താൾ:CiXIV125a.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൬

കുറുമ്പിയാതിരിയൊടു കല്പിച്ചു അനന്തരം കുന്നലകൊനാതിരിക്ക കൊടുക്കെണം എന്നു കല്പി
ച്ചു യൊഗത്തിങ്കന്നു ൪ നായന്മാരെ കല്പിച്ചയക്കയും ചെയ്തു— അവർ ചെന്നു അവസ്ഥ പറഞ്ഞു കു
റുമ്പിയാതിരിയെ തടുത്തു പാൎത്തതിന്റെ ശെഷം അവരെ തന്റെ വിധെയന്മാരാക്കി അവൎക്ക
൪ എടവകയും കല്പിച്ചു കൊടുത്തു കൊയ്മ സ്ഥാനവും കൊടുത്തു ഒന്നു പയൎമ്മല എടവക (പൈ
യർമല മുക്കാതം വഴിനാടും, ൫൦൦ നായരും, മൂന്നില്ലം വാഴുന്നവരും(–ന്നൊലും) പയ്യർ മലസ്വ
രൂപവും, ൬൦ തറയും, ൫ മനയും, ൫ കുളവും,) പിന്നെ ഉള്ളൂർ എടവക, പിന്നെ നിടിയനാട്ട എട
വക, പിന്നെ പുഴവായിടവക— എന്നിങ്ങനെ അവർ അങ്ങുചെല്ലാഞ്ഞതിന്റെ ശെഷം-
നാലെട്ടു ൩൨ആളെ കല്പിച്ചയച്ചു– അവരും ചെന്നു കറുമ്പിയാതിരിയെ തടുത്തു പാൎത്തതിന്റെ
ശെഷംഅവൎക്കും ഒരൊ സ്ഥാനവും വസ്തുവും കൊടുത്തു— (൩൨ തറവാട്ടുക്കാരാക്കി)–അ
വരും അങ്ങു ചെല്ലാത്തതിന്റെ ശെഷം ൧൨൦൦ ആളെ (നാശം ചെയ്തു) മരിപ്പാന്തക്കവണ്ണ
കല്പിച്ചു യൊഗത്തിങ്കന്നു— അവരെയും വിധെയാക്കി അവൎക്ക„ ൧൨൦൦ തറയിൽ നായർ വാ
ഴ്ചയായിരുന്നുകൊള്ളു”എന്നു കല്പിച്ചു കൊടുത്തു കറുമ്പിയാതിരി—„ ഇനി എന്തുവെണ്ടൂ” എന്ന
വിചാരിച്ചു പ്രഭാകരകൂറ്റിൽ കിഴിനിയാരെ (കൂഴിനിയാരെ) ബ്രാഹ്മണ യൊഗെന കല്പിച്ച
യക്കയും ചെയ്തു— അവരും ചെന്നു പാൎത്തു നീരാട്ടുക്കുളി മുട്ടിച്ചതിന്റെ ശെഷം„ മുപ്പത്താറു കാ
തത്തിലും മറു സംഘം വെണ്ടാ— നിങ്ങൾ അടക്കികൊണ്ടു ഇങ്ങ രക്ഷയായിരിക്കെണം” എന്നു
കല്പിച്ചു നിൎത്തുകയും ചെയ്തു— അതുകൊണ്ടു„ കറുമ്പ്രനാട്ടു മറു സംഘമില്ല” എന്നു പറയുന്നു—

അവൎക്ക വെട്ടക്കരുമകൻ പരദെവതയായിവന്ന കാരണം:— പൂന്തുറക്കൊൻ പൊ
ലനാടടക്കം ചെയ്തതിന്റെ ശെഷം കുറുമ്പനാടടക്കം ചെയ്വാനായികൊണ്ട യുദ്ധം ചെയ്തിരി
ക്കും കാലം നെടിയിരിപ്പൊടാവതില്ല എന്നു കല്പിച്ചു തളിപറമ്പത്തു ചെന്നു- ഭഗവാനെ ഭജി
ച്ചിരുന്നു— അന്നു കുറുമ്പിയാതിരിക്ക ഭഗവാന്റെ ദൎശനമുണ്ടായി„ രാജാവ ഇനി ഒട്ടും വൈകാ
തെ പൊകവെണ്ടും, നിടിയിരിപ്പൊട തടുത്തു നില്പാന്തക്കവണ്ണം ഇങ്ങുന്നു ഒരു ആളെ വരികയും
ചെയ്യും— ആളെ മുന്നിൎത്തിനടത്തികൊണ്ടാൽ മാറ്റാനെ നൃത്തി നാടും സ്വരൂപവും കാത്തുരക്ഷി
ച്ചുകൊള്ളും”— എന്ന ദൎശനം കാട്ടി അയക്കയും ചെയ്തു– ഇങ്ങു വന്നു തിരുമൂപ്പു കിട്ടിവാഴ്ച കഴി
ഞ്ഞൂ (വലം വെച്ചു) അരി അളപ്പാന്തുടങ്ങുമ്പൊൾ— ചെകവനായി ചെന്നു മടിപിടിച്ചു അരി
വാങ്ങി കാരാകൊറെനായരെ കൈ പിടിച്ചു മുമ്മൊഴി ചൊല്ലിച്ചു, പാലച്ചെരികൊട്ടയിൽ
കുടിയിരിക്കുന്ന നാടും സ്വരൂപവും കാത്തുരക്ഷിച്ചു, മഹാലൊകൎക്ക വരുന്ന അല്ലലും മഹാവ്യാ
ധിയും ഒഴിച്ചു, സംഘത്തെ പരിപാലിച്ചു, വഴിപൊക്കൎക്ക അന്നദാനവും ചെയ്തിരിക്കുന്ന ഒരു
വെട്ടക്കരുമകൻ— എന്നറിക.

പുഴവായിടവക മുക്കാതം വഴിനാടും ൩൦൦൦ നായരും, മതിലാഞ്ചെരി സ്വരൂപത്തിൽ
൧൦ അമ്മൊന്മാരും, ൪൨ ഇല്ലത്തിൽ മൂത്തൊൽ എഴുവരും, ചാത്തിമംഗലത്തപ്പനും, മൂവ്വന്തികാ
ളിയും, അറയിൽ ഭഗവതിയും, (ഇരഞ്ഞൊൻ, വെള്ളുവശ്ശെരി, ൨ ഇല്ലം വാഴുങ്കൎത്താക്ക
ന്മാരും) തെക്കിടം വടക്കിടം ൨ താവഴിയിൽ കൎത്താക്കന്മാരും (പൂന്തുറയിൽ അമ്മവാഴ്വയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/50&oldid=186971" എന്ന താളിൽനിന്ന് ശേഖരിച്ചത്