താൾ:CiXIV125a.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

തിന്നു ദ്രവ്യം ഇല്ല” എന്ന കെട്ടവാറെ„ അതിന്നെതും വെണ്ടതില്ല കടം വാങ്ങിചെയ്തുകൊള്ളു
മ്പൊൾ നിനയാത്ത (നെരം) മുതൽ തനിക്കുണ്ടായ്വരും പിന്നെ കണക്ക എഴുതി ചിലവിട്ടു കൊൾ്ക—
നിത്യദാനവും, വയറു വഴികയും, സ്വൎണ്ണലെപനവും ചെയ്തിരിക്ക— എന്നാൽ ശ്രീ നില്ക്കും— ശ്രീ
മദം എറിവരികിൽ ശ്രീ വിളിപ്പിക്കാം, മുന്നിൽ തളിപ്പിക്കാം എച്ചിൽ പാത്രത്തിൽ” എന്നി
ങ്ങിനെ സ്വരൂപമൎയ്യാദികളും കല്പിച്ചു അനുഗ്രഹിച്ചു മഹാസന്യാസി— —അക്കാലം വിശ്വാ
സത്തൊട അങ്ങിനെ ചെയ്തു തുടങ്ങി— അന്നീവന്നവൻ (ചൊനകൻ) വളരെ പൊന്നും കൊ
ടുത്തു ൟ സ്വരൂപത്തിങ്കൽ വിസ്വാസത്തൊട വീടെടുത്തു— അവിടെ ഇരിക്കും കാലം കൎക്കടക
വ്യാഴം കുമ്പമാസത്തിൽ ഉണ്ടല്ലൊ മഹാമകം— അന്നാൾ തിരുനാവായി പെരാറ്റിൽ തീ
ൎത്ഥം— അവിടെ ൟ കെരളത്തിങ്കൽ ചൊവരകൂറ്റിലുള്ള രാജാക്കന്മാൎക്ക നിലപാടും സ്ഥാ
നമാനങ്ങളുമുണ്ടല്ലൊ— അതിനെ കാണ്മാൻ കൊയ പുറപ്പെട്ടു രാജാവിനെ കെൾ്പിച്ചു മഹാ
മകവും കണ്ടു വരികയും ചെയ്തു—„ എങ്ങിനെ” എന്നവാറെ„ ൟ മാഹാമകത്തിന്നു ദിവ്യതീ
ൎത്ഥം ഒഴുകുക എന്നിയെ മറ്റെന്തെല്ലാം അലങ്കാരം ഉള്ളു” എന്നരുളിചെയ്തവാറെ—„
അവിടെ ഉള്ള അലങ്കാരാധികൾ ഒക്കവെ അറിയിച്ചു എന്നല്ല— ൟ സ്ഥലങ്ങൾ ഒക്കവെ ന
മ്മുടെ സ്വരൂപത്തിങ്കൽ അത്രെ വിധി ആകുന്നത്” എന്നുണൎത്തിച്ചവാറെ അരുളിചെയ്തു മഹാ
രാജാവ—„ അതിന്നു നമ്മാൽ കൎത്തവ്യമില്ല” എന്നു കെട്ടാവാറെ പറഞ്ഞു— ൟ സ്ഥാനം ഇങ്ങു
വെണം എന്നു വരികിൽ അടിയെൻ പിടിച്ചടക്കി തരുന്നുണ്ടു” എന്നു കെട്ടുവാറെ പൂന്തുറക്കൊ
ൻ—„ എങ്കിൽ നിന്നെ വലത്തു ഭാഗത്തു നിൎത്തിടുന്നുണ്ടു” എന്നു കെട്ടപ്പൊൾ— അവൻ കടലൂ
ടെയും മറ്റുള്ളവർ കരയൂടെയും തെക്കൊട്ടെക്ക പടകൂടി ജയിച്ചു, ഓരൊരൊ നാടും നഗര
ങ്ങളും ഗ്രാമങ്ങളും ക്ഷെത്രങ്ങളും അടക്കികൊണ്ടു, വ്യാഴവട്ടം തികയും പൊഴെക്ക തിരുനാ
വായിൽ എത്തി ഇരിക്കുന്നു (ആസ്ഥാനങ്ങളും അടക്കി)— അവനന്നുമികവിനാലെ കമ്പ
ടിയും കല്പലയും (കപ്പലൊട്ടവും?) തീൎത്തു പണ്ടാരും കണ്ടിട്ടില്ലാത്ത വിശെഷം എന്നെക്കും കുറവു
വരാതെ ഇരിപ്പാൻ മുതലും വെച്ചു— അങ്ങു„ കൊഴിക്കൊട്ട കൊയ” എന്നു പെരും വിളിച്ചു—
അനെകം സ്ഥാനങ്ങളും കൊടുത്തു വലഭാഗത്തു നിൎത്തുകയും ചെയ്തു— അതുപൊലെ പ്രതിയൊഗി
ഇല്ല എന്നു ശംഖും കുടയും പിടിച്ചു ശാന്തസ്വാമിയെ അരികെ നിൎത്തിക്കുന്നു— — അന്നു ചൊ
വരകൂറ്റിൽ ഉള്ള സ്ഥാനം പന്നിയൂർകൂറ്റിലെ അടങ്ങി ഇരിക്കുന്നു— ആ പരിഭവത്തിന്നു
അന്ന തുടങ്ങി തിരുമാനംകുന്നത്ത ഭഗവതിയുടെ ആജ്ഞയാലെ ഇന്നും (അങ്കപൊരുണ്ടാ
യി) മരിക്കുന്നു ആൎങ്ങൊട്ടൂർ (ആറങ്ങൊട്ടു) സ്വരൂപത്തിലുള്ള ചെകവർ എന്നറിക— അന്നു
പത്തു കുറയ ൪൦൦ തണ്ടും, ൧൨൦൦ (നെടിയ) കുടയും, കൊടുത്തിട്ടുണ്ടു— ആൎങ്ങൊട്ടൂർ സ്വരൂപത്തി
ലെ മെല്ക്കൊയ്മ വിട്ടു നെടിയിരിപ്പു സ്വരൂപത്തിലെക്കടങ്ങി ഇരിക്കുന്നു— അന്നു തുടങ്ങി അ
വൎക്ക രാത്തെണ്ടലും മറ്റെയവൎക്ക പകൽ തെണ്ടലും ആയ്വന്നു— ഓരൊരൊ നാടും നഗരവും
പിടിച്ചടക്കിതുടങ്ങി— അന്നീ സ്വരൂപത്തിങ്കൽ എല്ക്കും മാറ്റാനില്ലാതെ ആയി]

{വെള്ളപ്പനാട്ടുകരെ പ്രവൃത്തിക്കായ്ക്കൊണ്ട തറക്കൽ ഇട്ടുണ്ണിരാമവാരി ചുന്നക്കാടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/46&oldid=186964" എന്ന താളിൽനിന്ന് ശേഖരിച്ചത്