Jump to content

താൾ:CiXIV125a.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൬

കൊഴിക്കൊല്ലി(—ള്ളി) നായൎക്ക ൩൦൦— പെരിയാണ്ടമുക്കിൽ പടിഞ്ഞാറെ നമ്പിടിക്ക ൫൦൦ കൊട്ടും
മ്മൽ പടനായകൻ ൩൦൦— ഇരിക്കാലിക്കൽ അധികാരൻ ൩൦൦— ഇതൊക്കെയും കൂട്ടക്കടവിന്നു
പടിഞ്ഞാറെ പുതുക്കൊട്ടക്കൂറ്റിലുള്ളതു— നെടുങ്ങനാടുമീത്തൽ തെക്കും കൂറ്റിൽ കൎത്താവു
൧൦൦ നായർ— കാരക്കാട്ടു മൂത്തനായർ ൧൦൦൦— വീട്ടിയക്കാട്ടു പടനായർ ൩൦൦— വീട്ടി(ൽ)ക്കാട്ട
തെക്കനായർ ൧൦൦— ഇതും തെക്കും കൂറു കൂട്ടകടവിന്നു കിഴക്കെ— നെടുങ്ങനാട്ടിന്നു മീത്തൽ വടക്ക
ൻ കൂറ്റിൽ കൎത്താവു ൧൦൦— കരിമ്പുഴ ഇളമ്പിലാശ്ശെരി നായർ ൩൦൦— കണ്ണന്നൂർ പടനായർ ൫൦൦—
നെടുങ്ങനാടു പടനായർ ൩൦൦— തെക്കങ്കൂറ്റിൽ വടക്കന്നായർ ൩൦൦— മുരിയലാട്ട നായർ ൩൦൦—
ചെരങ്ങാട്ടു കുളപ്പള്ളി നായർ ൩൦൦— മുളഞ്ഞ പടനായർ ൩൦൦— മങ്കര ൫൦൦— വെണ്മണ്ണൂർ വെള്ളൊ
ട്ടു അധികാരൻ ൧൦൦— കുഴൽ കുന്നത്തു പുളിയക്കൊട്ടു മൂത്തനായർ ൫൦൦— കൊങ്ങശ്ശെരി
നായർ ൧൦൦— ആലിപറമ്പിൽ മെനൊൻ ൧൦൦— മെലെതലപാൎക്കും, കെളനല്ലൂർ തലപാൎക്കും കൂ
ടി ൫൦൦— അതുവും കൂടി കുതിരവട്ടത്തനായർ ൫൦൦൦— വെങ്ങനാട്ട നമ്പിടി ൧൦൦൦— മാച്ചുറ്റി
രാമൻ ഉള്ളാടർ ൧൦൦൦— വടകരെ കൂറ്റിൽ പിലാശ്ശെരിനായർ ൫൦— — ഇങ്ങിനെ ഉള്ള ഇടപ്ര
ഭുക്കന്മാരും മാടമ്പികളും പുരുഷാരവും അന്നു കൂടി ചരവകൂറായുള്ളവർ താമൂതിരി തൃക്കൈ
കുടകീഴവെലെയാക്കി പുതുക്കൊട്ടകൂറ്റിൽ ഉള്ളവർ (എറനാട്ടു) ഇളങ്കൂറുനമ്പിയാതിരി തി
രുമുല്പാട്ടിലെ തൃക്കൈക്കുടക്കീഴ വെലയാക്കി പുരുഷാരവും അടുപ്പിപ്പൂതും ചെയ്തു— പ
ന്നിയങ്കര ഇരുന്നരുളി നാലു പന്തീരാണ്ടു കാലം പൊരളാതിരി രാജാവൊട കുന്നലകൊനാതി
രി പടകൂടുകയല്ലൊ ചെയ്തു— — പൊലനാടു മുക്കാതം വഴിനാടു ൭൨ തറയും ൧൦൦൦൦ നായരും
അതിൽ ൩ കൂട്ടവും ൩൨ തറവാട്ടുകാരും ൫ അകമ്പടിജനവും (ഒരമ്മ പെറ്റമക്കൾ, ഒരു കൂലി
ച്ചെകം, ഒരു ചെമ്പിലെ ചൊറ, ഒരു കുടക്കീഴിൽ വെല) ഇങ്ങിനെ അത്രെ പൊരളാതിരി
രാജാവിന്നാകുന്നതു— —

അവരൊട കുന്നലകൊനാതിരി പടവെട്ടി ആവതില്ലാഞ്ഞ ഒഴിച്ചുപൊയതിന്റെ
ശെഷം [ശ്രീപൊർകൊല്ലിക്ക എഴുന്നെള്ളി, ൬ മാസം ഭഗവതിയെ സെവിച്ചു പ്രത്യക്ഷമായാറെ
ഞാൻ ചെല്ലുന്ന ദിക്ക ഒക്കെ ജയിപ്പാന്തക്കവണ്ണം നിന്തിരുവടി കൂടി എന്റെ രാജ്യത്തെ
ക്ക എഴുന്നെള്ളുകയും വെണം എന്നുണൎത്തിച്ചാറെ അപ്രകാരം തന്നെ എന്ന വരവും കൊ
ടുത്തു വാതിലിമ്മെൽ മറഞ്ഞിരുന്നതു കണ്ടിട്ട ഭഗവതിയുടെ നിത്യ സാന്നിദ്ധ്യം വാതിലിമ്മെ
ൽ തന്നെ ഉണ്ടു എന്നു നിശ്ചയിച്ചു വാതിൽ കൂടെ കൊണ്ടു പൊരുവൂതും ചെയ്തു— ഇങ്ങു വന്നു മാ
നവിക്രമന്മാരും വെട്ടമുടയ കൊവിലും കൂട വിചാരിച്ചിട്ട അകമ്പടിജനം പതിനായിരത്തെ
യും സ്വാധീനമാക്കെണം എന്നു കല്പിച്ചു ഉണ്ണികുമാരമെനവനെയും പാറചങ്കരനമ്പിയെയും
അകമ്പടി ജനവുമായി കണ്ടു പറവാന്തക്കവണ്ണം പറഞ്ഞയച്ചാറെ— അവർ ഇരുവരും കൂ
ടി ചെന്നു പ്രധാനന്മാരുമായി കണ്ടു പറഞ്ഞു ഗണപതിയുടെ നിത്യ സാന്നിദ്ധ്യമുള്ള പെ-
രിമ്പിലാക്കൽ എന്നു കുറിച്ചു അയക്കുകയും ചെയ്തു— ഉച്ചതിരിഞ്ഞിട്ടു മാന വിക്രമമ്മാ
രും ബ്രാഹ്മണരും വെരൻ പിലാക്കലെക്ക ചെന്നപ്പൊൾ അകമ്പടി ജനത്തിൽ പ്രധാനമാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/40&oldid=186956" എന്ന താളിൽനിന്ന് ശേഖരിച്ചത്