Jump to content

താൾ:CiXIV125a.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൨

ൎപെട്ടകമ്മൾ എന്നും രണ്ടു നമ്പിയാൎക്ക ൧൨ കാതം വഴി നാട്ടിൽ ഇടവാഴ്ച സ്ഥാനവും ആയിരത്തി
രുനൂറീത നായരെയും കൊടുത്തു— ഉദയവൎമ്മനെ അനുഗ്രഹിച്ചു„ വരുവിൽ ഇളങ്കൂറു, വരായ്കി
ൽ ചെരമാൻ പട്ടം (മെൽകൊയ്മസ്ഥാനവും)” എന്നരുളി ചെയ്തു„ ഇങ്ങിനെ മെല്പെട്ടു ൧൦൦ കൊല്ലം
വാഴ്ച വാണൊളുക പിന്നെ വമ്പന്നു വാഴുവാനവകാശം” എന്നും കല്പിച്ചു)— — തെക്കു (കുലശെ
ഖരന്റെ സ്വരൂപമായ) വെണ്ണാടടികൾ്ക്ക ൩൫൦൦൦൦ നായരെ (കല്ക്കുളത്ത കൊട്ടയുടെ വലത്തുഭാഗ
ത്തു) ഓമന പുതിയകൊവിലകത്ത ചുരികകെട്ടി ചെകിപ്പാന്തക്കവണ്ണം നാടുകൊയ്മസ്ഥാനവും (ഒണ
നാടും വെണനാടൊട ചെൎത്തും) കല്പിച്ചു കൊടുത്തു— (കൊലസ്വരൂപത്തിൽ നീ തുണയായി നിന്നു അ
ൎത്ഥം ചിലവിട്ടുകൊൾ്ക എന്നരുളിചെയ്തു കൂവളരാജ്യത്തിങ്കൽ വാഴുവാൻ കല്പിക്കയും ചെയ്തു–
രണ്ടു സ്വരൂപത്തിന്നും ഇന്നും തമ്മിൽ പുലസംബന്ധമുണ്ടു)— (വളരെ വസ്തുവും കൊടുത്തു ചിത്രകൂടം
രക്ഷിപ്പാനും കല്പിച്ചു)— —പിന്നെ സൂൎയ്യക്ഷത്രിയന്നു൫൨ കാതം നാടും വളരെ പുരുഷാരവും ൧൮ മാ
ടമ്പികളും ൪൮(൭൨) കാൎയ്യക്കാരെയും കല്പിച്ചുകൊടുത്തു പെരിമ്പടപ്പ എന്നപെരും വിളിച്ചു— (കാ
ൎയ്യക്കാരിൽ ബാല്യത്തച്ചൻ മുമ്പൻ എന്നറിക— അവർയുദ്ധത്തിന്ന ഒട്ടും കുറക ഇല്ല)— —

[അവന്റെ അനുജനായ കവിസിംഹമരെറ തമ്പുരാനെ തുളുനാടു രക്ഷിപ്പാൻ കല്പിച്ചു പെരി
മ്പുഴെക്ക വടക്ക മെല്ക്കൊയ്മസ്ഥാനവും കൊടുത്തു— പരമ്പർ (നന്ദവാരിലെബംഗർ)— അജലർ
(അജിലർ)സവിട്ടർ (മൂഡുബിദ്രിയിലെ ചൌടർ)— സാമന്തരെറു (മുളുക്കിയിലെ സാമന്തർ)
എന്നിങ്ങനെ ൪ പ്രഭുക്കന്മാരും കവിസിംഹമരെറക്കു തുണ എന്നും കല്പിച്ചു]— — മികച്ച നാടാകു
ന്ന പൊലനാടും മനുഷ്യജന്മം പിറന്ന നായർ ൧൦൦൦൦വും അതിൽ ൩ കൂട്ടവും ൭൨ തറയും അഞ്ചകമ്പ
ടിയും എന്നിങ്ങനെ മുക്കാതം നാടു പൊറളാതിരിരാജാവിന്നു കൊടുത്തു— [മല്ലൂർ കൊയിലകത്തഎ
ഴുന്നെള്ളി] ൧൮ ആചാരവും നടത്തുവാൻ കല്പിച്ചു— അതാകുന്നതു: തൊലും കാലും, കണയും കരിമ്പ
ടവും, അങ്കവും (വിരുത്തിയും) ചുങ്കവും, എഴയും കൊഴയും, ആനയും വാളും, വീരചങ്ങലയും, വിരു
തും, വാദ്യം, നിയമവെടി, നെറ്റിപ്പട്ടം, (പടപിഠം)പടവീടു, പറക്കുംകൂത്തു, മുന്നിൽതളി, ചിരുത
വിളി, എന്നിങ്ങിനെ ൧൮ പൊലനാട്ടാചാരം— —ശെഷം കുറുമ്പറാതിരി ( —മ്പിയാതിരി) രാജാ
വിന്നു ൩൬ കാതം നാടും ദെവജന്മം പിറന്ന നായർ ൩0000വും അവൎക്ക ൧൨00 തറയും കൊടുത്തു—
— (പിന്നെ കൊല്ലം മുക്കാതം നാടുവാഴുവാൻ കൊല്ലത്തു രാജാവിന്നും— വെണനാടും ഒണനാടും കൂ
ടിയ നടുവിൽ ഐങ്കാതം വഴിനാടു പന്തളം രാജാവിന്നും കൊടുത്തു— പറപ്പൂസ്വരൂപം, വെട്ടത്ത
സ്വ. കായങ്കുളത്ത ചെറായി സ്വരൂപവും മറ്റും കല്പിച്ചു)— — (ഒടുക്കം മഹാമഖവെല ആചരിച്ചു
നടത്തുവാൻ വള്ളുവകൊനാതിരി രാജാവിനു തിരുനാവായി മണൽപുറവും നാടും ൧0000 നായ
രും കല്പിച്ചു കൊടുത്തു—ആറങ്ങാട്ടു (ആൎങ്ങൊട്ടൂർ) സ്വരൂപം എന്നരുളി ചെയ്തു സ്വരൂപം രക്ഷിപ്പാ
ൻ ചൊവ്വരകൂറ്റിൽ തിരുമാനാംകുന്നത്തു ഭഗവതിയെ സ്ഥാനപരദെവതയാക്കി കല്പിക്കയും
ചെയ്തു)— —ഇങ്ങിനെ ൧൭ നാടും ൧൮ രാജാക്കന്മാൎക്ക കൊടുത്തു ൧൮ ആചാരവും കല്പിച്ചു— — പന്നി
യൂരും ചൊവരവും ൨ കൂറും (പരവുകൂറും ഇങ്ങിനെ മൂന്നു)— ഭാട്ടപ്രഭാകരവ്യാകരണം ഈ മൂന്നു
കൂറ്റിൽ ആറാറു (൧൮) സംഘവും അവൎക്ക കല്പിച്ചു— (അതിന്റെ പെരുകൾ, ഭാട്ടകൂറ്റിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/36&oldid=186949" എന്ന താളിൽനിന്ന് ശേഖരിച്ചത്