൨൦
ണ്മാൻ ഇരിക്കുമ്പൊൾ ക്ഷത്രിയന്ന ഒരു വിളക്കു വെറെ വെച്ച ഇലവാട്ടി വെച്ചു സമ്മാനിച്ചു
വിളമ്പുകെയുള്ളു— വെറെ വെച്ചു കൊള്ളുകയും വെണം വിളമ്പുമ്പൊൾ— പന്തിയിൽ ഒരില
വെപ്പാൻ ഒഴിച്ച അമ്പലതിന്നു പുറത്ത ഒരു ശാല കെട്ടിക്ക— സദ്യക്ക അതു സ്ഥലം പൊര എന്നുവരി
കിൽ പുറത്ത ഒരു പുര കെട്ടി നിത്യാഭ്യാസം അഭ്യസിപ്പൂ— ആയുധം എടുത്തു പിടിക്കയും യൊഗ്യസം
ഗീതം കളിക്കൊട്ടിവ അഭ്യസിക്കാംപ്രബന്ധം നൊക്കാം— ദെവിക്കൊട്ടും വെശിയാട്ടും
അരുത— മഹാരായർ പൂണുനൂൽ ഇറക്കാതെ ചെയ്യാം—പൂണുനൂൽ ഇറക്കി ഒന്നും വ്യാപരി
ക്കരുത— ദീപപ്രദക്ഷിണം സൎവ്വപ്രായശ്ചിത്തം— സന്യാസിയുടെ ചാതുൎമ്മാസ്യം തന്നെ ദിവസ
ത്തിന്റെ സംഖ്യ— ചാതുൎമാസ്യം തുടങ്ങുന്ന ദിവസം തുടങ്ങെണ്ടു— ബുദ്ധിപൂൎവ്വമായി ശൂദ്രനെ
സ്പൎശിക്കരുത— അടിച്ചു തളിക്കാരും മാരയാരും അല്ലാതെ ഉള്ള ശ്രൂദ്രർ ക്ഷെത്രത്തിങ്കൽ കടക്ക
രുത— ബ്രാഹ്മണക്ഷെത്രത്തിൽ കണമുള്ളു— പുലയിൽ കണമരുത—കണത്തിന്നു തെക്കും വടക്കും
വിശെഷമില്ല— സമയം ചെയ്ത നിരായുധക്കാരിൽ ആയുധക്കാർ കുറയും—}
(അതിന്റെ ശെഷം ഗ്രാമങ്ങളുടെ വകഭെദങ്ങളെ തിരിച്ചു കല്പിച്ചു)— മലയാളക്ഷെ
ത്രങ്ങളിൽ ഗൊകൎണ്ണം,തൃശ്ശിവപെരൂർ, തിരുനാവായി, തൃക്കാരിയൂർ, തൃക്കണ്ണാപുറത്തു, തിരു
വഞ്ചിക്കുളത്തു, ഇരിങ്ങാണികൂട, ഐരാണിക്കുളത്ത, വെള്ളപ്പനാട്ടിൽ മണ്ഡലത്തിൽ, അ
ങ്ങിക്കൽ, ഇങ്ങിനെ ൧൦ സ്ഥാനത്തിന്നകത്തു സമയം(—൧൦ സ്ഥലത്തിന്നുണ്ടു സമയങ്ങൾ)— —
സൊമാഹുതി ൧൧ ഗ്രാമത്തിന്നുണ്ടു (ചൊവരം, പെരുമാനം, ഇരിങ്ങാണികൂട, ആലത്തൂർ, മൂഷിക
ക്കുളം, ഉളിയന്നൂർ(—ഇരിയനൂർ?) ചെങ്ങനൊടു, പെരിഞ്ചെല്ലൂർ, കരിക്കാട്ടു, പൈയനൂർ: ഇവൎക്ക
സൊമാഹുതി ഉള്ളു)— ഇതിൽ സൊമാഹുതിക്ക മുമ്പു : പെരിഞ്ചെ. കരിക്ക. ആല. പെരുമ. ചൊ
വ. ഇരിങ്ങ. ഇത ആറും ഒരുപൊലെ സമ്മതം— മറ്റെ വകഭെദങ്ങളിൽ ഊരിലെ പരിഷ
ക്ക മുഖ്യത— ദെശത്തിലുള്ളവൎക്കയജനം അദ്ധ്യാപനവും ഓത്തും ഭിക്ഷയും ദാനവും പ്രതിഗ്ര
ഹവും എന്ന ഷൾകൎമ്മങ്ങളെ കല്പിച്ചു—ഇതുള്ള ആളുകൾക്ക ൬ ആചാൎയ്യസ്ഥാനമുണ്ടു— അവൎക്ക
അമ്പല സംബന്ധവും കെരളത്തിൽ പിതൃകൎമ്മത്തിന്നു മുമ്പും ദെശികൾ എന്നു പെരും കല്പിച്ചു
കൊടുത്തു— പിന്നെ സഭയിലുള്ളവൎക്ക കന്യാകുമാരി ഗൊകൎണ്ണത്തിന്റെ ഇടയിൽ പ്രധാനക്ഷെ
ത്രങ്ങളിൽ പാട്ടവും, സമുദായവും, ശാന്തിയും, (മെൽശാന്തിസ്ഥാനം) അരങ്ങും, അടുക്ക‌്ളയും, അമ്പ
ലപ്പടി— ഊരായ്മയും ഇത ആറു പ്രാധാന്യം (പെരിയ നമ്പിസ്ഥാനവും കല്പിച്ചു കൊടുത്തു)— [അറു
പത്തുനാലിന്റെ വിധികതൃത്വത്തിന്നു ൨ ആളെ കല്പിച്ചു— പെരിഞ്ചെല്ലൂർ ഗ്രാമത്തിൽ പുളി
യംപടപ്പുഗൃഹത്തിങ്കൽ ഒരാളെ ൬൪ലിന്നും പ്രഭുവെന്നും നായക എന്നും പെരും ഇട്ടു ൬൪ ലി
ലുംഅടക്കവും ഒടുക്കവും കല്പിച്ചു കൊടുത്തു—പിന്നെ ൬൪ലിന്നും കല്പിച്ചനിലെക്കും നിഷ്ഠെക്കും
തങ്ങളിൽ വിവാദം ഉണ്ടായാൽ വിവാദം തീൎത്തു നടത്തുവാൻ ആലത്തൂർ ഗ്രാമത്തിങ്കൽ ഒരാളെ
കല്പിച്ചു ആഴുവാഞ്ചെരി സാമ്രാജ്യം കല്പിച്ചു, സാമ്പ്രാക്കൾ (തമ്പുരാക്കൾ) എന്ന പെരുമിട്ടു ബ്ര?
ൎക്കു വിധികൎത്താവെന്നും കല്പിച്ചു—ഇവർ ഇരിവരും കെരളത്തിങ്കൽ ബ്രാഹ്മണശ്രെഷ്ഠന്മാ
ർ]— ശെഷം അവരവർഅവിടവിടെ വിശെഷിച്ചു പറയുന്നു— ഒന്നു പൊലെ നടപ്പില്ല— —