താൾ:CiXIV125a.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪

തക്കവണ്ണം ഊരിന്നും ഗ്രാമത്തിന്നും മറ്റും പല പ്രഭുക്കന്മാരും എത്തി തിരുവളയനാട്ടമ്മയെ എഴുന്നെ
ള്ളിച്ചു„ ബ്രഹ്മൻ വിഷ്ണു മഹെശ്വരൻ” എന്നു കല്പിച്ചു, പൊൻ വിളക്കും നിറപറയും വെച്ചു,
നിലമണിഞ്ഞു, വിതാനിച്ചു, പള്ളിമാറടി എഴുന്നെള്ളിച്ചു, ചെരമാൻ വാളും പിടിച്ചു, സിംഹാ
സനത്തിന്മെൽ വെള്ളയും കരിമ്പടവും വിരിച്ചു, വീരചങ്ങലയും ധരിച്ചു, തിരുമുടിവട്ടം കെട്ടി,
അഴലൂർ (അയലൂർ) ശാൎക്കര രണ്ടു വഴിയിൽ മൂവാറു (൧൮) സംഘവും കൂടി എത്തി—„ ചെരമാ
ന്നാടു ൧൬൦ വഴിനാട്ടിലും കൊയ്മസ്ഥാനം നടത്തി, പശുബ്രാഹ്മണരെയും ദെവന്മാരെയും രക്ഷി
ച്ചു, പെണ്ണുംപിള്ളയും ആനന്ദിപ്പിച്ചു, വഴിപിഴ തീൎത്തു, മാഹാ രാജാവായിരുന്നു വാഴുക”— എന്നു ക
ല്പിച്ചു— ബ്രാഹ്മണരും വെട്ടത്തു കൊവിലും തിനയഞ്ചെരി ഇളയതും, ആഴുവാഞ്ചെരി തമ്പ്രാക്ക
ളും കൂടി തിരുമുടി പഴയരി ചാൎത്തി, ധൎമ്മഗുണത്തു പണിക്കർ ഉടവാൾ അണച്ചു പണ്ഡാരഭൂമുഖത്തി
രുന്നരുളി, ൫൦൦൦ നായർ പ്രഭുകൎത്താവു തൊഴുതു ചെകിച്ചു. പിന്നെ ൧൦൦൦൦ത്തിന്റെ ചെകവു
കഴിഞ്ഞു— നല്ല നെരം കൊണ്ടു കൊഴിക്കൊട്ടെക്ക എഴുന്നെള്ളുമ്പൊൾ ൧൮ വാദ്യവും അടിപ്പി
ച്ചു. മുത്തുകുടയും (വെങ്കൊറ്റകുട) രത്നതഴയും പിടിപ്പിച്ചു, പള്ളിതണ്ടിന്മെൽ ഇരുന്നളി, വെ
ള്ളികാളഞ്ചിയും പൊന്നിൻ കാളഞ്ചിയും പിടിപ്പിച്ചു പൊന്നും വെള്ളിയും കെട്ടിയ പലിശക്കാ
രെകൊണ്ട അകമ്പടി തട്ടുംതട്ടിച്ചു, നടവെടിവെപ്പിച്ചു കൈത്തൊക്കിൻ പുരുഷാരത്തൊ
ടും കൂടി പന്നിയങ്കര എഴുന്നെള്ളി ദുൎഗ്ഗാദെവി തൃക്കൺ പാൎത്തു— ൫൦൦൦ പ്രഭുകൎത്താവും, കൊഴി
ക്കൊട്ട തലച്ചെണ്ണൊരും, കൊശയും, കാതിയാരും, തണ്ടിന്മെൽ അകമ്പടി നടന്നു, ൧൦൦൦൦ ത്തി
ൽ മുപ്പത്തരണ്ടിലുള്ളവർ കച്ചയും തലയിൽ കെട്ടുംകെട്ടി, ൧൦൦൦൦ ലൊകരും കൂടി കല്ലായ്ക്കൽ ചെന്നു
„ മുമ്പിൽ മാറ്റാൽ” എന്നു കല്പിച്ചു, മൂനാം ചുവട്ടിൽ കളിച്ചു, വഴക്കം ചെയ്തു, അകമ്പടി നടന്നു-
പൂവാട വിരിച്ചു, കാൽനട എഴുന്നെള്ളി ആയമ്പാടി കൊവിലകം പുക്കു അമ്മ വന്ദിച്ചു തിരുമു
ടി പഴയരി ചാൎത്തി, അനുഗ്രഹവും കൊണ്ടു, തളിയിൽ ഭഗവാനെ തൃക്കൺ പാൎത്തു തിരുവളയനാ
ട്ടും പരക്കലും എഴുന്നെള്ളി— ഓശവെടിയും വെപ്പിച്ചു വെരൻ വിലാക്കീഴ ൧൦൦൦൦ത്തിന്റെ
കൂട്ടം വിരുന്നുസ്ഥാനവും മാനവും മെനിയും പറഞ്ഞു പഴമയും പറഞ്ഞു സ്വരൂപത്തിലെ പട്ടൊ
ലെക്കും പഴനടെക്കും പഴയ മുനിമാർ വചനത്തിന്നും മറിവും പിഴയും വരാതെ കണ്ടു) അനുവാ
ദം കൊടുപ്പിച്ചു ശിലവിന്നും (നാളും കൊളും അതിന്നും പണയം പിടിപ്പാൻ അറയും തുറയും)
കല്പിച്ചു— പുരുഷാരപ്പാടും മുമ്പിൽ കല്പിച്ച ൟശ്വര സെവകളും കഴിപ്പിച്ചു— ഭട്ടത്തിരിമാൎക്ക
കിഴിവെച്ചു നമസ്കരിച്ചു അനുഗ്രഹവും വാങ്ങി നാടും നഗരവും, തുറയും കച്ചൊടവും, തെളിയി
പ്പിച്ചു, വെളാത്ത പെണ്ണിനെ വെൾ്വീച്ചു ഉപനയിക്കാത്ത ഉണ്ണിയെ ഉപനയിപ്പിച്ചു, ക്ഷെത്രങ്ങളും
കാവുകളും ഓട്ടുപൊളി തീൎത്തു കലശം കഴിപ്പിച്ചു മുതലും വെച്ചു ആളെയും കല്പിച്ചു, ബ്ര?ൎക്ക കൎമ്മം
കഴിപ്പാൻ മുതലില്ലാത്തവൎക്ക മുതലും ദാനം ചെയ്തു— നാടുകളെ വഴിപൊലെ രക്ഷിപ്പാൻ അവി
ടവിടെ ആളുകളെയും കല്പിച്ചു മുതലും വെച്ചു— മങ്ങാട്ടച്ചൻ, ഇളയതു പണിക്കരും തിരുവുള്ള
കാൎയ്യക്കാരും കൂടി സ്വരൂപകാൎയ്യം വിചാരിച്ചിരിക്കും കാലം മഹാമകം വന്നണഞ്ഞു മഹാമക
വെല കഴിപ്പാനായികൊണ്ടു തിരുനാവായ്ക്കെഴുന്നെള്ളി ഇരിക്കുന്നു മാഹാരാജാവായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/48&oldid=186967" എന്ന താളിൽനിന്ന് ശേഖരിച്ചത്