Jump to content

താൾ:CiXIV125a.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

യിരിക്കുന്നവരെ കണ്ടു സന്തൊഷിച്ചു അന്യൊന്യം കീഴിൽ കഴിഞ്ഞ വൃത്താന്തങ്ങൾ എപ്പെർപെ
ട്ടതും പറഞ്ഞു പൊറളാതിരിയെ ഒഴിപ്പിപ്പാൻ പ്രയത്നം ചെയ്യുന്നതിന്ന ഞങ്ങൾ വിപരീതമായ്വ
രിക ഇല്ല എന്നും പറഞ്ഞാറെ– നമ്മുടെ സ്ഥാനവും നിങ്ങളെ സ്ഥാനവും ഒരു പൊലെ ആക്കി വെ
ച്ചെക്കുന്നുണ്ടു എന്നു സമയം ചെയ്തു— പിന്നെ പൊറളാതിരിക്ക ഇഷ്ടനായി കാൎയ്യക്കാരനായി
രിക്കുന്നമെനൊക്കിയെ കൂട്ടികൊണ്ടു വിചാരിച്ചു യുദ്ധം ചെയ്യാതെ പൊറളാതിരിയെ പി
ഴുക്കി അന്നാടു കടത്തിയാക്കി പൊലനാടു സ്വാധീനമാക്കി തന്നാൽ ഞങ്ങൾക്ക ൟ രാജ്യം ഉള്ളെ
ന്നും എറക്കുറവില്ലാതെ സ്ഥാനങ്ങൾ കൂട്ടി തരുന്നതിനെ സമയം ചെയ്താൽ ഒഴിപ്പിക്കെ
ണ്ടുന്ന പ്രകാരവും പറഞ്ഞാറെ— മെനൊക്കിയൊട ഇളമയാക്കിയെക്കുന്നുണ്ട(൨ കൂറായെറ
നാടവാഴിയായി പാതി കൊയ്മസ്ഥാനവും നാടും ലൊകരെയും തന്നെക്കുന്നുണ്ടു) എന്നു സമയം ചെ
യ്തു]— നാലർ കാൎയ്യക്കാർ (൧ അച്ചനും ൨ ഇളയതും ൩ പണിക്കരും ൪ പാറനമ്പിയും) കൂടി നിരൂ
പിച്ചു (നായികിയായിരിക്കുന്ന ചാലപ്പുറത്തമ്മ‌‌‌) നാലകത്തൂട്ടമ്മയെ കണ്ടു (ഇങ്ങു ബന്ധുവായി
നിന്നുകൊണ്ടു‌‌) കൊട്ട പിടിപ്പാന്തക്കവണ്ണം ഒരുപായം ഉണ്ടാക്കി (ഒരുപദെശം‌) തരെണം എന്നാ
ൽ ൪ ആനയും ൪൦൦൦൦ പണവും തന്നെക്കുന്നുണ്ടു (അതു തന്നെയല്ല കൊട്ടവാതിൽ തുറന്നുതന്നു
എന്നു വരികിൽ ൪ വീട്ടിൽ അമ്മസ്ഥാനവും തന്നു നാലാം കൂറാക്കി വാഴിച്ചെക്കുന്നതുമുണ്ടു) എ
ന്നു സമയം ചെയ്തു സമ്മതിച്ചു ചെന്നതിന്റെ ശെഷം— (പൊറളാതിരിജ്യെഷ്ഠനെ കാണ്മാൻ അന
ന്തരവരായിട്ടുള്ള തമ്പുരാക്കന്മാരെയും തമ്പുരാട്ടിമാരെയും കൊലത്തുനാട്ടിലെക്ക എഴുന്നെള്ളി
ച്ചു താൻ പൊലൂരെ കൊട്ടയിൽ ഇരിപ്പൂതും ചെയ്തു— അപ്രകാരം കൊഴിക്കൊട്ടെക്ക എഴുതി അയ
ച്ചാറെ, മാനവിക്രമന്മാരും മറ്റും എല്ലാവരും ശ്രമിച്ചു പുലൎകാലെ പൊറളാതിരി ഉലപ്പെണ്ണചാ
ൎത്തി മറക്കുളങ്ങരെക്ക എഴുന്നെള്ളിയ നെരം കൊട്ട വാതിൽ തുറന്നു കൊടുത്തു (നെടിയിരിപ്പു) കൊ
ട്ടെക്കകത്തു കടന്നിരുന്നു മൂന്നു (കുറ്റി) വെടിയും വെപ്പിച്ചു— വെടി കെട്ടാറെ„ ചതിച്ചിതൊ”
എന്നൊന്നു പൊറളാതിരി രാജാവരുളിചെയ്തു നീരാട്ടുകുളി കഴിയാതെ കണ്ടു കൊലടി (കൊ
ലൊടി) കൊവിലെക്ക എഴുന്നെള്ളുകയും ചെയ്തു— അവിടുന്നു നീരാട്ടുക്കുളി കഴിഞ്ഞു കായ
ക്കഞ്ഞി അമറെത്തും (അമൃതം) കഴിഞ്ഞ കീഴലൂരും കുരുമ്പട്ടൂരും ഉള്ള ലൊകരെ വരുത്തി അ
രുളിചെയ്തു—„പോലൂരും ചെറുപറ്റയും (പൊറ്റയും) ആൺപെറാതെ (പിറക്കാതെ) ഇരിക്ക
ട്ടെ ആൺ പിറന്നു എങ്കിലും ഉചിതം നടത്താതെ ഇരിക്കട്ടെ— നമ്മുടെ നാട്ടിൽ പുരമെല്പുരയും
പിരിയൻ വളയും വീരാളിപട്ടുടുക്കയും പൊത്തു (കൂട്ടി) ഉഴുകയും (കറക്കയും) അരുത— നിങ്ങ
ൾ എനിക്ക തുണയായി നില്ക്കയും വെണം (തുണയായിരിക്കട്ടെ) നാട്ടിൽ ശിക്ഷാരക്ഷയ്ക്ക
(ചൈതന്യത്തിന്നു) എറക്കുറവു കുടാതെ (വന്നു പൊകാതെ) ഇരിക്ക എന്നാൽ നിങ്ങൾക്ക ഒരു-
താഴ്ചയും വീഴ്ചയും വരാതെ കണ്ണിന്നും കൈക്കും മുമ്പു (മുൻകൈസ്ഥാനവും അവകാശം നാട്ടി
ൽ നിങ്ങൾ്ക്കായി) ഇരിക്കട്ടെ—” എന്നു പൊരളാതിരി രാജാവ അനുഗ്രഹിച്ചരുളിചെയ്തു (അങ്ങി
നെ തന്നെ ഉണൎത്തിപ്പൂതും ചെയ്തു അകമ്പടി നടന്നു തുറശ്ശെരി കടത്തി വിട്ടു വണങ്ങി പൊന്നു
കീഴലുർ നായന്മാർ എന്നു കെട്ടിരിക്കുന്നു) തുറശ്ശെരികടന്നെഴുന്നെള്ളുകയും ചെയ്തു— —


൧൦

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/41&oldid=186957" എന്ന താളിൽനിന്ന് ശേഖരിച്ചത്