താൾ:CiXIV125a.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൫

ൻ എന്ന പെരുമായി— മാലിക്ക ഹബീബദീനാറെന്ന അറവിൽ രാജാവിന്റെ പെങ്ങളായ റ
ജിയത്ത എന്നവളെ കെട്ടി ൫ വൎഷം പാൎത്തതിന്റെ ശെഷം മെൽ പറഞ്ഞ രാജാവും മക്കൾ പ
തിനഞ്ചും പെരുമാളും കൂടി സെഹർ മുക്കല്ഹ എന്ന നാട്ടിൽ വന്നു വിശാലമായ വീടും പള്ളിയും
ഉണ്ടാക്കി സുഖെന പാൎത്തുവരുമ്പൊൾ മലയാളത്തിൽ വന്നു ദീൻ നടത്തെണ്ടതിന്നു യാത്രഭാവി
ച്ചു ഒരുങ്ങി ഇരിക്കുമ്പൊൾ ശീതപനി പിടിച്ചു വലഞ്ഞതിന്റെ അനന്തരം മലയാളത്തിലെ രാ
ജാക്കന്മാൎക്ക കത്തുകളൊടും കൂടി പറഞ്ഞ രാജാവെ പുത്രരൊടും കൂട പുറപ്പെടീച്ചതിന്റെ ശെ
ഷം താജുദ്ദീൻ കഴിഞ്ഞു താനുണ്ടാക്കിയ പള്ളിയിൽ തന്നെ മറ ചെയ്കയും ചെയ്തു— ആ രാജാവു
പെരുമാളുടെ മുദ്രയും എഴുത്തുകളും എടുത്തു ഭാൎയ്യാപുത്രാദികളൊടും കൂടി ൨ കപ്പലിലായി ക
യറി ഒടിയപ്പൊൾ ഒരു കപ്പൽ മധുരയുടെ തൂക്കിലെത്തി നാലാം മകനായ തകയുദ്ദീനും മറ്റും
ഇറങ്ങി പള്ളിയും മറ്റും എടുത്തു പാൎക്കയും ചെയ്തു— മറ്റെ കപ്പൽ കൊടുങ്ങല്ലൂരിൽ എത്തി രാജസ
മ്മതത്താലെ അവിടെ ഒരു പള്ളി ഉണ്ടാക്കിച്ചു മുഹമ്മതകാദിയായ്പാൎത്തു— ൩ആമത കൊയിലാ
ണ്ടിക്ക സമീപം കൊല്ലത്തു പള്ളി അസൻകാദി— ൪. മാടായി പള്ളി അബിദുരഹമാൻകാദി—
൫ വാക്കന്നൂർപള്ളി ഇബ്രാഹീംകാദി—൬. മൈക്കളത്തപള്ളി, മൂസ്സകാദി—൭. കാഞ്ഞരൊട്ട മാ
ലിക്കകാദി—൮., ശിറവുപട്ടണത്തു പള്ളി ശിഹാബുദ്ദീൻകാദി—൯., ധൎമ്മപട്ടണത്തുപള്ളി
ഉസൈൻകാദി— ൧൦ പന്തലാനിയിൽപള്ളി സൈദുദ്ദീൻകാതി— ൧൧., ചാലിയത്തു സൈ
നുദ്ദീൻകാദി— ഇങ്ങിനെ അറവിൽ നിന്നു കൊണ്ടുവന്ന കരിങ്കല്ല ഒരൊന്നിട്ട ൧൧ പള്ളി
കളെ എടുത്തു രാജാവും മറ്റും വന്നു മലയാളത്തിൽ എല്ലാടവുംദീൻനടത്തിച്ചു സുഖമായിരി
ക്കുമ്പൊൾ ദീനം പിടിച്ചു കഴിഞ്ഞു കൊടുങ്ങല്ലൂർ പള്ളിയിൽ തന്നെ മറ ചെയ്കയും ചെയ്തു—
പെരുമാളുമായി കാണുംപൊൾ നെവിക്ക ൫൭ വയസ്സാകുന്നു)

൩., തമ്പുരാക്കന്മാരുടെ കാലം—

൧. താമൂതിരി പൊലനാടടക്കിയതു—

മലയാളഭൂപതിമാരിൽ വിശെഷം പ്രതി കുന്നല കൊനാതിരി രാജാവ കുന്നിന്നും ആലു
ക്കും അധിപതി എന്നു മലവഴിയും കടൽ വഴിയും വരുന്ന ശത്രുക്കളെ നിൎത്തുക കൊണ്ടത്രെ പറ
യുന്നതു— കുന്നലകൊനാതിരി പൊലനാട ലൊകരെയും തനിക്കാക്കി കൊൾ്വാൻ എന്ത ഒരു
പായം എന്നു നിരൂപിച്ചു പന്നിയങ്കര വാതിൽ മാടത്തിൽ ഇരുന്നു ചരവകൂറ്റിലും പുതുക്കൊട്ട
കൂറ്റിലും ഉള്ള ഇടപ്രഭുക്കന്മാരെ എഴുതി അയച്ചു വരുത്തി നിങ്ങൾ ഞങ്ങൾ്ക്ക ബന്ധുവായി
രിക്കെണം (തുണയായി നില്ക്കയും വെണം)” എന്നാൽ അങ്ങിനെ തന്നെ എന്നു കൈ പിടിച്ചു
സമയം ചെയ്തു— ചരവകൂറ്റിൽ മുല്പട്ട വെട്ടമുടയ കൊവിൽ പാട്ടിന്നു( ൫൦൦൦ നായൎക്ക പ്രഭു)
പയ്യനാട്ട നമ്പിടിക്ക ൫൦൦൦(൪൦൦൦൦—൧൦൦൦)നായർ, മങ്ങാട്ട നമ്പിടിക്ക. ൧൨നായർ, മുക്കുടക്കാട്ട ൩
താവഴിയിലും കൂടി ൫൦൦ നായർ (൫൦൦൦), പെരിയാണ്ട മുക്കിൽ കിഴക്കെ നമ്പിടിക്ക ൧൦൦൦ നായർ—
ഇത ഒക്കയും കൂട്ടക്കടവിന്നു പടിഞ്ഞാറെ ചറവകൂറായിട്ടുള്ളത—ഇനി പുതുക്കൊട്ട കൂറ്റി
ൽ കാരണപ്പെട്ട തിരുമലശ്ശെരി നമ്പൂതിരി പാട്ടിന്നു ൩൦൦൦ ന— മാണിയൂർ നമ്പിടിക്ക ൧൦൦—

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/39&oldid=186954" എന്ന താളിൽനിന്ന് ശേഖരിച്ചത്