താൾ:CiXIV125a.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩

നെന്മിനി, ചൊവരം, ആട്ടിചുണ്ട, നാട്ടി, ഇങ്ങിനെ ആറും പ്രഭാകരകൂറ്റിൽ പാലവാക്ക, വിതി
വെള്ളം, തിട്ടുചാഴി ഇതാറും— വ്യാകരണകൂറ്റിൽ തത്തവെഴുവും, വല്ലുകണ്ട,— ഇതാറും ഇ
ങ്ങിനെ ൧൮ സംഘം)— ഒരൊരുത്തനെ ഒരൊരു നാട്ടിൽ വാഴ്ച ചെയ്തു ചെരമാൻ പെ
രുമാൾ എന്ന രാജാവ—

പെരുമാൾ രാജ്യം അംശിച്ചു കൊടുത്തു കഴിഞ്ഞു എന്നും മക്കത്ത അശുവിന്നു പുറപ്പാടായെ
ന്നും കെട്ടുപൂന്തുറക്കൊനും (ഇരിവർ എറാടിമാരും)— [മാനിച്ചൻ കൃഷ്ണരായരൊട പട എറ്റു മ
രിച്ചു എന്നു കെട്ടിരിക്കുന്നു]— മങ്ങാട്ടുണ്ണികുമാരമെനൊനും (തൃക്കാരിയൂർ ചിത്രകൂടത്തിൽ)
ചെന്നു പെരുമാളെ കാണുംപൊഴെക്ക— രാജ്യം വെണ്ടപ്പെട്ട ജനങ്ങൾക്ക പകുത്തു കൊടുത്തു പൊയ
ല്ലൊ ഇനി എന്തുവെണ്ടതു എന്ന വിചാരിച്ചു— ഇനി കൊഴി കൂക്കുന്ന ദെശവും ചുള്ളിക്കാടും ഉണ്ടുഅതു
നിങ്ങൾ്ക്ക തരാം (നിങ്ങൾ കുറഞ്ഞഒന്നു മുമ്പെ വന്നില്ലല്ലൊ) എന്നു പെരുമാൾ അരുളിചെയ്താറെ
അതുമതി എന്നു നിശ്ചയിച്ചതിന്റെ ശെഷം ചെ.പെ. (വള്ളുവകൊനാതിരിയെ കൂട നിൎത്തി
പൊൻശംഖിൽ വെള്ളം പകൎന്നു ശെഷിപ്പുണ്ടായിരുന്ന കൊഴിക്കൊടും ചുള്ളിക്കാടും ആനകൊ
ലാൽ മുക്കൊൽ വഴിയും (കാതിയാർ മുതലായ ജൊനകരെയും മക്കത്തെ കപ്പൽ ഒടിപ്പാനും മാമാ
ങ്ങവെല പാലിപ്പാനും) വാളും വാളിൻ (മുന)മെൽ നീരും പകൎന്നു കൊടുത്തു„ നിങ്ങൾ ചത്തും കൊന്നും
അടക്കി കൊൾ്ക” എന്നാജ്ഞയും„ ഈ മനനാട്ടിൽ മുഴുവനും ഞാനിയായിട്ടു മെൽകൊയ്മ സ്ഥാ
നം നടത്തികൊൾ്ക” എന്നനുജ്ഞയും കൊടുത്തശെഷം— കൈനിറയെ വാങ്ങി പൂന്തുറകൊനാ
തിരിരാജാവു വഴിഞ്ഞ നീർ മുമ്പിനാൽ കുടിച്ചു കൊണ്ടാൻ തൊടുവിക്കളത്ത ഉണ്ണികുമാ
രനമ്പിയാർ— അന്നെരം പെരുമാൾ തിരുനാവാൽ മങ്ങാട്ടരയരച്ചൻ മെനൊൻ എന്നും
കുന്നല കൊനാതിരിക്ക ഇളങ്കൂറു നമ്പിയാതിരി തിരുമുല്പാടെന്നും അരുളിചെയ്തു— അ
ന്നു പരമധാനിയും (—വതാനി) പള്ളിമാറടിയും— വെങ്കൊറ്റക്കുടപിടിപ്പിക്ക, വെള്ളികാളം
വിളിപ്പിക്ക, ആലവട്ടം വെഞ്ചാമരം വീശിക്ക, കള്ളരെയും ദുഷ്ടരെയും ശിക്ഷിക്ക, പശു
വെയും ബ്രാഹ്മണരെയും ആനന്ദിപ്പിക്ക, പെണ്ണുംപിള്ളയും രക്ഷിക്ക, നാട്ടടക്കവും ൧൮ ആചാ
രവും കുത്തുവിളക്ക,പന്തക്കിഴയും, മുത്തുക്കുടയും, പച്ചതഴയും, അനുപമകൊടി, നടവെടി,
ഇങ്ങിനെ ഉള്ള രാജഭൊഗങ്ങളും കൊടുത്തു„ അറയും തുറയും (തളയും) ആമവും കഴുവും തീ
ൎത്തു തളിയും സങ്കെതവും രക്ഷിച്ചു രാജ്യാലങ്കാരത്തൊടും കൂടി എകഛത്രാധിപതിയായി ആഴിചൂ
ഴും ഊഴിയിങ്കൽ കുമാരി ഗൊകൎണ്ണം പൎയ്യന്തം അടക്കി വാണുകൊൾക” എന്നരുളിചെയ്തു— നരപതി
യംശത്തൊട കൂടി ആറെട്ടു വട്ടം കെട്ടി വാഴുവാന്തക്കവണ്ണം മാനിച്ചന്നു വാളും വിക്രമന്നു നീരും
കൊടുത്തു— —അതു കണ്ടപ്പൊൾ വള്ളുവകൊനാതിരി ചെ. പെ?ളൊടുണൎത്തിച്ചു„ വെട്ടി ജയിച്ചു കൊ
ൾ്ക എന്നിട്ടല്ലൊ വാൾകൊടുത്തതു— ഇനി എനിക്കൊരു രക്ഷകല്പിക്കെണം”— എന്നാറെ
പെരുമാൾ ആകട്ടെ„ തടുത്തുനിന്നു കൊൾ്ക” എന്നു കല്പിച്ചു വള്ളുവകൊനാതിരിക്ക- പലിശ
യും കൊടുത്തു (പലിശയ്ക്കു മൂന്നു വെട്ടും കൊടുത്തു)—ജയിപ്പാനായിട്ട വാളും തടത്തു രക്ഷിപ്പാ
നായി പലിശയും കൊടുത്തു പൊകകൊണ്ടു ഇന്നും വള്ളുവകൊനാതിരിയൊട പടകൂടിക്കൂടാ—

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/37&oldid=186951" എന്ന താളിൽനിന്ന് ശേഖരിച്ചത്