൧൦
ടെ അടുക്കെ ചെന്നു ചതുരംഗം വെച്ചു പെരുമാളെ തൊല്പിച്ചു ഒരൊരു വാതുവെച്ചു ജയിച്ചു
തുടങ്ങി- അങ്ങിനെ ഒരു വരെക്ക ഈ ഭൂതങ്ങൾ രണ്ടും ഇദ്ദെഹത്തിന്റെ ദാസ്യ പ്രവൃത്തി
ചെയ്യത്തക്കവണ്ണം അടിമയായി എടുത്തു- ആ ഭൂതങ്ങളൊടു "നിങ്ങൾ ചെന്നു സമുദ്രത്തിൽ
എത്ര തിര വരുന്നുണ്ടു എന്നു നൊക്കി കണക്കു കൊണ്ടു വരുവിൻ" എന്നു പറഞ്ഞയക്കയും
ചെയ്തു- ഭൂതങ്ങൾ സമുദ്രകരയിൽ ചെന്നു തിര എണ്ണി ഒടുക്കം കാണാതെ അവിടെ ത
ന്നെ നിന്നുപൊയി പിന്നൊക്കി വന്നതുമില്ല- അന്നു വൈകുന്നെരം പെരുമാളെ കുല െ
ചയ്യെണം എന്നു ശെഷം ബ്രാഹ്മണരെ അറിയിച്ചാരെ ബ്രാഹ്മണർ ൧൦ ഗ്രാമക്കാരും തിക
ഞ്ഞ ആയുധപാണികളായി കൊവിലകത്ത ചെന്നതിന്റെ ശെഷം, ഈ ഭട്ടത്തിരി വധി
ക്കയും ചെയ്തു- പിന്നെ "ഹിംസചെയ്ത ദൊഷം ഉണ്ടല്ലൊ" എന്നു വിചാരിച്ചു നാം പടിമെ
ലിരുന്നു കൊള്ളാം എന്നു പറഞ്ഞു വെറെ ഒരു പടിമെൽ കുത്തിയിരുന്നു- അന്നു തുടങ്ങി
നമ്പടി (നമ്പിടി) എന്ന പെരാകയും ചെയ്തു- ആയതത്രെ കക്കാട്ടുകാരണപ്പാട എന്ന ന
മ്പിടി ആകുന്നത)
(ഭൂതരായർ എന്ന പെർ വരുവാൻ സംഗതി കെരളമാഹാത്മ്യം അദ്ധ്യ-൯.- പ
റഞ്ഞിരിക്കുന്നു- പാണ്ഡ്യഭൂപസ്സമാഗത്യ സെനാഭിർ ഭൂതസങ്കുലെ ഇത്യാദി- ആ
പാണ്ഡ്യൻ മലയാളത്തെ ഭൂതസൈന്യങ്ങളൊട വന്നാക്രമിച്ച ഭൂതനാഥൻ എന്ന അ
മ്പലത്തെയും അങ്ങാടിയെയും നിർമ്മിച്ചുണ്ടാക്കുമ്പൊൾ- പരശുരാമൻ അവനൊട യുഷ്മാ
കഞ്ചതുമൽഭൂമാവെവം ആഗമനം വൃഥാ എന്നും ആദിത്യായ മയാ ദത്താ- ഞാൻ ആ
ദിത്യവൎമ്മൻ എന്ന തെക്കെ രാജാവിന്നു കൊടുത്തിരിക്കുന്നു എന്നും കൊപിച്ചു പറഞ്ഞ െ
ശഷം- യുദ്ധം ഉണ്ടായിട്ടു ഭൂതങ്ങൾ തൊറ്റു ഭൂതപാണ്ടി എന്ന സ്ഥലം നാടതിരായ്ചമയുക
യും ചെയ്തു)
{കലിയുഗത്തിന്റെ ആരംഭം തുടങ്ങി ദുഷ്ടന്മാർവന്നതിക്രമിക്കയാൽ, ൬൪ ഗ്രാമത്തി
ലുള്ളവർ ഒരൊരൊ രാജാവിനെ കല്പിക്കെണം എന്നു ശ്രീ പരശുരാമനൊട ഉണൎത്തിച്ചാ
റെ, ശ്രീ നാവാക്ഷെത്രത്തിങ്കൽ (തിരുനാവായി) ഭഗവാന്റെ ഉത്സവത്തിന്നായ്ക്കൊണ്ടു
ഗംഗാദെവി എഴുന്നെള്ളും ദിവസം സ്നാനം ചെയ്തു, ഭൂമിക്ക ഷൾഭാഗവും കൂടാതെ നിങ്ങൾക്ക
തെളിഞ്ഞ ആളെ രാജാവാക്കി പെരാറ്റിലെ വെള്ളം കൊണ്ടഭിഷെകവും ചെയ്തുകൊ
ള്ളുക എന്നരുളിചെയ്തു- ശെഷം ശത്രുസംഹാരത്തിന്നും ക്ഷെത്രരക്ഷയ്ക്കും പരശുരാമൻ
ഭദ്രകാളിയുടെ വാൾ വാങ്ങി ബ്രാഹ്മണരുടെ വക്കൽ കൊടുപ്പൂതും ചെയ്തു- അവർ എല്ലാ
വരും കൂടി ചൊഴമണ്ഡലമാകുന്ന രാജ്യത്തിങ്കൽ ചെന്നു കെരളൻ എന്ന പെരായിരിക്കുന്ന
*തുളുനാട്ടിൽ പറയുന്ന വൃത്താന്തം- ഭൂതാളപാണ്ടി എന്നൊരു ധനവാൻ ഭൂത സഹായം
കൊണ്ടു തുളുനാട്ടിൽ കപ്പൽ വഴിയായി വന്നു ബറക്കൂരിൽ രാജാവായ ശെഷം- ൈ
ജനരിൽ ൧൨ കന്യകമാരെ പരിഗ്രഹിച്ചു അവരുടെ മക്കൾക്ക തുളുരാജ്യം വിഭാഗിച്ചു കൊ
ടുത്തു മരുമക്കത്തായം എന്ന അനാചാരത്തെ കല്പിക്കയും ചെയ്തു-