Jump to content

താൾ:CiXIV125a.pdf/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്പൂർ- ഐരാണിക്കുളം (-ക്കളം) മൂഷികക്കുളം- ഇരിങ്ങാടിക്കൊടു (-ാണിക്കുടം), അടപ്പൂർ-
ചെങ്ങനൊടു (- നാടു), ഉളിയനൂർ- കഴുതനാടു- കഴച്ചൂർ- ഇളിഭ്യം, ചമുണ്ഡ (ചാമുണ്ട), ആവ
ടിപുത്തൂർ- ഇങ്ങിനെ പന്ത്രണ്ടും- കാടുകറുക (കടുമറക) കിടങ്ങൂർ- കാരനല്ലൂർ- കവിയൂ
ർ- എറ്റുളനിയൂർ- (ഏറ്റുവന്നൂർ) നില്മണ്ണ (നീൎമണ്ണു) ആണ്മണി- ആണ്മളം- തിരു
വല്ലായി- (-വില്ലായി) ചെങ്ങനിയൂർ- ഇങ്ങിനെ ൬൪ ഗ്രാമം എന്നു കല്പിച്ചു-

അവരെ ഗൊകൎണ്ണത്തിൽ വെച്ചു തലമുടി ചിരച്ചു (കളയിച്ചു) മുമ്പിൽ കുടുമവെപ്പി
ച്ചു- "(പൂൎവ്വശിഖ പരദെശത്തു നിഷിദ്ധം) മുമ്പിൽ കുടുമവെച്ചാൽ പിന്നെ അങ്ങു ചെന്നാൽ
സ്വജാതികൾ അംഗീകരിക്ക ഇല്ല" എന്നിട്ടത്രെ മുമ്പിൽ കുടുമവെച്ചത- അതിന്റെ ശെഷം
അറുവതുനാലിന്നും പൂവും നീരും കൂട "ബ്രഹ്മക്ഷത്രമായി (-ഛത്രം, -ക്ഷത്രിയരായി) നിങ്ങ
ൾ അനുഭവിച്ചു കൊൾ്ക" എന്നു പറഞ്ഞു കൊടുക്കയും ചെയ്തു- ആ കൊടുത്തതു ഏകൊദകം.

അതിന്റെ ശെഷം ഭൂമിരക്ഷിക്കെണം എന്ന കല്പിച്ചു "നിങ്ങൾ്ക്ക ആയുധപ്രയൊ
ഗം വെണമല്ലൊ അതിന്നു എന്നൊട ആയുധം വാങ്ങി കൊൾ്ക" എന്ന ൬൪ ലിലുള്ളവരൊട
ശ്രീപ.ര. അരുളിചെയ്താറെ- എല്ലാവരും കൂടി നിരൂപിച്ചു കല്പിച്ചു "ആയുധം വാങ്ങിയാൽ രാ
ജാംശമായ്വരും- തപസ്സിൻ കൂറില്ലാതെ പൊം വെദൊച്ചാരണത്തിന്നു യൊഗ്യമില്ല ബ്രാഹ്മ
ണരാകയും ഉണ്ടു (അനെകം കൎമ്മങ്ങൾ്ക്കൊക്കയും വൈകല്യവുമുണ്ടു)" എന്നു കല്പിച്ചു- ൬൪ ലിൽ
പെരിഞ്ചെല്ലൂർ- ൩൦൦൦- പൈയനൂർ ൨൦൦൦- പന്നിയൂർ ൪൦൦൦- പറപ്പൂർ ൫൦൦൦- ചെങ്ങന്നി
യൂർ ൫൦൦൦- ആലത്തൂർ ൧൦൦൦- ഉളിയനൂർ ൫൦൦൦- ചെങ്ങനൊടു ൫൦൦൦- ഐരാണിക്കുളം
൪൦൦൦- മൂഷികക്കുളം ൧൦൦൦- കഴുതനാടു ൧൦൦൦- ഇങ്ങിനെ പത്തരഗ്രാമത്തിൽ ൧൪ ഗൊത്രത്തി
ൽ ചിലരെ അവരൊധിച്ചു ൩൬൦൦൦ ബ്രാഹ്മണരെ കല്പിച്ചു- ൩൬,൦൦൦ ബ്രാഹ്മണരും കൂട ചെന്നു
൬൪ ഗ്രാമത്തിന്റെ കുറവു തീൎത്തു, അവരുടെ സംവാദത്താൽ ശ്രീ പ.രാമനൊട ആയുധം വാങ്ങി
പ.ര. ആയുധപ്രയൊഗങ്ങളും ഗ്രഹിപ്പിച്ചു കൊടുത്തു- കന്യാകുമാരി ഗൊകൎണ്ണംപൎയ്യന്തം െ
കരളം ൧൬൦ ക്കാതം ഭൂമി വാണു രക്ഷിച്ചു കൊൾ്ക" എന്നു പറഞ്ഞു വാളിന്മെൽ നീർ പകൎന്നു
കൊടുക്കയും ചെയ്തു- അവർ ൩ വട്ടം കൈ നീട്ടി നീർ വാങ്ങുകയും ചെയ്തു- (ഭരദ്വാജഗൊ
ത്രത്തിലുള്ളവർ ശ്രീ.പ.രാമനൊടു "ശസ്ത്രഭിക്ഷയെ ദാനം ചെയ്ക" എന്ന ആയുധം വാങ്ങി
എല്ലാവരുടെ സമ്മതത്താൽ കൈ കാട്ടി വാങ്ങിയ്തു-) ശ്രീ.പ.രാമന്റെ അരുളപ്പാടാൽ
വാളും ഭൂമിയും വാങ്ങുക ഹെതുവായിട്ട വാഴുവർ (വാഴുർ-വാഴിയൂർ-വാഴിയൊർ-)
എന്നവരെ പെരുംഇട്ടു- അവർ ഒരുത്തരെ കൊല്ലുവാൻ(-നും) ഒരുത്തരെ സമ്മതി
പ്പിക്കെണ്ട-

(മുമ്പിനാൽ (ആയുധം) വാങ്ങിയതു: ൧ ഇടപ്പള്ളി നമ്പിയാതിരി- പിന്നെ-
൨ വെങ്ങനാട്ട നമ്പിയാതിരി (വെണ്മ-) ൩- കനിത്തലപ്പണ്ടാല- ൪ പുതുമനക്കാട്ടു നമ്പിയാ
തിരി, ൫ ഇളമ്പയിലിണ്ടാല- ൬ പുന്നത്തൂർ നമ്പിടി- ൭ തലയൂർ മൂസ്സതു- ൮ പിലാന്തൊ
ളി മൂസ്സതു- ൯ ചൊഴത്ത് ഇളയതു- ൧൦ കുഴിമണ്ണു മൂസ്സതു ൧൧ കല്ലുക്കാട്ട ഇളയതു-

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/6&oldid=186912" എന്ന താളിൽനിന്ന് ശേഖരിച്ചത്