപ്പിച്ചു വിളക്കു പിടിപ്പിച്ചു കണമിരിക്കും ക്ഷെത്രത്തിങ്കൽ പൊകെണം— പൊ
കുന്ന വഴിയിൽ പിടിച്ചകളി പടക്കളി ഇത്യാദികളും വെണം— ക്ഷെത്രത്തിന്നു ൩ പ്രദക്ഷിണം—
പിന്നെ അകത്തൂട്ടു ചെന്നു ആയുധവും വെച്ചു ദെവനെ തൊഴുതു ദിവസം രാവെ അമ്പലത്തി
ന്നു എഴുനീറ്റു കുളിച്ചൂത്തൂ അകത്തൂട്ടു ചെന്നു പൂജകൾ തുടങ്ങിപ്പൂ— ശീവെലി മുമ്പെ ഇല്ല എ
ന്നു പരികിൽ അന്നാളിൽ വെണം— ശ്രീഭൂതവെലി കൂടി വെണം എന്നാകുന്നു— പൂജകൾഇ
വ്വണ്ണം കഴിച്ചെ ഇരിക്കാവു— ചാത്തിരം തലനാളെ തുടങ്ങി ദെഹശുദ്ധിയൊട കൂടി ഇരിക്കയും
വെണം— വെറ്റില തിന്നാം ചന്ദനം തെക്കാം— ഇരുന്ന കണം കഴിവൊളം ക്ഷൌരമരു
തസ്ത്രീ സംഗവുമരുത—തറ്റുടുക്കെണം— നിൎമ്മാല്യം പകലത്തെത എന്നിവ വൎജ്ജിക്കെണം—
പൂജകഴിഞ്ഞിട്ട— അമ്പലത്തിൽ ഒരു നിലവിളക്കും ഗണപതിയും വെച്ചു നെൽപറയും അരിപ
റയും വെച്ചു വിളക്കിന്നു ചുറ്റും വട്ടത്തിലിരുന്നു— അന്നെരം രക്ഷാശിക്ഷാ എന്നും ധ്യാനിച്ചു ര
ക്ഷിപ്പാനുള്ള ഐകമത്യവും വിശെഷങ്ങളും ഒരിടത്തിരുന്നു ചൊദിച്ചറികയും, രണ്ടാമതപൊ
ക്കിയ പ്രകാരവും ബ്ര?രുടെ കൎമ്മങ്ങൾ വിഘ്നം വരാതെ ഇരിപ്പാനുള്ള കഴിവും ഒരിടത്ത ഒരു ദൊ
ഷം ഉണ്ടെന്നുവരികിൽ ആശങ്ക ഉണ്ടായതു പരിഹസിക്കയും, ഇത എല്ലാം ഐകമത്യം ഒരി
ടത്തിരുന്നു ചിന്തിക്ക, ചൊല്ക, അതിന്നായിട്ടിരിക്ക— വെച്ച വിളക്കു കണം കഴിവൊളം കെട്ടു
പൊകരുത— സംബന്ധമുള്ള ജനം തപ്പും ചെർമങ്ങലവും കൂടി വിളക്കത്ത വെച്ചിരിക്കാവുതാനും
—അവിടെ നിന്നു ഒക്കത്തക്ക അനുവാദം മൂളി എഴുനീറ്റു നില്പു എന്നു കച്ചയും തലയിൽ കെ
ട്ടും കെട്ടി ചന്ദനവും തെച്ചു ഊത്ത കൈയിലും പിടിച്ചു ദ്വാരത്തിങ്കൽ ചൊരെക്ക നന്നായിരിക്ക എ
ന്നിവ നില്പൊളം നില്ക്കയും വെണം— ദീക്ഷ ധരിക്കരുത— അമ്പലവാശിസ്പൎശനം അരുത—ഉ [ 24 ] ണ്മാൻ ഇരിക്കുമ്പൊൾ ക്ഷത്രിയന്ന ഒരു വിളക്കു വെറെ വെച്ച ഇലവാട്ടി വെച്ചു സമ്മാനിച്ചു
വിളമ്പുകെയുള്ളു— വെറെ വെച്ചു കൊള്ളുകയും വെണം വിളമ്പുമ്പൊൾ— പന്തിയിൽ ഒരില
വെപ്പാൻ ഒഴിച്ച അമ്പലതിന്നു പുറത്ത ഒരു ശാല കെട്ടിക്ക— സദ്യക്ക അതു സ്ഥലം പൊര എന്നുവരി
കിൽ പുറത്ത ഒരു പുര കെട്ടി നിത്യാഭ്യാസം അഭ്യസിപ്പൂ— ആയുധം എടുത്തു പിടിക്കയും യൊഗ്യസം
ഗീതം കളിക്കൊട്ടിവ അഭ്യസിക്കാംപ്രബന്ധം നൊക്കാം— ദെവിക്കൊട്ടും വെശിയാട്ടും
അരുത— മഹാരായർ പൂണുനൂൽ ഇറക്കാതെ ചെയ്യാം—പൂണുനൂൽ ഇറക്കി ഒന്നും വ്യാപരി
ക്കരുത— ദീപപ്രദക്ഷിണം സൎവ്വപ്രായശ്ചിത്തം— സന്യാസിയുടെ ചാതുൎമ്മാസ്യം തന്നെ ദിവസ
ത്തിന്റെ സംഖ്യ— ചാതുൎമാസ്യം തുടങ്ങുന്ന ദിവസം തുടങ്ങെണ്ടു— ബുദ്ധിപൂൎവ്വമായി ശൂദ്രനെ
സ്പൎശിക്കരുത— അടിച്ചു തളിക്കാരും മാരയാരും അല്ലാതെ ഉള്ള ശ്രൂദ്രർ ക്ഷെത്രത്തിങ്കൽ കടക്ക
രുത— ബ്രാഹ്മണക്ഷെത്രത്തിൽ കണമുള്ളു— പുലയിൽ കണമരുത—കണത്തിന്നു തെക്കും വടക്കും
വിശെഷമില്ല— സമയം ചെയ്ത നിരായുധക്കാരിൽ ആയുധക്കാർ കുറയും—}

(അതിന്റെ ശെഷം ഗ്രാമങ്ങളുടെ വകഭെദങ്ങളെ തിരിച്ചു കല്പിച്ചു)— മലയാളക്ഷെ
ത്രങ്ങളിൽ ഗൊകൎണ്ണം,തൃശ്ശിവപെരൂർ, തിരുനാവായി, തൃക്കാരിയൂർ, തൃക്കണ്ണാപുറത്തു, തിരു
വഞ്ചിക്കുളത്തു, ഇരിങ്ങാണികൂട, ഐരാണിക്കുളത്ത, വെള്ളപ്പനാട്ടിൽ മണ്ഡലത്തിൽ, അ
ങ്ങിക്കൽ, ഇങ്ങിനെ ൧൦ സ്ഥാനത്തിന്നകത്തു സമയം(—൧൦ സ്ഥലത്തിന്നുണ്ടു സമയങ്ങൾ)— —
സൊമാഹുതി ൧൧ ഗ്രാമത്തിന്നുണ്ടു (ചൊവരം, പെരുമാനം, ഇരിങ്ങാണികൂട, ആലത്തൂർ, മൂഷിക
ക്കുളം, ഉളിയന്നൂർ(—ഇരിയനൂർ?) ചെങ്ങനൊടു, പെരിഞ്ചെല്ലൂർ, കരിക്കാട്ടു, പൈയനൂർ: ഇവൎക്ക
സൊമാഹുതി ഉള്ളു)— ഇതിൽ സൊമാഹുതിക്ക മുമ്പു : പെരിഞ്ചെ. കരിക്ക. ആല. പെരുമ. ചൊ
വ. ഇരിങ്ങ. ഇത ആറും ഒരുപൊലെ സമ്മതം— മറ്റെ വകഭെദങ്ങളിൽ ഊരിലെ പരിഷ
ക്ക മുഖ്യത— ദെശത്തിലുള്ളവൎക്കയജനം അദ്ധ്യാപനവും ഓത്തും ഭിക്ഷയും ദാനവും പ്രതിഗ്ര
ഹവും എന്ന ഷൾകൎമ്മങ്ങളെ കല്പിച്ചു—ഇതുള്ള ആളുകൾക്ക ൬ ആചാൎയ്യസ്ഥാനമുണ്ടു— അവൎക്ക
അമ്പല സംബന്ധവും കെരളത്തിൽ പിതൃകൎമ്മത്തിന്നു മുമ്പും ദെശികൾ എന്നു പെരും കല്പിച്ചു
കൊടുത്തു— പിന്നെ സഭയിലുള്ളവൎക്ക കന്യാകുമാരി ഗൊകൎണ്ണത്തിന്റെ ഇടയിൽ പ്രധാനക്ഷെ
ത്രങ്ങളിൽ പാട്ടവും, സമുദായവും, ശാന്തിയും, (മെൽശാന്തിസ്ഥാനം) അരങ്ങും, അടുക്ക‌്ളയും, അമ്പ
ലപ്പടി— ഊരായ്മയും ഇത ആറു പ്രാധാന്യം (പെരിയ നമ്പിസ്ഥാനവും കല്പിച്ചു കൊടുത്തു)— [അറു
പത്തുനാലിന്റെ വിധികതൃത്വത്തിന്നു ൨ ആളെ കല്പിച്ചു— പെരിഞ്ചെല്ലൂർ ഗ്രാമത്തിൽ പുളി
യംപടപ്പുഗൃഹത്തിങ്കൽ ഒരാളെ ൬൪ലിന്നും പ്രഭുവെന്നും നായക എന്നും പെരും ഇട്ടു ൬൪ ലി
ലുംഅടക്കവും ഒടുക്കവും കല്പിച്ചു കൊടുത്തു—പിന്നെ ൬൪ലിന്നും കല്പിച്ചനിലെക്കും നിഷ്ഠെക്കും
തങ്ങളിൽ വിവാദം ഉണ്ടായാൽ വിവാദം തീൎത്തു നടത്തുവാൻ ആലത്തൂർ ഗ്രാമത്തിങ്കൽ ഒരാളെ
കല്പിച്ചു ആഴുവാഞ്ചെരി സാമ്രാജ്യം കല്പിച്ചു, സാമ്പ്രാക്കൾ (തമ്പുരാക്കൾ) എന്ന പെരുമിട്ടു ബ്ര?
ൎക്കു വിധികൎത്താവെന്നും കല്പിച്ചു—ഇവർ ഇരിവരും കെരളത്തിങ്കൽ ബ്രാഹ്മണശ്രെഷ്ഠന്മാ
ർ]— ശെഷം അവരവർഅവിടവിടെ വിശെഷിച്ചു പറയുന്നു— ഒന്നു പൊലെ നടപ്പില്ല— — [ 25 ] മാഹാക്ഷെത്രങ്ങളിൽ കുറുമ്പനാട്ട ൬ ഗ്രാമത്തിലും എറ കാണുന്നു. (൬ ദെശത്തുള്ളവൎക്ക എറആ
കുന്നതു— [കുറുമ്പനാട്ടു ൬ ഗ്രാമവും ൪ ദെശവും കൂടി ഒന്നായി— കുളമ്പടിയും, രാമനല്ലൂർ, കാ
രുശ്ശെരി, ചാത്തമങ്ങലം, ഇത ഒന്നായി— ഒഴിയടി (ഒഴായടി), ഉഴുതമണ്ണൂർ, തലപ്പെരുമൺ,
ഇത ഒന്നു— കൂഴക്കൊടു, നെല്ലിക്കാടു, ചാലപ്പുരം, ചാത്തനെല്ലൂർ, ചെറുമണ്ണൂർ, പറപ്പൂർ, ചെ
റുമാം(— മണ)പ്പുറം, ഇതഒന്നായി]—

൫. കൃഷ്ണരായരുടെയും ചെരമാൻ പെരുമാളുടെയും കഥ,—

ഇങ്ങനെ ൬൪ ഗ്രാമത്തിൽ ബ്ര?രും പെരുമക്കളും കൂടി സ്വല്പകാലം രക്ഷിച്ചു വന്നതിന്റെ ശെഷം
൬൪ ഗ്രാമവും കൂടി യൊഗം തികഞ്ഞൂ, തൃക്കാരിയൂർ ക്ഷെത്രത്തിൽ (തിരുനാവായി മണപ്പുറത്ത
കൂടി തല തികഞ്ഞു) അടിയന്തരസഭയിങ്കന്നു നിരൂപിച്ചു„ (ഈവണ്ണം കല്പിച്ചാൽ മതി അ
ല്ല നാട്ടിൽ ശിക്ഷാ രക്ഷ ഇല്ലാതെ പൊം ബ്ര?ർ നാടു പുറപ്പെട്ടുപൊകെണ്ടിവരും) ഒരു രാജാവ
വെണം” എന്നു കല്പിച്ചു (ഐകമത്യപ്പെട്ടു പരദെശത്തു ചെന്നു (ആനകുണ്ടി) കൃഷ്ണരായരുമാ
യി കണ്ടു പന്തീരാണ്ടു ൧൨ ആണ്ടു കെരളം പരിപാലിപ്പാൻ ഒരുത്തരെ അയക്കണം എന്ന അവധി
പറഞ്ഞു (പല സമയവും സത്യവും ചെയ്തു) ഒരു പന്തീരാണ്ടു വാഴുവാൻ (ആദിരാജാപെരുമാ
ളെയും പിന്നെ പാണ്ടിപെരുമാളെയും കല്പിച്ച അയക്കയും ചെയ്തു— അവരുടെ വാഴ്ച കഴി-
ഞ്ഞ ശെഷം ക്ഷത്രിയനായ) ചെരമാൻ പെരുമാളെ കല്പിച്ചു നിശ്ചയിച്ചു—അങ്ങിനെ ചെ.പെ
രുമാളെ കൂട്ടി കൊണ്ടു പൊരുമ്പൊൾ വാസുദെവമഹാഭട്ടതിരിയെ ശകുനം കണ്ടു നടകൂടികൊ
ണ്ടു പൊന്നു തൃക്കാരിയൂർ പൊന്മാടത്തിങ്കീഴ അടിയന്തരം ഇരുന്നു— ൬൪ ഗ്രാമത്തിൽ ബ്ര?ർ കെര
ളരാജ്യം ൧൬0 കാതം അടക്കി വാഴുവാന്തക്കവണ്ണം ആനായതീട്ടു കൊടുത്തു എകഛത്രാധി
പതിയായി അവരൊധിച്ചു കൊൾ്വാന്തക്കവണ്ണം പൂവും നീരും കൊടുത്തു(ചെരമാൻ പെ. കെ
രളരാജ്യം ൧൬0 കാതം നീർ വാങ്ങുകയും ചെയ്തു)— അന്നു കലി സ്വൎഗ്ഗസന്ദെഹപ്രാപ്യം
(ക്രിസ്താബ്ദം ൪൨൮)—

{അതിന്റെ ശെഷം ചെ. പെ. ആകട്ടെ ൧൬0 കാതം നാടു നടന്നു നൊക്കി കണ്ടെട
ത്തു (തൃക്കാരിയൂരും തിരുനാവായി മണപ്പുറവും) വളൎഭട്ടത്തുകൊട്ട(യും ഈ മൂന്നു ദെശവും)
സത്യഭൂമി എന്നു കല്പിച്ചു വളൎഭട്ടത്തു (—ട്ടണത്തു) കൊട്ടയുടെ വലത്തു ഭാഗത്തു ചെരമാൻ കൊ
ട്ടയും തീൎത്തു— (പിന്നെ ൧൮ അഴിമുഖവും നൊക്കി കണ്ടെടുത്ത തിരുവഞ്ചാഴി മുഖംപ്രധാനം
എന്നു കണ്ടു തിരുവഞ്ചക്കുളം എന്ന ക്ഷെത്രവും തീൎത്തു— പല പെരുമാക്കന്മാരും അടി
യന്തരമായിരുന്ന മഹാക്ഷെത്രങ്ങളിൽ ചെ. പെരുമാളും ബ്ര?രുമായി അടിയന്തരം ഇരു
ന്നു— ഇങ്ങിനെ ൧൨ ആണ്ടു പഴിപൊലെ പരിപാലിച്ച ശെഷം പെരുമാളുടെ ഗുണാധിക്യം വള
രെ കാണ്ക കൊണ്ടു„൧൨ ആണ്ടു വാഴുവാന്തക്കവണ്ണം അവധി പറഞ്ഞിട്ടല്ലൊ കൃഷ്ണരായർ ചെ.
പെ?ളെ കല്പിച്ചതു പ്രമാണം അല്ല” എന്നു ബ്ര?ർ കല്പിച്ചു പിന്നെയും ൧൨ ആണ്ടു നാടു പരിപാലി
പ്പാൻ ചെ. പെ?ളെ തന്നെ കല്പിക്കയും ചെയ്തു)— ചെരമാൻകൊട്ടയിൽ രാജലക്ഷ്മിയും വീൎയ്യല
ക്ഷ്മിയും എറ പ്രകാശിക്കുന്നു എന്നു കണ്ടു അവിടെ തന്നെ എഴുന്നെള്ളി ഒരു കട്ടിലയും [ 26 ] നാട്ടി ചെരമാൻ കട്ടിലെക്കകത്തു പല അടുക്കും ആചാരവും കല്പിച്ചു പരദെശത്തുനിന്നു കൊ
ണ്ടുപൊന്ന രാജസ്ത്രീയെ ബ്രാഹ്മണനെകൊണ്ടു വിവാഹം കഴിപ്പിച്ചു—അതിലുണ്ടാകുന്നസന്തതി
ക്ഷത്രിയൻ എന്നും കല്പിച്ചു—(ൟ കെരളത്തിൽ നല്ല സൂൎയ്യക്ഷത്രിയരെ വെണം എന്നു ബ്ര?
രും വെച്ചു വസ്തുതിരിച്ചു കൊടുക്കയും ചെയ്തു—)— അങ്ങിനെ ആ ക്ഷത്രിയസ്ത്രീയെ മൂഷികരാജ്യ
ത്തിങ്കൽ കുലശെഖരപെ. വാണചിത്രകൂട്ടത്തിന്റെ സമീപത്ത ഒരു കൊയിലകം തീൎത്തുഅ
വിടെ തന്നെ ഇരുത്തി—(അതിൽ ൨ പുരുഷന്മാരുണ്ടായി ജ്യെഷ്ഠനെ ചിത്രകൂടത്തിങ്കലും അനു
ജനെ തുളുനാട്ടിലും കല്പിക്കയും ചെയ്തു)— —ചെ. പെ. ചെ.കൊട്ടയിൽ വാഴുന്ന കാലത്തു ഉത്തര
ഭൂമിയിങ്കൽ (മാലിനി എന്ന) ഒരു നദീതീരത്തിൽ ഇരിവർ വെള്ളാളസ്ത്രീകളും ഒരു രാജസ്ത്രീയും
കൂടി നീരാട്ടത്തിന്നു വന്നതിന്റെ ശെഷം പുഷ്പത്തിൻ സുഗന്ധം കെട്ട പുഷ്പം പരിപ്പാൻ മൂവരും തൊ
ണിയിൽ കയറീട്ടു തൊണിയുടെ തല തെറ്റി സമുദ്രത്തിങ്കലകപ്പെട്ട ഏഴിമലയുടെ താഴ
വന്നടുക്കയും ചെയ്തു— അവർ മൂവരും തൊണിയിൽ ഇറങ്ങി മലയുടെ മുകളിൽ കരയെറി
നില്ക്കയും (ഇരിക്കയും) ചെയ്തു— ആ വൎത്തമാനം ചെ. പെ. അറിഞ്ഞപ്പൊൾ അവരെ കൂട്ടികൊ
ണ്ടുവരുവാൻ അരുളി ചെയ്തു പരവതാനിക്കൊട്ടിൽ ഒരു വിളക്കും പലകയും വെച്ചു പൊന്നി
ന്തളികയിൽ അരിയുമിട്ടു നില്ക്കുംപൊൾ മൂവരും ചെരമാൻ കൊട്ടയുടെ അകത്തുകടന്നു—അ
തിൽ ഒരു സ്ത്രീ ആസ്ഥാനമണ്ഡപത്തിന്നു നെരിട്ട (— ർപെട്ട) ചെന്നു ഒരു കാൽ എടുത്തു വെപ്പാൻ ഭാ
വിച്ചു പരവതാനിക്കൊട്ടിൽ കറെരാതെ തമ്പുരാൻ എഴുന്നെള്ളിയതിന്റെ വലത്തു ഭാ
ഗത്ത നില്ക്കയും ചെയ്തു— മറ്റെ സ്ത്രീ തമ്പുരാൻ എഴുന്നെള്ളിനിന്നതിന്നു നെർ പെടാതെ
ചുഴന്നു തമ്പുരാന്റെടത്തു ഭാഗത്തു ചെന്നു നിന്നു— മൂനാമതു രാജസ്ത്രീ തമ്പുരാന്റെ നെരെവ
ന്നു ആസ്ഥാന മണ്ഡപത്തിൽ കരെറി വഴിപൊലെ വന്ദിച്ചിരിക്കുകയും ചെയ്തു— അതു കണ്ടു പെരു
മാൾ പൊന്തളികയിൽ അരിവാരി മൂന്നു വട്ടം തൃകൈ കൊണ്ടു ചാൎത്തി ഇവളിലുണ്ടാകുന്ന സന്ത
തി ഏഴിഭൂപൻ എന്നരുളിചെയ്തു അവൎക്കീ രാജ്യത്തിന്നവകാശം എന്നും കല്പിച്ചു (തമ്പു
രാട്ടിക്ക എഴുന്നെള്ളി ഇരിപ്പാൻ എഴിമലയുടെ താഴെ എഴൊത്ത കൊയിലകവും പണി
തീൎത്തു)— നെരിട്ടു വന്നതുനെർ്പെട്ട സ്വരൂപം— ചുഴന്നതു ചുഴലിസ്വരൂപം— — (പിന്നെ മലയാള
ത്തിൽ ൧൮ അഴിമുഖത്തുനിന്നും കച്ചൊടം ചെയ്യെണം എന്നു കല്പിച്ചു പല വൎത്തകന്മാരെ
യും ചൊനകരെയും വരുത്തി ഇരുത്തി— പെരുമാൾ ജനിച്ചുണ്ടായ ഭൂമി ആൎയ്യപുരത്ത വെ
ളാപുരം എന്ന നഗരത്തിങ്കന്നു ഒരു ചൊനകനെയും ചൊനകസ്ത്രീയെയും വരുത്തി ആൎയ്യപ്പ
ടിക്കൽ ഇരുത്തി ഇവരെ ഇരുത്തെണ്ടും നല്ല പ്രദെശം നാട്ടിന്നു ഒരു കണ്ണാക കൊണ്ടു കണ്ണന്നൂ
ർ എന്നും വെളാപുരം എന്നും പെരുമിട്ട ചൊനകനെ അടിരാജാവെന്നും സ്ത്രീയെ ഉമ്മ എ
ന്നും കല്പിച്ചു അരിയും ഇട്ടിരുത്തുകയും ചെയ്തു)— ശെഷം പെരുമാളുടെ ഗുണാധിക്യം ഏ
റ കാണ്ക കൊണ്ടു ബ്ര?ൎക്ക ചെ.പെരുമാളെ പിരിഞ്ഞു കൂടാ എന്നു കല്പിച്ചു.}


അങ്ങിനെ ചെരമാൻ എന്ന രാജാവു ൩൬ കാലം വാണതിന്റെ ശെഷം ബ്രാഹ്മണർ
പരദെശത്തു ചെന്നതുമില്ല ചെരമാൻ പെരുമാളെ കണ്ടതുമില്ല എന്നു കല്പിച്ചു കൃഷ്ണരായർമ [ 27 ] ലയാളം അടക്കുവാൻ തക്കവണ്ണം പടകൂട്ടുകെയല്ലൊ ചെയ്തതു—


[ശെഷം ബ്രാഹ്മണർ ചൊഴമണ്ഡലത്തിങ്കൽ ചെന്നു ചെരമാൻ എന്ന രാജാവിനെകൂട്ടികൊ
ണ്ടുവന്നു പട്ടാഭിഷെകം ചെയ്തു ൧൨ ആണ്ടു നാടു രക്ഷിച്ച ശെഷം— കലിയുഗത്തിന്റെ ആരം
ഭം വൎദ്ധിക്കകൊണ്ടു ബ്ര?രും അവിടെ പെട്ടപ്രജകളും രണ്ടു പക്ഷമായി വിവാദിച്ചു ചെ. പെ.ളു
ടെ ഗുണങ്ങൾ കൊണ്ടു ശ്രീ പരശുരാമൻ അരുളി ചെയ്ക മൎയ്യാദയെഉപെക്ഷിച്ചു പിന്നെയും ചെ.
പെ. തന്നെ കെരളം രക്ഷിപ്പാന്തക്കവണ്ണം അനുവദിക്കുകയുംചെയ്തു— പരശുരാമമൎയ്യാദയെ
ഉപെക്ഷിക്കകൊണ്ട ൬൪ ഗ്രാമവും ഒന്നിച്ചു കൂടാതെ പൊകയും ചെയ്തു— അങ്ങിനെ ചെ. പെ.
രക്ഷിക്കും കാലം പാണ്ടിരാജാവായിരിക്കും രായർ ഒപ്പം (?) രക്ഷിക്കെണ്ടുന്ന മലയാളം ചൊഴ
മണ്ഡലരാജാവ അടക്കുക എന്നും വെച്ചാൽ കെരളം പാതി ഇങ്ങടക്കെണം എന്നും കല്പിച്ചു—
ആനമല കയറി കാനത്തിൽ കിഴിഞ്ഞു കൊട്ട ഇട്ടുറപ്പിക്കയും ചെയ്തു—അപ്രകാരം ചെ. പെ.
കെട്ടശെഷം കെരളത്തിലുള്ള തന്റെ ചെകവന്മാരെ എല്ലാവരെയും അതിൽ പ്രധാനപ്പെ
ട്ട പടനായകന്മാരെയും തൃക്കടമതിലകത്ത വരുത്തി യൊഗം തികച്ചു തരവൂർ നാട്ടിൽ എഴുന്നെ
ള്ളി രായരുടെ കൊട്ടകളയെണം എന്നു കല്പിച്ചു- പലപ്രകാരം പ്രയത്നം ചെയ്തിട്ടും രായരു
ടെ കൊട്ട കളവാൻ സംഗതി വന്നതുമില്ല ചെ. പെ. ക്ലെശിപ്പൂതും ചെയ്തു]

അനന്തരം ബ്ര?രും പെ?ളും തൃക്കാരിയൂർ പൊന്മാടത്തിങ്കീഴിൽ [ശ്രീ നാവാക്ഷെത്രത്തിൽ]
അടിയന്തരസഭയിന്ന നിരൂപിച്ച ൧൭ നാട്ടിലുള്ള പുരുഷാരത്തെ എത്തിച്ചു (പടയിൽ ജയി
പ്പാന്തക്കവണ്ണമുള്ള ൟശ്വരസെവകളും ചെയ്യിപ്പിച്ചു കൊണ്ടു) ദിഗ്വിജയം ഉണ്ടായിട്ടാരു
ള്ളു എന്ന അന‌്വെഷിച്ച ശെഷം (ക്ഷത്രീയസ്ത്രീയുടെ മകനായ കരിപ്പത്തു കൊവിലകത്ത ഉ
ദയവൎമ്മൻ എന്ന തമ്പുരാന്നു ദിഗ്ജയം ഉണ്ടെന്നു കണ്ടു) പൂന്തുറയിൽ മാനിച്ചൻ എന്നും
വിക്കിരൻ (-വിക്രമൻ) എന്നും ഇരിവർ എറാടിമാർ (രണ്ടു എറാടികിടാങ്ങൾ) അവരെ
കൂട്ടി കൊണ്ടു പൊന്നാൽ പട ജയിക്കും എന്നു കണ്ടു— കൂട്ടി കൊണ്ടു പൊരുവാൻ ആൎയ്യ ബ്ര?-
രുടെ കൈയിൽ അടയാളം എഴുതി അയക്കയും ചെയ്തു— അവർ പൂന്തുറയിൽ ചെന്ന അ
ന‌്വെഷിച്ചാറെ എഴുത്തു പള്ളിയിൽ എന്നു കെട്ടു— അവിടെ ചെന്നു കണ്ടു ഇരിവർ എറാ
ടിമാരെയും എഴുതിക്കും എഴുത്തച്ശൻ തൊടുവ(വി)ക്കളത്ത ഉണ്ണിക്കുമാരനമ്പിയാരെയും ക
ണ്ടു എഴുതി വിട്ട അടയാളവും കൊടുത്തു അവസ്തയും പറഞ്ഞു— അത: എല്ലാവരും കൂടി
പൊരുമ്പൊൾ വെഞ്ചാലപറമ്പത്ത പെരാലനടക്കാവിൽ കാഞ്ഞിരത്തിൻ ചുവട്ടിൽ കു
ടയും മലൎത്തി വെച്ചു കിഴക്കൊട്ട തിരിഞ്ഞിരിക്കുന്ന ആഴുവാഞ്ചെരി തമ്പ്രാക്കളും അവിടത്തെ
ദിഗ്വാര നമ്പൂതിരിയും (?ശിഷ്യക്കളും) കണ്ടു നമസ്കരിച്ചാറെ— അവരൊട ചൊതിച്ചുതമ്പ്രാക്ക
ൾ„ നിങ്ങൾ എവിടെ പൊകുന്നു” എന്നു കെട്ടവാറെ എഴുത്തച്ശൻ „അടിയങ്ങൾ തൃക്കാരിയൂർ അ
ടിയന്തരസഭയിന്നു അയച്ച ആൎയ്യബ്രാഹ്മണരൊട കൂടി അവിടെക്കവിട കൊള്ളുന്നു”—എന്ന
തു കെട്ടു തമ്പ്രാക്കളും„ ഞങ്ങളും അവിടെക്ക തന്നെ പുറപ്പെട്ടു” എന്നു പറഞ്ഞ ദണ്ഡനമസ്കാരം
ചെയ്തപ്പൊൾ പ്രസാദിച്ചു„ (നിരുൾ്ക്ക മെലാൽ നന്മ വരുവുതാക) നിങ്ങൾ പൊകുന്ന കാൎയ്യം സാ [ 28 ] ധിപ്പിച്ചു തരുന്നുണ്ടു എന്നു സമയം ചെയ്തു— അവിടെനിന്നു പുറപ്പെട്ടു പൊകുന്ന വഴിക്ക ൭ പശുക്ക
ൾ ചത്തു കിടക്കുന്നു— അതിൽ ഒരു പശുവിന്റെ അണയത്തു (൧൪) കഴുക്കൾ ഇരുന്നിരുന്നു മറ്റൊ
ന്നിനെയും തൊട്ടതില്ല– തമ്പ്രാക്കൾ ആയതു കണ്ടാറെ„ ഹെ കഴുകളെ ൭ പശു ചത്തുകിടക്കുന്നതിൽആ
റിനെയും നിങ്ങൾ തൊടാതെ ഇരിപ്പാൻ എന്തൊരു സംഗതി ആകുന്നു” എന്നു ചൊതിച്ചാറെ ഒരു
മുടകാലൻ പൂവൻ കഴുവ ചിറകു തട്ടികുടഞ്ഞ ഒരു തൂവൽ (കൊത്തി) എടുത്തു കൊടുത്തു— അതുകൈ
യിൽ എടുത്തു ൟ പശുക്കളെ നൊക്കിയാരെ അവറ്റിൽ ഒന്നിനെ മാത്രമെ പശുജന്മം പി
റന്നിട്ടുള്ളു മറ്റെല്ലാം ഒരൊ മൃഗങ്ങളെ ജന്മമായി കണ്ടു ഇരിവർ എറാടിമാരെയും (നമ്പിയാ
രെയും) മനുഷ്യജന്മമായ്ക്കണ്ടു— ആ തൂവൽ തമ്പ്രാക്കൾ നമ്പ്യാരുടെ കയ്യിൽ കൊടുത്തു അതിന്റെ
ഉപദെശവും തിരിച്ചു കൊടുത്തു— എറാടിമാരും നമ്പിയാരും തമ്പ്രാക്കളുടെ കാക്കൽ നമസ്കരിച്ച
അനുഗ്രഹവും വാങ്ങി— (അതു ഹെതുവായിട്ട ഇന്നും ആഴുവാഞ്ചെരി തമ്പ്രാക്കളെ കണ്ടാൽ കുന്നല
കൊനാതിരി രാജാവു തൃക്കൈ കൂപ്പെണം)— അവിടനിന്നു പുറപ്പെട്ട തൃക്കാരിയൂർ അടിയന്തര
സഭയിൽ ചെന്നു വന്ദിച്ചു„ (ഞങ്ങളെ) ചൊല്ലിവിട്ട കാൎയ്യം എന്ത എന്നു ബ്ര?രൊടും ചെ.പെരുമാളൊ
ടും ചൊദിച്ചാറെ„ ആനകുണ്ടി കൃഷ്ണരായർ മലയാളം അടക്കുവാൻ സന്നാഹത്തൊടും കൂടി പടെ
ക്ക വന്നിരിക്കുന്നു— അതിന്നു ൧൭ നാട്ടിലുള്ള പുരുഷാരത്തെയും എത്തിച്ചു പാൎപ്പിച്ചിരിക്കുന്നു അ
വരുമായി ഒക്കത്തക്ക ചെന്നു പട ജയിച്ചു പൊരെണം” എന്നരുളിചെയ്തപ്പൊൾ— അങ്ങിനെ ത
ന്നെ എന്നു സമ്മതിച്ചു സഭയും വന്ദിച്ചു പൊന്നു— [ചെ. പെ. ഭഗവാനെ സെവിച്ചിരിക്കും കാലം അ
ൎക്കവംശത്തിങ്കൽ ജനിച്ച സാമന്തരിൽ പൂന്തുറ എന്നഭിമാനവീരന്മാരായ സാമന്തർ ഇരിവരും
കൂടി രാമെശ്വരത്ത ചെന്നുസെതു സ്നാനവും ചെയ്തു കാശിക്കു പൊകുന്ന വഴിയിൽ ശ്രീനാവാക്ഷെത്ര
ത്തിങ്കൽ ചെന്നു— അവിടെ ഇരിക്കുമ്പൊൾ തൊലൻ എന്ന പ്രസിദ്ധനായി പെരുമാളുടെ ഇഷ്ട
മന്ത്രിയായിരിക്കുന്ന ബ്രാഹ്മണർ വഴിപൊക്കരായി വന്ന സാമന്തരൊടു ഒരൊ വിശെഷങ്ങൾപ
റഞ്ഞിരിക്കുന്നതിന്റെ ഇടയിൽ— രായർ മലയാളം അടക്കുവാൻ കൊട്ടയിട്ട പ്രകാരവും ചെ.
പെ. യുദ്ധത്തിൽ മടങ്ങിയ പ്രകാരവും പറഞ്ഞപ്പൊൾ മാനവിക്രമന്റെ സത്യംകൊണ്ടും ശീ
ലത്വം കൊണ്ടും വളരെ പ്രസാദിച്ചു— പിന്നെ ബ്ര?രും പെ.ളും വെള്ളത്തിൽ എറിയതിന്റെ
ശെഷം രായരൊട ജയിപ്പാൻ പൊകുന്ന പ്രകാരം കല്പിക്കകൊണ്ട അവരൊടു പറഞ്ഞാറെ സാ
മന്തർ ഇരിവരും കൂടി നിരൂപിച്ചു ഞങ്ങളെ കൂടെ അയച്ചാൽ യുദ്ധം ചെയ്തു രായരുടെ കൊട്ട
ഇളക്കാം എന്ന ബ്ര?രൊട പറകയും ചെയ്തു— അപ്രകാരം പെരുമാളെയും ഉണൎത്തീച്ചതിന്റെ ശെ
ഷം ഇരിവരെയും കൂട്ടികൊണ്ടു വന്നു ബഹുമാനിച്ചിരുന്നി പല ദിവസവും അന്യൊന്യ വിശ്വാ
സത്തിന്നായ്ക്കൊണ്ടും ബുദ്ധിശക്തികളും പരാക്രമങ്ങളും പരിക്ഷിച്ചെടത്ത— സാമന്തർ യുദ്ധ
കൌശലത്തിങ്കൽ ശക്തന്മാർ എന്നറിഞ്ഞിട്ട കാലതാമസം കൂടാതെ പുരുഷാരത്തെ വരു
ത്തി യൊഗം തികച്ചു കൂട്ടി— പെരുമാളും തന്റെ പടനായകന്മാർ ൧൨൦ പെരും അവരൊട കൂടി ഒ
മ്പതുനൂറായിരം ചെകവരും കാരായ്മയായിരിക്കുന്ന ഈ ശരീരം അനിത്യം എന്നുറച്ചു സാമന്ത
രൊടും കൂടി കണക്ക എഴുതുവാൻ തക്കവണ്ണം കീഴൂർ ഉണ്ണിക്കുമാരമെന്നെനെയും വരക്കൽ—ഉ [ 29 ] റവിങ്കൽ പാറചങ്കരനമ്പിയെയും കല്പിച്ചയക്കയും ചെയ്തു]. പടെക്ക പൊകുന്ന വഴിക്കൽ രാത്രി
യിൽ പടയാളികൾ ഉറങ്ങുന്നിടത്തു സാമന്തർ ചെന്നു പുരുഷാരം ൩ പ്രദക്ഷിണം വെച്ചു കഴുവിന്റെ
തൂവൽ കൈയിൽ വെച്ചു മനുഷ്യജന്മം പിറന്നിട്ടുള്ളവൎക്കും വെള്ളികൊണ്ട ഒരൊ അടയാ
ളമിട്ടെ നൊക്കിയാറെ ൧0000 നായർ മനുഷ്യജന്മം പിറന്നവരുണ്ടായിരുന്നു (൩0000 ദെവജന്മം
പിറന്നിട്ടും ശെഷമുള്ള പുരുഷാരം അസുരജന്മമായ്ക്കണ്ടു) ൧0000 നായൎക്ക മൊതിരം ഇടുവിച്ചു പൊ
രികയും ചെയ്തു— [ഉറക്കത്ത ശൂരന്മാരായിരിക്കുന്നവരെ ലക്ഷണങ്ങൾ കൊണ്ടറിഞ്ഞ അ
വരുടെ ആയുധങ്ങളിൽ ഗൊപികൊണ്ടും ചന്ദനംകൊണ്ടും അടയാളം ഇട്ട ആരും ഗ്രഹിയാതെ
കണ്ടു യഥാസ്ഥാനമായിരിപ്പൂതും ചെയ്തു]— ഈ ൧0000 നായരും നമ്പിയാരും കൂടി വലത്തെ
കൊണിൽ പട എറ്റു, പെ.ളുടെ കാൎയ്യക്കാരിൽ പടമലനായർ ഒഴികെഉള്ള കാൎയ്യക്കാരൻ
ന്മാർ ൧൧ പെരും കൂടി ഇടത്ത കൊണിൽ പട എറ്റു— എടത്ത കൊൺ പട ഒഴിച്ചു പൊന്നുവ
ലത്തെ കൊണിന്നു പട നടന്നു മലയാളം വിട്ട പരദെശത്തു ചെന്നു പൊൎക്കളം ഉറപ്പിച്ചു മാറ്റാ
നെ മടക്കി പൊരുതു ജയിച്ചു പൊന്നിരിക്കുന്നു— [സാമന്തർ വില്ലും ശരങ്ങളും (തൊക്കും തിരിയും)
കൈകൊണ്ടിരിക്കുന്ന ൩0000 നായരെ മുമ്പിൽ നടത്തി അവരുടെ പിന്നിൽ ൧൮ ആയുധങ്ങളി
ലും അഭ്യസിച്ച മെൽ കിരിയത്തിൽ ഒരുമയും ശൂരതയും നായ്മസ്ഥാനവും എറി ഇരിക്കുന്ന
൧0000 നായരെയും നടത്തിച്ചു ൩൨ പടനായകന്മാരൊടും കൂട ചെന്നു രായരുടെ കൊട്ടെക്ക പു
റത്ത ചെന്നു വെച്ചിരിക്കുന്ന പാളയത്തിൽ കടന്നു, അന്നു പകൽ മുഴുവൻ യുദ്ധം ചെയ്തു വളര ആ
നകൾ്ക്കും കുതിരകൾ്ക്കും കാലാൾ്ക്കും തട്ടുകെടും വരുത്തി പാളയം ഒഴിപ്പിച്ചു കൊട്ടയുടെ ഉള്ളിൽ ആക്കു
കയും ചെയ്തു— രാത്രിയിൽ മാനച്ചനും വിക്രമനും കൂടി വിചാരിച്ചു കൊട്ടയുടെ വടക്കെ വാതി
ല്ക്കൽ ൧0000 നായരെ പാതിയാക്കി നിൎത്തി ശെഷമുള്ളവരെ ൪ ഭാഗത്തും നിൎത്തി ഉറപ്പിച്ചു ൩ ദിവ
സം രാപ്പകൽ യുദ്ധം ചെയ്തു രായരെ ഒഴിപ്പിച്ചു കൊട്ട പിടിക്കയും ചെയ്തു—] അന്നു പെരുമാൾ എ
ല്ലാവൎക്കും വെണ്ടുന്ന സമ്മാനങ്ങളെ കൊടുത്തു പുരുഷാരത്തെയും പിരിച്ചു— [സാമന്തരിൽ ജ്യെഷ്ഠനെ
തിരുമടിയിൽ ഇരുത്തി വീരശൃംഖല വലത്തെ കൈക്കും വലത്തെ കാല്ക്കും ഇടീപ്പൂതും ചെയ്തു
൧0000 നായൎക്ക കെരളത്തിൽ അത്യന്തം തെളിഞ്ഞ നാട്ടിൽ ഇരിപ്പാന്തക്കവണ്ണം കല്പിച്ചു
പൊലനാട്ടിൽ ഇരിക്കെണം എന്ന മന്ത്രികൾ പറഞ്ഞിട്ട അവിടെ ഉള്ള പ്രജകളെ അവിടുന്നു
വാങ്ങിച്ചു നാട്ടിലുള്ള നഗരങ്ങളെ ഒഴിപ്പിച്ചു, അവർ കെട്ടുന്നതും മാറ്റി ഒരു കൂട്ടത്തെ എടക്ക
ഴി നാട്ടതറയിൽ ഇരുത്തി അട്ടത്തിൽ ഉള്ള നായരെ ഇരിങ്ങാടിക്കൊട്ടും തെരിഞ്ഞ നായരിൽ പ്ര
ധാനന്മാരെ കൊഴിക്കൊട്ടു ദെശത്തും ആക്കി ഇരുത്തിയ പ്രകാരവും മന്ത്രികൾ പെരുമാളെ ഉണ
ൎത്തിക്കയും ചെയ്തു— മാനവിക്രമന്മാരെ തിരുമുമ്പിൽ വരുത്തി നിങ്ങൾ ഇരിവരെയും അനന്തര
വരാക്കി വാഴ്ച ഇവിടെ തന്നെ ഇരുത്തെണം എന്നു കല്പിച്ചിരിക്കുന്നു എന്നരുളിച്ചെയ്താറെ
ഞങ്ങൾ കാശിക്ക പൊയി ഗംഗാസ്നാനവുംചെയ്തു കാവടിയും കൊണ്ടു രാമെശ്വരത്തു ചെന്നു ഇ
രിവരും ഇങ്ങു വന്നാൽ ചെയ്യുംവണ്ണം ചെയ്തു കൊള്ളുന്നതുമുണ്ടു— ഇതുവണ്ണം ഉണൎത്തിച്ചു കാ
ശിക്ക പൊവൂതും ചെയ്തു] [ 30 ] ൬. ശങ്കരാചാൎയ്യർ കല്പിച്ച കുലകൂമവിവരം–

പട ജയിച്ചിരിക്കും കാലം ശ്രീമാഹാദെവന്റെ പുത്രനായി (അംശമായി)എത്രയും പ്രസിദ്ധനാ
യിട്ട ഒരു ദിവ്യനുണ്ടായി അതാർ പിന്നെ ശങ്കരാചാൎയ്യർ ആയ്തു— അതുണ്ടായ്ത എതുപ്രകാരം എന്നു കെ
ട്ടുകൊൾ്ക— ഒരു ബ്രാഹ്മണസ്ത്രീക്ക (വൈദവ്യം ഭവിച്ചശെഷം) അടുക്കളദൊഷം ശങ്കിച്ചു നില്ക്കുംകാലം
(അവളെ പുറംന്നീക്കി വെച്ചു) ശ്രീമാഹാദെവൻ വന്നുല്പാദിക്കയും ചെയ്തു— (ഭഗവാന്റെ കാരുണ്യ
ത്താൽ അവൾക്ക പുത്രനായി വന്നവതരിച്ചു ശൃംഗെരി ശ.ആ)— ശ.ആ. വിദ്യ കുറഞ്ഞൊന്നു പ
ഠിച്ചകാലം തന്റെ അമ്മ മരിച്ചവാറെ ആ ഊഴത്തിൽ ക്രീയകൾക്ക ബ്ര?ർ എത്തായ്കകൊണ്ടു തന്റെ
ഗ്രഹത്തിങ്കൽ ഹൊമകുണ്ഡംചമച്ചു മെലെരികൂട്ടി അഗ്നിയെ ജ്വലിപ്പിച്ചു ശവം ഛെദിച്ചു ഹൊ
മിച്ചു ദഹിപ്പിച്ചിരിക്കുന്നു— അനന്തരവൻ ചെയ്യെണ്ടും ക്രീയകൾ ശൂദ്രനെകൊണ്ടു (ബ്ര?ൎക്കടുത്തവ
നെ കൊണ്ടു) ചെയ്യിപ്പിച്ചു— (അങ്ങിനെ താൻ ദഹിപ്പിക്കകൊണ്ടു ബ്രാഹ്മണൻ കൂടാതെ ശൂദ്രന്നും ഒരു ക്രീ
യയില്ല ശൂദ്രൻ കൂടാതെ ബ്ര?ന്നും ഒരു ക്രീയയില്ല എന്നു കല്പിച്ചു—)— ശ. ആ?ൎക്ക വിദ്യ അനെകം ഉണ്ടാ
യവാറെ അവന്നു ശരി മറ്റാരുമില്ല— ബ്ര?രും നില്ക്കാതെആയി— സകല വിദ്യകളും ഗ്രഹിച്ചു പ്രസിദ്ധ
നായി സൎവ്വജ്ഞപിഠഎറിഇരിക്കുംകാലം (ഗൊവിന്ദസന്യാസിയുടെ നിയൊഗത്താൽ) കെരളഭൂമി
യിങ്കലെ അവസ്ഥാ (൨൪000) ഗ്രന്ഥമാക്കി ചമച്ചു. ൬൪ ഗ്രാമത്തെയും വരുത്തി അടുക്കും ആചാരവും
നീതിയും നിലയും കുലഭെദങ്ങളും മൎയ്യാദയും യഥാക്രമവും എച്ചിലും വീഴ്പും തീണ്ടലും കുളിയും കുഴി
വരഞ്ഞ നീർകൊരുവാനും കലം വരഞ്ഞ വെച്ചുണ്മാനും അവരവൎക്കു ഓരൊരൊ പ്രവൃത്തികളും
ആചാരങ്ങളും ഭാഷകളും അതാത കുലത്തിന്നു തക്കവണ്ണം കല്പിക്കയും ചെയ്തു— നാലു വൎണ്ണം കൊണ്ടു
൧൮ കുലം ആക്കി അതുകൊണ്ടു ൬൮ കുലവൎണ്ണം എന്നും ൭൨ കുലം എന്നും കല്പിച്ചു—

അപ്പറയുന്ന കുലപെരുകൾ വെവ്വെറെ കെട്ടുകൊൾ്ക— — ബ്രാഹ്മണാദി നാലുവൎണ്ണമുള്ള
ത തന്നെ അനെകം പെരുണ്ടു ബ്ര?രിൽ തന്നെ അനെകം പെരുണ്ടു— (ഒത്തന്മാർ, മന്ത്രവാദികൾ,
സ്മാൎത്തന്മാർ, ശാസ്ത്രാംഗക്കാർ, പിതൃകൎമ്മക്കാർ, ഗ്രന്ഥികൾ, ജ്യൊതിഷക്കാർ, (—ഷാരികൾ), വ്യാക
രണക്കാർ, ശാന്തിക്കാർ, ശാസ്ത്രികൾ, വെദാന്തികൾ, വൈദികന്മാർ, ഗൃഹസ്ഥന്മാർ, സന്ന്യാസിക
ൾ)— ബ്രാഹ്മണസ്ത്രീകൾ അകത്തുനിന്നു പുറപ്പെടാതെ ഇരിക്കുന്നവരാകകൊണ്ടു അന്തൎജ്ജനങ്ങ
ൾ എന്നും അകത്തമ്മമാർ എന്നും പെരായി— ബ്രാഹ്മണരുടെ ബാലന്മാർ ഉണ്ണി എന്നും ബാലമാർ ത
ങ്ങപിള്ളമാർ എന്നും പറയുന്നു— ആൎയ്യാവൎത്തത്തിങ്കൽ നിന്നുവന്ന ബ്രാഹ്മണർ നമ്പൂതിരിമാർ-
(നമ്പൂരിപ്പാടു) എമ്പ്രാന്മാർ (എമ്പ്രാന്തിരി) എന്നും അവരിൽ പ്രമാണികളെ തിരുമുൽപാടന്മാർ
(തിരുമുമ്പു)എന്നും ഭട്ടത്തിരിപ്പാടെന്നും (പട്ടെരി) വന്ദനാൎഥം പറയുന്നു— ഒരൊ യാഗാദി കൎമ്മങ്ങ
ളെ ചെയ്കകൊണ്ടു സൊമാതിരിമാർ (ചൊ—) അഗ്നിഹൊത്രികൾ (അക്കിത്തിരി)എന്നിങ്ങിനെ ചൊ
ല്ലുന്നു— പരദെശബ്ര?ർ ഭട്ടന്മാർ (പട്ടർ) തന്നെ— ഇവർ വൈദികന്മാർ— —നമ്പിടിക്ക ഓത്തി
ല്ലായ്കക്കൊണ്ടു മുക്കാൽ ബ്രാഹ്മണൻ അതിൽ പ്രമാണി കക്കാട്ടുകാരണപ്പാടു എന്ന നമ്പിടി—
(ആയുധം എടുത്ത അകമ്പടിചെയ്ക)— പിതൃപൂജെക്ക ദൎഭയും സ്രുവവും ചമതകൊലും വരു
ത്തിയ വെങ്ങനാട്ടിൽ നമ്പിടി ബ്രാഹ്മണസഭയിൽ ഒന്നിച്ച ആവണപലക ഇട്ടിരിക്കുന്ന പ്രഭു— [ 31 ] ഇതിൽ താണതു കറുകനമ്പിടി(നമ്പിടിക്ക മരുമക്കത്തായം ഉണ്ടു) —പിന്നെ അന്തരാളത്തിൽ ഉള്ളവ
ർ— അമ്പലവാസികൾ ശൂദ്രങ്കൽനിന്നു കരെറിയവർ ബ്ര?ങ്കൽ നിന്നു കിഴിഞ്ഞവർ— അ
തിൽ പൊതുവാന്മാർ രണ്ടു വകക്കാർ: അകപ്പൊതുവാൾ (ശിവബലിക്ക തിടമ്പു എഴുന്നെള്ളിക്ക,
ദെവസ്വം ക്ഷെത്രം ദെവനെയും പരിപാലിച്ചു സൂക്ഷിക്ക സൊമാനം കഴുക)— പുറപ്പൊതുവാൾ (വ
ഴിപാടു വാങ്ങികൊടുക്ക, ഇല വിറകു പാൽ തെൻ നെയ്യിത്യാദി ഒരുക്കുക)— ഭഗവതിസെവയി
ൽ ശക്തിപൂജ ചെയ്യുന്നവൎക്കു പിടാരന്മാർ (പിഷാരകന്മാർ) എന്നും അടിയാന്മാർ (അടികൾ) എ
ന്നും ഒരൊ പെരുണ്ടു— പുഷ്പകൻ നമ്പിയച്ചനും (ദെവന്നു പൂ കൊടുക്ക, മാലകെട്ടുക, ക്ഷെത്രപ്രവൃ
ത്തി ചെയ്തു കൊള്ളുക— അവന്റെ ഭാൎയ്യക്ക ബ്രാഹ്മിണി എന്നു പെർ— ഗൃഹത്തെ പൂമഠം എന്നും
പാദൊദകം എന്നും അവനെ പൂനമ്പി എന്നും ചൊല്ലുന്നു— ബ്രാഹ്മിണിക്ക വെളിച്ചടങ്ങുപാടുക
തന്നെ ജീവിതം)—പിഷാരൊടിക്ക സന്യാസിയുടെ ആചാരവും ക്ഷെത്രത്തിങ്കൽ അടിച്ചു
തളിയും മാലകെട്ടും കല്പിച്ചു —കൈലാസവാസിയെ ക്ഷെത്രപ്രവൃത്തിക്കു കല്പിച്ചു— അവന്റെ
പക്കലാക്കിയ സ്ത്രീക്ക അടിച്ചുതളിപ്രധാനമാക്കി വാരിയത്തി എന്നു പെരും വാരിജാതിക്ക ക്ഷ
ത്രിയരുടെ പുലയും പുണ്യാഹവും പുഷ്പകന്റെ പ്രവൃത്തിയും കല്പിച്ചു (ഇതിൽ പെറ്റും പിറന്നും
ഉണ്ടായവർ ഒക്കയും ആഴുവാഞ്ചെരിതമ്പ്രാക്കളുടെയത എന്നു പറയുന്നു)—ശ്ലാഘ്യാരിൽ
പുരുഷന്നു ചാക്യാർ എന്നും സ്ത്രീക്കു നങ്ങ്യാർ എന്നും പെർ( ഈശ്വരകഥകളെ പ്രകടിച്ചു പറ
ക, വ്യാകരണം നാടകപുരാണങ്ങളും വായിക്ക, കൂത്താടുക, കൂത്തു പറയിക്ക)— അവൎക്ക പലകൎമ്മ
ങ്ങൾ്ക്കായിട്ടും ചാൎന്നവർ എന്ന ഒരു കൂട്ടത്തെ കല്പിച്ചു അവർ നമ്പിയാർ—(അതിൽ ഇളയതു ശൂദ്രൎക്ക
ശ്രാദ്ധത്തിന്നു ചൊറുവെപ്പിച്ചു വാങ്ങുക)— മൂസ്സതു (ഊരിലെപരിഷതങ്ങന്മാർ) പരശുരാമദൊഷം
എല്ക്കുകകൊണ്ടു ബ്രാഹ്മണകൎമ്മം ഒന്നും ഇല്ല— — ഇവരൊടു കൂടുന്ന ചെലമ്പാണ്ടികൾ തിരുവന്ത
പുരത്ത ഭഗവാന്റെ അടിയാർ— ശാസ്താവിങ്കൽ കൂത്താടുവാൻ തീയാടിനമ്പി എന്നൊരു പരി
ഷയും കല്പിച്ചു— തൈയമ്പാടി എന്നൊരു ചാൎന്ന പരിഷയും ഉണ്ടു അവർ കളം എഴുതി ദൈവം
പാടുന്നവർ— ഭദ്രകാളി അടിയാന്മാരുടെ പൂജ ഉള്ളെടത്ത കഴകപ്പൊഴുതിക്കായിട്ട ചാൎന്നവ
ർ എന്ന മാനാരി പുത്തില്ലം അങ്ങിനെ രണ്ടു കൂട്ടത്തെ കല്പിച്ചു— ഇവരും ഉണിത്തിരിമാരും(അകമ്പ
ടി) അമ്പലവാസികളിൽ കൂടിയവർ— മാരയാർ (മാരാന്മാർ) അമ്പലവാസികളിൽ കൂടുകഇ
ല്ല അവർ വാദ്യപ്രയൊഗക്കാർ (-കൊട്ടുമാരയാർ) അസ്ഥികുറച്ചി (അസ്ഥിവാരി) ശവസംസ്കാ
രത്തിൽ പരിചാരം ചെയ്കകൊണ്ടു പരിയരത്തവരിൽ ആകുന്നു— ഇവർ ഒക്കനാലു വൎണ്ണത്തിൻ ഇ
ടയിൽപെട്ട അന്തരജാതികൾ—

ക്ഷത്രീയരിൽ സൂൎയ്യവംശവും സൊമവശംവും രണ്ടു വകയിൽ മൂഷികക്ഷത്രീയനും മു
ടിക്ഷത്രീയനും സാമന്തരും ഉണ്ടു (എറാടിയും നെടുങ്ങാടിയും വള്ളൊടിയും അവരിൽ താണ പരി
ഷ എന്നും അടിയൊടികൾ എന്നും പറയുന്നു)— മയൂരവൎമ്മൻ മലയാളം (തൌളവം) വാണതിൽ പി
ന്നെ ഉണ്ടായ രാജാക്കന്മാരുടെ നാമധെയാന്ത്യത്തിങ്കൽ ഒക്കയും വൎമ്മൻ ശൎമ്മൻ എന്നുള്ള പെർ കൂ
ടുന്നു)— [ 32 ] വൈശ്യന്മാർ മലയാളത്തിലുണ്ടു എന്നും ഇല്ല എന്നും പറയുന്നു— (വയനാട്ടിലുണ്ടു)—

ബ്ര?ൎക്ക വെദശാസ്ത്രങ്ങളും യാഗാദികൎമ്മങ്ങളും ജപഹൊമാദിശാന്തികളും— ക്ഷത്രീയൎക്ക രാജ
ത്വം രക്ഷാശിക്ഷപ്രജാപരിപാലനവും— വൈശ്യന്നു കൃഷി ഗൊരക്ഷ വാണിഭവും— ശൂദ്രന്നു പട
നായാട്ടു മൂന്നാഴിപ്പാടു കാവൽ ചങ്ങാതം— അതിൽ കിഴിഞ്ഞവൎക്ക താളി പിഴിഞ്ഞ കുളിപ്പിക്ക,
തണ്ടെടുക്ക ചുമടുകെട്ടുക എള്ളിടുക പൂഞ്ചെലമുക്കുക മറ്റും കൂലി ചെകവും ഉണ്ടു—

ശൂദ്രജാതികൾ പലപ്രകാരവും പറയുന്നു— അതിൽ വെള്ളാളസ്വരൂപത്തിൽ പെരുകൾ ത
ങ്ങൾ എന്നും കമ്മൾ എന്നും കുറുപ്പെന്നും പണിക്കർ എന്നും നായകൻ (നായർ) എന്നും അടിയൊടി
നമ്പിയാർ ചെല്ലട്ടന്മാർ തലച്ചെണ്ണൊർ (—ച്ചന്മാർ) തലപ്പെണ്ണൊർ (—പ്പന്മാർ), മെനൊക്കി മെനൊ
ൻ അപ്പൻ എന്നും അമ്മൊന്മാർ (അമ്മാവൻ) എന്നും ഓരൊ സ്വരൂപത്തിങ്കൽ ഓരൊ പെർ പറ
യുന്നു. ഈ തറവാട്ടുകാർ ഒക്കയും ൧൧ കിരിയത്തിൽ (ഗൃഹത്തിൽ) ഉളവായുള്ളവരാകുന്നു
(൧. മുതുക്കിരിയം, ൨. ഇളങ്കിരിയം, ൩. അടുങ്കുടികിരിയം, ൪ അമയങ്ങലത്തുകിരിയം, ൫ എടത്തു
കുടികി— ൬ നെല്ലുളികി— ൭ നീലഞ്ചെരികി— ൮ ഇടിമകി— ൯ മമ്പാടുകി— ൧0 തിരുമങ്ങലത്തു
കി— ൧൧ പുത്തുർകി— — ഇതിൽ കിഴിഞ്ഞു പൊയ പരിഷകൾ ചാൎന്ന പരിഷകൾ (നാലുവൎണ്ണതി
ൽ ചാൎന്നവർഉണ്ടു സാമന്തൎക്കും ചാൎന്നവരുണ്ടു എന്നു പറകകൊണ്ടു ൫ എന്നും നാലെന്നും പറയു
ന്നു— അകത്തു ചാൎന്നവർ, പുറത്തുചാൎന്നവർ, പരപ്പൂവർ (പ്രഭുസെവകർ) പള്ളിചെകവർ (പള്ളി
ച്ചാന്മാർ) മടവർ എന്നിങ്ങിനെ ഉള്ളവർ ക്ഷെത്രത്തിലും എടത്തിലും മടത്തിലും മാടത്തിലും— കൊ
യിലകത്തും നിന്നു വെല ചെയ്യെണ്ടു പരിഷകൾ (അവർ ഉള്ളാളർ— ഉള്ളാട്ടിൽനായർ—ഉ
ള്ളകത്തു നായന്മാർ എറന്നട്ടിലും മറ്റും കൂലിചെകവർ— പള്ളിച്ചാന്മാർ പണ്ടെ തളിയാതിരി
മാരുടെ പള്ളി തണ്ട എടുത്തവർ)— —

അതിൽ കീഴപെട്ടുള്ള ജാതികൾ, വെളുത്തെടൻ, (ൟരങ്കൊല്ലി, വണ്ണത്താൻ- അലക്കി
പിഴിഞ്ഞു കൊടുക്ക) തിരപുടാടഞെറിക വിളക്കത്തറവൻ (വളിഞ്ചിയൻ– ക്ഷൗരം കഴി
ക്ക, പിതൃകൎമ്മം) കുശവൻ (കുലാലൻ, കൊയപ്പൻ ആന്ത്യൂൻ– മണ്കലം നിൎമ്മിക്ക)ഊരാളി
(കല്ലെരിനായർ മനയാളികൾ ഏരുമാൻ— മതിൽമാടുക, മച്ചുപടുക്ക, കുന്നടിക്ക, കുഴിതൂൎക്കു
ക, കുളങ്കിണറു കുഴിക്ക, കൂലിക്കുകുത്തുക) വട്ടക്കാട്ടവൻ (വാണിയൻ– പതിയാരും ചക്കാല
വാണിയന്നും എൾ ആട്ടി പിഴിക)— എന്നിങ്ങിനെ ൫ ജാതിയും— — പിന്നെ കുടുമ്പർ (കടു
പട്ടർ— ചുമടുകെട്ടുക ഉപ്പുംമീനും വില്ക്ക) കച്ചെരിനായർ (പീടിക കെട്ടി വാണിഭം— അവ
നും വട്ടക്കാട്ടവനും ഒന്നു തന്നെ) നായിക്കന്മാർ (കൊട്ടി കൂട്ടം കുറിക്ക) കൂട്ടാൻനായർ, കണ്ട
ത്തിൽനായർ (ക്ഷെത്രത്തിൽ അരികുത്തുക, പാത്രം തെക്ക, ഗൊപുരം കാക്കുക) ഇവർ ചാൎന്നപ
രിഷയിൽനിന്നു കിഴിഞ്ഞവർ— (അകത്തൂട്ടു പരിഷ)— — കച്ചെരിചെട്ടിയാൻ ഒഴികെ ൩-
കച്ചൊടക്കാർ: രാവാരി (യാവാരി, വ്യാപാരി— കപ്പലൊട്ടം പാണ്ടിശാല കെട്ടിവാണിഭം,
ചരക്കുകൾ ഒട്ടക്കാൎക്ക കൊടുത്തുംകൊണ്ടും കച്ചൊടം) ചെട്ടി (പൊൻവാണിഭം, കമ്മട്ടത്തിൽ പ
ണം അടിപ്പിച്ചാൽ പൊൻമാറുക, തുറമരക്കാരെ മക്കത്തു കപ്പൽ വെപ്പിക്ക, ഒട്ടവൊഴുക്ക [ 33 ] വും കച്ചൊടം കണക്കെഴുത്തും) ചൊനകർ (ബൌദ്ധന്മാർ, അസുരവംശത്തിങ്കലുണ്ടായവർ)—ക
ച്ചൊടം കപ്പലൊട്ടം)— —പിന്നെ ചീനർ, കുഞ്ചരാത്തിക്കാർ, പൌരവർഇവർ ഒരൊരു ദ്വീപി
ങ്കൽനിന്നു കപ്പലിൽ കൂടി വന്നു മലയാളത്തിൽ ഇരിപ്പുണ്ടു (ഇതിൽ കൊങ്ങിനിയർ, ചെരിപ്പുകുത്തി,
നസ്രാണി, ഒത്താന്മാർ, പൌരൻഇത്യാദി ൧൮വംശം ഉണ്ടു)— — പറുങ്കി, ലാന്താ, പരിന്തിരീസ്സ,
ഇങ്കിരിസ്സ എന്നിങ്ങിനെ നാലു വട്ടതൊപ്പിക്കാർ (അതാത ദ്വീപുകളിൽ കടന്നിരുന്നു കൊട്ടയി
ട്ടുറപ്പിച്ചു, കച്ചൊടം തുടങ്ങി ഇരിക്കുന്നു)— —ചാലിയർ പരദെശത്തുനിന്നു വന്നു തെരുകെട്ടി
നെയ്തു തുടങ്ങിയവർ (ചെട്ടിയാർ, ചെടർ,)— ൟഴവരും,തീയ്യരും(ദ്വീപർ)ൟഴം(സീഹളം,
ചിങ്ങളം) എന്ന ദ്വീപിങ്കന്നു വന്നവർ (മരം കയറ്റും ൟൎച്ച മൂൎച്ചയും, കാച്ചും വാണിഭവും അ
വരിൽ തണ്ടായ്മസ്ഥാനമുണ്ടു കാവുതീയൻ ക്ഷുരകൻ)— — അവരൊട കൂട മുകവർ (മുകയർ പു
ഴയിൽ മീൻ പിടിക്ക) മുക്കുവരും (കടവർ— വല കെട്ടി മീൻ പിടിക്ക, തൊണി കടത്തുക, കെട്ടെ
ടുക്ക)ൟഴത്തനിന്നു വന്നവർ എന്നു പറയുന്നു— — കമ്മാളർ (കൎമ്മാളർ) ഐവർ (ഐങ്കുടി) എ
ന്നും നാല്പർ എന്നും പറയുന്നു— അതിൽ ബ്രാഹ്മണൻ ആചാരി (ആശാരി– മരംവെട്ടി കുറെക്ക)
ക്ഷത്രീയൻ തട്ടാൻ (പെരുന്തട്ടാൻ— ആഭരണവും വിഗ്രവും ഉണ്ടാക്കുക,— ചൊഴിതട്ടാൻ കമ്മട്ടം
പുക്കു പണമടിക്ക, പൊൻപണി,— ചക്രകുത്തിയാൎക്കു കുത്തുപണി) വൈശ്യൻ മൂചാരി (മൂശാരി ഓട്ടു
പണീ, പൂജാപാത്രങ്ങൾ മറ്റും വാൎത്തുണ്ടാക്കുക) ശൂദ്രൻ കൊല്ലൻ (പെരുങ്കൊല്ലൻ— ഇരിമ്പു പണി)
ചെമ്പുകൊട്ടി (ചെമ്പൊട്ടി— ചെമ്പു പണി)— — കമ്മാളരിൽനിന്നു പിരിഞ്ഞു കിഴിഞ്ഞു പൊയ
വർ: നാല് കൊല്ലർ—അതിൽ തീകൊല്ലൻ, കരുവാൻ,— അമ്പുകെട്ടികൊല്ലൻ (പടക്കുറുപ്പു, വില്ലു
ഴിക,അമ്പു കെട്ടുക, പയറ്റിക്ക)—പലിശകൊല്ലൻ (കിടാരൻ— പലിശ എടുത്തു കൊടുക്ക, തൊല്പ
ണി) വാൾകൊല്ലൻ (കടച്ചകൊല്ലൻ— ആയുധം വെളുപ്പിക്ക, എടുത്തുകൊടുക്ക— —കൂലിച്ചെകം
ഇല്ലാത്ത നാലു കുറുപ്പും ഉണ്ടു: വടികുറുപ്പു (കുന്തവടി തീൎക്ക) പരകുറുപ്പു (കുമ്മായം ഉണ്ടാക്കുക പരവ
ൻ) കാട്ടുക്കുറുപ്പു, വെലകുറുപ്പു (വെലൻ, പെറ്റി–ചികിത്സ, ൟറ്റെടുക്ക, ശസ്ത്രപ്രയൊഗവും സൂ
തികാകൎമ്മവും)— —പാണർ (മുന്നൂറ്റൻ, അഞ്ഞൂറ്റൻ, വെലൻ, പരവൻ,— മരം ഏറുക, ക
ളം മനിയുക, കെട്ടിയാട്ടം, കൂളി അടക്കുക, ഒടി തീൎക്ക, മന്ത്രവാദം) കമ്മാളൎക്ക അടിമയായി നിൽ
ക്കുന്നു അതിൽ ൪ വക മണ്കുത്തി, മരം കയറി, കൊടഞ്ചി, കൊട്ടമുട്ടി— ഇവർ ഒന്നു തന്നെ —വണ്ണാ
ൻ (മണ്ണാൻ, പെരുവണ്ണാൻ— എറ്റും മാറ്റും, കെട്ടിയാട്ടം, ചാഴിയും പുഴുവും വിലക്കുക, മന്ത്രവാദം,
കുത്തുപണി)— —പിന്നെ കണിശൻ (കണിയാൻ–ജ്യൊതിശ്ശാസ്ത്രം, മന്ത്രവാദം, നാല്പത്തീരടിസ്ഥാനത്തി
ൽ ആയുധം എടുത്തുകൊടുക്ക, കളരിയിൽ ആചാൎയ്യസ്ഥാനം, കൂട്ടുംബാധതിരിക്ക)— —വെട്ടുവൎക്ക ഉ
പ്പു വിളെക്കുക, മണ്പണി— —പുള്ളുവന്നും (ഔഷധക്കാരൻ) വള്ളുവന്നും കൂലിപണി —പിന്നെ
കുന്നുവാഴികൾ ൧൬ വംശം എന്നു പറയുന്നു: പുളിയർ (ഇവൎക്ക കുറുമ്പിയാതിരി കുന്നിൻകൂർ
വാഴ്ച പെട്ടിയടക്കം, കെട്ടിപാച്ചൽ നായാട്ടു, പട, കൂലിചെകം, ൟ അവകാശങ്ങൾ കൊടുത്തു) മല
യിൽ പണിയന്മാർ (പയറ്റുക) പണിയർ, കാടർ, കാട്ടുവർ, കുറിച്ചിയപണിക്കർ, മാവിലവർ, കരിമ്പാ
ലർ, തുളുവർ [കുളുവർ] (കാട്ടുവാഴ്ച നായാട്ടു, വല്ലിപ്പൊഴുത്തി), ഇറയവൻ, (എറവാളൻ, തെൻ [ 34 ] കുറുമ്പർ) മലയർ, കള്ളാടിമാർ, (എറവക്കളി, കെട്ടിയാട്ടം, കൂളിയടക്കം) ആളർ (പെരാളർ, ഉള്ളാള
ർ, ഉള്ളവർ), മലയാളർ, കുറുമ്പർ, (പല വിത്തുകളും എടുക്ക), മൂത്തൊരൻ (നായാട്ടു വലകെട്ടുക, ഉ
രി മടക) കുറവൻ (വിഷം കിഴിക്ക, പാമ്പാട്ടം, ചപ്പിടിക്കളി, കൈ നൊക്കുക, കാക്കാമാസം ഭക്ഷി
ക്ക, പുല്പായിടുക)പറയൻ (പറയിപെറ്റ പന്തീരുകുലം —വായില്ലാകുന്നിലപ്പൻ പരദെവത–
കുടയും മുറവും കെട്ടുക, ഒടിക്കമാട്ടുക, പശുമാംസം ഭക്ഷിക്ക)——ചെറുമരിൽ കയറിയവർ–
ഇരുളർ (എരളൻ) കണക്കരും, ഒടുക്കം പുലയരും (പായുണ്ടാക്കുക) നായാടികളും (നായടിച്ചു തി
ന്നുക)

ഇങ്ങിനെ ൭൨ കുലത്തിന്നും ചിലർ തമ്മിൽ തമ്മിൽ തൊട്ടുക്കുളി തീണ്ടുക്കുളി എന്നുള്ള
ക്രമങ്ങൾ അടുക്കും ആചാരം നീതിയും നിലയും, തളിയും കുളിയും, പുലയും, പുണ്യാഹവും, എറ്റും,
മാറ്റും ദിനവും മാസവും എന്നിങ്ങിനെ ഉള്ളത എല്ലാം ശങ്കരാചാൎയ്യർ ൬൪ ഗ്ര? ബ്ര?രെയും മറ്റു
ഊരും ഗ്രാമവും സ്വരൂപവും നാനാവൎണ്ണങ്ങളും നിറയപ്പെട്ടിരിപ്പൊരു സമയം കൎക്കടവ്യാഴം പു.
ക്കു വരുന്ന കുംഭമാസത്തിൽ വന്ന മഹാമഖത്തിൽ പിറ്റെനാൾ തിരുന്നവായെ പെരാറ്റിൽ മ
ണപ്പുറത്തനിന്നു മാഹാരാജാവായി മലയാളത്തിൽ ൧൭ നാടു മടക്കി വാഴും പെരുമാളെയും നമ്പി
മാടമ്പിസ്മാൎത്തൻ മറ്റും പല പ്രഭുക്കന്മാരെയും വരുത്തി ബൊധിപ്പിച്ചു —സൎവ്വജ്ഞരായിരിപ്പൊരു ശ
ങ്കരാചാൎയ്യർ എന്നറിക— — ൟശ്വരന്നു ആരിലും ഒരു കുലഭെദവുമില്ല— പരദെശികൾ ഒരു ജാ
തിക്കും തീണ്ടിക്കുളിയുമില്ല എകവൎണ്ണിച്ചിരിക്കുമത്രെ— അതു പൊര ഈ കൎമ്മഭൂമിയിൽ— ഭൂമിക്കക
ൎമ്മംകൊണ്ട ശുദ്ധി വരുത്തുകെ ഉള്ളു— ജ്ഞാനഭൂമിയാകുന്ന രാജ്യങ്ങളിൽ ഒന്നിച്ചു നടക്കാം— കൎമ്മഭൂമി
യിങ്കൽ കൎമ്മംകൊണ്ടു ഗതി വരുത്തികൂടും അതുകൊണ്ടീവണ്ണം കല്പിച്ചുറപ്പിച്ചിരിക്കുന്നു— അതിന്നു
വിഘ്നം വരുത്തുന്നവൎക്ക ദാരിദ്ര്യവും മാഹാവ്യാധിയും അല്ലലുംമനൊദുഃഖവും ഒരുക്കാലും തീരു
ക ഇല്ല— അതുകൊണ്ട അതിന്നു നീക്കം വരുത്തികൂട എന്ന-൬൪ ഗ്ര?വും ശ. ആ?രും രാജാക്കന്മാരും
പലദിവ്യജനങ്ങളും മാഹാലൊകരും കൂടിയ സഭയിങ്കൽ നിന്നു കല്പിച്ചു—

൭. ചെരമാൻ പെ. കെരളത്തെ വിഭാഗിച്ചു കൊടുത്തതു—

(ചെരമാൻ പെരുമാൾ ഇങ്ങിനെ സ്വൈരമായി വാഴും കാലത്ത തിരുമനസ്സകൊണ്ടു നിരൂപി
ച്ചു കല്പിച്ചു— ഈ ഭൂമിയെ ബ്രാഹ്മണൎക്കല്ലൊ പരശുരാമൻ ഉദകദാനം ചെയ്തതു വളരെകാലം ഞാ
ൻ അനുഭവിച്ചതിന്റെ ദൊഷം പരിഹാരത്തിന്ന എതു കഴിവുള്ളു എന്നു നിരൂപിച്ചതിന്റെ ശെ
ഷം— പല ശാസ്ത്രികളും ആറു ശാസ്ത്രത്തിങ്കലും ൩ വെദത്തിങ്കലും ഒരു പ്രായശ്ചിത്തം (പരിഹാരം) കാ
ണ്മാനില്ല നാലാം വെദത്തിങ്കൽ തന്നെ അതിന്നു നിവൃത്തി ഉള്ളു എന്നു നിരൂപിച്ചുണൎത്തിച്ചു)— അ
ക്കാലം ചെ. പെ.„ അകമ്പടികാൎയ്യക്കാരനായ പടമലനായരെ പിടിച്ചു ശിക്ഷിക്കെയുള്ളു” എന്ന പെ
ൺചൊൽ കെട്ടു നിശ്ചയിച്ചു— (അതിന്റെ കാരണം പെരുമാളുടെ ഭാൎയ്യ ആ മന്ത്രീയെ മൊഹി
ച്ചു കാമവാക്കുകൾ പറഞ്ഞിട്ടും സമ്മതിപ്പിച്ചതുമില്ല— അതുകൊണ്ടു കൊപിച്ചു നിന്നെ തപ്ത തൈ
ലത്തിൽ വെകം ചെയ്കെ ഉള്ളു എന്നാണയിട്ടു കൌശത്തൊൽ പെരുമാളെ വശമാക്കുകയുംചെ
യ്തു)— അഴിയാറ എന്ന പുഴയിൽ കൊണ്ടു നിറുത്തി ശിക്ഷിപ്പാന്തുടങ്ങുപൊൾ„ എന്റെ ജീ [ 35 ] വിതം തന്നെ എന്നെ കൊല്ലാവു” എന്നു പ.മ.നായർ പറഞ്ഞു— അവന്റെ ജീവിതം അടക്കി
കൊടുക്ക എന്ന ചെ. പെ. അരുളിചെയ്തു— പ.മ.നായരുടെ മുണ്ടിന്മൂടരിഞ്ഞു പുഴയിൽകാട്ടി മടി
പിടിച്ചു നാളും കൊളും തീൎത്തു ജീവിതം അടക്കി കൊടുത്തു— അരിയളവും കഴിച്ചു— അന്നഴിയാ
റെന്ന പുഴെക്ക അരിയാറെന്ന പെരുണ്ടായി— ശിക്ഷിപ്പാന്തുടങ്ങുമ്പൊൾ സ്വൎഗ്ഗലൊകത്തി
ൽ നിന്നു വിമാനം താഴ്ത്തി„ വിമാനത്തിന്മെൽ കയറികൊൾ്ക” എന്നു ദെവകൾ പറഞ്ഞു—„ എന്റെ
അകമ്പടിസ്ഥാനം നടത്തി കൊൾ്ക” എന്നു പ.മ.നായർ പതിനായിരത്തൊടും പറഞ്ഞു വിമാനത്തി
ന്മെൽ കരെറി പൊകുമ്പൊൾ„ എനിക്ക എന്തുഗതി” എന്നു പെരുമാൾ അപെക്ഷിച്ചതിന്റെ ശെഷം
„ അശുവിങ്കൽ (ഹജ്ജ്‌) ചതുരപുരത്തു വെദആഴിയാർ (ആജിയാർ— ആതിയാർ) എന്ന ഒരു ചൊ
നകൻ ഉണ്ടു അവനെ ചെന്നു കണ്ടാൽ നാലാം വെദമുറപ്പിച്ചു അടയാളം കാട്ടി തരും അതിന്നീവെ
ദക്കാരരെ ഒലമാരികപ്പൽ വെപ്പിച്ചു തിരുവഞ്ചാഴിമുഖത്തകരെക്കെത്തിച്ചു മാൎഗ്ഗം വിശ്വ
സിച്ചു അവരുമായി അശുവിന്നു പൊയി കൊണ്ടാൽപാതി മൊക്ഷം കിട്ടും” എന്നും പറഞ്ഞു പ.മ.നായർ
സ്വൎഗ്ഗം പുക്കു— അതിന്റെ ശെഷം- ബ്ര?രും പെ?ളും കൂടി മഹാമഖത്തിന്നാളത്തെ മഹാതീൎത്ഥമാടും കാ
ലം വെദിയരാൽ വെദം കൊണ്ടിടഞ്ഞു ബൌദ്ധന്മാരുമായി അശുവിന്നു പൊക്കെണം എന്നുറച്ചു ചെ.
പെ. എന്ന തമ്പുരാൻ (വാൎദ്ധക്യമായതിന്റെ ശെഷം) തന്റെ രാജ്യം തനിക്ക് വെണ്ടപ്പെട്ട ജനങ്ങ
ൾ്ക്ക പകുത്തു കൊടുക്കെണം എന്നു കല്പിച്ചു— കന്യാകുമാരി ഗൊകൎണ്ണത്തിന്റെ ഇടയിൽ, കന്നെറ്റി
പുതുപട്ടണത്തിന്റെ നടുവിൽ, തെക്കെ ചങ്ങലപുരത്തഴിയും വടക്ക പുതുപട്ടണത്തഴിയും, കിഴക്ക
൧൮ ചുരത്തിൻ (കണ്ടി) വാതിലും, പടിഞ്ഞാറെ (കടംക്ക) ൧൮ അഴിമുഖവും, വടക്ക പടിഞ്ഞാ
റ മൂല അഗ്നികൊണ, വടക്കു കിഴക്ക മൂല ൟശാനകൊണ, തെക്കകിഴക്ക മൂല വടപുറായി മൂല,
തെക്കപടിഞ്ഞാറ, മൂല ചെമ്പുറായി മൂല— ഇതിന്നിടയിൽ ചെരമാൻ നാടു (പരശുരാമഭൂമി) ൧൬൦
കാതംവഴിനാടും ൪൪൪൮ ദെവപ്രതിഷ്ഠയും, ൧0൮ ദുൎഗ്ഗാലയവും, ൩൬0 ഭൂതപ്രതിഷ്ഠയും, ൧൦൦൮ നാല്പ
ത്തീരടിയും, ൬൪ ഗ്രാമവും, ൯൬ നഗരവും, ൧൮ കൊട്ടപ്പടിയും, ൧൭ നാടും, (തുളുനാടു, കൊലത്തുനാടു, പൊ
ലനാടു, കുറുമ്പനാടു, പുറവഴിനാടു, എറനാടു, പറപ്പുനാടു, വള്ളുവന, രാവണനാടു, വെട്ടത്തുനാ
ടു— തിരുമാനശ്ശെരിന, പെരിമ്പടപ്പുന, നെടുങ്ങനാടു, വെങ്ങന, മുറിങ്ങന, ഓണന, വെണനാടു)
— അണഞ്ഞ ൫ നാടു: പാണ്ടി, കൊങ്ങു, തുളു, വയനാടു, പുന്നാടും എന്നു പറയുന്നു— കെരളവും, കൊങ്ക
ണവും (കൊടകും) കൂടാതെ ൫൬ രാജ്യമുണ്ടെന്നു കെൾ്പുണ്ടു—

ഇങ്ങിനെ ഉള്ള ചെരമാന്നാട്ടിൽ ഉദയവൎമ്മൻ കൊലത്തിരി വടക്കമ്പെരുമാൾ (കിരീടപ
തിയും കെരളാധിപതിയും) എന്നു കല്പിച്ചു (തൊള്ളായിരത്തനാല്പത്തുനാല ഇല്ലത്തിൽ) ൩൫0000
നായർ വളൎഭട്ടത്ത കൊട്ടയുടെ വലത്തു ഭാഗത്ത മുതുകുനിവിൎന്നു ചുരിക കെട്ടി ചെകിച്ചു (സെവി
ച്ചു) കാണ്മാന്തക്കവണ്ണം കല്പിച്ചു (പെരുമാളുടെ കട്ടാരവും കൊടുത്തു വെന്തുക്കൊവിലപ്പന്റെ
അംശം മെല്പെടുക്കെണം എന്ന കല്പിച്ചു പെരിഞ്ചെല്ലൂർ പുളിയപ്പടമ്പ ഗൃഹത്തിൽ നായകനമ്പൂതി
രിപ്പാട്ടിലെ വരുത്തി ദെവന്റെ അംശം നടത്തുവാനാക്കി ദെവന്റെ അരിയും ചാൎത്തി രാജ്യാ
ഭിഷെകം കഴിപ്പിച്ചു— കൊലസ്വരൂപത്തിന്റെ മാടമ്പികളായ ചുഴന്നകമ്മൾ (ചുഴലി) എന്നും നെ [ 36 ] ൎപെട്ടകമ്മൾ എന്നും രണ്ടു നമ്പിയാൎക്ക ൧൨ കാതം വഴി നാട്ടിൽ ഇടവാഴ്ച സ്ഥാനവും ആയിരത്തി
രുനൂറീത നായരെയും കൊടുത്തു— ഉദയവൎമ്മനെ അനുഗ്രഹിച്ചു„ വരുവിൽ ഇളങ്കൂറു, വരായ്കി
ൽ ചെരമാൻ പട്ടം (മെൽകൊയ്മസ്ഥാനവും)” എന്നരുളി ചെയ്തു„ ഇങ്ങിനെ മെല്പെട്ടു ൧൦൦ കൊല്ലം
വാഴ്ച വാണൊളുക പിന്നെ വമ്പന്നു വാഴുവാനവകാശം” എന്നും കല്പിച്ചു)— — തെക്കു (കുലശെ
ഖരന്റെ സ്വരൂപമായ) വെണ്ണാടടികൾ്ക്ക ൩൫൦൦൦൦ നായരെ (കല്ക്കുളത്ത കൊട്ടയുടെ വലത്തുഭാഗ
ത്തു) ഓമന പുതിയകൊവിലകത്ത ചുരികകെട്ടി ചെകിപ്പാന്തക്കവണ്ണം നാടുകൊയ്മസ്ഥാനവും (ഒണ
നാടും വെണനാടൊട ചെൎത്തും) കല്പിച്ചു കൊടുത്തു— (കൊലസ്വരൂപത്തിൽ നീ തുണയായി നിന്നു അ
ൎത്ഥം ചിലവിട്ടുകൊൾ്ക എന്നരുളിചെയ്തു കൂവളരാജ്യത്തിങ്കൽ വാഴുവാൻ കല്പിക്കയും ചെയ്തു–
രണ്ടു സ്വരൂപത്തിന്നും ഇന്നും തമ്മിൽ പുലസംബന്ധമുണ്ടു)— (വളരെ വസ്തുവും കൊടുത്തു ചിത്രകൂടം
രക്ഷിപ്പാനും കല്പിച്ചു)— —പിന്നെ സൂൎയ്യക്ഷത്രിയന്നു൫൨ കാതം നാടും വളരെ പുരുഷാരവും ൧൮ മാ
ടമ്പികളും ൪൮(൭൨) കാൎയ്യക്കാരെയും കല്പിച്ചുകൊടുത്തു പെരിമ്പടപ്പ എന്നപെരും വിളിച്ചു— (കാ
ൎയ്യക്കാരിൽ ബാല്യത്തച്ചൻ മുമ്പൻ എന്നറിക— അവർയുദ്ധത്തിന്ന ഒട്ടും കുറക ഇല്ല)— —

[അവന്റെ അനുജനായ കവിസിംഹമരെറ തമ്പുരാനെ തുളുനാടു രക്ഷിപ്പാൻ കല്പിച്ചു പെരി
മ്പുഴെക്ക വടക്ക മെല്ക്കൊയ്മസ്ഥാനവും കൊടുത്തു— പരമ്പർ (നന്ദവാരിലെബംഗർ)— അജലർ
(അജിലർ)സവിട്ടർ (മൂഡുബിദ്രിയിലെ ചൌടർ)— സാമന്തരെറു (മുളുക്കിയിലെ സാമന്തർ)
എന്നിങ്ങനെ ൪ പ്രഭുക്കന്മാരും കവിസിംഹമരെറക്കു തുണ എന്നും കല്പിച്ചു]— — മികച്ച നാടാകു
ന്ന പൊലനാടും മനുഷ്യജന്മം പിറന്ന നായർ ൧൦൦൦൦വും അതിൽ ൩ കൂട്ടവും ൭൨ തറയും അഞ്ചകമ്പ
ടിയും എന്നിങ്ങനെ മുക്കാതം നാടു പൊറളാതിരിരാജാവിന്നു കൊടുത്തു— [മല്ലൂർ കൊയിലകത്തഎ
ഴുന്നെള്ളി] ൧൮ ആചാരവും നടത്തുവാൻ കല്പിച്ചു— അതാകുന്നതു: തൊലും കാലും, കണയും കരിമ്പ
ടവും, അങ്കവും (വിരുത്തിയും) ചുങ്കവും, എഴയും കൊഴയും, ആനയും വാളും, വീരചങ്ങലയും, വിരു
തും, വാദ്യം, നിയമവെടി, നെറ്റിപ്പട്ടം, (പടപിഠം)പടവീടു, പറക്കുംകൂത്തു, മുന്നിൽതളി, ചിരുത
വിളി, എന്നിങ്ങിനെ ൧൮ പൊലനാട്ടാചാരം— —ശെഷം കുറുമ്പറാതിരി ( —മ്പിയാതിരി) രാജാ
വിന്നു ൩൬ കാതം നാടും ദെവജന്മം പിറന്ന നായർ ൩0000വും അവൎക്ക ൧൨00 തറയും കൊടുത്തു—
— (പിന്നെ കൊല്ലം മുക്കാതം നാടുവാഴുവാൻ കൊല്ലത്തു രാജാവിന്നും— വെണനാടും ഒണനാടും കൂ
ടിയ നടുവിൽ ഐങ്കാതം വഴിനാടു പന്തളം രാജാവിന്നും കൊടുത്തു— പറപ്പൂസ്വരൂപം, വെട്ടത്ത
സ്വ. കായങ്കുളത്ത ചെറായി സ്വരൂപവും മറ്റും കല്പിച്ചു)— — (ഒടുക്കം മഹാമഖവെല ആചരിച്ചു
നടത്തുവാൻ വള്ളുവകൊനാതിരി രാജാവിനു തിരുനാവായി മണൽപുറവും നാടും ൧0000 നായ
രും കല്പിച്ചു കൊടുത്തു—ആറങ്ങാട്ടു (ആൎങ്ങൊട്ടൂർ) സ്വരൂപം എന്നരുളി ചെയ്തു സ്വരൂപം രക്ഷിപ്പാ
ൻ ചൊവ്വരകൂറ്റിൽ തിരുമാനാംകുന്നത്തു ഭഗവതിയെ സ്ഥാനപരദെവതയാക്കി കല്പിക്കയും
ചെയ്തു)— —ഇങ്ങിനെ ൧൭ നാടും ൧൮ രാജാക്കന്മാൎക്ക കൊടുത്തു ൧൮ ആചാരവും കല്പിച്ചു— — പന്നി
യൂരും ചൊവരവും ൨ കൂറും (പരവുകൂറും ഇങ്ങിനെ മൂന്നു)— ഭാട്ടപ്രഭാകരവ്യാകരണം ഈ മൂന്നു
കൂറ്റിൽ ആറാറു (൧൮) സംഘവും അവൎക്ക കല്പിച്ചു— (അതിന്റെ പെരുകൾ, ഭാട്ടകൂറ്റിൽ [ 37 ] നെന്മിനി, ചൊവരം, ആട്ടിചുണ്ട, നാട്ടി, ഇങ്ങിനെ ആറും പ്രഭാകരകൂറ്റിൽ പാലവാക്ക, വിതി
വെള്ളം, തിട്ടുചാഴി ഇതാറും— വ്യാകരണകൂറ്റിൽ തത്തവെഴുവും, വല്ലുകണ്ട,— ഇതാറും ഇ
ങ്ങിനെ ൧൮ സംഘം)— ഒരൊരുത്തനെ ഒരൊരു നാട്ടിൽ വാഴ്ച ചെയ്തു ചെരമാൻ പെ
രുമാൾ എന്ന രാജാവ—

പെരുമാൾ രാജ്യം അംശിച്ചു കൊടുത്തു കഴിഞ്ഞു എന്നും മക്കത്ത അശുവിന്നു പുറപ്പാടായെ
ന്നും കെട്ടുപൂന്തുറക്കൊനും (ഇരിവർ എറാടിമാരും)— [മാനിച്ചൻ കൃഷ്ണരായരൊട പട എറ്റു മ
രിച്ചു എന്നു കെട്ടിരിക്കുന്നു]— മങ്ങാട്ടുണ്ണികുമാരമെനൊനും (തൃക്കാരിയൂർ ചിത്രകൂടത്തിൽ)
ചെന്നു പെരുമാളെ കാണുംപൊഴെക്ക— രാജ്യം വെണ്ടപ്പെട്ട ജനങ്ങൾക്ക പകുത്തു കൊടുത്തു പൊയ
ല്ലൊ ഇനി എന്തുവെണ്ടതു എന്ന വിചാരിച്ചു— ഇനി കൊഴി കൂക്കുന്ന ദെശവും ചുള്ളിക്കാടും ഉണ്ടുഅതു
നിങ്ങൾ്ക്ക തരാം (നിങ്ങൾ കുറഞ്ഞഒന്നു മുമ്പെ വന്നില്ലല്ലൊ) എന്നു പെരുമാൾ അരുളിചെയ്താറെ
അതുമതി എന്നു നിശ്ചയിച്ചതിന്റെ ശെഷം ചെ.പെ. (വള്ളുവകൊനാതിരിയെ കൂട നിൎത്തി
പൊൻശംഖിൽ വെള്ളം പകൎന്നു ശെഷിപ്പുണ്ടായിരുന്ന കൊഴിക്കൊടും ചുള്ളിക്കാടും ആനകൊ
ലാൽ മുക്കൊൽ വഴിയും (കാതിയാർ മുതലായ ജൊനകരെയും മക്കത്തെ കപ്പൽ ഒടിപ്പാനും മാമാ
ങ്ങവെല പാലിപ്പാനും) വാളും വാളിൻ (മുന)മെൽ നീരും പകൎന്നു കൊടുത്തു„ നിങ്ങൾ ചത്തും കൊന്നും
അടക്കി കൊൾ്ക” എന്നാജ്ഞയും„ ഈ മനനാട്ടിൽ മുഴുവനും ഞാനിയായിട്ടു മെൽകൊയ്മ സ്ഥാ
നം നടത്തികൊൾ്ക” എന്നനുജ്ഞയും കൊടുത്തശെഷം— കൈനിറയെ വാങ്ങി പൂന്തുറകൊനാ
തിരിരാജാവു വഴിഞ്ഞ നീർ മുമ്പിനാൽ കുടിച്ചു കൊണ്ടാൻ തൊടുവിക്കളത്ത ഉണ്ണികുമാ
രനമ്പിയാർ— അന്നെരം പെരുമാൾ തിരുനാവാൽ മങ്ങാട്ടരയരച്ചൻ മെനൊൻ എന്നും
കുന്നല കൊനാതിരിക്ക ഇളങ്കൂറു നമ്പിയാതിരി തിരുമുല്പാടെന്നും അരുളിചെയ്തു— അ
ന്നു പരമധാനിയും (—വതാനി) പള്ളിമാറടിയും— വെങ്കൊറ്റക്കുടപിടിപ്പിക്ക, വെള്ളികാളം
വിളിപ്പിക്ക, ആലവട്ടം വെഞ്ചാമരം വീശിക്ക, കള്ളരെയും ദുഷ്ടരെയും ശിക്ഷിക്ക, പശു
വെയും ബ്രാഹ്മണരെയും ആനന്ദിപ്പിക്ക, പെണ്ണുംപിള്ളയും രക്ഷിക്ക, നാട്ടടക്കവും ൧൮ ആചാ
രവും കുത്തുവിളക്ക,പന്തക്കിഴയും, മുത്തുക്കുടയും, പച്ചതഴയും, അനുപമകൊടി, നടവെടി,
ഇങ്ങിനെ ഉള്ള രാജഭൊഗങ്ങളും കൊടുത്തു„ അറയും തുറയും (തളയും) ആമവും കഴുവും തീ
ൎത്തു തളിയും സങ്കെതവും രക്ഷിച്ചു രാജ്യാലങ്കാരത്തൊടും കൂടി എകഛത്രാധിപതിയായി ആഴിചൂ
ഴും ഊഴിയിങ്കൽ കുമാരി ഗൊകൎണ്ണം പൎയ്യന്തം അടക്കി വാണുകൊൾക” എന്നരുളിചെയ്തു— നരപതി
യംശത്തൊട കൂടി ആറെട്ടു വട്ടം കെട്ടി വാഴുവാന്തക്കവണ്ണം മാനിച്ചന്നു വാളും വിക്രമന്നു നീരും
കൊടുത്തു— —അതു കണ്ടപ്പൊൾ വള്ളുവകൊനാതിരി ചെ. പെ?ളൊടുണൎത്തിച്ചു„ വെട്ടി ജയിച്ചു കൊ
ൾ്ക എന്നിട്ടല്ലൊ വാൾകൊടുത്തതു— ഇനി എനിക്കൊരു രക്ഷകല്പിക്കെണം”— എന്നാറെ
പെരുമാൾ ആകട്ടെ„ തടുത്തുനിന്നു കൊൾ്ക” എന്നു കല്പിച്ചു വള്ളുവകൊനാതിരിക്ക- പലിശ
യും കൊടുത്തു (പലിശയ്ക്കു മൂന്നു വെട്ടും കൊടുത്തു)—ജയിപ്പാനായിട്ട വാളും തടത്തു രക്ഷിപ്പാ
നായി പലിശയും കൊടുത്തു പൊകകൊണ്ടു ഇന്നും വള്ളുവകൊനാതിരിയൊട പടകൂടിക്കൂടാ— [ 38 ] വെണാടടികളും കൊലത്തിരിയും ഇവർ ഒഴികെ ഉള്ള രാജാക്കന്മാരൊട എശുവെട്ടുകൊൾ്ക എ
ന്നും അരുളിചെയ്തു (നെടിയിരിപ്പു) നിടിവിരിപ്പിൻ സ്വരൂപം എന്നും കല്പിക്കയും ചെയ്തു— (ഇങ്ങി
നെ ൧൭ നാട്ടിലും ൧൮ രാജാക്കന്മാരെ വാഴിച്ചതിന്റെ ശെഷം നമ്പി, നമ്പിടി, നമ്പൂരി, നമ്പി
യാതിരി, എന്നിങ്ങിനെ ഉള്ളവൎക്ക ഒരൊ ദെശം കൊടുത്തു— അവർ ഒരൊ സ്വരൂപത്തിങ്കൽനി
ന്നു മാടമ്പിയായി കല്പിച്ചു വെള്ളാളൎക്കും പലനാട്ടിലും ഇടവാഴ്ചസ്ഥാനവും വാഴും (വാഴുന്നൊ
ർ) കൎത്താ, കമ്പമ്മികികൾ, നായർ, മെനൊൻ, പിള്ള, പണിക്കർ, എന്നിങ്ങിനെ ഉള്ള പെരുക
ളും കല്പിച്ചു— ൧൭ നാട്ടിലും കല്പിച്ച നീതിക്കും നിലെക്കും വാട്ടം വരാതെ നടത്തെണം എന്നും.
മൎയ്യാദയും ആചാരവും പട്ടൊലപ്പെടുക്കെണം എന്നും ൪ ആളൊടു കല്പിച്ചു— ൧൭ വെണനാട്ടു തൃ
പ്പാസ്വരൂപത്തിങ്കൽ കല്ക്കുളത്ത ഓമന പുതിയ കൊവില്ക്കൽ പണ്ടാരപ്പിള്ള— ൨ പെരിമ്പ
ടപ്പിൽ പാലിയത്തു മെനൊൻ—൩൭ എറനാട്ടു നെടിവിരിപ്പിൽ മങ്ങാട്ടുരയരച്ചമെനൊൻ—
൪ കൊലത്തിരി സ്വരൂപത്തിൽ പുതിശ്ശെരി നമ്പിയാർ നാട്ടധികാരി കണക്കപിള്ള– മങ്ങാട്ടച്ച
ന്നു പ്രഭുത്വം കൂട കല്പിക്കകൊണ്ടു ശെഷം ൩ ആളും മെനൊന്നു വഴക്കം ചെയ്യെണം— കൎക്കട വ്യാഴം
മകരമാസത്തിൽ വരുന്ന സൽ‌പൂയത്തിന്നാൾ തിരുനാവായി മണല്പുറത്ത ഈ നാലു പട്ടൊലക്കാര
രും ഒരു നിലയിൽ കൂടി ഇരുന്നു ൪ പട്ടൊലയും നിവിൎന്നു കുമാരി ഗൊകൎണ്ണത്തിന്നകത്ത അഴിയു
ന്ന മൎയ്യാദയും അടുക്കും ആചാരവും മെല്പെടുത്തു ബ്രാഹ്മണരെയും മാടമ്പികളെയും പ്രജകളെയും
പ്രഭുക്കന്മാരെയും ബൊധിപ്പിച്ചു വള്ളുവകൊനിൽ തൃക്കൈകുടെക്കു വെലയായി ൧൭ നാട്ടി
ലെ പ്രജകൾ്ക്ക ഒക്കയും അലങ്കാരമായ ഒരു മഹാമഖ വെല നടത്തെണം എന്നു കല്പിച്ചു)— [പതി
നെഴു നാട്ടിലുള്ള മാടമ്പികളും നാടടക്കി വളൎഭട്ടത്തകൊട്ടയിൽ പുരുഷാന്തരത്തിങ്കൽ രാ
ജ്യാഭിഷെകത്തിന്നു കെട്ടും കിഴിയും ഒപ്പിച്ചെപ്പൂ എന്നും കൊലത്തിരി വടക്കമ്പെരുമാളു
ടെ തൃക്കാലു കണ്ടു വഴക്കം ചെയ്വു എന്നും അരുളിചെയ്തു]—

ഇങ്ങനെ എല്ലാം കല്പിച്ചു (തിരുനാവായി മണല്പുറത്തു നിന്നു തിരുവഞ്ചക്കളത്തിന്നു വെ
ദക്കാരരെ കപ്പലിൽനിന്നു കരെക്കെത്തിച്ചു) അശുവിന്നു എഴുന്നെള്ളുവാൻ കൊടുങ്ങല്ലൂർ-
കൊയിൽ എഴുന്നെള്ളുകയും ചെയ്തു— (വെദക്കാരുമായി ഒക്കത്തക്ക കപ്പലിൽ കരെറി ചെരമാ
ൻ പെരുമാൾ മക്കത്തിന്നു എഴുന്നെള്ളുകയും ചെയ്തു— ചെരമാൻ ദെശപ്രാപ്യഃ എന്ന കലി
ക്രിസ്താബ്ദം ൩൫൫)

[മാപ്പിള്ളമാർ പറയുന്ന പഴമ. കെട്ടാലും: ചെ. പെ.കൊടുങ്ങല്ലൂർ തുറമുഖത്തുനിന്നു
കപ്പലിൽ ഗൂഢമായി കയറി കൊയിലാണ്ടി കൊല്ലത്തിന്റെ തൂക്കിൽ ഒരു ദിവസം പാൎത്തു പിറ്റെ
ദിവസം ധൎമ്മപട്ടണത്ത എത്തി ൩ ദിവസം പാൎത്തു ധൎമ്മപട്ടണത്തു കൊവിലകം രക്ഷിപ്പാൻ താമൂതി
രിയെ എല്പിച്ചു കപ്പലിൽ കയറി പൊയതിന്റെ ശെഷം കൊടുങ്ങല്ലൂർ നിന്നു കപ്പല്ക്കാരും മ.
റ്റും പൊയി പെരുമാൾ കയറിയ കപ്പല്ക്കാരുമായി വളരെ യുദ്ധമുണ്ടായി പിടികൂടാതെ സെ
ഹർമുക്കല്ഹ എന്ന വന്തരിൽ ചെന്നിറങ്ങുകയും ചെയ്തു— അപ്പൊൾ മഹമ്മതനെവി വിജിദ്ധ
എന്ന നാട്ടിൽ പാൎത്തുവരുന്നു— അവിടെ ചെന്നു തങ്ങളിൽ കണ്ടുമാൎഗ്ഗം വിശ്വസിച്ചു, താജുദ്ദീ [ 39 ] ൻ എന്ന പെരുമായി— മാലിക്ക ഹബീബദീനാറെന്ന അറവിൽ രാജാവിന്റെ പെങ്ങളായ റ
ജിയത്ത എന്നവളെ കെട്ടി ൫ വൎഷം പാൎത്തതിന്റെ ശെഷം മെൽ പറഞ്ഞ രാജാവും മക്കൾ പ
തിനഞ്ചും പെരുമാളും കൂടി സെഹർ മുക്കല്ഹ എന്ന നാട്ടിൽ വന്നു വിശാലമായ വീടും പള്ളിയും
ഉണ്ടാക്കി സുഖെന പാൎത്തുവരുമ്പൊൾ മലയാളത്തിൽ വന്നു ദീൻ നടത്തെണ്ടതിന്നു യാത്രഭാവി
ച്ചു ഒരുങ്ങി ഇരിക്കുമ്പൊൾ ശീതപനി പിടിച്ചു വലഞ്ഞതിന്റെ അനന്തരം മലയാളത്തിലെ രാ
ജാക്കന്മാൎക്ക കത്തുകളൊടും കൂടി പറഞ്ഞ രാജാവെ പുത്രരൊടും കൂട പുറപ്പെടീച്ചതിന്റെ ശെ
ഷം താജുദ്ദീൻ കഴിഞ്ഞു താനുണ്ടാക്കിയ പള്ളിയിൽ തന്നെ മറ ചെയ്കയും ചെയ്തു— ആ രാജാവു
പെരുമാളുടെ മുദ്രയും എഴുത്തുകളും എടുത്തു ഭാൎയ്യാപുത്രാദികളൊടും കൂടി ൨ കപ്പലിലായി ക
യറി ഒടിയപ്പൊൾ ഒരു കപ്പൽ മധുരയുടെ തൂക്കിലെത്തി നാലാം മകനായ തകയുദ്ദീനും മറ്റും
ഇറങ്ങി പള്ളിയും മറ്റും എടുത്തു പാൎക്കയും ചെയ്തു— മറ്റെ കപ്പൽ കൊടുങ്ങല്ലൂരിൽ എത്തി രാജസ
മ്മതത്താലെ അവിടെ ഒരു പള്ളി ഉണ്ടാക്കിച്ചു മുഹമ്മതകാദിയായ്പാൎത്തു— ൩ആമത കൊയിലാ
ണ്ടിക്ക സമീപം കൊല്ലത്തു പള്ളി അസൻകാദി— ൪. മാടായി പള്ളി അബിദുരഹമാൻകാദി—
൫ വാക്കന്നൂർപള്ളി ഇബ്രാഹീംകാദി—൬. മൈക്കളത്തപള്ളി, മൂസ്സകാദി—൭. കാഞ്ഞരൊട്ട മാ
ലിക്കകാദി—൮., ശിറവുപട്ടണത്തു പള്ളി ശിഹാബുദ്ദീൻകാദി—൯., ധൎമ്മപട്ടണത്തുപള്ളി
ഉസൈൻകാദി— ൧൦ പന്തലാനിയിൽപള്ളി സൈദുദ്ദീൻകാതി— ൧൧., ചാലിയത്തു സൈ
നുദ്ദീൻകാദി— ഇങ്ങിനെ അറവിൽ നിന്നു കൊണ്ടുവന്ന കരിങ്കല്ല ഒരൊന്നിട്ട ൧൧ പള്ളി
കളെ എടുത്തു രാജാവും മറ്റും വന്നു മലയാളത്തിൽ എല്ലാടവുംദീൻനടത്തിച്ചു സുഖമായിരി
ക്കുമ്പൊൾ ദീനം പിടിച്ചു കഴിഞ്ഞു കൊടുങ്ങല്ലൂർ പള്ളിയിൽ തന്നെ മറ ചെയ്കയും ചെയ്തു—
പെരുമാളുമായി കാണുംപൊൾ നെവിക്ക ൫൭ വയസ്സാകുന്നു)

൩., തമ്പുരാക്കന്മാരുടെ കാലം—

൧. താമൂതിരി പൊലനാടടക്കിയതു—

മലയാളഭൂപതിമാരിൽ വിശെഷം പ്രതി കുന്നല കൊനാതിരി രാജാവ കുന്നിന്നും ആലു
ക്കും അധിപതി എന്നു മലവഴിയും കടൽ വഴിയും വരുന്ന ശത്രുക്കളെ നിൎത്തുക കൊണ്ടത്രെ പറ
യുന്നതു— കുന്നലകൊനാതിരി പൊലനാട ലൊകരെയും തനിക്കാക്കി കൊൾ്വാൻ എന്ത ഒരു
പായം എന്നു നിരൂപിച്ചു പന്നിയങ്കര വാതിൽ മാടത്തിൽ ഇരുന്നു ചരവകൂറ്റിലും പുതുക്കൊട്ട
കൂറ്റിലും ഉള്ള ഇടപ്രഭുക്കന്മാരെ എഴുതി അയച്ചു വരുത്തി നിങ്ങൾ ഞങ്ങൾ്ക്ക ബന്ധുവായി
രിക്കെണം (തുണയായി നില്ക്കയും വെണം)” എന്നാൽ അങ്ങിനെ തന്നെ എന്നു കൈ പിടിച്ചു
സമയം ചെയ്തു— ചരവകൂറ്റിൽ മുല്പട്ട വെട്ടമുടയ കൊവിൽ പാട്ടിന്നു( ൫൦൦൦ നായൎക്ക പ്രഭു)
പയ്യനാട്ട നമ്പിടിക്ക ൫൦൦൦(൪൦൦൦൦—൧൦൦൦)നായർ, മങ്ങാട്ട നമ്പിടിക്ക. ൧൨നായർ, മുക്കുടക്കാട്ട ൩
താവഴിയിലും കൂടി ൫൦൦ നായർ (൫൦൦൦), പെരിയാണ്ട മുക്കിൽ കിഴക്കെ നമ്പിടിക്ക ൧൦൦൦ നായർ—
ഇത ഒക്കയും കൂട്ടക്കടവിന്നു പടിഞ്ഞാറെ ചറവകൂറായിട്ടുള്ളത—ഇനി പുതുക്കൊട്ട കൂറ്റി
ൽ കാരണപ്പെട്ട തിരുമലശ്ശെരി നമ്പൂതിരി പാട്ടിന്നു ൩൦൦൦ ന— മാണിയൂർ നമ്പിടിക്ക ൧൦൦— [ 40 ] കൊഴിക്കൊല്ലി(—ള്ളി) നായൎക്ക ൩൦൦— പെരിയാണ്ടമുക്കിൽ പടിഞ്ഞാറെ നമ്പിടിക്ക ൫൦൦ കൊട്ടും
മ്മൽ പടനായകൻ ൩൦൦— ഇരിക്കാലിക്കൽ അധികാരൻ ൩൦൦— ഇതൊക്കെയും കൂട്ടക്കടവിന്നു
പടിഞ്ഞാറെ പുതുക്കൊട്ടക്കൂറ്റിലുള്ളതു— നെടുങ്ങനാടുമീത്തൽ തെക്കും കൂറ്റിൽ കൎത്താവു
൧൦൦ നായർ— കാരക്കാട്ടു മൂത്തനായർ ൧൦൦൦— വീട്ടിയക്കാട്ടു പടനായർ ൩൦൦— വീട്ടി(ൽ)ക്കാട്ട
തെക്കനായർ ൧൦൦— ഇതും തെക്കും കൂറു കൂട്ടകടവിന്നു കിഴക്കെ— നെടുങ്ങനാട്ടിന്നു മീത്തൽ വടക്ക
ൻ കൂറ്റിൽ കൎത്താവു ൧൦൦— കരിമ്പുഴ ഇളമ്പിലാശ്ശെരി നായർ ൩൦൦— കണ്ണന്നൂർ പടനായർ ൫൦൦—
നെടുങ്ങനാടു പടനായർ ൩൦൦— തെക്കങ്കൂറ്റിൽ വടക്കന്നായർ ൩൦൦— മുരിയലാട്ട നായർ ൩൦൦—
ചെരങ്ങാട്ടു കുളപ്പള്ളി നായർ ൩൦൦— മുളഞ്ഞ പടനായർ ൩൦൦— മങ്കര ൫൦൦— വെണ്മണ്ണൂർ വെള്ളൊ
ട്ടു അധികാരൻ ൧൦൦— കുഴൽ കുന്നത്തു പുളിയക്കൊട്ടു മൂത്തനായർ ൫൦൦— കൊങ്ങശ്ശെരി
നായർ ൧൦൦— ആലിപറമ്പിൽ മെനൊൻ ൧൦൦— മെലെതലപാൎക്കും, കെളനല്ലൂർ തലപാൎക്കും കൂ
ടി ൫൦൦— അതുവും കൂടി കുതിരവട്ടത്തനായർ ൫൦൦൦— വെങ്ങനാട്ട നമ്പിടി ൧൦൦൦— മാച്ചുറ്റി
രാമൻ ഉള്ളാടർ ൧൦൦൦— വടകരെ കൂറ്റിൽ പിലാശ്ശെരിനായർ ൫൦— — ഇങ്ങിനെ ഉള്ള ഇടപ്ര
ഭുക്കന്മാരും മാടമ്പികളും പുരുഷാരവും അന്നു കൂടി ചരവകൂറായുള്ളവർ താമൂതിരി തൃക്കൈ
കുടകീഴവെലെയാക്കി പുതുക്കൊട്ടകൂറ്റിൽ ഉള്ളവർ (എറനാട്ടു) ഇളങ്കൂറുനമ്പിയാതിരി തി
രുമുല്പാട്ടിലെ തൃക്കൈക്കുടക്കീഴ വെലയാക്കി പുരുഷാരവും അടുപ്പിപ്പൂതും ചെയ്തു— പ
ന്നിയങ്കര ഇരുന്നരുളി നാലു പന്തീരാണ്ടു കാലം പൊരളാതിരി രാജാവൊട കുന്നലകൊനാതി
രി പടകൂടുകയല്ലൊ ചെയ്തു— — പൊലനാടു മുക്കാതം വഴിനാടു ൭൨ തറയും ൧൦൦൦൦ നായരും
അതിൽ ൩ കൂട്ടവും ൩൨ തറവാട്ടുകാരും ൫ അകമ്പടിജനവും (ഒരമ്മ പെറ്റമക്കൾ, ഒരു കൂലി
ച്ചെകം, ഒരു ചെമ്പിലെ ചൊറ, ഒരു കുടക്കീഴിൽ വെല) ഇങ്ങിനെ അത്രെ പൊരളാതിരി
രാജാവിന്നാകുന്നതു— —

അവരൊട കുന്നലകൊനാതിരി പടവെട്ടി ആവതില്ലാഞ്ഞ ഒഴിച്ചുപൊയതിന്റെ
ശെഷം [ശ്രീപൊർകൊല്ലിക്ക എഴുന്നെള്ളി, ൬ മാസം ഭഗവതിയെ സെവിച്ചു പ്രത്യക്ഷമായാറെ
ഞാൻ ചെല്ലുന്ന ദിക്ക ഒക്കെ ജയിപ്പാന്തക്കവണ്ണം നിന്തിരുവടി കൂടി എന്റെ രാജ്യത്തെ
ക്ക എഴുന്നെള്ളുകയും വെണം എന്നുണൎത്തിച്ചാറെ അപ്രകാരം തന്നെ എന്ന വരവും കൊ
ടുത്തു വാതിലിമ്മെൽ മറഞ്ഞിരുന്നതു കണ്ടിട്ട ഭഗവതിയുടെ നിത്യ സാന്നിദ്ധ്യം വാതിലിമ്മെ
ൽ തന്നെ ഉണ്ടു എന്നു നിശ്ചയിച്ചു വാതിൽ കൂടെ കൊണ്ടു പൊരുവൂതും ചെയ്തു— ഇങ്ങു വന്നു മാ
നവിക്രമന്മാരും വെട്ടമുടയ കൊവിലും കൂട വിചാരിച്ചിട്ട അകമ്പടിജനം പതിനായിരത്തെ
യും സ്വാധീനമാക്കെണം എന്നു കല്പിച്ചു ഉണ്ണികുമാരമെനവനെയും പാറചങ്കരനമ്പിയെയും
അകമ്പടി ജനവുമായി കണ്ടു പറവാന്തക്കവണ്ണം പറഞ്ഞയച്ചാറെ— അവർ ഇരുവരും കൂ
ടി ചെന്നു പ്രധാനന്മാരുമായി കണ്ടു പറഞ്ഞു ഗണപതിയുടെ നിത്യ സാന്നിദ്ധ്യമുള്ള പെ-
രിമ്പിലാക്കൽ എന്നു കുറിച്ചു അയക്കുകയും ചെയ്തു— ഉച്ചതിരിഞ്ഞിട്ടു മാന വിക്രമമ്മാ
രും ബ്രാഹ്മണരും വെരൻ പിലാക്കലെക്ക ചെന്നപ്പൊൾ അകമ്പടി ജനത്തിൽ പ്രധാനമാ [ 41 ] യിരിക്കുന്നവരെ കണ്ടു സന്തൊഷിച്ചു അന്യൊന്യം കീഴിൽ കഴിഞ്ഞ വൃത്താന്തങ്ങൾ എപ്പെർപെ
ട്ടതും പറഞ്ഞു പൊറളാതിരിയെ ഒഴിപ്പിപ്പാൻ പ്രയത്നം ചെയ്യുന്നതിന്ന ഞങ്ങൾ വിപരീതമായ്വ
രിക ഇല്ല എന്നും പറഞ്ഞാറെ– നമ്മുടെ സ്ഥാനവും നിങ്ങളെ സ്ഥാനവും ഒരു പൊലെ ആക്കി വെ
ച്ചെക്കുന്നുണ്ടു എന്നു സമയം ചെയ്തു— പിന്നെ പൊറളാതിരിക്ക ഇഷ്ടനായി കാൎയ്യക്കാരനായി
രിക്കുന്നമെനൊക്കിയെ കൂട്ടികൊണ്ടു വിചാരിച്ചു യുദ്ധം ചെയ്യാതെ പൊറളാതിരിയെ പി
ഴുക്കി അന്നാടു കടത്തിയാക്കി പൊലനാടു സ്വാധീനമാക്കി തന്നാൽ ഞങ്ങൾക്ക ൟ രാജ്യം ഉള്ളെ
ന്നും എറക്കുറവില്ലാതെ സ്ഥാനങ്ങൾ കൂട്ടി തരുന്നതിനെ സമയം ചെയ്താൽ ഒഴിപ്പിക്കെ
ണ്ടുന്ന പ്രകാരവും പറഞ്ഞാറെ— മെനൊക്കിയൊട ഇളമയാക്കിയെക്കുന്നുണ്ട(൨ കൂറായെറ
നാടവാഴിയായി പാതി കൊയ്മസ്ഥാനവും നാടും ലൊകരെയും തന്നെക്കുന്നുണ്ടു) എന്നു സമയം ചെ
യ്തു]— നാലർ കാൎയ്യക്കാർ (൧ അച്ചനും ൨ ഇളയതും ൩ പണിക്കരും ൪ പാറനമ്പിയും) കൂടി നിരൂ
പിച്ചു (നായികിയായിരിക്കുന്ന ചാലപ്പുറത്തമ്മ‌‌‌) നാലകത്തൂട്ടമ്മയെ കണ്ടു (ഇങ്ങു ബന്ധുവായി
നിന്നുകൊണ്ടു‌‌) കൊട്ട പിടിപ്പാന്തക്കവണ്ണം ഒരുപായം ഉണ്ടാക്കി (ഒരുപദെശം‌) തരെണം എന്നാ
ൽ ൪ ആനയും ൪൦൦൦൦ പണവും തന്നെക്കുന്നുണ്ടു (അതു തന്നെയല്ല കൊട്ടവാതിൽ തുറന്നുതന്നു
എന്നു വരികിൽ ൪ വീട്ടിൽ അമ്മസ്ഥാനവും തന്നു നാലാം കൂറാക്കി വാഴിച്ചെക്കുന്നതുമുണ്ടു) എ
ന്നു സമയം ചെയ്തു സമ്മതിച്ചു ചെന്നതിന്റെ ശെഷം— (പൊറളാതിരിജ്യെഷ്ഠനെ കാണ്മാൻ അന
ന്തരവരായിട്ടുള്ള തമ്പുരാക്കന്മാരെയും തമ്പുരാട്ടിമാരെയും കൊലത്തുനാട്ടിലെക്ക എഴുന്നെള്ളി
ച്ചു താൻ പൊലൂരെ കൊട്ടയിൽ ഇരിപ്പൂതും ചെയ്തു— അപ്രകാരം കൊഴിക്കൊട്ടെക്ക എഴുതി അയ
ച്ചാറെ, മാനവിക്രമന്മാരും മറ്റും എല്ലാവരും ശ്രമിച്ചു പുലൎകാലെ പൊറളാതിരി ഉലപ്പെണ്ണചാ
ൎത്തി മറക്കുളങ്ങരെക്ക എഴുന്നെള്ളിയ നെരം കൊട്ട വാതിൽ തുറന്നു കൊടുത്തു (നെടിയിരിപ്പു) കൊ
ട്ടെക്കകത്തു കടന്നിരുന്നു മൂന്നു (കുറ്റി) വെടിയും വെപ്പിച്ചു— വെടി കെട്ടാറെ„ ചതിച്ചിതൊ”
എന്നൊന്നു പൊറളാതിരി രാജാവരുളിചെയ്തു നീരാട്ടുകുളി കഴിയാതെ കണ്ടു കൊലടി (കൊ
ലൊടി) കൊവിലെക്ക എഴുന്നെള്ളുകയും ചെയ്തു— അവിടുന്നു നീരാട്ടുക്കുളി കഴിഞ്ഞു കായ
ക്കഞ്ഞി അമറെത്തും (അമൃതം) കഴിഞ്ഞ കീഴലൂരും കുരുമ്പട്ടൂരും ഉള്ള ലൊകരെ വരുത്തി അ
രുളിചെയ്തു—„പോലൂരും ചെറുപറ്റയും (പൊറ്റയും) ആൺപെറാതെ (പിറക്കാതെ) ഇരിക്ക
ട്ടെ ആൺ പിറന്നു എങ്കിലും ഉചിതം നടത്താതെ ഇരിക്കട്ടെ— നമ്മുടെ നാട്ടിൽ പുരമെല്പുരയും
പിരിയൻ വളയും വീരാളിപട്ടുടുക്കയും പൊത്തു (കൂട്ടി) ഉഴുകയും (കറക്കയും) അരുത— നിങ്ങ
ൾ എനിക്ക തുണയായി നില്ക്കയും വെണം (തുണയായിരിക്കട്ടെ) നാട്ടിൽ ശിക്ഷാരക്ഷയ്ക്ക
(ചൈതന്യത്തിന്നു) എറക്കുറവു കുടാതെ (വന്നു പൊകാതെ) ഇരിക്ക എന്നാൽ നിങ്ങൾക്ക ഒരു-
താഴ്ചയും വീഴ്ചയും വരാതെ കണ്ണിന്നും കൈക്കും മുമ്പു (മുൻകൈസ്ഥാനവും അവകാശം നാട്ടി
ൽ നിങ്ങൾ്ക്കായി) ഇരിക്കട്ടെ—” എന്നു പൊരളാതിരി രാജാവ അനുഗ്രഹിച്ചരുളിചെയ്തു (അങ്ങി
നെ തന്നെ ഉണൎത്തിപ്പൂതും ചെയ്തു അകമ്പടി നടന്നു തുറശ്ശെരി കടത്തി വിട്ടു വണങ്ങി പൊന്നു
കീഴലുർ നായന്മാർ എന്നു കെട്ടിരിക്കുന്നു) തുറശ്ശെരികടന്നെഴുന്നെള്ളുകയും ചെയ്തു— — [ 42 ] [നീരാട്ടുക്കുളിക്ക എഴുന്നെള്ളുംപൊൾ ആയിരംനായർ കൊട്ട വളഞ്ഞ പ്രകാരം അറിഞ്ഞിട്ട വെ
ഗെന കൊട്ടെക്കുള്ളിൽ എഴുന്നെള്ളി മെനൊക്കിയെയും ചാലപുറത്ത നായകിയെയും തിരുമു
മ്പിൽ വരുത്തി നിങ്ങൾ ഇരിവരും മുമ്പിനാൽ പറഞ്ഞ സത്യം തന്നെ എന്നു നമുക്ക വഴിപൊലെ ബൊ
ധിക്കയും ചെയ്തു മരിക്കയൊ രാജ്യം ഒഴിഞ്ഞു പൊകയൊ വെണ്ടു എന്നു നിങ്ങൾ വിചാരിച്ചു പറയെ
ണം എന്നരുളിചെയ്താറെ— യുദ്ധം ചെയ്തു രാജാവമരിക്കുമ്പൊൾ ഞങ്ങൾ കൂട മരിക്കെണ്ടിവ
രും എന്നു കല്പിച്ചു മാനവിക്രമന്മാരൊട യുദ്ധം ചെയ്തു ജയിപ്പാൻ പണിയാകുന്നതു അതുകൊണ്ടു രാ
ജ്യം ഒഴിഞ്ഞു പൊകുന്നത നല്ലതാകുന്നു എന്നുണൎത്തിച്ചാറെ— നമ്മുടെ ലൊകരെ കൂട്ടിവരുത്തി
യുദ്ധം ചെയ്യിച്ചു നില്ക്കുകയും വെണം അപ്പൊൾ ഞാൻ വെഷം മാറി പൊയ്ക്കൊള്ളുന്നതുമുണ്ടു— അ
പ്രകാരം ചെയ്തു പൊറളാതിരി കൊട്ട ഒഴിഞ്ഞു പൊകയും ചെയ്തു]—

{പൊറളാതിരി രാജ്യഭ്രഷ്ടനായി യുദ്ധത്തിൽ തൊറ്റു പുറപ്പെട്ടു ചെന്നു ആ സ്വരുപത്തിങ്ക
ൽ വിശ്വസിച്ചിട്ടുള്ള കൊലത്തിരിയെ കണ്ടാറെ മുഖ്യസ്ഥാനത്തിന്നു മുക്കാതം നാടും ൩൦൦൦ നായരെ
യും കൊടുത്തു നാട്ടടി എന്ന (അടിയൊടി) പെർ കൊടുത്തിരുത്തുകയും ചെയ്തു— ആ വംശമത്രെ കടു
ത്തനാട്ട തമ്പുരാനാകുന്നതു— കുറുമ്പിയാതിരി രാജാവുടെ സംവാദത്താൽ കൊലത്തിരികൊടു
ത്തിരിക്കുന്നു പൊറളാതിരി രാജാവിന്നു കടത്തനാടു മുക്കാതം വഴിനാടും പുതിയ കൊയിലക
ത്തു വാഴുന്നൊലും, ഇളങ്കുളം കുറുപ്പും, തൊട്ടത്തിൽ നമ്പിയാരും, നാരങ്ങൊളി നമ്പിയാരും, പൊ
ൎക്കാട്ടുശ്ശെരി നമ്പിയാരും, ചെമ്പറ്റകുറുപ്പും, ൩൦൦൦ നായരും, കാവിൽ ഭഗവതിയും— ഇങ്ങിനെ ക
വിയടക്കം–}

അങ്ങിനെ അടക്കം ചെയ്തതിന്റെ ശെഷം താമൂതിരിപാട്ടിലെ വലിയതമ്പുരാൻ മെ
നൊക്കി എറനാട്ട വാഴ്ചയാക്കി പാതി കൊയ്മയും ൫൦൦൦ നായരെയും കല്പിച്ചു—„ പൊറളാതിരിയു
ടെ കൊയ്മ നടത്തി കൊൾ്ക വെണ്ടും” എന്നു പ്രഭാകരകൂറ്റിൽ കിഴിന്നിയാരെ (കീഴുന്നീർ മെനൊ
ക്കിയെ?) കൈ പിടിച്ചു—„ ഒള്ളൂർ, പൊലൂർ, തലകൊല്ലത്തൂർ, ചെളന്നൂർ എന്നിങ്ങിനെ ൪ മുക്കാ
ല്വട്ടം ക്ഷെത്രത്തിങ്കൽ ദെവനെയും ദെവസ്വവും രക്ഷിച്ചു കിഴിന്നിയാൎക്ക സംബന്ധമുള്ള
ഇല്ലങ്ങളും ഭവനങ്ങളും പരിപാലിച്ചു, ശെഷം ഒന്നിന്നു പാതിഒളം ഇടവാഴ്ചകൂറായി നടത്തി കൊ
ള്ളൂ—” എന്നു കല്പിച്ചു„ എറനാട്ടുമെനൊനെന്നു” തിരുനാവൊഴിഞ്ഞുമിരിക്കുന്നു കുന്നലകൊനാ
തിരി രാജാവു— — നായകിയാൎക്ക വാഴ്ചസ്ഥാനങ്ങളും„ കൊഴിക്കൊട്ട തലച്ചെണ്ണൊർ” എന്നു
പെരും കല്പിച്ചു വാളും പുടവയും കൊടുക്കയും ചെയ്തു— —ശെഷം വടക്കും പുറത്ത ലൊകർ ഇണക്കം
ചെയ്യാതെ പൊർ തിരിഞ്ഞു നിന്നു„ നാട്ടിൽ ൟകൊയ്മ നടത്തി എങ്കിൽ നമ്മുടെ പെണ്ണുംപിള്ളക്കും അ
ടുക്കും ആചാരവും നീതിയിൻ നിലയും എറക്കുറവു വന്നുവൊ” എന്നു ചൊല്ലിയ നെരം—„ നാട്ടി
ൽ വഴിപിഴ വന്നു പൊകാതെ കൊയ്മ നടത്തുവാൻ തളിയിൽ ദെവൻ എന്നു കല്പിച്ചു ദെവനെ
സമക്ഷത്തിറക്കി കൊവിൽ ഇരുത്തൂ” തലച്ചെണ്ണൊർ എന്ന കല്പിച്ചു—”നാട്ടിൽ വഴിപിഴെക്ക
വരും മുതൽ തളിയിൽ ദെവന്നു നെയ്യമൃതം മുട്ടാതെ കഴിച്ചു കൊള്ളു” എന്നു കല്പിച്ചു
ലൊകരെയും ബൊധിപ്പിച്ചു കാരണരെ കല്പിക്കയും ചെയ്തു— —ശെഷം ൧൦൦൦൦വും രാ [ 43 ] ജാവും തമ്മിൽ വഴക്കം ചെയ്തു– അവൎക്ക ഓരൊരു സ്ഥാനവും മെനിയും അവകാശവും കല്പിച്ചു—
തന്റെ ചെകവരാക്കി ചെകവും കല്പിച്ചു അച്ചന്നും ഇളയതിന്റെയും കുടക്കീഴ വെലയാക്കി
വെരൻ പിലാക്കീഴ യൊഗം ഒരുമിച്ചു കൂട്ടം ഇരുത്തി അച്ചനും ഇളയതും നിഴൽ തലക്കൽ ചെ
ന്നു നിഴൽ ഭണ്ഡാരവും വെച്ചു തിരുവളയനാട്ടു ഭഗവതിയെ നിഴൽ പരദെവതയാക്കി രാ
ജാവിന്റെയും ലൊകരുടെയും സ്ഥാനവും മെനിയും പറഞ്ഞു കൊട്ടനായന്മാരെ വരുത്തി കൂട്ടവും
കൊട്ടികുറിച്ചു പാറനമ്പിയെ കൊണ്ടു പള്ളിപലക വെപ്പിച്ചു ലൊകൎക്ക ശിലവിന്നും നാളും കൊ
ലും കൊടുപ്പാന്തക്കവണ്ണം കല്പിച്ചു— മെല്മൎയ്യാദയും കീഴ്മൎയ്യാദയും അറിവാൻ മങ്ങാട്ടച്ചൻ പ
ട്ടൊലയാക്കി എഴുതിവെച്ചു ലൊകൎക്ക പഴയിട പറവാനും എഴുതി വെച്ചു— — അങ്ങിനെ
ലൊകരും വാഴ്ചയും കൂടി ചെൎന്നു ൧൦൦൦൦വും ൩000വും ൩൦൦൦൦വും അകത്തൂട്ടു പരിഷയും പൈ
യ്യനാട്ടിങ്കര ലൊകരും കൂടി നാടു പരിപാലിച്ചിരിക്കും കാലം ഇടവാഴ്ചയും നാടുവാഴ്ചയും തമ്മി
ൽ ഇടഞ്ഞു— എടവാഴ്ചകൂറ്റിൽ പക്ഷം തിരിഞ്ഞ വടക്കം പുറത്തെ ലൊകരും നാട്ടുവാഴ്ചകൂ
റ്റിലെ പക്ഷം തിരിഞ്ഞ കിഴക്ക പുറത്തെ ലൊകരും തമ്മിൽ വെട്ടികൊല്ലിപ്പാന്തക്കവ
ണ്ണം കച്ചിലയും കെട്ടി ചന്ദനവും തെച്ചു ആയുധം ധരിച്ചു വടക്കമ്പുറത്ത ലൊകർ താമൂരി
കൊയിലകത്ത കടന്നുമരിപ്പാൻ വരുമ്പൊൾ, കിഴക്കമ്പുറത്ത ലൊകരും ആയുധം ധരിച്ചു
കൊയിലകത്തിൻ പടിക്കലും പാൎത്തു— അതുകണ്ടു മങ്ങാടച്ചൻ„ ഇവർ തമ്മിൽ വെട്ടിമരിച്ചു സ്വ
രൂപവും മുടിക്കും” എന്നു കണ്ടു അവരുടെ മുമ്പിൽ ചെന്നു കാൎയ്യബൊധം വരുത്തി ഇടൎച്ചയും
തെളിയിച്ചു ലൊകർ തമ്മിൽ കൈ പിടിപ്പിച്ചു„ തൊഴുതു വാങ്ങിപൊയി കൊൾ്വിൻ, എന്നാൽ നി
ങ്ങൾ്ക്ക എന്നെക്കും കൂലിചെകമൎയ്യാദയായി നില്ക്കും” എന്നു മങ്ങാടച്ചൻ പറഞ്ഞു, രാജാവിൻ തി
രുമുമ്പിൽനിന്നു ലൊകരെകൊണ്ടു അവ്വണ്ണം വെലയും ചെയ്യിപ്പിച്ചു— പിന്നെ ലൊകരുമാ
യിട്ട പല നിലത്തും കളിയും ഒലെരി പാച്ചിൽ ഇങ്ങിനെയും നടത്തി തുടങ്ങി— — ശെഷം ആ
യമ്പാടി കൊവിലകത്ത തമ്പുരാട്ടിയായിരിക്കുന്ന അമ്മയെ വാഴ്ച കഴിച്ചു ൫ കൂറുവാഴ്ചയും
൫ കൊയിലകവും ചമച്ചു പരദെവതമാരെയും കുടിവെച്ചു— അവ്വണ്ണം തന്നെ ഇടവാഴ്ചകൂ
റ്റിലെക്ക„ ൫ കൂറു വാഴ്ചയായി നടത്തികൊള്ളു” എന്നു വാളും പുടവയും കൊടുത്തു„ തണ്ടും പള്ളി
ച്ചാനെയുംവെണ്ടികളെയും മുന്നിത്തളിയും ചിരുത വിളിയും അകമ്പടി സ്ഥാനവും ചെ
യ്തു കൊള്ളൂ” എന്നു കല്പിച്ചു കൊടുത്തിരിക്കുന്നു കുന്നിന്നു കൊനാതിരി— —


൨. കൊഴിക്കൊട്ട നഗരം കെട്ടിയതു—

അതിന്റെ ശെഷം കൊഴിക്കൊട്ട വെളാപുറത്തു കൊട്ടയും പണിതീൎത്തു അറയും തുറ
യും അടക്കി ആലവട്ടവും വെഞ്ചാമരവും വീശിപ്പുതും ചെയ്തു— —[കിഴ ക്കെ സമുദ്രതീരത്തി
ങ്കൽ ഇരുന്നൊരു ചെട്ടി കപ്പൽ കയറി മക്കത്തെക്ക ഓടി കച്ചവടം ചെയ്തു വളരെ പൊ
ന്നുകൊണ്ട, കപ്പൽ പിടിപ്പതല്ലാതെ കയറ്റുക കൊണ്ടുകപ്പൽ മുങ്ങുമാറായി— കൊഴിക്കൊ
ട തുറക്ക നെരെ വന്നതിന്റെ ശെഷം കരെക്കണച്ചു ഒരു പെട്ടിയിൽ പൊന്നെടുത്തു
കൊണ്ടു താമൂരി തിരുമുമ്പിൽ തിരുമുല്ക്കാഴ്ച വെച്ചു വൃത്താന്തം ഉണൎത്തിപ്പുതുഞ്ചെയ്തു— [ 44 ] അതു കെട്ടു രാജാവ നീ തന്നെ പൊന്നു ഇവിടെ സൂക്ഷിച്ചു കൊൾ്വൂ എന്നരുളിചെയ്തുവാ
റെ ആ ചെട്ടി താമൂതിരി കൊയിലകത്തു ഒരു കരിങ്കല്ല പണിചെയ്തുവാറെ സമ്മാനങ്ങൾ
വളരെ കൊടുത്തു അറയും കൈയെറ്റു കപ്പൽ പിടിപ്പതുകണ്ടു നിൎത്തി, ശെഷം പൊന്നുകൾ ഒ
ക്കയും കൊണ്ടുവന്നു തിരുമുമ്പിൽ വെച്ചു സംഖ്യയും ബൊധിപ്പിച്ച നല്ലൊരു പൊഴുതിൽ ആ ധനം
കല്ലറയിൽ വെച്ചടച്ചു യാത്ര ഉണൎത്തിച്ചൂ കപ്പൽ കയറി പൊകയും ചെയ്തു— അങ്ങിനെ കാലം സ്വ
ല്പം ചെന്നവാറെ അവൻ സൂക്ഷിച്ച ദ്രവ്യം കൊണ്ടുപൊവന്തക്കവണ്ണം വന്നു തിരുമുൽകാഴ്ച
വെച്ച അവസ്ഥ ഉണൎത്തിച്ചശെഷം കല്ലറ തുറന്നു, വെച്ച ദ്രവ്യം എടുത്തു തിരുമുമ്പിൽ കാണ്കെ സം
ഖ്യ ബൊധിപ്പിച്ചു രണ്ടാക്കി പകുത്തു ഒരെടം രാജാവിന്നും ഒരെടം തനിക്കും എന്നു പറഞ്ഞ
പ്പൊൾ—„ നിന്റെ ദ്രവ്യം നീ തന്നെ കൊണ്ടുപൊയി കൊൾ്ക” എന്നരുളിചെയ്തതു കെട്ടാറെ„ ഇ
ത്ര നെരുള്ള രാജാവും സ്വരൂപവും ഉണ്ടായീല” എന്നവന്നു ബൊധിച്ചു—„ ഈ തുറയിൽനിന്നു
കച്ചൊടം ചെയ്വാന്തക്കവണ്ണം എനിക്ക ഏകി തരികയും വെണം എന്നു മങ്ങാടച്ചനൊട കെ
ൾ്പിച്ചപ്പൊൾ— അപ്രകാരം ഉണൎത്തിച്ചു തിരുമനസ്സിൽ ബൊധിച്ച അങ്ങിനെ തന്നെ എന്നു
രാജാവും അരുളിചെയ്തു— പിന്നെ തക്ഷന്മാരെ വരുത്തി കടപ്പുറത്തു നഗരം കെട്ടുവാൻ കൊ
വിലകത്തു നിന്നു മറി തീൎത്തു നൂൽ പിടിച്ചു അളന്നു സ്ഥാനം നൊക്കി കുറ്റി തറച്ചു നല്ലൊരു പൊഴു
തിൽ കല്ലിട്ട കെട്ടി തൂൺനാട്ടി തെരു കെട്ടുകയും ചെയ്തു— ചെട്ടി അവിടെ ഇരുന്നു ദാനധൎമ്മ
ങ്ങളെ ചെയ്തു ഒട്ടവൊഴുക്കവും കച്ചൊടങ്ങളും തുടങ്ങി— അംബരെശൻ എന്നവന്നു പെർ— അവ
ൻ കൊയിലകത്തു പണിചെയ്തതു അംബരെശൻ കെട്ട എന്ന ഇന്നും പറയുന്നു— നഗരം കെട്ടി തുട
ങ്ങിയ ഇടം ചെട്ടിതെരു— — പലരും തെരുകെട്ടി വാണിഭം തുടങ്ങി— തുറമറക്കാരും മക്കത്തു
കപ്പൽ വെപ്പിക്കയും ഒട്ടഒഴുക്കവും കണക്കെഴുത്തും വരവും ശിലവും വഴിയും പിഴയും കച്ചൊട
ലാഭങ്ങളും ഇതുപൊലെ മറ്റൊരു നാടും നഗരവും കൊയ്മയും ലൊകത്തില്ല എന്നു പലരും പറയു
ന്നു— നഗരപണിക്ക ഊരാളികൾ പ്രധാനം— മുമ്പെ തൃശ്ശമരത്തു ഭഗവാനു കാലിക്കെട്ടിക്കറ
ന്നു പാലും നെയ്യും കൊടുത്തു ഗൊപാലന്മാർ എന്ന ഞായം— കൊലത്തിരി രാജാവ അവരെ ദ്വെ
ഷിക്കകൊണ്ട അവിടെ ഇരിക്കരുതാഞ്ഞൂ നാട്ടിൽനിന്നു വാങ്ങിപൊന്നു പറപ്പു കൊയിൽ അ
കത്തു വന്നു രാജാവെ കണ്ടിരുന്നു ദിവസവൃത്തികഴിപ്പാൻ ഒരൊ പ്രവൃത്തികൾ തുടങ്ങി ഇ
രിക്കും കാലത്തു— കൊഴിക്കൊടു നഗരപണിതുടങ്ങി— അന്നു കടപ്പുറത്തു ചുള്ളിക്കാടു വെ
ട്ടി കൊരുവാൻ ഇവരെ വരുത്തി— ഇങ്ങനെ നീളെ നടന്നുപണി എടുക്കും കാലത്തു കുന്നലകൊ
നാതിരിയുടെ നിയൊഗത്താൽ മങ്ങാട്ടച്ചൻ അവരെകൊണ്ടു, തളിയിൽ ഊരാളരായി
രുന്ന ൬൦ നമ്പിമാരെ വെട്ടികൊല്ലിച്ചു വലിച്ചു നീക്കികളയിച്ചു— അതിന്നു അവരുടെ ജന്മ
വും തറവാടും തളിയിൽ ഊരായ്മയും അവൎക്കു കൊടുക്കയും ചെയ്തു— രാജാവ പതിനായിരത്തി
ൽ കൂലിച്ചെകവും നടത്തി ഇരിക്കുന്നു.]

൩. വള്ളുവകൊനാതിരിയെ ജയിച്ചതു—

കൊല്ക്കുന്നത്തു ശിവാങ്ങൾ (ശിവയൊഗികൾ— ശിവമയൻ) എന്ന സന്യാസിയുടെ അ [ 45 ] രുളപ്പാട്ടാൽ തളിയിൽ കൎമ്മദാനങ്ങൾ ചെയ്തു– ബ്രാഹ്മണരുടെ അനുഗ്രഹത്തൊടും കൂടി തളിയും സങ്കെ
തവും രക്ഷിച്ചു, മക്കത്ത കപ്പൽ വെപ്പിച്ചു,—തിരുനാവായി മണല്പുറത്ത നിന്ന മഹാമകവെല
രക്ഷിച്ചു നടത്തുവാൻ കല്പിച്ച (ആറങ്ങൊട്ടു സ്വരൂപത്തെ വെട്ടി ജെയിച്ചു നെടിയിരിപ്പിൽ
സ്വരൂപം അടക്കി നടത്തി) വള്ളുവകൊനാതിരി രാജാവിനെ നീക്കം ചെയ്തു, നെരും ന്യായ
വും നടത്തി ൧൭ നാടും അടക്കി, ൧൮ കൊട്ടപടിയും അടുപിച്ചു അങ്ങിനെ ഇരിക്കുന്നു നെടുവി
രിപ്പിൽ സ്വരൂപം

[മസ്ക്കിയത്ത ദ്വിപിങ്കൽ ഇരുവർ പുത്രന്മാർ ജനിച്ചുണ്ടായി (ഒരു ബാവയ്ക്ക പിറന്നവർ)-
ഇടഞ്ഞപ്പൊഴെ അവരുടെ ബാപ്പാ മൂത്തവനൊട പറഞ്ഞു„ നിങ്ങൾ തമ്മിൽ മത്സരിച്ചു മറ്റെയ
വൻ നിന്നെ വധിക്കും, എന്റെ ശെഷത്തിങ്കൽ അതുകൊണ്ട നിങ്ങൾ ഇരിവരും ഇവിടെ ഇരി
ക്കെണ്ടാ— നീ വല്ല ദ്വീപാന്തരത്തിങ്കൽ പൊയി നിന്റെടം കഴിക്കെ അത്ര നിണക്ക നല്ലതു—
അതിന്നു നിണക്ക പൊറുപ്പാൻ മാത്രം പൊന്നു തരുന്നുണ്ടു” എന്നു പറഞ്ഞു— ഒരു കപ്പലിൽ പിടി
പ്പതു ദ്രവ്യം കൊടുത്തു അവനെ അയച്ചു— അവൻ അനെകം രാജ്യങ്ങളിൽ ചെന്നു അവിടവിടെ
വാഴും രാജാക്കന്മാരെ കണ്ടു തിരുമുല്ക്കാഴ്ച വെച്ചാൻ— അതൊ എന്തെല്ലാം കാഴ്ചവെച്ച അച്ചാ
റു പൂശി പെട്ടിയിൽ പൊന്നും വെച്ചടച്ചു അച്ചാറെന്നു പറഞ്ഞ വെക്കും— അങ്ങിനെ വെപ്പാൻ
കാരണം— അവരവരുടെ നെരും നെരുക്കെടും തിരിച്ചറിഞ്ഞ വിശ്വസിപ്പാനായിട്ട (നെരു
ള്ളിടത്ത തനിക്കിരിപ്പാൻ) അവരവരെ പരീക്ഷിപ്പാൻ തന്നെ ഇങ്ങിനെ വെച്ചു കണ്ടതു— രാ
ജാക്കൾ ആരും അതിന്റെ നെർ പറഞ്ഞില്ല— പിന്നെ പൂന്തുറക്കൊനെ കണ്ടു വെച്ചവാറെ
പറഞ്ഞു„ ഇതാ ഇതു നിന്നൊടു പകൎന്നു പൊയി ഇതച്ചാറല്ല സ്വൎണ്ണം (ആകുന്നു)” എന്നു പറഞ്ഞ
വാറെ„ വിശ്വസിപ്പാൻ നന്നു” എന്നു വന്നു ബൊധിക്കയും ചെയ്തു— ഇങ്ങിനെ കൊഴിക്കൊട്ട
കൊയ (കൊശ) വന്ന പ്രകാരം— — ഒരു നാൾ വില‌്വമംഗലത്തു ശിവാങ്ങൾ (ശിവമയന്മാർ) വടക്ക
നിന്നു രാമെശ്വരത്തിന്നാമാറ എഴുന്നെള്ളുമ്പൊൾ കൊഴിക്കൊട്ട തളിയിൽ പൂന്തുറക്കൊൻ
തന്റെ വൎത്തമാനം കെൾ്പീച്ച നെരം ശിവാങ്ങൾ അരുളിചെയ്തു„ ൟ സ്ഥലത്തിന്നും ൟ സ്വ
രൂപത്തിന്നും വരുന്നൊര അനൎത്ഥം പൊവാനായ്ക്കൊണ്ട ദാനധൎമ്മാദികളും ൟശ്വരസെവ
കളും ചെയിപ്പിക്കയും വെണം” എന്നാറെ„ അതൊ എങ്ങിനെ” എന്നും„ എന്തെല്ലാം വെണ്ടുവത”
എന്നും ഉണൎത്തിച്ചവാറെ ശിവാങ്ങൾ അരുളിചെയ്തു—„ ദാനമാകുന്നതു ൟ ക്ഷെത്രത്തിങ്കൽ ആ
ണ്ടൊന്നിന്നു തുലാമാസത്തിൽ രെവതി തുടങ്ങി ൭ ദിവസം എത്തിയ ജനത്തിന്നു (സദ്യ) ഭക്ഷണ
വും കൊടുത്തു, നൂറ്റൊന്നു സ്മാൎത്തന്മാൎക്ക ൧൦൧ പണം കെട്ടി ദാനം ചെയ്തു, തുലാഭാരം ഹിരണ്യ
ഗൎഭം, മാഹാമൃത്യുഞ്ജയം, പറക്കുംകൂത്തു, കൂടിയാട്ടം, ഭാരതം വായിപ്പിക്ക എന്നിങ്ങിനെ രാജാക്ക
ന്മാൎക്കായിട്ടുള്ള ക്രിയകളും വലുതായ ഗണപതി ഹൊമവും ഭഗവതി സെവയും ഇവ ഒക്കയും കഴിപ്പി
ച്ചു— താന്താൻ പരിപാലിക്കെണ്ടുന്നതും— ഇങ്ങും അടക്കിയതും— കുതം ഇല്ലാഞ്ഞ-
കൂടം വീഴുന്നതും അടക്കി രക്ഷിച്ചു— അവിടവിടെ പൂജാനിവെദ്യാദികളും വഴിപൊലെ കഴിപ്പി
ച്ചു കൊണ്ടാൽ ൟ സ്വരൂപം വൎദ്ധിക്കും” എന്നരുളിചെയ്തു— അപ്പൊൾ അങ്ങൊട്ടുണൎത്തിച്ചു„ അ [ 46 ] തിന്നു ദ്രവ്യം ഇല്ല” എന്ന കെട്ടവാറെ„ അതിന്നെതും വെണ്ടതില്ല കടം വാങ്ങിചെയ്തുകൊള്ളു
മ്പൊൾ നിനയാത്ത (നെരം) മുതൽ തനിക്കുണ്ടായ്വരും പിന്നെ കണക്ക എഴുതി ചിലവിട്ടു കൊൾ്ക—
നിത്യദാനവും, വയറു വഴികയും, സ്വൎണ്ണലെപനവും ചെയ്തിരിക്ക— എന്നാൽ ശ്രീ നില്ക്കും— ശ്രീ
മദം എറിവരികിൽ ശ്രീ വിളിപ്പിക്കാം, മുന്നിൽ തളിപ്പിക്കാം എച്ചിൽ പാത്രത്തിൽ” എന്നി
ങ്ങിനെ സ്വരൂപമൎയ്യാദികളും കല്പിച്ചു അനുഗ്രഹിച്ചു മഹാസന്യാസി— —അക്കാലം വിശ്വാ
സത്തൊട അങ്ങിനെ ചെയ്തു തുടങ്ങി— അന്നീവന്നവൻ (ചൊനകൻ) വളരെ പൊന്നും കൊ
ടുത്തു ൟ സ്വരൂപത്തിങ്കൽ വിസ്വാസത്തൊട വീടെടുത്തു— അവിടെ ഇരിക്കും കാലം കൎക്കടക
വ്യാഴം കുമ്പമാസത്തിൽ ഉണ്ടല്ലൊ മഹാമകം— അന്നാൾ തിരുനാവായി പെരാറ്റിൽ തീ
ൎത്ഥം— അവിടെ ൟ കെരളത്തിങ്കൽ ചൊവരകൂറ്റിലുള്ള രാജാക്കന്മാൎക്ക നിലപാടും സ്ഥാ
നമാനങ്ങളുമുണ്ടല്ലൊ— അതിനെ കാണ്മാൻ കൊയ പുറപ്പെട്ടു രാജാവിനെ കെൾ്പിച്ചു മഹാ
മകവും കണ്ടു വരികയും ചെയ്തു—„ എങ്ങിനെ” എന്നവാറെ„ ൟ മാഹാമകത്തിന്നു ദിവ്യതീ
ൎത്ഥം ഒഴുകുക എന്നിയെ മറ്റെന്തെല്ലാം അലങ്കാരം ഉള്ളു” എന്നരുളിചെയ്തവാറെ—„
അവിടെ ഉള്ള അലങ്കാരാധികൾ ഒക്കവെ അറിയിച്ചു എന്നല്ല— ൟ സ്ഥലങ്ങൾ ഒക്കവെ ന
മ്മുടെ സ്വരൂപത്തിങ്കൽ അത്രെ വിധി ആകുന്നത്” എന്നുണൎത്തിച്ചവാറെ അരുളിചെയ്തു മഹാ
രാജാവ—„ അതിന്നു നമ്മാൽ കൎത്തവ്യമില്ല” എന്നു കെട്ടാവാറെ പറഞ്ഞു— ൟ സ്ഥാനം ഇങ്ങു
വെണം എന്നു വരികിൽ അടിയെൻ പിടിച്ചടക്കി തരുന്നുണ്ടു” എന്നു കെട്ടുവാറെ പൂന്തുറക്കൊ
ൻ—„ എങ്കിൽ നിന്നെ വലത്തു ഭാഗത്തു നിൎത്തിടുന്നുണ്ടു” എന്നു കെട്ടപ്പൊൾ— അവൻ കടലൂ
ടെയും മറ്റുള്ളവർ കരയൂടെയും തെക്കൊട്ടെക്ക പടകൂടി ജയിച്ചു, ഓരൊരൊ നാടും നഗര
ങ്ങളും ഗ്രാമങ്ങളും ക്ഷെത്രങ്ങളും അടക്കികൊണ്ടു, വ്യാഴവട്ടം തികയും പൊഴെക്ക തിരുനാ
വായിൽ എത്തി ഇരിക്കുന്നു (ആസ്ഥാനങ്ങളും അടക്കി)— അവനന്നുമികവിനാലെ കമ്പ
ടിയും കല്പലയും (കപ്പലൊട്ടവും?) തീൎത്തു പണ്ടാരും കണ്ടിട്ടില്ലാത്ത വിശെഷം എന്നെക്കും കുറവു
വരാതെ ഇരിപ്പാൻ മുതലും വെച്ചു— അങ്ങു„ കൊഴിക്കൊട്ട കൊയ” എന്നു പെരും വിളിച്ചു—
അനെകം സ്ഥാനങ്ങളും കൊടുത്തു വലഭാഗത്തു നിൎത്തുകയും ചെയ്തു— അതുപൊലെ പ്രതിയൊഗി
ഇല്ല എന്നു ശംഖും കുടയും പിടിച്ചു ശാന്തസ്വാമിയെ അരികെ നിൎത്തിക്കുന്നു— — അന്നു ചൊ
വരകൂറ്റിൽ ഉള്ള സ്ഥാനം പന്നിയൂർകൂറ്റിലെ അടങ്ങി ഇരിക്കുന്നു— ആ പരിഭവത്തിന്നു
അന്ന തുടങ്ങി തിരുമാനംകുന്നത്ത ഭഗവതിയുടെ ആജ്ഞയാലെ ഇന്നും (അങ്കപൊരുണ്ടാ
യി) മരിക്കുന്നു ആൎങ്ങൊട്ടൂർ (ആറങ്ങൊട്ടു) സ്വരൂപത്തിലുള്ള ചെകവർ എന്നറിക— അന്നു
പത്തു കുറയ ൪൦൦ തണ്ടും, ൧൨൦൦ (നെടിയ) കുടയും, കൊടുത്തിട്ടുണ്ടു— ആൎങ്ങൊട്ടൂർ സ്വരൂപത്തി
ലെ മെല്ക്കൊയ്മ വിട്ടു നെടിയിരിപ്പു സ്വരൂപത്തിലെക്കടങ്ങി ഇരിക്കുന്നു— അന്നു തുടങ്ങി അ
വൎക്ക രാത്തെണ്ടലും മറ്റെയവൎക്ക പകൽ തെണ്ടലും ആയ്വന്നു— ഓരൊരൊ നാടും നഗരവും
പിടിച്ചടക്കിതുടങ്ങി— അന്നീ സ്വരൂപത്തിങ്കൽ എല്ക്കും മാറ്റാനില്ലാതെ ആയി]

{വെള്ളപ്പനാട്ടുകരെ പ്രവൃത്തിക്കായ്ക്കൊണ്ട തറക്കൽ ഇട്ടുണ്ണിരാമവാരി ചുന്നക്കാടു [ 47 ] തലചെണ്ണൊരായി വാളും പുടവയും കൊടുത്തു ൧൦൦൦ നായൎക്ക യജമാനനായിട്ടു— പിന്നെ ചുള്ളി
യിൽ ശങ്കരനമ്പിയെന്നൊരു തിരുവുള കാൎയ്യക്കാരൻ വള്ളുവകൊനാതിരിപ്പാട്ടിലെ നാടു മ
ലപുറം മുക്കാതം പിടിച്ചടക്കി— അതുകൊണ്ടു ആ സ്ഥാനത്തെക്ക അവനായ്ക്കൊണ്ടു കണ്ണും മുകവും
തിരിയും കൊടുത്തിരിക്കുന്നു— അതുകൊണ്ടു„ മലപ്പുറത്ത പാറനമ്പി” എന്നു പറവാൻ കാരണം}

൨. കൊഴിക്കൊട്ടു മഹത്വം—

(മലയാളത്തിൽ കുന്നലകൊനാതിരി രാജാവ മഹാരാജാവ എന്നു സിദ്ധാന്തം)— അന്നു തു
ടങ്ങി തെക്ക വെണാടടികളും വടക്ക കൊലത്തിരിരാജാവും ഇവർ ഒഴികെ ഉള്ള രാജാക്കന്മാരൊ
ട അന്നന്നു ചെന്നു എല്ക്കും എടവപാതി കഴിവൊളം— എടവപാതി കഴിഞ്ഞാൽ വെരൻ
പിലാക്കീഴ കൂടി കൊട്ടിൽ കുറിച്ചു ലൊകൎക്ക ശിലവിന്നും കൊടുത്തു അച്ചനും ഇളയതും മുന്നടന്നു
പടകൂടുംപൊൾ ചൊവരകൂറ്റിൽ എഴുതിയയച്ചെ എല്ക്കും— മങ്ങാട്ടച്ചന്നു ചതിപടയില്ല— എ
ന്നതിന്റെ കാരണം„ കൂടിനിന്നുപൊകിലും താഴ്ച ആകിലും കാണാം” എന്നറിയിക്കും— നെരുകൊ
ണ്ടു ജയിച്ചു വൎദ്ധിച്ചിരിക്കുന്നു നെടിയിരിപ്പുസ്വരൂപം എന്നറിക-

[പരദെശങ്ങളിലുള്ള രാജാക്കന്മാർ— പുന്നാടൻ, മയിസൂരാൻ, മയിലൊമ്പൻ(-മ്പട്ടൻ), ചടക്ക
രൻ, മുകിളൻ, മൂക്കുപറിയൻ, ഇക്കെറിയാൻ, മുളുക്കി, അമ്മാശി, കൊങ്ങൻ, പാണ്ടിയൻ, പാലെ
റിയാൻ, സെതുപതി, കാശി രാജാവു, പാൎശാവു, ചൊഴരാജാവു, പലിച്ചെയൻ, പരിന്തിരീസ്സു,
ഇങ്കിരീസ, പറുങ്ങി, ലന്താ, ദ്വീപാഴി, പുതുക്കരാജാവാദിയായുള്ളവരും പടയും പണ്ടു കട
ലൂടെയും കരയൂടെയും വന്ന എതിൎക്കും ഈ ഭൂമി അടക്കുവാൻ— അവരെയും മടക്കി— മാറ്റാർ ഒ
രുത്തരും നെരെ നില്ലാതെയായി– – ഈ ഭൂമിയിങ്കൽ ൧൮ വൈഷ്ണവങ്ങളും ൯൬ നഗരങ്ങ
ളും തികവായുണ്ടല്ലൊ— അതിൽ കെളിമികച്ചതു കൊഴിക്കൊടു— ഒരു കാലം താഴ്ചയും ഇല്ല
ഒരു കാലം അനൎത്ഥവുമില്ല— അതിന്റെ കാരണം– ചെമ്മങ്ങാട്ട ഔവ്വായി (ചെങ്ങൊട്ട അ
വയൻ) എന്ന ഒരു ചൊനകൻ ശ്രീഭഗവതിയെ സെവിച്ചു അവനുമായി തമ്മിൽ സമയം ചെ
യ്തു— പിറ്റെനാൾ രാവിലെ കാന്തപറമ്പിൽ ആകട്ടെ എന്ന പറഞ്ഞു അവിടെ കണ്ടില്ലയാ
കിൽ ഉച്ച തിരിഞ്ഞാൽ നഗരത്തിൽ ആകട്ടെ എന്നു പറഞ്ഞു പിന്നെ അവിടെ കണ്ടില്ല എന്നു വ
രികിൽ മൂവന്തിനെരം മുക്കാടിയിലാകട്ടെ എന്നു പറഞ്ഞു— അവിടെ കണ്ടില്ലാഎന്നുവരികി
ൽ എന്നെ കാണ്മൊളം ൟ മൂന്നു സ്ഥാനത്തും പാൎപ്പൂ എന്നു പറഞ്ഞൂ സമയം ചെയ്തു— അവനന്നു മരി
ച്ചു കളകയും ചെയ്തു— അതു കൊണ്ടു ഭഗവതിക്ക അവിടെ നിന്നു ഒരു കാലം വാങ്ങിപ്പൊയി കൂടു
ക ഇല്ല—(അന്നു തുടങ്ങി വീരാടപുരം പൊലെ വെണ്ടും പദാൎത്ഥങ്ങൾ ൟ പുരത്തിങ്കൽ ഉണ്ടായ്വ
ന്നു അനെകം വസ്തുക്കൾ വന്നു നിറഞ്ഞു തുടങ്ങി പുരുഷാരവും നിറഞ്ഞു തുടങ്ങി— എത്രയും തെ
ജസ്സൊടുംകൂടിയ ഭഗവതിയെ ചൊരകൻ കാണ്മാനുള്ള സംഗതി:„ ബൗദ്ധന്മാൎക്കത്രെ നെഞ്ഞി
ന്നുറപ്പുള്ളു” എന്നിട്ട ൟശ്വരൻ തന്നെ ഇപ്രകാരം കല്പിച്ചതു—]

{ശെഷം താമൂരിപ്പാട്ടുന്നു തീപ്പെട്ടാൽ തിരുവന്തളി കഴിവൊളം ആ സ്ഥാനത്തെക്ക മങ്ങാ
ട്ടച്ചൻ ഉടയതായി— തിരുവന്തളി കഴിഞ്ഞാൽ വഴിമൂപ്പിൽ രാജാക്കന്മാരെ പട്ടം കെട്ടിപ്പാൻ. [ 48 ] തക്കവണ്ണം ഊരിന്നും ഗ്രാമത്തിന്നും മറ്റും പല പ്രഭുക്കന്മാരും എത്തി തിരുവളയനാട്ടമ്മയെ എഴുന്നെ
ള്ളിച്ചു„ ബ്രഹ്മൻ വിഷ്ണു മഹെശ്വരൻ” എന്നു കല്പിച്ചു, പൊൻ വിളക്കും നിറപറയും വെച്ചു,
നിലമണിഞ്ഞു, വിതാനിച്ചു, പള്ളിമാറടി എഴുന്നെള്ളിച്ചു, ചെരമാൻ വാളും പിടിച്ചു, സിംഹാ
സനത്തിന്മെൽ വെള്ളയും കരിമ്പടവും വിരിച്ചു, വീരചങ്ങലയും ധരിച്ചു, തിരുമുടിവട്ടം കെട്ടി,
അഴലൂർ (അയലൂർ) ശാൎക്കര രണ്ടു വഴിയിൽ മൂവാറു (൧൮) സംഘവും കൂടി എത്തി—„ ചെരമാ
ന്നാടു ൧൬൦ വഴിനാട്ടിലും കൊയ്മസ്ഥാനം നടത്തി, പശുബ്രാഹ്മണരെയും ദെവന്മാരെയും രക്ഷി
ച്ചു, പെണ്ണുംപിള്ളയും ആനന്ദിപ്പിച്ചു, വഴിപിഴ തീൎത്തു, മാഹാ രാജാവായിരുന്നു വാഴുക”— എന്നു ക
ല്പിച്ചു— ബ്രാഹ്മണരും വെട്ടത്തു കൊവിലും തിനയഞ്ചെരി ഇളയതും, ആഴുവാഞ്ചെരി തമ്പ്രാക്ക
ളും കൂടി തിരുമുടി പഴയരി ചാൎത്തി, ധൎമ്മഗുണത്തു പണിക്കർ ഉടവാൾ അണച്ചു പണ്ഡാരഭൂമുഖത്തി
രുന്നരുളി, ൫൦൦൦ നായർ പ്രഭുകൎത്താവു തൊഴുതു ചെകിച്ചു. പിന്നെ ൧൦൦൦൦ത്തിന്റെ ചെകവു
കഴിഞ്ഞു— നല്ല നെരം കൊണ്ടു കൊഴിക്കൊട്ടെക്ക എഴുന്നെള്ളുമ്പൊൾ ൧൮ വാദ്യവും അടിപ്പി
ച്ചു. മുത്തുകുടയും (വെങ്കൊറ്റകുട) രത്നതഴയും പിടിപ്പിച്ചു, പള്ളിതണ്ടിന്മെൽ ഇരുന്നളി, വെ
ള്ളികാളഞ്ചിയും പൊന്നിൻ കാളഞ്ചിയും പിടിപ്പിച്ചു പൊന്നും വെള്ളിയും കെട്ടിയ പലിശക്കാ
രെകൊണ്ട അകമ്പടി തട്ടുംതട്ടിച്ചു, നടവെടിവെപ്പിച്ചു കൈത്തൊക്കിൻ പുരുഷാരത്തൊ
ടും കൂടി പന്നിയങ്കര എഴുന്നെള്ളി ദുൎഗ്ഗാദെവി തൃക്കൺ പാൎത്തു— ൫൦൦൦ പ്രഭുകൎത്താവും, കൊഴി
ക്കൊട്ട തലച്ചെണ്ണൊരും, കൊശയും, കാതിയാരും, തണ്ടിന്മെൽ അകമ്പടി നടന്നു, ൧൦൦൦൦ ത്തി
ൽ മുപ്പത്തരണ്ടിലുള്ളവർ കച്ചയും തലയിൽ കെട്ടുംകെട്ടി, ൧൦൦൦൦ ലൊകരും കൂടി കല്ലായ്ക്കൽ ചെന്നു
„ മുമ്പിൽ മാറ്റാൽ” എന്നു കല്പിച്ചു, മൂനാം ചുവട്ടിൽ കളിച്ചു, വഴക്കം ചെയ്തു, അകമ്പടി നടന്നു-
പൂവാട വിരിച്ചു, കാൽനട എഴുന്നെള്ളി ആയമ്പാടി കൊവിലകം പുക്കു അമ്മ വന്ദിച്ചു തിരുമു
ടി പഴയരി ചാൎത്തി, അനുഗ്രഹവും കൊണ്ടു, തളിയിൽ ഭഗവാനെ തൃക്കൺ പാൎത്തു തിരുവളയനാ
ട്ടും പരക്കലും എഴുന്നെള്ളി— ഓശവെടിയും വെപ്പിച്ചു വെരൻ വിലാക്കീഴ ൧൦൦൦൦ത്തിന്റെ
കൂട്ടം വിരുന്നുസ്ഥാനവും മാനവും മെനിയും പറഞ്ഞു പഴമയും പറഞ്ഞു സ്വരൂപത്തിലെ പട്ടൊ
ലെക്കും പഴനടെക്കും പഴയ മുനിമാർ വചനത്തിന്നും മറിവും പിഴയും വരാതെ കണ്ടു) അനുവാ
ദം കൊടുപ്പിച്ചു ശിലവിന്നും (നാളും കൊളും അതിന്നും പണയം പിടിപ്പാൻ അറയും തുറയും)
കല്പിച്ചു— പുരുഷാരപ്പാടും മുമ്പിൽ കല്പിച്ച ൟശ്വര സെവകളും കഴിപ്പിച്ചു— ഭട്ടത്തിരിമാൎക്ക
കിഴിവെച്ചു നമസ്കരിച്ചു അനുഗ്രഹവും വാങ്ങി നാടും നഗരവും, തുറയും കച്ചൊടവും, തെളിയി
പ്പിച്ചു, വെളാത്ത പെണ്ണിനെ വെൾ്വീച്ചു ഉപനയിക്കാത്ത ഉണ്ണിയെ ഉപനയിപ്പിച്ചു, ക്ഷെത്രങ്ങളും
കാവുകളും ഓട്ടുപൊളി തീൎത്തു കലശം കഴിപ്പിച്ചു മുതലും വെച്ചു ആളെയും കല്പിച്ചു, ബ്ര?ൎക്ക കൎമ്മം
കഴിപ്പാൻ മുതലില്ലാത്തവൎക്ക മുതലും ദാനം ചെയ്തു— നാടുകളെ വഴിപൊലെ രക്ഷിപ്പാൻ അവി
ടവിടെ ആളുകളെയും കല്പിച്ചു മുതലും വെച്ചു— മങ്ങാട്ടച്ചൻ, ഇളയതു പണിക്കരും തിരുവുള്ള
കാൎയ്യക്കാരും കൂടി സ്വരൂപകാൎയ്യം വിചാരിച്ചിരിക്കും കാലം മഹാമകം വന്നണഞ്ഞു മഹാമക
വെല കഴിപ്പാനായികൊണ്ടു തിരുനാവായ്ക്കെഴുന്നെള്ളി ഇരിക്കുന്നു മാഹാരാജാവായി [ 49 ] രിക്കുന്ന കുന്നലകൊനാതിരി– – – പിന്നെ ൪ കാൎയ്യക്കാർ എന്നു പറയുന്നതിൽ മുമ്പിൽ
എഴുത്തച്ചനായ മങ്ങാട്ടച്ചൻ— പിന്നെ നാടുവാഴിയെ വഴിപ്പാൻ ദെശവാഴിയാക്കി കല്പിച്ചി
ട്ടുള്ളതിനയഞ്ചെരി ഇളയതും— ധൎമ്മഗുണത്തുപണിക്കർ ഉടവാൾ അണച്ചു, തിരുമെനി വി
യൎപ്പിച്ചു ഴിവാനായ്ക്കൊണ്ട രാജായ്മസ്ഥാനവും സമ്പ്രദായവും കല്പിച്ചു സ്വരൂപകാൎയ്യക്കാര
നായി— ശെഷം പാറനമ്പിയെ പള്ളിയറപ്രവൃത്തിക്കകൊണ്ടു വെച്ചു അറപലകയും കിഴി
യും കൊടുത്തിരിക്കുന്നു-}


൫. പറങ്കി വന്നിട്ട കുറുമ്പിയാതിരി ബന്ധുവായ്തു–

അങ്ങിനെ ഇരിക്കുമ്പൊൾ പറങ്കി വന്നിണങ്ങി കൊഴിക്കൊട്ട കൊട്ടയിട്ടുറപ്പിച്ചു കച്ചൊ
ടം ചെയ്തിരിക്കും കാലം (പാണ്ടിപരദെശിയായ ഒരു വട്ടത്തൊപ്പിക്കാരൻ അറയിൽ കുറി
യൻ എന്നൊരു കപ്പിത്താൻ അവനൊട യുദ്ധം ചെയ്തു) കൊഴിക്കൊട്ട പിടിച്ചടക്കി കര
പറ്റിൽ ചില നാശങ്ങളും തുടങ്ങി— അന്നു തിനയെഞ്ചരി ഇളയതു ഒഴികെ ഉള്ളവർ തെ
ക്കൊട്ടെക്ക പടെക്ക പൊയിരുന്നു— ആ അവസരത്തിങ്കൽ അടക്കികൊണ്ടു—അവൻ അന്നു
കുറുമ്പിയാതിരി സ്വരൂപത്തിങ്കലെക്ക എഴുതി അയച്ചു അവരെ വരുത്തി (വെട്ടക്കരുമകൻ
നിയൊഗത്താൽ) അവനെ വെട്ടി ഒഴിപ്പിച്ചു(നീക്കി) കൊട്ടപിടിച്ചു കൊടുത്തിരിക്കുന്നു— അന്നു
വളരെ മുതലും പണ്ടവും ചരക്കും കാളന്തൊക്കും കിട്ടി എന്നു കെട്ടിരിക്കുന്നു— കിട്ടിയ മുതല്ക്കും
ചരക്കിന്നും— അറ്റമില്ല എന്നു പറയുന്നു— വെട്ടക്കരുമകന്റെ വിലാസം കാണ്കകൊണ്ടു
അന്നു തുടങ്ങി ൟ സ്വരൂപത്തിങ്കൽ പരദെവതയാക്കി കുടിവെച്ചു— കൊഴിക്കാവിലും പി
ലാത്തിക്കുളങ്ങറയും കൊവിലകത്തും തളിയിലും തിരുവളയനാടും മറ്റും അനെകം കാവ
ൽപാടുകളിലും കുടിയിരുന്നു തിരുവളയാട്ടമ്മ എന്നും വെട്ടക്കരുമകൻ എന്നും ൨ പരദെവ
തമാർ— അക്കാലം കുറുമ്പിയാതിരിയെ ബന്ധുസ്വരൂപമാക്കി തലക്കുളത്തൂർമതിലകത്തു
കുന്നലകൊനാതിരിയും കുറുമ്പയാതിരിയും കൂടി കാഴ്ചകഴിച്ചു„ മാമാങ്ങവെല കഴിഞ്ഞു
വരുവൊളം പ്രജകൾ പരവശപ്പെട്ടുപൊകാതെ രക്ഷിച്ചു കൊള്ളെണം” എന്നുറപ്പിച്ചു—
ചില സ്ഥാനങ്ങളും അങ്ങൊട്ടും ഇങ്ങൊട്ടും പകൎന്നു വെച്ചു—

കുറുമ്പിയാതിരി സ്വരൂപത്തിങ്കൽ ൩൦൦൦൦ നായരും (൪)൬ എടവകയും, ൨൨ കാരണവരും,
പാലശ്ശെരി കൊട്ടയിൽ വെട്ടക്കരുമകനും കുറുമ്പ്രനാട്ടു സ്വരൂപവും, ൩൨ കുറുപ്പന്മാരും, ൪
നാല്പാടിമാരും, ചെമ്പറ നെടുമ്പറ ൨ ഇല്ലം വാഴുന്നൊലും(—ന്നവരും) തുയ്യാട്ടു മെയ്ക്കുള
ശ്ശെരി ൨ താവഴിയി(യിൽ)രാജാക്കന്മാരും— കല്ലാറ പെരിങ്കുഴിമുറ്റം, വീയ്യൂർ, വെങ്ങളക്ക
ൽ, നെല്ലൂളി, നിലഞ്ചെരി, ആട്ടുങ്കുടി, അമയമങ്ങലം, കൂക്കൊളം, കൊണ്മിയത്തൂർ, മറ്റു
പുളിയൻ നമ്പിയാരും— ഇങ്ങിനെ കവിയടക്കം—

൪ എടവകയും മറ്റും ഉണ്ടാവാൻ കാരണം:– ദെവജന്മം ജനിച്ചുള്ളവർ ൩൦൦൦൦ നാ
യരെ ചെരമാൻ പെരുമാൾ കുറുമ്പിയാതിരിയുടെ ചെകവരാക്കി കുറുമ്പ്രനാട്ടു കൊണ്ടുവെ
ക്കയല്ലെ ചെയ്തതു— ശെഷ ൬൪ഗ്രാമത്തിലുള്ളവർ പൊലനാടു വാങ്ങെണം എന്നു മുമ്പിനാൽ [ 50 ] കുറുമ്പിയാതിരിയൊടു കല്പിച്ചു അനന്തരം കുന്നലകൊനാതിരിക്ക കൊടുക്കെണം എന്നു കല്പി
ച്ചു യൊഗത്തിങ്കന്നു ൪ നായന്മാരെ കല്പിച്ചയക്കയും ചെയ്തു— അവർ ചെന്നു അവസ്ഥ പറഞ്ഞു കു
റുമ്പിയാതിരിയെ തടുത്തു പാൎത്തതിന്റെ ശെഷം അവരെ തന്റെ വിധെയന്മാരാക്കി അവൎക്ക
൪ എടവകയും കല്പിച്ചു കൊടുത്തു കൊയ്മ സ്ഥാനവും കൊടുത്തു ഒന്നു പയൎമ്മല എടവക (പൈ
യർമല മുക്കാതം വഴിനാടും, ൫൦൦ നായരും, മൂന്നില്ലം വാഴുന്നവരും(–ന്നൊലും) പയ്യർ മലസ്വ
രൂപവും, ൬൦ തറയും, ൫ മനയും, ൫ കുളവും,) പിന്നെ ഉള്ളൂർ എടവക, പിന്നെ നിടിയനാട്ട എട
വക, പിന്നെ പുഴവായിടവക— എന്നിങ്ങനെ അവർ അങ്ങുചെല്ലാഞ്ഞതിന്റെ ശെഷം-
നാലെട്ടു ൩൨ആളെ കല്പിച്ചയച്ചു– അവരും ചെന്നു കറുമ്പിയാതിരിയെ തടുത്തു പാൎത്തതിന്റെ
ശെഷംഅവൎക്കും ഒരൊ സ്ഥാനവും വസ്തുവും കൊടുത്തു— (൩൨ തറവാട്ടുക്കാരാക്കി)–അ
വരും അങ്ങു ചെല്ലാത്തതിന്റെ ശെഷം ൧൨൦൦ ആളെ (നാശം ചെയ്തു) മരിപ്പാന്തക്കവണ്ണ
കല്പിച്ചു യൊഗത്തിങ്കന്നു— അവരെയും വിധെയാക്കി അവൎക്ക„ ൧൨൦൦ തറയിൽ നായർ വാ
ഴ്ചയായിരുന്നുകൊള്ളു”എന്നു കല്പിച്ചു കൊടുത്തു കറുമ്പിയാതിരി—„ ഇനി എന്തുവെണ്ടൂ” എന്ന
വിചാരിച്ചു പ്രഭാകരകൂറ്റിൽ കിഴിനിയാരെ (കൂഴിനിയാരെ) ബ്രാഹ്മണ യൊഗെന കല്പിച്ച
യക്കയും ചെയ്തു— അവരും ചെന്നു പാൎത്തു നീരാട്ടുക്കുളി മുട്ടിച്ചതിന്റെ ശെഷം„ മുപ്പത്താറു കാ
തത്തിലും മറു സംഘം വെണ്ടാ— നിങ്ങൾ അടക്കികൊണ്ടു ഇങ്ങ രക്ഷയായിരിക്കെണം” എന്നു
കല്പിച്ചു നിൎത്തുകയും ചെയ്തു— അതുകൊണ്ടു„ കറുമ്പ്രനാട്ടു മറു സംഘമില്ല” എന്നു പറയുന്നു—

അവൎക്ക വെട്ടക്കരുമകൻ പരദെവതയായിവന്ന കാരണം:— പൂന്തുറക്കൊൻ പൊ
ലനാടടക്കം ചെയ്തതിന്റെ ശെഷം കുറുമ്പനാടടക്കം ചെയ്വാനായികൊണ്ട യുദ്ധം ചെയ്തിരി
ക്കും കാലം നെടിയിരിപ്പൊടാവതില്ല എന്നു കല്പിച്ചു തളിപറമ്പത്തു ചെന്നു- ഭഗവാനെ ഭജി
ച്ചിരുന്നു— അന്നു കുറുമ്പിയാതിരിക്ക ഭഗവാന്റെ ദൎശനമുണ്ടായി„ രാജാവ ഇനി ഒട്ടും വൈകാ
തെ പൊകവെണ്ടും, നിടിയിരിപ്പൊട തടുത്തു നില്പാന്തക്കവണ്ണം ഇങ്ങുന്നു ഒരു ആളെ വരികയും
ചെയ്യും— ആളെ മുന്നിൎത്തിനടത്തികൊണ്ടാൽ മാറ്റാനെ നൃത്തി നാടും സ്വരൂപവും കാത്തുരക്ഷി
ച്ചുകൊള്ളും”— എന്ന ദൎശനം കാട്ടി അയക്കയും ചെയ്തു– ഇങ്ങു വന്നു തിരുമൂപ്പു കിട്ടിവാഴ്ച കഴി
ഞ്ഞൂ (വലം വെച്ചു) അരി അളപ്പാന്തുടങ്ങുമ്പൊൾ— ചെകവനായി ചെന്നു മടിപിടിച്ചു അരി
വാങ്ങി കാരാകൊറെനായരെ കൈ പിടിച്ചു മുമ്മൊഴി ചൊല്ലിച്ചു, പാലച്ചെരികൊട്ടയിൽ
കുടിയിരിക്കുന്ന നാടും സ്വരൂപവും കാത്തുരക്ഷിച്ചു, മഹാലൊകൎക്ക വരുന്ന അല്ലലും മഹാവ്യാ
ധിയും ഒഴിച്ചു, സംഘത്തെ പരിപാലിച്ചു, വഴിപൊക്കൎക്ക അന്നദാനവും ചെയ്തിരിക്കുന്ന ഒരു
വെട്ടക്കരുമകൻ— എന്നറിക.

പുഴവായിടവക മുക്കാതം വഴിനാടും ൩൦൦൦ നായരും, മതിലാഞ്ചെരി സ്വരൂപത്തിൽ
൧൦ അമ്മൊന്മാരും, ൪൨ ഇല്ലത്തിൽ മൂത്തൊൽ എഴുവരും, ചാത്തിമംഗലത്തപ്പനും, മൂവ്വന്തികാ
ളിയും, അറയിൽ ഭഗവതിയും, (ഇരഞ്ഞൊൻ, വെള്ളുവശ്ശെരി, ൨ ഇല്ലം വാഴുങ്കൎത്താക്ക
ന്മാരും) തെക്കിടം വടക്കിടം ൨ താവഴിയിൽ കൎത്താക്കന്മാരും (പൂന്തുറയിൽ അമ്മവാഴ്വയും [ 51 ] അടിപരത്തി ഇടവും)— ഇങ്ങിനെ ഉള്ള പുഴവായിൽ നിന്നു ചാലയിൽ ഭഗവതിക്ക വിളക്കിന്നും
ചിലവിന്നും മുതൽ വരെണ്ടുന്നതു— വരായ്ക്ക കൊണ്ടു„ വിളക്കും ചിലവും മുട്ടി പാൎത്തിരിക്കുന്നു”—
എന്നു കല്പിച്ചു കൊയ്മയിൽ നിന്നു ആളെഅയച്ചു— (പുഴവായിടവകയിൽ മെൽകൊയ്മ ചൊ
ല്ലി ഇടഞ്ഞപ്പൊൾ) വിലക്കി നാശം ചെയ്തവാറെ ചെന്നു മുടക്കി അവരെ വെട്ടികൊന്നു—
അന്നു എരുമത്തടത്തിൽ ഉണ്ണിതിരിയും എതാനും ചെകവരും„ നാടടക്കി യൊഗ്യം വെണം” എ
ന്നിട്ട അവർ മദിച്ചു കൂടി— അന്നു ൧൮ എടപ്പാട്ടിലും യൊഗ്യംയൊഗ്യം കഴിച്ചു— അനന്തരം വ
ടക്കും തലക്കാർ എത്തി പുരപുല്ലിട്ടു (കാണ—) കെൾ്ക്കാകുന്നെടത്തൊളം ചുട്ടു— അതു ഹെതുവാ
യിട്ടുണ്ടായിരിക്കുന്നു കണ്ടൻപാലത്തു കണ്ടിയിൽ പട— അന്നു ഇടവകയിൽ ലൊകരും കൎത്താക്ക
ന്മാരും ഒരുമിച്ചു നീരൂപിച്ചു ൧൦൦൦൦ത്തെ കണ്ടു ചെൎന്നിരിക്കുന്നു— അന്നു വെരൻവിലാക്കുന്നു കൈ
പിടിച്ചു കൂട ഇരുത്തി— (അതു കൊണ്ടു ൧൦൦൦൦ത്തിൽ മുവ്വായിരമാകുന്നു)— ആ ൩൦൦൦ വടക്കമ്പു
റത്തെ ലൊകരും തങ്ങൾക്ക വിധെയമാക്കി, കിഴക്കമ്പുറത്ത ലൊകരും മുവ്വായിരത്തിന്റെ
പക്ഷം തിരിഞ്ഞു പൊർനിലത്തെക്കു ബന്ധുവായിരിക്കുന്നു– അതുകൊണ്ടു കണ്ടമ്പാലത്തു ക
ണ്ടിയിൽ പടെക്ക ൨ പക്ഷവും നിന്നു വെല ചെയ്യുന്നു ൧൦൦൦൦ത്തിലുള്ള ലൊകർ എന്നറിക—
(അങ്ങിനെ തന്നെ ഓരൊരു നാടു പിടിച്ചുവാറെ ഇങ്ങമൎന്നു— അതു കൊണ്ടു ൩൦൦൦൦ ഉണ്ടായി)

താമരച്ചെരിരാജാവു എന്ന പറവാൻ കാരണം— പുഴവായിടവകയും കറുമ്പിയാതിരിയും
കൂടി ഇടഞ്ഞു പല നാശങ്ങളും വന്നതിന്റെ ശെഷം പുഴവായി കമ്മന്മാരും ൩൦൦൦ നായരും മൂത്തൊൽ എ
ഴുവരും മറ്റും കൂടി ഒരുമിച്ചു കുതിരവട്ടത്ത ഇല്ലത്തെ കണ്ടു, കൊട്ടയകത്ത രാജാവായ പുറവഴി
യാകൊവിലെ കൂട്ടികൊണ്ടുവന്നു, താമരശ്ശെരി, ഇടമരം എന്ന രണ്ടില്ലത്ത നമ്പൂതിരിമാർ തങ്ങ
ടെ ദെശം കൊടുത്തു— രാജാവിന്നു താമരശ്ശെരി രാജാവായി അരി ഇട്ടുവാഴ്ച കഴിച്ചു ൫൦൦ നായ
ൎക്ക അരിയളന്നു ചെകവരായി കൊട്ടയിൽ ഭഗവതിയും കണ്ണിക്കരുമകനും ഇവരെ നാട്ടു പര
ദെവതമാരായി കുടിവെച്ചു പുഴവായ്ക്ക രക്ഷയായി, ഇങ്ങൊട്ടും താമരച്ചെരിക്കര രക്ഷയായി,
അങ്ങൊട്ടും തമ്മിൽ എകീകരിച്ചു സ്ഥാനങ്ങളും കല്പിച്ചു, ൧൦൦൦൦ത്തിൽ ചിലൎക്കും ഐയ്യായിരം
പ്രഭുകൎത്താവിന്നും ചങ്ങാതവും കല്പിച്ചു, രക്ഷയായിട്ടിരിക്കുന്നു—

പിന്നെ പയ്യനാടു ൬ കാതം നാടും— ൪ കൂട്ടം (വെള്ളിയിന്നൂർ കൂ. തച്ചൊളി കൂ. വീയ്യൂർ കൂ.
മൂട്ടാടികൂ.) ഇങ്ങിനെ ൪ കൂട്ടായ്മക്കാർ,— ൩ കുറുമ്പടി (അകമ്പടിയും)— ൮൦൦൦(൩൦൦൦൦) നായരും
കുറുമ്പർ നാടാകുന്നതു- ഇപ്പൊൾ പൂന്തുറക്കൊൻ കുടക്കൽ വെലയുള്ളവർ (അവരും വെ
രമ്പിലാക്കീഴവരി ഒപ്പിച്ചു നിഴലിൽ പലിശകമിഴ്ത്തി ഇരിക്കുന്നു-)— കൊരപ്പുഴ കടന്നു തുറ
ശ്ശെരിക്ക ഇപ്പുറത്തെ നാട്ടുകൊയ്മസ്ഥാനവും ളൊകരും കുറുമ്പിയാതിരി കൊടുത്തിരിക്കുന്ന
നെടിയിരിപ്പിൽ സ്വരൂപത്തിങ്കലെക്ക— പെൺവാഴ്ചയിൽ (പെൺ വഴിയിൽ) കൊടുത്തു
കിട്ടി അടങ്ങിയ നാടും ലൊകരും എന്നു പറയുന്നു—

൬. മറൊ മൂന്നു സ്വരൂപങ്ങളുടെ അവസ്ഥ-

൧. പിന്നെ എറനാടും പെരിമ്പടപ്പും തമ്മിൽ പാണ്ടുപടയുണ്ടല്ലൊ– എന്നാൽ പെരിമ്പടപ്പു [ 52 ] സ്വരൂപത്തിൽ ചെകവരായിട്ട വളരെ ആൾ ഉണ്ട (൫൨ കാതം, ൧൮ മാടമ്പികൾ, ൪൨ കാൎയ്യക്കാരും
അതിൽ ബാല്യത്തച്ചൻ മുമ്പൻ)–

{പറവൂർ എന്ന കൊവിലും മാടത്തിങ്കൽ കൊവിലും കൊച്ചിയിൽ മൂത്ത കൊവിലും കൊച്ചിയി
ൽ ഇളയ കൊവിലും— അങ്ങിനെ ഇരിക്കും കാലത്ത, കൊച്ചിയിൽ നാടുമുറ്റത്ത ഒരു ചെറു
നാരകം ഉണ്ടു, നാരങ്ങ കാച്ച മൂത്താൽ ഇളയതാവഴിയും ആളുകളും കൂടിവന്നു പറച്ചു കൊണ്ടു
പൊയ്ക്കളയും— അക്കാലം രെവതി പട്ടദാനം കഴിഞ്ഞ ഒരു പട്ടതിരി അവിടെക്ക എഴു
ന്നെള്ളി രെവതി പട്ടദാനത്തിന്റെ ഊട്ടും സംഭാരവും ചൊദിച്ചു, മൂത്ത താവഴിയിന്നു ഊ
ട്ടും സംഭാരങ്ങളും പറഞ്ഞു നാരങ്ങകറിയുടെ യൊഗങ്ങളും കെൾ്പിച്ചു—„ ഈ ചെറുനാരങ്ങ മൂപ്പി
ച്ചു എനിക്ക തരെണം” എന്നരുളിചെയ്തു ഭട്ടത്തിരി— നാരങ്ങ മൂത്താൽ ഇളയതാവഴിയും
ആളുകളും കൂടവന്നു പറിച്ചു പൊയികളയും അതിന്നൊരുപദെശം ഉണ്ടെന്നരുളിചെയ്തു
ഭട്ടതിരി—„ താമൂതിരിയുടെ ആളെ പാൎപ്പിച്ചാൽ നാരങ്ങ മൂത്തു കിട്ടും എന്നാൽ ഒരാളെ കൂട
പാൎപ്പിച്ചുപൊകെണം” എന്നരുളിചെയ്തു മൂത്തതാവഴിയിന്നു— എന്നാറെ തന്റെ വാല്യക്കാ
രനെ കൂടി നൃത്തി„ വെട്ടികൊന്നുപൊയാൽ ചൊദ്യം എന്ത” എന്നു അവൻ ചൊതിച്ചു—„ വെ
ട്ടികൊന്നു പൊയാൽ താമൂതിരിയെ കൊണ്ടു കൊച്ചികൊട്ടയുടെ ഒടു ചവിട്ടിച്ചെക്കുന്നുണ്ടു”-
എന്നു ഭട്ടതിരീ അരുളിചെയ്തു അവനെ പാൎപ്പിച്ചു എഴുന്നെള്ളി— എന്നാറെ നാരങ്ങ മൂ
ക്കുകയും ചെയ്തു– ഇളയ താവഴിയും ആളുകളും വന്നു നാരങ്ങ പറിപ്പാന്തുടങ്ങിയപ്പൊൾ„ നാ
രങ്ങ പറിക്കരുത” എന്നവൻ പറഞ്ഞു— അതു കെളാതെ നാരങ്ങ പറിച്ചു തുടങ്ങി— എന്നാ
റെ നൊമ്പടെ തമ്പുരാന്റെ തൃക്കാലാണ ഇട്ടു— ആണ കെളാതെ നാരങ്ങ പറിച്ചു— എ
ന്നാറെ പറിച്ചവന്റെ കൈയും വെട്ടി അവനെയും കൊന്നു— അതു കെട്ടു ഭട്ടതിരി കൊ
ച്ചിയിൽ എഴുന്നെള്ളി ൩ ഓട എടുത്തു തന്നുടെ ഇല്ലത്ത വന്നു വീരാളിപട്ടിൽ പൊതി
ഞ്ഞു താമൂതിരികൊവിലകത്ത എഴുന്നെള്ളി നൊമ്പടെ തമ്പുരാൻ തിരുമുൽകാഴ്ച വെ
ച്ചു—„ ഇത എന്ത” എന്നു അരുളിചെയ്തു തമ്പുരാൻ—„ ബ്രാഹ്മണൎക്ക സത്യം പറകയാവു
അസത്യം പറയരുത— താമൂതിരിയുടെ ആളെ കൊച്ചികൊട്ടയിന്നു കൊച്ചിയിൽ ഇള
യതാവഴിയും ആളുകളും കൂടി വെട്ടികൊന്നു— അതിന്നു കൊച്ചികൊട്ടയുടെ ഒടാകുന്നി
തു— തൃക്കാലടി എടുത്തു ചവിട്ടികളകെ വെണ്ടു” എന്നു ഭ. ഉണൎത്തിച്ചു— നൊമ്പടെത
തൃക്കൺ ചുവന്നു തിരുമെനി വിയൎത്തു തിരുവിൽ ചിറക്കലെക്ക എഴുന്നെള്ളി ൩൦൦൦൦
ത്തിനും ൧൦൦൦൦ത്തിന്നും പയ്യനാട്ടു ലൊകൎക്കും തിരുവെഴുത്ത എഴുതി വരുത്തി ലൊകൎക്ക
ചിലവിന്നും വെച്ചു, അച്ചനും ഇളയതും ഉണ്ടയും മരുന്നു കെട്ടിച്ചു, കൊച്ചികൊട്ടെക്ക നെ
രെ കൂട്ടി കൊട്ടയും തച്ചു തകൎത്തു പൊന്നിരിക്കുന്നു എന്നു മുമ്പിലുള്ളവർ പറഞ്ഞു കെട്ടി
രിക്കുന്നു}

൨ തെക്ക വെണാട്ടടികളൊടു കൂടി ജയിച്ചു കപ്പം വാങ്ങി ചെൎത്തിരിക്കും കാലം എന്നെ
ക്കും മാറിവരാതെ ഇരിപ്പാൻ കാഴ്ചയായി മഹാ മകത്തിന്നു ഒരു കൊടിയും കൊടുത്തു വിട്ടു– [ 53 ] ആ കൊടി വെണാറ്റിൻ കൊടി എന്നു പറയുന്ന ഞായം— പിന്നെ ചെങ്ങന്നിയൂർമതിലകത്തുള്ളി
ൽ കൊയ്മയും കൊടുത്തു ആസ്ഥാനത്തെക്ക തിരുമനച്ചെരി നമ്പൂതിരിപാട്ടിന്നു മാനുഷ്യമായി ഇ
ന്നും നടക്കുന്നു—

[വെണാടടികളുടെ കൂലിച്ചെകക്കാരിൽ ഒരുത്തൻ കന്നെറ്റിക്കടവിൽ നിന്നു ഒരു ബ്രാഹ്മ
ണനെ കുളിയും ഊക്കയും മുടക്കി (മുട്ടിച്ചു) തടുത്തു പാൎപ്പിച്ചിരിക്കുന്നു— അന്നു മൂന്നാം കൂറായ (പാടാ
യ) തമ്പുരാൻ യഥായൊഗം അവിടെക്കെഴുന്നെള്ളി അവനെയും വെട്ടികൊന്നു ബ്ര?ന്റെ കു
ളിയും ഊക്കയും കഴിപ്പിച്ചു എഴുന്നെള്ളി ഇരിക്കുന്നു— അതിന്നു വെണാടടികൾ പരിഭവിച്ചു
പുരുഷാരത്തെ കല്പിച്ചു„ ചെറ്റുവായിൽ തെക്കൊട്ട നൊമ്പടെ തമ്പുരാന്റെ മെൽകൊയ്മ സ്ഥാ
നം നടക്കരുത” എന്നു കല്പിച്ചു— അക്കാലം നൊമ്പടെ തമ്പുരാൻ തിരുവുള്ളത്തിൽ ഏറി യൊ
ഗം തികച്ചു ചെറ്റുവായി കടന്നു, കാഞ്ഞൂർ പുഴ കടന്നു, വെപ്പിയൂടെ കൊച്ചി അഴികടന്നു, കൊ
ച്ചിയിൽ കൂട പുറപ്പെട്ടു (ചിരങ്ങനാട്ടു കരപ്പുരത്തു കൂടി) പയറ്റുക്കാട്ടു പാലം (എറ്റുകൊട്ടവ.) ക
ടന്നു, (ആലപുഴെക്ക പുറപ്പെട്ടു) തൃക്കുന്നത്തു പുഴെക്ക കൂടി കാൎത്തികപള്ളി കടന്നു ഉടയനാട്ടു ക
രക്ക (ഒടു-) എഴുന്നെള്ളുമ്പൊൾ– വെണാടടികളും വന്നു നൊമ്പടെത തൃക്കായ്ക്കൽ അഭ
യം ചൊല്ലി(ചെയ്തു)– നൊമ്പടെത അഴിഞ്ഞ അൎത്ഥവും വടക്കൊട്ട തിരിച്ചു വെച്ചു, കാളം തൊ
ക്കും പിഴ പൊക്കുവാനായിട്ട ആനയും ഇരുത്തി– അന്നു ദിഗ്ജയം കൊണ്ടു വീരമദ്ദളം അടിപ്പിച്ച
ആനകഴുത്തിൽ ഏറി വടക്കൊട്ട എഴുന്നെള്ളി തിരുവനന്തപുരത്തു ഭഗവാനു വായിത്ത
രം (വൈചിത്ര്യം— ഉത്തരം) കെട്ടിയ ദെശങ്ങളും കല്പിച്ചു മാഹാരാജാവും കു. കൊ. എന്നു കെട്ടി
രിക്കുന്നു— (കൊല്ലം ൮0൨ കുംഭഞായറു ൩o തിയതി ബുധനാഴ്ച തൃക്കാവിൽ കൊവിലകത്ത നി
ന്നു തിരുമുടിപട്ടം കെട്ടിതിരുനാടു വാണു ൪൦൦൦ പ്രഭുക്കന്മാരും ചെകിച്ചു-]

൩. [ശെഷം കൊലത്തിരിയൊട കൂടി ജയിപ്പാൻ പടകൂടിയപ്പൊൾ നൊമ്പടെ തമ്പുരാന്റെ തി
രുനെറ്റിക്ക നെരെ ൩൫൨൦൦൦ പ്രഭു കൊലത്തിരിയും കല്പിച്ചിട്ടില്ല– അക്കാലം പെരിഞ്ചല്ലൂർ ഗ്രാ
മക്കാരെ മുന്നിൎത്തി തളിപറമ്പത്ത മതിലകത്തു കൊലത്തിരികൊയ്മയും കല്പിച്ചു കൊടുത്തു മഹാ
രാജാവു– അവിടെ ഇന്നും പന്നിയൂർ കൂറായി നടക്കുന്നു— തളിപറമ്പത്തപ്പൻ എന്നു വെരുന്തൃ
ക്കൊലപ്പന്നു(വെന്തൃ–) വഴക്കം ചെയ്തു അവന്റെ അംശം നടത്തി സ്ഥാനങ്ങളും കല്പിച്ചു കുന്ന
ല കൊനാതിരി—]

(കൊലത്തിരി തമ്പുരാൻ വളൎഭട്ടത്തു കൊട്ടയിൽ മുപ്പത്തൈവർ പരദെവതമാരെ പരിപാലി
ച്ചു; ൩൫൦൦൦൦ നായരെയും തല തികച്ചു ഒരു കൊല്ക്കടക്കി അവരെകൊണ്ടു ഒരൊരൊ വകഭെദ
ങ്ങളും തിരിച്ചു, അകത്തു ചാൎന്നവൎക്കും പുറത്തു ചാൎന്നവൎക്കും അടുക്കും ആചാരവും ഒരു പൊലെ കല്പി
ച്ചു— തെക്കുംകൂറ്റിൽ മുരിക്കഞ്ചെരികാരിഷത്തിന്നു മുമ്പെന്നല്ലൊ കല്പിച്ചതു— മുണ്ടയൊടൻ കാ
രിഷത്തിന്നു പിമ്പെന്നും കല്പിച്ചു— ൪ ഇല്ലത്തിലും ചെങ്ങുനി, മുരിക്കഞ്ചെരി അകത്തു (അതിൽ ചെ
ങ്ങുനിക്ക പിമ്പു)— ചൊമടവൻ, മുണ്ടയൊടൻ പുറത്ത (അതിൽ ചൊമടവന്നു പിമ്പു)— ഇന്നാൽ
ഇല്ലത്തിന്നും കൂടി ഒരാചാരം തെക്കുംകൂറ്റിൽ കാരിഷം എന്നും അതിൽ ചെ. മു.ക്കും മുമ്പും [ 54 ] കൈയും എന്നും ചൊ.മു. പിമ്പും കല്പനയും എന്നും കല്പിച്ചു)— — {മാടായികൊട്ടയിൽ ശിക്ഷാര
ക്ഷ നടത്തുവാൻ വടക്കും കൂറ്റിൽ കാരിഷവും, അതിന്നു ചെണിച്ചെരിക്ക വായും കൈയും മുമ്പും
കല്പനയും അവകാശവും, മാവില ഇല്ലത്തിന്നും കൂട ഒരാചാരവും കല്പിച്ചു കൊടുത്തു— തെക്കുന്നു വ
രുന്ന മാറ്റാനെ തടുപ്പാനായിട്ടു കുന്നിവാകകൊയിലകത്തു ഇരയവൎമ്മനെ തെക്കിളങ്കൂറു ത
മ്പുരാൻ എന്നു കല്പിച്ചു മുക്കാതം നാടും കൊടുത്തു— കാഞ്ഞിരൊട്ടഴി സമീപത്തു വിജയങ്കൊല്ല
ത്തു കൊട്ടയിൽ കെളവൎമ്മനെ വടക്കിളങ്കൂറു തമ്പുരാൻ എന്നു കല്പിച്ചു കുടയനാടും ഐയർ
പരദെവതമാരെയും കൊടുത്തു— ഇരിവരും രണ്ട എതിൎത്തലയും രക്ഷിച്ചു വന്നതിന്റെ ശെഷം
കരുവള്ളൂർ കൊവിലകത്തു രാമവൎമ്മനെ നാലാം കൂൎത്തമ്പുരാൻ എന്നു കല്പിച്ചു സമീപത്തിരുത്തു
കയും ചെയ്തു— എഴിമലയുടെ മുകളിൽനിന്നു എഴുന്നെള്ളിയ തമ്പുരാട്ടിയെ ഏഴൊത്ത കൊ
യിലകത്തിരുത്തി വസ്തുവും വെറെ തിരിച്ചു കൊടുത്തു താൻ കരിപ്പത്തു കൊയിലകത്ത എഴുന്നെ
ള്ളുകയും ചെയ്തു— — അനന്തരം ൧൮ ദ്വീപും അടക്കുവാന്തക്കവണ്ണം ഒരു ചൊനകനെ
കല്പിച്ചു ദ്വീപിങ്കൽ ഒരു പട്ടവും കെട്ടി ദ്വീപുരാജാവെന്ന കല്പിച്ചു ൧൮ ദ്വീപടക്കി ൧൮൦൦൦
പണം കാലത്താൽ വളൎഭട്ടത്ത കൊട്ടയിൽ ഒപ്പിപ്പാന്തക്കവണ്ണം കല്പിച്ചയക്കയും ചെയ്തു ഉദയ
വൎമ്മൻ എന്ന കൊലത്തിരി തമ്പുരാൻ}

[നെടിയിരിപ്പുസ്വരൂപത്തിങ്കൽനിന്നു ഒരു രാജസ്ത്രീയെ കണ്ടു മൊഹിച്ചു, ആരും ഗ്രഹിയാ
തെ രാത്രിയിൽ കൊണ്ടുപൊയി കൊലത്തിരി തമ്പുരാൻ ഭാൎയ്യയായിവെച്ചുകൊണ്ടിരുന്നു—„ ആ
സ്ത്രീയെ അങ്ങൊട്ട തന്നെ അയച്ചുകളയാം എന്നുവെച്ചാൽ നെടിയിരിപ്പു തമ്പുരാക്കന്മാർ സമ്മ
തിക്കുകഇല്ല” എന്നു വെച്ചു മക്കസ്ഥാനത്തിന്നു നീലെശ്വരം മുക്കാതം നാടും ൩൦൦൦ നായരെയും
കല്പിച്ചു കൊടുത്തു— ആയതത്രെ നീലെശ്വര രാജവംശം ആകുന്നതു— ഇന്നും നീലെശ്വരത്തു
രാജാക്കന്മാരും നെടി രാജാക്കന്മാരും തമ്മിൽ ചത്താലും പെറ്റാലും പുല ഉണ്ടു]


൭. ശെഷം കെരളാവസ്ത (ചുറുക്കി പറയുന്നു)

ചെരമാന്നാട്ടീൽ ൧൭ നാടും ൧൮ രാജാക്കന്മാരും ഉണ്ടു- കൊലത്തിരി, വെണാടു, പെരി
മ്പടപ്പു, എറനാടു, ഇങ്ങിനെ നാലു സ്വരൂപം— (ബൌദ്ധന്മാർ വന്നു ബലവീൎയ്യം നടത്തി കൎമ്മഭൂ
മി ക്ഷയിച്ചു പൊകാതെ ഇരിപ്പാൻ— വെണാട്ടക്കരെ തൃപ്പാസ്വരൂപത്തിങ്കൽ ഐശ്വൎയ്യവും,
പെരിമ്പടപ്പിൽ യാഗാദി കൎമ്മവും, നെടിയിരിപ്പിൽ വാൾ പൂജയും, കൊലസ്വരൂപത്തിങ്കൽ കീ
ഴിൽ വാണ പെരുമാക്കന്മാരുടെ സെവയും കല്പിച്ച പ്രകാരം ചെയ്താൽ ഗുണം കാണാം)—
[ചെരമാന്നാട്ടിൽ മൂവർ രാജാക്കന്മാർ തിരുപട്ടം കെട്ടി തണ്ടിൽ കയറി അരി ഇട്ടു വാണി
രിക്കുന്നു— അതിൽ ഗജപതി വെണാടടികൾ ൩൫൦൦൦൦ നായർ— അശ്വപതി കൊലത്തി
രി ൩൫൦൦൦൦ നായർ— നരപതി നൊമ്പടെ തമ്പുരാൻ മാഹാ രാജാവു– അകമ്പടി ജനം ൧൦൦൦൦
ചുരിക കെട്ടി ചെകം എന്നു കെട്ടിരിക്കുന്നു]— (അതിൽ കൊലസ്വരൂപത്തിന്നു മുമ്പും കല്പന
യും എന്നും ശെഷം നാടും ഒക്കെയും കൊലത്തിന്നു അവയവങ്ങൾ എന്നു ചെരമാൻ പെരു
മാളുടെ അരുളപ്പാടു) രാജാക്കന്മാരിൽ (എട്ടുവഴി) എണ്മർ സാമന്തർ– അഞ്ചവകയിൽ [ 55 ] കൊവിൽ രാജാക്കന്മാർ ൫ വഴിക്ഷത്രീയർ: അയലൂർ ശാൎക്കര, പറപ്പൂർ, പടിഞ്ഞാറ്റെടം, മാ
ടത്തിങ്കീഴ–)– നാലു(ആറു) വക വെള്ളാളർ ആകുന്നതു– പത്തു കുറയ നാന്നൂറ പ്രഭുക്കന്മാരും
ഉണ്ടു— അവരുടെ രാജധാനികൾ എടം, മടം, കൊവിലകം, കൊട്ട, കൊട്ടാരം, എന്നിങ്ങിനെ
അതത പെരുമുണ്ടു— —

മികച്ചനാടു പൊലനാടു— പൊലനാട്ടഴിഞ്ഞമൎയ്യാദ ഇടനാട്ടിൽ നടത്തുന്നു— മുന്നാഴിപ്പാടു
എല്ലാടവും നടപ്പാകുന്നു അതിന്നു ൧൮ ആചാരം ഉണ്ടു— നടുവർകൂടുന്നെടം പലപ്രകാരം പറ
യുന്നു— പടകൂട്ടം, നടുകൂട്ടം,നായാട്ടുകൂട്ടം,നിഴൽകൂട്ടം (യൊഗ്യകൂട്ടം)ഇങ്ങിനെ ൪ കൂട്ട മുണ്ടു—കൊ
ള്ളകൊടുക്ക മൎയ്യാദയും കാണജന്മമൎയ്യാദയും ൪ വാടും ൪ തൊലും ആറുനായാട്ടും നായാട്ടു പ
രദെവതമാരും എന്നിങ്ങിനെ ഉള്ളവ വളരെ പറവാൻ ഉണ്ടു— —

ഗൊകൎണ്ണം കന്യാകുമാരിക്കിടയിൽ ൩ ക്ഷെത്രങ്ങൾ കാലും തലയും വയറും ഉണ്ടല്ലൊ— അ
തിൽ കാൽ പെരിഞ്ചെല്ലൂർ, തല ത്രിശ്ശിവപെരൂർ, വയറു തൃക്കളയൂർ— പിന്നെ തിരുനാവാ
യി, തൃപ്രങ്ങൊട്ടു— തിരുവനന്തപുരം— തൃച്ചമ്രം— തിരുവില‌്വാമല— ഗുരുവായൂർ— തിരുവഞ്ച
ക്കുളം— ആലത്തൂർ— മണ്ണൂർ— പൊലൂർ (പെരൂർ)— പന്നിയൂർ— പറവൂർ— (പ്പൂർ)— പെരുമനം (—
ണ്ണം)— തളിയിലും— തളിപ്പറമ്പു— കുഴിയൂർ— നെല്ലൂർ— ഐരാണിക്കര— (തിരു—) മണ്ണൂർ— പെ
രുമണ്ണൂർ— പന്തലൂർ— പന്നിയങ്കര— മരുതൂർ— മണ്ണിയൂർ— (കല്ലൂർ— തലക്കുളത്തൂർ‌— ചെ
ളങ്ങൂർ— തൃക്കട—) തൃക്കാരിയൂർ— കാഞ്ഞിരങ്ങാടു— കരിങ്കട— കൊടീശ്വരം— (ഉടുപ്പു— ശങ്ക
രനാരായണം— ഗൊകൎണ്ണം— —പിന്നെ ഭദ്രക്കാളിവട്ടങ്ങൾ കുന്നത്തും— കൊടിക്കുന്നത്തും-
പരക്കൽ— മഞ്ചെരി— വെട്ടത്തും— കൊട്ടയകത്തും— കൊടുങ്ങല്ലൂർ— കുറുങ്ങല്ലൂർ— ഇന്തിയ
നൂർ— പൊർകൊട്ടച്ചെരി— മാടായി— ചിറക്കൽ— നീലമ്പറ— നീലെശ്വരം— മടപ്പള്ളി— പു
തുപട്ടണം— പുത്തൂർ— കുഴല്ക്കുന്നത്തു— ചെറുകുന്നത്തു— കടലുണ്ടി— തിരുവളയാട്ട— എന്നിങ്ങി
നെ ഉള്ള കാവില്പാട്ടിൽ കെരളത്തിൽ വന്നു ഉലകിഴിഞ്ഞൊരു ഭഗവതിയും തമ്പുരാട്ടിമാ
രും ദെവൻമാരും വാണരുളും കാലം കെരളത്തിൽ വസിക്കും മാനുഷൎക്കു വരുന്ന അല്ലലും മഹാ
വ്യാധിയും ഒഴിച്ചു രക്ഷിച്ചുവരുന്നു— —ഒരൊ ബന്ധെന ശ്രീ മഹാദെവങ്കൽനിന്നുണ്ടായ മൂ
ൎത്തികൾ അയ്യപ്പൻ ഉച്ചമഹാകാളൻ (മാളൻ) അന്തിമഹാകാളൻ— മുണ്ടിയൻ— ബ്രഹ്മരാക്ഷ
സൻ— കരുവില്ലി— പൊട്ടൻ— ഭ്രാന്തൻ— പുള്ളിപുലിയൻ— കരുന്തിരുകണ്ടൻ— മലയുടവൻ— ദ
ണ്ഡൻ— കയറൻ— ഗുളികൻ— കുട്ടിച്ചാത്തൻ (ശാസ്താവ) ക്ഷെത്രപാലൻ—ചാമുണ്ഡി ഇങ്ങിനെ
ഉള്ള പരദെവതമാരും വനദെവതമാരും ഗണപന്മാരും ഭൂമിയിൽ നിറയപ്പെട്ടിരിക്കു
ന്നു പരശുരാമക്ഷെത്രത്തിങ്കൽ വസിക്കുകയും ചെയ്യുന്നു—

ഇങ്ങിനെ മാഹാരാജാവാകുന്ന കുന്നലകൊനാതിരി (൧൦൦൦൦)—വള്ളുവകൊനാതിരി—
(൧൦൦൦൦) പൊരളാതിരിര.— കൊലത്തിരിര.(൩൫൦൦൦൦)— കൊട്ടയകത്തു പുറവഴിരാജാവു (൭൨൦൦൦)
വെട്ടത്തുമന്നൻ (൫൦൦൦)— തിരുമലശ്ശെരി (൩൦൦൦)— പെരിമ്പടപ്പും— അയലൂർ— ശാൎക്കര (ചെറുക്കര)
— പറപ്പൂർരാജാവു (൩൦൦൦) പടിഞ്ഞാറ്റിടം— മാടത്തികീഴ— പെരൊത്ത— നെടുങ്ങനാടു— തെക്കും [ 56 ] കൂറു— വടക്കുങ്കൂറു— കക്കാടും— പുന്നത്തൂരും— ആയിനിക്കൂറും— മണക്കുളത്തും— വെങ്ങനാടും— ഒണനാടും
അമ്പലപ്പുഴ— ചെമ്പകച്ചെരി— പെരളൊത്തു—മുറിങ്ങനാടും— പൈയനാടും— കൊട്ടൂർ— ഇരിക്കാലിക്ക
ൽ— കുതിരവട്ടത്തുനായരും— എറനാട്ടുമെനൊൻ (൫൦൦൦)— പുഴവായിമുതുക്കുറു— മാണകമ്മൾ— പൂക്ക
ളയൂർനമ്പിയാർ— നാലാങ്കൂറുടയനായർ— മൂന്നാം കൂറുടയനായർ— അത്തിമണ്ണിലം— പറിച്ചാ
ത്തും പൊറ്റയും (പറച്ചാമ്പെറ്റ)— കുറിച്ചിയാത്തും (—ട്ടും)—പണ്ഡലനായർ— കൊഴിക്കൊട്ടുക
മ്മളും— ചെരങ്ങാടു— (ചെനങ്ങാടു)— തലച്ചെണ്ണനായർ— എറനാട്ടുനായർ— ആലിപറമ്പിൽ മെ
നൊൻ— തിട്ടത്തിങ്കൽ അടിയൊടി— മുരിക്കഞ്ചെരിന.—പെനായ്ക്കൊട്ടതലച്ചെണ്ണന.-— എ
റനാട്ടുകര എഴുമൂന്നും (മുത്തൊൽ?)— പതിനൊന്നു താവഴിയിൽ തിരുമുല്പാടന്മാരും— മങ്ങാട്ടച്ച
ൻ തിനയഞ്ചെരി ഇളയതു— തലയൂരിൽ മൂസ്സതു— കൊഴിക്കൊട്ടു കൊശയും— അഴിരാജാവാ
കുന്ന മമ്മാലിക്കടാവും — ഇങ്ങിനെ കൊലം തുടങ്ങി വെണാട്ടൊടിടയിലുള്ള രാജാക്കന്മാരും ഇ
ടപ്രഭുക്കന്മാരും തങ്ങടെ തങ്ങടെ രാജധൎമ്മാദികൾ രക്ഷിച്ചു പൊന്നിരിക്കുന്നു— മറ്റും പലപല പ
രപ്പും പരമാൎത്ഥവും പറവാൻ എത്രയും പണിയുണ്ട (അത്രെ).

ഇവ ഒക്കയും കലിയുഗത്തിങ്കൽ അല്പബുദ്ധികളായിരിക്കുന്ന മാനുഷൎക്ക വഴിപൊലെ
ഗ്രഹിപ്പാന്തക്കവണ്ണം തുഞ്ചത്തു രാമാനുജൻ ചൊന്ന കെരളനാടകം ഉപദെശമായി സംഗ്രഹി
ച്ചു— സാരന്മാർ അറിഞ്ഞുകൊൾ്കയും ചെയ്ക—

Mangalore Mifsion Refs 1843 [ 57 ] ശുചിപത്രിക

പക്കം വരി എഴുതിയതിന്ന പകരംഎഴുതെണ്ടു പക്കം വരി എഴുതിയതിന്ന പകരംഎഴുതെണ്ടു
മൂടി മുടി ൨൨ പരിപ്പാൻ പറിപ്പാൻ
൧൭ പുറപ്പെടിച്ചു പുറപ്പെടീച്ചു ൧൮ മൂന്ന മൂന്നാ
൨൩ മഞ്ചിശ്വരം മഞ്ചീശ്വരം ൨൩ കയരി കയറി
൧൪ കുറി കൂറി ൨൬ വൈദവ്യം വൈധവ്യം
൩൦ നമ്പിയാതി നമ്പിയാതിരി ൧൩ പീഠ പീഠം
൧൭ ആയ്യ ആൎയ്യ ൨൭ ൨൭ പരിയരത്ത പരിയാരത്ത
൧൯ നാട്ടുക്കാര നാട്ടുക്കരെ ൨൯ ൨൩−൨൪ നിക്കുന്നു നില്ക്കുന്നു
൨൨ യായവര യാവരെ ൩൦ മടക)കുറു മിടക)കുറ
൨൭ ദെശത്തൂ ദെശത്തു ൩൩ കൂക്കുന്ന കൂവുന്ന
മറൊ മറ്റെ ൧൫ ഞാനി ഞാന്നീ
൧൫ ഉണ്ടാക്കെണം ഉണ്ടാകെണം ൩൨ ഇന്നും എന്നും
൨൧ പൈയാ, വി പൈയാവി ൩൯ ആകാശം അവകാശം
നിരുപി നിരൂപി കൊലും കൊളും
൧൫ അനുഭത്തി അനുഭവത്തി ൨൪ വെണ്ടി പെണ്ടി
യാപുറ യാപുര ൪൦ കറി കരി
൧൦ ആദ്യം ആദ്യ ൪൧ ൧൯ എന്നുവ എന്നവ
൧൪ പറപ്പു പരപ്പു ൪൨ ൧൨ ചെയ്താവാറെ ചെയ്തവാറെ
൧൫ ചെരമാൻ കെ ചെരമാൻ—കെ ൨൦ കമ്പടി കമ്പവെടി
൨൧ മൂഷിക(കൂപ)രാജ്യം മൂഷികരാജ്യംകൂവള— ൨൧ പണ്ടാരം പണ്ടാരും
(കൂപ—കൂപ കൂപ) ൪൪ ൧൩ കാളഞ്ചി കാളാഞ്ചി
വിഴ്ത്തി വീഴ്ത്തി ൧൮ മൂന മൂന്ന
൧൦ ച്ചാരെ ച്ചാറെ ൪൫ വഴിപ്പാൻ വാഴിപ്പാൻ
൩൦ ബ ക്കൂ ബറക്കൂ ൪൭ യൊഗ്യം യൊഗ്യം യൊഗ്യം
പ്രമാണ്യം പ്രാമാണ്യം ൧൪ പിടിച്ചുവ പിടിച്ചവ
൧൬ വ്യപരിച്ച വ്യാപരിച്ച ൨൧ ദെവതമാറ ദെവതമാര
അവസ്ത അവസ്ഥ ഇങ്ങി
നെപലവിട
ത്തും}
൩൧ മറൊ മറ്റെ
൧൬ നിരുത്തി നിറുത്തി ൩൨ പാണ്ടു പണ്ടു
൧൭ രക്ഷപുരുഷ രക്ഷാപുരുഷ ൪൮ നാടു നടു
൨൯ കൊയ്മായി കൊയ്മയായി ൪൯ വെണാറ്റിൻ വെണാട്ടിൻ
൧൯ പ്രൌഢാഞ്ച പ്രൌഢാശ്ച ൫൧ ൨൫ യുടവൻ യുടയവൻ
൧൪ ചന്തന ചന്ദന ൨൭ ഗണപാന്മ ഗണപന്മ
൩൨ വാശി വാസി ൫൨ കുറു കൂറു
൨൧ മാഹാ മഹാ—ഇങ്ങിനെപല
വിടത്തും—}
"https://ml.wikisource.org/w/index.php?title=കെരളൊല്പത്തി_(1843)&oldid=210916" എന്ന താളിൽനിന്ന് ശേഖരിച്ചത്