താൾ:CiXIV125a.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൫

റവിങ്കൽ പാറചങ്കരനമ്പിയെയും കല്പിച്ചയക്കയും ചെയ്തു]. പടെക്ക പൊകുന്ന വഴിക്കൽ രാത്രി
യിൽ പടയാളികൾ ഉറങ്ങുന്നിടത്തു സാമന്തർ ചെന്നു പുരുഷാരം ൩ പ്രദക്ഷിണം വെച്ചു കഴുവിന്റെ
തൂവൽ കൈയിൽ വെച്ചു മനുഷ്യജന്മം പിറന്നിട്ടുള്ളവൎക്കും വെള്ളികൊണ്ട ഒരൊ അടയാ
ളമിട്ടെ നൊക്കിയാറെ ൧0000 നായർ മനുഷ്യജന്മം പിറന്നവരുണ്ടായിരുന്നു (൩0000 ദെവജന്മം
പിറന്നിട്ടും ശെഷമുള്ള പുരുഷാരം അസുരജന്മമായ്ക്കണ്ടു) ൧0000 നായൎക്ക മൊതിരം ഇടുവിച്ചു പൊ
രികയും ചെയ്തു— [ഉറക്കത്ത ശൂരന്മാരായിരിക്കുന്നവരെ ലക്ഷണങ്ങൾ കൊണ്ടറിഞ്ഞ അ
വരുടെ ആയുധങ്ങളിൽ ഗൊപികൊണ്ടും ചന്ദനംകൊണ്ടും അടയാളം ഇട്ട ആരും ഗ്രഹിയാതെ
കണ്ടു യഥാസ്ഥാനമായിരിപ്പൂതും ചെയ്തു]— ഈ ൧0000 നായരും നമ്പിയാരും കൂടി വലത്തെ
കൊണിൽ പട എറ്റു, പെ.ളുടെ കാൎയ്യക്കാരിൽ പടമലനായർ ഒഴികെഉള്ള കാൎയ്യക്കാരൻ
ന്മാർ ൧൧ പെരും കൂടി ഇടത്ത കൊണിൽ പട എറ്റു— എടത്ത കൊൺ പട ഒഴിച്ചു പൊന്നുവ
ലത്തെ കൊണിന്നു പട നടന്നു മലയാളം വിട്ട പരദെശത്തു ചെന്നു പൊൎക്കളം ഉറപ്പിച്ചു മാറ്റാ
നെ മടക്കി പൊരുതു ജയിച്ചു പൊന്നിരിക്കുന്നു— [സാമന്തർ വില്ലും ശരങ്ങളും (തൊക്കും തിരിയും)
കൈകൊണ്ടിരിക്കുന്ന ൩0000 നായരെ മുമ്പിൽ നടത്തി അവരുടെ പിന്നിൽ ൧൮ ആയുധങ്ങളി
ലും അഭ്യസിച്ച മെൽ കിരിയത്തിൽ ഒരുമയും ശൂരതയും നായ്മസ്ഥാനവും എറി ഇരിക്കുന്ന
൧0000 നായരെയും നടത്തിച്ചു ൩൨ പടനായകന്മാരൊടും കൂട ചെന്നു രായരുടെ കൊട്ടെക്ക പു
റത്ത ചെന്നു വെച്ചിരിക്കുന്ന പാളയത്തിൽ കടന്നു, അന്നു പകൽ മുഴുവൻ യുദ്ധം ചെയ്തു വളര ആ
നകൾ്ക്കും കുതിരകൾ്ക്കും കാലാൾ്ക്കും തട്ടുകെടും വരുത്തി പാളയം ഒഴിപ്പിച്ചു കൊട്ടയുടെ ഉള്ളിൽ ആക്കു
കയും ചെയ്തു— രാത്രിയിൽ മാനച്ചനും വിക്രമനും കൂടി വിചാരിച്ചു കൊട്ടയുടെ വടക്കെ വാതി
ല്ക്കൽ ൧0000 നായരെ പാതിയാക്കി നിൎത്തി ശെഷമുള്ളവരെ ൪ ഭാഗത്തും നിൎത്തി ഉറപ്പിച്ചു ൩ ദിവ
സം രാപ്പകൽ യുദ്ധം ചെയ്തു രായരെ ഒഴിപ്പിച്ചു കൊട്ട പിടിക്കയും ചെയ്തു—] അന്നു പെരുമാൾ എ
ല്ലാവൎക്കും വെണ്ടുന്ന സമ്മാനങ്ങളെ കൊടുത്തു പുരുഷാരത്തെയും പിരിച്ചു— [സാമന്തരിൽ ജ്യെഷ്ഠനെ
തിരുമടിയിൽ ഇരുത്തി വീരശൃംഖല വലത്തെ കൈക്കും വലത്തെ കാല്ക്കും ഇടീപ്പൂതും ചെയ്തു
൧0000 നായൎക്ക കെരളത്തിൽ അത്യന്തം തെളിഞ്ഞ നാട്ടിൽ ഇരിപ്പാന്തക്കവണ്ണം കല്പിച്ചു
പൊലനാട്ടിൽ ഇരിക്കെണം എന്ന മന്ത്രികൾ പറഞ്ഞിട്ട അവിടെ ഉള്ള പ്രജകളെ അവിടുന്നു
വാങ്ങിച്ചു നാട്ടിലുള്ള നഗരങ്ങളെ ഒഴിപ്പിച്ചു, അവർ കെട്ടുന്നതും മാറ്റി ഒരു കൂട്ടത്തെ എടക്ക
ഴി നാട്ടതറയിൽ ഇരുത്തി അട്ടത്തിൽ ഉള്ള നായരെ ഇരിങ്ങാടിക്കൊട്ടും തെരിഞ്ഞ നായരിൽ പ്ര
ധാനന്മാരെ കൊഴിക്കൊട്ടു ദെശത്തും ആക്കി ഇരുത്തിയ പ്രകാരവും മന്ത്രികൾ പെരുമാളെ ഉണ
ൎത്തിക്കയും ചെയ്തു— മാനവിക്രമന്മാരെ തിരുമുമ്പിൽ വരുത്തി നിങ്ങൾ ഇരിവരെയും അനന്തര
വരാക്കി വാഴ്ച ഇവിടെ തന്നെ ഇരുത്തെണം എന്നു കല്പിച്ചിരിക്കുന്നു എന്നരുളിച്ചെയ്താറെ
ഞങ്ങൾ കാശിക്ക പൊയി ഗംഗാസ്നാനവുംചെയ്തു കാവടിയും കൊണ്ടു രാമെശ്വരത്തു ചെന്നു ഇ
രിവരും ഇങ്ങു വന്നാൽ ചെയ്യുംവണ്ണം ചെയ്തു കൊള്ളുന്നതുമുണ്ടു— ഇതുവണ്ണം ഉണൎത്തിച്ചു കാ
ശിക്ക പൊവൂതും ചെയ്തു]


"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/29&oldid=186939" എന്ന താളിൽനിന്ന് ശേഖരിച്ചത്