താൾ:CiXIV125a.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

[നീരാട്ടുക്കുളിക്ക എഴുന്നെള്ളുംപൊൾ ആയിരംനായർ കൊട്ട വളഞ്ഞ പ്രകാരം അറിഞ്ഞിട്ട വെ
ഗെന കൊട്ടെക്കുള്ളിൽ എഴുന്നെള്ളി മെനൊക്കിയെയും ചാലപുറത്ത നായകിയെയും തിരുമു
മ്പിൽ വരുത്തി നിങ്ങൾ ഇരിവരും മുമ്പിനാൽ പറഞ്ഞ സത്യം തന്നെ എന്നു നമുക്ക വഴിപൊലെ ബൊ
ധിക്കയും ചെയ്തു മരിക്കയൊ രാജ്യം ഒഴിഞ്ഞു പൊകയൊ വെണ്ടു എന്നു നിങ്ങൾ വിചാരിച്ചു പറയെ
ണം എന്നരുളിചെയ്താറെ— യുദ്ധം ചെയ്തു രാജാവമരിക്കുമ്പൊൾ ഞങ്ങൾ കൂട മരിക്കെണ്ടിവ
രും എന്നു കല്പിച്ചു മാനവിക്രമന്മാരൊട യുദ്ധം ചെയ്തു ജയിപ്പാൻ പണിയാകുന്നതു അതുകൊണ്ടു രാ
ജ്യം ഒഴിഞ്ഞു പൊകുന്നത നല്ലതാകുന്നു എന്നുണൎത്തിച്ചാറെ— നമ്മുടെ ലൊകരെ കൂട്ടിവരുത്തി
യുദ്ധം ചെയ്യിച്ചു നില്ക്കുകയും വെണം അപ്പൊൾ ഞാൻ വെഷം മാറി പൊയ്ക്കൊള്ളുന്നതുമുണ്ടു— അ
പ്രകാരം ചെയ്തു പൊറളാതിരി കൊട്ട ഒഴിഞ്ഞു പൊകയും ചെയ്തു]—

{പൊറളാതിരി രാജ്യഭ്രഷ്ടനായി യുദ്ധത്തിൽ തൊറ്റു പുറപ്പെട്ടു ചെന്നു ആ സ്വരുപത്തിങ്ക
ൽ വിശ്വസിച്ചിട്ടുള്ള കൊലത്തിരിയെ കണ്ടാറെ മുഖ്യസ്ഥാനത്തിന്നു മുക്കാതം നാടും ൩൦൦൦ നായരെ
യും കൊടുത്തു നാട്ടടി എന്ന (അടിയൊടി) പെർ കൊടുത്തിരുത്തുകയും ചെയ്തു— ആ വംശമത്രെ കടു
ത്തനാട്ട തമ്പുരാനാകുന്നതു— കുറുമ്പിയാതിരി രാജാവുടെ സംവാദത്താൽ കൊലത്തിരികൊടു
ത്തിരിക്കുന്നു പൊറളാതിരി രാജാവിന്നു കടത്തനാടു മുക്കാതം വഴിനാടും പുതിയ കൊയിലക
ത്തു വാഴുന്നൊലും, ഇളങ്കുളം കുറുപ്പും, തൊട്ടത്തിൽ നമ്പിയാരും, നാരങ്ങൊളി നമ്പിയാരും, പൊ
ൎക്കാട്ടുശ്ശെരി നമ്പിയാരും, ചെമ്പറ്റകുറുപ്പും, ൩൦൦൦ നായരും, കാവിൽ ഭഗവതിയും— ഇങ്ങിനെ ക
വിയടക്കം–}

അങ്ങിനെ അടക്കം ചെയ്തതിന്റെ ശെഷം താമൂതിരിപാട്ടിലെ വലിയതമ്പുരാൻ മെ
നൊക്കി എറനാട്ട വാഴ്ചയാക്കി പാതി കൊയ്മയും ൫൦൦൦ നായരെയും കല്പിച്ചു—„ പൊറളാതിരിയു
ടെ കൊയ്മ നടത്തി കൊൾ്ക വെണ്ടും” എന്നു പ്രഭാകരകൂറ്റിൽ കിഴിന്നിയാരെ (കീഴുന്നീർ മെനൊ
ക്കിയെ?) കൈ പിടിച്ചു—„ ഒള്ളൂർ, പൊലൂർ, തലകൊല്ലത്തൂർ, ചെളന്നൂർ എന്നിങ്ങിനെ ൪ മുക്കാ
ല്വട്ടം ക്ഷെത്രത്തിങ്കൽ ദെവനെയും ദെവസ്വവും രക്ഷിച്ചു കിഴിന്നിയാൎക്ക സംബന്ധമുള്ള
ഇല്ലങ്ങളും ഭവനങ്ങളും പരിപാലിച്ചു, ശെഷം ഒന്നിന്നു പാതിഒളം ഇടവാഴ്ചകൂറായി നടത്തി കൊ
ള്ളൂ—” എന്നു കല്പിച്ചു„ എറനാട്ടുമെനൊനെന്നു” തിരുനാവൊഴിഞ്ഞുമിരിക്കുന്നു കുന്നലകൊനാ
തിരി രാജാവു— — നായകിയാൎക്ക വാഴ്ചസ്ഥാനങ്ങളും„ കൊഴിക്കൊട്ട തലച്ചെണ്ണൊർ” എന്നു
പെരും കല്പിച്ചു വാളും പുടവയും കൊടുക്കയും ചെയ്തു— —ശെഷം വടക്കും പുറത്ത ലൊകർ ഇണക്കം
ചെയ്യാതെ പൊർ തിരിഞ്ഞു നിന്നു„ നാട്ടിൽ ൟകൊയ്മ നടത്തി എങ്കിൽ നമ്മുടെ പെണ്ണുംപിള്ളക്കും അ
ടുക്കും ആചാരവും നീതിയിൻ നിലയും എറക്കുറവു വന്നുവൊ” എന്നു ചൊല്ലിയ നെരം—„ നാട്ടി
ൽ വഴിപിഴ വന്നു പൊകാതെ കൊയ്മ നടത്തുവാൻ തളിയിൽ ദെവൻ എന്നു കല്പിച്ചു ദെവനെ
സമക്ഷത്തിറക്കി കൊവിൽ ഇരുത്തൂ” തലച്ചെണ്ണൊർ എന്ന കല്പിച്ചു—”നാട്ടിൽ വഴിപിഴെക്ക
വരും മുതൽ തളിയിൽ ദെവന്നു നെയ്യമൃതം മുട്ടാതെ കഴിച്ചു കൊള്ളു” എന്നു കല്പിച്ചു
ലൊകരെയും ബൊധിപ്പിച്ചു കാരണരെ കല്പിക്കയും ചെയ്തു— —ശെഷം ൧൦൦൦൦വും രാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/42&oldid=186959" എന്ന താളിൽനിന്ന് ശേഖരിച്ചത്