Jump to content

താൾ:CiXIV125a.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൨

കൂറു— വടക്കുങ്കൂറു— കക്കാടും— പുന്നത്തൂരും— ആയിനിക്കൂറും— മണക്കുളത്തും— വെങ്ങനാടും— ഒണനാടും
അമ്പലപ്പുഴ— ചെമ്പകച്ചെരി— പെരളൊത്തു—മുറിങ്ങനാടും— പൈയനാടും— കൊട്ടൂർ— ഇരിക്കാലിക്ക
ൽ— കുതിരവട്ടത്തുനായരും— എറനാട്ടുമെനൊൻ (൫൦൦൦)— പുഴവായിമുതുക്കുറു— മാണകമ്മൾ— പൂക്ക
ളയൂർനമ്പിയാർ— നാലാങ്കൂറുടയനായർ— മൂന്നാം കൂറുടയനായർ— അത്തിമണ്ണിലം— പറിച്ചാ
ത്തും പൊറ്റയും (പറച്ചാമ്പെറ്റ)— കുറിച്ചിയാത്തും (—ട്ടും)—പണ്ഡലനായർ— കൊഴിക്കൊട്ടുക
മ്മളും— ചെരങ്ങാടു— (ചെനങ്ങാടു)— തലച്ചെണ്ണനായർ— എറനാട്ടുനായർ— ആലിപറമ്പിൽ മെ
നൊൻ— തിട്ടത്തിങ്കൽ അടിയൊടി— മുരിക്കഞ്ചെരിന.—പെനായ്ക്കൊട്ടതലച്ചെണ്ണന.-— എ
റനാട്ടുകര എഴുമൂന്നും (മുത്തൊൽ?)— പതിനൊന്നു താവഴിയിൽ തിരുമുല്പാടന്മാരും— മങ്ങാട്ടച്ച
ൻ തിനയഞ്ചെരി ഇളയതു— തലയൂരിൽ മൂസ്സതു— കൊഴിക്കൊട്ടു കൊശയും— അഴിരാജാവാ
കുന്ന മമ്മാലിക്കടാവും — ഇങ്ങിനെ കൊലം തുടങ്ങി വെണാട്ടൊടിടയിലുള്ള രാജാക്കന്മാരും ഇ
ടപ്രഭുക്കന്മാരും തങ്ങടെ തങ്ങടെ രാജധൎമ്മാദികൾ രക്ഷിച്ചു പൊന്നിരിക്കുന്നു— മറ്റും പലപല പ
രപ്പും പരമാൎത്ഥവും പറവാൻ എത്രയും പണിയുണ്ട (അത്രെ).

ഇവ ഒക്കയും കലിയുഗത്തിങ്കൽ അല്പബുദ്ധികളായിരിക്കുന്ന മാനുഷൎക്ക വഴിപൊലെ
ഗ്രഹിപ്പാന്തക്കവണ്ണം തുഞ്ചത്തു രാമാനുജൻ ചൊന്ന കെരളനാടകം ഉപദെശമായി സംഗ്രഹി
ച്ചു— സാരന്മാർ അറിഞ്ഞുകൊൾ്കയും ചെയ്ക—

Mangalore Mifsion Refs 1843

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/56&oldid=186980" എന്ന താളിൽനിന്ന് ശേഖരിച്ചത്