താൾ:CiXIV125a.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൬

൬. ശങ്കരാചാൎയ്യർ കല്പിച്ച കുലകൂമവിവരം–

പട ജയിച്ചിരിക്കും കാലം ശ്രീമാഹാദെവന്റെ പുത്രനായി (അംശമായി)എത്രയും പ്രസിദ്ധനാ
യിട്ട ഒരു ദിവ്യനുണ്ടായി അതാർ പിന്നെ ശങ്കരാചാൎയ്യർ ആയ്തു— അതുണ്ടായ്ത എതുപ്രകാരം എന്നു കെ
ട്ടുകൊൾ്ക— ഒരു ബ്രാഹ്മണസ്ത്രീക്ക (വൈദവ്യം ഭവിച്ചശെഷം) അടുക്കളദൊഷം ശങ്കിച്ചു നില്ക്കുംകാലം
(അവളെ പുറംന്നീക്കി വെച്ചു) ശ്രീമാഹാദെവൻ വന്നുല്പാദിക്കയും ചെയ്തു— (ഭഗവാന്റെ കാരുണ്യ
ത്താൽ അവൾക്ക പുത്രനായി വന്നവതരിച്ചു ശൃംഗെരി ശ.ആ)— ശ.ആ. വിദ്യ കുറഞ്ഞൊന്നു പ
ഠിച്ചകാലം തന്റെ അമ്മ മരിച്ചവാറെ ആ ഊഴത്തിൽ ക്രീയകൾക്ക ബ്ര?ർ എത്തായ്കകൊണ്ടു തന്റെ
ഗ്രഹത്തിങ്കൽ ഹൊമകുണ്ഡംചമച്ചു മെലെരികൂട്ടി അഗ്നിയെ ജ്വലിപ്പിച്ചു ശവം ഛെദിച്ചു ഹൊ
മിച്ചു ദഹിപ്പിച്ചിരിക്കുന്നു— അനന്തരവൻ ചെയ്യെണ്ടും ക്രീയകൾ ശൂദ്രനെകൊണ്ടു (ബ്ര?ൎക്കടുത്തവ
നെ കൊണ്ടു) ചെയ്യിപ്പിച്ചു— (അങ്ങിനെ താൻ ദഹിപ്പിക്കകൊണ്ടു ബ്രാഹ്മണൻ കൂടാതെ ശൂദ്രന്നും ഒരു ക്രീ
യയില്ല ശൂദ്രൻ കൂടാതെ ബ്ര?ന്നും ഒരു ക്രീയയില്ല എന്നു കല്പിച്ചു—)— ശ. ആ?ൎക്ക വിദ്യ അനെകം ഉണ്ടാ
യവാറെ അവന്നു ശരി മറ്റാരുമില്ല— ബ്ര?രും നില്ക്കാതെആയി— സകല വിദ്യകളും ഗ്രഹിച്ചു പ്രസിദ്ധ
നായി സൎവ്വജ്ഞപിഠഎറിഇരിക്കുംകാലം (ഗൊവിന്ദസന്യാസിയുടെ നിയൊഗത്താൽ) കെരളഭൂമി
യിങ്കലെ അവസ്ഥാ (൨൪000) ഗ്രന്ഥമാക്കി ചമച്ചു. ൬൪ ഗ്രാമത്തെയും വരുത്തി അടുക്കും ആചാരവും
നീതിയും നിലയും കുലഭെദങ്ങളും മൎയ്യാദയും യഥാക്രമവും എച്ചിലും വീഴ്പും തീണ്ടലും കുളിയും കുഴി
വരഞ്ഞ നീർകൊരുവാനും കലം വരഞ്ഞ വെച്ചുണ്മാനും അവരവൎക്കു ഓരൊരൊ പ്രവൃത്തികളും
ആചാരങ്ങളും ഭാഷകളും അതാത കുലത്തിന്നു തക്കവണ്ണം കല്പിക്കയും ചെയ്തു— നാലു വൎണ്ണം കൊണ്ടു
൧൮ കുലം ആക്കി അതുകൊണ്ടു ൬൮ കുലവൎണ്ണം എന്നും ൭൨ കുലം എന്നും കല്പിച്ചു—

അപ്പറയുന്ന കുലപെരുകൾ വെവ്വെറെ കെട്ടുകൊൾ്ക— — ബ്രാഹ്മണാദി നാലുവൎണ്ണമുള്ള
ത തന്നെ അനെകം പെരുണ്ടു ബ്ര?രിൽ തന്നെ അനെകം പെരുണ്ടു— (ഒത്തന്മാർ, മന്ത്രവാദികൾ,
സ്മാൎത്തന്മാർ, ശാസ്ത്രാംഗക്കാർ, പിതൃകൎമ്മക്കാർ, ഗ്രന്ഥികൾ, ജ്യൊതിഷക്കാർ, (—ഷാരികൾ), വ്യാക
രണക്കാർ, ശാന്തിക്കാർ, ശാസ്ത്രികൾ, വെദാന്തികൾ, വൈദികന്മാർ, ഗൃഹസ്ഥന്മാർ, സന്ന്യാസിക
ൾ)— ബ്രാഹ്മണസ്ത്രീകൾ അകത്തുനിന്നു പുറപ്പെടാതെ ഇരിക്കുന്നവരാകകൊണ്ടു അന്തൎജ്ജനങ്ങ
ൾ എന്നും അകത്തമ്മമാർ എന്നും പെരായി— ബ്രാഹ്മണരുടെ ബാലന്മാർ ഉണ്ണി എന്നും ബാലമാർ ത
ങ്ങപിള്ളമാർ എന്നും പറയുന്നു— ആൎയ്യാവൎത്തത്തിങ്കൽ നിന്നുവന്ന ബ്രാഹ്മണർ നമ്പൂതിരിമാർ-
(നമ്പൂരിപ്പാടു) എമ്പ്രാന്മാർ (എമ്പ്രാന്തിരി) എന്നും അവരിൽ പ്രമാണികളെ തിരുമുൽപാടന്മാർ
(തിരുമുമ്പു)എന്നും ഭട്ടത്തിരിപ്പാടെന്നും (പട്ടെരി) വന്ദനാൎഥം പറയുന്നു— ഒരൊ യാഗാദി കൎമ്മങ്ങ
ളെ ചെയ്കകൊണ്ടു സൊമാതിരിമാർ (ചൊ—) അഗ്നിഹൊത്രികൾ (അക്കിത്തിരി)എന്നിങ്ങിനെ ചൊ
ല്ലുന്നു— പരദെശബ്ര?ർ ഭട്ടന്മാർ (പട്ടർ) തന്നെ— ഇവർ വൈദികന്മാർ— —നമ്പിടിക്ക ഓത്തി
ല്ലായ്കക്കൊണ്ടു മുക്കാൽ ബ്രാഹ്മണൻ അതിൽ പ്രമാണി കക്കാട്ടുകാരണപ്പാടു എന്ന നമ്പിടി—
(ആയുധം എടുത്ത അകമ്പടിചെയ്ക)— പിതൃപൂജെക്ക ദൎഭയും സ്രുവവും ചമതകൊലും വരു
ത്തിയ വെങ്ങനാട്ടിൽ നമ്പിടി ബ്രാഹ്മണസഭയിൽ ഒന്നിച്ച ആവണപലക ഇട്ടിരിക്കുന്ന പ്രഭു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/30&oldid=186941" എന്ന താളിൽനിന്ന് ശേഖരിച്ചത്