താൾ:CiXIV125a.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചെയ്തതു- അഹിഛത്രത്തിലിരുന്നു ൧൪ ഗൊത്രത്തിങ്കലെ ബ്രാഹ്മണർ കൂടി നെൽ വീഴ്ത്തി
(നീർ വീഴ്ത്തി, നല്ല വൃത്തി) കൊടുത്തു- അത ഇന്നും വിരുത്തി (വൃത്തി)എന്നു ചൊല്ലുന്നു- രാ
ജഭൊഗം ചില ദിക്കിൽ കൊടുത്തതു, ചില ദിക്കിൽ ബ്രാഹ്മണർ തങ്ങൾക്ക തന്നെ എന്നു കല്പി
ച്ചു, ചില ദിക്കിൽ ക്ഷെത്രം പ്രധാനമായി രാജാവിന്ന അനുഭവം- രാജാവിന്നു അരയിരി
ക്ക സ്ഥാനവും കൊടുത്തു- അല്ലൂർ (കൊടുങ്ങല്ലൂർ) പെരുങ്കൊവിലകം എന്നു കല്പിച്ചു-

[കെയ പെരുമാളും ബ്രാഹ്മണരുമായി അന്യൊന്യം കൈപിടിച്ചു (പല സമയവും) സ
ത്യവും ചെയ്തിട്ടത്രെ മലനാടു വാഴുവാൻ കല്പിച്ചതു- പിന്നെ മലനാട്ടിൽ അപ്പെരുമാൾ
ക്ക രാജഭൊഗം വിരുത്തിയും കല്പിച്ചു കൊടുത്തു- പെരുമാൾക്ക എഴുന്നെള്ളി ഇരിപ്പാൻ
തളിപ്പറമ്പിന്നു വടക്ക തലയൂർ എന്ന പ്രദെശത്ത ഒരു കൊവിലകം തീൎത്തു പരശുരാമ
ഭൂമികെരളം വഴിപൊലെ പരിപാലിക്കെണം എന്നു കല്പിച്ചു പന്തീരാണ്ടു വാഴുവാൻ കെ
യപ്പെരുമാളെ കൈപിടിച്ചിരുത്തി ("ഭൂമൌ ഭൂപൊയം പ്രാപ്യ" എന്ന കലി = ൪൯൪൧ കലി
൨൧൬ ക്രിസ്താബ്ദം- ആ പെരുമാൾ ൮ സംവൽ ൪ മാസവും നാടു പരിപാലിച്ച ശെഷം ആ പെ
രുമാളുടെ സ്വൎഗ്ഗാരൊഹണം)- പന്തീരാണ്ടു കഴിഞ്ഞശെഷം അപ്പെരുമാളും ബ്രാഹ്മണരു
മായി അടിയന്തരം കല്പിച്ചു (-ഇങ്ങിനെ കെയപ്പെരുമാളുടെ വാഴ്ച കഴിഞ്ഞു സ്വൎഗ്ഗത്തിന്നു
എഴുന്നെള്ളിയ ശെഷം) ചൊഴമണ്ഡലത്തിങ്കൽ (നിന്നു) ചൊഴപ്പെരുമാളെ കൂട്ടിക്കൊണ്ടു െ
പാന്നു- കെരളത്തിങ്കൽ ൧൨ ആണ്ടു വാണു പരിപാലിപ്പാൻ കല്പിച്ചു വാഴ്ച കഴിച്ചു (പെരുമാൾക്ക
എഴുന്നെള്ളി ഇരിപ്പാൻ ചൊഴക്കര എന്നൊരു കൊവിലകവും തീൎത്തു) ൧0 സംവൽ (൨ മാ
സവും) വാണതിന്റെ ശെഷം ചൊഴമണ്ഡലത്തിങ്കലെക്ക എഴുന്നെള്ളുകയും ചെയ്തു- അ
തിന്റെ ശെഷം പാണ്ടിമണ്ഡലത്തിങ്കന്നു പാണ്ടിപെരുമാളെ കൂട്ടികൊണ്ടു പൊന്നു പാണ്ടി
വമ്പന (പാണ്ടിപ്പറമ്പ) എന്ന പ്രദെശത്ത കൈ പിടിച്ചിരുത്തി വാഴ്ച കഴിച്ചു- ആ പെരു
മാൾ (ആകട്ടെ) അവിടെ ഒരു കൊട്ടപ്പടിയും തീൎത്തു- ൯-സംവൽ നാടു വാണ ശെഷം "പാണ്ടി
മണ്ഡലം രക്ഷിപ്പാനാളില്ല" എന്നു കല്പിച്ചു പാണ്ഡി മണ്ഡലത്തിൽ നിന്നു ആൾ പൊന്നുവന്നതി
ന്റെ ശെഷം ആ പെരുമാൾ പ.മണ്ഡലത്തിന്ന എഴുന്നെള്ളുകയും ചെയ്തു-]

(മുമ്പിൽ ഭൂതരായ പാണ്ഡ്യപ്പെരുമാൾ എന്ന ഒരാൾ കെരളം വാണിരുന്നു- അയ്യാളു
ടെ ശരീരരക്ഷയ്ക്കും ഭൃത്യപ്രവൃത്തിക്കും രണ്ടു ഭൂതങ്ങൾ ഉണ്ടായിരുന്നു- ഈ പെരുമാൾ രാ
ജ്യഭാരം ചെയ്തു പൊരുന്ന കാലത്ത ബ്രാഹ്മണൎക്ക ഇദ്ദെഹത്തൊട വൈരം വൎദ്ധിച്ചു വശമാ
യി ഇദ്ദെഹത്തെ എതുപ്രകാരം എങ്കിലും കുല ചെയ്യെണം എന്നു വിചാരിച്ചു അവർ ആ
ഭിചാരം ചെയ്തു നൊക്കിയതിൽ, ഈ ഭൂതങ്ങളുടെ സഹായം ഉണ്ടായിരിക്കുമ്പൊൾ ആ
പെരുമാളെ കൊന്നുകൊൾ്വാൻ പ്രയാസം തന്നെ എന്നു കണ്ടു, ആ ഭൂതങ്ങളെ അകറ്റെ
ണ്ടതിനു ഒരു ചതിപ്രയൊഗം ചെയ്യെണം എന്നു നിശ്ചയിച്ചു- ഒരു ഭട്ടത്തിരി ഞാൻ ചെ
ന്നു ഭൂതങ്ങളെ അകറ്റി കൊന്നെച്ചു വരാം എന്നു ശപഥം ചെയ്തു പുറപ്പെട്ടു പെരുമാളു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125a.pdf/13&oldid=186919" എന്ന താളിൽനിന്ന് ശേഖരിച്ചത്