൫
ൻ ജന്മം എന്നു പറയുന്നു- ആ കൊടുത്തതു ഓരൊ ഗ്രാമത്തിലുള്ള തറവാട്ടുകാൎക്ക ഒരു
മിച്ചു കൊടുത്ത എകൊദകം- പിന്നെ (ആറും-നാലും) പത്തുഗ്രാമത്തിൽ ൧൪ ഗൊത്രത്തിൽ
൩൬,൦൦൦ ബ്രാഹ്മണൎക്ക വാളിന്മെൽ നീർ പകൎന്നു കൊടുത്തതു രാജാംശം- അവൎക്ക എന്റെ ജ
ന്മം എന്നു ചൊല്ലി വിരൽ മുക്കാം- മറ്റെവൎക്കും "എന്റെ ജന്മം" എന്നു വിരൽ മുക്കരുത
അവൎക്ക അനുഭവത്തിന്നെ മുക്കുള്ളു അവരന്യൊന്യം മുക്കുമ്പൊൾ "എനിക്കനുഭവം"
എന്നു ചൊല്ലി വിരൽ മുക്കെണം ഇതറിയാതെ ജന്മത്തിനു വിരൽ മുക്കിയാൽ വിരൽ
നെരെ വരിക ഇല്ല- മുപ്പത്താറായിരത്തിലുള്ളവൎക്ക കൊടുത്തതു എകൊദകമല്ല ഭൂമി
യെ രക്ഷിപ്പാൻ അവരെ ആയുധപാണികളാക്കി കല്പിച്ചു-
ഇക്കെരളത്തിങ്കൽ വാഴുന്ന മനുഷ്യർ സ്വൎഗ്ഗവാസികളൊട ഒക്കും ദെവലൊകത്തിന്നു
തുല്യമായ്‌വരെണം എന്നും സ്വൎഗ്ഗാനുഭൂതി അനുഭവിക്കെണം എന്നു വെച്ചു ശ്രീ പ.ര. ദെവെ
ന്ദ്രനെ ഭരം എല്പിച്ചു തപസ്സിന്നാമാറു എഴുന്നെള്ളുകയും ചെയ്തു- ആറു മാസം വൎഷം വെ
ണം രാജ്യത്തിങ്കൽ അനെകം അനെകം സസ്യാദികൾ ഉണ്ടാക്കെണം, അന്നവും പൂവും നീരും
(പുല്ലും) വഴിപൊലെ വേണം, ദാനധൎമ്മം വൎദ്ധിച്ചു ഐശ്വൎയ്യം ഉണ്ടായിരിക്കെണം, ഐശ്വ
ൎയ്യം ഉണ്ടായിട്ട ൟശ്വരസെവവഴി പൊലെ കഴിക്കെണം, ദെവപൂജയും പിതൃപൂജയും കഴി
ക്കെണം, അതിന്നു പശുക്കൾ വളരെ ഉണ്ടാക്കെണം, അവറ്റിന്നു പുല്ലും തണ്ണീരും വഴിക്കെ
ഉണ്ടായ്‌വരെണം, എന്നിട്ടു ദെവെന്ദ്രനെ ഭരം ഏല്പിച്ചിരിക്കുന്നു- അതുകൊണ്ട വെനിൽകാ
ലത്ത് ആറു മാസം വൎഷം ആകുന്നതു-- ദെവാലയങ്ങളും ദൈവത്തിൻ കാവുകളും ഐയപ്പൻ
കാവുകളും ഭദ്രകാളിവട്ടത്തും ഗണപതികാവിലും മറ്റും പല ൟശ്വരന്മാരെ കുടിവെച്ച കാവ
ല്പാടുകളിലും സ്ഥാനങ്ങളിലും- ഊട്ടും പാട്ടും കഴിപ്പാനും ഉത്സവ, വേല, വിളക്ക, തീയാട്ടം, ഭര
ണിവെല, ആറാട്ടു, കളിയാട്ടം, പൂരവെല, ദൈവാട്ടം, (തെയ്യാട്ടു, ദൈവമാറ്റു), തണ്ണീരമൃതം,
(–തു), താലപ്പൊലി, പൈയാവിശാഖം, മാഹാമഖ, (മാമാങ്ങ)വെല എന്നിങ്ങിനെ ഉള്ള വെ
ലകൾ കഴിപ്പാനായ്ക്കൊണ്ട, ആറു മാസം വെനിൽ വെളിച്ചവും കല്പിച്ചിരിക്കുന്നു.
ഇങ്ങിനെ ശ്രീ പ.ര.പടെക്കപ്പെട്ടൊരു കൎമ്മഭൂമിയിങ്കൽ ഭൂദെവന്മാർ പുലർകാലെ കുളിച്ചു
നന്നായിരുന്നു (കൊണ്ടു-) തങ്ങൾ്ക്കുള്ള സൽക്രിയകൾ ഒക്കയും (-നിയമാദി ക്രിയകൾ) കഴിച്ചു മറ്റു
മഹാലൊകൎക്കും വരുന്ന അല്ലലും മഹാ വ്യാധികളും ഒഴിപ്പാൻ ചെയ്യെണ്ടും ഈശ്വരസെവകൾ, ഹൊ
മവും ധ്യാനവും ഭഗവതിസെവ, പുഷ്പാഞ്ജലി, അന്ത്യനമസ്കാരം, ത്രികാലപൂജ (തൃക്കാൽ പൂജ), ഗണ
പതിഹൊമം, മൃത്യുഞ്ജയം, മൂന്നു ലക്ഷം സഹസ്രനാമം, ധാന്വന്തരം, (ഗ്രഹശാന്തി, സഹസ്രഭൊജനം)-
എന്നിങ്ങനെ അനെകം ഈശ്വരസെവകൾ കഴിച്ചു സുകൃതം വൎദ്ധിപ്പിക്ക- എന്നു ശ്രീ പ.ര.വെ
ദബ്രാഹ്മണരൊട അരുളിചെയ്തും "ൟ വണ്ണം" എന്നു വെദബ്രാഹ്മണരും കൈ എല്ക്കുകയും െ
ചയ്തു. (അങ്ങിനെ ഇരിക്കുമ്പൊൾ, കെരളത്തിങ്കൽ വാഴുന്ന മനുഷ്യർ സ്വൎഗ്ഗവാസികൾ്ക്കു തുല്യം
പൊൽ എന്നു കെട്ടു)- പലദിക്കിൽ നിന്നും പലപരിഷയിലുള്ളബ്രാഹ്മണരും കെരളത്തിൽ പൊ
ന്നു വന്നതിന്റെ ശെഷം ശ്രീ പ.ര. അവരെ പല ദിക്കിലും കല്പിച്ചിരുത്തി, പല ദെശത്തും പല