താൾ:CiXIV125a.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാൾ എടുപ്പാൻ അവരൊധിച്ച(കല്പിച്ച)പ്പൊൾ ഞാൻ എന്നും ഞാൻ എന്നും തമ്മിൽ വിവാദി
ച്ചതിന്റെ ശെഷം എല്ലാവരും കൂടി നിരൂപിച്ചു ഇനിമെൽ ബ്രാഹ്മണർ നാടു പരിപാലിച്ചാ
ൽ നാട്ടിൽ ശിക്ഷാരക്ഷ ഉണ്ടാകയില്ല- ഇനി നാടു പരിപാലിപ്പാൻ ഒരു രാജാവു വെണം എ
ന്നു നിശ്ചയിച്ചു, രാജാവിനെ ഉണ്ടാക്കുവാൻ ൬൪ ഗ്രാമത്തിന്റെ കുറവു തീൎത്തു പന്നിയൂർ- പ
റപ്പൂർ- പെരിഞ്ചെല്ലൂർ- ചെങ്ങനിയൂർ- ഈ നാലു കഴകം കൂടിയാൽ മതി എന്ന വ്യവസ്ഥ
വരുത്തി ൪ കഴകവും ഒരു സഭയായിരുന്നു നിരൂപിച്ചു പുറപ്പെട്ടു പരദെശത്തുചെന്നു കെ
യാപുരത്തിങ്കൽനിന്നു കെയപെരുമാളെ കൂട്ടിക്കൊണ്ടു പൊന്നു കെരളം എന്ന പ്രദെശ
ത്തു വെച്ചു വാഴിച്ചു-]

൨. പെരുമാക്കന്മാരുടെ കാലം-

൧. ആദ്യ പെരുമാക്കന്മാർ-

അനന്തരം രാജാവിനെ ഉണ്ടാക്കുവാൻ അവർ ഒക്കത്തക്ക പരദെശത്തു ചെന്നു
ഒരു ക്ഷത്രിയനെയും ക്ഷത്രിയസ്ത്രീയെയും കൂട്ടി കൊണ്ടു പൊന്നു- ക്ഷത്രിയസ്ത്രീയെ ബ്രാ
ഹ്മണർ വിവാഹം ചെയ്തിരിപ്പു- അതിലുണ്ടാകുന്ന സന്തതി ക്ഷത്രിയനത്രെ ആകുന്നത എ
ന്നൊരുമിച്ചു സമയം ചെയ്തു- (ആപറപ്പു കുറഞ്ഞൊന്നു പറവാനുണ്ടു- അതു വെണ്ടാ)വി
ശെഷിച്ചു അന്നു കൊണ്ടവന്ന ക്ഷത്രിയന്നു (ചെരമാൻ കെരളൻ) പെരുമാൾ എന്ന പെ
രാകുന്നതു- ഇത് മലനാട്ടിലെ രാജാവ- ചൊഴമണ്ഡലത്തിലെ രാജാവ ചൊഴപപെരുമാ
ൾ- പാണ്ടിമണ്ഡലത്തിലെ രാജാവ പാണ്ടി (കുലശെഖര) പെരുമാൾ- ഇങ്ങിനെ പെരുമാക്കന്മാ
രാകുന്നതു- മലനാടു കൊണ്ട ൪ ഖണ്ഡം: ഗൊകൎണ്ണത്തിൽ നിന്നു തുളുനാട്ടിൽ പെരുമ്പുഴയൊ
ളം തുളുരാജ്യം- പെരുമ്പുഴെക്കൽനിന്നു പുതുപട്ടണത്തൊളം കൂപരാജ്യം (മൂഷികര.)- പുതു
പട്ടണത്തിൽനിന്നു കന്നെറ്റി (കണ്ണെറ്റി) ഒളം കെരളരാജ്യം- കന്നെറ്റിയിൽനി
ന്നു കന്യാകുമാരി ഒളം മൂഷിക (കൂപ)രാജ്യം കൂവ. കൂപ ഇങ്ങിനെ ൪ ഖണ്ഡത്തിന്റെയും
പെർ. കെരളത്തിൽ ൧൧ അനാചാരം, പരദെശത്ത ൨൨ അനാചാരം-

മുമ്പിനാൽ രാജാവിനെ കൊണ്ടുവന്നു വെക്കുമ്പൊൾ, ബ്രാഹ്മണർ കൈ പിടിച്ചു സ
മയം ചെയ്തു ഇപ്രകാരം- "ഞങ്ങളാൽ സാദ്ധ്യമല്ലാത്തതിനെ സാധിപ്പിച്ചു രക്ഷിച്ചു വെപ്പൂ-
ഞങ്ങൾ അന്യായപ്പെട്ടാൽ (-ആപത്തുകൾ ഉണ്ടായാൽ) അന്നു ഞങ്ങൾ രാജ്യകാൎയ്യങ്ങൾ ത െ
ന്ന വ്യാപരിക്കും (വ്യവഹരിക്കും)പൊൾ അത എന്ത നിങ്ങൾ എന്നെ കല്പിച്ചതിന്റെ
ശെഷം നിങ്ങൾ തന്നെ വ്യാപരിക്കുന്നു (വ്യവഹരി-)എന്നു രാജാ പറക മാത്രം ഉണ്ടു- ബ്രാഹ്മ
ണരൊട ചൊദ്യം വെണ്ട"- എന്നിട്ട ഇന്നും (എന്നും) ഓരൊ അപരാധങ്ങൾ (ആപത്തുകൾ,
അവസ്ഥകൾ) ഉണ്ടായാൽ "നിങ്ങൾ തങ്ങൾ തന്നെ വ്യവഹരിക്കുന്നു, എന്തു നിങ്ങൾ നമ്മൊട
അന്യായപ്പെടാഞ്ഞൂ" എന്നു പറക മാത്രം ഉണ്ടു- അതു നടയത്തെ സമയകാരണം: മറ്റുള്ള
രാജ്യത്തിങ്കൽ രാജാവെ അന്വെഷിച്ചു പൊകെണ്ടു (വതു), കെരളത്തിൽ ഇതൊക്കയും ഉ
ദ്ധരിച്ചിട്ട എല്ലാവരും (ഉദ്ധരിപ്പിച്ചല്ലൊ) രാജാവിന്നു അനുഭവിപ്പാൻ (വസ്തു) കൊടുക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/12&oldid=186918" എന്ന താളിൽനിന്ന് ശേഖരിച്ചത്