൫൪
കൊവിൽ രാജാക്കന്മാർ ൫ വഴിക്ഷത്രീയർ: അയലൂർ ശാൎക്കര, പറപ്പൂർ, പടിഞ്ഞാറ്റെടം, മാ
ടത്തിങ്കീഴ–)– നാലു(ആറു) വക വെള്ളാളർ ആകുന്നതു– പത്തു കുറയ നാന്നൂറ പ്രഭുക്കന്മാരും
ഉണ്ടു— അവരുടെ രാജധാനികൾ എടം, മടം, കൊവിലകം, കൊട്ട, കൊട്ടാരം, എന്നിങ്ങിനെ
അതത പെരുമുണ്ടു— —
മികച്ചനാടു പൊലനാടു— പൊലനാട്ടഴിഞ്ഞമൎയ്യാദ ഇടനാട്ടിൽ നടത്തുന്നു— മുന്നാഴിപ്പാടു
എല്ലാടവും നടപ്പാകുന്നു അതിന്നു ൧൮ ആചാരം ഉണ്ടു— നടുവർകൂടുന്നെടം പലപ്രകാരം പറ
യുന്നു— പടകൂട്ടം, നടുകൂട്ടം,നായാട്ടുകൂട്ടം,നിഴൽകൂട്ടം (യൊഗ്യകൂട്ടം)ഇങ്ങിനെ ൪ കൂട്ട മുണ്ടു—കൊ
ള്ളകൊടുക്ക മൎയ്യാദയും കാണജന്മമൎയ്യാദയും ൪ വാടും ൪ തൊലും ആറുനായാട്ടും നായാട്ടു പ
രദെവതമാരും എന്നിങ്ങിനെ ഉള്ളവ വളരെ പറവാൻ ഉണ്ടു— —
ഗൊകൎണ്ണം കന്യാകുമാരിക്കിടയിൽ ൩ ക്ഷെത്രങ്ങൾ കാലും തലയും വയറും ഉണ്ടല്ലൊ— അ
തിൽ കാൽ പെരിഞ്ചെല്ലൂർ, തല ത്രിശ്ശിവപെരൂർ, വയറു തൃക്കളയൂർ— പിന്നെ തിരുനാവാ
യി, തൃപ്രങ്ങൊട്ടു— തിരുവനന്തപുരം— തൃച്ചമ്രം— തിരുവില‌്വാമല— ഗുരുവായൂർ— തിരുവഞ്ച
ക്കുളം— ആലത്തൂർ— മണ്ണൂർ— പൊലൂർ (പെരൂർ)— പന്നിയൂർ— പറവൂർ— (പ്പൂർ)— പെരുമനം (—
ണ്ണം)— തളിയിലും— തളിപ്പറമ്പു— കുഴിയൂർ— നെല്ലൂർ— ഐരാണിക്കര— (തിരു—) മണ്ണൂർ— പെ
രുമണ്ണൂർ— പന്തലൂർ— പന്നിയങ്കര— മരുതൂർ— മണ്ണിയൂർ— (കല്ലൂർ— തലക്കുളത്തൂർ— ചെ
ളങ്ങൂർ— തൃക്കട—) തൃക്കാരിയൂർ— കാഞ്ഞിരങ്ങാടു— കരിങ്കട— കൊടീശ്വരം— (ഉടുപ്പു— ശങ്ക
രനാരായണം— ഗൊകൎണ്ണം— —പിന്നെ ഭദ്രക്കാളിവട്ടങ്ങൾ കുന്നത്തും— കൊടിക്കുന്നത്തും-
പരക്കൽ— മഞ്ചെരി— വെട്ടത്തും— കൊട്ടയകത്തും— കൊടുങ്ങല്ലൂർ— കുറുങ്ങല്ലൂർ— ഇന്തിയ
നൂർ— പൊർകൊട്ടച്ചെരി— മാടായി— ചിറക്കൽ— നീലമ്പറ— നീലെശ്വരം— മടപ്പള്ളി— പു
തുപട്ടണം— പുത്തൂർ— കുഴല്ക്കുന്നത്തു— ചെറുകുന്നത്തു— കടലുണ്ടി— തിരുവളയാട്ട— എന്നിങ്ങി
നെ ഉള്ള കാവില്പാട്ടിൽ കെരളത്തിൽ വന്നു ഉലകിഴിഞ്ഞൊരു ഭഗവതിയും തമ്പുരാട്ടിമാ
രും ദെവൻമാരും വാണരുളും കാലം കെരളത്തിൽ വസിക്കും മാനുഷൎക്കു വരുന്ന അല്ലലും മഹാ
വ്യാധിയും ഒഴിച്ചു രക്ഷിച്ചുവരുന്നു— —ഒരൊ ബന്ധെന ശ്രീ മഹാദെവങ്കൽനിന്നുണ്ടായ മൂ
ൎത്തികൾ അയ്യപ്പൻ ഉച്ചമഹാകാളൻ (മാളൻ) അന്തിമഹാകാളൻ— മുണ്ടിയൻ— ബ്രഹ്മരാക്ഷ
സൻ— കരുവില്ലി— പൊട്ടൻ— ഭ്രാന്തൻ— പുള്ളിപുലിയൻ— കരുന്തിരുകണ്ടൻ— മലയുടവൻ— ദ
ണ്ഡൻ— കയറൻ— ഗുളികൻ— കുട്ടിച്ചാത്തൻ (ശാസ്താവ) ക്ഷെത്രപാലൻ—ചാമുണ്ഡി ഇങ്ങിനെ
ഉള്ള പരദെവതമാരും വനദെവതമാരും ഗണപന്മാരും ഭൂമിയിൽ നിറയപ്പെട്ടിരിക്കു
ന്നു പരശുരാമക്ഷെത്രത്തിങ്കൽ വസിക്കുകയും ചെയ്യുന്നു—
ഇങ്ങിനെ മാഹാരാജാവാകുന്ന കുന്നലകൊനാതിരി (൧൦൦൦൦)—വള്ളുവകൊനാതിരി—
(൧൦൦൦൦) പൊരളാതിരിര.— കൊലത്തിരിര.(൩൫൦൦൦൦)— കൊട്ടയകത്തു പുറവഴിരാജാവു (൭൨൦൦൦)
വെട്ടത്തുമന്നൻ (൫൦൦൦)— തിരുമലശ്ശെരി (൩൦൦൦)— പെരിമ്പടപ്പും— അയലൂർ— ശാൎക്കര (ചെറുക്കര)
— പറപ്പൂർരാജാവു (൩൦൦൦) പടിഞ്ഞാറ്റിടം— മാടത്തികീഴ— പെരൊത്ത— നെടുങ്ങനാടു— തെക്കും