താൾ:CiXIV125a.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥാനങ്ങളും കല്പിച്ചു കൊടുത്തു- വെദബ്രാഹ്മണർ അൎദ്ധബ്രാഹ്മണരെക്കൊണ്ടു ഭൂമിദാനം വാങ്ങി
അവരുടെ പെൎക്ക ഒരൊ ദെശമാക്കി, ദെശത്തിൽ ഒരൊരു ക്ഷെത്രം ചമച്ചു, പ്രതിഷ്ഠ കഴിച്ചു, ബി
ംബത്തിങ്കൽ പൂജയും ശിവവെലിയും കഴിച്ചു, നിറമാലയും ചാൎത്തി, തങ്ങൾ്ക്ക ഗ്രാമത്തിൽ സ്ഥാന-
ദൈവത്തെയും സ്ഥലപരദെവതമാരെയും കുടിവെച്ചു (-ഊൎപ്പള്ളിദൈവത്തെ കുടി വെച്ചു),
അവിടവിടെ ചെയ്യിപ്പിക്കെണ്ടും വെലയും വിളക്കും ഊട്ടും തിറയും കൊടുപ്പിച്ചു,- (പലദിക്കി
ൽ നിന്നും ശൂദ്രരെ വരുത്തി ഇരുത്തി, അവൎക്ക പല മൎയ്യാദയും കല്പിച്ചു കൊടുത്തു), ദെശത്ത അടി
മയും കുടിമയും ഉണ്ടാക്കി, അടിയാരെയും കുടിയാരെയും രക്ഷിച്ചു, തറയും സങ്കെതവും ഉറപ്പി
ച്ചു, തറയകത്ത നായന്മാരെ കല്പിച്ചു, അവരെ കൊണ്ട ഒരൊ കണ്ണും കൈയും കല്പനയും കല്പി
ച്ചു, അവകാശത്തിന്നു താഴ്ചയും വീഴ്ചയും വരാതെ പരിപാലിച്ചു, കുടിയാൎക്ക കീഴായ്ക്കൂരും ത
ങ്ങൾ്ക്ക മെലായ്ക്കൂറും (-മെലാഴിയും), കുടിയാൎക്ക കാണവും തങ്ങൾക്ക ജന്മവും (എന്നു) കല്പിച്ചു,
കാണജന്മമൎയ്യാദ (യും) നടത്തി ബ്രാഹ്മണാചാരവും ശൂദ്രമൎയ്യാദയും കല്പിച്ചു, ഊരിൽ ഗ്രാമങ്ങളി
ലുള്ള ബ്രാഹ്മണരുടെ ഇല്ലവും തീൎപ്പിച്ചു, തങ്ങൾ്ക്കുള്ള ദെവപൂജയും പിതൃപൂജയും കല്പിച്ചു, നെ
രും ന്യായവും നടത്തി, ൬൪ ഗ്രാമത്തിലുള്ള വെദബ്രാഹ്മണരെ ആനന്ദിപ്പിച്ചു ദാനധൎമ്മങ്ങളും ചെ
യ്തു, അങ്ങിനെ ഇരുപ്പു മുപ്പത്താറായിരത്തിലുള്ളവർ (അൎദ്ധബ്രാഹ്മണർ) ഭൂമിദാനം വാങ്ങു
കകൊണ്ടും വീരഹത്യാദൊഷത്തെ പരിഗ്രഹിക്ക കൊണ്ടും പാതിബ്രാഹ്മണത്വം കുറഞ്ഞു േ
പായിരിക്കുന്നു)-- അൎദ്ധബ്രാഹ്മണർ ആയുധപാണികളായി പാടു നടക്കയും പടകൂടുകയും അ
കമ്പടി നടക്കുകയും ചെയ്യും അതുകൊണ്ടു വാൾ നമ്പിയായതു- പട്ടിണി നമ്പിക്ക ശംഖും
കുടയും അല്ലാതെ മറ്റൊരായുധമില്ല- അവന്നു ഒരു സങ്കടം ഉണ്ടായാൽ കുളക്കടവിൽ ചെന്നു
കൊഞ്ഞനം കാട്ടിയാലും കൊന്നാലും ശംഖു വിളിച്ചു പട്ടിണി വെച്ചു പാൎക്കുകെ ഉള്ളൂ (-വാൾ
നമ്പിയെ കൂടെ സമീപത്തിൽ നിറുത്തുകയും ചെയ്യും)

ഇനിമെലിൽ ബ്രാഹ്മണർ തങ്ങളിൽ അന്യൊന്യം ഒരൊരൊ കൂറു ചൊല്ലിയും സ്ഥാ
നം ചൊല്ലിയും വിവാദിച്ചു കൎമ്മവൈകല്യം വരുത്തി കൎമ്മഭൂമി ക്ഷയിച്ചു പൊകരുത എന്നു
കല്പിച്ചു, ൬൪ ലിനെയും (പെരിഞ്ചെല്ലൂരിൽ നിന്നുള്ള) മുവ്വായിരം തൊട്ടു ൩൬000ത്തിലുള്ള
വരെയും പലദിക്കിൽനിന്നും പല പരിഷയിൽ പൊന്നു വന്ന ബ്രാഹ്മണരെയും ഒരു നിലയി
ൽ കൂട്ടിഅവരൊടരുളിച്ചെയ്തു. "ഇനി സ്വല്പകാലം ചെല്ലുമ്പൊൾ, അന്യൊന്യം പിണങ്ങും
അതു വരരുത" എന്നു കല്പിച്ചു, ൬൪ ഗ്രാമത്തിന്റെ കുറവും തീൎത്തു നടപ്പാൻ നാലു കഴക െ
ത്ത കല്പിച്ചു, അതാകുന്നതു: മുമ്പിനാൽ പെരുഞ്ചെല്ലൂർ, പിന്നെ പൈയനൂർ (-പന്നിയൂർ),
പിന്നെ പറപ്പൂർ, പിന്നെ ചെങ്ങനിയൂർ, (-ചെങ്ങണ്ണീയൂർ)- മുപ്പത്താറായിരത്തിലുള്ളവ
ർ വളരെ കാലം രാജ്യം രക്ഷിച്ചതിന്റെ ശെഷം ഒരൊരൊ കൂറു ചൊല്ലിയും ദെശം െ
ചാല്ലിയും തങ്ങളിൽ വിവാദിച്ചു നാട്ടിൽ ശിക്ഷാരക്ഷ കുറഞ്ഞു കാണ്ക ഹെതുവായിട്ട,
ബ്രാഹ്മണർ എല്ലാവരും കൂടി നിരൂപിച്ചു കല്പിച്ചു നാലു കഴകത്ത ഒരൊരുത്തർ രക്ഷാ
പുരുഷരായിട്ട മൂവ്വാണ്ടെക്ക മൂവ്വാണ്ടെക്ക അവരൊധിപ്പാൻ ഈ നാലു കഴകവും കൂടിയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/10&oldid=186916" എന്ന താളിൽനിന്ന് ശേഖരിച്ചത്