താൾ:CiXIV125a.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨. പൊന്നിനിലത്തു മുമ്പിൽ- ഇങ്ങിനെ പന്ത്രണ്ടാൾ മുമ്പാക്കി കല്പിച്ച "തങ്ങൾ" "(ഞങ്ങ
ൾ)" എന്നു പറവാൻ കാരണം- തപശ്ശക്തി എന്നു ചിലർ നിരൂപിച്ചിരിക്കുന്നു- അതങ്ങി
നെ അല്ല ശസ്ത്രഭിക്ഷയെ തങ്ങളുടെ ഗൊത്രം വാങ്ങുകയാൽ "വാൾ നമ്പി" ആയകാരണം-
വാൾ തങ്ങളുടെയ കൈയിലുണ്ടെന്ന സിദ്ധാന്തം- ഇങ്ങിനെ ഭൂമി രക്ഷിപ്പാൻ ൩൬൦൦൦
ബ്രാഹ്മണരെ ആയുധപാണികളാക്കി കല്പിച്ചു--

അനന്തരം ൬൪ ഗ്രാമത്തെയും കൂടെ വരുത്തി "നടെ നടെ പീഡിപ്പിച്ച സൎപ്പങ്ങൾക്ക എ
ല്ലാടവും ഒരൊ ഓഹരി ബ്രഹ്മസ്വത്താൽ കൊടുത്തു- നിങ്ങൾക്ക അവർ സ്ഥാനദൈവമാ
യിരിക്കെണം (പരദെവതയായിരുന്നു രക്ഷിക്കെണം)" എന്നു കല്പിച്ചു- അവൎക്ക ബ്രഹ്മ
സ്വത്താൽ ഒരൊ ഓഹരി കൊടുത്തു പ്രസാദത്തെയും വരുത്തി (അവൎക്ക ബലിപൂജാകൎമ്മങ്ങ
ളെ ചെയ്തു പരിപാലിച്ചു കൊൾ്ക എന്നരുളിച്ചെയ്തു) അവരെ സ്ഥാനദൈവമാക്കി െ
വച്ചു- കെരളത്തിൽ സൎപ്പപീഡയും പോയി-- അതിന്റെ ശെഷം (ആയുധപാണിക
ൾ്ക്ക) കെരളത്തിൽ ൧൦൦൮ നാല്പത്തീരടി സ്ഥാനം ഉണ്ടാക്കി അനെകം കളരിപരദെവത
മാരെയും സങ്കല്പിച്ചു- അവിടെ വിളക്കും പൂജയും കഴിപ്പിച്ചു- സമുദ്രതീരത്തു ദുൎഗ്ഗാദെവി
യെയും പ്രതിഷ്ഠിച്ചു- (മലയരികെ ശാസ്താവിനെ പ്രതിഷ്ഠിച്ചു) നാഗവും ഭൂതവും പ്രതി
ഷ്ഠിച്ചു- ഭൂമിയിൽ കനകചൂൎണ്ണം വിതറി (അമൎത്തു കനകനീർ സ്ഥാപിച്ചു)രാശിപണം അടിപ്പി
ച്ചു) നിധിയും വെച്ചു അങ്ങിനെ ഭൂമിക്കുള്ള ഇളക്കം തീൎത്തു (മാറ്റി ഇരിക്കുന്നു)-

അതിന്റെ ശെഷം "ആൎയ്യബ്രാഹ്മണർ മലയാളത്തിൽ ഉറച്ചിരുന്നു പൊൽ" എന്നു
കെട്ടു മുമ്പിൽ (സൎപ്പഭീതി ഉണ്ടായിട്ടു) പൊയ പരിഷയും പൊന്നു- വന്നു- അവർ ഒക്കെയും
പഴന്തുളുവർ ആയിപ്പൊയി; അവരെ തുളുനാട്ടിൽ തുളുനമ്പിമാർ എന്ന പറയുന്നു അവർ
൬൪ ലിൽ കൂടിയവരല്ല.

അതിന്റെ ശെഷം ശ്രീ പ.ര. ൬൪ ഗ്രാമത്തെയും വരുത്തി വെള്ളപ്പനാട്ടിൽ കൊണ്ടു വന്നു
വെച്ചു ൬൪ ഗ്രാമത്തിന്നും ൬൪ മഠവും തീൎത്തു ൬൪ ദെശവും തിരിച്ചു കല്പിച്ചു ഒരൊരൊ ഗ്രാമത്തിന്നു
(പരിഷയ്ക്ക) അനുഭവിപ്പാൻ വെവ്വെരെ ദെശവും വസ്തുവും തിരിച്ചു കൊടുത്തു- ഒരു
ഗ്രാമത്തിനും വെള്ളപ്പനാട്ടിൽ വസ്തുവും തറവാടും കൂടാതെ കണ്ടില്ല- (അവിടെ എല്ലാവൎക്കും
സ്ഥലവുമുണ്ടു) ൬൪ ഗ്രാമത്തിന്നും വെള്ളപ്പനാട പ്രധാനം എന്ന കല്പിച്ചു-

(പെരുമനഗ്രാമത്തിന്നു) ചിലൎക്ക പുരാണവൃത്തി കല്പിച്ചു കൊടുത്തു- രണ്ടാമത വന്ന പരിഷ
യിൽ ചിലൎക്ക തന്ത്രപ്രവൃത്തി കൊടുത്തു- ൬൪ ഗ്രാമത്തിന്നും തന്ത്രപ്രവൃത്തി കല്പിച്ചിട്ടില്ല- ൬൪
ഗ്രാമത്തിലുള്ള ഇരിങ്ങാടികൂടു (– ാണികുട്ട) തരണനല്ലൂർ (നെല്ലൂർ) കൈവട്ടക എടുത്തു തുട
ങ്ങി (വട്ടകം വൃത്തി (നാലു) ആറു ഗ്രാമത്തിന്നു കല്പിച്ചിരിക്കുന്നു). പയ്യന്നൂർ ഗ്രാമത്തിന്ന നമ്പിക്കൂ
റു എല്ലാടവും കല്പിച്ചു കൊടുത്തു- അനന്തരം ൬൪ലിലുള്ളവരൊടരുളി ചെയ്തു "ഇക്കെരള
ത്തിങ്കൽ ദെവതകൾ പൊന്നു വന്നു മനുഷ്യരെ പീഡിപ്പിച്ചു ദെവതഉപദ്രവം വൎദ്ധിച്ചാൽ
അപമൃത്യു അനുഭവിക്കും അതു വരരുത" എന്ന് കല്പിച്ചിട്ട ൬൪ലിൽ ആറു ഗ്രാമത്തിൽ ൧൨ ആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/7&oldid=186913" എന്ന താളിൽനിന്ന് ശേഖരിച്ചത്