താൾ:CiXIV125a.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨

അവരൊധവും പുക്കു തൊന്നിയതു(-പൊയതു): കരിങ്ങമ്പുള്ളി (-മ്പെള്ളി) സ്വരൂപവും
കാൎയ്യമുക്കിൽ സ്വരൂപവും (കാരിമുക്ക-), ഇളമ്പര കൊട്ടസ്വരൂപവും- ഇച്ചൊല്ലിയ സ്വരൂ
പങ്ങളിൽ ഇളമയായിരിക്കുന്നവർ തളിയാതിരിമാരായ കാരണം: രാജാവിന്നു മലനാട്ടി
ൽ ഷ‌ൾഭാഗം കൊടുത്തിട്ടില്ല, വൃത്തിയെ കൊടുത്തിട്ടുള്ളു: എല്ലാവരുടെ വസ്തുവിന്മെലും ഷ‌
ൾഭാഗം രക്ഷാപുരുഷന്മാർ അനുഭവിച്ചു- രണ്ടാമത തളിയാതിരിമാർ അനുഭവിച്ചു-
പിന്നെ ചാത്തിരൎക്കായി കല്പിച്ചു വെക്കയാൽ ഇന്നും ചാത്തിരൎക്ക ( ചത്തിരൎക്ക = ശസ്ത്രി. ശാ
സ്ത്രി-)ആയതുണ്ടു-

ഇങ്ങിനെ രാജാവും തളിയാതിരിമാരുമായി രക്ഷിച്ചു സ്വല്പകാലം കഴിഞ്ഞശെഷം,
(പയസ്വിനി-) പെരുമ്പുഴെക്ക വടക്ക ൩൨ ഗ്രാമവും, പെ. തെക്ക ൩൨ ഗ്രാമവും തങ്ങളിൽ െ
കാള്ളകൊടുക്കയും മുറിച്ചു- തെക്ക ൩൨ ആകുന്നത:- കരുമാൻ പുഴയ്ക്ക വടക്ക ഗ്ര. ൧൦-
അതിന്നു വിവരം- ൧.പയ്യനൂർ ൨.പെരിഞ്ചെല്ലൂർ. ൩.കരിക്കാട്ടു. ൪. ഈശാനിമങ്ങലം
൫.ആലത്തൂർ. ൬.കരിന്തൊളം (കാരന്തല) ൭.തൃശ്ശിവപെരൂർ (തൃച്ചമ്പെരൂർ) ൮.പെരു
മാനം (-വനം) ൯.പന്നിയൂർ. ൧൦.ചൊവ്വരം- കരുമാൻ പുഴക്ക തെക്ക പുണ്യാറ്റിന്നു വ
ടക്ക ഗ്ര. ൧൨.-അതാകുന്നത: ൧.പറവൂർ (-പ്പൂർ‌) ൨.ഐരാണിക്കുളം (-ക്കളം) ൩.മൂഷിക
ക്കുളം- ൪.ഇരിങ്ങാണിക്കുടം (-ടിക്കൊട) ൫.അടവൂർ (-പ്പൂർ) ൬.ചെങ്ങനാടു (-നൊടു, ചെണ
ാട്ടൂർ) ൭.ഉളിയന്നൂർ- ൮.കഴുതു (-ത-)നാടും, ൯.കുഴയൂർ (-വൂർ, -ഴിയൂർ-) ൧൦. ഇളിഭ്യം-
൧൧.ചാമുണ്ട (-ണ്ഡ) ൧൨.ആവട്ടി(ആലപ്പടി-)പ്പുത്തൂർ, ഇങ്ങിനെ ഗ്ര. ൧൨- പുണ്യാറ്റിന്നു
തെക്ക കന്യാകുമാരിക്ക വടക്ക ഗ്ര. ൧൦: ൧.കിടങ്ങൂർ(-ഞ്ഞൂർ) ൨.കാടുകറുക (കടുമണ,
മറ) ൩.കാരനെല്ലൂർ (-നല്ലൂർ) ൪.കവിയൂർ. ൫.ഏറ്റുമാനൂർ- (വന്നൂർ) ൬.നിൎമ്മണ്ണു
(നിഗന്ധ- നിൽമണ്ണു) ൭.ആണ്മണി (വെണ്മ) ൮.ആണ്മലം (ആമ്ലം) അമ്മളം, -മംഗലം)
൯.ചെങ്ങനിയൂർ, ൧൦ തിരുവില‌്വായിഇങ്ങിനെഗ്ര. ൧൦- ആകെ ൩൨- ശെഷിച്ച ൩൨
ഗ്ര.പഞ്ചദ്രാവിഡന്മാരിൽ പൊയിക്കളഞ്ഞ വന്ന പഴന്തുളുവർ എന്നും തുളു നമ്പികൾ
എന്നും പെരുള്ളവർ അവരും അതിൽ കൂടി ചെൎന്നവരും പണി ചെയ്തു "ഞാൻ-
ഞാൻ മുപ്പത്തുരണ്ടിൽ കൂടും" എന്നിട്ട പരദെശത്താചാരങ്ങളെ നടത്തി അവരുമായി
കൊള്ളക്കൊടുക്കയും തുടങ്ങി പരദെശത്തെ രാജാക്കന്മാരെ അടക്കി അവരുടെ െ
കായ്മ നടന്നു പൊയി ഒരൊ ഗ്രാമമാക്കി കല്പിച്ചിട്ടുമുണ്ടു പലപലഗ്രാമങ്ങളിൽനിന്നു വ
ന്ന (പരിഷ) ഒരൊപെരുമിട്ടു- ഇങ്ങിനെ ഗ്രാമം എന്നു വെണ്ട- ബഹുവിധമായു
ണ്ടു സത്യം ഇങ്ങിനെ ആകുന്നതു- ‌

൨ാം ബൌദ്ധനായ പെരുമാൾ-

അനന്തരം കലിയുഗം സ്വല്പം മുഴുത്തകാലം (ബ്രാഹ്മണർ പരദെശത്തു ചെന്നു ബാണ
പുരത്തിൽനിന്നു ബാണപ്പെരുമാളെകൂട്ടികൊണ്ടു പോന്നു- അല്ലൂർ പെരുങ്കൊയി
ലകത്തു കൈ പിടിച്ചിരുത്തി- ആ പെരുമാൾ വാഴുന്നകാലത്തു) ബൌദ്ധന്മാർ വന്നു പെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/16&oldid=186922" എന്ന താളിൽനിന്ന് ശേഖരിച്ചത്