Jump to content

താൾ:CiXIV125a.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

കുറുമ്പർ) മലയർ, കള്ളാടിമാർ, (എറവക്കളി, കെട്ടിയാട്ടം, കൂളിയടക്കം) ആളർ (പെരാളർ, ഉള്ളാള
ർ, ഉള്ളവർ), മലയാളർ, കുറുമ്പർ, (പല വിത്തുകളും എടുക്ക), മൂത്തൊരൻ (നായാട്ടു വലകെട്ടുക, ഉ
രി മടക) കുറവൻ (വിഷം കിഴിക്ക, പാമ്പാട്ടം, ചപ്പിടിക്കളി, കൈ നൊക്കുക, കാക്കാമാസം ഭക്ഷി
ക്ക, പുല്പായിടുക)പറയൻ (പറയിപെറ്റ പന്തീരുകുലം —വായില്ലാകുന്നിലപ്പൻ പരദെവത–
കുടയും മുറവും കെട്ടുക, ഒടിക്കമാട്ടുക, പശുമാംസം ഭക്ഷിക്ക)——ചെറുമരിൽ കയറിയവർ–
ഇരുളർ (എരളൻ) കണക്കരും, ഒടുക്കം പുലയരും (പായുണ്ടാക്കുക) നായാടികളും (നായടിച്ചു തി
ന്നുക)

ഇങ്ങിനെ ൭൨ കുലത്തിന്നും ചിലർ തമ്മിൽ തമ്മിൽ തൊട്ടുക്കുളി തീണ്ടുക്കുളി എന്നുള്ള
ക്രമങ്ങൾ അടുക്കും ആചാരം നീതിയും നിലയും, തളിയും കുളിയും, പുലയും, പുണ്യാഹവും, എറ്റും,
മാറ്റും ദിനവും മാസവും എന്നിങ്ങിനെ ഉള്ളത എല്ലാം ശങ്കരാചാൎയ്യർ ൬൪ ഗ്ര? ബ്ര?രെയും മറ്റു
ഊരും ഗ്രാമവും സ്വരൂപവും നാനാവൎണ്ണങ്ങളും നിറയപ്പെട്ടിരിപ്പൊരു സമയം കൎക്കടവ്യാഴം പു.
ക്കു വരുന്ന കുംഭമാസത്തിൽ വന്ന മഹാമഖത്തിൽ പിറ്റെനാൾ തിരുന്നവായെ പെരാറ്റിൽ മ
ണപ്പുറത്തനിന്നു മാഹാരാജാവായി മലയാളത്തിൽ ൧൭ നാടു മടക്കി വാഴും പെരുമാളെയും നമ്പി
മാടമ്പിസ്മാൎത്തൻ മറ്റും പല പ്രഭുക്കന്മാരെയും വരുത്തി ബൊധിപ്പിച്ചു —സൎവ്വജ്ഞരായിരിപ്പൊരു ശ
ങ്കരാചാൎയ്യർ എന്നറിക— — ൟശ്വരന്നു ആരിലും ഒരു കുലഭെദവുമില്ല— പരദെശികൾ ഒരു ജാ
തിക്കും തീണ്ടിക്കുളിയുമില്ല എകവൎണ്ണിച്ചിരിക്കുമത്രെ— അതു പൊര ഈ കൎമ്മഭൂമിയിൽ— ഭൂമിക്കക
ൎമ്മംകൊണ്ട ശുദ്ധി വരുത്തുകെ ഉള്ളു— ജ്ഞാനഭൂമിയാകുന്ന രാജ്യങ്ങളിൽ ഒന്നിച്ചു നടക്കാം— കൎമ്മഭൂമി
യിങ്കൽ കൎമ്മംകൊണ്ടു ഗതി വരുത്തികൂടും അതുകൊണ്ടീവണ്ണം കല്പിച്ചുറപ്പിച്ചിരിക്കുന്നു— അതിന്നു
വിഘ്നം വരുത്തുന്നവൎക്ക ദാരിദ്ര്യവും മാഹാവ്യാധിയും അല്ലലുംമനൊദുഃഖവും ഒരുക്കാലും തീരു
ക ഇല്ല— അതുകൊണ്ട അതിന്നു നീക്കം വരുത്തികൂട എന്ന-൬൪ ഗ്ര?വും ശ. ആ?രും രാജാക്കന്മാരും
പലദിവ്യജനങ്ങളും മാഹാലൊകരും കൂടിയ സഭയിങ്കൽ നിന്നു കല്പിച്ചു—

൭. ചെരമാൻ പെ. കെരളത്തെ വിഭാഗിച്ചു കൊടുത്തതു—

(ചെരമാൻ പെരുമാൾ ഇങ്ങിനെ സ്വൈരമായി വാഴും കാലത്ത തിരുമനസ്സകൊണ്ടു നിരൂപി
ച്ചു കല്പിച്ചു— ഈ ഭൂമിയെ ബ്രാഹ്മണൎക്കല്ലൊ പരശുരാമൻ ഉദകദാനം ചെയ്തതു വളരെകാലം ഞാ
ൻ അനുഭവിച്ചതിന്റെ ദൊഷം പരിഹാരത്തിന്ന എതു കഴിവുള്ളു എന്നു നിരൂപിച്ചതിന്റെ ശെ
ഷം— പല ശാസ്ത്രികളും ആറു ശാസ്ത്രത്തിങ്കലും ൩ വെദത്തിങ്കലും ഒരു പ്രായശ്ചിത്തം (പരിഹാരം) കാ
ണ്മാനില്ല നാലാം വെദത്തിങ്കൽ തന്നെ അതിന്നു നിവൃത്തി ഉള്ളു എന്നു നിരൂപിച്ചുണൎത്തിച്ചു)— അ
ക്കാലം ചെ. പെ.„ അകമ്പടികാൎയ്യക്കാരനായ പടമലനായരെ പിടിച്ചു ശിക്ഷിക്കെയുള്ളു” എന്ന പെ
ൺചൊൽ കെട്ടു നിശ്ചയിച്ചു— (അതിന്റെ കാരണം പെരുമാളുടെ ഭാൎയ്യ ആ മന്ത്രീയെ മൊഹി
ച്ചു കാമവാക്കുകൾ പറഞ്ഞിട്ടും സമ്മതിപ്പിച്ചതുമില്ല— അതുകൊണ്ടു കൊപിച്ചു നിന്നെ തപ്ത തൈ
ലത്തിൽ വെകം ചെയ്കെ ഉള്ളു എന്നാണയിട്ടു കൌശത്തൊൽ പെരുമാളെ വശമാക്കുകയുംചെ
യ്തു)— അഴിയാറ എന്ന പുഴയിൽ കൊണ്ടു നിറുത്തി ശിക്ഷിപ്പാന്തുടങ്ങുപൊൾ„ എന്റെ ജീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/34&oldid=186946" എന്ന താളിൽനിന്ന് ശേഖരിച്ചത്