Jump to content

താൾ:CiXIV125a.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬

ങ്കൽചിത്രകൂടം തീൎത്തു അവിടെ എഴുന്നെള്ളി ഇരിക്കയും ചെയ്തു)— ആപെരുമാൾ വ്യപരിച്ച
അവസ്തകൾ: നല്ല ക്ഷത്രിയർ വെണം എന്നു വെച്ചു പലദിക്കിൽനിന്നും ക്ഷത്രിയരെയും സാ
മന്തരെയും വരുത്തിഅവൎക്കഐങ്കാതംഐങ്കാതം ഖണ്ഡം നാടു ഖണ്ഡിച്ചു കൊടുത്തു-
(അതു– ൫– വഴി ക്ഷത്രിയരും– ൮–വഴി സാമന്തന്മാരും ആകുന്നതു)–അതിന്നു കാരണം:
ഇനിഒരിക്കൽ ബൌദ്ധന്മാരുടെ പരിഷ വന്നു രാജാവിനെ ഭ്രമിപ്പിച്ചു സമയം പുലമ്പിച്ചു
എന്നവരികിൽ ബ്ര?ർ പരദെശത്തു പൊകെണ്ടിവരും– അതവരരുത എന്ന കല്പിച്ചു എല്ലാ
വൎക്കും ഐങ്കാതം വെച്ചുതിരിച്ചു കൊടുത്തു–ഒരുത്തന്നു നെരുകെടുണ്ടെങ്കിൽ അയൽവക്ക
ത്തതന്നെ (സമീപത്തുതന്നെ മറ്റൊരിടത്തു) വാങ്ങി ഇരിക്കുമാറാക്കെണം ഈകൎമ്മഭൂമിക്ഷ
യിച്ചു പൊകും– പുറപ്പെട്ടു പൊകാതിരിക്കെണം എന്ന കാരണം– – ശെഷം കുലശെഖര
പെരുമാൾ വ്യപരിച്ചഅവസ്ഥ: വന്ന ശാസ്ത്രികളിൽ ഭട്ടാചാൎയ്യരെയും ഭട്ടബാണനെയും അ
ഴിവിന്നുകൊടുത്തിരുത്തി മലയാളത്തിലുള്ള ബ്രാഹ്മണൎക്ക ശാസ്ത്രം അഭ്യസിപ്പാൻ–മുമ്പിനാ
ൽ ശാസ്ത്രാഭ്യാസമില്ലായ്കകൊണ്ടു– അന്നു പരദെശത്തുനിന്നു ഒരു ആചാൎയ്യൻ ഭട്ടാചാൎയ്യനൊ
ട കൂട വന്നു വായിച്ചു–അതു പ്രഭാകരഗുരുക്കൾ,പ്രഭാകരശാസ്ത്രം ഉണ്ടാക്കിയതു– മറ്റുള്ള ആ
ചാൎയ്യന്മാർ പഠിച്ചു പൊയ ശെഷം ഈ ശാസ്ത്രം അഭ്യസിക്കുന്ന പരിഷെക്ക പ്രയൊജനം വെ
ണം എന്നിട്ടകുലശെഖരപെരുമാൾ ഒരു സ്ഥലം തീൎത്തു ഈ വന്ന ശാസ്ത്രികൾ്ക്കു കൊടുത്തു–അ
വിടെ അവരെ നിരുത്തി മലയാളത്തിലുള്ള ബ്ര?രും ശാസ്ത്രം അഭ്യസിക്കയും ചെയ്തു– ശാസ്ത്രി
കളുടെ (–കളിരുന്ന) സ്ഥലമാകുക കൊണ്ടു ഭാട്ടം (ഭട്ടമന—ക്രമത്താലെപട്ടമന എന്നായിപൊയി)
എന്നും ചൊല്കുന്നു–(൬൪ ഗ്രാമത്തിലുള്ളബ്രാഹ്മണരിൽ ശ്രെഷ്ഠന്ന ഈ സ്ഥലം എന്ന വ്യവസ്ഥയും
ഉണ്ടു)–ഭട്ടാചാൎയ്യരുടെ ശിഷ്യനായപ്രഭ.ഗുരുക്കളുടെ മെതിയടി അവിടെ ഉണ്ടെന്നു പ്രസി
ദ്ധമായി പറയുന്നു–കുലശെഖരപെരുമാളൊട ൭൦൦൦ കലം വസ്തുവും ഉദയതുംഗൻ എ
ന്ന ചെട്ടിയൊട ൫൦൦൦ കലം വസ്തുവും പൂവും നീരും വാങ്ങി ഇപ്പന്തീരായിരം വാങ്ങിയതു ഭട്ടാ
ചാൎയ്യരല്ലപ്ര.ഗുരുക്കൾ അതിനെ വാങ്ങുകകൊണ്ടു ഭാട്ടപ്രഭാകരവ്യാകരണത്തിന്നു കിഴി
ഉള്ളു (കഴിവുള്ളു) (ശാസ്ത്രികൾബ്രഹ്മസ്വം പകുക്കുമ്പൊൾ വെദാന്തശാസ്ത്രത്തിന്നു പകുപ്പി
ല്ലഎന്നുകല്പിച്ചു)–൧൨൦൦൦ കലത്തിന്നു ഒഹരി (ഉപഹരി) വെദാന്തികൾ്ക്ക ഇല്ല–പ്ര.ഗു.
വെദാന്തികൾ്ക്ക കൊടുത്തില്ലായ്ക കൊണ്ടു തൃക്കണ്ണാപുരത്തു ഭാട്ടപ്രഭാകരവ്യാകരണത്തി
ന്നുകിഴിഉള്ളു– വെദാന്തികൾ വെദാന്തം വായിച്ചാലും ഭ.പ്ര.വ്യ. മൂന്നാലൊന്നിൽ
വെണം– തൃക്കണ്ണാപുരത്തകിഴിയിടയിൽ രണ്ടാമത പലരും ഉണ്ടാക്കീട്ടും ഉണ്ടു ശാസ്ത്ര
ത്തിന്നു–അതിൽ വെദാന്തിക്ക കൂട ഉണ്ടു താനും–പ്ര.ഗു. വാങ്ങിയതു ബ്രഹ്മസ്വത്തിൽ
ഇല്ല– –കുലശെഖരപെരുമാൾ ൧൮ സംവൽ വാണതിന്റെ ശെഷം ഉടലൊട
സ്വൎഗ്ഗംപുക്കു–അന്നെത്തെകലി– പുരുധിസമാശ്രയം എന്നപെർ– തിരുവഞ്ചക്കു
ളംമുക്കാൽ പട്ടം ഉണ്ടായതും കലി മെലെഴുതിയതു തന്നെ (ആ കലി– ൩൩൩– ക്രിസ്താബ്ദം)

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/20&oldid=186926" എന്ന താളിൽനിന്ന് ശേഖരിച്ചത്