Jump to content

താൾ:CiXIV125a.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ളും കല്പിച്ചു- ൧൨ ആൾ്ക്ക മന്ത്രൊപദെശവും ചെയ്തു- (അതാകുന്നതു: മുമ്പിനാൽ പെരുഞ്ചെല്ലൂർ ഗ്രാ
മത്തിൽ "അടികച്ചെരി" "കാളകാട്ട" അങ്ങിനെ രണ്ടാൾ കല്പിച്ചു- മലയിൽ നിന്നു വരുന്ന ദുൎദ്ദെവ
തകളെ തടുപ്പാൻ ദുൎമ്മന്ത്രം സെവിച്ചു ദുൎദ്ദെവതകളെ തടത്തു നിൎത്തുക എന്നും ആപല്കാലത്തിങ്ക
ൽ ഭദ്രനെ സെവിച്ച ആപത്തുകളെ നീക്കുക എന്നും അരുളി ചെയ്തു- ബ്രാഹ്മണരുടെ കൎമ്മങ്ങൾക്ക
വൈകല്യമുണ്ടെന്നു കണ്ടു രണ്ടാമത കാളകാട്ടിന്ന കല്പിച്ചിതു- സമുദ്രതീരത്തിങ്കന്നുവരും ജലദെ
വതകളെ തടത്തു നിൎത്തുവാൻ സന്മന്ത്രങ്ങളെ സെവിച്ചു സൽകൎമ്മമൂൎത്തിയെ പ്രസാദിപ്പിച്ചു ആ
പല്കാലത്തിങ്കൽ ദുൎഗ്ഗയെ സെവിച്ചാൽ ആപത്തു നീങ്ങും എന്നുമരുളി ചെയ്തു- പിന്നെ കരിക്കാട്ടു ഗ്രാ
മത്തിൽ "കാണിയൊട കാട്ടു-മാടം- ഇങ്ങിനെ രണ്ടാൾ്ക്കും ദുൎമ്മന്ത്രവും സന്മന്ത്രവും" കല്പിച്ചു കൊടുത്തു- പി
ന്നെ ആലത്തൂർ ഗ്രാമത്തിൽ "കക്കാടു. കുഴിമന" ഇങ്ങിനെ രണ്ടാളൊടും ദുൎമ്മന്ത്രം കൊണ്ടും സന്മന്ത്രം
കൊണ്ടും ജയിച്ചൊളുക എന്ന കല്പിച്ചു- പിന്നെ ചൊവരത്തിൽ പുതുക്കൊട്ട, പുതുമന" എന്നവരെ
യും- പെരുമനഗ്രാമത്തിൽ കല്ലകാടു, കക്കാട്ടുകൊളം" എന്നിരിവരെയും- ഇരിങ്ങാടിക്കുടെ ഗ്രാ
മത്തിങ്കൽ "ചുണ്ടക്കാടു, മൂത്തെമന" ഇങ്ങിനെ രണ്ടാളെയും കല്പിച്ചു- മലയിൽനിന്നു വരുന്ന ദു
ൎദ്ദെവതകളെ തടുത്തു നിൎത്തുവാൻ ആറാളെ ദുൎമ്മന്ത്രമൂർത്തിയെ സെവിപ്പാനും സമുദ്രത്തിങ്കന്നു
വരുന്ന ദെവതകളെ തടുത്തു നിൎത്തുവാൻ ആറാളെ സന്മന്ത്രമൂൎത്തിയെ സെവിപ്പാനും ആക്കി. ഇ
ങ്ങിനെ ഉത്തമത്തിലും മദ്ധ്യമത്തിലും പന്ത്രണ്ടാളുകളെ കെരളത്തിൽ സമ്പ്രദായികൾ എന്നു ക
ല്പിച്ചു)--അതിന്റെ ശെഷം ശ്രീപ.ര. അരുളി ചെയ്തു, "എന്റെ വീരഹത്യാദൊഷം ആ
ർ കൈ എല്ക്കുന്നു" എന്നതു കെട്ടു, ഭരദ്വാജഗൊത്രത്തിൽ ചിലർ വീരഹത്യാദൊഷം കൈ
എല്പൂതുഞ്ചെയ്തു- അവർ രാവണനാട്ടുക്കാര ഗ്രാമത്തിലുള്ളവർ- ഊരിലെ പരിഷ എന്നു
പെരുമിട്ടു "നിങ്ങൾക്ക ഒരീശ്വരൻ പ്രധാനമായ്വരെണമല്ലെ അതിന്നു സുബ്രഹ്മണ്യനെ സെവിച്ചു
കൊൾ്ക എന്നാൽ നിങ്ങൾ്ക്കുണ്ടാകുന്ന അല്ലലും മഹാവ്യാധിയും നീങ്ങി, ഐശ്വൎയ്യവും വംശവും വ
ളരെ വൎദ്ധിച്ചിരിക്കും വാളിന്നു നമ്പിയായവരെ വിശെഷിച്ചും സെവിച്ചു കൊൾ്ക" എന്നരുളി
ചെയ്തു വളരെ വസ്തുവും കൊടുത്തു-- (ഇക്കെരളത്തിൽ എല്ലാവരും മാതൃപാരമ്പൎയ്യം
അനുസരിക്കെണം, എനിക്കും മാതൃപ്രീതി ഉള്ളൂ എന്ന ൬൪ലിലുള്ളവരൊട കല്പിച്ചപ്പോൾ എ
ല്ലാവൎക്കും മനഃപീഡ വളരെ ഉണ്ടായി എന്നാറെ, പൈയനൂർ ഗ്രാമത്തിലുള്ളവർ നിരൂപ്പിച്ചു
പരശുരാമൻ അരുളിച്ചെയ്ത പൊലെ അനുസരിക്കെണം എന്നു നിശ്ചയിച്ചു മാതൃപാരാ
മ്പൎയ്യം അനുസരിക്കയും ചെയ്തു. ചില ഗ്രാമത്തിങ്കന്നു കൂട അനുസരിക്കെണം എന്നു കല്പിച്ചു-
അതിന്റെ ശെഷം ആരും അനുസരിച്ചില്ല-- പിന്നെ പരദെശത്തുനിന്നുപല വകയിലുള്ള
ശൂദ്രരെ വരുത്തി. അവരെക്കൊണ്ടും മാതൃപാരമ്പൎയ്യം വഴി പോലെ അനുസരിപ്പിച്ചു അവർ
൬൪ ഗ്രാമത്തിന്നും അകമ്പടി നടക്കെണം എന്നും അവൎക്ക രക്ഷ ബ്രാഹ്മണർ തന്നെ എന്നും
കല്പിച്ചു).

ഇങ്ങിനെ ശ്രീ പ.ര. കൎമ്മഭൂമി മലയാളം ഉണ്ടാക്കി ൬൪ ഗ്രാമത്തിൽ ബ്രാഹ്മണൎക്ക ഉദക
ദാനം ചെയ്തു- മുമ്പിൽ ൬൪ ഗ്രാമത്തിന്നും ഒരുമിച്ചു പൂവും നീരും കൊടുത്തതു അനുഭവിപ്പാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/8&oldid=186914" എന്ന താളിൽനിന്ന് ശേഖരിച്ചത്