പുതിയനിയമം (കോട്ടയം)/യൊഹന്നാൻ എഴുതിയ എവൻഗെലിയൊൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
പുതിയനിയമം (കോട്ടയം) (1829)
യൊഹന്നാൻ എഴുതിയ എവൻഗെലിയൊൻ


[ 235 ] യൊഹന്നാൻ എഴുതിയ എവൻഗെലിയൊൻ

൧ അദ്ധ്യായം

൧ യെശു ക്രിസ്തുവിന്റെ ദൈവത്വവും മാനുഷത്വവും അധികാര
വും.— ൧൫ യൊഹന്നാന്റെ സാക്ഷി. — ൩൫ അന്ത്രയൊസ
പത്രൊസ മുതലായവർ വിളിക്കപ്പെട്ടത.

<lg n="">ആദിയിങ്കൽ വചനം ഉണ്ടായിരുന്നു ആ വചനം ദൈവത്തൊ</lg><lg n="൨">ടും കൂട ആയിരുന്നു വചനം ദൈവവും ആയിരുന്നു✱ ആയത ആ</lg><lg n="൩">ദിയിൽ ദൈവത്താടു കൂടെ ആയിരുന്നു✱ സകലവും അവനാൽ
ഉണ്ടാക്കപ്പെട്ടു ഉണ്ടാക്കപ്പെട്ടതൊന്നും അവനെ കൂടാതെ ഉണ്ടാക്കപ്പെ</lg><lg n="൪">ട്ടതുമില്ല✱ അവനിൽ ജീവൻ ഉണ്ടായിരുന്നു ആ ജീവൻ മനുഷ്യ</lg><lg n="൫">രുടെ പ്രകാശവും ആയിരുന്നു✱ വിശെഷിച്ചും പ്രകാശം അന്ധകാര
ത്തിൽ പ്രകാശിക്കുന്നു അന്ധകാരം അതിനെ പരിഗ്രഹിച്ചതുമില്ല✱</lg>

<lg n="൬">ദൈവത്തിൽനിന്ന അയക്കപ്പെട്ട ഒരു മനുഷ്യൻ ഉണ്ടായിരു</lg><lg n="൭">ന്നു അവന്റെ നാമം യൊഹന്നാൻ എന്നായിരുന്നു✱ ആയവൻ
താൻ മൂലം എല്ലാവരും വിശ്വസിക്കെണ്ടുന്നതിന പ്രകാശത്തെ കു</lg><lg n="൮">റിച്ച സാക്ഷിപ്പെടുത്തുവാനായിട്ട ഒരു സാക്ഷിയായി വന്നു✱ അ
വൻ ആ പ്രകാശം ആയിരുന്നില്ല ആ പ്രകാശത്തെ കുറിച്ച സാ</lg><lg n="൯">ക്ഷിപ്പെടുത്തുവാനായിട്ട (അയക്കപ്പെട്ടവൻ) അത്രെ✱ യാതൊന്ന
ലൊകത്തിലെക്ക വരുന്ന മനുഷ്യനെ ഒക്കയും പ്രകാശിപ്പിക്കുന്നു</lg><lg n="൧൦">വൊ അത സത്യ പ്രകാശം ആയിരുന്നു✱ അവൻ ലൊകത്തിൽ
ആയിരുന്നു വിശെഷിച്ചും ലൊകം അവനാൽ ഉണ്ടാക്കപ്പെട്ടു ലൊ</lg><lg n="൧൧">കം അവനെ അറിഞ്ഞതുമില്ല✱ അവൻ തന്റെ സ്വന്തത്തിലെ
ക്ക വന്നു അവന്റെ സ്വന്തക്കാർ അവനെ കൈക്കൊണ്ടതുമില്ല✱</lg><lg n="൧൨"> എന്നാൽ എത്ര ജനങ്ങൾ അവനെ കൈക്കൊണ്ടുവൊ അവൻ ത
ന്റെ നാമത്തിങ്കൽ വിശ്വസിക്കുന്നവരായവൎക്ക അത്രയും ദൈ
വത്തിന്റെ പുത്രന്മാരായി ഭവിക്കെണ്ടുന്നതിന അധികാരത്തെ</lg><lg n="൧൩"> കൊടുത്തു✱ അവർ ജനിച്ചത രക്തത്തിൽനിന്ന എങ്കിലും ജഡത്തി
ന്റെ ഇഷ്ടത്തിൽനിന്ന എങ്കിലും മനുഷ്യരുടെ ഇഷ്ടത്തിൽനിന്ന</lg><lg n="൧൪"> എങ്കിലും അല്ല ദൈവത്തിൽനിന്നത്രെ✱ വിശെഷിച്ചും വചനം ജ
ഡമായി ഭവിച്ചു നമ്മുടെ ഇടയിൽ കൃപകൊണ്ടും സത്യം കൊണ്ടും പ
രിപൂൎണ്ണമായി വസിക്കയും ചെയ്തു (അവന്റെ മഹത്വത്തെ നാം പി
താവിൽനിന്ന എകജാതനായവന്റെ എന്ന പൊലെ ഉള്ള മഹത്വ
ത്തെ കാണുകയും ചെയ്തു</lg>

<lg n="൧൫">യൊഹന്നാൻ അവനെ കുറിച്ച സാക്ഷിപ്പെടുത്തി വിളിച്ചു പറ
ഞ്ഞു എന്റെ പിന്നാലെ വരുന്നവൻ എനിക്ക മുമ്പനായി തീൎന്നു
എന്ന ഞാൻ ആരെ കുറിച്ച സംസാരിച്ചുവൊ അവൻ ഇവൻ ആ</lg> [ 236 ]

<lg n="">യിരുന്നു എന്തുകൊണ്ടെന്നാൽ അവൻ എന്റെ മുമ്പനായിരുന്നു✱</lg><lg n="൧൬"> വിശെഷിച്ചും അവന്റെ പരിപൂൎണ്ണതയിൽനിന്ന നാമെല്ലാവരും കൃ</lg><lg n="൧൭">പക്കു വെണ്ടി കൃപയെയും പരിഗ്രഹിച്ചു✱ എന്തുകൊണ്ടെന്നാൽ വെ
ദപ്രമാണം മൊശയാൽ നൽകപ്പെട്ടു എന്നാൽ കൃപയും സത്യവും</lg><lg n="൧൮"> യെശു ക്രിസ്തുവിനാൽ ഉണ്ടായി✱ ഒരുത്തനും ദൈവത്തെ ഒരുനാ
ളും കണ്ടിട്ടില്ല പിതാവിന്റെ മടിയിലിരിക്കുന്ന എക ജാതനായു
ള്ള പുത്രനായവൻ അവനെ അറിയിച്ചു✱</lg>

<lg n="൧൯">പിന്നെ നീ ആരാകുന്നു എന്ന യൊഹന്നാനൊട ചൊദിക്കെണ്ടു
ന്നതിന്നായിട്ട യെഹൂദന്മാർ യെറുശലമിൽനിന്ന ആചാൎയ്യന്മാരെ
യും ലെവിയക്കാരെയും അയച്ചപ്പൊൾ അവന്റെ സാക്ഷി ഇതാ</lg><lg n="൨൦">കുന്നു✱ എന്നാൽ അവൻ അനുസരിച്ചു അല്ലെന്ന പറഞ്ഞതുമില്ല</lg><lg n="൨൧"> ഞാൻ ക്രിസ്തുവല്ല എന്നത്രെ അനുസരിച്ചത✱ എന്നാറെ അവർ
അവനൊടു ചൊദിച്ചു പിന്നെ എന്ത നീ എലിയായൊ ഞാനല്ല
എന്ന അവൻ പറകയും ചെയ്യുന്നു നീ ആ ദീീൎഘദൎശിയൊ അല്ല</lg><lg n="൨൨"> എന്ന അവൻ ഉത്തരം പറകയും ചെയ്തു✱ അപ്പൊൾ അവർ അ
വനൊട പറഞ്ഞു നീ ആരാകുന്നു ഞങ്ങൾ ഞങ്ങളെ അയച്ചവരൊ
ട ഒരു ഉത്തരം പറയെണ്ടുന്നതിന്ന നീ നിന്നെ കുറിച്ചു തന്നെ</lg><lg n="൨൩"> എന്ത പറയുന്നു✱ എശായ ദീൎഘദൎശി പറഞ്ഞപ്രകാരം കൎത്താ
വിന്റെ വഴിയെ നെരെ ആക്കുവിൻ എന്ന വനത്തിങ്കൽ ശബ്ദി
ന്നവന്റെ ശബ്ദം ഞാൻ ആകുന്നു എന്ന അവൻ പറഞ്ഞു✱</lg><lg n="൨൪"> വിശെഷിച്ചും അയക്കപ്പെട്ടവർ പറിശന്മാരിൽനിന്നുള്ളവരായിരു</lg><lg n="൨൫">ന്നു✱ പിന്നെ അവർ അവനൊടു ചൊദിച്ചു നീ ക്രിസ്തുവെങ്കിലും എ
ലിയാ എങ്കിലും ആ ദീൎഘദൎശി എങ്കിലും അല്ല എങ്കിൽ പിന്നെ നീ</lg><lg n="൨൬"> എന്തിന ബപ്തിസ്മപ്പെടുത്തുന്നു എന്ന അവനൊട പറഞ്ഞു✱ യൊ
ഹന്നാൻ അവരൊട ഉത്തരമായിട്ട പറഞ്ഞു ഞാൻ വെള്ളംകൊ
ണ്ട ബപ്തിസപ്പെടുത്തുന്നു എന്നാൽ ഒരുത്തൻ നിങ്ങളുടെ ഇടയിൽ</lg><lg n="൨൭"> നില്ക്കുന്നുണ്ട അവനെ നിങ്ങൾ അറിയുന്നില്ല✱ അവൻ എന്റെ
പിന്നാലെ വന്നിട്ട എന്റെ മുമ്പായി ഭവിച്ചവൻ ആകുന്നു അവ
ന്റെ ചെരിപ്പുകളുടെ വാറിനെ അഴിപ്പാൻ ഞാൻ യൊഗ്യനല്ല✱</lg><lg n="൨൮"> ൟ കാൎയ്യങ്ങൾ യൊർദാന്റെ അക്കരെ ബെതബാറയിൽ യൊ
ഹന്നാൻ ബപ്തിസ്മപ്പെടുത്തികൊണ്ടിരുന്ന സ്ഥലത്ത ഉണ്ടായി✱</lg>

<lg n="൨൯">പിറ്റെ ദിവസം യൊഹന്നാൻ യെശു തന്റെ അടുക്കൽ വരു
ന്നതിനെ കണ്ടിട്ട പറയുന്നു കണ്ടാലും ലൊകത്തിന്റെ പാപത്തെ</lg><lg n="൩൦">നീക്കികളയുന്ന ദൈവത്തിന്റെ കുഞ്ഞാട✱ എനിക്കു മുമ്പനായിതീൎന്ന
ഒരു പുരുഷൻ എന്റെ പിന്നാലെ വരുന്നു എന്ന ഞാൻ ആരെ
കുറിച്ച സംസാരിച്ചുവൊ അവൻ ഇവനാകുന്നു എന്തുകൊണ്ടെന്നാൽ</lg><lg n="൩൧"> അവൻ എന്റെ മുമ്പനായിരുന്നു✱ ഞാനും അവനെ അറിഞ്ഞി
ല്ല എങ്കിലും അവൻ ഇസ്രാഎലിന്ന പ്രസിദ്ധപ്പെട്ടു തീരെണ്ടുന്നതി
ന്നായിട്ട അതുകൊണ്ട ഞാൻ വെള്ളത്താൽ ബപ്തിസ്മ ചെയ്തു കൊ</lg>

[ 237 ] <lg n="൩൨">ണ്ട വന്നു✱ പിന്നെ യൊഹന്നാൻ സാക്ഷിപ്പെടുത്തി പറഞ്ഞു ആ
ത്മാവ ഒരു പ്രാവുപൊലെ സ്വൎഗ്ഗത്തിൽനിന്ന ഇറങ്ങുന്നതിനെ</lg><lg n="൩൩"> ഞാൻ കണ്ടു അത അവന്റെ മെൽ വസിക്കയും ചെയ്തു✱ വിശെ
ഷിച്ചും ഞാൻ അവനെ അറിഞ്ഞില്ല എങ്കിലും വെള്ളംകൊണ്ട ബ
പ്തിസ്മചെയ്വാൻ എന്നെ അയച്ചവൻ തന്നെ എന്നൊടു പറഞ്ഞു
നീ യാതൊരുത്തന്റെ മെൽ ആത്മാവ ഇറങ്ങുന്നതിനെയും അവ
ന്റെ മെൽ വസിക്കുന്നതിനെയും കാണുമൊ ആയവൻ പരിശു</lg><lg n="൩൪">ദ്ധാത്മാവുകൊണ്ട ബപ്തിസ്മപ്പെടുത്തുന്നവനാകുന്നു✱ ഞാൻ കാണു
കയും ഇവൻ ദൈവത്തിന്റെ പുത്രനാകുന്നു എന്ന സാക്ഷിപ്പെ
ടുത്തുകയും ചെയ്തു✱</lg> <lg n="൩൫">പിന്നെയും പിറ്റെ ദിവസം യൊഹന്നാനും അവന്റെ ശി</lg><lg n="൩൬">ഷ്യന്മാരിൽ രണ്ടാളും നിന്നിരുന്നു✱ വിശെഷിച്ചും നടന്നുകൊണ്ടി
രിക്കുന്ന യെശുവിനെ അവൻ നൊക്കീട്ട പറയുന്നു കണ്ടാലും ദൈ</lg><lg n="൩൭">വത്തിന്റെ കുഞ്ഞാട✱ ആ രണ്ടു ശിഷ്യന്മാരും അവൻ പറഞ്ഞ</lg><lg n="൩൮">തിനെ കെട്ടു യെശുവിനെ പിന്തുടരുകയും ചെയ്തു✱ എന്നാറെ
യെശു തിരിഞ്ഞ അവർ പിന്നാലെ വരുന്നതിനെ കണ്ടിട്ട അവ</lg><lg n="൩൯">രൊട പറയുന്നു നിങ്ങൾ എന്ത അന്വെഷിക്കുന്നു എന്നാറെ അ
വർ അവനൊട (ഗുരൊ എന്ന അൎത്ഥമാകുന്ന) റബ്ബിയെ നീ എ</lg><lg n="൪൦">വിടെ പാൎക്കുന്നു എന്ന പറഞ്ഞു✱ അവൻ അവരൊട പറയുന്നു
വന്ന നൊക്കുവിൻ അവർ വന്ന അവൻ പാൎത്ത എടത്തെ കണ്ടു
ആ ദിവസം അവനൊടു കൂട പാൎക്കയും ചെയ്തു അപ്പൊൾ എകദെ</lg><lg n="൪൧">ശം പത്തുമണി നെരമായി✱ എന്നാൽ യോഹന്നാനിൽനിന്ന കെ
ട്ട അവനെ പിന്തുടൎന്ന രണ്ടാളുകളിൽ ഒരുത്തൻ ശിമൊന്റെ സ</lg><lg n="൪൨">ഹൊദരനായ അന്ത്രയൊസായിരുന്നു ✱ അവൻ മുമ്പെ തന്റെ
സ്വന്തം സഹൊദരനായ ശിമൊനെ കണ്ടെത്തി അവനൊട പറ
യുന്നു ക്രിസ്തു എന്ന അൎത്ഥമാകുന്ന മെശിഹായെ ഞങ്ങൾ കണ്ടെത്തി✱</lg><lg n="൪൩"> പിന്നെ അവൻ അവനെ യെശുവിന്റെ അടുക്കൽ കൊണ്ടുവന്നു
എന്നാറെ യെശു അവനെ കണ്ടിട്ട പറഞ്ഞു നീ യൊനായുടെ പു
ത്രനായ ശിമൊനല്ലൊ ആകുന്നത നിനക്ക കെഫായന്ന പെർ വി</lg><lg n="൪൪">ളിക്കപ്പെടും അതിന്റെ അൎത്ഥം ഒരു കല്ല എന്നാകുന്നു✱ പിറ്റെ
ദിവസം യെശു ഗലിലെയായിലെക്കു പുറപ്പെട്ടു പൊകുവാൻ ഇച്ശി
ചിരുന്ന ഫീലിപ്പൊസിനെ കണ്ട അവനൊടു പറയുന്നു എന്റെ</lg><lg n="൪൫"> പിന്നാലെ വരിക✱ എന്നാൽ ഫീലിപ്പൊസ അന്ത്രയൊസിന്റെ
യും പത്രൊസിന്റെയും നഗരമായ ബെതസൈദായിൽനിന്നുള്ള</lg><lg n="൪൬">വനായിരുന്നു✱ ഫിലിപ്പൊസ നതാനിഎലിനെ കണ്ട അവനൊട
പറയുന്നു വെദപ്രമാണത്തിൽ മൊശെയും ദീൎഘദൎശിമാരും ആ
രെക്കുറിച്ച എഴുതിയൊ അവനെ ഞങ്ങൾ കണ്ടെത്തി യൊസെ
ഫിന്റെ പുത്രനായി നസറെത്തിൽനിന്നുള്ള യെശുവിനെ തന്നെ✱</lg><lg n="൪൭"> എന്നാറെ നതാനിഎൽ അവനൊട പറഞ്ഞു നസറെത്തിൽനിന്ന</lg> [ 238 ]

<lg n="">യാതൊരു നന്മയും ഉണ്ടാകുവാൻ കഴിയുമൊ ഫീലിപ്പൊസ അവ</lg><lg n="൪൮">നൊടു പറയുന്നു വന്ന നൊക്ക✱ യെശു തന്റെ അടുക്കൽ നതാനി
എൽ വന്നതിനെ കണ്ട അവനെ കുറിച്ച പറയുന്നു കണ്ടാലും ഒരു
ഉത്തമനായ ഇസ്രാഎൽക്കാരൻ അവനിൽ ഒരു വഞ്ചനയും ഇല്ല✱</lg><lg n="൪൯"> നതാനിഎൽ അവനൊട പറയുന്നു നീ എന്നെ എവിടെനിന്ന അ
റിയുന്നു യെശു ഉത്തരമായിട്ട അവനൊട പറഞ്ഞു ഫീലിപ്പൊസ
നിന്നെ വിളിക്കുന്നതിന്ന മുമ്പെ നീ അത്തി വൃക്ഷത്തിൻ കീഴിൽ</lg><lg n="൫൦"> ഇരിക്കുമ്പൊൾ ഞാൻ നിന്നെ കണ്ടു✱ നതാനിഎൽ ഉത്തരമാ
യിട്ട അവനൊട പറയുന്നു റബ്ബി നീ ദൈവത്തിന്റെ പുത്രനാകു</lg><lg n="൫൧">ന്നു നീ ഇസ്രാഎലിന്റെ രാജാവാകുന്നു✱ യെശു ഉത്തരമായിട്ട
അവനൊട പറഞ്ഞു ഞാൻ നിന്നെ അത്തിവൃക്ഷത്തിൻ കീഴിൽ
കണ്ടു എന്ന ഞാൻ നിന്നൊടു പറഞ്ഞതുകൊണ്ട നീ വിശ്വസിക്കു
ന്നുവൊ നീ ഇവയെക്കാളും വലുതായിട്ടുള്ള കാൎയ്യങ്ങളെ കാണും✱</lg><lg n="൫൨"> പിന്നെ അവൻ അവനൊടു പറയുന്നു ഞാൻ സത്യമായിട്ട സത്യ
മായിട്ട നിങ്ങളൊട പറയുന്നു ഇനിമെൽ നിങ്ങൾ സ്വൎഗ്ഗം തുറന്നി
രിക്കുന്നതിനെയും ദൈവദൂതന്മാർ മനുഷ്യപുത്രന്റെ മെൽ കയറു
കയും ഇറങ്ങുകയും ചെയ്യുന്നതിനെയും കാണും✱</lg>

൨ അദ്ധ്യായം

൧ ക്രിസ്തു വെള്ളത്തെ വീഞ്ഞാക്കി തീൎക്കയും. — ൧൨ കപ്പൎന്നഹൊ
മിലെക്കും യെറുശലമിലെക്കും പ്രയാണം ചെയ്കയും.— ൧൩
ദൈവാലയത്തെ സ്വഛമാക്കുകയും ചെയ്യുന്നത.

<lg n="">പിന്നെ മൂന്നാം ദിവസത്തിങ്കൽ ഗലിലെയായിലെ കാനായിൽ
ഒരു കല്യാണമുണ്ടായിരുന്നു യെശുവിന്റെ മാതാവും അവിടെ ഉ</lg><lg n="൨">ണ്ടായിരുന്നു✱ യെശുവും അവന്റെ ശിഷ്യന്മാരും കല്യാണത്തി</lg><lg n="൩">ന്ന വിളിക്കപ്പെടുകയും ചെയ്തു✱ എന്നാറെ അവൎക്ക വീഞ്ഞ കുറ
വായപ്പൊൾ യെശുവിന്റെ മാതാവ അവനൊട പറയുന്നു അവ</lg><lg n="൪">ൎക്ക വീഞ്ഞയില്ല✱ യെശു അവളൊട പറയുന്നു സ്ത്രീയെ എനിക്ക</lg><lg n="൫"> നിന്നൊട എന്ത എന്റെ സമയം ഇനീയും വന്നില്ല✱ അവന്റെ
മാതാവ ശുശ്രൂഷക്കാരൊട പറയുന്നു അവൻ നിങ്ങളൊട എന്തെ</lg><lg n="൬">ങ്കിലും പറഞ്ഞാൽ അതിനെ ചെയ്വിൻ✱ എന്നാൽ യെഹൂദന്മാ
രുടെ ശുദ്ധീകരണത്തിന്റെ മൎയ്യാദപ്രകാരം ഓരൊന്നിൽ രണ്ടും
മൂന്നും കുടം കൊള്ളുന്ന ആറ കല്പാത്രങ്ങൾ അവിടെ വെക്കപ്പെട്ടി</lg><lg n="൭">രുന്നു✱ യെശു അവരൊട പറയുന്നു കല്പാത്രങ്ങളെ വെള്ളം കൊണ്ട</lg><lg n="൮"> നിറപ്പിൻ അവർ അവയെ വക്കൊളം നിറക്കയും ചെയ്തു✱ പി
ന്നെ അവൻ അവരൊട പറയുന്നു ഇപ്പൊൾ കൊരി വിരുന്നി
ന്റെ പ്രമാണിയുടെ അടുലെക്ക കൊണ്ടുപൊകുവിൻ അവർ കൊ</lg><lg n="൯">ണ്ടുപൊകയും ചെയ്തു✱ എന്നാറെ വീഞ്ഞാക്കപ്പെട്ട വെള്ളത്തെ വി
രുന്ന പ്രമാണി രുചി നൊക്കുകയും അത എവിടെനിന്ന ഉണ്ടാ</lg><

[ 239 ] <lg n="">യി എന്ന അറിയാതെ ഇരിക്കയും ചെയ്യുമ്പൊൾ (എന്നാൽ വെള്ളം
കൊരിയ ശുശ്രൂഷക്കാർ അറിഞ്ഞിരുന്നു) വിരുന്ന പ്രമാണി മണ</lg><lg n="൧൦">വാളനെ വിളിച്ചു✱ അവനൊട പറയുന്നു എല്ലാവനും മുമ്പിൽ ന
ല്ല വീഞ്ഞിനെയും ജനങ്ങൾ നന്നായി കടിച്ചതിന്റെ ശെഷം അ
പ്പൊൾ ഇളപ്പമായുള്ളതിനെയും വെക്കുന്നു എങ്കിലും നീ നല്ല വീ</lg><lg n="൧൧">ഞ്ഞിനെ ഇതുവരെയും സംഗ്രഹിച്ചുവല്ലൊ✱ ലക്ഷ്യങ്ങളുടെ ൟ


രംഭത്തെ യെശു ഗലീലെയായിലെ കാനായിൽ ചെയ്ത തന്റെ മ
ഹത്വത്തെ പ്രകാശിപ്പിച്ചു അവന്റെ ശിഷ്യന്മാർ അവങ്കൽ വി</lg><lg n="൧൨">ശ്വസിക്കയും ചെയ്തു✱ ഇതിന്റെ ശെഷം അവനും അവന്റെ മാ
താവും അവന്റെ സഹൊദരന്മാരും അവന്റെ ശിഷ്യന്മാരും കൂ
ടി കപ്പൎന്നഹൊമിലെക്ക പുറപ്പെട്ടു പൊയി അവിടെയും അവർ എ
റ ദിവസങ്ങൾ പാൎത്തില്ല✱</lg>

<lg n="൧൩">അപ്പൊൾ യെഹൂദന്മാരുടെ പെസഹാ സമീപിച്ചിരുന്നു യെശു</lg><lg n="൧൪"> യെറുശലമിലെക്ക പുറപ്പെട്ടു പൊകയും ചെയ്തു✱ വിശെഷിച്ചും അ
വൻ ദൈവാലയത്തിൽ മാടുകളെയും ആടുകളെയും പ്രാവുകളെയും
വില്ക്കുന്നവരെയും പൊൻവാണിഭക്കാർ ഇരിക്കുന്നതിനെയും ക</lg><lg n="൧൫">ണ്ടു✱ പിന്നെ ചരടുകൾ കൊണ്ട ഒരു ചമ്മട്ടിയെ ഉണ്ടാക്കീട്ട അവൻ
എല്ലാവരെയും ആടുകളെയും മാടുകളെയും ദൈവാലയത്തിൽനി
ന്ന പുറത്താക്കുകയും പൊൻവാണിഭക്കാരുടെ കാശിനെ തൂകിക്ക</lg><lg n="൧൬">ളകയും പീഠങ്ങളെ മറിച്ചിടുകയും ചെയ്തു✱ പ്രാവുകളെ വില്ക്കുന്ന
വരൊടും പറഞ്ഞു ഇവയെ ഇവിടെനിന്ന എടുത്തു കൊണ്ടുപൊകു
വിൻ എന്റെ പിതാവിന്റെ ഭവനത്തെ ഒരു വ്യാപാര ഭവന</lg><lg n="൧൭">മാക്കരുത✱ അപ്പൊൾ അവന്റെ ശിഷ്യന്മാർ നിന്റെ ഭവനത്തി
ലെ ശുഷ്കാന്തി എന്നെ ഭക്ഷിച്ചു കളഞ്ഞു എന്ന എഴുതിയിരിക്കു</lg><lg n="൧൮">ന്നതിനെ ഓൎത്തു✱ അപ്പൊൾ യെഹൂദന്മാർ ഉത്തരമായിട്ട അവ
നൊട പറഞ്ഞു ൟ കാൎയ്യങ്ങളെ ചെയ്യുന്നതിന്ന നീ ഞങ്ങൾക്ക</lg><lg n="൧൯"> എന്തൊരു ലക്ഷ്യത്തെ കാണിക്കുന്നു✱ യെശു ഉത്തരമായിട്ട അ
വരൊട പറഞ്ഞു ൟ ദൈവാലയത്തെ നശിപ്പിപ്പിൻ ഞാൻ മൂ</lg><lg n="൨൦">ന്ന ദിവസങ്ങൾക്കകം അതിനെ ഉയൎത്തുകയും ചെയ്യും✱ അപ്പൊൾ
യെഹൂദന്മാർ പറഞ്ഞു നാല്പത്താറു സംവത്സരം കൊണ്ട ൟ ദൈ
വാലയം പണിതീൎക്കപ്പെട്ടു നീയും മൂന്നു ദിവസങ്ങൾക്കകം അതിനെ</lg><lg n="൨൧"> ഉയൎത്തുമൊ✱ എന്നാൽ അവൻ തന്റെ ശരീരമെന്ന ദൈവാലയ</lg><lg n="൨൨">ത്തെ കുറിച്ച പറഞ്ഞത✱ അതുകൊണ്ട അവൻ മരിച്ചവരിൽനിന്ന
ഉയിൎത്തെഴുനീറ്റതിന്റെ ശെഷം അവൻ ഇതിനെ അവരൊട
പറഞ്ഞിരുന്നു എന്ന അവന്റെ ശിഷ്യന്മാർ ഓൎത്തു വെദവാക്യ
ത്തെയും യെശു പറഞ്ഞ വചനത്തെയും വിശ്വസിക്കയും ചെയ്തു✱</lg>

<lg n="൨൩">പിന്നെ അവൻ യെറുശലമിൽ പെസഹാ എന്ന പെരുനാളിൽ
ഇരിക്കുമ്പൊൾ പലരും അവൻ ചെയ്തിട്ടുള്ള ലക്ഷ്യങ്ങളെ കണ്ടാ</lg><lg n="൨൪">റെ അവന്റെ നാമത്തിങ്കൽ വിശ്വസിച്ചു✱ എന്നാൽ യെശു എ</lg> [ 240 ]

<lg n="">ല്ലാവരെയും അറിഞ്ഞിരിക്കകൊണ്ടും മനുഷ്യനെ കുറിച്ച ഒരുത്ത</lg><lg n="൨൫">നും അവന്ന സാക്ഷിപറവാൻ ആവശ്യമില്ലായ്ക കൊണ്ടും✱ തന്നെ
താൻ അവൎക്ക ഭരമെല്പിച്ചില്ല എന്തെന്നാൽ മനുഷ്യങ്കൽ എന്ത
ഉള്ളു എന്ന അവൻ അറിഞ്ഞിരുന്നു✱</lg>

൩ അദ്ധ്യായം

൧ ക്രിസ്തു നിക്കൊദീമുസിന്ന പുതു ജനനത്തിന്റെ ആവശ്യ
ത്തെ ഉപദെശിക്കുന്നത. — ൨൨ യൊഹന്നാന്റെ ബപ്തിസ്മ
യും ക്രിസ്തുവിനെ സംബന്ധിച്ചുള്ള സാക്ഷിയും ഉപദെശവും.

<lg n="">എന്നാൽ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കൊദീമുസ
എന്ന പെരുള്ളവനായി പറിശന്മാരിൽ ഒരു മനുഷ്യനുണ്ടായിരു</lg><lg n="൨">ന്നു✱ അവൻ രാത്രിയിൽ യെശുവിന്റെ അടുക്കൽ വന്ന അവ
നൊട പറഞ്ഞു റബ്ബി നീ ദൈവത്തിങ്കൽനിന്ന വന്നിട്ടുള്ളൊരു
ഉപദെഷ്ടാവാകുന്നു എന്ന ഞങ്ങൾ അറിയുന്നു എന്തുകൊണ്ടെന്നാൽ
ഒരുത്തന്നും ദൈവം അവനൊടു കൂട ഇല്ലാതെ ഇരുന്നാൽ നീ</lg><lg n="൩"> ചെയ്യുന്ന അതിശയങ്ങളെ ചെയ്വാൻ കഴികയില്ല✱ യെശു ഉത്തര
മായിട്ട അവനൊട പറഞ്ഞു ഞാൻ സത്യമായിട്ട സത്യമായിട്ട നി
ന്നൊടു പറയുന്നു ഒരുത്തനും വീണ്ടും ജനിക്കാതെ ഇരുന്നാൽ അവ</lg><lg n="൪">ന്ന ദൈവത്തിന്റെ രാജ്യത്തെ കാണ്മാൻ കഴികയില്ല✱ നിക്കൊ
ദിമുസ അവനൊടു പറയുന്നു വൃദ്ധനായുള്ളപ്പൊൾ ഒരു മനുഷ്യന
എങ്ങിനെ ജനിപ്പാൻ കഴിയും അവന്ന തന്റെ മാതാവിൻറെ ഗ
ൎഭത്തിലെക്ക രണ്ടാം പ്രാവശ്യം കടപ്പാനും ജനിപ്പാനും കഴിയുമൊ✱</lg><lg n="൫"> യെശു ഉത്തരമായിട്ട പറഞ്ഞു ഞാൻ സത്യമായിട്ട സത്യമായിട്ട
നിന്നൊടു പറയുന്നു വെള്ളത്തിൽനിന്നും ആത്മാവിൽനിന്നും ജ
നിക്കുന്നില്ല എങ്കിൽ ഒരുത്തന്നും ദൈവത്തിന്റെ രാജ്യത്തിലെ</lg><lg n="൬">ക്ക കടപ്പാൻ കഴികയില്ല✱ ജഡത്തിൽനിന്ന ജനിച്ചത ജഡമാകു</lg><lg n="൭">ന്നു ആത്മാവിൽനിന്ന ജനിച്ചത ആത്മാവുമാകുന്നു✱ നിങ്ങൾ വീണ്ടും
ജനിക്കണമെന്ന ഞാൻ നിന്നൊട പറഞ്ഞതുകൊണ്ട ആശ്ചൎയ്യപ്പെ</lg><lg n="൮">ടെണ്ട✱ വായു എവിടെ ഇച്ശിക്കുന്നുവൊ അവിടെ ഉൗതുന്നു നീ
യും അതിന്റെ ശബ്ദത്തെ കെൾക്കുന്നു എങ്കിലും അത എവിടെ
നിന്ന വരുന്നു എന്നും എവിടെക്ക പൊകുന്നു എന്നും അറിയു
ന്നില്ല ആത്മാവിൽനിന്ന ജനിക്കുന്നവനെല്ലാം ഇപ്രകാരമാകുന്നു✱</lg><lg n="൯"> നിക്കൊദിമുസ ഉത്തരമായിട്ട അവനൊടു പറഞ്ഞു ൟ കാൎയ്യങ്ങൾ</lg><lg n="൧൦"> എങ്ങിനെ ഉണ്ടാകുവാൻ കഴിയും✱ യെശു ഉത്തരമായിട്ട അവ
നൊടു പറഞ്ഞു നീ ഇസ്രാഎലിന്റെ ഒരു ഉപദെഷ്ടാവായിരുന്നി</lg><lg n="൧൧">ട്ടും ൟ കാൎയ്യങ്ങളെ അറിയുന്നില്ലയൊ✱ ഞാൻ സത്യമായിട്ട സത്യമാ
യിട്ട നിന്നൊടു പറയുന്നു ഞങ്ങൾ അറിയുന്നതിനെ ഞങ്ങൾ പറയു
ന്നു ഞങ്ങൾ കണ്ടിട്ടുള്ളതിനെ സാക്ഷിപ്പെടുത്തുകയും ചെയ്യുന്നു എങ്കിലും</lg><lg n="൧൨"> നിങ്ങൾ ഞങ്ങളുടെ സാക്ഷിയെ പരിഗ്രഹിക്കുന്നില്ല✱ ഞാൻ ഭൂമിയെ</lg>

[ 241 ] <lg n="">സംബന്ധിച്ച കാൎയ്യങ്ങളെ നിങ്ങളൊട പറഞ്ഞിട്ട നിങ്ങൾ വിശ്വസി
ക്കുന്നില്ല എങ്കിൽ ഞാൻ സ്വൎഗ്ഗത്തെസംബന്ധിച്ച കാൎയ്യങ്ങളെ നിങ്ങ</lg><lg n="൧൩">ളൊടു പറഞ്ഞാൽ നിങ്ങൾ എങ്ങിനെ വിശ്വസിക്കും✱ സ്വൎഗ്ഗത്തിൽ
നിന്ന ഇറങ്ങിയവനായി സ്വൎഗ്ഗത്തിങ്കലിരിക്കുന്നവനായ മാനുഷ
പുത്രനല്ലാതെ ഒരുത്തനും സ്വൎഗ്ഗത്തിങ്കലെക്ക കയറീട്ടുമില്ല✱</lg>

<lg n="൧൩">വിശെഷിച്ചും എതുപ്രകാരം മൊശെ വനത്തിൽ സൎപ്പത്തെ ഉ</lg><lg n="൧൫">യൎത്തിയൊ അപ്രകാരം തന്നെ മനുഷ്യന്റെ പുത്രനും✱ അവങ്കൽ
വിശ്വസിക്കുന്നവനൊരുത്തനും നശിച്ചുപൊകാതെ നിത്യജീവനെ</lg><lg n="൧൬"> പ്രാപിക്കെണ്ടുന്നതിന ഉയൎത്തപ്പെടെണ്ടുന്നതാകുന്നു✱ എന്തുകൊ
ണ്ടെന്നാൽ ദൈവം തന്റെ എകജാതനായ പുത്രനെ അവങ്കൽവി
ശ്വസിക്കുന്നവനൊരുത്തനും നശിച്ചുപൊകാതെ നിത്യജീവനെ
പ്രാപിക്കെണ്ടുന്നതിന്ന തരുവാൻ തക്കവണ്ണം എത്രയും ലൊകത്തെ</lg><lg n="൧൭"> സ്നെഹിച്ചു✱ എന്തെന്നാൽ ദൈവം തന്റെ പുത്രനെ ലൊകത്തെ
കുറ്റം വിധിപ്പാനായിട്ട ലൊകത്തിലെക്ക അയച്ചില്ല ലൊകം അ</lg><lg n="൧൮">വനാൽ രക്ഷിക്കപ്പെടുവാനായിട്ടത്രെ✱ അവങ്കൽ വിശ്വസിക്കുന്ന
വൻ കുറ്റം വിധിക്കപ്പെടുന്നില്ല എന്നാൽ വിശ്വസിക്കാത്തവൻ
മുമ്പെ തന്നെ കുറ്റം വിധിക്കപ്പെട്ടിരിക്കുന്നു എന്തുകൊണ്ടെ
ന്നാൽ അവൻ ദൈവത്തിന്റെ എകജാതനായ പുത്രന്റെ</lg><lg n="൧൯"> നാമത്തിങ്കൽ വിശ്വസിച്ചിട്ടില്ല✱ വിശെഷിച്ചും കുറ്റവിധി ഇ
താകുന്നു പ്രകാശം ലൊകത്തിങ്കൽ വന്നു മനുഷ്യർ പ്രകാശത്തെ
ക്കാൾ എറ്റവും അന്ധകാരത്തെ സ്നെഹിക്കയും ചെയ്തു എന്തുകൊ
ണ്ടെന്നാൽ അവരുടെ പ്രവൃത്തികൾ ദൊഷമുള്ളവയായിരുന്നു✱</lg><lg n="൨൦"> അതെന്തുകൊണ്ടെന്നാൽ ദൊഷങ്ങളെ ചെയ്യുന്നവനെല്ലാം പ്രകാ
ശത്തെ ദ്വെഷിക്കുന്നു തന്റെ പ്രവൃത്തികൾ അക്ഷെപിക്കപ്പെടാ
തെ ഇരിപ്പാനായിട്ട പ്രകാശത്തിന്റെ അടുക്കൽ വരുന്നതുമി</lg><lg n="൨൧">ല്ല✱ എന്നാൽ സത്യത്തെ ചെയ്യുന്നവൻ തന്റെ പ്രവൃത്തികൾ
ദൈവത്തിങ്കൽ ചെയ്യപ്പെട്ടവയാകുന്നു എന്ന പ്രസിദ്ധപ്പെടെണ്ടു
ന്നതിന്ന പ്രകാശത്തിന്റെ അടുക്കൽ വരുന്നു✱</lg>

<lg n="൨൨">ൟ കാൎയ്യങ്ങളുടെ ശെഷം യെശുവും അവന്റെ ശിഷ്യന്മാരും,
യെഹൂദിയ ദേശത്തിലെക്ക വന്നു അവിടെ അവൻ അവരൊടു</lg><lg n="൨൩"> കൂടി പാൎക്കയും ബപ്തിസ്മപ്പെടുത്തുകയും ചെയ്തു✱ യൊഹന്നാനും
ശാലിമിന്ന സമീപമായുള്ള അയിനൊനിൽ അവിടെ എറിയ വെ
ള്ളമുണ്ടാകകൊണ്ട ബപ്തിസ്മപ്പെടുത്തികൊണ്ടിരുന്നു വിശെഷിച്ചും അ</lg><lg n="൨൪">വർ വന്നു ബപ്തിസ്മപ്പെടുകയും ചെയ്തു✱ എന്തുകൊണ്ടെന്നാൽ ഇ
ത്രത്തൊളം യൊഹന്നാൻ കാരാഗൃഹത്തിൽ ആക്കപ്പെട്ടിരുന്നില്ല✱</lg><lg n="൨൫"> അപ്പൊൾ യൊഹന്നാന്റെ ശിഷ്യന്മാരിൽ ചിലൎക്ക യെഹൂദന്മാരൊ</lg><lg n="൨൬">ടു കൂട ശുദ്ധീകരണത്തെ കുറിച്ച ഒരു തൎക്കമുണ്ടായി✱ എന്നാറെ അ
വർ യൊഹന്നാന്റെ അടുക്കൽ വന്ന അവനൊടു പറഞ്ഞു റബ്ബി
യൊർദാന്റെ അക്കരെ നിന്നൊടു കൂടി ഉണ്ടായിരുന്നവനായി നീ</lg> [ 242 ]

<lg n="">സാക്ഷിപ്പെടുത്തിയിരിക്കുന്നവൻ കണ്ടാലും അവൻ ബപ്തിസ്മപ്പെ
ടുത്തുകയും എല്ലാവരും അവന്റെ അടുക്കൽ വരികയും ചെയ്യുന്നു✱</lg><lg n="൨൭"> യൊഹന്നാൻ ഉത്തരമായിട്ട പറഞ്ഞു തനിക്ക സ്വൎഗ്ഗത്തിങ്കൽനി
ന്ന നൽകപ്പെട്ടിട്ടില്ല എങ്കിൽ ഒരു മനുഷ്യന്ന ഒന്നിനെയും പരി</lg><lg n="൨൮">ഗ്രഹിപ്പാൻ കഴികയില്ല✱ ഞാൻ ക്രിസ്തുവല്ല എന്നും അവന്ന മൂ
മ്പായിട്ട അയക്കപ്പെട്ടവനത്രെ ആകുന്നത എന്നും ഞാൻ പറഞ്ഞ</lg><lg n="൨൯">തിന്ന നിങ്ങൾ തന്നെ എനിക്ക സാക്ഷികളാകുന്നു✱ കല്യാണസ്ത്രീ
യുള്ളവൻ മണവാളനാകുന്നു എന്നാൽ മണവാളന്റെ സ്നെഹി
തൻ നില്ക്കയും അവങ്കൽനിന്ന കെൾക്കയും ചെയ്യുന്നവൻ മണവാ
ളന്റെ ശബ്ദം നിമിത്തം വളരെ സന്തൊഷിക്കുന്നു അതുകൊണ്ട</lg><lg n="൩൦"> എന്റെ ൟ സന്തൊഷം പരിപൂൎണ്ണമായി✱ അവൻ വൎദ്ധിക്കയും</lg><lg n="൩൧"> ഞാൻ കുറകയും ചെയ്യെണ്ടുന്നതാകുന്നു✱ മെലിൽനിന്ന വരുന്ന
വൻ എല്ലാവരിലും മെലുള്ളവനാകുന്നു ഭൂമിയിൽ നിന്നുള്ളവൻ ഭൂമിയെ
സംബന്ധിച്ചവനാകുന്നു ഭൂമിയെ കുറിച്ച സംസാരിക്കയും ചെയ്യുന്നു
സ്വൎഗ്ഗത്തിൽനിന്ന വരുന്നവൻ എല്ലാവരിലും മെലുള്ളവനാകുന്നു✱</lg><lg n="൩൨"> താൻ യാതൊന്നിനെ കാണുകയും കെൾക്കയും ചെയ്തുവൊ അതി
നെ അവൻ സാക്ഷിപ്പെടുത്തുകയും ചെയ്യുന്നു അവന്റെ സാക്ഷി</lg><lg n="൩൩">യെ ഒരുത്തനും കൈക്കൊള്ളുന്നതുമില്ല✱ അവന്റെ സാക്ഷി
യെ കൈക്കൊണ്ടവൻ ദൈവം സത്യവാനാകുന്നു എന്നുള്ളതിനാ</lg><lg n="൩൪"> മുദ്രയിട്ടു✱ എന്തെന്നാൽ ദൈവം അയച്ചിട്ടുള്ളവൻ ദൈവത്തി
ന്റെ വചനങ്ങളെ പറയുന്നു എന്തെന്നാൽ ദൈവം (അവന്ന)</lg><lg n="൩൫"> അളവായിട്ട ആത്മാവിനെ കൊടുക്കുന്നില്ല✱ പിതാവ പുത്രനെ സ്നെ
ഹിക്കുന്നു സകലത്തെയും അവന്റെ കയ്യിൽ കൊടുക്കയും ചെ</lg><lg n="൩൬">യ്തിരിക്കുന്നു✱ പുത്രങ്കൽ വിശ്വസിക്കുന്നവന്ന നിത്യജീവനുണ്ട എ
ന്നാൽ പുത്രങ്കൽ വിശ്വസിക്കാത്തവൻ ജീവനെ കാണുകയില്ല
ദൈവത്തിന്റെ കൊപം അവന്റെ മെൽ ഇരിക്കുന്നത്രെ✱</lg>

൪ അദ്ധ്യായം

൧ ക്രിസ്തു ഒരു ശമറിയക്കാരത്തിയൊട സംസാരിക്കയും— ൨
അവന്റെ ശിഷ്യന്മാർ ആശ്ചൎയ്യപ്പെടുകയും ചെയ്യുന്നത.—
൩൧ ദൈവത്തിന്റെ മഹത്വത്തെ കുറിച്ച ക്രിസ്തുവിനുള്ള ശു
ഷ്കാന്തി.— ൪൩ അവൻ ഗലിലെയായിലെക്ക പുറപ്പെട്ടുപൊ
കയും പ്രഭുവായവന്റെ പുത്രനെ സൌഖ്യം വരുത്തുകയും
ചെയ്യുന്നത.

<lg n="">അതുകൊണ്ട യെശു യൊഹന്നാനെക്കാൾ അധികം ശിഷ്യന്മാ
രെ ഉണ്ടാക്കി ബപ്തിസ്മപ്പെടുത്തിയ പ്രകാരം പറിശന്മാർ കെട്ടു</lg><lg n="൨"> എന്ന കൎത്താവ അറിഞ്ഞപ്പൊൾ✱ (എങ്കിലും തന്റെ ശിഷ്യന്മാ</lg><lg n="൩">രല്ലാതെ യെശു തന്നെ ബപ്തിസ്മപ്പെടുത്തീട്ടില്ല)✱ അവൻ യെഹൂ
ദിയായെ വിട്ട പിന്നെയും ഗലിലെയായിലെക്ക പുറപ്പെട്ടുപോയി✱</lg>

[ 243 ] <lg n="൪">എന്നാൽ അവൻ ശമറിയായിൽ കൂടി പൊകെണ്ടുന്നതായിരുന്നു✱</lg><lg n="൫"> അപ്പൊൾ അവൻ യാക്കൊബ തന്റെ പുത്രനായ യൊസെഫിന്ന
കൊടുത്തിട്ടുള്ള നിലത്തിന്റെ അരികെ ശൂക്കാർ എന്ന പെരായി</lg><lg n="൬"> ശമറിയായിലുള്ളൊരു നഗരത്തിലെക്ക വരുന്നു✱ വിശെഷിച്ചും
അവിടെ യാക്കൊബിന്റെ കിണറുണ്ടായിരുന്നു ആകയാൽ യെശു
വഴിഗമനംകൊണ്ട പരിശ്രമപ്പെട്ടവനായി കിണറിന്റെ അരികെ
അപ്രകാരം ഇരുന്നു അപ്പൊൾ എകദെശം ആറാം മണി നെരമാ</lg><lg n="൭">യിരുന്നു✱ ശമറിയായിലുള്ള ഒരു സ്ത്രീ വെള്ളം കൊരുവാനായി
ട്ടു വരുന്നു യെശു അവളൊട പറയുന്നു എനിക്ക കുടിപ്പാൻ</lg><lg n="൮"> തരിക✱ (എന്തെന്നാൽ അവന്റെ ശിഷ്യന്മാർ ഭക്ഷണ സാധ</lg><lg n="൯">നങ്ങളെ കൊള്ളുവാനായിട്ട നഗരത്തിലെക്ക പൊയിരുന്നു)✱ അ
പ്പൊൾ ശമറിയക്കാരത്തി എന്ന സ്ത്രീ അവനൊടു പറയുന്നു ഒരു
യെഹൂദനാകുന്ന നീ ഒരു ശമറിയക്കാരത്തിയാകുന്ന എന്നൊട പാ
നീയത്തെ ചൊദിക്കുന്നത എങ്ങിനെ എന്തെന്നാൽ യെഹൂദന്മാർ</lg><lg n="൧൦"> ശമറിയക്കാരൊടു വ്യാപാരം ചെയ്യുമാറില്ല✱ യെശു ഉത്തരമായിട്ട അ
വളൊട പറഞ്ഞു നീ ദൈവത്തിന്റെ ദാനത്തെയും കുടിപ്പാൻ എ
നിക്ക തരിക എന്ന നിന്നൊട പറയുന്നവൻ ആരാകുന്നു എന്നുള്ള
തിനെയും അറിഞ്ഞിരുന്നു എന്ന വരികിൽ നീ തന്നെ അവനൊ
ട യാചിക്കയും അവൻ ജീവനുള്ള വെള്ളം നിനക്ക തരികയും ചെ</lg><lg n="൧൧">യ്യുമായിരുന്നു✱ സ്ത്രീ അവനൊടു പറയുന്നു കൎത്താവെ നിനക്ക കൊ
രുന്ന പാത്രമില്ലല്ലൊ കിണറും ആഴമുള്ളതാകുന്നു അതുകൊണ്ട നി</lg><lg n="൧൨">നക്ക എവിടെനിന്ന ജീവനുള്ള വെള്ളമുണ്ട✱ ൟ കിണറിനെ ഞ
ങ്ങൾക്ക തന്നിട്ടുള്ള ഞങ്ങളുടെ പിതാവായ യാക്കൊബിനെക്കാൾ നീ
ശ്രെഷ്ഠനാകുന്നുവൊ അവൻ തന്നെയും അവന്റെ മക്കളും അവ</lg><lg n="൧൩">ന്റെ മൃഗജന്തുക്കളും അതിൽനിന്ന കുടിച്ചിരുന്നു✱ യെശു ഉത്തര
മായിട്ട അവളൊട പറഞ്ഞു ൟ വെള്ളത്തിൽനിന്ന ആരെങ്കിലും</lg><lg n="൧൪"> കുടിച്ചാൽ പിന്നെയും ദാഹിക്കും✱ എന്നാൽ ആരെങ്കിലും ഞാൻ
കൊടുക്കുന്ന വെള്ളത്തിൽനിന്ന കുടിച്ചാൽ എന്നന്നെക്കും ദാ
ഹിക്കയില്ല ഞാൻ അവന്ന കൊടുക്കുന്ന വെള്ളം അവങ്കൽ നി
ത്യ ജീവങ്കലെക്കു പൊങ്ങി വരുന്ന വെള്ളത്തിന്റെ ഒരു ഉറവാ</lg><lg n="൧൫">കും✱ സ്ത്രീ അവനൊടു പറയുന്നു കൎത്താവെ എനിക്ക ദാഹിക്കാതെ
യും ഞാൻ ഇവിടെ കൊരുവാൻ വരാതെയും ഇരിക്കെണ്ടുന്നതി</lg><lg n="൧൬">ന എനിക്ക ൟ വെള്ളം തരെണം✱ യെശു അവളൊടു പറയുന്നു</lg><lg n="൧൭"> നീ പൊയി നിന്റെ ഭൎത്താവിനെ വിളിച്ച ഇവിടെ വരിക✱ സ്ത്രീ
ഉത്തരമായിട്ട പറഞ്ഞു എനിക്ക ഭൎത്താവില്ല യെശു അവളൊടു പ</lg><lg n="൧൮">റഞ്ഞു നീ എനിക്ക ഭൎത്താവില്ലെന്ന പറഞ്ഞതനന്ന✱ എന്തുകൊ
ണ്ടെന്നാൽ നിനക്ക അഞ്ചഭൎത്താക്കന്മാർ ഉണ്ടായിട്ട ഇപ്പൊൾ നി</lg><lg n="൧൯">നക്കുള്ളവൻ നിന്റെ ഭൎത്താവല്ല നീ പറഞ്ഞത സത്യം✱ സ്ത്രീ അ
വനൊടു പറയുന്നു കൎത്താവെ നീ ഒരു ദീൎഘദൎശിയാകുന്നു എന്ന</lg> [ 244 ]

<lg n="൨൦">ഞാൻ കാണുന്നു✱ ഞങ്ങളുടെ പിതാക്കന്മാർ ൟ പൎവതത്തിങ്കൽ
വന്ദിച്ചു വന്ദിക്കെണ്ടുന്ന സ്ഥലം യെറുശലമിലാകുന്നു എന്ന നി</lg><lg n="൨൧">ങ്ങൾ പറയുന്നു താനും✱ യെശു അവളൊട പറയുന്നു സ്ത്രീയെ നി
ങ്ങൾ ൟം പൎവതത്തിങ്കൽ എങ്കിലും യെറുശലമിങ്കൽ എങ്കിലും പിതാ</lg><lg n="൨൨">വിനെ വന്ദിക്കാത്ത സമയം വരുന്നു എന്നെ വിശ്വസിക്ക✱ നീ
ങ്ങൾ അറിയാത്തതിനെ വന്ദിക്കുന്നു ഞങ്ങൾ വന്ദിക്കുന്നതിനെ
ഞങ്ങൾ അറിയുന്നു എന്തുകൊണ്ടെന്നാൽ രക്ഷ യെഹൂദന്മാരിൽ നി</lg><lg n="൨൩">ന്നാകുന്നു✱ എങ്കിലും സത്യവന്ദനക്കാർ പിതാവിനെ ആത്മാവിലും
സത്യത്തിലും വന്ദിപ്പാനുള്ള സമയം വരുന്നു ഇപ്പൊൾ തന്നെ
ആകുന്നു എന്തെന്നാൽ പിതാവ തന്നെ വന്ദിക്കാൻ ഇപ്രകാരമുള്ള</lg><lg n="൨൪">വരെ അന്വെഷിക്കുന്നു✱ ദൈവം ആത്മാവാകുന്നു അവനെ വന്ദി</lg><lg n="൨൫">ക്കുന്നവർ ആത്മാവിലും സത്യത്തിലും വന്ദിക്കയും വെണം✱ സ്ത്രീ
അവനൊട പറയുന്നു ക്രിസ്തു എന്ന പറയപ്പെടുന്ന മെശിഹാ വരു
ന്നു എന്ന ഞാൻ അറിയുന്നു അവൻ വരുമ്പോൾ ഞങ്ങൾക്ക സ</lg><lg n="൨൬">കലത്തെയും അറിയിക്കും✱ യെശു അവളൊട പറഞ്ഞു നിന്നൊടു
സംസാരിക്കുന്ന ഞാൻ അവനാകുന്നു✱</lg>

<lg n="൨൭">ഇതിനിടയിൽ അവന്റെ ശിഷ്യന്മാർ വന്നു അവൻ സ്ത്രീയൊ
ടു കൂടി സംസാരിച്ചതുകൊണ്ട ആശ്ചൎയ്യപ്പെടുകയും ചെയ്തു എങ്കിലും
നീ എന്ത അന്വെഷിക്കുന്നു അല്ലെങ്കിൽ നീ അവളൊടു കൂട എന്തി</lg><lg n="൨൮">ന സംസാരിക്കുന്നു എന്ന ഒരുത്തനും പറഞ്ഞില്ല✱ അപ്പൊൾ സ്ത്രീ
തന്റെ ജലപാത്രത്തെ വെച്ചും കളഞ്ഞ നഗരത്തിലെക്ക പൊയി</lg><lg n="൨൯"> ജനങ്ങളെടു പറയുന്നു✱ ഞാൻ ചെയ്തിട്ടുള്ള കാൎയ്യങ്ങളെ ഒക്കയും
എന്നൊടു പറഞ്ഞിട്ടുള്ള ഒരു മനുഷ്യനെ വന്ന നൊക്കുവിൻ ഇ</lg><lg n="൩൦">വൻ ക്രിസ്തുവല്ലയൊ✱ അപ്പൊൾ അവർ നഗരത്തിൽനിന്ന പുറ</lg><lg n="൩൧">പ്പെട്ടു അവന്റെ അടുക്കൽ ചെല്ലുകയും ചെയ്തു✱ ഇതിനിടയിൽ
ശിഷ്യന്മാർ അവനൊട ഗുരൊ ഭക്ഷിക്കണമെന്ന അപെക്ഷിച്ചു✱</lg><lg n="൩൨"> എന്നാറെ അവൻ അവരോടു പറഞ്ഞു നിങ്ങൾ അറിയാതെ കണ്ടു</lg><lg n="൩൩">ള്ള ഭക്ഷണം എനിക്കു ഭക്ഷിപ്പാനുണ്ട✱ അതുകൊണ്ട ശിഷ്യന്മാർ
തമ്മിൽ തമ്മിൽ പറഞ്ഞു വല്ലവനും അവന്ന ഭക്ഷിപ്പാൻ കൊണ്ടു</lg><lg n="൩൪"> വന്നിട്ടുണ്ടൊ✱ യെശു അവരൊട പറയുന്നു ഞാൻ എന്നെ അയ
ച്ചവന്റെ ഇഷ്ടത്തെ ചെയ്കയും അവന്റെ ക്രിയയെ അവസാനി</lg><lg n="൩൫">ക്കയും ചെയ്യുന്നത എനിക്കുള്ള ഭക്ഷണമാകുന്നു✱ ഇനിയും നാല
മാസമുണ്ട അപ്പൊൾ കൊയിത്ത കാലം വരുന്നു എന്ന നിങ്ങൾ
പറയുന്നില്ലയൊ കണ്ടാലും ഞാൻ നിങ്ങളൊട പറയുന്നു നിങ്ങളുടെ
കണ്ണുകളെ ഉയൎത്തി നിലങ്ങൾ ഇപ്പൊൾ തന്നെ കൊയിത്തിന്ന</lg><lg n="൩൬"> വെണ്മയായിരിക്കുന്നു എന്ന അവയെ കാണ്മിൻ✱ വിശെഷിച്ച
കൊയ്യുന്നവൻ കൂലിയെ വാങ്ങുകയും നിത്യജീവങ്കൽ ഫലത്തെ കൂട്ടു
കയും ചെയ്യുന്നു വിതക്കുന്നവനും കൊയ്യുന്നവനും ഒന്നിച്ച സന്തൊ</lg><lg n="൩൭">ഷിപ്പാനായിട്ടാകുന്നു✱ എന്തുകൊണ്ടെന്നാൽ ഇതിങ്കൽ ഒരുത്തൻ</lg>

[ 245 ] <lg n="">വിതക്കയും മറ്റൊരുത്തൻ കൊയ്യുകയും ചെയ്യുന്നു എന്നുള്ള വച</lg><lg n="൩൮">നം സത്യമുള്ളതാകുന്നു✱ നിങ്ങൾ പ്രയത്നം ചെയ്യാത്തതിനെ കൊ
യ്വാൻ ഞാൻ നിങ്ങളെ അയച്ചു മറ്റവർ പ്രയത്നം ചെയ്തു നിങ്ങളും
വരുടെ പ്രവൃത്തിയിലെക്ക പ്രവെശിച്ചു✱</lg>

<lg n="൩൯">എന്നാൽ ഞാൻ ചെയ്തിട്ടുള്ള കാൎയ്യങ്ങളെ ഒക്കയും അവൻ എ
ന്നൊട പറഞ്ഞു എന്ന സാക്ഷിപ്പെടുത്തീട്ടുള്ള സ്ത്രീയുടെ വചനം
നിമിത്തമായിട്ട ആ നഗരത്തിലുള്ള ശമറിയക്കാരിൽ വെച്ച പലരും</lg><lg n="൪൦"> അവങ്കൽ വിശ്വസിച്ചു✱ അതുകൊണ്ട ശമറിയക്കാർ അവന്റെ
അടുക്കൽ വന്നപ്പൊൾ അവൻ തങ്ങളൊടു കൂട പാൎപ്പാൻ അവനൊ
അപെക്ഷിച്ചു അവൻ രണ്ടു ദിവസം അവിടെ പാൎക്കയും ചെയ്തു✱</lg><lg n="൪൧"> പിന്നെ എറ്റവും വളര ആളുകൾ അവന്റെ വചനം നിമിത്തമാ</lg><lg n="൪൨">യിട്ട തന്നെ വിശ്വസിച്ചു✱ ആ സ്ത്രീയൊടും പറഞ്ഞു ഇനി ഞങ്ങൾ
നിന്റെ വാക്ക ഹെതുവായിട്ട വിശ്വസിക്കുന്നതല്ല എന്തുകൊണ്ടെ
ന്നാൽ ഞങ്ങൾ തന്നെ അവങ്കൽനിന്ന കെട്ടു ഇവൻ ലൊകത്തി
ന്റെ രക്ഷിതാവായ ക്രിസ്തുവാകുന്നു സത്യം എന്ന ഞങ്ങൾ അറി
കയും ചെയ്യുന്നു✱</lg>

<lg n="൪൩">പിന്നെ രണ്ടു ദിവസം കഴിഞ്ഞശെഷം അവൻ അവിടെനിന്ന</lg><lg n="൪൪"> പുറപ്പെട്ട ഗലിലെയായിലെക്ക പൊയി✱ എന്തു കൊണ്ടെന്നാൽ ഒ
രു ദീൎഘദൎശിക്ക തന്റെ സ്വദെശത്തിൽ മാനമുണ്ടാകുന്നില്ല എന്ന</lg><lg n="൪൫"> യെശു തന്നെ സാക്ഷിപ്പെടുത്തി✱ പിന്നെ അവൻ ഗലിലെയായി
ലെക്ക വന്നപ്പൊൾ ഗലിലെയക്കാർ യെറുശലമിൽ പെരുനാളിൽ
അവൻ ചെയ്തിട്ടുള്ള കാൎയ്യങ്ങളെ ഒക്കയും തങ്ങൾ കണ്ടവരാകകൊണ്ട
അവനെ കൈക്കൊണ്ടു എന്തെന്നാൽ അവരും പെരുനാളിന</lg><lg n="൪൬"> പൊയിരുന്നു✱ അപ്പൊൾ യെശു താൻ വെള്ളത്തെ വീഞ്ഞാക്കി
യിട്ടുള്ള ഇടമായ ഗലിലയായിലെ കാനായിലെക്ക പിന്നെയും വന്നു</lg><lg n="൪൭"> വിശെഷിച്ചും കപ്പൎന്നഹൊമിൽ തന്റെ പുത്രൻ രൊഗിയായുള്ള
പ്രഭുവായ ഒരുത്തനുണ്ടായിരുന്നു✱ ഇവൻ യെശു യെഹൂദിയാ
യിൽനിന്ന ഗലിലെയായിലെക്ക വന്നു എന്ന കെട്ടപ്പൊൾ അവ
ന്റെ അടുക്കൽ ചെന്ന അവൻ പുറപ്പെട്ടു വന്ന തന്റെ പുത്രനെ
സൌഖ്യമാക്കണമെന്ന അവനൊട അപെക്ഷിച്ചു എന്തെന്നാൽ</lg><lg n="൪൮"> അവൻ മരിക്കുമാറായിരുന്നു✱ അപ്പൊൾ യെശു അവനൊടു പറ
ഞ്ഞു നിങ്ങൾ ലക്ഷ്യങ്ങളെയും അത്ഭുതങ്ങളെയും കാണുന്നില്ല എ</lg><lg n="൪൯">ങ്കിൽ വിശ്വസിക്കയില്ല✱ പ്രഭുവായവൻ അവനൊട പറയുന്നു ക
ൎത്താവെ എന്റെ പൈതൽ മരിക്കുന്നതിന്ന മുമ്പെ പുറപ്പെട്ടു വ</lg><lg n="൫൦">രെണം✱ യെശു അവനൊട പറയുന്നു പൊക നിന്റെ പൈതൽ
ജീവിക്കുന്നു എന്നാറെ ആ മനുഷ്യൻ യെശു തന്നൊടു പറഞ്ഞവ</lg><lg n="൫൧">ചനത്തെ വിശ്വസിച്ചു പൊകയും ചെയ്തു✱ എന്നാൽ അവൻ
പുറപ്പെട്ടു പോകുമ്പൊൾ തന്നെ അവന്റെ ദാസന്മാർ അവ
നെ എതിരെറ്റ നിന്റെ പുത്രൻ ജീവിച്ചിരിക്കുന്നു എന്ന അ</lg> [ 246 ]

<lg n="൫൨">റിയിച്ചു✱ അപ്പൊൾ അവൻ അവരൊടു എത മണിനെരത്തിൽ
അവന്ന സൗഖ്യമുണ്ടായി തുടങ്ങി എന്ന ചൊദിച്ചു എന്നാറെ അവർ
അവനൊടു പറഞ്ഞു ഇന്നലെ എഴാം മണിനെരത്തെ ജ്വരം അവ</lg><lg n="൫൩">നെ വിട്ടുമാറി✱ അപ്പൊൾ നിന്റെ പുത്രൻ ജീവിക്കുന്നു എന്നയെ
ശു തന്നൊടു പറഞ്ഞിട്ടുള്ള ആ മണിനെരം തന്നെ ആയിരുന്നു
എന്ന പിതാവ അറിഞ്ഞു അവനും അവന്റെ കുഡുംബമൊക്കയും</lg><lg n="൫൪"> വിശ്വസിക്കയും ചെയ്തു✱ ഇത യെശു താൻ യെഹൂദിയായിൽ നി
ന്ന ഗലിലെയായിലെക്ക വന്നപ്പൊൾ പിന്നെയും ചെയ്ത രണ്ടാം ല
ക്ഷ്യമാകുന്നു✱</lg>

൫ അദ്ധ്യായം

൧ മുപ്പത്തെട്ടു സംവത്സരമായി രൊഗപ്പെട്ടിരുന്നവനെ യെശു
ശാബത ദിവസത്തിൽ സൌഖപ്പെടുത്തുന്നത.— ൧൦ യെഹൂ
ദന്മാർ അതിന്ന ദുസ്തൎക്കും പറകയും അവനെ പീഡിപ്പിക്ക
യും ചെയ്യുന്നത.

<lg n="">ഇവയുടെ ശെഷം യെഹൂദന്മാരുടെ ഒരു പെരുനാൾ ഉണ്ടാ
യിരുന്നു അപ്പൊൾ യെശു യെറുശലമിലെക്ക പുറപ്പെട്ടു പൊയി✱</lg><lg n="൨"> എന്നാൽ യെറുശലമിൽ ആട്ടിൻപട്ടിയുടെ അരികെ എബ്രായ ഭാ
ഷയിൽ ബെതെസദാ എന്ന പറയപ്പെടുന്ന ഒരു കുളമുണ്ട അതി</lg><lg n="൩">ന്ന അഞ്ച മണ്ഡപങ്ങളുണ്ട✱ ഇവയിൽ രൊഗികളായും കുരുടന്മാ
രായും മുടന്തന്മാരായും ശൊഷിച്ചവരായമുള്ളവരുടെ ഒരു വള
രെ പുരുഷാരം ജലചലനത്തിന്നായിട്ട കാത്തുകൊണ്ട കിടന്നിരു</lg><lg n="൪">ന്നു✱ എന്തെന്നാൽ ചില സമയത്ത ഒരു ദൈവതൻ കുള
ത്തിൽ ഇറങ്ങി വെള്ളത്തെ കലക്കുമാറായിരുന്നു അപ്പൊൾ ജല
ചലനത്തിന്റെശെഷം യാതൊരുത്തനും അതിലെക്ക മുമ്പെ ഇറ
ങ്ങിയൊ അവൻ യാതൊരു വ്യാധിയാൽ ബാധിക്കപ്പെട്ടിരുന്നാ</lg><lg n="൫">ലും അവൻ സൌഖ്യവാനായിതീൎന്നിരുന്നു✱ വിശെഷിച്ചും അവിടെ
മുപ്പത്തെട്ടു സംവത്സരം വ്യാധിക്കാരനായൊരു മനുഷ്യനുണ്ടായിരു</lg><lg n="൬">ന്നു✱ യെശു അവൻ കിടക്കുന്നതിനെ കാണുകകൊണ്ടും അവൻ
ഇപ്രകാരം ഇരുന്നത എറിയ കാലമായി എന്ന അറിക കൊണ്ടും
അവനൊട പറയുന്നു നീ സ്വസ്ഥനായി തീരുവാൻ നിനക്ക മനസ്സു</lg><lg n="൭">ണ്ടൊ✱ വ്യാധിക്കാരൻ അവനൊട ഉത്തരമായിട്ടപറഞ്ഞു കൎത്താവെ
വെള്ളം കലക്കപ്പെടുമ്പോൾ എന്ന കുളത്തിൽ കൊണ്ടുപൊയാ
ക്കുവാൻ എനിക്ക ആരുമില്ല എന്നാൽ ഞാൻ പൊകുമ്പോൾ തന്നെ</lg><lg n="൮"> മറ്റൊരുത്തൻ എനിക്ക മുമ്പെ ഇറങ്ങുന്നു✱ യെശു അവനൊട
പറയുന്നു നീ എഴുനീറ്റ നിന്റെ കിടക്കയെ എടുക്കയും നടക്കയും</lg><lg n="൯"> ചെയ്ക✱ ഉടനെ ആ മനുഷ്യൻ സ്വസ്ഥനായി തീൎന്നു അവൻ ത
ന്റെ കിടക്കയെ എടുത്ത നടക്കയും ചെയ്തു എന്നാൽ ആ ദിവസം</lg><lg n="൧൦"> ശാബതായിരുന്നു✱ അതുകൊണ്ട യെഹൂദന്മാർ സൗഖ്യമാക്കപ്പെട്ട</lg>

[ 247 ] <lg n="">വനൊട പറഞ്ഞു ഇത ശാബതദിവസമാകുന്നു നിന്റെ കിടക്കയെ</lg><lg n="൧൧"> എടുത്ത കൊണ്ടുപൊകുവാൻ നിനക്ക ന്യായമില്ല✱ അവൻ അവ
രൊട ഉത്തരമായിട്ട പറഞ്ഞു എന്നെ സൗഖ്യവാനാക്കിയവനായ
വൻ നിന്റെ കിടക്കയെ എടുത്ത നടക്ക എന്ന എന്നൊടു പറ</lg><lg n="൧൨">ഞ്ഞു✱ അപ്പൊൾ അവർ അവനൊട നിന്റെ കിടക്കയെ എടുത്ത
നടക്ക എന്ന നിന്നൊട പറഞ്ഞ മനുഷ്യൻ ആരാകുന്നു എന്ന</lg><lg n="൧൩"> ചൊദിച്ചു✱ എന്നാൽ സ്വസ്ഥതപ്പെട്ടവൻ അവൻ ആരാകുന്നു എ
ന്ന അറിഞ്ഞില്ല എന്തുകൊണ്ടെന്നാൽ ആ സ്ഥലത്ത ഒരു പുരു</lg><lg n="൧൪">ഷാരമുണ്ടാകകൊണ്ട യെശു മാറിയിരുന്നു✱ അതിന്റെ ശെഷം
യെശു അവനെ ദൈവാലയത്തിൽ കണ്ടു അവനൊടു പറഞ്ഞു ക
ണ്ടാലും നീ സ്വസ്ഥനായി തീൎന്നു എറ്റവും വഷളായിട്ടുള്ളതൊന്നും</lg><lg n="൧൫"> നിനക്ക ഭവിക്കാതെയിരിപ്പാനായിട്ട ഇനി പാപം ചെയ്യരുത✱ ആ
മനുഷ്യൻ പൊയി തന്നെ സ്വസ്ഥനാക്കിയവൻ യെശുവാകുന്നു എ</lg><lg n="൧൬">ന്ന യെഹൂദന്മാരൊട അറിയിച്ചു✱ അത ഹെതുവായിട്ട യെശു ഇ
വയെ ശാബതദിവസത്തിങ്കൽ ചെയ്ക കൊണ്ട യെഹൂദന്മാർ അവ
നെ പീഡിപ്പിക്കയും അവനെ കൊല്ലുവാൻ അന്വെഷിക്കയും ചെ</lg><lg n="൧൭">യ്തു✱ എന്നാൽ യെശു അവരൊട ഉത്തരമായിട്ട പറഞ്ഞു എ
ന്റെ പിതാവ ഇത്രത്തൊളം പ്രവൃത്തിക്കുന്നു ഞാനും പ്രവൃത്തി</lg><lg n="൧൮">ക്കുന്നു✱ ഇത ഹെതുവായിട്ട അവൻ ശാബത ദിവസത്തെ ലംഘി
ച്ചതുകൊണ്ടു മാത്രമല്ല തന്നെ താൻ ദൈവത്തൊട സമനാക്കി ദൈ
വം തന്റെ സ്വന്തം പിതാവാകുന്നു എന്നും പറഞ്ഞതുകൊണ്ടും യെ</lg><lg n="൧൮">ഹൂദന്മാർ അവനെ കൊല്ലുവാൻ എറ്റവും അന്വെഷിച്ചു✱ അ
പ്പൊൾ യെശു ഉത്തരമായിട്ട അവരൊട പറഞ്ഞു ഞാൻ സത്യ
മായിട്ട സത്യമായിട്ട നിങ്ങളൊടു പറയുന്നു പുത്രന താൻ പിതാവ
ചെയ്യുന്നതിനെ കാണുന്നതല്ലാതെ താനായിട്ട തന്നെ ഒന്നിനെയും
ചെയ്വാൻ കഴികയില്ല എന്തുകൊണ്ടെന്നാൽ അവൻ എതുകാൎയ്യങ്ങ
ളെ ചെയ്യുന്നുവൊ അവയെ പുത്രനും അപ്രകാരം തന്നെ ചെയ്യുന്നു✱</lg><lg n="൨൦"> എന്തെന്നാൽ പിതാവ പുത്രനെ സ്നെഹിക്കുന്നു താൻ ചെയ്യുന്നകാ
ൎയ്യങ്ങളെ ഒക്കയും അവന്ന കാണിക്കുന്നു നിങ്ങൾ ആശൎയ്യപ്പെടുവാ
നായിട്ട ഇവയെക്കാളും എറ്റവും വലുതായിട്ടുള്ള ക്രിയകളെ അവ</lg><lg n="൨൧">ന്ന കാണിക്കയും ചെയ്യും✱ എന്തെന്നാൽ പിതാവ എതുപ്രകാ
രം മരിച്ചവരെ എഴുനീല്പിക്കയും ജീവിപ്പിക്കയും ചെയ്യുന്നുവൊ അ
പ്രകാരം തന്നെ പുത്രനും താൻ ഇച്ശിക്കുന്നവരെ ജീവിപ്പിക്കുന്നു✱</lg><lg n="൨൨"> എന്തെന്നാൽ പിതാവ ഒരുത്തനെയും വിധിക്കുന്നില്ല ന്യായവി</lg><lg n="൨൩">ധിയെ എല്ലാം പുത്രന്ന അത്രെ കൊടുത്തത✱ എല്ലാവരും തങ്ങൾ
പിതാവിനെ ബഹുമാനിക്കുന്ന പ്രകാരം പുത്രനെയും ബഹുമാനി
ക്കെണ്ടുന്നതിന്നാകുന്നു പുത്രനെ ബഹുമാനിക്കാത്തവൻ അവനെ</lg><lg n="൨൪"> അയച്ചിട്ടുള്ള പിതാവിനെ ബഹുമാനിക്കുന്നില്ല✱ ഞാൻ സത്യമാ
യിട്ട സത്യമായിട്ട നിങ്ങളൊട പറയുന്നു എന്റെ വചനത്തെ കെൾ</lg> [ 248 ]

<lg n="">ക്കയും എന്നെ അയച്ചവങ്കൽ വിശ്വസിക്കയും ചെയ്യുന്നവന്ന നിത്യ
ജീവനുണ്ട ശിക്ഷ വിധിയിലെക്ക വരികയുമില്ല മരണത്തിൽനിന്ന</lg><lg n="൨൫"> ജീവങ്കലെക്കത്രെ കടന്നിരിക്കുന്നത✱ ഞാൻ സത്യമായിട്ട സത്യമാ
യിട്ട നിങ്ങളൊട പറയുന്നു മരിച്ചവർ ദൈവ പുത്രന്റെ ശബ്ദത്തെ
കെൾപ്പാനുള്ള സമയം വരുന്നു ഇപ്പൊളും ഇരിക്കുന്നു കെൾക്കുന്ന</lg><lg n="൨൬">വർ ജീവിക്കയും ചെയ്യും✱ എന്തെന്നാൽ എതുപ്രകാരം പിതാവി
ന തങ്കൽ തന്നെ ജീവൻ ഉണ്ടൊ അപ്രകാരം അവൻ പുത്രന്നും ത</lg><lg n="൨൭">ങ്കൽതന്നെ ജീവൻ ഉണ്ടാകുവാൻ കൊടുത്തിരിക്കുന്നു✱ അവൻ
മനുഷ്യന്റെ പുത്രനാകകൊണ്ട വിധിയെയും കൂടി നടത്തുവാൻ</lg><lg n="൨൮"> അവന്ന അധികാരത്തെ കൊടുക്കയും ചെയ്തു✱ ഇതിങ്കൽ ആശ്ചൎയ്യ
പ്പെടരുത അതെന്തുകൊണ്ടെന്നാൽ സമയം വരുന്നു അതിൽ പ്രെ
തക്കല്ലറകളിലുള്ളവർ എല്ലാവരും അവന്റെ ശബ്ദത്തെ കെൾക്ക</lg><lg n="൨൯">യും✱ നന്മകളെ ചെയ്തവർ ജീവന്റെ ഉയിൎപ്പിങ്കലെക്കും ദൊഷ
ങ്ങളെ ചെയ്തവർ ശിക്ഷവിധിയുടെ ഉയിൎപ്പിങ്കലെക്കും പുറപ്പെടു</lg><lg n="൩൦">കയും ചെയ്യും✱ എനിക്ക ഞാനായിട്ട തന്നെ ഒരു കാൎയ്യത്തെയും
ചെയ്വാൻ കഴികയില്ല ഞാൻ കെൾക്കുന്ന പ്രകാരം വിധിക്കുന്നു
എന്റെ വിധിയും നീതിയുള്ളതാകുന്നു എന്തുകൊണ്ടെന്നാൽ ഞാൻ
എന്റെ ഇഷ്ടത്തെ അല്ല എന്നെ അയച്ചവന്റെ ഇഷ്ടത്തെ അ
ത്രെ അന്വെഷിക്കുന്നതു✱</lg>

<lg n="൩൧">ഞാൻ എന്നെ കുറിച്ച തന്നെ സാക്ഷിപ്പെടുത്തിയാൽ എ</lg><lg n="൩൨">ന്റെ സാക്ഷി സത്യമായിട്ടുള്ളതല്ല✱ എന്നെ കുറിച്ച സാക്ഷിപ്പെ
ടുത്തുന്നവൻ മറ്റൊരുത്തനുണ്ട അവൻ എന്നെ കുറിച്ച സാ
ക്ഷിപ്പെടുത്തുന്ന സാക്ഷി സത്യമായിട്ടുള്ളതാകുന്നു എന്നും ഞാൻ</lg><lg n="൩൩"> അറിയുന്നു✱ നിങ്ങൾ യൊഹന്നാന്റെ അടുക്കൽ ആളയച്ചു അവൻ</lg><lg n="൩൪"> സത്യത്തിന്ന സാക്ഷി കൊടുക്കയും ചെയ്തു✱ എന്നാൽ ഞാൻ മ
നുഷ്യനിൽനിന്ന സാക്ഷിയെ കൈക്കൊള്ളുന്നില്ല എങ്കിലും നിങ്ങൾ
രക്ഷിക്കപ്പെടെണ്ടുന്നതിന്നായിട്ട ഞാൻ ൟ കാൎയ്യങ്ങളെ പറയു</lg><lg n="൩൫">ന്നു✱ അവൻ ജ്വലിക്കുന്നതായും പ്രകാശിക്കുന്നതായുമുള്ള ഒരു
വെളിച്ചമായിരുന്നു നിങ്ങൾ അവന്റെ പ്രകാശത്തിൽ കുറെ നെ</lg><lg n="൩൬">രത്തിന്ന ആനന്ദിപ്പാൻ ഇച്ശിച്ചിരുന്നു✱ എന്നാൽ എനിക്ക യൊ
ഹന്നാന്റെതിനെക്കാളും എറ്റവും അധികം സാക്ഷിയുണ്ട എന്തു
കൊണ്ടെന്നാൽ പിതാവ എനിക്ക നിവൃത്തിയാക്കുവാൻ തന്ന ക്രിയ
കളായി ഞാൻ ചെയ്യുന്ന ക്രിയകൾ തന്നെ പിതാവ എന്നെ അ</lg><lg n="൩൭">യച്ചു എന്ന എന്നെ കുറിച്ച സാക്ഷിപ്പെടുത്തുന്നു✱ വിശെഷിച്ചും എ
ന്നെ അയച്ച പിതാവ താൻ തന്നെ എന്നെ കുറിച്ച സാക്ഷിപ്പെടു
ത്തി നിങ്ങൾ ഒരുനാളും അവന്റെ ശബ്ദത്തെ കെട്ടിട്ടുമില്ല അ</lg><lg n="൩൮">വന്റെ സ്വരൂപത്തെ കണ്ടിട്ടുമില്ല✱ വിശെഷിച്ചും നിങ്ങൾക്ക അ
വന്റെ വചനം നിങ്ങളിൽ വസിച്ചിരിക്കുന്നില്ല അതെന്തുകൊണ്ടെ
ന്നാൽ അവൻ ആരെ അയച്ചുവൊ അവനെ നിങ്ങൾ വിശ്വസിക്കു</lg>

[ 249 ] <lg n="൩൯">ന്നില്ല✱ വെദവാക്യങ്ങളെ ശൊധന ചെയ്വിൻ അതഎന്തുകൊണ്ടെ
ന്നാൽ നിങ്ങൾക്ക അവയിൽ നിത്യജീവനുണ്ടെന്ന നിങ്ങൾ നിരൂപി
ക്കുന്നു അവയും എന്നെ കുറിച്ച സാക്ഷിപ്പെടുത്തുന്നവനാകുന്നു✱</lg><lg n="൪൦"> വിശെഷിച്ചും നിങ്ങൾക്ക ജീവനുണ്ടാകുവാനായിട്ട എന്റെ അടുക്കൽ</lg><lg n="൪൧"> വരുവാൻ നിങ്ങൾക്ക മനസ്സില്ല✱ ഞാൻ മനുഷ്യരിൽനിന്ന സ്തു</lg><lg n="൪൨">തിയെ പരിഗ്രഹിക്കുന്നില്ല✱ എന്നാലും നിങ്ങൾക്ക നിങ്ങളിൽ ദൈവ</lg><lg n="൪൩"> സ്നെഹമില്ലെന്ന ഞാൻ നിങ്ങളെ അറിയുന്നു✱ ഞാൻ എന്റെ പി
താവിന്റെ നാമത്തിൽ വന്നു നിങ്ങൾ എന്നെ കൈക്കൊള്ളുന്ന
തുമില്ല മറ്റൊരുത്തൻ തന്റെ സ്വന്ത നാമത്തിൽ വന്നാൽ അ</lg><lg n="൪൪">വനെ നിങ്ങൾ കൈക്കൊള്ളും✱ ഒരൊരുത്തങ്കൽനിന്ന സ്തുതിയെ
കൈക്കൊള്ളുകയും ദൈവത്തിൽനിന്ന മാത്രം ഉള്ള സ്തുതിയെ
അന്വെഷിക്കാതെ ഇരിക്കയും ചെയ്യുന്ന നിങ്ങൾക്ക എങ്ങിനെ വി</lg><lg n="൪൫">ശ്വസിപ്പാൻ കഴിയും✱ ഞാൻ പിതാവിന്റെ പക്കൽ നിങ്ങളെ കു
റ്റപ്പെടുത്തുമെന്ന നിങ്ങൾ നിരൂപിക്കരുത നിങ്ങളെ കുറ്റപ്പെടു
ത്തുന്നവൻ ഒരുത്തൻ ഉണ്ട നിങ്ങൾ ആശ്രയിച്ചിരിക്കുന്ന മൊശെ</lg><lg n="൪൬"> തന്നെ✱ എന്തുകൊണ്ടെന്നാൽ നിങ്ങൾ മൊശെയെ വിശ്വസിച്ചിരു
ന്നു എന്നുവരികിൽ എന്നെയും വിശ്വസിക്കുമായിരുന്നു അവൻ</lg><lg n="൪൭"> എന്നെ കുറിച്ച എഴുതിയിരിക്കുന്നുവല്ലൊ✱ എന്നാൽ നിങ്ങൾ അ
വന്റെ വാക്യങ്ങളെ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വചന
ങ്ങളെ എങ്ങിനെ വിശ്വസിക്കും✱</lg>

൬ അദ്ധ്യായം

൧ ക്രിസ്തു അയ്യായിരം ആളുകളെ പൊഷിക്കുന്നത.— ൧൫ അവൻ
മാറിക്കൊള്ളുന്നത.— ൨൨ ജനങ്ങൾ അവനെ പിന്തുടരുകയും
തങ്ങളുടെ ജഡ സംബന്ധമുള്ള ഹൃദയങ്ങൾക്കായിട്ട ആക്ഷെപിക്ക
പ്പെടുകയും ചെയ്യുന്നത.— ൬൬ പല ശിഷ്യന്മാർ അവനെ ഉപെ
ക്ഷിക്കുന്നത.

<lg n="">ൟ കാൎയ്യങ്ങളുടെ ശെഷം യെശു തീബെറിയൊസ എന്ന കടലാ</lg><lg n="൨">കുന്ന ഗലിലെയായിലെ കടലിന്റെ അക്കരക്ക പൊയി✱ വളരെ പു
രുഷാരവും അവൻ രൊഗികളിൽ ചെയ്ത അതിശയങ്ങളെ കണ്ടതു</lg><lg n="൩"> കൊണ്ട അവന്റെ പിന്നാലെ ചെന്നു✱ എന്നാൽ യെശു ഒരു പൎവ
തത്തിലെക്ക കരെറി അവിടെ തന്റെ ശിഷ്യന്മാരൊടു കൂട ഇരിക്ക</lg><lg n="൪">യും ചെയ്തു✱ എന്നാൽ യെഹൂദന്മാരുടെ പെരുനാളാകുന്ന പെസ</lg><lg n="൫">ഹാ അടുത്തിരുന്നു✱ അപ്പൊൾ യെശു തന്റെ കണ്ണുകളെ ഉയൎത്തി
വളര പുരുഷാരം തന്റെ അടുക്കൽ വരുന്നതിനെ കണ്ടാറെ ഫീ
ലിപ്പൊസിനൊട പറഞ്ഞു ഇവർ ഭക്ഷിക്കെണ്ടുന്നതിന്ന നാം എ</lg><lg n="൬">വിടെനിന്ന അപ്പങ്ങളെ കൊള്ളെണ്ടു✱ എന്നാൽ ഇതിനെ അവൻ
അവനെ പരീക്ഷിച്ചു കൊണ്ട പറഞ്ഞു എന്തുകൊണ്ടെന്നാൽ താൻ
ചെയ്വാൻ ഇരിക്കുന്നത ഇന്നത എന്ന താൻ തന്നെ അറിഞ്ഞിരു</lg> [ 250 ]

<lg n="൬">ന്നു✱ ഫീലിപ്പൊസ അവനൊട ഉത്തരമായിട്ട പറഞ്ഞു അവരിൽ
ഒരൊരുത്തൻ അല്പം അല്പം കൈക്കൊൾവാനായിട്ട ഇരുനൂറു പണ</lg><lg n="൮">ത്തിന്റെ അപ്പങ്ങൾ അവൎക്ക മതിയാകയില്ല✱ അവന്റെ ശിഷ്യ
ന്മാരിൽ ശിമൊൻപത്രൊസിന്റെ സഹൊദരനായ അന്ത്രഒസ എ</lg><lg n="൯">ന്ന ഒരുത്തൻ അവനൊട പറയുന്നു✱ ഇവിടെ അഞ്ച യവ അപ്പ
ങ്ങളും രണ്ടു ചെറിയ മത്സ്യങ്ങളും ഉള്ളവനായി ഒരു ബാലകനുണ്ട</lg><lg n="൧൦"> എന്നാലും അവ ഇത്ര ആളുകൾക്ക എന്തുള്ളു✱ അപ്പൊൾ യെശു പ
റഞ്ഞു ജനങ്ങളെ നിലത്ത ഇരുത്തുവിൻ എന്നാൽ ആ സ്ഥലത്തി
ങ്കൽ വളര പുല്ലുണ്ടായിരുന്നു അപ്പൊൾ എണ്ണത്തിൽ എകദെശം</lg><lg n="൧൧"> അയ്യായിരം പുരുഷന്മാർ ഇരുന്നു✱ പിന്നെ യെശു അപ്പങ്ങളെ
എടുത്ത സ്തൊത്രം ചെയ്തിട്ട ശിഷ്യന്മാൎക്കും ശിഷ്യന്മാർ ഇരുന്നവ
ൎക്കും കൊടുത്തു അപ്രകാരം തന്നെ മത്സ്യങ്ങളിൽനിന്നും അവൎക്ക</lg><lg n="൧൨"> വെണ്ടുന്നെടത്തൊളം (കൊടുത്തു)✱ അവർ തൃപ്തന്മാരായതിന്റെ
ശെഷം അവൻ തന്റെ ശിഷ്യന്മാരൊട പറഞ്ഞു ശെഷിച്ചിരിക്കു
ന്ന കഷണങ്ങളെ ഒന്നും നഷ്ടമാകാതെ കണ്ട ഒന്നിച്ച കൂട്ടികൊൾ</lg><lg n="൧൩">വിൻ✱ അതുകൊണ്ട അവർ അവയെ ഒന്നിച്ച കൂട്ടി ഭക്ഷിച്ചവൎക്ക
ശെഷിപ്പായി അഞ്ച യവ അപ്പങ്ങളിൽനിന്നുള്ള കഷണങ്ങൾ</lg><lg n="൧൪"> കൊണ്ട പന്ത്രണ്ടു കൊട്ടകളെ നിറക്കയും ചെയ്തു✱ അപ്പൊൾ ആ മ
നുഷ്യർ തങ്ങൾ യെശു ചെയ്തിട്ടുള്ള അതിശയത്തെ കണ്ടാറെ പറ
ഞ്ഞു ഇവൻ ലൊകത്തിങ്കലെക്ക വരുവാനുള്ള ദീൎഘദൎശിയാകുന്നു</lg><lg n="൧൫"> സത്യം✱ അതുകൊണ്ട യെശു അവർ തന്നെ രാജാവാക്കുവാനായി
ട്ട തന്നെ വന്ന ബലത്തൊടു പിടിപ്പാൻ ഭാവിക്കുന്നു എന്ന അറി
ഞ്ഞിട്ട പിന്നെയും താൻ എകനായിട്ട ഒരു പൎവതത്തിലെക്ക പുറ</lg><lg n="൧൬">പ്പെട്ടു പോയി✱ പിന്നെ സന്ധ്യയായപ്പൊൾ അവന്റെ ശിഷ്യന്മാർ</lg><lg n="൧൭"> സമുദ്രത്തിന്റെ അരികെ പുറപ്പെട്ടു ചെന്ന✱ ഒരു പടവിൽ കയറി
സമുദ്രത്തിന്റെ അക്കരെ കപ്പൎന്നഹൊമിലെക്ക പൊയി അപ്പൊൾ</lg><lg n="൧൮"> ഇരുട്ടായിരുന്നു യെശു അവരുടെ അടുക്കൽ വന്നതുമില്ല✱ വിശെ</lg><lg n="൧൯">ഷിച്ചും ഒരു കൊടുങ്കാറ്റ അടിക്കകൊണ്ട സമുദ്രം ഉയൎന്നു✱ അവർ
എകദെശം ഇരുപത്തഞ്ചൊ മുപ്പതൊ സ്ഥാദി ദുരം വലിച്ചപ്പൊൾ
യെശു സമുദ്രത്തിന്മെൽ കൂട നടക്കുന്നതിനെയും പടവിന്റെ സ</lg><lg n="൨൦">മീപെ വരുന്നതിനെയും അവർ കണ്ടു ഭയപ്പെടുകയും ചെയ്തു✱ എ
ന്നാറെ അവൻ അവരൊട പറയുന്നു ഞാൻ തന്നെ ആകുന്നു ഭയ</lg><lg n="൨൧">പ്പെടരുത✱ അപ്പൊൾ അവൎക്ക അവനെ പടവിലെക്ക കൈക്കൊൾ
വാൻ മനസ്സായി ഉടനെ പടവ അവർ പൊകുന്ന കരയിൽ എത്തു
കയും ചെയ്തു✱</lg>

<lg n="൨൨">പിറ്റെ ദിവസം സമുദ്രത്തിന്റെ അക്കരയിൽ നിന്നിട്ടുള്ള
പുരുഷാരം അവന്റെ ശിഷ്യന്മാർ കയറീട്ടുള്ള ആ ഒരു പടവ
ല്ലാതെ അവിടെ മറ്റൊരു പടവില്ലെന്നും യെശു തന്റെ ശി
ഷ്യന്മാരൊടു കൂടി പടവിൽ കയറാതെ അവന്റെ ശിഷ്യന്മാർ ത</lg>

[ 251 ] <lg n="൨൩">ന്നെ പൊയി എന്നും കണ്ടു✱ എങ്കിലും കൎത്താവ സ്തൊത്രം ചെയ്ത
തിന്റെ ശെഷം അവർ അപ്പത്തെ ഭക്ഷിച്ച സ്ഥലത്ത സമീ
പത്ത മറ്റു പടവുകൾ തീബറിയൊസിൽനിന്ന വന്നിരുന്നു)✱</lg><lg n="൨൪"> അതുകൊണ്ട യെശുവെങ്കിലും അവന്റെ ശിഷ്യന്മാർ എങ്കിലും അ
വിടെ ഇല്ലെന്ന പുരുഷാരം കണ്ടപ്പൊൾ തങ്ങളും പടവുകളിൽ ക
രെറി യെശുവിനെ അന്വെഷിച്ചും കൊണ്ട കപ്പൎന്നഹൊമിലെക്കു വ</lg><lg n="൨൫">രികയും ചെയ്തു✱ പിന്നെ അവർ അവനെ സമുദ്രത്തിന്റെ അ
ക്കരയിൽ കണ്ടെത്തിയപ്പൊൾ അവനൊടു പറഞ്ഞു റബ്ബി നീ എ</lg><lg n="൨൬">പ്പൊൾ ഇവിടെ വന്നു✱ യെശു അവരൊട ഉത്തരമായിട്ട പറ
ഞ്ഞു ഞാൻ സത്യമായിട്ട സത്യമായിട്ട നിങ്ങളൊട പറയുന്നു നിങ്ങൾ
അതിശയങ്ങളെ കണ്ടതുകൊണ്ടല്ല നിങ്ങൾ അപ്പത്തെ ഭക്ഷിച്ച തൃപ്ത</lg><lg n="൨൭">ന്മാരായതുകൊണ്ട അത്രെ എന്നെ അന്വെഷിക്കുന്നത✱ നശിച്ചു
പൊകുന്ന ആഹാരത്തിന്നായിട്ടല്ല നിത്യജീവങ്കലെക്ക നില്ക്കുന്നതാ
യുള്ള ആഹാരത്തിന്നായിട്ട തന്നെ അദ്ധ്വാനം ചെയ്വിൻ അതിനെ
മാനുഷ പുത്രൻ നിങ്ങൾക്ക തരും എന്തുകൊണ്ടെന്നാൽ ദൈവമാ</lg><lg n="൨൮">യ പിതാവ അവനെ മുദ്രയിട്ടിരിക്കുന്നു✱ അപ്പൊൾ അവർ അവ
നൊട പറഞ്ഞു ഞങ്ങൾ ദൈവത്തിന്റെ പ്രവൃത്തികളെ പ്രവൃ</lg><lg n="൨൯">ത്തിക്കെണ്ടുന്നതിന്നായിട്ട എന്ത ചെയ്യെണം✱ യെശു ഉത്തരമാ
യിട്ട അവരൊട പറഞ്ഞു അവൻ അയച്ചിട്ടുള്ളവങ്കൽ നിങ്ങൾ വി</lg><lg n="൩൦">ശ്വസിക്കണമെന്നുള്ളത ദൈവത്തിന്റെ പ്രവൃത്തിയാകുന്നു✱ അ
പ്പൊൾ അവർ അവനൊട പറഞ്ഞു ആകയാൽ ഞങ്ങൾ കണ്ട നി
ന്നെ വിശ്വസിപ്പാനായിട്ട നീ എന്തൊരു ലക്ഷ്യത്തെ കാണിക്കു</lg><lg n="൩൧">ന്നു നീ എന്ത പ്രവൃത്തിക്കുന്നു✱ അവൻ അവൎക്ക ഭക്ഷിപ്പാൻ സ്വ
ൎഗ്ഗത്തിങ്കൽനിന്ന അപ്പത്തെ കൊടുത്തു എന്ന എഴുതിയിരിക്കുന്ന
പ്രകാരം ഞങ്ങളുടെ പിതാക്കന്മാർ വനത്തിങ്കൽ മന്നായെ ഭക്ഷി</lg><lg n="൩൨">ച്ചു✱ അപ്പൊൾ യെശു അവരൊടു പറഞ്ഞു ഞാൻ സത്യമായിട്ട സ
ത്യമായിട്ട നിങ്ങളൊട പറയുന്നു മൊശെ സ്വൎഗ്ഗത്തിങ്കൽനിന്ന നി
ങ്ങൾക്ക ആ അപ്പത്തെ തന്നിട്ടില്ല എന്റെ പിതാവ നിങ്ങൾക്ക
സ്വൎഗ്ഗത്തിങ്കൽനിന്ന സത്യമായിട്ടുള്ള അപ്പത്തെ തരുന്നു താനും✱</lg><lg n="൩൩"> എന്തെന്നാൽ സ്വൎഗ്ഗത്തിങ്കൽനിന്ന ഇറങ്ങിവരികയും ലൊകത്തി
ന്ന ജീവനെ കൊടുക്കയും ചെയ്യുന്നവൻ ദൈവത്തിന്റെ അപ്പമാ</lg><lg n="൩൪">കുന്നു✱ അപ്പൊൾ അവർ അവനൊട കൎത്താവെ ൟ അപ്പത്തെ</lg><lg n="൩൫"> എല്ലായ്പൊഴും ഞങ്ങൾക്ക തരരെണമെന്ന പറഞ്ഞു✱ എന്നാൽ യെ
ശു അവരൊടു പറഞ്ഞു ഞാൻ ജീവന്റെ അപ്പമാകുന്നു എന്റെ
അടുക്കൽ വരുന്നവന ഒരിക്കലും വിശക്കയുമില്ല എങ്കൽ വിശ്വസി</lg><lg n="൩൬">ക്കുന്നവന ഒരു നാളും ദാഹിക്കയുമില്ല✱ എന്നാൽ നിങ്ങളും എ
ന്നെ കണ്ടു എങ്കിലും വിശ്വസിക്കുന്നില്ലെന്ന ഞാൻ നിങ്ങളൊട പ</lg><lg n="൩൭">റയുന്നു✱ പിതാവ എനിക്ക തരുന്നതൊക്കയും എന്റെ അടുക്കൽ
വരും എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരു പ്രകാരത്തി</lg> [ 252 ]

<lg n="൩൮">ലും തള്ളിക്കളകയില്ല✱ അതെന്തുകൊണ്ടെന്നാൽ ഞാൻ സ്വൎഗ്ഗത്തിൽ
നിന്ന ഇറങ്ങിവന്നത എന്റെ ഇഷ്ടത്തെ ചെയ്വാനായിട്ടല്ല എന്നെ</lg><lg n="൩൯"> അയച്ചവന്റെ ഇഷ്ടം ചെയ്യാനായിട്ടത്രെ✱ എന്നാൽ അവൻ
എനിക്ക തന്നിട്ടുള്ളതിൽ എല്ലാറ്റിൽനിന്നും ഒന്നിനെയും ഞാൻ
നഷ്ടമാക്കാതെ ഒടുക്കത്തെ ദിവസത്തിങ്കൽ അതിനെ ഉയിൎത്തെഴു
നില്പിക്കെണമെന്നുള്ളത എന്നെ അയച്ചിട്ടുള്ള പിതാവിന്റെ ഇഷ്ട</lg><lg n="൪൦">മാകുന്നു✱ പുത്രനെ കാണുകയും അവങ്കൽ വിശ്വസിക്കയും ചെയ്യു
ന്നവന എല്ലാം നിത്യജീവൻ ഉണ്ടാകെണമെന്നുള്ളത എന്നെ അ
യച്ചിട്ടുള്ളവന്റെ ഇഷ്ടമാകുന്നു ഞാൻ ഒടുക്കത്തെ ദിവസത്തിങ്കൽ
അവനെ ഉയിൎത്തെഴുനീല്പിക്കയും ചെയ്യും✱</lg>

<lg n="൪൧">അപ്പൊൾ ഞാൻ സ്വൎഗ്ഗത്തിങ്കൽനിന്ന ഇറങ്ങിവന്നിട്ടുള്ള അപ്പ
മാകുന്നു എന്ന അവൻ പറഞ്ഞതുകൊണ്ട യെഹൂദന്മാർ അവനെ</lg><lg n="൪൨">കുറിച്ച പിറുപിറുത്തു പറഞ്ഞു✱ ഇവൻ യൊസെഫിന്റെ പുത്ര
നായ യെശുവല്ലയൊ അവന്റെ പിതാവിനെയും മാതാവിനെയും
നാം അറിയുന്നുവല്ലൊ അതുകൊണ്ട ഇവൻ ഞാൻ സ്വൎഗ്ഗത്തിങ്കൽ</lg><lg n="൪൩"> നിന്ന ഇറങ്ങി വന്നു എന്ന പറയുന്നത എങ്ങിനെ✱ അതുകൊണ്ട
യെശു ഉത്തരമായിട്ട അവരൊട പറഞ്ഞു നിങ്ങൾ തമ്മിൽ തമ്മിൽ</lg><lg n="൪൪"> പിറുപിറുക്കരുത✱ എന്നെ അയച്ചിട്ടുള്ള പിതാവ അവനെ ആക
ൎഷിക്കുന്നില്ല എങ്കിൽ ആൎക്കും എന്റെ അടുക്കൽ വരുവാൻ കഴി
കയില്ല ഞാൻ ഒടുക്കത്തെ ദിവസത്തിങ്കൽ അവനെ ഉയിൎത്തെഴു</lg><lg n="൪൫">നീല്പിക്കയും ചെയ്യും✱ എല്ലാവരും ദൈവത്താൽ ഉപദെശിക്കപ്പെ
ട്ടവരുമാകും എന്ന ദിൎഘദൎശകളിൽ എഴുതിയിരിക്കുന്നു അതുകൊ
ണ്ട പിതാവിങ്കൽ നിന്ന കെൾക്കയും പഠിക്കയും ചെയ്തവനെല്ലാം എ</lg><lg n="൪൬">ന്റെ അടുക്കൽ വരുന്നു✱ ദൈവത്തിങ്കൽനിന്നുള്ളവനല്ലാതെ ഒ
രുത്തനും പിതാവിനെ കണ്ടു എന്ന അല്ല അവൻ പിതാവിനെ</lg><lg n="൪൭"> കണ്ടു✱ ഞാൻ സത്യമായിട്ട സത്യമായിട്ട നിങ്ങളൊട പറയുന്നു എ</lg><lg n="൪൮">ങ്കൽ വിശ്വസിക്കുന്നവന നിത്യജീവനുണ്ട✱ ഞാൻ ജിവന്റെ അ</lg><lg n="൪൯">പ്പമാകുന്നു✱ നിങ്ങളു ടെ പിതാക്കന്മാർ വനത്തിങ്കൽ മന്നായെ ഭ</lg><lg n="൫൦">ക്ഷിച്ചു മരിക്കയും ചെയ്തു✱ അതിങ്കൽനിന്ന ഒരുത്തൻ ഭക്ഷിക്ക
യും മരിക്കാതെ ഇരിക്കയും ചെയ്യെണ്ടുന്നതിന്ന ഇത സ്വൎഗ്ഗത്തിങ്കൽ</lg><lg n="൫൧"> നിന്ന ഇറങ്ങിവന്നിട്ടുള്ള അപ്പമാകുന്നു✱ ഞാൻ സ്വൎഗ്ഗത്തിങ്കൽനി
ന്ന ഇറങ്ങിവന്ന ജീവനായുള്ള അപ്പമാകുന്നു ഒരുത്തൻ ൟ അ
പ്പത്തിൽ നിന്ന ഭക്ഷിച്ചാൽ അവൻ എന്നെക്കും ജീവിക്കും വി
ശെഷിച്ചും ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പം എന്റെ മാംസമാ
കുന്നു അതിനെ ഞാൻ ലൊകത്തിന്റെ ജീവന്ന വെണ്ടി കൊടു</lg><lg n="൫൨">ക്കും✱ അതുകൊണ്ട യെഹൂദന്മാർ തമ്മിൽ തമ്മിൽ വിവാദിച്ച പറ
ഞ്ഞു ഇവന എങ്ങിനെ നമുക്ക തന്റെ മാംസത്തെ ഭക്ഷിപ്പാനായിട്ട</lg><lg n="൫൩"> തരുവാൻ കഴിയും✱ അപ്പൊൾ യെശു അവരൊട പറഞ്ഞു ഞാൻ
സത്യമായിട്ട സത്യമായിട്ട നിങ്ങളൊടു പറയുന്നു നിങ്ങൾ മനുഷ്യ</lg>

[ 253 ] <lg n="">പുത്രന്റെ മാംസത്തെ ഭക്ഷിക്കയും അവന്റെ രക്തത്തെ പാനം
ചെയ്കയും ചെയ്യുന്നില്ല എങ്കിൽ നിങ്ങൾക്ക നിങ്ങളിൽ ജീവനില്ല✱</lg><lg n="൫൨"> എന്റെ മാംസത്തെ ഭക്ഷിക്കയും എന്റെ രക്തത്തെ പാനം ചെ
യ്കയും ചെയ്യുന്നവന നിത്യജീവനുണ്ട ഞാൻ അവനെ ഒടുക്കത്തെ</lg><lg n="൫൫"> ദിവസത്തിങ്കൽ ഉയിൎത്തെഴുനീല്പിക്കയും ചെയ്യും✱ എന്തുകൊണ്ടെ
ന്നാൽ എന്റെ മാംസം ഭക്ഷണമാകുന്നു സത്യം എന്റെ രക്തം പാ</lg><lg n="൫൬">നീയവുമാകുന്നു സത്യം✱ എന്റെ മാംസത്തെ ഭക്ഷിക്കയും എന്റെ
രക്തത്തെ പാനം ചെയ്കയും ചെയ്യുന്നവൻ എങ്കലും ഞാൻ അവ</lg><lg n="൫൭">ങ്കലും വസിക്കുന്നു✱ ജീവനുള്ള പിതാവ എന്നെ അയച്ചതുപൊലെ
യും ഞാൻ പിതാവിനാൽ ജീവിക്കുന്നതുപൊലെയും എന്നെ ഭക്ഷി</lg><lg n="൫൮">ക്കുന്നവനായവനും എന്നാൽ ജീവിക്കും✱ ഇത സ്വൎഗ്ഗത്തിങ്കൽനിന്ന
ഇറങ്ങിവന്നിട്ടുള്ള അപ്പമാകുന്നു നിങ്ങളുടെ പിതാക്കന്മാർ മന്നായെ
ഭക്ഷിച്ചു മരിച്ചു എന്നപോലെ അല്ല ൟ അപ്പത്തെ ഭക്ഷിക്കുന്ന</lg><lg n="൫൯">വൻ എന്നെക്കും ജീവിക്കും✱ അവൻ കപ്പൎന്നഹൊമിൽ ഉപദെശി
ക്കുമ്പോൾ ൟ കാൎയ്യങ്ങളെ ദൈവ സഭയിൽ പറഞ്ഞു✱</lg>

<lg n="൬൦">ഇതുകൊണ്ട അവന്റെ ശിഷ്യന്മാരിൽ പലരും ഇതിനെ കെട്ടാ
റെ പറഞ്ഞു ഇത കഠിനമുള്ള വാക്കാകുന്നു ആൎക്ക അതിനെ കെൾ</lg><lg n="൬൧">പ്പാൻകഴിയും✱ എന്നാറെ യെശു തന്റെശിഷ്യന്മാർ അതിനായിട്ട
പിറുപിറുത്തു എന്ന തങ്കൽ അറിഞ്ഞിട്ട അവരൊടു പറഞ്ഞു ഇത</lg><lg n="൬൨"> നിങ്ങളെ വിരുദ്ധപ്പെടുത്തുന്നുവൊ✱എന്നാൽ മനുഷ്യ പുത്രൻ അ
വൻ മുമ്പെ ഇരുന്ന സ്ഥലത്തിലെക്ക കരെറുന്നതിനെ നിങ്ങൾ ക</lg><lg n="൬൩">ണ്ടാലൊ എന്ത✱ ജീവിപ്പിക്കുന്നത ആത്മാവാകുന്നു മാംസം ഒന്നിനും
പ്രയൊജനമാകുന്നില്ല ഞാൻ നിങ്ങളൊട പറയുന്ന വചനങ്ങൾ ത</lg><lg n="൬൪">ന്നെ ആത്മാവ ആകുന്നു ജീവനും ആകുന്നു✱ എന്നാലും നിങ്ങളിൽ
വെച്ച വിശ്വസിക്കാത്തവർ ചിലർ ഉണ്ട എന്തെന്നാൽ വിശ്വസി
ക്കാത്തവർ ഇന്നവരെന്നും തന്നെ കാണിച്ചു കൊടുക്കുന്നവൻ ഇന്ന</lg><lg n="൬൫">വനെന്നും യെശു ആദിമുതൽ തന്നെ അറിഞ്ഞിരുന്നു✱ പിന്നെയും
അവൻ പറഞ്ഞു അതുകൊണ്ട എന്റെ പിതാവിനാൽ തനിക്ക നൽ
കപ്പെട്ടിരിക്കുന്നില്ല എങ്കിൽ ആൎക്കും എന്റെ അടുക്കൽ വരുവാൻ
കഴികയില്ല എന്ന ഞാൻ നിങ്ങളൊട പറഞ്ഞു✱</lg>

<lg n="൬൬">അന്ന മുതൽ അവന്റെ ശിഷ്യന്മാരിൽ പലരും പിന്നൊക്കം</lg><lg n="൬൭"> പൊയി പിന്നെ അവനൊടു കൂട സഞ്ചരിച്ചതുമില്ല✱ അപ്പൊൾ
യെശു ആ പന്ത്രണ്ടുപെരൊടു പറഞ്ഞു നിങ്ങൾക്കും പൊയ്ക്കള</lg><lg n="൬൮">വാൻ മനസ്സുണ്ടൊ✱ അപ്പൊൾ ശിമൊൻ പത്രൊസ അവനൊട ഉ
ത്തരമായിട്ട പറഞ്ഞു കൎത്താവെ ഞങ്ങൾ ആരുടെ അടുക്കൽ പൊ</lg><lg n="൬൯">കും നിനക്ക നിത്യജിവന്റെ വചനങ്ങൾ ഉണ്ട✱ നീ ജീവനുള്ള ദൈ
വത്തിന്റെ പുത്രനായ ക്രിസ്തുവാകുന്നു എന്ന ഞങ്ങൾ വിശ്വസിച്ചും</lg><lg n="൭൦"> അറിഞ്ഞും ഇരിക്കുന്നു✱ യെശു അവരൊട ഉത്തരമായിട്ട പറഞ്ഞു
ഞാൻ നിങ്ങളെ പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തിട്ടില്ലയൊ എങ്കി</lg> [ 254 ]

<lg n="൭൧">ലും നിങ്ങളിൽ ഒരുത്തൻ ഒരു പിശാചാകുന്നു✱ അവൻ ശിമോന്റെ
പുത്രനായ യെഹൂദ ഈസ്കറിയൊത്ത എന്നവനെ കുറിച്ച പറഞ്ഞു
എന്തെന്നാൽ പന്ത്രണ്ടു ആളുകളിൽ ഒരുത്തനായ ഇവൻ അവ
നെ കാണിച്ചു കൊടുപ്പാനുള്ളവനായിരുന്നു✱</lg>

൭ അദ്ധ്യായം

൧ യെശു തന്റെ ബന്ധുക്കളെ ആക്ഷെപിച്ചു പറകയും.— ൧൦
കൂടാരപ്പെരുനാളിന്ന ചെല്ലുകയും.— ൧൪ ദൈവാലയത്തിൽ
ഉപദെശിക്കയും ചെയ്യുന്നത.— ൪൦ ക്രിസ്തുവിനെ കുറിച്ച പല
അഭിപ്രായങ്ങൾ.— ൪൫ പറിശന്മാർ തങ്ങളുടെ ഉദ്യൊഗസ്ഥ
ന്മാരൊടും നിക്കൊദീമുസിനൊടും കൊപപ്പെടുന്നത.

<lg n="">പിന്നെ ൟ കാൎയ്യങ്ങളുടെ ശെഷം യെശു ഗലിലെയായിൽ സ
ഞ്ചരിച്ചു എന്തെന്നാൽ യഹൂദന്മാർ അവനെ കൊല്ലുവാൻ അ
ന്വെഷിച്ചതുകൊണ്ട യെഹൂദിയായിൽ സഞ്ചരിപ്പാൻ അവന മന</lg><lg n="൨">സ്സായില്ല✱ അന്ന യെഹൂദന്മാരുടെ കൂടാരപ്പെരുനാൾ സമീപിച്ചി</lg><lg n="൩">രുന്നു✱ അതുകൊണ്ട അവന്റെ സഹൊദരന്മാർ അവനൊട പറ
ഞ്ഞു നിന്റെ ശിഷ്യന്മാരും കൂടി നീ ചെയ്യുന്ന പ്രവൃത്തികളെ കാ
ണെണ്ടുന്നതിന്ന ഇവിടെനിന്ന പുറപ്പെട്ട യെഹൂദിയായിലെക്ക</lg><lg n="൪"> പൊക✱ എന്തുകൊണ്ടെന്നാൽ ഒരുത്തനും രഹസ്യത്തിങ്കൽ ഒരു
കാൎയ്യത്തെ യും ചെയ്കയും താൻ തന്നെ പ്രസിദ്ധമായിരിപ്പാൻ അ
ന്വെഷിക്കയും ചെയ്യുന്നില്ല നീ ൟ കാൎയ്യങ്ങളെ ചെയ്യുന്നു എങ്കിൽ</lg><lg n="൫"> നിന്നെ നീ ലൊകത്തിന്ന പ്രകാശിപ്പിക്ക✱ എന്തെന്നാൽ അവ</lg><lg n="൬">ന്റെ സഹൊദരന്മാരും അവങ്കൽ വിശ്വസിച്ചില്ല✱ അപ്പൊൾ
യെശു അവരൊടു പറഞ്ഞു എന്റെ സമയം ഇനിയും വന്നിട്ടില്ല
നിങ്ങളുടെ സമയം എല്ലായ്പൊഴും ഒരുങ്ങിയിരിക്കുന്നു താനും✱</lg><lg n="൭"> ലൊകത്തിന്ന നിങ്ങളെ ദ്വെഷിപ്പാൻ കഴികയില്ല എന്നാൽ അതി
ന്റെ പ്രവൃത്തികൾ ദൊഷമുള്ളവയാകുന്നു എന്ന ഞാൻ അതി
നെ കുറിച്ച സാക്ഷിപ്പെടുത്തുന്നതുകൊണ്ട അത എന്നെ ദ്വെഷിക്കു</lg><lg n="൮">ന്നു✱ നിങ്ങൾ ൟ പെരുനാളിന്ന പുറപ്പെട്ടു പൊകുവിൻ എന്റെ
സമയം ഇനിയും നിവൃത്തി വന്നിട്ടില്ലായ്ക കൊണ്ട ഞാൻ ൟ പെ</lg><lg n="൯">രുനാളിന്ന ഇപ്പൊൾ പുറപ്പെട്ടു പൊകുന്നില്ല✱ ൟ കാൎയ്യങ്ങളെ</lg><lg n="൧൦"> അവരൊട പറഞ്ഞിട്ട അവൻ ഗലിലെയായിൽ തന്നെ പാൎത്തു✱
എന്നാൽ അവന്റെസഹൊദരന്മാർ പുറപ്പെട്ടു പോയതിന്റെ
ശെഷം അവനും പരസ്യമായിട്ടല്ല രഹസ്യമായിട്ടു എന്നപോലെ</lg><lg n="൧൧"> പെരുനാളിന്ന പുറപ്പെട്ടു പൊയി✱ അപ്പൊൾ യെഹൂദന്മാർ പെ
രുനാളിൽ അവനെ അന്വെഷിച്ചു അവൻ എവിടെ ആകുന്നു എ</lg><lg n="൧൨">ന്നും പറഞ്ഞു✱ അവനെ കുറിച്ച വളര പിറുപിറുപ്പും ജനങ്ങളുടെ
ഇടയിൽ ഉണ്ടായി എന്തെന്നാൽ ചിലർ അവൻ നല്ലവനാകുന്നു
എന്ന പറഞ്ഞു മറ്റു ചിലർ അപ്രകാരം അല്ല അവൻ ജനത്തെ</lg>

[ 255 ] <lg n="൧൩">വഞ്ചിക്കുന്നു എന്ന പറഞ്ഞു✱ എങ്കിലും യെഹൂദന്മാരുടെ ഭയം കൊ
ണ്ട ഒരുത്തനും അവനെ കുറിച്ച പ്രസിദ്ധമായിട്ട സംസാരിച്ചില്ല✱</lg>

<lg n="൧൪">പിന്നെ പെരുനാൾ പാതിയായപ്പോൾ തന്നെ യെശു ദെവാലയ</lg><lg n="൧൫">ത്തിലെക്ക കയറി ചെന്ന ഉപദെശിച്ചു✱ അപ്പൊൾ യെഹൂദന്മാർ

ഇവൻ പഠിച്ചിട്ടില്ലായ്ക കൊണ്ട എങ്ങിനെ അക്ഷരങ്ങളെ അറിയു</lg><lg n="൧൬">ന്നു എന്ന പറഞ്ഞ ആശ്ചൎയ്യപ്പെട്ടു✱ യെശു അവരൊട ഉത്തരമാ
യിട്ട പറഞ്ഞു എന്റെ ഉപദെശം എന്റെതല്ല എന്നെ അയച്ച</lg><lg n="൧൭">വന്റെ അത്രെ ആകുന്നത✱ ഒരുത്തൻ അവന്റെ ഇഷ്ടത്തെ
ചെയ്വാൻ ഇച്ശിക്കുന്നു എങ്കിൽ അവൻ ഉപദെശത്തെ കുറിച്ച അ
ത ദൈവത്തിങ്കൽനിന്ന ഉണ്ടായതൊ ഞാനായിട്ട തന്നെ പറയു</lg><lg n="൧൮">ന്നതൊ എന്ന അറിയും✱ താനായിട്ട തന്നെ പറയുന്നവൻ ത
ന്റെ സ്വന്ത മഹത്വത്തെ അനെഷിക്കുന്നു എന്നാൽ തന്നെ അയ
ച്ചവന്റെ മഹത്വത്തെ അന്വെഷിക്കുന്നവനൊ അവൻ സത്യവാ</lg><lg n="൧൯">നാകുന്നു അവങ്കൽ ഒരു നീതികെടും ഇല്ല✱ മൊശെ നിങ്ങൾക്ക ന്യായ
പ്രമാണത്തെ തന്നിട്ടില്ലയൊ എങ്കിലും നിങ്ങളിൽ ഒരുത്തനും ന്യാ
യപ്രമാണത്തെ പ്രമാണിക്കുന്നില്ല നിങ്ങൾ എന്നെ കൊല്ലുവാൻ</lg><lg n="൨൦"> എന്തിന ശ്രമിക്കുന്നു✱ പുരുഷാരം ഉത്തരമായിട്ട പറഞ്ഞു നിന
ക്ക ഒരു പിശാച ഉണ്ട ആര നിന്നെ കൊല്ലുവാൻ ശ്രമിക്കുന്നു✱</lg><lg n="൨൧"> യെശു ഉത്തരമായിട്ട അവരൊട് പറഞ്ഞു ഞാൻ ഒരു ക്രിയയെ</lg><lg n="൨൨"> ചെയ്തു നിങ്ങളെല്ലാവരും ആശ്ചൎയ്യപ്പെടുകയും ചെയ്യുന്നു✱ അതു
കൊണ്ട മൊശെ നിങ്ങൾക്ക ചെലാകൎമ്മത്തെ തന്നു (അത മൊശെ
യിൽനിന്ന ഉണ്ടായി എന്നല്ല പിതാക്കന്മാരിൽനിന്നത്രെ) നിങ്ങളും
ശാബത ദിവസത്തിങ്കൽ ഒരു മനുഷ്യനെ ചെല ചെയ്യുന്നുവല്ലൊ✱</lg><lg n="൨൩"> മൊശെയുടെ ന്യായ പ്രമാണം ലംഘിക്കപ്പെടാതെ ഇരിക്കെണ്ടുന്ന
തിന്ന ഒരു മനുഷ്യൻ ശാബത ദിവസത്തിങ്കൽ ചെലാകൎമ്മത്തെ
കൈക്കൊള്ളുന്നു എങ്കിൽ ഞാൻ ശാബത ദിവസത്തിൽ ഒരു മനു
ഷ്യനെ മുഴുവനും സൌഖ്യമാക്കിയതുകൊണ്ട നിങ്ങൾ എങ്കൽ ദ്വെ</lg><lg n="൨൪">ഷ്യപ്പെടുന്നുവൊ✱ കാഴ്ചപ്രകാരം വിധിക്കരുത നീതിയുള്ള വി</lg><lg n="൨൫">ധിയെ മാത്രം വിധിപ്പിൻ✱ അപ്പൊൾ യെറുശലമിക്കാരിൽ ചി
ലർ പറഞ്ഞു അവർ കൊല്ലുവാൻ അന്വെഷിക്കുന്നവൻ ഇവന</lg><lg n="൨൬">ല്ലയൊ✱ കണ്ടാലും അവൻ സ്പഷ്ടമായിട്ടു പറയുന്നു അവർ അവ
നൊട ഒന്നും പറയുന്നതുമില്ല ഇവൻ സത്യമായിട്ട ക്രിസ്തുവാകുന്നു</lg><lg n="൨൭"> എന്ന പ്രമാണികൾ അറിയുന്നു സത്യമൊ✱ എങ്കിലും ഇവൻ എ
വിടെനിന്നാകുന്നു എന്ന നാം ഇവനെ അറിയുന്നു എന്നാൽ ക്രിസ്തു
വരുമ്പൊൾ അവൻ എവിടെനിന്നാകുന്നു എന്ന ഒരുത്തനും അ</lg><lg n="൨൮">റിയുന്നില്ല✱ അപ്പൊൾ യെശു ദെവാലയത്തിൽ ഉപദെശിച്ചും കൊ
ണ്ട ഉറക്കെ വിളിച്ച പറഞ്ഞു നിങ്ങൾ എന്നെയും അറിയുന്നു ഞാൻ
എവിടെ നിന്നാകുന്നു എന്നും അറിയുന്നു ഞാൻ എന്റെ സ്വന്ത
മായിട്ട വന്നിട്ടുമില്ല എങ്കിലും എന്നെ അയച്ചവൻ സത്യവാനാകുന്നു</lg> [ 256 ]

<lg n="൨൯">അവനെ നിങ്ങൾ അറിയുന്നില്ല✱ എന്നാൽ ഞാൻ അവനെ അറി
യുന്നു എന്തുകൊണ്ടെന്നാൽ ഞാൻ അവങ്കൽനിന്നാകുന്നു അവൻ</lg><lg n="൩൦"> എന്നെ അയക്കയും ചെയ്തു✱ അപ്പൊൾ അവർ അവനെ പിടി
പ്പാനായിട്ട അന്വെഷിച്ചു എന്നാറെ അവന്റെ സമയം അത്ര
ത്തൊളം വന്നിട്ടില്ലായ്ക കൊണ്ട ഒരുത്തനും അവന്റെ മെൽ കൈ</lg><lg n="൩൧">കളെ വെച്ചിട്ടില്ല✱ എന്നാൽ പുരുഷാരത്തിൽ പലരും അവങ്കൽ
വിശ്വസിച്ചു ക്രിസ്തു വരുമ്പൊൾ ഇവൻ ചെയ്യിട്ടുള്ള ഇവയെക്കാൾ</lg><lg n="൩൨"> അധികം അതിശയങ്ങളെ ചെയ്യുമൊ എന്ന പറഞ്ഞു✱ പുരുഷാരം
അവനെ കുറിച്ച ഇപ്രകാരം പിറുപിറുക്കുന്നതിനെ പറിശന്മാർ കെ
ട്ടു എന്നാറെ പറിശന്മാരും പ്രധാനാചാൎയ്യന്മാരും അവനെ പിടി</lg><lg n="൩൩">പ്പാനായിട്ട ഭൃത്യന്മാരെ അയച്ചു✱ അപ്പൊൾ യെശു അവരൊട പ
റഞ്ഞു ഇനിയും കുറഞ്ഞാരു കാലം ഞാൻ നിങ്ങളൊടു കൂടി ഇ
രിക്കുന്നു പിന്നെ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു✱</lg><lg n="൩൪"> നിങ്ങൾ എന്നെ അന്വെഷിക്കും കണ്ടെത്തുകയുമില്ല ഞാൻ ഇരിക്കു</lg><lg n="൩൫">ന്നെടത്തക്ക നിങ്ങൾക്ക വരുവാൻ കഴികയുമില്ല✱ അപ്പൊൾ യെ
ഹൂദന്മാർ തമ്മിൽ തമ്മിൽ പറഞ്ഞു അവനെ നാം കണ്ടെത്താതെ
ഇരിപ്പാനായിട്ട അവൻ എവിടെക്ക പൊകുവാനിരിക്കുന്നു അവൻ
പുറജാതിക്കാരുടെ ഇടയിൽ ഭിന്നിച്ചിരിക്കുന്നവരുടെ അടുക്കൽ
പൊകുവാനും പുറജാതിക്കാൎക്ക ഉപദെശിപ്പാനും ഇരിക്കുന്നുവൊ✱</lg><lg n="൩൬"> നിങ്ങൾ എന്നെ അന്വെഷിക്കും കണ്ടെത്തുകയുമില്ല എന്നും ഞാൻ
ഇരിക്കുന്നെടത്തെക്ക നിങ്ങൾക്ക വരുവാൻ കഴികയില്ല എന്നും
അവൻ പറഞ്ഞിട്ടുള്ള ൟ വചനം എന്താകുന്നു✱</lg>

<lg n="൩൭">എന്നാൽ പെരുനാളിന്റെ മഹാ വിശെഷമായ ആ ഒടുക്ക
ത്തെ ദിവസത്തിൽ യെശു നിന്നെ വിളിച്ച പറഞ്ഞു ഒരുത്തന
ദാഹിക്കുന്നു എങ്കിൽ അവൻ എന്റെ അടുക്കൽ വന്നപാനം ചെ</lg><lg n="൩൮">യ്യട്ടെ✱ വെദവാക്യം പറഞ്ഞ പ്രകാരം എങ്കൽ വിശ്വസിക്കുന്ന
വനൊ അവന്റെ വയറ്റിൽനിന്ന ജീവനുള്ള വെള്ളത്തിന്റെ</lg><lg n="൩൯"> നദികൾ ഒഴുകും✱ (എന്നാൽ ഇതിനെ അവൻ തങ്കൽ വിശ്വസി
ക്കുന്നവർ പരിഗ്രഹിപ്പാനിരുന്ന ആത്മാവിനെ കുറിച്ച പറഞ്ഞു എ
ന്തെന്നാൽ യെശു ഇനിയും മഹത്വപ്പെട്ടിട്ടില്ലായ്ക കൊണ്ട ഇനിയും</lg><lg n="൪൦"> പരിശുദ്ധാത്മാവ കൊടുക്കപ്പെട്ടിരുന്നില്ല)✱ അതുകൊണ്ട പുരുഷാ
രത്തിൽ പലരും ൟ വചനത്തെ കെട്ടാറെ പറഞ്ഞു ഇവൻ ആ</lg><lg n="൪൧"> ദീൎഘദൎശിയാകുന്നു സത്യം✱ മറ്റു ചിലർ പറഞ്ഞു ഇവൻ ക്രിസ്തു
വാകുന്നു എന്നാൽ മറ്റു ചിലർ പറഞ്ഞു ക്രിസ്തു ഗലിലെയായിൽ</lg><lg n="൪൨"> നിന്ന വരുമൊ✱ ദാവീദിന്റെ സന്തതിയിൽനിന്നും ദാവീദ
ഇരുന്ന ബെതലഹെമെന്ന ഗ്രാമത്തിൽനിന്നും ക്രിസ്തു വരുന്നു എ</lg><lg n="൪൩">ന്ന വെദവാക്യം പറഞ്ഞിട്ടില്ലയൊ✱ അപ്രകാരം അവന്റെ നി</lg><lg n="൪൪">മിത്തമായിട്ട ജനങ്ങളിൽ ഒരു ഭിന്നത ഉണ്ടായി✱ അവരിൽ ചില
ൎക്കും അവനെ പിടിപ്പാൻ മനസ്സായിരുന്നു എങ്കിലും ഒരുത്തനും അ</lg>

[ 257 ] <lg n="൪൫">വന്റെ മെൽ കൈകളെ വെച്ചിട്ടില്ല✱ അപ്പൊൾ ആ ഭൃത്യന്മാർ
പ്രധാനാചാൎയ്യന്മാരുടെയും പറിശന്മാരുടെയും അടുക്കൽ വന്നു എ
ന്നാറെ ഇവർ അവരൊടു പറഞ്ഞു എന്തുകൊണ്ട നിങ്ങൾ അവനെ</lg><lg n="൪൬"> കൊണ്ടുവരാഞ്ഞു✱ ഭൃത്യന്മാർ ഉത്തരമായിട്ട പറഞ്ഞു ഒരുനാളും</lg><lg n="൪൭"> ഒരു മനുഷ്യനും ൟ മനുഷ്യനെ പൊലെ സംസാരിച്ചിട്ടില്ല✱ അ
പ്പൊൾ പറിശന്മാർ അവരൊട ഉത്തരമായിട്ട പറഞ്ഞു നിങ്ങളും</lg><lg n="൪൮"> വഞ്ചിക്കപ്പെട്ടുവൊ✱ പ്രമാണികളിൽ ആകട്ടെ പറിശന്മാരിൽ ആക</lg><lg n="൪൯">ട്ടെ ഒരുത്തനെങ്കിലും അവങ്കൽ വിശ്വസിച്ചിട്ടുണ്ടൊ✱ എന്നാലും ന്യാ
യ പ്രമാണത്തെ അറിയാത്ത ൟ ജനം ശപിക്കപ്പെട്ടവരാകുന്നു✱</lg><lg n="൫൦"> (രാത്രിയിൽ യെശുവിന്റെ അടുക്കൽ വന്നവനായി അവരിൽ ഒ</lg><lg n="൫൧">രുത്തനായുള്ള) നിക്കൊദീമുസ അവരൊട പറയുന്നു✱ ഒരു മനു
ഷ്യനെ അവങ്കൽനിന്ന മുമ്പെ കെൾക്കയും അവൻ ഇന്നതിനെ
ചെയ്യുന്നു എന്ന അറികയും ചെയ്യാതെ കണ്ട നമ്മുടെ ന്യായ പ്രമാ</lg><lg n="൫൨">ണം വിധിക്കുന്നുവൊ✱ അവർ ഉത്തരമായിട്ട അവനൊടു പറഞ്ഞു
നീയും ഗലീലെയായിൽനിന്നാകുന്നുവൊ തിരക്കി നൊക്ക എന്തുകൊ
ണ്ടെന്നാൽ ഗലിലെയായിൽനിന്ന ഒരു ദീൎഘദൎശിയും ഉണ്ടായിട്ടില്ല✱</lg><lg n="൫൩"> പിന്നെ ഒരൊരുത്തൻ അവനവന്റെ ഭവനത്തിലെക്ക പൊയി✱</lg>

൮ അദ്ധ്യായം

൧ വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ ക്രിസ്തു വിടിയിക്കയും
— ൧൨ അവൻ ലൊകത്തിന്റെ ദീപം താൻ തന്നെ എന്ന പ്ര
സംഗിക്കയും തന്റെ ഉപദെശത്തെ നീതീകരിക്കയും ചെയ്യുന്നത.

<lg n="൨">പിന്നെ യെശു ഒലിവു വൃക്ഷ പൎവതത്തിന്ന പൊയി✱ പ്രഭാ
തകാലത്തിങ്കൽ അവൻ പിന്നെയും ദെവാലയത്തിലെക്ക വന്നു
എന്നാറെ ജനമൊക്കെയും അവന്റെ അടുക്കൽ വന്നു അവൻ ഇരു</lg><lg n="൩">ന്നിട്ട അവൎക്ക ഉപദെശിക്കയും ചെയ്തു✱ അപ്പൊൾ ഉപാദ്ധ്യായന്മാ
രും പറിശന്മാരും വ്യഭിചാരത്തിൽ കണ്ടു പിടിക്കപ്പെട്ടിട്ടുള്ളൊരു
സ്ത്രീയെ അവന്റെ അടുക്കൽ കൊണ്ടുവന്നു അവളെ മദ്ധ്യത്തിങ്കൽ</lg><lg n="൪"> നിൎത്തീട്ട✱ അവനൊടു പറയുന്നു ഗുരൊ ൟ സ്ത്രീയെ വ്യഭിചാരം</lg><lg n="൫"> ചെയ്ത പ്രവൃത്തിയിൽ തന്നെ കണ്ടു പിടിക്കപ്പെട്ടു✱ എന്നാൽ ഇപ്ര
കാരമുള്ളവർ കല്ലുകൊണ്ട എറിയപ്പെടെണമെന്ന മൊശെ ന്യായ
പ്രമാണത്തിൽ ഞങ്ങളൊട കല്പിച്ചു എന്നാൽ നീ എന്ത പറയുന്നു✱</lg><lg n="൬"> അവനെ കുറ്റപ്പെടുത്തുവാൻ ഹെതുവുണ്ടാകെണ്ടുന്നതിന്ന അവർ
ഇതിനെ അവനെ പരീക്ഷിച്ചു കൊണ്ട പറഞ്ഞു എന്നാൽ യെശു താ</lg><lg n="൭">ഴെ കുനിഞ്ഞിട്ട വിരൽ കൊണ്ട നിലത്തിൽ എഴുതി✱ എന്നാൽ അ
വർ അവനൊടു ചൊദിച്ചും കൊണ്ട നിന്നിരുന്നപ്പൊൾ അവൻ നി
വൎന്നിട്ട അവരൊടു പറഞ്ഞു നിങ്ങളിൽ പാപമില്ലാത്തവൻ മുമ്പെ</lg><lg n="൮"> അവളിൽ ഒരു കല്ലിനെ എറിയട്ടെ✱ അവൻ പിന്നെയും താഴെ</lg><lg n="൯"> കുനിഞ്ഞിട്ട നിലത്തിൽ എഴുതി✱ എന്നാ അവർ ഇതിനെ കെ</lg> [ 258 ]

<lg n="">ട്ടിട്ട തങ്ങളുടെ മനൊബോധത്താൽ കുറ്റം ചുമത്തപ്പെടുകകൊണ്ട
മൂപ്പന്മാർ മുതൽ ഇളയവർവരെ ഒരൊരുത്തനായി പുറപ്പെട്ടു
പൊയി യെശു ഒരുവനായും സ്ത്രീ മദ്ധ്യെ നില്ക്കുന്നവളായും ശെ</lg><lg n="൧൦">ഷിച്ചിരുന്നു✱ എന്നാറെ യെശു നിവിൎന്ന സ്ത്രീയെ അല്ലാതെ ഒ
രുത്തനെയും കാണായ്ക കൊണ്ട അവളൊട പറഞ്ഞു സ്ത്രീയെ നി
ന്നെ കുറ്റപ്പെടുത്തിയവർ എവിടെയാകുന്നു ഒരുത്തനും നിന്നെ</lg><lg n="൧൧"> ശിക്ഷയ്ക്ക വിധിച്ചിട്ടില്ലയൊ✱ അവൾ കൎത്താവെ ഒരുത്തനും ഇ
ല്ല എന്ന പറഞ്ഞു അപ്പൊൾ യെശു അവളൊടു പറഞ്ഞു ഞാനും
നിന്നെ ശിക്ഷയ്ക്കു വിധിക്കുന്നില്ല നീ പൊയി ഇനിയും പാപം
ചെയ്യരുത✱</lg>

<lg n="൧൨">അപ്പൊൾ പിന്നെയും യെശു അവരൊട പറഞ്ഞു ഞാൻ ലൊ
കത്തിന്റെ പ്രകാശമാകുന്നു എന്റെ പിന്നാലെ വരുന്നവൻ അ
ന്ധകാരത്തിൽ നടക്കയില്ല അവന ജീവന്റെ പ്രകാശം ഉണ്ടാകും</lg><lg n="൧൩"> അത്രെ✱ അതുകൊണ്ടു പറിശന്മാർ അവനൊടു പറഞ്ഞു നിന്നെകു
റിച്ച തന്നെ നീ സാക്ഷിപ്പെടുത്തുന്നു നിന്റെ സാക്ഷി സത്യമുള്ള</lg><lg n="൧൪">തല്ല✱ യെശു ഉത്തരമായിട്ട അവരൊട പറഞ്ഞു ഞാൻ എന്നെ കു
റിച്ച തന്നെ സാക്ഷിപ്പെടുത്തുന്നു എങ്കിലും എന്റെ സാക്ഷിസത്യമുള്ള
താകുന്നു അതെന്തുകൊണ്ടെന്നാൽ ഞാൻ എവിടെനിന്നവന്നു എന്നും
എവിടെക്ക പൊകുന്നു എന്നും ഞാൻ അറിയുന്നു എന്നാൽ നിങ്ങൾ
ഞാൻ എവിടെനിന്ന വരുന്നു എന്നും എവിടെക്ക പൊകുന്നു എ</lg><lg n="൧൫">ന്നും അറിയുന്നില്ല✱ നിങ്ങൾ ജഡപ്രകാരം വിധിക്കുന്നു ഞാൻ ഒ</lg><lg n="൧൬">രുത്തനെയും വിധിക്കുന്നില്ല✱ ഞാൻ വിധിക്കുന്നു എങ്കിലും എ
ന്റെ വിധി സത്യമുള്ളതാകുന്നു അതെന്തുകൊണ്ടെന്നാൽ ഞാൻ
എകനായിട്ടല്ല ഞാനും എന്നെ അയച്ച പിതാവും കൂട അത്രെ ഇരി</lg><lg n="൧൭">ക്കുന്നത✱ വിശെഷിച്ച രണ്ട മനുഷ്യരുടെ സാക്ഷി സത്യമുള്ളതാകുന്നു
എന്ന നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവല്ലൊ</lg><lg n="൧൮"> ഞാൻ എന്ന കുറിച്ച തന്നെ സാക്ഷിപ്പെടുത്തുന്നവനാകുന്നു എ</lg><lg n="൧൯">ന്നെ അയച്ച പിതാവും എന്നെ കുറിച്ച സാക്ഷിപ്പെടുത്തുന്നു✱ അ
പ്പൊൾ അവർ അവനൊട പറഞ്ഞു നിന്റെ പിതാവ എവിടെ
യാകുന്നു യെശുവുത്തരമായിട്ട പറഞ്ഞു നിങ്ങൾ എന്നെ എങ്കിലും
എന്റെ പിതാവിനെ എങ്കിലും അറിയുന്നില്ല നിങ്ങൾ എന്നെ അ
റിഞ്ഞിരുന്നു എന്നുവരികിൽ എന്റെ പിതാവിനെയും അറിയുമാ</lg><lg n="൨൦">യിരുന്നു✱ ൟ വചനങ്ങളെ യെശു താൻ ദെവാലയത്തിൽ ഉപദെ
ശിക്കുമ്പൊൾ ശ്രീഭണ്ഡാര സ്ഥലത്തിൽ വെച്ച പറഞ്ഞു അവന്റെ
സമയം ഇനിയും വന്നിട്ടില്ലായ്ക കൊണ്ട ഒരുത്തനും അവനെ പിടി
ച്ചില്ല✱</lg>

<lg n="൨൧">അപ്പൊൾ യെശു പിന്നെയും അവരൊട പറഞ്ഞു ഞാൻ പൊകു
ന്നു നിങ്ങൾ എന്നെ അന്വെഷിക്കയും നിങ്ങളുടെ പാപത്തിൽ മരി
ക്കയും ചെയ്യും ഞാൻ പൊകുന്ന എടത്തെക്ക നിങ്ങൾക്ക വരുവാ</lg>

[ 259 ] <lg n="൨൨">ൻ കഴികയില്ല✱ അപ്പൊൾ യെഹൂദന്മാർ പറഞ്ഞു ഞാൻ പൊകു
ന്നെടത്തെക്ക നിങ്ങൾക്ക വരുവാൻ കഴികയില്ല എന്ന അവൻ</lg><lg n="൨൩"> പറയുന്നതുകൊണ്ട തന്നെ താൻ കൊല്ലുമൊ✱ പിന്നെ അവൻ അ
വരൊടു പറഞ്ഞു നിങ്ങൾ താഴത്തുനിന്നാകുന്നു ഞാൻ മെലിൽ നി
ന്നാകുന്നു നിന്റെ ഇഹ ലൊകത്തിൽ നിന്നാകുന്നു ഞാൻ ഇഹലൊ</lg><lg n="൨൪">കത്തിൽനിന്നല്ല✱ അതുകൊണ്ട ഞാൻ നിങ്ങൾ നിങ്ങളുടെ പാപ
ങ്ങളിൽ മരിക്കും എന്ന നിങ്ങളൊടു പറഞ്ഞു എന്തെന്നാൽ ഞാൻ
അവനാകുന്നു എന്ന നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ നിങ്ങൾ നി</lg><lg n="൨൫">ങ്ങളുടെ പാപങ്ങളിൽ മരിക്കും✱ അപ്പൊൾ അവർ അവനൊടു പറ
ഞ്ഞു നീ ആരാകുന്നു യെശു അവരൊടു പറഞ്ഞു ഞാൻ ആദി തുട</lg><lg n="൨൬">ങ്ങി നിങ്ങളൊടു പറഞ്ഞവൻ തന്നെ✱ എനിക്ക നിങ്ങളെ കുറിച്ച
സംസാരിപ്പാനും വിധിപ്പാനും അനെകം കാൎയ്യങ്ങൾ ഉണ്ട എന്നാലും
എന്നെ അയച്ചവൻ സത്യവാനാകുന്നു ഞാനും അവങ്കൽ നിന്ന കെ</lg><lg n="൨൭">ട്ടിട്ടുള്ള

കാൎയ്യങ്ങളെ തന്നെ ലൊകത്തൊട പറയുന്നു✱ അവൻ പിതാ</lg><lg n="൨൮">വിനെ കുറിച്ച തങ്ങളൊടു പറഞ്ഞു എന്ന അവർ അറിഞ്ഞില്ല✱ അ
പ്പൊൾ യെശു അവരൊടു പറഞ്ഞു നിങ്ങൾ മാനുഷന്റെ പുത്രനെ
എപ്പൊൾ ഉയൎത്തിയിരിക്കുമൊ അപ്പൊൾ ഞാൻ തന്നെ അവ
നാകുന്നു എന്നും ഞാനായിട്ട തന്നെ ഒരു കാൎയ്യത്തെയും ചെയ്യുന്നി
ല്ല എന്നും എന്റെ പിതാവ എനിക്ക ഉപദെശിച്ച പ്രകാരം അത്രെ
ഞാൻ ൟ കാൎയ്യങ്ങളെ പറയുന്നത എന്നും നിങ്ങൾ അറിയും✱</lg><lg n="൨൯"> വിശെഷിച്ചും എന്നെ അയച്ചവൻ എന്നൊടു കൂടയുണ്ട ഞാൻ പി
താവിന ഇഷ്ടമായിട്ടുള്ള കാൎയ്യങ്ങളെ എല്ലായ്പൊഴും ചെയ്യുന്നതു കൊ
ണ്ട അവൻ എന്നെ എകനായിട്ട ശെഷിപ്പിച്ചിട്ടില്ല✱</lg>

<lg n="൩൦"> ൟ കാൎയ്യങ്ങളെ അവൻ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ പലരും</lg><lg n="൩൧"> അവങ്കൽ വിശ്വസിച്ചു✱ അപ്പൊൾ യെശു തങ്കൽ വിശ്വസിച്ചിട്ടുള്ള

യെഹൂദന്മാരൊടു പറഞ്ഞു നിങ്ങൾ എന്റെ വചനത്തിൽ സ്ഥിര</lg><lg n="൩൨">പ്പെടുന്നു എങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാരാകുന്നു സത്യം✱ വി
ശെഷിച്ചും നിങ്ങൾ സത്യത്തെ അറിയും സത്യം നിങ്ങളെ സ്വാതന്ത്ര്യ</lg><lg n="൩൩">മുള്ളവരാക്കുകയും ചെയ്യും✱ അവർ അവനൊട ഉത്തരമായിട്ട പറ
ഞ്ഞു ഞങ്ങൾ അബ്രഹാമിന്റെ സന്തതിയാകുന്നു ഒരുനാളും ഒരു
ത്തന്നും അടിമപ്പെട്ടിട്ടില്ല നിങ്ങൾ സ്വാതന്ത്ര്യമുള്ളവരായിതീരും എ</lg><lg n="൩൪">ന്ന നീ എങ്ങിനെ പറയുന്നു✱ യെശു അവരൊട ഉത്തരമായിട്ട പ
റഞ്ഞു ഞാൻ സത്യമായിട്ട സത്യമായിട്ട നിങ്ങളൊടു പറയുന്നു പാ</lg><lg n="൩൫">പത്തെ ചെയ്യുന്നവനൊക്കയും പാപത്തിന്റെ ദാസനാകുന്നു✱ എ
ന്നാൽ ദാസൻ എന്നെക്കും ഭവനത്തിൽ പാൎക്കുന്നില്ല പുത്രൻ എ</lg><lg n="൩൬">ന്നെക്കും പാൎക്കുന്നു താനും✱ അതുകൊണ്ട പുത്രൻ നിങ്ങളെ സ്വാത</lg><lg n="൩൭">ന്ത്ര്യപ്പെടുത്തുമെങ്കിൽ നിങ്ങൾ സ്വാതന്ത്ര്യമുള്ളവരാകും സത്യം✱ നി
ങ്ങൾ അബ്രഹാമിന്റെ സന്തതിയാകുന്നു എന്ന ഞാൻ അറിയുന്നു
എന്നാലും എന്റെ വചനത്തിന നിങ്ങളിൽ സ്ഥലമില്ലായ്ക കൊണ്ട</lg> [ 260 ]

<lg n="൩൮">നിങ്ങൾ എന്നെ കൊല്ലുവാൻ അന്വേഷിക്കുന്നു✱ ഞാൻ എന്റെ
പിതാവിങ്കൽ കണ്ടിട്ടുള്ളതിനെ പറയുന്നു നിങ്ങളും നിങ്ങളുടെ പിതാ</lg><lg n="൩൯">വിങ്കൽ കണ്ടിട്ടുള്ളതിനെ ചെയ്യുന്നു✱ ഇവർ ഉത്തരമായിട്ട അവ
നൊട പറഞ്ഞു അബ്രഹാം ഞങ്ങളുടെ പിതാവാകുന്നു യെശു അവ
രൊടു പറഞ്ഞു നിങ്ങൾ അബ്രഹാമിന്റെ പുത്രന്മാരായിരുന്നു എ</lg><lg n="൪൦">ങ്കിൽ നിന്നും അബ്രഹാമിന്റെ ക്രിയകളെ ചെയ്യുമായിരുന്നു✱ എ
ന്നാൽ നിങ്ങൾ ഇപ്പൊൾ ഞാൻ ദൈവത്തിങ്കൽനിന്ന കെട്ടിട്ടുള്ള
സത്യത്തെ നിങ്ങളൊട പറഞ്ഞ മനുഷ്യനായ എന്നെ കൊല്ലുവാൻ</lg><lg n="൪൧"> അന്വെഷിക്കുന്നുവല്ലൊ ഇതിനെ അബ്രഹാം ചെയ്തില്ല✱ നിങ്ങൾ
നിങ്ങളുടെ പിതാവിന്റെ ക്രിയകളെ ചെയ്യുന്നു അപ്പൊൾ അവർ അ
വനൊടു പറഞ്ഞു ഞങ്ങൾ വെശ്യാദൊഹത്തിൽനിന്ന ജനിച്ചിട്ടില്ല</lg><lg n="൪൨"> ഒരു പിതാവ ഞങ്ങൾക്കുണ്ട ദൈവം തന്നെ✱ അപ്പൊൾ യെശു അ
വരോടു പറഞ്ഞു ദൈവം നിങ്ങളുടെ പിതാവായിരുന്നു എന്നുവരി
കിൽ നിങ്ങൾ എന്നെ സ്നെഹിക്കുമായിരുന്നു എന്തുകൊണ്ടെന്നാൽ
ഞാൻ ദൈവത്തിങ്കൽനിന്ന പുറപ്പെട്ടു വന്നിരിക്കുന്നു ഞാൻ സ്വന്ത</lg><lg n="൪൩">മായിട്ട വന്നിട്ടുമില്ല എന്നാൽ അവൻ എന്നെ അയച്ചു✱ നിങ്ങൾ എ
ന്തുകൊണ്ട എന്റെ വാക്കിനെ തിരിച്ചറിയാത്തതനിങ്ങൾക്ക എന്റെ</lg><lg n="൪൪"> വചനം കെൾപ്പാൻ കഴിയായ്ക കൊണ്ട ആകുന്നു✱ നിങ്ങൾ പിശാ
ചാകുന്ന (നിങ്ങളുടെ) പിതാവിൽനിന്നാകുന്നു നിങ്ങൾ നിങ്ങളുടെ പി
താവിന്റെ മൊഹങ്ങളെ ചെയ്വാൻ ഇച്ശിക്കയും ചെയ്യുന്നു അവൻ
ആദിയിൽനിന്ന കുലപാതകനും സത്യത്തിൽ നിലനില്ക്കാത്തവനും
ആയി എന്തുകൊണ്ടെന്നാൽ അവങ്കൽ ഒട്ടും സത്യമില്ല അവൻ
അസത്യത്തെ പറയുമ്പൊൾതന്റെ സ്വന്തമുള്ളതിൽനിന്ന പറയു
ന്നു എന്തുകൊണ്ടെന്നാൽ അവൻ അസത്യവാദിയും അതിന്റെ പി</lg><lg n="൪൫">താവും ആകുന്നു✱ എന്നാൽ ഞാൻ സത്യത്തെ പറകകൊണ്ട നിങ്ങൾ</lg><lg n="൪൬"> എന്നെ വിശ്വസിക്കുന്നില്ല✱ നിങ്ങളിൽ ആര എന്നെ പാപത്തെ
കുറിച്ച ബൊധം വരുത്തുന്നു എന്നാൽ ഞാൻ സത്യത്തെ പറയു</lg><lg n="൪൭">ന്നു എങ്കിൽ നിങ്ങൾ എന്തുകൊണ്ട എന്നെ വിശ്വസിക്കാത്തത✱ ദൈ
വത്തിങ്കൽനിന്നുള്ളവൻ ദൈവത്തിന്റെ വചനങ്ങളെ കെൾക്കു
ന്നു ഇത ഹെതുവായിട്ട നിങ്ങൾ ദൈവത്തിങ്കൽ നിന്നല്ലായ്ക കൊ</lg><lg n="൪൮">ണ്ട അവയെ കെൾക്കുന്നില്ല✱ അപ്പൊൾ യെഹൂദന്മാർ ഉത്തരമാ
യിട്ട അവനൊടു പറഞ്ഞു നീ ഒരു ശമറിയക്കാരനാകുന്നു എന്നും ഒ</lg><lg n="൪൯">രു പിശാചുണ്ടന്നും ഞങ്ങൾ നല്ലവണ്ണം പറയുന്നില്ലയൊ✱ യെശു
ഉത്തരമായിട്ട പറഞ്ഞു എനിക്ക പിശാചില്ല ഞാൻ എന്റെ പിതാ
വിനെ ബഹുമാനിക്ക അത്രെ ചെയ്യുന്നത നിങ്ങൾ എന്നെ അവമാനി</lg><lg n="൫൦">ക്കയും ചെയ്യുന്നു✱ എന്നാൽ ഞാൻ എന്റെ മഹത്വത്തെ തന്നെ
അന്വെഷിക്കുന്നില്ല അന്വെഷിക്കയും വിധിക്കയും ചെയ്യുന്നവൻ</lg><lg n="൫൧"> ഒരുത്തനുണ്ട✱ ഞാൻ സത്യമായിട്ട സത്യമായിട്ട നിങ്ങളൊടു പറ
യുന്നു ഒരുത്തൻ എന്റെ വചനത്തെ കൈകൊണ്ടാൽ അവൻ എ</lg>

[ 261 ] <lg n="൫൨">ന്നന്നെക്കും മരണത്തെ കാണുകയില്ല✱ അപ്പൊൾ യെഹൂദന്മാർ
അവനൊടു പറഞ്ഞു നിനക്ക ഒരു പിശാചുണ്ട എന്ന ഇപ്പൊൾ ഞ
ങ്ങൾ അറിയുന്നു അബ്രഹാമും ദീൎഘദൎശിമാരും മരിച്ചു നീ ഒരു
ത്തൻ എന്റെ വചനത്തെ കൈക്കൊണ്ടാൽ അവൻ എന്നന്നെ</lg><lg n="൫൩">ക്കും മരണത്തെ ആസ്വദിക്കയില്ലെന്ന പറകയും ചെയ്യുന്നു✱ മരി
ച്ചു പൊയവനായി ഞങ്ങളുടെ പിതാവായ അബ്രഹാമിനെക്കാൻ നീ
ശ്രെഷ്ഠനാകുന്നുവൊ ദീൎഘദൎശിമാരും മരിച്ചു നിന്നെ നീ ആരാക്കിതീ</lg><lg n="൫൪">ൎക്കുന്നു✱ യെശു ഉത്തരമായിട്ട പറഞ്ഞു എന്നെ തന്നെ ഞാൻ മ
ഹത്വപ്പെടുത്തുന്നു എങ്കിൽ എന്റെ മഹത്വം എതുമില്ല എന്ന മ
ഹത്വപ്പെടുത്തുന്നവൻ എന്റെ പിതാവാകുന്നു അവൻ നിങ്ങളുടെ</lg><lg n="൫൫"> ദൈവമാകുന്നു എന്ന അവനെ കുറിച്ച നിങ്ങൾ പറയുന്നുവല്ലൊ✱
എങ്കിലും നിങ്ങൾ അവനെ അറിഞ്ഞിട്ടില്ല ഞാൻ അവനെ അറിയു
ന്നു താനും വിശെഷിച്ചും ഞാൻ അവനെ അറിയുന്നില്ല എന്ന പറ
ഞ്ഞാൽ ഞാൻ നിങ്ങളെ പൊലെ ഒരു അസത്യവാദിയാകും എ
ങ്കിലൊ ഞാൻ അവനെ അറികയും അവന്റെ വചനത്തെ പ്രമാ</lg><lg n="൫൬">ണിക്കയും ചെയ്യുന്നു✱ നിങ്ങളുടെ പിതാവായ അബ്രഹാം എന്റെ
ദിവസത്തെ കാണ്മാനായിട്ട സന്തൊഷിച്ചു അവൻ കാണുകയും ആ</lg><lg n="൫൭">നന്ദിക്കയും ചെയ്തു✱ അപ്പൊൾ യെഹൂദന്മാർ അവനൊട പറ
ഞ്ഞു നിനക്ക ഇനിയും അമ്പതവയസ്സായിട്ടില്ല അബ്രഹാമിനെയും</lg><lg n="൫൮"> കണ്ടിട്ടുണ്ടൊ✱ യെശു അവരൊട പറഞ്ഞു ഞാൻ സത്യമായിട്ട സ
ത്യമായിട്ട നിങ്ങളൊട പറയുന്നു അബ്രഹാം ഉണ്ടായതിന്ന മുമ്പെ</lg><lg n="൫൯"> ഞാനുണ്ട✱ അപ്പൊൾ അവർ അവങ്കൽ എറിവാൻ കല്ലുകളെ എ
ടുത്തു എന്നാൽ യെശു മറഞ്ഞ ദൈവാലയത്തിൽനിന്ന പുറപ്പെ
ട്ടു പൊയി അവരുടെ മദ്ധ്യത്തിൽ കൂടി പൊയി ഇപ്രകാരം കട
ന്നുപൊകയും ചെയ്തു✱</lg>

൯ അദ്ധ്യായം

൧ ദൃഷ്ടിഹീനനായി ജനിച്ചവൻ ദൃഷ്ടിയെ പ്രാപിക്കുന്നത.— ൧൩
അവൻ പറിശന്മാരുടെ അടുക്കലെക്ക കൊണ്ടുപോകപ്പെടുന്ന
ത.— ൩൪ അവർ അവനെ ഭ്രഷ്ടനാക്കിക്കളയുന്നത.— ൩൫ ക്രി
സ്തു അവനെ സ്വീകരിക്കയും അവൻ ക്രിസ്തുവിനെ അനുസരിച്ച
പറകയും ചെയ്യുന്നത.

<lg n="">വിശെഷിച്ച അവൻ കടന്ന പൊകുമ്പൊൾ ജനനം മുതൽ കു</lg><lg n="൨">രുടനായിട്ടൊരു മനുഷ്യനെ കണ്ടു✱ അവന്റെ ശിഷ്യന്മാർ അ
വനൊട ചൊദിച്ചു പറഞ്ഞു ഗുരൊ ഇവൻ കുരുടനായി ജനിപ്പാ
നായിട്ട ആര പാപം ചെയ്തു ഇവനൊ ഇവന്റെ മാതാപിതാക്കന്മാ</lg><lg n="൩">രൊ✱ യെശു ഉത്തരമായിട്ട പറഞ്ഞു അത ഇവൻ എങ്കിലും ഇവ
ന്റെ മാതാപിതാക്കന്മാർ എങ്കിലും പാപം ചെയ്തതല്ല ദൈവത്തി
ന്റെ ക്രിയകൾ അവങ്കൽ പ്രസിദ്ധമായി തിരെണ്ടുന്നതിന്നായിട്ട</lg> [ 262 ]

<lg n="൪">അത്രെ ആകുന്നത✱ പകൽ ഉള്ളപ്പൊൾ ഞാൻ എന്നെ അയച്ചവ
ന്റെ ക്രിയകളെ പ്രവൃത്തിക്കെണ്ടുന്നതാകുന്നു രാവ വരുന്നു അ</lg><lg n="൫">പ്പൊൾ ഒരുത്തന്നും പ്രവൃത്തിപ്പാൻ കഴികയില്ല✱ ഞാൻ ലൊക</lg><lg n="൬">ത്തിലുള്ളപ്പൊൾ ഞാൻ ലൊകത്തിന്റെ പ്രകാശമാകുന്നു✱ ഇ
പ്രകാരം പറഞ്ഞിട്ട അവൻ നിലത്തിങ്കൽ തുപ്പി തുപ്പൽകൊണ്ട</lg><lg n="൭"> ചെറുണ്ടാക്കി ചെറുകൊണ്ട കുരുടന്റെ കണ്ണുകളിൽ എഴുതി✱ പി
ന്നെ അവനൊടു പറഞ്ഞു നീ പൊയി (അയക്കപ്പെട്ടവനെന്ന അൎത്ഥ
മുള്ള) ശീലൊഹാമെന്ന കുളത്തിൽ കഴുകുക അതുകൊണ്ട അവൻ</lg><lg n="൮"> പൊയി കഴകി ദഷ്ടിയെ പ്രാപിച്ചവനായി വരികയും ചെയ്തു✱ ആക
യാൽ അയാല്ക്കാരും അവൻ കുരുടനായിരുന്നു എന്ന മുമ്പെ അ
വനെ കണ്ടിട്ടുള്ളവരും ഇവൻ ഇരുന്നിട്ട ഭിക്ഷ യാചിച്ചവനല്ലയൊ</lg><lg n="൯"> എന്ന പറഞ്ഞു✱ ചിലർ ഇവൻ അവൻ തന്നെ ആകുന്നു എ
ന്ന പറഞ്ഞു എന്നാൽ മറ്റു ചിലർ അവനൊടു സദൃശനാകുന്നു
എന്ന പറഞ്ഞു എന്നാൽ അവൻ പറഞ്ഞു ഞാൻ തന്നെ അവൻ</lg><lg n="൧൦"> ആകുന്നു✱ ഇതുകൊണ്ട അവർ അവനൊടു പറഞ്ഞു നിന്റെ ക</lg><lg n="൧൧"> ണ്ണുകൾ എങ്ങിനെ തുറക്കപ്പെട്ടു✱ അവൻ ഉത്തരമായിട്ട പറഞ്ഞു
യെശുവെന്ന പെരുള്ള ഒരു മനുഷ്യൻ ചെറുണ്ടാക്കി എന്റെകണ്ണുക
ളിൽ എഴുതി എന്നൊടു നീ പൊയി ശീലൊഹാമെന്ന കുളത്തിൽ ക
ഴുകുക എന്ന പറഞ്ഞു ഞാൻ പൊയി കഴുകി ദൃഷ്ടിയെ പ്രാപിക്കയും</lg><lg n="൧൨"> ചെയ്തു✱ അപ്പൊൾ അവർ അവനൊട അവൻ എവിടെയാകുന്നു</lg><lg n="൧൩"> എന്ന പറഞ്ഞു ഞാൻ അറിയുന്നില്ല എന്ന അവൻ പറഞ്ഞു✱ അ
വർ മുമ്പെ കുരുടനായിരുന്നവനെ പറിശന്മാരുടെ അടുക്കൽ</lg><lg n="൧൪"> കൊണ്ടുവന്നു✱ വിശെഷിച്ച യെശു ചെറുണ്ടാക്കി അവന്റെ കണ്ണു</lg><lg n="൧൫">കളെ തുറന്നപ്പൊൾ ശാബതദിവസമായിരുന്നു✱ അതുകൊണ്ട പി
ന്നെ പറിശന്മാരും അവൻ എങ്ങിനെ ദൃഷ്ടിയെ പ്രാപിച്ചു എന്ന
അവനൊടു ചൊദിച്ചു അവൻ അവരൊടു പറഞ്ഞു അവൻ ചെ
റിനെ എന്റെ കണ്ണുകളിൽ വെച്ചു ഞാനും കഴുകി കാണുകയും</lg><lg n="൧൬"> ചെയ്യുന്നു✱ അപ്പൊൾ പറിശന്മാരിൽ ചിലർ പറഞ്ഞു ൟ മനുഷ്യൻ
ദൈവത്തിങ്കൽനിന്നല്ല അത എന്തുകൊണ്ടെന്നാൽ അവൻ ശാബ
ത ദിവസത്തെ പ്രമാണിക്കുന്നില്ല മറ്റു ചിലർ പറഞ്ഞു പാപിയാ
യൊരു മനുഷ്യന ഇപ്രകാരമുള്ള അതിശയങ്ങളെ ചെയ്വാൻ എങ്ങി</lg><lg n="൧൭">നെ കഴിയും അവരിൽ ഒരു ഭിന്നത ഉണ്ടാകയും ചെയ്തു✱ അവർ
പിന്നെയും കുരുടനൊടു പറയുന്നു നിന്റെ കണ്ണുകളെ തുറന്നതു
കൊണ്ട നീ അവനെ കുറിച്ച എന്ത പറയുന്നു അവൻ ഒരു ദീൎഘദ</lg><lg n="൧൮">ൎശിയാകുന്നു എന്ന അവൻ പറഞ്ഞു✱ എന്നാൽ യെഹൂദന്മാർ അ
വൻ കുരുടനായിരുന്നു എന്നും ദൃഷ്ടിയെ പ്രാപിച്ചു എന്നും തങ്ങൾ
ദൃഷ്ടിയെ പ്രാപിച്ചവന്റെ മാതാപിതാക്കന്മാരെ വിളിക്കുവൊള</lg><lg n="൧൯">ത്തിന്ന അവനെ കുറിച്ച വിശ്വസിച്ചില്ല✱ വിശെഷിച്ച അവർ അ
വരൊടെ ചൊദിച്ചു കുരുടനായി ജനിച്ചു എന്ന നിങ്ങൾ പറയുന്നവൻ</lg>

[ 263 ] <lg n="">നിങ്ങളുടെ പുത്രൻ ഇവൻ തന്നെയാകുന്നുവൊ എന്നാൽ അവൻ</lg><lg n="൨൦"> ഇപ്പൊൾ എങ്ങിനെ കാണുന്നു✱ അവന്റെ മാതാപിതാക്കന്മാർ
ഉത്തരമായിട്ടു പറഞ്ഞു ഇവൻ ഞങ്ങളുടെ പുത്രനാകുന്നു എന്നും</lg><lg n="൨൧"> അവൻ കുരുടനായി ജനിച്ചു എന്നും ഞങ്ങൾ അറിയുന്നു✱ എന്നാൽ
അവൻ ഇപ്പൊൾ എങ്ങിനെ കാണുന്നു എന്ന ഞങ്ങൾ അറിയുന്നില്ല
അവന്റെ കണ്ണുകളെ ആര തുറന്നു എന്നും ഞങ്ങൾ അറിയുന്നില്ല
അവൻ പ്രാപ്തിയുള്ളവനാകുന്നു അവനൊടു ചൊദിപ്പിൻ അവൻ</lg><lg n="൨൨"> തനിക്കുവെണ്ടി തന്നെ പറയും✱ അവന്റെ മാതാപിതാക്കന്മാർ
യെഹൂദന്മാരെ ഭയപ്പെട്ടതുകൊണ്ട ഇപ്രകാരം പറഞ്ഞു അതെ
ന്തുകൊണ്ടെന്നാൽ ആരെങ്കിലും അവനെ ക്രിസ്തുവാകുന്നു എന്ന
അനുസരിച്ചു പറഞ്ഞാൽ അവൻ സഭയിൽനിന്ന ഭൃഷ്ടനാക്കിക്കള</lg><lg n="൨൩">യപ്പെടണമെന്ന യെഹൂദന്മാർ മുമ്പെ നിശ്ചയിച്ചിരുന്നു✱ ഇതു
കൊണ്ട അവൻ പ്രാപ്തിയുള്ളവനാകുന്നു അവനൊടു ചൊദിപ്പിൻ</lg><lg n="൨൪"> എന്ന അവന്റെ മാതാപിതാക്കന്മാർ പറഞ്ഞു✱ അപ്പൊൾ കു
രുടനായിരുന്ന മനുഷ്യനെ അവർ രണ്ടാം പ്രാവശ്യം വിളിച്ച അ
വനൊടു പറഞ്ഞു ദൈവത്തിന സ്തുതിചെയ്ക ൟ മനുഷ്യൻ ഒരു</lg><lg n="൨൫"> പാപിയാകുന്നു എന്ന ഞങ്ങൾ അറിയുന്നു✱ അപ്പൊൾ അവൻ ഉ
ത്തരമായിട്ട പറഞ്ഞു അവൻ ഒരു പാപിയാകുന്നുവൊ (അല്ലയൊ)
ഞാൻ അറിയുന്നില്ല ഞാൻ ഒന്നിനെ അറിയുന്നു ഞാൻ കുരുട</lg><lg n="൨൬">നായിരുന്നു ഇപ്പൊൾ കാണുന്നു✱ അപ്പൊൾ അവർ പിന്നെയും
അവനൊടു പറഞ്ഞു അവൻ നിനക്ക എന്തുചെയ്തു നിന്റെ കണ്ണു</lg><lg n="൨൭">കളെ എങ്ങിനെ തുറന്നു✱ അവൻ അവരൊട ഉത്തരമായിട്ട പറ
ഞ്ഞു ഞാൻ ഇപ്പൊൾ നിങ്ങുളൊടു പറഞ്ഞുവല്ലൊ എന്നാൽ നിങ്ങൾ
കെട്ടില്ല നിങ്ങൾ പിന്നെയും കെൾപ്പാൻ എന്തിന്ന ഇച്ശിക്കുന്നു നി</lg><lg n="൨൮">ങ്ങൾക്കും അവന്റെ ശിഷ്യന്മാരാകുവാൻ മനസ്സുണ്ടൊ✱ അപ്പൊൾ
അവർ അവനെ നിന്ദിച്ചു പറഞ്ഞു നി അവന്റെ ശിഷ്യനാകുന്നു എ</lg><lg n="൨൯">ന്നാൽ ഞങ്ങൾ മൊശെയുടെ ശിഷ്യന്മാരാകുന്നു✱ ദൈവം മൊശ
യൊടു സംസാരിച്ചു എന്ന ഞങ്ങൾ അറിയുന്നു എന്നാൽ ഇവനൊ</lg><lg n="൩"൦> അവൻ എവിടെനിന്നാകുന്നു എന്ന ഞങ്ങൾ അറിയുന്നില്ല✱ ആ
മനുഷ്യൻ ഉത്തരമായിട്ട അവരൊടു പറഞ്ഞു അവൻ എന്റെ ക
ണ്ണുകളെ തുറന്നിട്ടും അവൻ എവിടെനിന്നാകുന്നു എന്ന നിങ്ങ
ൾ അറിയാത്തത ഇതിൽ ആശ്ചൎയ്യം തന്നെ ആകുന്നു✱ ദൈവം</lg><lg n="൩൧"> പാപികളെ ചെവിക്കൊള്ളുന്നില്ല എന്ന നാം അറിയുന്നു ഒരു
ത്തൻ ദൈവഭക്തനായിരിക്കയും അവന്റെ ഇഷ്ടത്തെ ചെയ്ക</lg><lg n="൩൨">യും ചെയ്താൽ അവൻ അവനെ ചെവിക്കൊള്ളുന്നു താനും✱ കുരു
ടനായി ജനിച്ചവന്റെ കണ്ണുകളെ ഒരുത്തൻ തുറന്നു എന്നുള്ള</lg><lg n="൩൩">ത ലൊകമുണ്ടായ മുതൽ കെൾക്കപ്പെട്ടിട്ടില്ല✱ ഇവൻ ദൈവത്തി
ങ്കൽ നിന്നല്ല എന്നുവരികിൽ അവന ഒന്നിനെയും ചെയ്വാൻ കഴി</lg><lg n="൩൪">കയില്ലല്ലൊ✱ അവർ ഉത്തരമായിട്ട് അവനൊടു നീ മുഴുവനും</lg> [ 264 ]

<lg n="">പാപങ്ങളിൽ ജനിച്ചു നീ ഞങ്ങൾക്ക ഉപദെശിക്കുന്നുവൊ എന്ന</lg><lg n="൩൫"> പറഞ്ഞു അവനെ ഭ്രഷ്ടനാക്കി കളകയും ചെയ്തു✱ അവർ അവ
നെ ഭ്രഷ്ടനാക്കി കളഞ്ഞു എന്ന യെശു കെട്ടു പിന്നെ അവൻ
അവനെ കണ്ടാറ അവനൊടു പറഞ്ഞു നീ ദൈവത്തിന്റെ പു</lg><lg n="൩൬">ത്രങ്കൽ വിശ്വസിക്കുന്നുവൊ✱ അവൻ ഉത്തരമായിട്ട ഞാൻ അ
വങ്കൽ വിശ്വസിപ്പാനായിട്ട അവൻ ആരാകുന്നു കൎത്താവെ എന്ന</lg><lg n="൩൭"> പറഞ്ഞു✱ യെശു അവനൊടു പറഞ്ഞു നീ അവനെ കണ്ടിട്ടുമുണ്ട</lg><lg n="൩൮"> നിന്നൊടു സംസാരിക്കുന്നവനും അവൻ തന്നെ ആകുന്നു✱ എന്നാ
റെ അവൻ കൎത്താവെ ഞാൻ വിശ്വസിക്കുന്നു എന്ന പറഞ്ഞ അ
വനെ വന്ദിക്കയും ചെയ്തു✱</lg>

<lg n="൩൯">അപ്പൊൾ യെശു പറഞ്ഞു കാണാത്തവർ കാണ്മാനായിട്ടും കാ
ണുന്നവർ കുരുടന്മാരാകുവാനായിട്ടും ഞാൻ ഇഹലൊകത്തിലെക്ക</lg><lg n="൪൦"> വിധിക്ക വന്നിരിക്കുന്നു✱ അപ്പൊൾ പറിശന്മാരിൽവെച്ച അവനൊ
ടു കൂട ഉണ്ടായിരുന്നവർ ചിലർ ൟ കാൎയ്യങ്ങളെ കെട്ടാറെ അവ</lg><lg n="൪൧">നൊടു പറഞ്ഞ ഞങ്ങളും കുരുടന്മാരായിരുന്നുവൊ✱ യെശു അവരൊ
ട പറഞ്ഞു നിങ്ങൾ: കുരുടന്മാരായിരുന്നു എങ്കിൽ നിങ്ങൾക്ക പാപ
മുണ്ടാകയില്ലയായിരിക്കും എന്നാൽ ഞങ്ങൾ കാണുന്നു എന്ന നി
ങ്ങൾ ഇപ്പൊൾ പറയുന്നു ഇതുകൊണ്ട നിങ്ങളുടെ പാപം നില്ക്കുന്നു✱</lg>


൧൦ അദ്ധ്യായം

൧ ക്രിസ്തു വാതിലും നല്ല ഇടയനും ആകുന്നു എന്നുള്ളത.— ൧൯
അവനെ കുറിച്ച പല അഭിപ്രായങ്ങൾ .— ൨൨ അവൻ താൻ
ക്രിസ്തുവാകുന്നു എന്ന തന്റെ പ്രവൃത്തികൾ കൊണ്ട ബൊ
ധം വരുത്തുന്നത.

<lg n="">ഞാൻ സത്യമായിട്ട സത്യമായിട്ട നിങ്ങളൊട പറയുന്നു ആട്ടിൻ
തൊഴുത്തിങ്കലെക്ക വാതിലിൽ കൂടി കടക്കാതെ മറ്റൊരു വഴിയൂ
ടെ കരെറുന്നവൻ ആയവൻ ഒരു കള്ളനും മൊഷ്ടവുമാകുന്നു✱</lg><lg n="൨"> എന്നാൽ വാതിലിൽ കൂടി കടക്കുന്നവൻ ആടുകളുടെ ഇടയനാകു</lg><lg n="൩">ന്നു✱ അവന വാതിൽ കാവല്ക്കാരൻ തുറക്കുന്നു ആടുകൾ അവന്റെ
ശബ്ദത്തെ കെൾക്കയും ചെയ്യുന്നു വിശെഷിച്ചും അവൻ തന്റെ
സ്വന്ത ആടുകളെ പെർ പറഞ്ഞ വിളിക്കയും അവയെ പുറത്ത കൊ</lg><lg n="൪">ണ്ടുപൊകയും ചെയ്യുന്നു✱ അവൻ തന്റെ ആടുകളെ പുറത്ത കൊ
ണ്ടുപൊകുാമ്പൊൾ അവയുടെ മുമ്പെ നടക്കയും ആടുകൾ അവന്റെ</lg><lg n="൫"> ശബ്ദത്തെ അറികകൊണ്ട അവനെ പിന്തുടരുകയും ചെയ്യുന്നു✱ എ
ന്നാൽ അവ ഒരു അന്യന്റെ പിന്നാലെ പോകയില്ല അവങ്കൽ നി
ന്ന ഓടി പോകും അത്രെ അതെന്തുകൊണ്ടെന്നാൽ അവ അന്യന്മാ</lg><lg n="൬">രുടെ ശബ്ദത്തെ അറിയുന്നില്ല✱ ൟ ഉപമയെ യെശു അവരൊ
ടു പറഞ്ഞു എന്നാൽ അവൻ തങ്ങളൊടു പറഞ്ഞിട്ടുള്ള കാൎയ്യങ്ങൾ</lg><lg n="൭"> ഇന്നവ എന്ന അവർ അറിഞ്ഞില്ല✱ അപ്പൊൾ യെശു പിന്നെ</lg>

[ 265 ] <lg n="">യും അവരൊടു പറഞ്ഞു ഞാൻ സത്യമായിട്ട സത്യമായിട്ട നിങ്ങ</lg><lg n="൮">ളൊട പറയുന്നു ഞാൻ ആടുകളുടെ വാതിലാകുന്നു✱ എനിക്ക മു
മ്പെ വന്നിട്ടുള്ളവരെല്ലാവരും കള്ളന്മാരും മൊഷ്ടാക്കളും ആകുന്നു</lg><lg n="൯"> ആടുകൾ അവരെ ചെവിക്കൊണ്ടില്ല താനും✱ ഞാൻ തന്നെ വാ
തിലാകുന്നു ഒരുത്തൻ എന്നിൽ കൂടെ കടക്കുന്നു എങ്കിൽ അ
വൻ രക്ഷിക്കപ്പെടും അകത്തും പുറത്തും വന്ന പൊകയും മെച്ചി</lg><lg n="൧൦">ലിനെ കണ്ടെത്തുകയും ചെയ്യും✱ കള്ളൻ മൊഷ്ടിപ്പാനായിട്ടും കൊ
ല്ലുവാനായിട്ടും നശിപ്പിപ്പാനായിട്ടും അല്ലാതെ കണ്ട വരുന്നില്ല
ഞാൻ അവൎക്ക ജീവൻ ഉണ്ടാകുവാനായിട്ടും അപരിമിതമായി ഉണ്ടാ</lg><lg n="൧൧">കുവാനായിട്ടും വന്നു✱ ഞാൻ നല്ല ഇടയനാകുന്നു നല്ല ഇടയൻ</lg><lg n="൧൨"> തന്റെ ജീവനെ ആടുകൾക്ക വെണ്ടി കൊടുക്കുന്നു✱ എന്നാൽ ഇ
ടയാനാകാതെയും ആടുകൾ തനിക്ക സ്വന്തമില്ലാതെയും ഇരിക്കുന്ന കൂ
ലിക്കാരൻ ചെന്നായ വരുന്നതിനെ കണ്ട ആടുകളെ വിട്ട ഓടി
പൊകുന്നു ചെന്നായ ആടുകളെ പിടിച്ച അവയെ ഭിന്നിപ്പിക്കയും</lg><lg n="൧൩"> ചെയ്യുന്നു✱ എന്നാൽ കൂലിക്കാരൻ അവൻ കൂലിക്കാരനാകകൊണ്ടും
ആടുകൾക്ക വെണ്ടി വിചാരപ്പെടായ്ക കൊണ്ടും ഓടിപൊകുന്നു✱</lg><lg n="൧൪"> ഞാൻ നല്ല ഇടയനാകുന്നു ഞാൻ എനിക്കുള്ള ആടുകളെ അറി
യുന്നവനും എനിക്കുള്ളവയാൽ അറിയപ്പെട്ടവനും ആകുന്നു✱</lg><lg n="൧൫"> പിതാവ എന്നെ അറികയും ഞാനും പിതാവിനെ അറികയും ചെയ്യു
ന്നപ്രകാരം തന്നെ ആകുന്നു ഞാൻ എന്റെ ജീവനെ ആടുകൾക്ക വെ</lg><lg n="൧൬">ണ്ടി വെക്കയും ചെയ്യുന്നു✱ വിശെഷിച്ചും ൟ തൊഴുത്തിൽ അല്ലാ
ത്ത മറ്റ ആടുകൾ എനിക്കുണ്ട അവയെയും ഞാൻ കൊണ്ടുവരെ
ണ്ടുന്നതാകുന്നു വിശെഷിച്ചും അവ എന്റെ ശബ്ദത്തെ കെൾക്കും
ഒരു ആട്ടിൻ കൂട്ടവും ഒരു ഇടയനും ആയി തീരുകയും ചെയ്യും✱</lg><lg n="൧൭"> ഇത നിമിത്തമായിട്ട എന്റെ പിതാവ എന്നെ സ്നെഹിക്കുന്നു ഞാൻ
എന്റെ ജീവനെ പിന്നെയും വാങ്ങുവാനായിട്ട അതിനെ വെക്കു</lg><lg n="൧൮">ന്നതുകൊണ്ടാകുന്നു✱ ഒരുത്തനും അതിനെ എങ്കൽനിന്ന അപഹ
രിക്കുന്നില്ല ഞാനായിട്ട തന്നെ അതിനെ വെക്കുന്നതത്രെ അതി
നെ വെപ്പാൻ എനിക്കു അധികാരമുണ്ട അതിനെ പിന്നെയും വാ
ങ്ങുവാൻ എനിക്ക അധികാരവുമുണ്ട ൟ കല്പനയെ ഞാൻ എ</lg><lg n="൧൯">ന്റെ പിതാവിങ്കൽനിന്ന പരിഗ്രഹിച്ചു✱ അപ്പൊൾ പിന്നെയും
ൟ വചനങ്ങൾ ഹെതുവായിട്ട യെഹൂദന്മാരിൽ ഒരു ഭിന്നതയു</lg><lg n="൨൦">ണ്ടായി✱ അവരിൽ പലരും പറഞ്ഞു അവന്ന ഒരു പിശാചുണ്ട ഭ്രാ</lg><lg n="൨൧">ന്തനുമാകുന്നു നിങ്ങൾ അവനെ എന്തിന ചെവിക്കൊള്ളുന്നു✱ മ
റ്റു ചിലർ പറഞ്ഞു ഇവ പിശാചുള്ളവന്റെ വചനങ്ങളല്ല ഒരു
പിശാചിന കുരുടന്മാരുടെ കണ്ണുകളെ തുറപ്പാൻ കഴിയുമൊ✱</lg> <lg n="൨൨">പിന്നെ യെറുശലമിൽ ദൈവാലയ പ്രതിഷ്ഠയുടെ പെരുനാൾ</lg><lg n="൨൩"> ആയിരുന്ന വൎഷകാലവുമായിരുന്നു✱ വിശെഷിച്ച യെശു ദൈ
വാലയത്തിൽ ശൊലെമൊന്റെ മണ്ഡപത്തിൽ നടന്നുകൊണ്ടി</lg> [ 266 ]

<lg n="൨൪">രുന്നു✱ അപ്പൊൾ യെഹൂദന്മാർ അവനെ വളഞ്ഞ അവനൊടു പ
റഞ്ഞു നീ എത്രത്തൊളം ഞങ്ങളുടെ ആത്മാവിനെ സംശയിപ്പിക്കു
ന്നു നീ ക്രിസ്തുവാകുന്നു എങ്കിൽ ഞങ്ങളൊട സഷ്ടമായിട്ട പറക✱</lg><lg n="൨൫"> യെശു അവരൊട ഉത്തരമായിട്ട പറഞ്ഞു ഞാൻ നിങ്ങളൊട പറ
ഞ്ഞു എന്നാൽ നിങ്ങൾ വിശ്വസിക്കുന്നില്ല ഞാൻ എന്റെ പിതാ
വിന്റെ നാമത്തിങ്കൽ ചെയ്യുന്ന പ്രവൃത്തികളായവ തന്നെ എ</lg><lg n="൨൬">ന്നെ കുറിച്ച സാക്ഷിപ്പെടുത്തുന്നു✱ എങ്കിലും നിങ്ങൾ വിശ്വസിക്കു
ന്നില്ല എന്തുകൊണ്ടെന്നാൽ ഞാൻ നിങ്ങളൊട പറഞ്ഞപ്രകാരം നി</lg><lg n="൨൭">ങ്ങൾ എന്റെ ആടുകളിലുള്ളവരല്ല✱ എന്റെ ആടുകൾ എന്റെ
ശബ്ദത്തെ കെൾക്കുന്നു ഞാൻ അവയെ അറികയും അവ എന്റെ</lg><lg n="൨൮"> പിന്നാലെ വരികയും ചെയ്യുന്നു✱ വിശെഷിച്ചും ഞാൻ അവയ്ക്ക
നിത്യജീവനെ കൊടുക്കുന്നു അവ ഒരുനാളും നശിച്ചുപൊകയുമി
ല്ല ഒരുത്തനും അവയെ എന്റെ കയ്യിൽനിന്ന അപഹരിക്കുകയുമി</lg><lg n="൨൯">ല്ല✱ എനിക്ക അവയെ തന്നിട്ടുള്ള എന്റെ പിതാവ എല്ലാവരെക്കാ
ളും ശ്രെഷ്ഠനാകുന്നു ഒരുത്തന്നും അവയെ എന്റെ പിതാവിന്റെ</lg><lg n="൩൦"> കയ്യിൽനിന്ന അപഹരിപ്പാൻ കഴികയില്ല✱ ഞാനും പിതാവും ഒ</lg><lg n="൩൧">ന്നായിരിക്കുന്നു✱ അപ്പൊൾ യെഹൂദന്മാർ അവനെ എറിവാനാ</lg><lg n="൩൨">യിട്ട പിന്നെയും കല്ലുകളെ എടുത്തു✱ യെശു അവരൊട ഉത്തരമാ
യിട്ട പറഞ്ഞു ഞാൻ അനെകം സൽക്രിയകളെ എന്റെ പിതാ
വിങ്കൽനിന്ന നിങ്ങൾക്ക കാണിച്ചിട്ടുണ്ട അവയിൽവെച്ച എത ക്രിയ</lg><lg n="൩൩">ക്കായ്ക്കൊണ്ട നിങ്ങൾ എന്നെ കല്ലുകൊണ്ട എറിയുന്നു✱ യെഹൂദന്മാർ
അവനൊട ഉത്തരമായിട്ട പറഞ്ഞു ഒരു സൽക്രിയക്കായ്ക്കൊണ്ട ഞ
ങ്ങൾ നിന്നെ കല്ലുകൊണ്ടെറിയുന്നില്ല ദൈവദൂഷണത്തിന്നായ്ക്കൊ
ണ്ടും മനുഷ്യനാകുന്ന നീ നിന്നെ തന്നെ ദൈവമാക്കുന്നതുകൊണ്ടും</lg><lg n="൩൪"> അത്രെ ആകുന്നത✱ യെശു അവരൊട ഉത്തരമായിട്ട പറഞ്ഞു നി
ങ്ങൾ ദൈവങ്ങളാകുന്നു എന്ന ഞാൻ പറഞ്ഞു എന്ന നിങ്ങളു</lg><lg n="൩൫">ടെ വെദത്തിൽ എഴുതിയിട്ടില്ലയൊ✱ ദൈവത്തിന്റെ വചനം
ആൎക്ക ഉണ്ടായിയൊ അവരെ ദൈവങ്ങളെന്ന അവൻ പറയുന്നു</lg><lg n="൩൬"> എങ്കിൽ വെദവാക്യവും ലംഘിക്കപ്പെടുവാൻ കഴികയില്ലല്ലൊ✱ പി
താവ ശുദ്ധീകരിക്കയും ലൊകത്തിലെക്കയക്കുയും ചെയ്തിട്ടുള്ളവ
നെ കുറിച്ച ഞാൻ ദൈവത്തിന്റെ പുത്രനാകുന്നു എന്ന നിങ്ങ
ളൊട പറഞ്ഞതുകൊണ്ട നീ ദൈവദൂഷണം പറയുന്നു എന്ന നിങ്ങൾ</lg><lg n="൩൭"> പറയുന്നുവൊ ✱ ഞാൻ എന്റെ പിതാവിന്റെ ക്രിയകളെ ചെയ്യു</lg><lg n="൩൮">ന്നില്ല എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കെണ്ട✱ എന്നാൽ ഞാൻ
ചെയ്യുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല എങ്കിലും പി
താവ എങ്കിലും ഞാൻ അവങ്കലുമാകുന്നു എന്ന നിങ്ങൾ അറികയും വി</lg><lg n="൩൯">ശ്വസിക്കയും ചെയ്യെണ്ടുന്നതിന ക്രിയകളെ വിശ്വസിപ്പിൻ✱ അതുകൊ
ണ്ട അവർ പിന്നെയും അവനെ പിടിപ്പാൻ അന്വെഷിച്ചു എന്നാൽ</lg><lg n="൪൦"> അവൻ അവരുടെ കയ്യിൽ നിന്ന പുറപ്പെട്ട✱ യൊർദാന്റെ അക്ക</lg>

[ 267 ] <lg n="">രയിൽ യൊഹന്നാൻ മുമ്പെ ബപ്തിസ്മപ്പെടുത്തിയ സംഘത്തിലെ</lg><lg n="൪൧">ക്ക പൊയി അവിടെ പാൎക്കയും ചെയ്തു✱ പലരും അവന്റെ അ
ടുക്കൽ വന്ന യൊഹന്നാൻ ഒരു ലക്ഷ്യത്തെയും ചെയ്തിട്ടില്ല എ
ന്നാൽ ഇവനെ കുറിച്ച യൊഹന്നാൻ പറഞ്ഞതൊക്കയും സത്യമാ</lg><lg n="൪൨">യിരുന്നു എന്ന പറഞ്ഞു✱ പലരും അവിടെ അവങ്കൽ വിശ്വസി
ക്കയും ചെയ്തു✱</lg>

൧൧ അദ്ധ്യായം

൧ ക്രിസ്തു ലാസറസിനെ ജീവിപ്പിക്കുന്നത.— ൪൭ അവന വിരൊ
ധമായി ആചാൎയ്യന്മാരും പറിശന്മാരും ഒരു വിസ്താരസംഘ
ത്തെ കൂട്ടുന്നത

<lg n="">പിന്നെ മറിയയുടെയും അവളുടെ സഹൊദരിയായ മാൎത്തായുടെ
യും ഗ്രാമമായ ബെതാനിയായിലുള്ള ലാസറസ എന്നൊരുത്തൻ</lg><lg n="൨"> രൊഗിയായിരുന്നു✱ (കൎത്താവിനെ സുഗന്ധ തൈലംകൊണ്ട അ
നുലെപനം ചെയ്കയും തന്റെ തലമുടികൊണ്ട അവന്റെ പാദങ്ങ
ളെ തുവൎത്തുകയും ചെയ്തിട്ടുള്ളവൾ ആ മറിയ തന്നെ ആയിരുന്നു</lg><lg n="൩"> അവളുടെ സഹൊദരനായ ലാസറസ രൊഗിയായിരുന്നു)✱ ഇതു
കൊണ്ട അവന്റെ സഹൊദരിമാർ കൎത്താവെ കണ്ടാലും നീ സ്നെ
ഹിക്കുന്നവൻ രൊഗിയായിരിക്കുന്നു എന്ന അവന്റെ അടുക്കൽ പ</lg><lg n="൪">റഞ്ഞയച്ചു✱ യെശു അതിനെ കെട്ടാറെ ൟ രൊഗം മരണത്തി
ങ്കലെക്കല്ല ദൈവത്തിന്റെ പുത്രൻ അതിനാൽ മഹത്വപ്പെടെണ്ടു
ന്നതിന്ന ദൈവത്തിന്റെ മഹത്വത്തിനായ്ക്കൊണ്ട അത്രെ ആകു</lg><lg n="൫">ന്നത എന്ന പറഞ്ഞു✱ വിശെഷിച്ച യെശു മാൎത്തായെയും അവളു</lg><lg n="൬">ടെ സഹൊദരിയെയും ലാസറസിനെയും സ്നെഹിച്ചു✱ ഇതുകൊണ്ട
അവൻ രൊഗിയായിരിക്കുന്നു എന്ന താൻ കെട്ടപ്പൊൾ താൻ ഇ
രിക്കുന്ന സ്ഥലത്തിങ്കൽ തന്നെ പിന്നെ രണ്ടു ദിവസം താമസിച്ചു✱</lg><lg n="൭"> പിന്നെ അതിന്റെ ശെഷം അവൻ തന്റെ ശിഷ്യന്മാരൊടു പ</lg><lg n="൮">റയുന്നു നാം ഇനിയും യെഹൂദിയായിലെക്ക പൊക✱ ശിഷ്യ
ന്മാർ അവനൊടു പറയുന്നു ഗുരൊ ഇപ്പൊൾ തന്നെ യെഹൂദന്മാർ
നിന്നെ കല്ലുകൾ കൊണ്ട എറിവാൻ അന്വെഷിച്ചുവല്ലൊ നീ ഇ</lg><lg n="൯">നിയും അവിടെക്ക പൊകുന്നുവൊ✱ യെശു ഉത്തരമായിട്ട പറ
ഞ്ഞു പകലിന്ന പന്ത്രണ്ടു മണിനെരമില്ലയൊ ഒരുത്തൻ പക
ലിൽ നടക്കുന്നു എങ്കിൽ അവൻ ഇടറുന്നില്ല അത എന്തുകൊണ്ടെ</lg><lg n="൧൦">ന്നാൽ അവൻ ൟ ലൊകത്തിന്റെ പ്രകാശത്തെകാണുന്നു✱ എ
ന്നാൽ ഒരുത്തൻ രാത്രിയിൽ നടക്കുന്നു എങ്കിൽ അവൻ ഇടറു</lg><lg n="൧൧">ന്നു അത എന്തുകൊണ്ടെന്നാൽ അവങ്കൽ ഒട്ടും പ്രകാശമില്ല✱ അ
വൻ ൟ കാൎയ്യങ്ങളെ പറഞ്ഞു പിന്നെ അതിന്റെ ശെഷം അ
വൻ അവരൊടു പറയുന്നു നമ്മുടെ സ്നെഹിതനായ ലാസറസ ഉറ
ങ്ങുന്നു എന്നാലും ഞാൻ അവനെ ഉണൎത്തുവാനായിട്ട പൊകു</lg> [ 268 ]

<lg n="൧൨">ന്നു✱ അപ്പൊൾ അവന്റെ ശിഷ്യന്മാർ പറഞ്ഞു കൎത്താവെ അ</lg><lg n="൧൩">വൻ ഉറങ്ങുന്നു എങ്കിൽ അവൻ സൗഖ്യപ്പെടും✱ എന്നാൽ യെശു
അവന്റെ മരണത്തെ കുറിച്ച പറഞ്ഞു എന്നാൽ അവൻ നിദ്രാശ</lg><lg n="൧൪">യനത്തെ കുറിച്ച പറഞ്ഞു എന്ന അവർ നിരൂപിച്ചു✱ അപ്പൊൾ</lg><lg n="൧൫"> യെശു അവരൊടു സ്പഷ്ടമായിട്ട പറഞ്ഞു ലാസറസ മരിച്ചു✱ നി
ങ്ങൾ വിശ്വസിക്കെണ്ടുന്നതിന്ന ഞാൻ അവിടെ ഇല്ലാതെയിരുന്ന
തുകൊണ്ട നിങ്ങളുടെ നിമിത്തമായിട്ട ഞാൻ സന്തൊഷിക്കുന്നു എ</lg><lg n="൧൬">ങ്കിലും നാം അവന്റെ അടുക്കൽ പൊക✱ അപ്പൊൾ ദിദുമൊസെ
ന്ന പറയപ്പെടുന്ന തൊമാസ തനിക്ക സമാനശിഷ്യന്മാരൊടു പറ
ഞ്ഞു നാമും അവനൊടു കൂടി മരിക്കെണ്ടുന്നതിന്നായിട്ട പൊക✱</lg>

<lg n="൧൭">അപ്പൊൾ യെശു വന്നാറെ താൻ അവൻ പ്രെതക്കല്ലറയിൽ
കിടന്ന നാല ദിവസമായി എന്ന കണ്ടു✱ എന്നാൽ ബെതാനി
യാ യെറുശലമിന്ന സമീപെ എകദെശം പതിനഞ്ച സ്ഥാദീദൂരമാ</lg><lg n="൧൯">യിരുന്നു✱ വിശെഷിച്ചും യഹൂദന്മാരിൽ പലരും മാൎത്തായുടെ
അടുക്കലും മറിയയുടെ അടുക്കലും അവരുടെ സഹൊദരനെ കുറിച്ച</lg><lg n="൨൦"> അവരെ ആശ്വസിപ്പിപ്പാൻ വന്നിരുന്നു✱ എന്നാറെ മാൎത്ത യെശു
വരുന്നു എന്ന കെട്ടപ്പൊൾ തന്നെ അവൾ അവനെ എതിരെല്പാൻ</lg><lg n="൨൧"> പൊയി എന്നാൽ മറിയ ഭവനത്തിൽ തന്നെ ഇരുന്നു✱ അപ്പൊൾ
മാൎത്താ യെശുവിനൊടുപറഞ്ഞു കൎത്താവെ നീ ഇവിടെ ഉണ്ടായിരു</lg><lg n="൨൨">ന്നു എങ്കിൽ എന്റെ സഹൊദരൻ മരിക്കയില്ലയായിരുന്നു✱ എ
ന്നാലും ഇപ്പൊളും നീ ദൈവത്തൊട എന്തെങ്കിലും യാചിച്ചാൽ ദൈ</lg><lg n="൨൩">വം നിനക്ക നൽകുമെന്ന ഞാൻ അറിയുന്നു✱ യെശു അവളൊട
പറയുന്നു നിന്റെ സഹൊദരൻ പിന്നെയും ഉയിൎത്തെഴുനില്ക്കും✱</lg><lg n="൨൪"> മാൎത്താ അവനൊടു പറയുന്നു അവൻ ഒടുക്കത്തെ ദിവസത്തിങ്കൽ
ഉയിൎപ്പിങ്കൽ പിന്നെയും ഉയിൎത്തെഴുനീല്ക്കുമെന്ന ഞാൻ അറിയു</lg><lg n="൨൫">ന്നു✱ യെശു അവളൊടു പറഞ്ഞു ഞാൻ തന്നെ ഉയിൎപ്പും ജീവനും
ആകുന്നു എങ്കൽ വിശ്വസിക്കുന്നവൻ താൻ മരിച്ചാലും ജീവിക്കും✱</lg><lg n="൨൬"> ആരെങ്കിലും ജീവിക്കയും എങ്കൽ വിശ്വസിക്കയും ചെയ്താൽ ഒരുനാ</lg><lg n="൨൭">ളും മരിക്കയില്ല ഇതിനെ നീ വിശ്വസിക്കുന്നുവൊ✱ അവൾ അവ
നൊടു പറയുന്നു ഉവ്വ കൎത്താവെ നീ ലൊകത്തിലെക്ക വരുവാ
നുള്ളവനായി ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാകുന്നു എന്ന</lg><lg n="൨൮"> ഞാൻ വിശ്വസിച്ചിരിക്കുന്നു✱ പിന്നെ ഇപ്രകാരം പറഞ്ഞതിന്റെ
ശെഷം അവൾ പോയി തന്റെ സഹൊദരിയായ മറിയയെ രഹ</lg><lg n="൨൯">സ്യമായി വിളിച്ച ഗുരുവന്ന നിന്നെ വിളിക്കുന്നു എന്ന പറഞ്ഞു✱ അ
വൾ ഇതിനെ കെട്ടപ്പൊൾ തന്നെ വെഗം എഴുനീറ്റ അവന്റെ അ</lg><lg n="൩൦">ടുക്കൽ വന്നു✱ എന്നാൽ യെശു ഇനിയും ഗ്രാമത്തിലെക്ക വരാതെ
മാൎത്ത അവനെ എതിരേറ്റ സ്ഥലത്തിങ്കൽ തന്നെ ആയിരുന്നു✱</lg><lg n="൩൧"> അപ്പൊൾ അവളൊടു കൂട വീട്ടിലിരിക്കയും അവളെ ആശ്വസിപ്പി
ക്കയും ചെയ്തിട്ടുള്ളവരെ യെഹൂദന്മാർ മറിയയെ അവൾ വെഗം എഴു</lg>

[ 269 ] <lg n="">നീറ്റ പുറപ്പെട്ടു പൊകുന്നത കണ്ടിട്ട അവൾ പ്രെതക്കല്ലറയുടെ
അടുക്കൽ അവിടെ ദുഃഖിപ്പാനായ്കൊണ്ട പൊകുന്നു എന്ന പറ</lg><lg n="൩൨">ഞ്ഞ അവളുടെ പിന്നാലെ ചെന്നു✱ പിന്നെ മറിയ യെശു ഇരിക്കു
ന്നെടത്തെക്ക വന്ന അവനെ കണ്ടപ്പൊൾ അവന്റെ പാദങ്ങളിൽ
വീണ അവനൊടു പറഞ്ഞു കൎത്താവെ നീ ഇവിടെ ഉണ്ടായിരുന്നു</lg><lg n="൩൩"> എങ്കിൽഎന്റെ സഹൊദരൻ മരിക്കയില്ലയായിരുന്നു✱ എന്നാറെ
യെശു അവൾ കരയുന്നതിനെയും അവളൊടു കൂട വന്നിട്ടുള്ള യെ
ഹൂദന്മാർ കരയുന്നതിനെയും കണ്ടപ്പൊൾ അവൻ ആത്മാവിങ്കൽ ഞ</lg><lg n="൩൪">രങ്ങി വ്യാകുലപ്പെട്ടു✱ നിങ്ങൾ അവനെ എവിടെ സ്ഥാപിച്ചു എന്നും</lg><lg n="൩൫"> പറഞ്ഞു അവർ അവനൊടു പറഞ്ഞുകൎത്താവെ വന്നനൊക്ക✱ യെ</lg><lg n="൩൬">ശു കണ്ണുനീർ ഒഴുക്കി✱ അപ്പൊൾ യെഹൂദന്മാർ പറഞ്ഞു കണ്ടാലും</lg><lg n="൩൭"> അവൻ അവനെ എത്രെ സ്നെഹിച്ചു✱ എന്നാൽ അവരിൽ ചിലർ
പറഞ്ഞു കുരുടന്റെ കണ്ണുകളെ തുറന്നിട്ടുള്ള ഇവന്ന ഇവനെയും</lg><lg n="൩൮"> മരിക്കാതെ ആക്കുവാൻ കഴികയില്ലയായിരുന്നുവൊ✱ അതുകൊണ്ട
യെശു പിന്നെയും തങ്കൽ ഞരങ്ങികൊണ്ട പ്രെതക്കല്ലറയുടെ അരി
കെ വന്നു അത ഒരു ഗുഹയായിരുന്നു അതിന്മെൽ ഒരു കല്ലും വെ</lg><lg n="൩൯">ക്കപ്പെട്ടിരുന്നു✱ യെശു പറഞ്ഞു കല്ലിനെ നീക്കികളവിൻ മരിച്ച
വന്റെ സഹൊദരിയായ മാൎത്ത അവനൊടു പറയുന്നു കൎത്താവെ
ഇപ്പൊൾ അവന നാറ്റം പിടിച്ചിരിക്കുന്നു എന്തുകൊണ്ടെന്നാൽ</lg><lg n="൪൦"> ഇന്ന നാലാം ദിവസമാകുന്നു✱ യെശു അവളൊടു പറയുന്നു നീ വി
ശ്വസിക്കുമെങ്കിൽ നീ ദൈവത്തിന്റെ മഹത്വത്തെ കാണുമെന്ന</lg><lg n="൪൧"> ഞാൻ നിന്നൊടു പറഞ്ഞിട്ടില്ലയൊ✱ അപ്പൊൾ അവർ മരിച്ചവൻ
വെക്കപ്പെട്ട സ്ഥലത്തിൽനിന്ന കല്ലിനെ നീക്കികളഞ്ഞു എന്നാറെ
യെശു തന്റെ കണ്ണുകളെ ഉയൎത്തി പറഞ്ഞു പിതാവെ നീ എന്നെ</lg><lg n="൪൨"> ചെവികൊണ്ടതുകൊണ്ടു ഞാൻ നിനക്ക വന്ദനം ചെയ്യുന്നു✱ നീ എ
പ്പൊഴും എന്നെ ചെവിക്കൊള്ളുന്നു എന്ന ഞാൻ അറിയുന്നു ചു
റ്റും നില്ക്കുന്ന പുരുഷാരത്തിന്റെ നിമിത്തമായിട്ട അവർ നീ എ
ന്നെ അയച്ചു എന്ന വിശ്വസിപ്പാനായ്കൊണ്ട അത്രെ ഞാൻ ഇതിനെ</lg><lg n="൪൩"> പറഞ്ഞത✱ ഇപ്രകാരം പറഞ്ഞിട്ട അവൻ ഒരു മഹാ ശബ്ദത്തൊടെ</lg><lg n="൪൪"> ലാസറസെ പുറത്തുവരിക എന്ന വിളിച്ചു✱ എന്നാറെ മരിച്ചവൻ
കൈകളും കാലുകളും പ്രെതവസ്ത്രങ്ങൾ കൊണ്ട കെട്ടപ്പെട്ടവനായി
പുറത്തു വന്നു അവന്റെ മുഖവും ഒരു ശീലകൊണ്ട ചുറ്റും കെട്ട
പ്പെട്ടിരുന്നു യെശു അവരൊടു പറയുന്നു അവനെ അഴിച്ച പൊകു</lg><lg n="൪൫">വാൻ വിടുവിൻ✱ അപ്പൊൾ മറിയയുടെ അടുക്കൽ വന്നിട്ടും യെശു
ചെയ്തിട്ടുള്ള കാൎയ്യങ്ങളെ കണ്ടിട്ടുമുള്ള യെഹൂദന്മാരിൽവെച്ച പലരും</lg><lg n="൩൬"> അവങ്കൽവിശ്വസിച്ചു✱ എന്നാൽ അവരിൽ ചിലർ പറിശന്മാരുടെ
അടുക്കൽ ചെന്ന യെശു ചെയ്തിട്ടുള്ള കാൎയ്യങ്ങളെ അവരൊടു പറഞ്ഞു✱</lg> <lg n="൪൧">അപ്പൊൾ പ്രധാനാചാൎയ്യന്മാരും പറിശന്മാരും ഒരു വിസ്താര
സംഘത്തെ കൂട്ടി പറഞ്ഞു നാം എന്ത ചെയ്യുന്നു അതെന്തുകൊണ്ടെ</lg> [ 270 ]

<lg n="൪൮">ന്നാൽ ൟ മനുഷ്യൻ അനെകം ലക്ഷ്യങ്ങളെ ചെയ്യുന്നു✱ നാം അ
വനെ ഇപ്രകാരം വിട്ടെച്ചാൽ എല്ലാവരും അവങ്കൽ വിശ്വസിക്കും
വിശെഷിച്ച റൊമക്കാർ വരികയും നമ്മുടെ സ്ഥാനത്തെയും ജാതി</lg><lg n="൪൯">യെയും അപഹരിക്കയും ചെയ്യും✱ എന്നാറ അവരിൽ ഒരുത്തൻ
ആ വൎഷത്തിൽ പ്രധാനാചാൎയ്യനായ കയ്യാഫ അവരൊടു പറഞ്ഞു</lg><lg n="൫൦"> നിങ്ങൾ ഒന്നും അറിയുന്നില്ല✱ ഒരു മനുഷ്യൻ ജനത്തിന്നു വെണ്ടി
മരിക്കയും ജാതി ഒക്കയും നശിക്കാതെ ഇരിക്കയും ചെയ്യുന്നത നമുക്ക</lg><lg n="൫൧"> യൊഗ്യമാകുന്നു എന്ന നിങ്ങൾ വിചാരിക്കുന്നതുമില്ല✱ എന്നാൽ
ഇതിനെ അവൻ താനായിട്ട പറഞ്ഞതല്ല അവൻ ആ വൎഷത്തിൽ
പ്രധാനാചാൎയ്യനാകകൊണ്ട യെശു ആ ജാതിക്ക വെണ്ടി മരിക്കുമെന്ന</lg><lg n="൫൨"> ദീൎഘദൎശനമായിട്ട പറഞ്ഞതത്രെ✱ ആ ജാതിക്ക വെണ്ടി മാത്രവുമല്ല
ഭിന്നപ്പെട്ടിരിക്കുന്നവരായി ദൈവത്തിന്റെ മക്കളായവരെ അവൻ</lg><lg n="൫൩"> ഒന്നായിട്ട കൂട്ടെണ്ടുന്നതിന്നും കൂടയാകുന്നു✱ അപ്പൊൾ ആ ദിവസം</lg><lg n="൫൪"> മുതൽ അവർ അവനെ കൊല്ലുവാനായി കൂടി ആലൊചന ചെയ്തു✱
അതുകൊണ്ട യെശു പിന്നെ യെഹൂദന്മാരുടെ ഇടയിൽ പരസ്യമാ
യി സഞ്ചരിക്കാതെ അവിടെനിന്ന വനത്തിന്ന സമീപത്തുള്ള
ഒരു ദെശത്തിൽ എപ്രായിമെന്ന പറയപ്പെട്ട നഗരത്തിലെക്ക പൊയി</lg><lg n="൫൫"> അവിടെയും തന്റെ ശിഷ്യന്മാരൊടു കൂട പാൎത്തു✱ എന്നാൽ യെ
ഹൂദന്മാരുടെ പെസഹാ സമീപിച്ചിരുന്നു പലരും പെസഹായ്ക്ക മു
തങ്ങളെ ശുദ്ധീകരിക്കെണ്ടുന്നതിന്ന നാട്ടിൽനിന്ന് യെറുശലമി</lg><lg n="൫൬">ലെക്ക പൊയി✱ അപ്പൊൾ അവർ യെശുവിനെ അന്വെഷിച്ച
ദൈവാലയത്തിങ്കൽ നിന്നിട്ട തമ്മിൽ തമ്മിൽ പറഞ്ഞു നിങ്ങൾക്ക
എങ്ങിനെ തൊന്നുന്നു അവൻ പെരുനാളിന്ന വരികയില്ല (എ</lg><lg n="൫൭">ന്നൊ)✱ എന്നാൽ പ്രധാനാചാൎയ്യന്മാരും പറിശന്മാരും തങ്ങൾ അ
വനെ പിടിപ്പാനായിട്ട അവൻ എവിടെ ഇരിക്കുന്നു എന്ന യാ
തൊരുത്തനും അറിഞ്ഞാൽ അറിയിക്കെണമെന്ന ഒരു കല്പന
യെ കൊടുത്തിരുന്നു✱</lg>

൧൨ അദ്ധ്യായം

൧ യെശു തന്റെ പാദങ്ങളെ കഴുകിയ മറിയെക്കായി ഒഴികഴി
വ പറയുന്നത.— ൧൨ അവൻ യെറുശലമിലെക്ക കരെറുന്നത.

<lg n="">അപ്പൊൾ യെശുപെസഹായ്ക്ക ആ ദിവസങ്ങൾ മുമ്പെ ബെതാ
നിയായ്ക്ക വന്നു അവിടെ മരിച്ചിരുന്നവനായി താൻ മരിച്ചവരിൽ</lg><lg n="൨"> നിന്ന ഉയിൎപ്പിച്ചവനായുളള ലാസറസ ഉണ്ടായിരുന്നു✱ അവിടെ
അവർ അവന്ന ഒരു അത്താഴത്തെ ഉണ്ടാക്കി എന്നാറെ മാൎത്ത
ശുശ്രൂഷചെയ്തു എന്നാൽ ലാസറസ അവനൊടു കൂടി ഭക്ഷണത്തി</lg><lg n="൩">ന്നിരുന്നവരിൽ ഒരുത്തനായിരുന്നു✱ അപ്പൊൾ മറിയ വില എ
റിയതായ ഒരു റാത്തൽ നറുദതൈലത്തെ എടുത്തിട്ട യെശുവി
ന്റെ പാദങ്ങളിൽ തെക്കയും തന്റെ തലമുടി കൊണ്ട അവന്റെ പാ</lg>

[ 271 ] <lg n="">ദങ്ങളെ തുവൎത്തുകൎയും ചെയ്തു എന്നാൽ ഭവനം തൈലത്തിന്റെ</lg><lg n="൪"> പരിമളത്താൽ പൂരിക്കപ്പെട്ടു✱ അപ്പൊൾ അവനെ കാണിച്ചുകൊടു
പ്പാനുള്ളവനായി അവന്റെ ശിഷ്യന്മാരിൽ ഒരുത്തനായി ശിമൊ</lg><lg n="൫">ന്റെ പുത്രനായ യെഹൂദദഇസ്കറിയൊത്ത പറഞ്ഞു✱ എന്തുകൊണ്ട
ൟ തൈലം മുന്നൂറുപണത്തിന്ന വില്ക്കപ്പെടുകയും ദരിദ്രന്മാൎക്കകൊ</lg><lg n="൬">ടുക്കപ്പെടുകയും ചെയ്യാത്തത✱ എന്നാൽ ഇതിനെ അവൻ ദരിദ്രന്മാ
ൎക്കായ്കൊണ്ട വിചാരപ്പെട്ടതുകൊണ്ടല്ല അവൻ കള്ളനാകകൊണ്ടും ത
നിക്ക മടിശ്ശീല ഉണ്ടായിട്ട അതിൽ ഇടപ്പെട്ടതിനെവഹിച്ചതുകൊണ്ടും</lg><lg n="൭"> അത്രെ പറഞ്ഞത✱ അപ്പൊൾ യെശു പറഞ്ഞു അവളെ വിട എ
ന്നെകല്ലറയിൽ അടക്കുന്ന ദിവസത്തിന്നായിട്ട അവൾ ഇതിനെ</lg><lg n="൮"> സംഗ്രഹിച്ചു✱ എന്തുകൊണ്ടെന്നാൽ നിങ്ങൾക്ക ദരിദ്രന്മാർ നിങ്ങ
ളൊടു കൂട എപ്പൊഴും ഉണ്ട എന്നാൽ നിങ്ങൾക്ക ഞാൻ എപ്പൊ
ഴും ഇരിക്കുന്നില്ല✱</lg>

<lg n="൯">അതുകൊണ്ട യെഹൂദന്മാരിൽ വളര പുരുഷാരം അവൻ അ
വിടെ ഉണ്ട എന്ന അറിഞ്ഞു യെശുവിന്റെ നിമിത്തമായിട്ട മാ
ത്രമല്ല അവൻ മരിച്ചവരിൽനിന്ന ഉയിൎപ്പിച്ചിട്ടുള്ള ലാസറസിനെ</lg><lg n="൧൦"> കാണ്മാനായിട്ടും വന്നു✱ എന്നാൽ പ്രധാനാചാൎയ്യന്മാർ ലാസറസി</lg><lg n="൧൧">നെയും കട കൊല്ലുവാനായിട്ട ആലൊചന ചെയ്തു✱ അതെന്തുകൊ
ണ്ടെന്നാൽ അവൻ ഹെതുവായിട്ട യെഹൂദന്മാരിൽ പലരും പൊയി
യെശുവിങ്കൽ വിശ്വസിച്ചു✱</lg>

<lg n="൧൨">പിറ്റെ ദിവസം പെരുനാളിന്ന വന്നിട്ടുള്ള വളര പുരുഷാരം</lg><lg n="൧൩"> യെശു യെറുശലമിലെക്ക വരുന്നുണ്ട എന്ന കെൾക്കകൊണ്ട✱ കുരു
ത്തൊലകളെ എടുത്ത അവനെ എതിരെല്ക്കുന്നതിനായിട്ട പുറപ്പെ
ട്ടുപോയി ഒശാന കൎത്താവിന്റെ നാമത്തിങ്കൽ വരുന്നവൻ
ഇസ്രാഎലിന്റെ രാജാവ സ്തൊത്രം ചെയ്യപ്പെട്ടവനാകുന്നു എന്ന</lg><lg n="൧൪"> ശബ്ദിച്ച പറഞ്ഞു✱ എന്നാൽ യെശു ഒരു കഴുതക്കുട്ടിയെ കണ്ടെ</lg><lg n="൧൫">ത്തിയാറെ അതിന്മെൽ കയറിയിരുന്നു✱ സിയൊന്റെ പുത്രി
ഭയപ്പെടരുത കണ്ടാലും നിന്റെ രാജാവ ഒരു ആണ്കഴുതക്കുട്ടിയി
ന്മെൽ ഇരുന്നുകൊണ്ട വരുന്നു എന്ന എഴുതിയിരിക്കുന്ന പ്രകാ</lg><lg n="൧൬">രം തന്നെ✱ എന്നാൽ ൟ കാൎയ്യങ്ങളെ അവന്റെ ശിഷ്യന്മാർ ആ
ദിയിൽ തിരിച്ചറിഞ്ഞില്ല എന്നാലും യെശു മഹത്വപ്പെട്ടതിന്റെ ശെ
ഷം അപ്പൊൾ ഇക്കാൎയ്യങ്ങൾ അവനെകുറിച്ച എഴുതിയിരിക്കുന്നു എ
ന്നും ഇക്കാൎയ്യങ്ങളെ അവർ അവനൊട ചെയ്തു എന്നും അവർ ഓ</lg><lg n="൧൭">ൎത്തു✱ അതുകൊണ്ട അവൻ ലാസറസിനെ പ്രെതക്കല്ലറയിൽനി
ന്ന വിളിക്കയും അവനെ മരിച്ചവരിൽനിന്ന ഉയിൎപ്പിക്കയും ചെയ്ത
പ്പൊൾ അവനൊടു കൂട ഉണ്ടായിരുന്ന പുരുഷാരം സാക്ഷിപ്പെടു</lg><lg n="൧൮">ത്തി✱ ഇത ഹെതുവായിട്ട അവൻ ൟ ലക്ഷ്യത്തെ ചെയ്തു എന്ന
തങ്ങൾകെട്ടതുകൊണ്ട പുരുഷാരവും അവനെ എതിരെറ്റുപൊയി✱</lg><lg n="൧൯"> അതുകൊണ്ട പറിശന്മാർ തമ്മിൽ തമ്മിൽ പറഞ്ഞു നിങ്ങൾ ഒന്നി</lg> [ 272 ]

<lg n="">നെയും പ്രയൊജനം വരുത്തുന്നില്ല എന്ന കാണുന്നുവൊ കണ്ടാ
ലും ലൊകം അവന്റെ പിന്നാലെ ചെന്നു പൊയി✱</lg>

<lg n="൨൦">എന്നാൽ ആ പെരുനാളിൽ വന്ദനം ചെയ്വാനായിട്ട വന്നവ</lg><lg n="൨൧">രിൽ ചില ഗ്രെക്കന്മാർ ഉണ്ടായിരുന്നു✱ ആകയാൽ ആയവർ ഗലി
ലയായിലെ ബെസൈദായിൽനിന്നുള്ള ഫിലിപ്പൊസിന്റെ അടു
ക്കൽ വന്നു ഗുരൊ യെശുവിനെ കാണ്മാൻ ഞങ്ങൾക്ക മനസ്സായിരി</lg><lg n="൨൨">ക്കുന്നു എന്ന പറഞ്ഞ അവനൊട അപെക്ഷിച്ചു✱ ഫിലിപ്പൊസ വ
ന്ന അന്ത്രയൊസിനൊടു പറയുന്നു പിന്നെ അന്ത്രയൊസും ഫീലി</lg><lg n="൨൩">പ്പൊസും യെശുവിനൊടും പറഞ്ഞു✱ എന്നാറെ യെശു അവരൊട
ഉത്തരമായിട്ട പറഞ്ഞു മനുഷ്യന്റെ പുത്രൻ മഹത്വപ്പെടെണ്ടുന്ന സ</lg><lg n="൨൪">മയം വന്നു✱ ഞാൻ സത്യമായിട്ട സത്യമായിട്ട നിങ്ങളൊടു പറയു
ന്നു ഒരു കൊതമ്പ മണി നിലത്തിലെക്ക വീണ ചാകുന്നില്ല എങ്കിൽ
അത മാത്രം ഇരിക്കുന്നു അത ചാകുന്നു എങ്കിൽ വളര ഫലത്തെ</lg><lg n="൨൫"> തരുന്നു താനും✱ തന്റെ ജീവനെ സ്നെഹിക്കുന്നവൻ അതിനെ ന
ഷ്ടപ്പെടുത്തും ഇഹലൊകത്തിങ്കൽ തന്റെ ജീവനെ ദ്വെഷിക്കുന്ന
വൻ അതിനെ നിത്യജീവനിലെക്ക കാത്ത രക്ഷിക്കയും ചെയ്യും✱</lg><lg n="൨൬"> ഒരുത്തൻ എനിക്ക ശുശ്രൂഷ ചെയ്യുന്നു എങ്കിൽ അവൻ എന്റെ
പിന്നാലെ വരട്ടെ ഞാൻ എവിടെ ഇരിക്കുന്നുവൊ അവിടെ എ
ന്റെ ശുശ്രൂഷക്കാരനും ഇരിക്കും ഒരുത്തൻ എനിക്ക ശുശ്രൂഷ ചെ</lg><lg n="൨൭">യ്താൽ അവനെ (എന്റെ) പിതാവ ബഹുമാനിക്കും✱ ഇപ്പൊൾ എ
ന്റെ ആത്മാവ വ്യാകുലപ്പെട്ടിരിക്കുന്നു എന്നാൽ ഞാൻ എന്ത പറ
യെണ്ടു പിതാവെ ൟ സമയത്തിൽ നിന്ന എന്നെ രക്ഷിക്കെണം എ</lg><lg n="൨൮">ന്നാലും ഇതിനായ്കൊണ്ട തന്നെ ഞാൻ ൟ സമയത്തിന്നവന്നു✱ പി
താവെ നിന്റെ നാമത്തെ മഹത്വപ്പെടുത്തണം അപ്പൊൾ ഞാൻ
അതിനെ മഹത്വപ്പെടുത്തി എന്നും പിന്നെയും മഹത്വപ്പെടുത്തുമെ</lg><lg n="൨൯">ന്നും ഒരു ശബ്ദം സ്വൎഗ്ഗത്തിൽ നിന്ന വന്നു✱ അതുകൊണ്ട അരികെ
നിന്ന കെട്ടിട്ടുള്ള ജനം ഇടിമുഴക്കമുണ്ടായി എന്ന പറഞ്ഞു മറ്റു ചി</lg><lg n="൩൦">ലർ പറഞ്ഞു ഒരു ദൈവദൂതൻ അവനൊടു സംസാരിച്ചു✱ യെശു ഉ
ത്തരമായിട്ട പറഞ്ഞു ൟ ശബ്ദം എന്നെക്കുറിച്ചല്ല നിങ്ങളെ കുറി</lg><lg n="൩൧">ച്ച അത്രെ ഉണ്ടായത✱ ഇപ്പൊൾ ഇഹലൊകത്തിന്റെ വിധി ആ
കുന്നു ഇപ്പൊൾ ഇഹലൊകത്തിന്റെ പ്രഭു പുറത്തെക്ക തള്ളപ്പെ</lg><lg n="൩൨">ടും✱ വിശെഷിച്ചും ഞാൻ ഭൂമിയിൽനിന്ന ഉയൎത്തപ്പെടുമെങ്കിൽ</lg><lg n="൩൩"> ഞാൻ എല്ലാവരെയും എന്റെ അടുക്കൽ ആകൎഷിക്കും✱ ഇതി
നെ താൻ എതു പ്രകാരമുള്ള മരണമായി മരിപ്പാനിരിക്കുന്നു എന്ന</lg><lg n="൩൪"> അവൻ ലക്ഷ്യപ്പെടുത്തി പറഞ്ഞു✱ ജനം അവനൊട ഉത്തരമാ
യിട്ട പറഞ്ഞു ക്രിസ്തു എന്നന്നെക്കും ഇരിക്കുന്നു എന്ന ഞങ്ങൾ വെ
ദപ്രമാണത്തിൽനിന്ന കെട്ടിരിക്കുന്നു നീയും മനുഷ്യന്റെ പുത്രൻ
ഉയൎത്തപ്പെടെണ്ടുന്നതാകുന്നു എന്ന എങ്ങിനെ പറയുന്നു ൟ മനു</lg><lg n="൩൫">ഷ്യ പുത്രൻ ആരാകുന്നു✱ അപ്പൊൾ യെശു അവരൊടു പറഞ്ഞു ഇ</lg>

[ 273 ] <lg n="">നിയും കുറഞ്ഞൊരു കാലം പ്രകാശം നിങ്ങളൊടു കൂടി ഉണ്ട അന്ധ
കാരം നിങ്ങളുടെ മെൽ വരാതെ ഇരിക്കെണ്ടുന്നതിന്ന പ്രകാശം നി
ങ്ങൾക്ക ഇരിക്കുന്നെടത്തൊളം നടന്നുകൊൾവിൻ അന്ധകാരത്തിൽ
നടക്കുന്നവൻ താൻ എവിടെക്ക പൊകുന്നു എന്ന അറിയുന്നില്ല</lg><lg n="൩൬">ല്ലൊ✱ നിങ്ങൾ പ്രകാശത്തിന്റെ പുത്രന്മാരാകെണ്ടുന്നതിന്ന പ്രകാ
ശം നിങ്ങൾക്ക ഇരിക്കുന്നെടത്തോളം പ്രകാശത്തിങ്കൽ വിശ്വസി
പ്പിൻ യെശു ൟ കാൎയ്യങ്ങളെ പറഞ്ഞു പുറപ്പെട്ടിട്ട അവരിൽനിന്ന
ഒളിക്കയും ചെയ്തു✱</lg>

<lg n="൩൭">എന്നാൽ അവൻ ഇപ്രകാരമുള്ള വളര ലക്ഷ്യങ്ങളെ അവരുടെ</lg><lg n="൩൮"> മുമ്പാക ചെയ്തിട്ടും അവർ അവങ്കൽ വിശ്വസിച്ചില്ല✱ കൎത്താവെ
ഞങ്ങളുടെ വൎത്തമാനത്തെ വിശ്വസിച്ചവൻ ആര എന്നും കൎത്താവി
ന്റെ ഭുജം ആൎക്ക പ്രകാശിക്കപ്പെട്ടു എന്നും പറഞ്ഞ എശായ</lg><lg n="൩൯"> ദിൎഘദൎശിയുടെ വചനം നിവൃത്തിക്കെണ്ടുതിന്ന തന്നെ✱ ആയ
തുകൊണ്ട അവൎക്ക വിശ്വസിപ്പാൻ കഴിഞ്ഞില്ല അതെന്തുകൊണ്ടെ</lg><lg n="൪൦">ന്നാൽ എശായ പിന്നെയും പറഞ്ഞു✱ അവർ കണ്ണുകൾകൊണ്ട
കാണുകയും ഹൃദയം കൊണ്ട തിരിച്ചറിയുകയും മനസ്സു തിരിയപ്പെടുക
യും ഞാൻ അവരെ സൌഖ്യമാക്കുകയും ചെയ്യാതെയിരിപ്പാനായി
ട്ട അവൻ അവരുടെ കണ്ണുകളെ അന്ധതപ്പെടുത്തുകയും അവരു</lg><lg n="൪൧">ടെ ഹൃദയത്തെ കഠിനമാക്കുകയും ചെയ്തിരിക്കുന്നു✱ ൟ കാൎയ്യങ്ങ
ളെ എശായ അവന്റെ മഹത്വത്തെ കാണുകയും അവനെ കുറിച്ച</lg><lg n="൪൨"> സംസാരിക്കയും ചെയ്തപ്പൊൾ പറഞ്ഞു✱ എങ്കിലും പ്രമാണികളിൽ
വെച്ച പലരും അവങ്കൽ വിശ്വസിച്ചു എന്നാറെ അവർ തങ്ങൾ
സഭയിൽനിന്ന പുറത്താക്കപ്പെടാതെ ഇരിപ്പാനായിട്ട പറിശന്മാർ</lg><lg n="൪൩"> നിമിത്തം അവനെ അനുസരിച്ചു പറഞ്ഞില്ല✱ എന്തുകൊണ്ടെന്നാൽ
അവർ ദൈവത്തിന്റെ സ്തുതിയെക്കാൾ മനുഷ്യരുടെ സ്തുതിയെ
എറ്റവും അധികമായിട്ട സ്നെഹിച്ചു✱</lg>

<lg n="൪൪">പിന്നെ യെശു ഉറെക്ക വിളിച്ചുപറഞ്ഞു എങ്കൽ വിശ്വസിക്കുന്ന</lg><lg n="൪൫">വൻ എങ്കൽ അല്ല എന്നെ അയച്ചവങ്കൽ അത്രെ വിശ്വസിക്കുന്നത✱</lg><lg n="൪൬"> എന്നെ കാണുന്നവനും എന്നെ അയച്ചവനെ കാണുന്നു✱ എങ്കൽ
വിശ്വസിക്കുന്നവനൊരുത്തനും അന്ധകാരത്തിൽ പാൎക്കാതെ ഇരി
പ്പാനായിട്ട ഞാൻ ലൊകത്തിലെക്ക ഒരു പ്രകാശമായിട്ട വന്നിരി</lg><lg n="൪൭">ക്കുന്നു✱ എന്നാൽ ഒരുത്തൻ എന്റെ വചനങ്ങളെ കെൾക്കയും വി
ശ്വസിക്കാതെ ഇരിക്കയും ചെയ്താൽ ഞാൻ അവനെ വിധിക്കുന്നില്ല
എന്തുകൊണ്ടെന്നാൽ ഞാൻ ലൊകത്തെ വിധിപ്പാനായിട്ടല്ല ലൊ</lg><lg n="൪൮">കത്തെ രക്ഷിപ്പാനായിട്ട അത്രെ വന്നത✱ എന്നെ നിരസിക്കയും
എന്റെ വചനങ്ങളെ പരിഗ്രഹിക്കാതെ ഇരിക്കയും ചെയ്യുന്നവന്ന
തന്നെ വിധിക്കുന്നവൻ ഒരുത്തനുണ്ട ഞാൻ പറഞ്ഞിട്ടുള്ള വച</lg><lg n="൪൯">നം തന്നെ ഒടുക്കത്തെ ദിവസത്തിങ്കൽ അവനെ വിധിക്കും✱ അ
തെന്തുകൊണ്ടെന്നാൽ ഞാൻ ഞാനായിട്ട പറഞ്ഞിട്ടില്ല എന്നെ</lg> [ 274 ]

<lg n="">അയച്ചിട്ടുള്ള പിതാവായവൻ അത്രെ ഞാൻ ഇന്നത പറയെണ
മെന്നും ഇന്നത സംസാരിക്കണമെന്നും എനിക്ക കല്പനയെ തന്നി</lg><lg n="൫൦">രിക്കുന്നത✱ അവന്റെ കല്പന നിത്യജീവനാകുന്നു എന്നും ഞാൻ
അറിയുന്നു അതുകൊണ്ട ഞാൻ സംസാരിക്കുന്ന കാൎയ്യങ്ങളെ പിതാ
വ എന്നൊട പറഞ്ഞപ്രകാരം തന്നെ ഞാൻ സംസാരിക്കുന്നു✱</lg>

൧൩ അദ്ധ്യായം

൧ യെശു തന്റെ ശിഷ്യന്മാരുടെ കാലുകളെ കഴകുകയും വിന
യത്തിന്നായിട്ടും സ്നെഹത്തിന്നായിട്ടും അവൎക്ക ബുദ്ധി ഉപ
ദെശിക്കയും ചെയ്യുന്നത.— ൩൬ അവൻ പത്രൊസ നിഷെധി
ക്കുന്നതിനെ അവന്ന മുൻ ഓൎമ്മപ്പെടുത്തുന്നത.

<lg n="">പിന്നെ പെസഹാ എന്ന പെരുനാൾക്ക മുമ്പെ യെശു ഇഹലൊ
കത്തെ വിട്ട പിതാവിന്റെ അടുക്കൽ പൊകെണ്ടുന്നതിന്ന തന്റെ
സമയം വന്നു എന്ന അറിഞ്ഞിട്ട താൻ ലൊകത്തിലുള്ളവരായി ത
നിക്ക സ്വന്തമുള്ളവരെ സ്നെഹിക്കകൊണ്ട അവരെ അവസാനത്തൊ</lg><lg n="൨">ളം സ്നെഹിച്ചു✱ പിന്നെ അത്താഴം കഴിഞ്ഞ ശെഷം പിശാച അ
പ്പൊൾ തന്നെ ശീമൊന്റെ പുത്രനായ യെഹൂദഇസ്കറിയൊത്തി
ന്റെ ഹൃദയത്തിൽ അവനെ കാണിച്ചു കൊടുപ്പാനായിട്ട തൊ</lg><lg n="൩">ന്നിച്ചിരിക്കകൊണ്ട✱ യെശു പിതാവ സകലത്തെയും തന്റെ കൈ
കളിൽ തന്നു എന്നും താൻ ദൈവത്തിങ്കൽനിന്ന പുറപ്പെട്ടു വന്നു
എന്നും ദൈവത്തിന്റെ അടുക്കൽ പൊകുന്നു എന്നും അറിഞ്ഞിട്ട✱</lg><lg n="൪"> അവൻ അത്താഴത്തിൽ നിന്ന എഴുനീറ്റ തന്റെ വസ്ത്രങ്ങളെ ഊ
രി വെക്കയും ഒരു ശീലയെ എടുത്തിട്ട അരയിൽ കെട്ടികൊൾ</lg><lg n="൫">കയും ചെയ്തു✱ പിന്നെ അവൻ ഒരു പാത്രത്തിൽ വെള്ളം
ഒഴിച്ചു ശിഷ്യന്മാരുടെ പാദങ്ങളെ കഴുകുവാനും താൻ അരയിൽ
കെട്ടപ്പെട്ടിരുന്ന ശീലകൊണ്ട തുവൎത്തുവാനും ആരംഭിക്കയും ചെ</lg><lg n="൬">യ്തു✱ അപ്പൊൾ അവൻ ശിമൊൻ പത്രൊസിന്റെ അടുക്കൽ വ
രുന്നു എന്നാറെ പത്രൊസ അവനൊട പറഞ്ഞു കൎത്താവെ നീ</lg><lg n="൭"> എന്റെ പാദങ്ങളെ കഴുകുന്നുവൊ✱ യെശു ഉത്തരമായിട്ട അവ
നൊട പറഞ്ഞു ഞാൻ ചെയ്യുന്നത ഇന്നതെന്ന നീ ഇപ്പൊൾ അ</lg><lg n="൮">റിയുന്നില്ല നീ പിന്നെ അറിയും താനും✱ പത്രൊസ അവനൊടു
പറയുന്നു നീ ഒരുനാളും എന്റെ പാദങ്ങളെ കഴകെണ്ട യെശു
അവനൊട ഉത്തരമായിട്ട പറഞ്ഞു ഞാൻ നിന്നെ കഴുകുന്നില്ല</lg><lg n="൯"> എങ്കിൽ നിനക്ക എന്നൊടു കൂട ഒരു ഭാഗമില്ല✱ ശിമൊൻപത്രൊ
സ അവനൊടു പറയുന്നു കൎത്താവെ എന്റെ പാദങ്ങളെ മാത്രമല്ല</lg><lg n="൧൦"> (എന്റെ) കൈകളയും (എന്റെ) തലയെയും കൂട✱ യെശു അവ
നൊടു പറയുന്നു കഴുകപ്പെട്ടിരിക്കുന്നവന്ന പാദങ്ങളെ മാത്രമല്ലാ
തെ കഴകുവാൻ ആവശ്യമില്ല അവൻ മുഴവനും ശുദ്ധിയുള്ളവനത്രെ
യാകുന്നത നിങ്ങളും ശുദ്ധിയുള്ളവരാകുന്നു എല്ലാവരുമല്ല താനും✱</lg>

[ 275 ] <lg n="൧൧">എന്തുകൊണ്ടെന്നാൽ അവൻ തന്നെ ഇന്നവൻ കാണിച്ചു കൊടുക്കും
എന്ന അറിഞ്ഞു ആയതുകൊണ്ട അവൻ നിങ്ങളെല്ലാവരും ശുദ്ധിയു</lg><lg n="൧൨">ള്ളവരല്ല എന്ന പറഞ്ഞു✱ പിന്നെ അവൻ അവരുടെ പാദങ്ങളെ
കഴുകി തന്റെ വസ്ത്രങ്ങളെ എടുത്തതിന്റെ ശെഷം അവൻ പി
ന്നെയും ഇരുന്നിട്ട അവരൊടെ പറഞ്ഞു ഞാൻ നിങ്ങൾക്ക ചെയ്ത</lg><lg n="൧൩">തിന്നത എന്ന നിങ്ങൾ അറിയുന്നുവൊ✱ നിങ്ങൾ എന്നെ ഗുരു
വെന്നും കൎത്താവെന്നും വിളിക്കുന്നു നിങ്ങൾ നന്നായി പറകയും
ചെയ്യുന്നു എന്തുകൊണ്ടെന്നാൽ ഞാൻ അപ്രകാരം തന്നെ ആകു</lg><lg n="൧൪">ന്നു✱ അതുകൊണ്ട നിങ്ങളുടെ കൎത്താവായും ഗുരുവായുമുള്ള ഞാൻ
നിങ്ങളുടെ പാദങ്ങളെ കഴുകീട്ടുണ്ടെങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ</lg><lg n="൧൫"> പാദങ്ങളെ കഴുകെണ്ടുന്നതാകുന്നു✱ എന്തുകൊണ്ടെന്നാൽ ഞാൻ
നിങ്ങൾക്ക ചെയ്തതുപൊലെ തന്നെ നിങ്ങളും ചെയ്വാനായിട്ട ഞാൻ</lg><lg n="൧൬"> നിങ്ങൾക്ക ഒരു ദൃഷ്ടാന്തത്തെ തന്നു✱ ഞാൻ സത്യമായിട്ട സത്യ
മായിട്ട നിങ്ങളൊടു പറയുന്നു ഭൃത്യൻ തന്റെ യജമാനനെക്കാൾ
ശ്രെഷ്ഠനല്ല അയക്കപ്പെട്ടവൻ അവനെ അയച്ചവനെക്കാൾ ശ്രെ</lg><lg n="൧൭">ഷ്ഠനുമല്ല✱ ൟ കാൎയ്യങ്ങളെ നിങ്ങൾ അറിയുന്നു എങ്കിൽ ഇവ
യെ ചെയ്താൽ നിങ്ങൾ ഭാഗ്യവാന്മാരാകുന്നു</lg> <lg n="൧൮">ഞാൻ നിങ്ങളെ എല്ലാവരെയും കുറിച്ച പറയുന്നില്ല ഞാൻ തി
രഞ്ഞെടുത്തിട്ടുള്ളവരെ അറിയുന്നു എന്നാലും വെദവാക്യം നിവൃ
ത്തിയാകെണ്ടുന്നതിന്നായിട്ട എന്നൊടു കൂട അപ്പത്തെ ഭക്ഷിക്കു
ന്നവൻ തന്റെ കുതികാലിനെ എന്റെ നെരെ ഉയൎത്തിയിരിക്കു</lg><lg n="൧൯">ന്നു✱ ഇത സംഭവിക്കുമ്പൊൾ ഞാൻ അവനാകുന്നു എന്ന നിങ്ങൾ
വിശ്വസിക്കെണ്ടുന്നതിനായിട്ട അത സംഭവിക്കുന്നതിന്ന മുമ്പെ ഇ</lg><lg n="൨൦">പ്പൊൾ ഞാൻ നിങ്ങളൊടു പറയുന്നു✱ ഞാൻ സത്യമായിട്ട സത്യമാ
യിട്ട നിങ്ങളൊടു പറയുന്നു ഞാൻ അയപ്പാനിരിക്കുന്നവനെ യാതൊ
രുത്തനെയും പരിഗ്രഹിക്കുന്നവൻ എന്നെ പരിഗ്രഹിക്കുന്നു എന്നെ
പരിഗ്രഹിക്കുന്നവൻ എന്നെ അയച്ചവനെയും പരിഗ്രഹിക്കുന്നു✱</lg><lg n="൨൧"> യെശു ഇവയെ പറഞ്ഞിട്ട താൻ ആത്മാവിങ്കൽ വ്യാകുലപ്പെട്ട സാ
ക്ഷിപ്പെടുത്തി പറഞ്ഞു നിങ്ങളിൽ ഒരുത്തൻ എന്നെ കാണിച്ചു
കൊടുക്കുമെന്ന ഞാൻ സത്യമായിട്ട സത്യമായിട്ട നിങ്ങളൊടു പറയു</lg><lg n="൨൨">ന്നു✱ അപ്പൊൾ ശിഷ്യന്മാർ അവൻ ആരെ കുറിച്ച പറഞ്ഞു എന്ന</lg><lg n="൨൩"> സംശയിച്ചുകൊണ്ട തമ്മിൽ തമ്മിൽ നൊക്കി✱ അന്ന അവന്റെ ശി
ഷ്യന്മാരിൽവെച്ച യെശു സ്നെഹിച്ചിട്ടുള്ളവൻ ഒരുത്തൻ യെശുവി</lg><lg n="൨൪">ന്റെ മാൎവിടത്തിങ്കൽ ചാരിക്കൊണ്ടിരുന്നു✱ അതുകൊണ്ട അവന്ന
ശിമൊൻ പത്രൊസ അവൻ ആരെ കുറിച്ച പറഞ്ഞു എന്ന ചൊദി</lg><lg n="൨൫">പ്പാനായിട്ട ആംഗികം കാണിച്ചു✱ അപ്പൊൾ അവൻ യെശുവി
ന്റെ മാൎവിടത്തിങ്കൽ ചരിഞ്ഞുകൊണ്ട അവനൊട കൎത്താവെ</lg><lg n="൨൬"> അവൻ ആരാകുന്നു എന്ന പറഞ്ഞു✱ യെശുവുത്തരമായിട്ടു പറ</lg> [ 276 ]

<lg n="">ഞ്ഞു ഞാൻ അപ്പഖണ്ഡത്തെ മുക്കി ആൎക്ക കൊടുക്കുമൊ അവൻ
തന്നെ ആകുന്നു അവൻ ഖണ്ഡത്തെ മുക്കിയതിന്റെ ശെഷം ശി
മൊന്റെ പുത്രനായ യെഹൂദാഇസ്കറിയൊത്തായ്ക്ക കൊടുത്തു✱</lg><lg n="൨൭"> എന്നാൽ ഖണ്ഡത്തിന്റെ ശെഷം സാത്താൻ അവങ്കലെക്ക പ്ര
വെശിച്ചു അപ്പൊൾ യെശു അവനൊട പറഞ്ഞു നീ ചെയ്യുന്നതി</lg><lg n="൨൮">നെ ശീഘ്രമായിട്ട ചെയ്ക✱ എന്നാൽ ഇതിനെ അവൻ അവനൊ
ട എന്തിനായിട്ട പറഞ്ഞു എന്ന മെശയിൽ ഇരുന്നവരിൽ ഒരു</lg><lg n="൨൯">ത്തനും അറിഞ്ഞില്ല✱ എന്തുകൊണ്ടെന്നാൽ ചിലർ യെഹൂദായ്ക്ക
മടിശ്ശീലയുണ്ടാകകൊണ്ട യെശു അവനൊട പെരുനാളിന്ന നമുക്ക
ആവശ്യമായിട്ടുള്ള വസ്തുക്കളെ കൊള്ളുക എന്നൊ ദരിദ്രന്മാൎക്ക</lg><lg n="൩൦"> എതാനും കൊടുക്കെണം എന്നൊ പറഞ്ഞു എന്ന നിരൂപിച്ചു✱ അ
പ്പൊൾ അവൻ ഖണ്ഡത്തെ വാങ്ങി ഉടനെ പുറപ്പെട്ടുപോയി അ
പ്പൊൾ രാത്രിയായിരുന്നു✱</lg>

<lg n="൩൧">അതുകൊണ്ട അവൻ പുറപ്പെട്ടുപോയതിന്റെ ശെഷം യെശു
പറഞ്ഞു ഇപ്പൊൾ മനുഷ്യന്റെ പുത്രൻ മഹത്വപ്പെട്ടിരിക്കുന്നു</lg><lg n="൩൨"> ദൈവവും അവങ്കൽ മഹത്വപ്പെട്ടിരിക്കുന്നു✱ ദൈവം അവങ്കൽ മ
ഹത്വപ്പെട്ടിരിക്കുന്നു എങ്കിൽ ദൈവം അവനെ തങ്കൽതന്നെ മഹ
ത്വപ്പെടുത്തുകയും ശീഘ്രമായിട്ട അവനെ മഹത്വപ്പെടുത്തുകയും</lg><lg n="൩൩"> ചെയ്യും✱ പൈതങ്ങളെ ഇനി കുറഞ്ഞൊരു കാലം ഞാൻ നിങ്ങ
ളൊടു കൂട ഇരിക്കുന്നു നിങ്ങൾ എന്നെ അന്വെഷിക്കും ഞാൻ പൊ
കുന്നെടത്തെക്ക നിങ്ങൾക്ക വരുവാൻ കഴികയില്ലെന്ന ഞാൻ
യെഹൂദന്മാരൊടു പറഞ്ഞപ്രകാരം തന്നെ ഇപ്പൊൾ നിങ്ങളൊടും</lg><lg n="൩൪"> പറയുന്നു✱ നിങ്ങൾ തമ്മിൽ തമ്മിൽ സ്നെഹിക്കെണമെന്നുള്ള ഒരു
പുതിയ കല്പനയെ നിങ്ങൾക്ക തരുന്നു ഞാൻ നിങ്ങളെ സ്നെഹിച്ച
തുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നെഹിക്കെണമെന്നാകുന്നു✱</lg><lg n="൩൫"> നിങ്ങൾക്ക തമ്മിൽ തമ്മിൽ സ്നെഹമുണ്ടെങ്കിൽ ഇതിനാൽ എല്ലാവ</lg><lg n="൩൬">രും നിങ്ങൾ എന്റെ ശിഷ്യന്മാരാകുന്നു എന്ന അറിയും✱ ശി
മൊൻ പത്രൊസ അവനൊടു പറഞ്ഞു കൎത്താവെ നീ എവിടെക്ക
പൊകുന്നു യെശു അവനൊട ഉത്തരമായിട്ട പറഞ്ഞു ഞാൻ പൊ
കുന്നെടത്തെക്ക നിനക്ക ഇപ്പൊൾ എന്റെ പിന്നാലെ വരുവാൻ ക</lg><lg n="൩൭">ഴികയില്ല പിന്നെ നീ എന്റെ പിന്നാലെ വരും താനും✱ പത്രൊ
സ അവനൊട പറഞ്ഞു കൎത്താവെ എനിക്ക ഇപ്പൊൾ നിന്റെ പി
ന്നാലെ വരുവാൻ കഴിയാതിരിപ്പാൻ എന്ത ഞാൻ നിനക്കു വെ</lg><lg n="൩൮">ണ്ടി എന്റെ ജീവനെ വെച്ചു കളയും✱ യെശു അവനൊട ഉത്ത
രമായിട്ട പറഞ്ഞു നീ എനിക്കു വെൺറ്റി നിന്റെ ജീവനെ വെ
ച്ചുകളയുമൊ ഞാൻ സത്യമായിട്ട സത്യമായിട്ട നിന്നൊട പറയു
ന്നു നീ എന്നെ മൂന്നു പ്രാവശ്യം നിഷെധിച്ച പറയുവൊളത്തിന്ന
പൂവൻകോഴി കൂകുകയില്ല✱</lg>

[ 277 ] ൧൪ അദ്ധ്യായം

൧ യെശു തന്റെ ശിഷ്യന്മാരെ ആശ്വസിപ്പിക്കയും. — ൬ താൻ ത
ന്നെ വഴിയും സത്യവും ജീവനും ആകുന്നു എന്ന അവരൊട സ്പ
ഷ്ടമായി പറകയും ചെയ്യുന്നത

<lg n="">നിങ്ങളുടെ ഹൃദയം വ്യാകുലപ്പെടരുത നിങ്ങൾ ദൈവത്തിങ്കൽ</lg><lg n="൨"> വിശ്വസിക്കുന്നു എങ്കലും വിശ്വസിപ്പിൻ✱ എന്റെ പിതാവിന്റെ
ഭവനത്തിൽ അനെകം വാസസ്ഥലങ്ങളുണ്ട അപ്രകാരമല്ല എന്നു വ
രികിൽ ഞാൻ നിങ്ങളൊടു പറയുമായിരുന്നു ഞാൻ നിങ്ങൾക്ക ഒ</lg><lg n="൩">രു സ്ഥലത്തെ ശിക്ഷ വരുത്തുവാൻ പൊകുന്നു✱ ഞാൻ പൊയി നി
ങ്ങൾക്ക ഒരു സ്ഥലത്തെ ശിക്ഷവരുത്തുന്നു എന്നവരികിൽ ഞാൻ എ
വിടെ ഇരിക്കുന്നുവൊ അവിടെ നിങ്ങളും ഇരിക്കെണ്ടുന്നതിന്ന ഞാൻ
പിന്നെയും വരികയും നിങ്ങളെ എന്റെ അടുക്കലെക്ക പരിഗ്രഹിച്ചു</lg><lg n="൪"> കൊള്ളുകയും ചെയ്യും✱ വിശെഷിച്ചും ഞാൻ എവിടെ പൊകുന്നു</lg><lg n="൫"> എന്ന നിങ്ങൾ അറിയുന്നു വഴിയെയും അറിയുന്നു✱ തൊമാസ അ
വനൊടു പറയുന്നു കൎത്താവെ നീ എവിടെ പൊകുന്നു എന്ന ഞ
ങ്ങൾ അറിയുന്നില്ല പിന്നെ ഞങ്ങൾക്ക വഴിയെ എങ്ങിനെ അറി</lg><lg n="൬">വാൻ കഴിയും✱ യെശു അവനൊടു പറയുന്നു ഞാൻ തന്നെ വഴി
യും സത്യവും ജീവനും ആകുന്നു ഒരുത്തനും എന്നാൽ അല്ലാതെ പി</lg><lg n="൭">താവിന്റെ അടുക്കൽ വരുന്നില്ല✱ നിങ്ങൾ എന്നെ അറിഞ്ഞിരു
ന്നു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു വിശെ
ഷിച്ചും ഇതമുതൽ നിങ്ങൾ അവനെ അറിയുന്നു അവനെ കണ്ടിട്ടു</lg><lg n="൮">മുണ്ട✱ ഫീലിപ്പൊസ അവനൊടു പറയുന്നു കൎത്താവെ പിതാവി</lg><lg n="൯">നെ ഞങ്ങൾക്ക കാണിക്കെണം എന്നാൽ അത ഞങ്ങൾക്കുമതി✱ യെ
ശു അവനൊടു പറയുന്നു ഫീലിപ്പൊസെ ഞാൻ ഇത്രകാലമായി
നിങ്ങളൊടു കൂട ഇരുന്നിട്ടും നീ എന്നെ അറിഞ്ഞില്ലയൊ എന്നെ
കണ്ടിട്ടുള്ളവൻ പിതാവിനെ കണ്ടു പിന്നെ പിതാവിനെ ഞങ്ങൾക്ക</lg><lg n="൧൦"> കാണിക്കെണമെന്ന നീ എങ്ങിനെ പറയുന്നു✱ ഞാൻ പിതാവിങ്ക
ലും പിതാവ എങ്കലും അകുന്നു എന്ന നീ വിശ്വസിക്കുന്നില്ലയൊ
ഞാൻ നിങ്ങളൊടു പറയുന്ന വചനങ്ങളെ ഞാൻ എന്റെ സ്വന്ത
മായിട്ട പറയുന്നില്ല എന്നാൽ എങ്കൽ വസിക്കുന്ന പിതാവായവൻ</lg><lg n="൧൧"> പ്രവൃത്തികളെ ചെയ്യുന്നു✱ ഞാൻ പിതാവിങ്കലും പിതാവ എങ്ക
ലും ആകുന്നു എന്ന എന്നെ വിശ്വസിപ്പിൻ ആയതല്ലെങ്കിൽ പ്ര
വൃത്തികളുടെ നിമിത്തമായിട്ട തന്നെയും എന്നെ വിശ്വസിപ്പിൻ✱</lg><lg n="൧൨"> ഞാൻ സത്യമായിട്ട സത്യമായിട്ട നിങ്ങളൊടു പറയുന്നു എങ്കൽ
വിശ്വസിക്കുന്നവൻ ഞാൻ ചെയ്യുന്ന പ്രവൃത്തികളെ അവനും ചെ
യ്യും ഇവയെക്കാൾ വലുതായിട്ടുള്ള പ്രവൃത്തികളെയും അവൻ ചെയ്യും
അത എന്തുകൊണ്ടെന്നാൽ ഞാൻ എന്റെ പിതാവിന്റെ അടുക്കൽ</lg><lg n="൧൩"> പൊകുന്നു✱ പിന്നെ നിങ്ങൾ എന്റെ നാമത്തിൽ എന്തെങ്കിലും യാ
ചിച്ചാൽ അതിനെ ഞാൻ പിതാവ പുത്രങ്കൽ മഹത്വപ്പെടെണ്ടുന്നതി</lg> [ 278 ]

<lg n="൧൪">ന്നായിട്ട ചെയ്യും✱ നിങ്ങൾ എന്റെ നാമത്തിൽ വല്ലതിനെയും
യാചിച്ചാൽ ഞാൻ ചെയ്യും✱</lg>

<lg n="൧൫">നിങ്ങൾ എന്നെ സ്നെഹിക്കുന്നു എങ്കിൽ എന്റെ കല്പനകളെ</lg><lg n="൧൬"> പ്രമാണിപ്പിൻ✱ വിശെഷിച്ച ഞാൻ എന്റെ പിതാവിനൊട
അപെക്ഷിക്കയും അവൻ നിങ്ങൾക്ക മറ്റൊരു ആശ്വാസപ്രദ
നെ നിങ്ങളൊടു കൂട എന്നന്നെക്കും വസിക്കെണ്ടുന്നതിന്ന ന</lg><lg n="൧൭">ൽകുകയും ചെയ്യും✱ അത സത്യാത്മാവുതന്നെ (ആകുന്നു) അവ</lg><lg n="൧൭">നെ ലൊകത്തിന്ന കൈക്കൊൾവാൻ കഴികയില്ല അതെന്തുകൊ
ണ്ടെന്നാൽ അത അവനെ കാണുന്നില്ല അറിയുന്നതുമില്ല നിങ്ങൾ
അവനെ അറിയുന്നു താനും അതെന്തുകൊണ്ടെന്നാൽ അവൻ നി</lg><lg n="൧൮">ങ്ങളൊടു കൂട വസിക്കുന്നു നിങ്ങളിൽ ഇരിക്കയും ചെയ്യും✱ ഞാൻ
നിങ്ങളെ ഉടയവരില്ലാത്തവരായി വിടുകയില്ല ഞാൻ നിങ്ങളുടെ</lg><lg n="൧൯"> അടുക്കൽ വരും✱ ഇനി കുറഞ്ഞൊരു നെരം കഴിഞ്ഞിട്ട ലൊ
കം പിന്നെ എന്നെ കാണുകയില്ല നിങ്ങൾ എന്നെ കാണുന്നു താനും</lg><lg n="൨൦"> ഞാൻ ജീവിക്കുന്നതുകൊണ്ട നിങ്ങളും ജീവിക്കും✱ ആ ദിവസ
ത്തിങ്കൽ നിങ്ങൾ ഞാൻ എന്റെ പിതാവിങ്കലും നിങ്ങൾ എങ്കലും</lg><lg n="൨൧"> ഞാൻ നിങ്ങളിലും ആകുന്നു എന്ന അറിയും✱ എന്റെ കല്പനക
ളെ പ്രാപിക്കയും അവയെ പ്രമാണിക്കയും ചെയ്യുന്നവനായവൻ എ
ന്നെ സ്നെഹിക്കുന്നവനാകുന്നു എന്നാൽ എന്നെ സ്നെഹിക്കുന്നവൻ
എന്റെ പിതാവിനാൽ സ്നെഹിക്കപ്പെട്ടവനാകും ഞാനും അവനെ
സ്നെഹിക്കയും അവന്ന എന്നെത്തന്നെ പ്രകാശിപ്പിക്കയും ചെയ്യും✱</lg><lg n="൨൨"> ( ഇസ്കറിയാത്ത അല്ലാത്ത) യെഹൂദ അവനൊടു പറയുന്നു ക
ൎത്താവെ ലൊകത്തിന്നല്ല ഞങ്ങൾക്ക നിന്നെ നീ പ്രകാശിപ്പിപ്പാനി</lg><lg n="൨൩">രിക്കുന്നത എങ്ങിനെ ആകുന്നു✱ യെശു ഉത്തരമായിട്ട അവനൊ
ടു പറഞ്ഞു ഒരുത്തൻ എന്നെ സ്നെഹിക്കുന്നു എങ്കിൽ അവൻ എ
ന്റെ വചനങ്ങളെ പ്രമാണിക്കും എന്റെ പിതാവും അവനെ സ്നെ
ഹിക്കും ഞങ്ങൾ അവന്റെ അടുക്കൽ വരികയും അവനൊടു കൂട</lg><lg n="൨൪"> വാസം ചെയ്കയും ചെയ്യും✱ എന്നെ സ്നെഹിക്കാത്തവൻ എന്റെ
വചനങ്ങളെ പ്രമാണിക്കുന്നില്ല വിശെഷിച്ചും നിങ്ങൾ കെൾക്കുന്ന
വചനം എന്റെതല്ല എന്നെ അയച്ച പിതാവിന്റെത അത്രെ</lg><lg n="൨൫"> ആകുന്നത✱ ഞാൻ നിങ്ങളൊടു കൂട ഇരിക്കകൊണ്ട ൟ കാൎയ്യങ്ങ</lg><lg n="൨൬">ളെ നിങ്ങളൊടു പറഞ്ഞു✱ എന്നാൽ പിതാവ എന്റെ നാമ
ത്തിൽ അയപ്പാനിരിക്കുന്ന പരിശുദ്ധാത്മാവ എന്ന ആശ്വാസപ്ര
ദനൊ അവൻ നിങ്ങൾക്ക സകലത്തെയും ഉപദെശിക്കയും ഞാൻ
നിങ്ങളൊടു പറഞ്ഞിട്ടുള്ള കാൎയ്യങ്ങളെ ഒക്കയും നിങ്ങൾക്ക ഓൎമ്മ</lg><lg n="൨൭"> ഉണ്ടാക്കുകയും ചെയ്യും✱ ഞാൻ സമാധാനത്തെ നിങ്ങൾക്ക വെ
ച്ചെക്കുന്നു എനിക്കുള്ള സമാധാനത്തെ ഞാൻ നിങ്ങൾക്ക തരുന്നു
ലൊകം തരുന്നതുപൊലെ അല്ല ഞാൻ നിങ്ങൾക്ക തരുന്നത നിങ്ങ</lg><lg n="൨൮">ളുടെ ഹൃദയം വ്യാകുലപ്പെടരുത അത ഭയപ്പെടുകയുമരുത✱ ഞാൻ</lg>

[ 279 ] <lg n="">പൊകയും നിങ്ങളുടെ അടുക്കൽ (തിരികെ) വരികയും ചെയ്യുന്നു എ
ന്ന ഞാൻ നിങ്ങളൊടു പറഞ്ഞ പ്രകാരം നിങ്ങൾ കെട്ടുവല്ലൊ നി
ങ്ങൾ എന്നെ സ്നെഹിച്ചു എന്നിൽ ഞാൻ പിതാവിന്റെ അടുക്കൽ
പൊകുന്നു എന്ന പറഞ്ഞതുകൊണ്ട നിങ്ങൾ സന്തൊഷിക്കുമായി
രുന്നു അതെന്തുകൊണ്ടെന്നാൽ എന്റെ പിതാവ എന്നെക്കാൾ</lg><lg n="൨൯"> ശ്രെഷ്ഠനാകുന്നു✱ എന്നാൽ അത സംഭവിക്കുമ്പൊൾ നിങ്ങൾ വി
ശ്വസിക്കെണ്ടുന്നതിന്നായിട്ട സംഭവിക്കുന്നതിന മുമ്പെ ഞാൻ ഇ</lg><lg n="൩൦">പ്പൊൾ നിങ്ങളൊടു പറഞ്ഞിരിക്കുന്നു✱ ഇനിമെൽ ഞാൻ നിങ്ങ
ളൊടു കൂട വളര സംസാരിക്കയില്ല എന്തെന്നാൽ ഇഹലൊകത്തി</lg><lg n="൩൧">ന്റെ പ്രഭു വരുന്നു അവന്ന എങ്കൽ ഒരു കാൎയ്യവുമില്ല✱ എന്നാ
ലും ഞാൻ പിതാവിനെ സ്നെഹിക്കയും പിതാവ എന്നൊടു കല്പിച്ച പ്ര
കാരം തന്നെ ഞാൻ ചെയ്കയും ചെയ്യുന്നു എന്ന ലൊകം അറിയെ
ണ്ടുന്നതിന്നാകുന്നു എഴുനീല്പിൻ നാം ഇവിടെനിന്ന പൊക✱</lg>

൧൫ അദ്ധ്യായം

ക്രിസ്തുവും അവന്റെ ശിഷ്യന്മാരും തമ്മിലുള്ള സ്നെഹം മുന്തി
രിവള്ളിയുടെ ഉപമയായി കാണിക്കപ്പെടുന്നത.

<lg n="">ഞാൻ സത്യമായിട്ടുള്ള മുന്തിരിങ്ങവള്ളിയാകുന്നു എന്റെ പിതാ</lg><lg n="൨">വും തൊട്ടക്കാരനാകുന്നു✱ എങ്കൽ ഫലത്തെ തരാത്ത കൊമ്പി
നെ ഒക്കയും അവൻ എടുത്ത കളയുന്നു ഫലം തരുന്ന കൊമ്പി
നെ ഒക്കയും അത അധികം ഫലത്തെ തരെണ്ടുന്നതിന്നായിട്ട അ</lg><lg n="൩">വൻ ശുദ്ധിയാക്കുകയും ചെയ്യുന്നു✱ ഇപ്പൊൾ ഞാൻ നിങ്ങളൊടു</lg><lg n="൪"> പറഞ്ഞിട്ടുള്ള വചനം കൊണ്ട നിങ്ങൾ ശുദ്ധിയുള്ളവരാകുന്നു✱ എ
ങ്കൽ വസിപ്പിൻ ഞാൻ നിങ്ങളിലും എതു പ്രകാരം കൊമ്പിന മു
ന്തിരിയിൽ വസിക്കാതെ താനായിട്ട ഫലം തരുവാൻ കഴിയാ
തെ ഇരിക്കുന്നുവൊ അപ്രകാരം തന്നെ നിങ്ങൾ എങ്കൽ വസി</lg><lg n="൫">ക്കാതെ നിങ്ങൾക്കും കഴികയില്ല✱ ഞാൻ മുന്തിരിങ്ങ വള്ളിയാകുന്നു
നിങ്ങൾ കൊമ്പുകളാകുന്നു യാതൊരുത്തൻ എങ്കലും ഞാൻ അവങ്ക
ലും വസിക്കുന്നുവൊ അവൻ വളര ഫലത്തെതരുന്നു അതെന്തുകൊ
ണ്ടെന്നാൽ എന്നെ കൂടാതെ നിങ്ങൾക്ക ഒന്നിനെയും ചെയ്വാൻ ക</lg><lg n="൬">ഴികയില്ല✱ ഒരുത്തൻ എങ്കൽ വസിക്കുന്നില്ല എങ്കിൽ അവൻ
ഒരു കൊമ്പുപൊലെ പുറത്തകളയപ്പെട്ട ഉണങ്ങിപ്പൊകുന്നു അ
വർ അവയെ കൂട്ടി അഗ്നിയിൽ ഇടുകയും അവ വെന്തുപൊകയും</lg><lg n="൭"> ചെയ്യുന്നു✱ നിങ്ങൾ എങ്കലും എന്റെ വചനങ്ങൾ നിങ്ങളിലും വ
സിക്കുമെങ്കിൽ നിങ്ങൾ ഇച്ശിക്കുന്നതിനെ യാചിക്കയും അത നിങ്ങ</lg><lg n="൮"> ൾക്ക ചെയ്യപ്പെടുകയും ചെയ്യും✱ നിങ്ങൾ വളര ഫലത്തെ ത
രുന്നതിൽ എന്റെ പിതാവ മഹത്വപ്പെടുന്നു വിശെഷിച്ച നി</lg><lg n="൯">ങ്ങൾ എന്റെ ശിഷ്യന്മാരാകും✱ പിതാവ എന്നെ സ്നെഹി
ച്ചതുപൊലെ തന്നെ ഞാൻ നിങ്ങളെയും സ്നെഹിച്ചു എ</lg> [ 280 ]

<lg n="൧൦">ന്റെ സ്നെഹത്തിങ്കൽ സ്ഥിരമായിരിപ്പിൻ✱ നിങ്ങൾ എന്റെ
കല്പനകളെ പ്രമാണിക്കുന്നു എങ്കിൽ നിങ്ങളും എന്റെ സ്നെഹ
ത്തിൽ സ്ഥിരമായിരിക്കും ഞാൻ എന്റെ പിതാവിന്റെ കല്പന
കളെ പ്രമാണിച്ച അവന്റെ സ്നെഹത്തിൽ സ്ഥിരമായിരിക്കുന്ന പ്ര</lg><lg n="൧൧">കാരം തന്നെ✱ എന്റെ സന്തൊഷം നിങ്ങളിൽ സ്ഥിരമായിരി
ക്കെണ്ടുന്നതിന്നായിട്ടും നിങ്ങളുടെ സന്തൊഷം പരിപൂൎണ്ണമാകെണ്ടു
ന്നതിന്നായിട്ടും ഞാൻ ൟ കാൎയ്യങ്ങളെ നിങ്ങളൊടു പറഞ്ഞു✱</lg>

<lg n="൧൨">ഞാൻ നിങ്ങളെ സ്നെഹിച്ച പ്രകാരം നിങ്ങളും തമ്മിൽ തമ്മിൽ</lg><lg n="൧൩"> സ്നെഹിക്കെണമെന്നുള്ളത എന്റെ കല്പനയാകുന്നു✱ ഒരുത്തൻ
തന്റെ സ്നെഹിതന്മാൎക്ക വെണ്ടി തന്റെ ജീവനെ വെക്കെണമെ</lg><lg n="൧൪">ന്നുള്ളതിനെക്കാൾ അധികമുള്ള സ്നെഹം ആൎക്കുമില്ല✱ ഞാൻ നി
ങ്ങളൊട കല്പിക്കുന്നതൊക്കെയും നിങ്ങൾ ചെയ്യുന്നു എങ്കിൽ നിങ്ങൾ</lg><lg n="൧൫"> എന്റെ സ്നെഹിതന്മാരാകുന്നു✱ ഇനിമെൽ ഞാൻ നിങ്ങളെ ദാസ
ന്മാരെന്ന വിളിക്കുന്നില്ല അതെന്തുകൊണ്ടെന്നാൽ ദാസൻ തന്റെ യ
ജമാനൻ ചെയ്യുന്നതിനെ അറിയുന്നില്ല എന്നാൽ ഞാൻ നിങ്ങളെ
സ്നെഹിതന്മാരെന്ന വിളിച്ചു എന്തുകൊണ്ടെന്നാൽ ഞാൻ എന്റെ
പിതാവിൽനിന്ന കെട്ടിട്ടുള്ള കാൎയ്യങ്ങളെ ഒക്കയും നിങ്ങളൊട അറി</lg><lg n="൧൬">യിച്ചു✱ നിങ്ങൾ എന്നെ തിരഞ്ഞെടുത്തില്ല എന്നാലും ഞാൻ നി
ങ്ങളെ തിരഞ്ഞെടുക്കയും നിങ്ങൾ പൊയി ഫലത്തെ തരുവാനായി
ട്ടും നിങ്ങളുടെ ഫലം സ്ഥിരമായിരിക്കാനായിട്ടും നിങ്ങളെ കല്പിച്ചാ
ക്കുകയും ചെയ്തു നിങ്ങൾ എന്റെ നാമത്തിൽ പിതാവിനൊട എ
ന്തെങ്കിലും യാചിച്ചാൽ അതിനെ അവൻ നിങ്ങൾക്ക നൽകെണ്ടുന്ന
തിന്നായിട്ടാകുന്നു✱</lg>

<lg n="൧൭">നിങ്ങൾ തമ്മിൽ തമ്മിൽ സ്നെഹിക്കെണ്ടുന്നതിന ഞാൻ ൟ കാൎയ്യ</lg><lg n="൧൮">ങ്ങളെ നിങ്ങളൊടു കല്പിക്കുന്നു✱ ലൊകം നിങ്ങളെ ദ്വെഷിക്കുന്നു എ
ങ്കിൽ അത നിങ്ങൾക്കു മുമ്പെ എന്നെ ദ്വെഷിച്ചു എന്ന നിങ്ങൾ അ</lg><lg n="൧൯">റിയുന്നു✱ നിങ്ങൾ ലോകത്തിലുള്ളവരായിരുന്നു എങ്കിൽ ലൊ
കം തനിക്ക സ്വന്തമായിട്ടുള്ളതിനെ സ്നെഹിക്കുമായിരുന്നു എന്നാൽ
നിങ്ങൾ ലൊകത്തിലുള്ളവരായിരിക്കാതെ ഞാൻ ലൊകത്തിങ്കൽ
നിന്ന നിങ്ങളെ തിരഞ്ഞെടുത്തതുകൊണ്ട ഇത ഹെതുവായിട്ട ലൊ</lg><lg n="൨൦">കം നിങ്ങളെ ദ്വെഷിക്കുന്നു✱ ഒരു ദാസൻ തന്റെ യജമാനനെ
ക്കാൾ ശ്രെഷ്ഠനാകുന്നില്ല എന്ന ഞാൻ നിങ്ങളൊട പറഞ്ഞിട്ടുള്ള
വചനത്തെ ഓൎത്തുകൊൾവിൻ അവർ എന്നെ സങ്കടപ്പെടുത്തീട്ടു
ണ്ടെങ്കിൽ നിങ്ങളെയും സങ്കടപ്പെടുത്തും അവർ എന്റെ വചന</lg><lg n="൨൧">ത്തെ പ്രമാണിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെതിനെയും പ്രമാണിക്കും✱ എ
ന്നാലും എന്നെ അയച്ചവനെ അറിയായ്ക കൊണ്ട അവർ എന്റെ
നാമം നിമിത്തമായിട്ട ൟ കാൎയ്യങ്ങളെ ഒക്കയും നിങ്ങൾക്ക ചെയ്യും✱</lg><lg n="൨൨"> ഞാൻ വന്ന അവരൊട പറയാതെ ഇരുന്നു എങ്കിൽ അവൎക്ക പാ
പം ഉണ്ടായിരുന്നില്ല എന്നാൽ ഇപ്പൊൾ അവൎക്ക തങ്ങളുടെ പാ</lg>

[ 281 ] <lg n="൨൩">പത്തിന്ന ഒരു ഒഴികഴിവില്ല✱ എന്നെ ദ്വെഷിക്കുന്നവൻ</lg><lg n="൨൪"> എന്റെ പിതാവിനെയും ദ്വെഷിക്കുന്നു✱ ഞാൻ മറ്റൊരുത്ത
നും ചെയ്യാത്ത പ്രവൃത്തികളെ അവരുടെ ഇടയിൽ ചെയ്തിരുന്നി
ല്ല എങ്കിൽ അവൎക്ക പാപം ഉണ്ടാകയില്ലയായിരുന്നു എന്നാൽ ഇ
പ്പൊൾ അവർ കാണുകയും എന്നെയും എന്റെ പിതാവിനെയും</lg><lg n="൨൫"> ദ്വെഷിക്കയും ചെയ്തു✱ എന്നാലും ഒരു ഹെതു കൂടാതെ അവർ
എന്നെ ദ്വെഷിച്ചു എന്ന അവരുടെ വെദപ്രമാണത്തിൽ എഴുതി
യിരിക്കുന്ന വചനം നിവൃത്തിയാകെണ്ടുന്നതിന്നായിട്ട ഇത ഉണ്ടാ</lg><lg n="൨൬">കുന്നത✱ എന്നാൽ ഞാൻ പിതാവിൽനിന്ന നിങ്ങൾക്ക അയപ്പാ
നിരിക്കുന്നവനായി പിതാവിൽനിന്ന പുറപ്പെടുന്നവനായ സത്യാ
ത്മാവ എന്ന ആശ്വാസപ്രദൻ വരുമ്പൊൾ അവൻ എന്നെ കുറി</lg><lg n="൨൭">ച്ച സാക്ഷിപ്പെട്ടതും✱ നിങ്ങളും സാക്ഷിപ്പെടുത്തും അത എന്തു
കൊണ്ടെന്നാൽ നിങ്ങൾ ആദിമുതലായി എന്നൊടു കൂടി ഇരുന്നു✱</lg>

൧൬ അദ്ധ്യായം

ക്രിസ്തു തന്റെ ശിഷ്യന്മാരെ സങ്കടത്തിന്ന പ്രതിയായി പരിശു
ദ്ധാത്മാവിന്റെ വാഗ്ദാനത്താൽ ആശ്വസിപ്പിക്കുന്നത.

<lg n="">നിങ്ങൾ വിരുദ്ധപ്പെടാതെ ഇരിപ്പാനായിട്ട ഞാൻ ൟ കാൎയ്യങ്ങ</lg><lg n="൨">ളെ നിങ്ങളൊടു പറഞ്ഞു✱ അവർ നിങ്ങളെ സഭയിൽനിന്ന പു
റത്താക്കും ആയതല്ലാതെ നിങ്ങളെ കൊല്ലുന്നവനെല്ലാം താൻ
ദൈവത്തിന ആരാധനചെയ്യുന്നു എന്ന വിചാരിക്കുന്ന സമയം വ</lg><lg n="൩">രുന്നു✱ അവർ പിതാവിനെ എങ്കിലും എന്നെ എങ്കിലും അറി</lg><lg n="൪">യായ്ക കൊണ്ട ൟ കാൎയ്യങ്ങളെ നിങ്ങൾക്ക ചെയ്യും✱ എന്നാലും ആ
സമയം വരുമ്പൊൾ ഞാൻ ഇക്കാൎയ്യങ്ങളെ നിങ്ങളൊട പറഞ്ഞി
രിക്കുന്നു എന്ന നിങ്ങൾ ഓൎക്കെണ്ടുന്നതിന്ന ഇവയെ നിങ്ങളൊടു പ
റഞ്ഞു എന്നാൽ ഞാൻ നിങ്ങളൊട കൂട ഉണ്ടായിരുന്നതുകൊണ്ട</lg><lg n="൫"> ആദിമുതൽ ൟ കാൎയ്യങ്ങളെ നിങ്ങളൊടു പറഞ്ഞിട്ടില്ല✱ എന്നാൽ
ഞാൻ ഇപ്പൊൾ എന്നെ അയച്ചവന്റെ അടുക്കൽ പൊകുന്നു നീ
എവിടെ പൊകുന്നു എന്ന നിങ്ങളിൽ ഒരുത്തനും എന്നാടു ചൊ</lg><lg n="൬">ദിക്കുന്നില്ല✱ ഞാൻ ൟ കാൎയ്യങ്ങളെ നിങ്ങളൊടു പറഞ്ഞതുകൊണ്ട</lg><lg n="൭">ത്രെ ദുഃഖം നിങ്ങളുടെ ഹൃദയത്തിൽ നിറഞ്ഞു✱ എങ്കിലും ഞാൻ സ
ത്യത്തെ നിങ്ങളൊടു പറയുന്നു ഞാൻ പൊകുന്നത നിങ്ങൾക്കു പ്രയൊ
ജനമുള്ളതാകുന്നു എന്തുകൊണ്ടെന്നാൽ ഞാൻ പൊകുന്നില്ല എങ്കിൽ
ആശ്വാസപ്രദൻ നിങ്ങളുടെ അടുക്കൽ വരികയുമില്ല എന്നാൽ ഞാൻ</lg><lg n="൮"> പൊകുമെങ്കിൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും✱ അ
വൻ വരുമ്പൊൾ ലൊകത്തെ പാപത്തെ കുറിച്ചും നീതിയെ കുറി</lg><lg n="൯">ച്ചും വിധിയെ കുറിച്ചും ആക്ഷെപിക്കയും ചെയ്യും✱ അവർ എ
ങ്കൽ വിശ്വസിക്കായ്കകൊണ്ട പാപത്തെ കുറിച്ചും✱ ഞാൻ എ
ന്റെ പിതാവിന്റെ അടുക്കൽ പൊകയും നിങ്ങൾ ഇനിമെൽ എ</lg> [ 282 ]

<lg n="">ന്നെ കാണാതെ ഇരിക്കയും ചെയ്യുന്നതുകൊണ്ട നീതിയെ കുറിച്ചും✱</lg><lg n="൧൧"> ഇഹ ലൊകത്തിന്റെ പ്രഭു വിധിക്കപ്പെട്ടവനാകകൊണ്ട വിധിയെ</lg><lg n="൧൨"> കുറിച്ചും✱ ഇനിയും എനിക്ക അനെകം കാൎയ്യങ്ങളെ നിങ്ങളൊടു
പറവാനുണ്ട എന്നാലും നിങ്ങൾക്ക അവയെ ഇപ്പൊൾ സഹിപ്പാൻ</lg><lg n="൧൩"> കഴികയില്ല✱ എന്നാൽ സത്യാത്മാവ വരുമ്പൊൾ അവൻ നി
ങ്ങളെ എല്ലാ സത്യത്തിലും നടത്തും എന്തുകൊണ്ടെന്നാൽ അവൻ
തന്റെ സ്വന്തമായിട്ട പറകയില്ല എന്നാൽ താൻ എത കാൎയ്യങ്ങ
ളെ കെൾക്കുന്നുവൊ അവയെ പറയും വരുവാനുള്ള കാൎയ്യങ്ങളെ</lg><lg n="൧൪"> നിങ്ങൾക്ക അറിയിക്കയും ചെയ്യും✱ അവൻ എന്നെ മഹത്വപ്പെ
ടുത്തും അതെന്തുകൊണ്ടെന്നാൽ അവൻ എനിക്കുള്ളതിൽനിന്ന പ്രാ</lg><lg n="൧൫">പിക്കയും നിങ്ങൾക്ക അറിയിക്കയും ചെയ്യും✱ പിതാവിന്നുള്ളവ സ
കലവും എനിക്കള്ളവയാകുന്നു ആയതുകൊണ്ട അവൻ എനിക്കുള്ള
തിൽനിന്ന എടുക്കയും നിങ്ങൾക്ക അറിയിക്കയും ചെയ്യും എന്ന
ഞാൻ പറഞ്ഞു✱</lg>

<lg n="൧൬">കുറഞ്ഞൊരു നെരം കഴിഞ്ഞിട്ട നിങ്ങൾ എന്നെ കാണുകയി
ല്ല പിന്നെ കുറഞ്ഞൊരു നെരം കഴിഞ്ഞിട്ട നിങ്ങൾ എന്നെ
കാണും ഞാൻ പിതാവിന്റെ അടുക്കൽ പൊകുന്നതകൊണ്ടും ആ</lg><lg n="൧൭">കുന്നു✱ അപ്പൊൾ അവന്റെ ശിഷ്യന്മാരിൽ ചിലർ തമ്മിൽ ത
മ്മിൽ പറഞ്ഞു കുറഞ്ഞാരു നെരം കഴിഞ്ഞിട്ട നിങ്ങൾ എന്നെ
കാണുകയില്ല പിന്നെ കുറഞ്ഞൊരു നെരം കഴിഞ്ഞിട്ട നിങ്ങൾ
എന്നെ കാണുമെന്നും ഞാൻ പിതാവിന്റെ അടുക്കൽ പൊകുന്ന
തുകൊണ്ടുമാകുന്നു എന്നും അവൻ നമ്മൊടു പറയുന്ന ഇത എ</lg><lg n="൧൮">ന്താകുന്നു✱ അതുകൊണ്ടു അവർ പറഞ്ഞു കുറഞ്ഞൊരു നെരം
കഴിഞ്ഞിട്ട എന്ന അവൻ പറയുന്ന ഇത എന്താകുന്നു അവൻ എ</lg><lg n="൧൯">ന്ത പറയുന്നു എന്ന നാം അറിയുന്നില്ല✱ എന്നാറെ തന്നൊ
ടു ചൊദിപ്പാൻ അവർ ഇച്ശിച്ചിരുന്നു എന്ന യെശു അറിഞ്ഞ
അവരൊടു പറഞ്ഞു കുറഞ്ഞൊരു നെരം കഴിഞ്ഞിട്ട നിങ്ങൾ എ
ന്നെ കാണുകയില്ല എന്നും പിന്നെയും കുറഞ്ഞാരു നെരം കഴി
ഞ്ഞിട്ട എന്നെ കാണുമെന്നും ഞാൻ നിങ്ങളൊടു പറഞ്ഞതിനെ കു</lg><lg n="൨൦">റിച്ച നിങ്ങൾ തമ്മിൽ തമ്മിൽ വിചാരിക്കുന്നുവൊ✱ നിങ്ങൾ കര
കയും പ്രാലാപിക്കയും ചെയ്യും എന്നാൽ ലൊകം സന്തോഷിക്കുമെ
ന്നും നിങ്ങൾ ദുഃഖിക്കും എന്നാലും നിങ്ങളുടെ ദുഃഖം സന്തൊഷമാ
യി ഭവിക്കുമെന്നും ഞാൻ സത്യമായിട്ട സത്യമായിട്ട നിങ്ങളൊടു പ</lg><lg n="൨൧">റയുന്നു✱ ഒരു സ്ത്രീ പ്രസവവെദനയൊടിരിക്കുമ്പൊൾ അവളുടെ
സമയം വന്നിരിക്കകൊണ്ട അവൾക്ക ദുഃഖം ഉണ്ട എന്നാൽ അവൾ
പൈതലിനെ പ്രസവിച്ചതിന്റെ ശെഷം ലൊകത്തിലെക്ക ഒരു
മനുഷ്യൻ ജനിച്ചു എന്നുള്ള സന്തൊഷം കൊണ്ട അവൾ പിന്നെ ആ</lg><lg n="൨൨"> വെദനയെ ഓൎക്കുന്നില്ല✱ ആകയാൽ നിങ്ങൾക്കും ഇപ്പൊൾ ദുഃഖം
ഉണ്ട എന്നാൽ ഞാൻ പിന്നെയും നിങ്ങളെ കാണും നിങ്ങളുടെ ഹൃ</lg>

[ 283 ] <lg n="">ദയവും സന്തൊഷിക്കും നിങ്ങളുടെ സന്തൊഷത്തെ ഒരുത്തനും</lg><lg n="൨൩"> നിങ്ങളിൽനിന്ന അപഹരിക്കയുമില്ല✱ വിശെഷിച്ച ആ ദിവസ
ത്തിങ്കൽ നിങ്ങൾ ഒന്നിനെയും എന്നൊടു ചൊദിക്കയില്ല നി
ങ്ങൾ എന്റെ നാമത്തിൽ പിതാവിനൊട എത കാൎയ്യങ്ങളെ എ
ങ്കിലും യാചിച്ചാൽ അവൻ നിങ്ങൾക്ക തരുമെന്ന ഞാൻ സത്യമാ</lg><lg n="൨൪">യിട്ട സത്യമായിട്ട നിങ്ങളൊടു പറയുന്നു✱ ഇത്രത്തൊളം നിങ്ങൾ
എന്റെ നാമത്തിൽ ഒന്നിനെയും യാചിച്ചിട്ടില്ല യാചിപ്പിൻ എ
ന്നാൽ നിങ്ങളുടെ സന്തൊഷം പരിപൂൎണ്ണമായിരിക്കെണ്ടുന്നതിന നി</lg><lg n="൨൫">ങ്ങൾക്ക ലഭിക്കും✱ ഞാൻ ൟ കാൎയ്യങ്ങളെ ഉപമകളിൽ നിങ്ങളൊ
ടു പറഞ്ഞു എന്നാലും ഞാൻ ഇനി ഉപമകളിൽ ഒന്നിനെയും
നിങ്ങളൊടു പറയാതെ സ്പഷ്ടമായിട്ട പിതാവിനെ കുറിച്ച നിങ്ങളൊ</lg><lg n="൨൬">ട അറിയിക്കുന്ന സമയം വരുന്നു✱ ആ ദിവസത്തിങ്കൽ നിങ്ങൾ
എന്റെ നാമത്തിൽ യാചിക്കും ഞാൻ നിങ്ങൾക്കായ്കൊണ്ട പിതാ</lg><lg n="൨൭">വിനൊട അപെക്ഷിക്കുമെന്ന നിങ്ങളൊടു പറയുന്നതുമില്ല✱ എന്തു
കൊണ്ടെന്നാൽ നിങ്ങൾ എന്നെ സ്നെഹിക്കയും ഞാൻ ദൈവത്തിങ്കൽ
നിന്ന പുറപ്പെട്ടു വന്നു എന്ന വിശ്വസിക്കയും ചെയ്തതുകൊണ്ട പി</lg><lg n="൨൮">താവ താനും നിങ്ങളെ സ്നെഹിക്കുന്നു✱ ഞാൻ പിതാവിങ്കൽ നി
ന്ന പുറപ്പെട്ട ലൊകത്തിലെക്ക വന്നു പിന്നെയും ഞാൻ ലൊകത്തെ</lg><lg n="൨൯"> വിട്ട പിതാവിന്റെ അടുക്കൽ പൊകുന്നു✱ അവന്റെ ശിഷ്യ
ന്മാർ അവനൊടു പറഞ്ഞു കണ്ടാലും ഇപ്പൊൾ നീ ഒരു ഉപമയെ</lg><lg n="൩൦">യും പറയാതെ സ്പഷ്ടമായിട്ടു പറയുന്നു✱ നീ സകല കാൎയ്യങ്ങളെ
യും അറിയുന്നു എന്നും ഒരുത്തനും നിന്നൊട ചൊദിപ്പാൻ നി
നക്ക ആവശ്യമില്ലെന്നും ഇപ്പൊൾ ഞങ്ങൾ അറിയുന്നു ഇതിനാൽ നീ
ദൈവത്തിങ്കൽനിന്ന പുറപ്പെട്ടു വന്നു എന്ന ഞങ്ങൾ വിശ്വസിക്കു</lg><lg n="൩൧">ന്നു✱ യെശു അവരൊട ഉത്തരമായിട്ട പറഞ്ഞു നിങ്ങൾ ഇപ്പൊൾ</lg><lg n="൩൨"> വിശ്വസിക്കുന്നുവൊ✱ കണ്ടാലും നിങ്ങൾ ഒരൊരുത്തൻ അവന
വന്റെ സ്ഥലത്തെക്ക ഭിന്നപ്പെടുകയും എന്നെ എകനായി വിടുക
യും ചെയ്യുന്ന സമയം വരുന്നു ഇപ്പൊൾ വന്നിരിക്കുന്നു എന്നാലും
ഞാൻ എകനായിരിക്കുന്നില്ല അത എന്തുകൊണ്ടെന്നാൽ പിതാവ</lg><lg n="൩൩"> എന്നൊടു കൂട ഉണ്ട✱ എന്നിൽ നിങ്ങൾക്ക സമാധാനം ഉണ്ടാകെ
ണ്ടുന്നതിന്ന ഞാൻ ൟ കാൎയ്യങ്ങളെ നിങ്ങളൊടു പറഞ്ഞു ലൊകത്തിൽ
നിങ്ങൾക്ക ഉപദ്രവം ഉണ്ടാകും എങ്കിലും ധൈൎയ്യമായിരിപ്പിൻ ഞാൻ
ലൊകത്തെ ജയിച്ചു✱</lg>

൧൭ അദ്ധ്യായം

൧ ക്രിസ്തു തന്നെ മഹത്വപ്പെടുത്തണമെന്നും.— ൬ തന്റെ അപ്പൊ
സ്തൊലന്മാരെ ഒരുമയിലും സത്യത്തിലും കാത്തു രക്ഷിക്കെണ
മെന്നും തന്റെ പിതാവിനൊട പ്രാൎത്ഥിക്കുന്നത.

യെശു ൟ കാൎയ്യങ്ങളെ പറഞ്ഞു പിന്നെ തന്റെ കണ്ണുകളെ [ 284 ]

<lg n="">സ്വൎഗ്ഗത്തിലെക്ക ഉയൎത്തി പറഞ്ഞു പിതാവെ സമയം വന്നിരിക്കു
ന്നു നിന്റെ പുത്രനും നിന്നെ മഹത്വപ്പെടുത്തെണ്ടുന്നതിന്ന നീ നി</lg><lg n="൨">ന്റെ പുത്രനെ മഹത്വപ്പെടുത്തണമെ✱ നീ അവന്ന കൊടു
ത്തിട്ടുള്ളവൎക്ക എല്ലാവൎക്കും അവൻ നിത്യജീവനെ കൊടുക്കെണ്ടുന്ന
തിന്ന നീ അവന്ന സകല ജഡത്തിന്മെലും അധികാരത്തെ നൽകി</lg><lg n="൩">യപ്രകാരം തന്നെ✱ സത്യമുള്ള എക ദൈവമാകുന്ന നിന്നെയും
നീ അയച്ചിട്ടുള്ള യെശു ക്രിസ്തുവിനെയും അവർ അറിയെണമെ</lg><lg n="൪">ന്നുള്ളത നിത്യ ജീവനാകുന്നു✱ ഞാൻ ഭൂമിയിങ്കൽ നിന്നെ മഹത്വ
പ്പെടുത്തി നീ എനിക്ക ചെയ്വാൻ തന്നിട്ടുള്ള പ്രവൃത്തിയെ ഞാൻ</lg><lg n="൫"> തീൎത്തു✱ വിശെഷിച്ചും ഹെ പിതാവെ ലൊകമുണ്ടാകുന്നതിന്ന മുമ്പെ
എനിക്ക നിന്നൊടു കൂടയുണ്ടായിട്ടുള്ള മഹത്വത്താൽ നിന്നൊടു കൂ
ടി തന്നെ ഇപ്പൊൾ എന്നെ മഹത്വപ്പെടുത്തണമെ</lg>

<lg n="൬">നീ ലൊകത്തിൽനിന്ന എനിക്ക തന്നിട്ടുള്ള മനുഷ്യരൊട
ഞാൻ നിന്റെ നാമത്തെ പ്രകാശിപ്പിച്ചു അവർ നിനക്കുള്ളവരാ
യിരുന്നു നീ എനിക്ക അവരെ തരികയും അവർ നിന്റെ വചന</lg><lg n="൭">ത്തെ പ്രമാണിക്കയും ചെയ്തു✱ നീ എനിക്ക തന്നിട്ടുള്ള വസ്തുക്ക
ളൊക്കെയും നിങ്കൽനിന്നാകുന്നു എന്ന ഇപ്പൊൾ അവർ അറിഞ്ഞി</lg><lg n="൮">ട്ടുണ്ട✱ അതെന്തുകൊണ്ടെന്നാൽ നീ എനിക്ക തന്നിട്ടുള്ള വചന
ങ്ങളെ ഞാൻ അവൎക്ക കൊടുത്തു അവർ (അവയെ) കൈക്കൊൾക
യും ഞാൻ നിങ്കൽ നിന്ന പുറപ്പെട്ടു വന്നു എന്ന സത്യമായിട്ട അ</lg><lg n="൯">റികയും നീ എന്നെ അയച്ചു എന്ന വിശ്വസിക്കയും ചെയ്തു✱ ഞാൻ
അവൎക്കായ്കൊണ്ട പ്രാൎത്ഥിക്കുന്നു ലോകത്തിന്നായ്കൊണ്ട അല്ല നീ എ
നിക്കു തന്നിട്ടുള്ളവൎക്കായ്കൊണ്ട അത്രെ ഞാൻ പ്രാൎത്ഥിക്കുന്നത അ</lg><lg n="൧൦">ത എന്തുകൊണ്ടെന്നാൽ അവർ നിനക്കുള്ളവരാകുന്നു✱ വിശെ
ഷിച്ചും എനിക്കുള്ളവയൊക്കയും നിനക്കുള്ളവയും നിനക്കുള്ളവ എ
നിക്കുള്ളവയും ആകുന്നു ഞാൻ അവയിൽ മഹതപ്പെട്ടിരിക്കുന്നു✱</lg><lg n="൧൧"> വിശെഷിച്ചും ഇനിമെൽ ഞാൻ ലൊകത്തിലിരിക്കുന്നില്ല എന്നാൽ
ഇവർ ലൊകത്തിലിരിക്കുന്നു ഞാൻ നിന്റെ അടുക്കൽ വരികയും
ചെയ്യുന്നു വിശുദ്ധനായ പിതാവെ നീ എനിക്ക തന്നിട്ടുള്ളവരെ അ
വർ നാം ഇരിക്കുന്നതു പൊലെ ഒന്നായിട്ടിരിക്കെണ്ടുന്നതിന്ന</lg><lg n="൧൨"> നിന്റെ നാമത്താൽ കാക്കെണമെ✱ ഞാൻ ലൊകത്തിൽ അ
വരൊടു കൂട ഇരുന്നപ്പൊൾ ഞാൻ നിന്റെ നാമത്തിൽ അവ
രെ കാത്തു നീ എനിക്ക തന്നിട്ടുള്ളവരെ ഞാൻ ജാഗ്രതയായിട്ട കാ
ത്തു വെദവാക്യം നിവൃത്തിയാകെണ്ടുന്നതിന്ന നാശത്തിന്റെ പുത്ര</lg><lg n="൧൩">നല്ലാതെ അവരിൽ ഒരുത്തനും നശിച്ചു പൊയതുമില്ല✱ എന്നാൽ
ഞാൻ ഇപ്പോൾ നിന്റെ അടുക്കൽ വരുന്നു അവൎക്ക എന്റെ സ
ന്തൊഷം അവരിൽ പൂൎണ്ണപ്പെട്ടിരിക്കെണ്ടുന്നതിന്ന ഞാൻ ൟ കാൎയ്യ</lg><lg n="൧൪">ങ്ങളെ ലൊകത്തിൽ പറകയും ചെയ്യുന്നു✱ ഞാൻ നിന്റെ വചന
ത്തെ അവൎക്ക കൊടുത്തു ഞാൻ ലൊകത്തിലുള്ളവനല്ല എന്നപൊലെ</lg>

[ 285 ] <lg n="">തന്നെ അവർ ലൊകത്തിലുള്ളവരല്ലായ്ക കൊണ്ട ലൊകം അവരെ</lg><lg n="൧൫"> ദ്വെഷിക്കയും ചെയ്തു✱ നീ അവരെ ലൊകത്തിൽനിന്ന എടുത്തുകൊ
ണ്ടുപോകണമെന്ന അല്ല നീ അവരെ ദോഷത്തിൽനിന്ന രക്ഷി</lg><lg n="൧൬">ക്കെണമെന്ന ഞാൻ പ്രാൎത്ഥിക്കുന്നത✱ ഞാൻ ലൊകത്തിലു</lg><lg n="൧൭">ള്ളവനല്ല എന്നപോലെ തന്നെ അവർ ലൊകത്തിലുള്ളവരല്ല✱ അ
വരെ നിന്റെ സത്യം കൊണ്ട ശുദ്ധീകരിക്കെണമെ നിന്റെ വചനം</lg><lg n="൧൮"> സത്യമാകുന്നു✱ നീ എന്നെ ലൊകത്തിലെക്ക അയച്ച പ്രകാരം തന്നെ</lg><lg n="൧൯"> ഞാൻ അവരെ ലൊകത്തിലെക്ക അയച്ചു✱ അവരും സത്യത്താൽ
ശുദ്ധീകരിക്കപ്പെട്ടവരാകെണ്ടുന്നതിന്ന ഞാൻ അവൎക്ക വെണ്ടി എ
ന്നെ തന്നെ ശുദ്ധീകരിക്കുകയും ചെയ്യുന്നു✱</lg>

<lg n="൨൦">ഞാൻ ഇവൎക്ക വെണ്ടി മാത്രമല്ല ഇവരുടെ വചനം കൊണ്ട എ
ങ്കൽ വിശ്വസിപ്പാനിരിക്കുന്നവൎക്കു വെണ്ടിയും കൂട പ്രാൎത്ഥിക്കുന്നു✱</lg><lg n="൨൧"> അവരെല്ലാവരും ഒന്നായിരിക്കെണ്ടുന്നതിന്ന പിതാവെ നീ എങ്കലും</lg><lg n="൨൧"> ഞാൻ നിങ്കലും എന്നപൊലെ ഇവരും നമ്മിൽ ഒന്നായിരിക്കെണ്ടു
ന്നതിന്നും നീ എന്നെ അയച്ചു എന്ന ലൊകം വിശ്വസിക്കെണ്ടതി</lg><lg n="൨൨">ന്നും ആകുന്നു✱ വിശെഷിച്ചും നാം ഒന്നായിരിക്കുന്ന പ്രകാരം ത
ന്നെ അവർ ഒന്നായിരിക്കെണ്ടുന്നതിന്ന നീ എനിക്ക തന്നിട്ടുള്ള മഹ</lg><lg n="൨൩">ത്വത്തെ ഞാൻ അവൎക്ക കൊടുത്തു✱ ഞാൻ അവരിലും നീ എങ്കലുമാ
യിട്ട അവർ ഒന്നിൽ പരിപൂൎണ്ണമാക്കപ്പെട്ടവരായിരിക്കെണ്ടുന്നതിന്നും
നീ എന്നെ അയച്ചു എന്നും നീ എന്നെ സ്നെഹിച്ച പ്രകാരം അവരെ
യും സ്നെഹിച്ചിരിക്കുന്നു എന്നും ലൊകം അറിയെണ്ടുന്നതിന്നും ആകു</lg><lg n="൨൪">ന്നു✱ പിതാവെ നീ എനിക്ക തന്നിട്ടുള്ളവരും നീ എനിക്ക തന്നിട്ടു
ള്ള എന്റെ മഹത്വത്തെ കാണെണ്ടുന്നതിന്ന ഞാൻ ഇരിക്കുന്നെട
ത്ത എന്നൊടു കൂട ഇരിക്കെണമെന്ന എനിക്ക മനസ്സുണ്ട അതെന്തു
കൊണ്ടെന്നാൽ ലൊകം ഉണ്ടായതിന മുമ്പെ നീ എന്നെ സ്നെഹിച്ചു✱</lg><lg n="൨൫"> നീതിയുള്ള പിതാവെ ലൊകം നിന്നെ അറിഞ്ഞിട്ടില്ല എങ്കിലും
ഞാൻ നിന്നെ അറിഞ്ഞിരിക്കുന്നു ഇവരും നീ എന്നെ അയച്ചു എന്ന</lg><lg n="൨൬"> അറിഞ്ഞിരിക്കുന്നു✱ നീ അവരിൽ എന്നെ സ്നെഹിച്ചിട്ടുള്ള സ്നെഹവും
അവരിൽ ഞാനും ഇരിക്കെണ്ടുന്നതിന്നായിട്ട ഞാൻ അവൎക്ക നിന്റെ
നാമത്തെ അറിയിച്ചു അതിനെ അറിയിക്കുയും ചെയ്യും✱</lg>

൧൮ അദ്ധ്യായം

൧ യെഹൂദാ ക്രിസ്തുവിനെ കാണിച്ചു കൊടുക്കുന്നത.— ൧൫ പത്രൊ
സ അവനെ നിഷെധിക്കുന്നത.— ൨൮ ക്രിസ്തു പീലാത്തൊസി
ന്റെ മുമ്പാകെ നില്ക്കുന്നത.

<lg n="">യെശു ൟ കാൎയ്യങ്ങളെ പറഞ്ഞതിന്റെ ശെഷം അവൻ ത
ന്റെ ശിഷ്യന്മാരൊടകൂട കെദ്രൊൻ എന്നതൊട്ടിന്ന അക്കരക്ക പുറ
പ്പെട്ടു പൊയി അവിടെ ഒരു തൊട്ടം ഉണ്ടായിരുന്നു അതിങ്കൽ അ</lg><lg n="൨">വനും അവന്റെ ശിഷ്യന്മാരും പ്രവെശിച്ചു✱ വിശെഷിച്ച അ</lg> [ 286 ]

<lg n="">വനെ കാണിച്ചു കൊടുത്തിട്ടുള്ള യെഹൂദായും ആ സ്ഥലത്തെ അറി
ഞ്ഞിരുന്നു അതെന്തുകൊണ്ടെന്നാൽ യെശു തന്റെ ശിഷ്യന്മാരൊ</lg><lg n="൩">ട പലപ്പൊഴും അവിടെക്ക പൊയിരുന്നു✱ അതു കൊണ്ട യെ
ഹുദാ ഒരു ആൾകൂട്ടത്തെയും പ്രധാനാചാൎയ്യന്മാരിൽനിന്നും പറിശ
ന്മാരിൽ നിന്നും ഉദ്യൊഗസ്ഥന്മാരെയും കൂട്ടിക്കൊണ്ട ദീവട്ടികളൊടും</lg><lg n="൪"> പന്തങ്ങളൊടും ആയുധങ്ങളൊടും കൂട അവിടെ വരുന്നു✱ അതു
കൊണ്ട യെശു തന്റെ മെൽ വരുവാനുള്ള കാൎയ്യങ്ങളെ ഒക്കയും
അറിഞ്ഞിരിക്കകൊണ്ട പുറപ്പെട്ടു ചെന്ന അവരൊടു പറഞ്ഞു നി</lg><lg n="൫">ങ്ങൾ ആരെ അന്വെഷിക്കുന്നു✱ അവർ നസറായക്കാരനായ യെ
ശുവിനെ എന്ന അവനൊട ഉത്തരമായിട്ട പറഞ്ഞു യെശു അവ
രൊടു പറയുന്നു ഞാൻ തന്നെ ആകുന്നു വിശെഷിച്ചും അവനെ കാ</lg><lg n="൬">ണിച്ചു കൊടുത്തിട്ടുള്ള യെഹൂദായും അവരൊടു കൂട നിന്നു✱ അ
തുകൊണ്ട ഞാൻ തന്നെ ആകുന്നു എന്ന അവൻ അവരൊടു പറ
ഞ്ഞപ്പൊൾ തന്നെ അവർ പിന്നൊക്കം വാങ്ങി നിലത്തിൽ വീഴു</lg><lg n="൭">കയും ചെയ്തു✱ അപ്പൊൾ അവൻ പിന്നെയും നിങ്ങൾ ആരെ അ
ന്വെഷിക്കുന്നു എന്ന അവരൊടു ചൊദിച്ചു നസറായക്കാരനായ</lg><lg n="൮"> യെശുവിനെ എന്ന അവർ പറകയും ചെയ്തു✱ യെശു ഉത്തരമാ
യിട്ട പറഞ്ഞു ഞാൻ തന്നെ ആകുന്നു എന്ന ഞാൻ നിങ്ങളൊട പറ
ഞ്ഞു അതുകൊണ്ട നിങ്ങൾ എന്നെ അന്വെഷിക്കുന്നു എങ്കിൽ ഇവർ</lg><lg n="൯"> പൊയ്ക്കൊള്ളട്ടെ✱ നീ എനിക്ക തന്നിട്ടുള്ളവരിൽ ഒരുത്തനെയും
ഞാൻ നഷ്ടമാക്കീട്ടില്ല എന്ന അവൻ പറഞ്ഞിട്ടുള്ള വചനം നിവൃ</lg><lg n="൧൦">ത്തിക്കെണ്ടുന്നതിന്നായിരുന്നു✱ അപ്പൊൾ ശിമൊൻപത്രൊസ തനി
ക്ക ഒരുവാൾ ഉണ്ടാകകൊണ്ട അതിനെ ഉൗരി പ്രധാനാചാൎയ്യന്റെ ദാ
സനെ വെട്ടി അവന്റെ വലത്തെ ചെവിയെ മുറിച്ചുകളകയും ചെയ്തു</lg><lg n="൧൧"> ആ ദാസന്റെ പെർ മല്ക്കുസ എന്നായിരുന്നു✱ അപ്പൊൾ യെശു പ
ത്രൊസിനൊടു പറഞ്ഞു നീ നിന്റെ വാളിനെ ഉറയിൽ ഇടുക എ
ന്റെ പിതാവ എനിക്ക തന്നിട്ടുള്ള പാത്രത്തെ ഞാൻ പാനം ചെ</lg><lg n="൧൨">യ്യാതെ ഇരിക്കുമൊ✱ അപ്പൊൾ സൈന്യകൂട്ടവും സെനാപതിയും
യെഹൂദന്മാരുടെ ഉദ്യൊഗസ്ഥന്മാരും യെശുവിനെ കൂട്ടിക്കൊണ്ട</lg><lg n="൧൩"> അവനെ ബന്ധിച്ചു✱ പിന്നെ അവനെ മുമ്പെ അന്നാസിന്റെ
അടുക്കൽ കൊണ്ടുപൊയി എന്തുകൊണ്ടെന്നാൽ അവൻ ആ വൎഷ</lg><lg n="൧൪">ത്തെ പ്രധാനാചാൎയ്യനായ കയ്യാഫായുടെ അമ്മാമനായിരുന്നു✱ ക
യ്യാഫ ജനത്തിന്ന വെണ്ടി ഒരുത്തൻ മരിക്കുന്നത യൊഗ്യമാകുന്നു
എന്ന യെഹൂദന്മാരൊട ആലൊചന പറഞ്ഞവൻ ആയിരുന്നു✱</lg>

<lg n="൧൫">പിന്നെ ശിമൊൻ പത്രൊസും മറ്റൊരു ശിഷ്യനും യെശുവി
ന്റെ പിന്നാലെ ചെന്നു ആ ശിഷ്യൻ പ്രധാനാചാൎയ്യന്ന മുഖപരി
യമുള്ളവനായിരുന്നു അവൻ യെശുവിനൊടു കൂട പ്രധാനാ</lg><lg n="൧൬">ചാൎയ്യന്റെ അരമനയിലെക്ക ചെന്നു✱ പത്രൊസ വാതില്ക്കൽ
പുറത്ത നിന്നതെ ഉള്ളു അപ്പൊൾ പ്രധാനാചാൎയ്യന്ന മുഖപ</lg>

[ 287 ] <lg n="">രിചയമുള്ളവനായ ആ മറ്റെ ശിഷ്യൻ പുറത്ത ചെന്ന വാ
തിൽ കാവല്ക്കാരത്തിയായ ദാസിയൊടു പറഞ്ഞ പത്രൊസിനെ അ</lg><lg n="൧൭">കത്ത കൂട്ടി കൊണ്ടുവരികയും ചെയ്തു✱ അപ്പൊൾ വാതിൽ കാവല്ക്കാ
രത്തിയായ ദാസി ശിമൊനൊടു പറയുന്നു നീയും ൟ മനുഷ്യന്റെ

ശിഷ്യന്മാരിൽ ഒരുത്തനല്ലയൊ അവൻ ഞാനല്ല എന്ന പറയു</lg><lg n="൧൮">ന്നു✱ വിശെഷിച്ചും കളിരായിരുന്നതുകൊണ്ട ദാസന്മാരും ഉദ്യൊ
ഗസ്ഥന്മാരും തീയുണ്ടാക്കീട്ട തീ കാഞ്ഞുകൊണ്ട നിന്നിരുന്നു പ
ത്രൊസും അവരൊടു കൂട തീ കാഞ്ഞുകൊണ്ട നിന്നിരുന്നു✱</lg>

<lg n="൧൯">അപ്പൊൾ പ്രധാനാചാൎയ്യൻ യെശുവിനൊട അവന്റെ ശിഷ്യ</lg><lg n="൨൦">മാരെ കുറിച്ചും അവന്റെ ഉപദെശത്തെ കുറിച്ചും ചൊദിച്ചു✱ യെ
ശു അവനൊട ഉത്തരമായിട്ട പറഞ്ഞു ഞാൻ സ്പഷ്ടമായിട്ട ലൊ
കത്തൊട പറഞ്ഞു ഞാൻ യഹൂദന്മാർ വന്ന കൂടുന്ന സഭയിലും
ദെവാലയത്തിലും എല്ലായ്പൊഴും ഉപദെശിച്ചു ഞാൻ രഹസ്യ</lg><lg n="൨൪">ത്തിൽ ഒരു കാൎയ്യത്തെയും പറഞ്ഞിട്ടില്ല✱ നീ എന്നൊട എന്തി
ന ചൊദിക്കുന്നു എങ്കൽനിന്ന കെട്ടിട്ടുള്ളവരൊട ഞാൻ എന്ത പ
റഞ്ഞു എന്ന അവരൊട ചൊദിക്ക കണ്ടാലും ഞാൻ പറഞ്ഞിട്ടുള്ള</lg><lg n="൨൨"> കാൎയ്യങ്ങളെ അവർ അറിയുന്നു✱ എന്നാറെ അവൻ ഇപ്രകാരം പ
റഞ്ഞതിന്റെ ശെഷം ഉദ്യൊഗസ്ഥന്മാരിൽ വെച്ച അരികെ നില്ക്കു
ന്ന ഒരുത്തൻ നീ ഇപ്രകാരം പ്രധാനാചാൎയ്യനൊട ഉത്തരം പറയു
ന്നുവൊ എന്ന പറഞ്ഞ യെശുവിനെ കൈ കൊണ്ട അടിച്ചു✱ യെ</lg><lg n="൨൩">ശു അവനൊട ഉത്തരമായിട്ട പറഞ്ഞു ഞാൻ ദൊഷമായിട്ട പ
റഞ്ഞു എങ്കിൽ ദൊഷത്തെകുറിച്ച സാക്ഷിപ്പെടുത്തുക നല്ലവണ്ണം</lg><lg n="൨൪"> അത്രെഎന്നുവരികിൽ നീ എന്തിന എന്നെ അടിക്കുന്നു✱ എന്നാൽ
അന്നാസ അവനെ ബന്ധിക്കപ്പെട്ടവനായി പ്രധാനാചാൎയ്യനായ ക</lg><lg n="൨൫">യ്യാഫായുടെ അടുക്കൽ അയച്ചിരുന്നു✱ എന്നാറെ ശിമൊൻ
പത്രൊസ തീ കാഞ്ഞുകൊണ്ട നിന്നിരുന്നു അതുകൊണ്ട അവർ
അവനൊട നീയും അവന്റെ ശിഷ്യന്മാരിൽ ഒരുത്തനല്ലയൊ എ</lg><lg n="൨൬">ന്ന പറഞ്ഞു അവൻ നിഷെധിച്ച ഞാനല്ല എന്ന പറഞ്ഞു✱ പ്ര
ധാനാചാൎയ്യന്റെ ഭൃത്യന്മാരിൽ പത്രോസ ചെവിയെ വെട്ടികളഞ്ഞ
വന്റെ ചാൎച്ചക്കാരനായ ഒരുത്തൻ ഞാൻ തൊട്ടത്തിൽ നിന്നെ അ</lg><lg n="൨൭">വനൊട കൂട കണ്ടില്ലയൊ എന്ന പറഞ്ഞു✱ അപ്പൊൾ പത്രൊ
സ പിന്നെയും നിഷെധിച്ചു ഉടനെ പൂവൻ കൊഴി കൂകുകയും
ചെയ്തു✱</lg>

<lg n="൨൮">പിന്നെ അവൻ യെശുവിനെ കയ്യാഫായുടെ അടുക്കൽനിന്ന
ന്യായസ്ഥലത്തെക്ക കൂട്ടികൊണ്ടു പൊയി അപ്പൊ ഉഷഃ കാല
മായിരുന്നു വിശെഷിച്ച അവർ പെസഹായെ ഭക്ഷിപ്പാനായിട്ട
തങ്ങൾ അശുദ്ധപ്പെടാതെ ഇരിക്കെണ്ടുന്നതിന്ന ന്യായ സ്ഥലത്തിലെ</lg><lg n="൨൯">ക്ക ചെന്നില്ല✱ അപ്പൊൾ പീലാത്തൊസ അവരുടെ അടുക്കൽ
പുറത്തു വന്ന നിങ്ങൾ ൟ മനുഷ്യന്റെ നെരെ എന്തൊരു കു</lg> [ 288 ] <lg n="൩൦">റ്റത്തെ ബൊധിപ്പിക്കുന്നു എന്ന പറഞ്ഞു✱ അവർ ഉത്തരമാ
യിട്ട അവനൊട പറഞ്ഞു അവൻ ദൊഷക്കാരനല്ല എങ്കിൽ ഞ</lg><lg n="൩൧">ങ്ങൾ അവനെ നിനക്ക എല്പിക്കയില്ലയായിരുന്നു✱ അപ്പൊൾ പീ
ലാത്തൊസ അവരൊടു പറഞ്ഞു നിങ്ങൾ തന്നെ അവനെകൊണ്ടു
പൊകയും നിങ്ങളുടെ ന്യായ പ്രമാണ പ്രകാരം അവനെ വിധിക്ക
യും ചെയ്വിൻ അതുകൊണ്ട യെഹൂദന്മാർ അവനൊടു പറഞ്ഞു ഒ</lg><lg n="൩൨">രുത്തനെയും കൊല്ലുന്നത ഞങ്ങൾക്ക ന്യായമില്ല✱ യെശു താൻ
എതു പ്രകാരമുള്ള മരണം കൊണ്ട മരിക്കുമെന്ന ലക്ഷ്യമായിട്ട പ</lg><lg n="൩൩">റഞ്ഞിട്ടുള്ള വചനം നിവൃത്തിയാകെണ്ടുന്നതിന്ന തന്നെ✱ അ
പ്പൊൾ പീലാത്തൊസ പിന്നെയും ന്യായ സ്ഥലത്തിലെക്ക കടന്നു
യെശുവിനെ വിളിച്ച അവനൊടു പറഞ്ഞു നീ യെഹൂദന്മാരുടെ</lg><lg n="൩൪"> രാജാവാകുന്നുവൊ✱ യെശു അവനൊട ഉത്തരമായിട്ടു പറഞ്ഞു
ഇതിനെ നീയായിട്ട തന്നെ പറയുന്നവൊ മറ്റുള്ളവർ ഇതിനെ</lg><lg n="൩൫"> എന്നെ കുറിച്ച നിന്നൊടു പറഞ്ഞുവൊ✱ പീലാത്തൊസ ഉത്ത
രമായിട്ട പറഞ്ഞു ഞാൻ ഒരു യെഹൂദനാകുന്നുവൊ നിന്റെ സ്വ
ജാതിയും പ്രധാനാചാൎയ്യന്മാരും നിന്നെ എനിക്ക എല്പിച്ചു നീ എ</lg><lg n="൩൬">ന്ത ചെയ്തു✱ യെശു ഉത്തരമായിട്ട പറഞ്ഞു എന്റെ രാജ്യം ഇ
ഹ ലൊകത്തിൽനിന്നുള്ളതല്ല എന്റെ രാജ്യം ഇഹ ലൊകത്തിൽ
നിന്നുള്ളതായിരുന്നു എങ്കിൽ ഞാൻ യെഹൂദന്മാൎക്ക എല്പിക്കപ്പെടാ
തെ ഇരിപ്പാനായിട്ട എന്റെ ശുശ്രൂഷക്കാർ ശണ്ഠയിടുമായിരുന്നു</lg><lg n="൩൭"> എന്നാൽ ഇപ്പൊൾ എന്റെ രാജ്യം ഇവിടെനിന്നല്ല✱ അതു
കൊണ്ട പീലാത്തൊസ് അവനൊടു പറഞ്ഞു എന്നാൽ നീ ഒരു
രാജാവാകുന്നുവൊ യെശു ഉത്തരമായിട്ട പറഞ്ഞു ഞാൻ ഒരു രാ
ജാവാകുന്നു എന്ന നീ തന്നെ പായുന്നുവല്ലൊ ഇതിനായിട്ട ഞാൻ
ജനിക്കയും ഇതിനായിട്ട സത്യത്തിന്ന സാക്ഷിപ്പെടുത്തെണ്ടുന്നതി
ന്ന ഇഹ ലൊകത്തിലെക്ക വരികയും ചെയ്തു സത്യത്തിൽനിന്നുള്ള</lg><lg n="൩൮">വനെല്ലാം എന്റെ ശബ്ദത്തെ കെൾക്കുന്നു✱ പീലാത്തൊസ അ
വനൊടു സത്യം എന്താകുന്നു എന്ന പറയുന്നു അവൻ ഇതിനെ
പറഞ്ഞിട്ട പിന്നെയും യെഹൂദന്മാരുടെ അടുക്കൽ പുറപ്പെട്ടു
പൊയി അവരൊടു പറയുന്നു ഞാൻ ഒരു കുറ്റത്തെയും അ</lg><lg n="൩൯">വങ്കൽ കാണുന്നില്ല✱ എന്നാൽ പെസഹായിൽ ഞാൻ നി
ങ്ങൾക്ക ഒരുത്തനെ വിട്ടയക്കെണമെന്ന നിങ്ങൾക്ക ഒരു മൎയ്യാദയു
ണ്ടല്ലൊ അതുകൊണ്ട ഞാൻ യെഹൂദന്മാരുടെ രാജാവിനെ നിങ്ങൾ</lg><lg n="൪൦">ക്കായ്കൊണ്ട വിട്ടയക്കെണമെന്ന നിങ്ങൾക്ക മനസ്സുണ്ടൊ✱ അപ്പൊൾ
പിന്നെയും എല്ലാവരും ഇവനെ അല്ല ബറബ്ബാസിനെ തന്നെ എ
ന്ന ഉറക്കെ വിളിച്ചു പറഞ്ഞു എന്നാൽ ബറബ്ബാസ ഒരു കള്ളനാ
യിരുന്നു✱</lg>

൧൯ അദ്ധ്യായം

൧ യെശു കൊറടാവുകൊണ്ട അടിക്കപ്പെടുകയും മുള്ളുകൾ കൊണ്ടു [ 289 ] ള്ള കിരീടം ധരിക്കപ്പെടുകയും അടിക്കപ്പെടുകയും കുരിശിൽ
തറക്കപ്പെടുകയും ചെയ്യുന്നത.— ൨൮ അവൻ മരിക്കുന്നത. —
൩൮ യൊസെഫിനാലും നിക്കൊദീമൊസിനാലും പ്രെതക്കല്ലറ
യിൽ സ്ഥാപിക്കപ്പെടുകയും ചെയ്യുന്നത.

<lg n="">ആകയാൽ അപ്പൊൾ പീലാത്തൊസ യെശുവിനെ കൂട്ടികൊണ്ട</lg><lg n="൨"> ചമ്മട്ടികൾ കൊണ്ട അടിപ്പിച്ചു✱ ആയുധക്കാരും മുള്ളുകൾ കൊ

ഒരു കിരീടത്ത മടഞ്ഞിട്ട അതിനെ അവന്റെ തലയിൽ വെക്കയും</lg><lg n="൩"> ഒരു ചുകന്ന കുപ്പായത്തെ അവനെ ഉടുപ്പിക്കയും✱ യെഹൂദന്മാ
രുടെ രാജാവെ വാഴുക എന്ന പറകയും അവനെ കൈകൾകൊണ്ട</lg><lg n="൪"> അടിക്കയും ചെയ്തു✱ അപ്പൊൾ പീലാത്തൊസ പിന്നെയും പുറ
ത്ത വന്ന അവരൊടു പറയുന്നു കണ്ടാലും ഞാൻ അവങ്കൽ ഒരു കു
റ്റത്തെയും കാണുന്നില്ല എന്ന നിങ്ങൾ അറിയെണ്ടുന്നതിന്ന ഞാൻ</lg><lg n="൫"> അവനെ നിങ്ങൾക്ക പുറത്ത കൊണ്ടുവരുന്നു✱ അപ്പൊൾ യെ
ശു മുള്ളുകൾ കൊണ്ടുള്ള കിരീടത്തെയും ചുകന്ന കുപ്പായത്തെയും
ധരിച്ചവനായി പുറത്തു വന്നു അപ്പൊൾ പീലാത്തൊസ അവ</lg><lg n="൬">രൊടും ആ മനുഷ്യൻ ഇത എന്ന പായുന്നു✱ അതുകൊണ്ട പ്ര
ധാനാചാൎയ്യന്മാരും ഉദ്യൊഗസ്ഥന്മാരും അവനെ കണ്ടപ്പൊൾ (അ
വനെ) കുരിശിങ്കൽ തറെക്ക കുരിശിങ്കൽ തറെക്ക എന്ന ഉറക്കെ വി
ളിച്ചു പറഞ്ഞു പീലാത്തൊസ അവരൊടു പറയുന്നു നിങ്ങൾ അവ
നെ കൊണ്ടുപൊകയും കുരിശിങ്കൽ തറെക്കയും ചെയ്വിൻ എന്തു
കൊണ്ടെന്നാൽ ഞാൻ അവങ്കൽ ഒരു കുറ്റത്തെയും കാണുന്നി</lg><lg n="൭">ല്ല✱ യെഹൂദന്മാർ അവനൊട ഉത്തരമായിട്ട പറഞ്ഞു ഞങ്ങൾക്ക
ഒരു ന്യായ പ്രമാണമുണ്ട ഞങ്ങളുടെ ന്യായ പ്രമാണ പ്രകാരം അ
വൻ മരിപ്പാൻ യൊഗ്യനാകുന്നു അത എന്തുകൊണ്ടെന്നാൽ അവൻ</lg><lg n="൮"> തന്നെ താൻ ദൈവത്തിന്റെ പുത്രനാക്കി✱ അതുകൊണ്ട പീലാ</lg><lg n="൯">ത്തൊസ ൟ വചനത്തെ കെട്ടപ്പൊൾ എറ്റവും ഭയപ്പെട്ടു✱ വി
ശെഷിച്ച അവൻ പിന്നെയും ന്യായ സ്ഥലത്തിലെക്ക ചെന്ന യെശു
വിനൊട പറയുന്നു നീ എവിടെനിന്നാകുന്നു എന്നാറെ യേശു അ</lg><lg n="൧൦">വന്ന ഉ ത്തരം കൊടുത്തില്ല✱ അപ്പൊൾ പീലാത്തൊസ അവ
നൊട പറയുന്നു നീ എന്നൊട പറയുന്നില്ലയൊ നിന്നെ കുരിശി
ങ്കൽ തറപ്പാൻ എനിക്ക അധികാരമുണ്ടെന്നും നിന്നെ വിട്ടയപ്പാൻ</lg><lg n="൧൧"> അധികാരമുണ്ടെന്നും നീ അറിയുന്നില്ലായൊ✱ യെശു ഉത്തരമാ
യിട്ട പറഞ്ഞു മെലിൽനിന്ന നിനക്ക തരപ്പെട്ടിരുന്നില്ല എങ്കിൽ
നിനക്ക എന്റെ നെരെ ഒരു അധികാരവുമുണ്ടാകയില്ല അ
തുകൊണ്ട എന്നെ നിനക്ക എല്പിച്ചവന്ന അധികം പാപം ഉണ്ട✱</lg><lg n="൧൨"> ഇതുമുതൽ പീലാത്തൊസ അവനെ വിട്ടയപ്പാൻ അന്വെഷിച്ചു എ
ന്നാറെ യെഹൂദന്മാർ ഉറക്കെ വിളിച്ചു പറഞ്ഞു നീ ഇവനെ വിട്ട
യച്ചാൽ നീ കൈസറിന്റെ സ്നെഹിതനല്ല തന്നെ താൻ രാജാവാ</lg><lg n="൧൩">ക്കുന്നവനെല്ലാം കൈസറിന്ന പ്രതിപറയുന്നു✱ ഇതുകൊണ്ട പീ</lg> [ 290 ]

<lg n="">ലാത്തൊസ ൟ വചനത്തെ കെട്ടപ്പൊൾ യെശുവിനെ പുറത്ത
കൊണ്ടു വന്ന കല്ലു കൊണ്ട കെട്ടപ്പെട്ട സ്ഥലമെന്നും എബ്രായ ഭാഷ
യിൽ ഗാബ്ബത്താ എന്നും പറയപ്പെടുന്ന സ്ഥലത്ത ന്യായാസന</lg><lg n="൧൪">ത്തിങ്കൽ ഇരുന്നു✱ എന്നാൽ പെസഹായ്ക്ക പ്രാരംഭവും എകദെ
ശം ആറ മണിനെരവും ആയിരുന്നു വിശെഷിച്ച അവൻ യെഹൂദ</lg><lg n="൧൫">ന്മാരോട പറയുന്നു നിങ്ങളുടെ രാജാവ ഇത✱ എന്നാറെ (അവനെ) നീക്കിക്കളക (അവനെ) നീക്കിക്കളക അവനെ കുരിശിങ്കൽ തറെക്ക
എന്ന അവർ ഉറക്കെ വിളിച്ചു പീലാത്തൊസ അവരൊട പറയുന്നു
ഞാൻ നിങ്ങളുടെ രാജാവിനെ കുരിശിങ്കൽ തറെക്കെണമൊ പ്ര
ധാനാചാൎയ്യന്മാർ ഉത്തരമായിട്ട പറഞ്ഞു കെസർ അല്ലാതെ ഞ</lg><lg n="൧൬">ങ്ങൾക്ക ഒരു രാജാവില്ല✱ ആകയാൽ അപ്പൊൾ കുരിശിങ്കൽ തറെ
ക്കപ്പെടുവാനായിട്ട അവനെ അവൻ അവൎക്ക എല്പിച്ചു എന്നാറെ
അവർ യെശുവിനെ പിടിച്ചു കൊണ്ടുപൊയി✱ വിശെഷിച്ചും</lg><lg n="൧൭"> അവൻ തന്റെ കുരിശിനെ വഹിച്ചുകൊണ്ട എബ്രായി ഭാഷയിൽ
ഗോൽഗൊത്താ എന്ന പറയപ്പെടുന്ന തലയൊടിടമെന്ന പെരു</lg><lg n="൧൮">ള്ള സ്ഥലത്തിന്ന പുറപ്പെട്ടു പൊയി✱ അവിടെ അവർ അവ
നെയും അവനൊടു കൂട മറ്റ രണ്ടാളുകളെയും കുരിശിൽ തറച്ചു ഒ
രൊരുത്തനെ ഓരൊഭാഗത്തായിട്ടും യെശുവിനെ നടുവിലായിട്ടും
ആകുന്നു</lg>

<lg n="൧൯">എന്നാൽ പിലാത്തൊസ ഒരു സ്ഥാനപെർ എഴുതി കുരിശിന്റെ
മീതെ പതിച്ചു യെഹൂദന്മാരുടെ രാജാവാകുന്ന നസറായക്കാരനായ</lg><lg n="൨൦"> യെശു എന്ന എഴുതപ്പെട്ടിരുന്നു✱ ആകയാൽ യെശു കുരിശിങ്കൽ
തറെക്കപ്പെട്ട സ്ഥലം നഗരത്തിന്ന സമിപമായിരുന്നതുകൊണ്ട
യെഹൂദന്മാരിൽ പലരും ൟ സ്ഥാനപെരിനെ വായിച്ചു അത എ</lg><lg n="൨൧">ബ്രായിലും ഗ്രെക്കിലും ലത്തിനിലും എഴുതപ്പെട്ടിരുന്നു✱ അപ്പൊൾ
യെഹൂദന്മാരുടെ പ്രധാനാചാൎയ്യന്മാർ പീലാത്തോസിനൊടു പറ
ഞ്ഞു യെഹൂദന്മാരുടെ രാജാവ എന്ന അല്ല ഞാൻ യെഹൂദന്മാരുടെ</lg><lg n="൨൨"> രാജാവാകുന്നു എന്ന അവൻ പറഞ്ഞ പ്രകാരം തന്നെ എഴുതുക✱
പീലാത്തൊസ ഉത്തരമായിട്ട പറഞ്ഞു ഞാൻ എഴുതിയതിനെ എ</lg><lg n="൨൩">ഴുതി✱ പിന്നെ ആയുധക്കാർ തങ്ങൾ യെശുവിനെ കുരിശിങ്കൽ ത
റച്ചതിന്റെ ശെഷം അവന്റെ വസ്ത്രങ്ങളെ എടുത്ത ഒരൊരു ആ
യുധക്കാരന്ന ഒരൊരൊ ഭാഗമായി നാലു ഭാഗങ്ങളാക്കി അപ്രകാരം
തന്നെ (അവന്റെ) അങ്കിയെയും (എടുത്തു ) എന്നാൽ അങ്കി തൈപ്പു</lg><lg n="൨൪"> കൂടാതെ മെലിൽ നിന്ന തുടങ്ങി മുഴവൻ നെയ്യപ്പെട്ടിരുന്നു✱ അതു
കൊണ്ട അവർ തമ്മിൽ തമ്മിൽ പറഞ്ഞു നാം അതിനെ കീറരുത
ആൎക്ക വരുമെന്ന അതിന്നായ്കൊണ്ട ചീട്ടിടെണം അവർ എ
ന്റെ വസ്ത്രങ്ങളെ തങ്ങളുടെ ഇടയിൽ ഭാഗിക്കയും എന്റെ കുപ്പാ
യത്തിന്നായ്കൊണ്ട ചീട്ടിടുകയും ചെയ്തു എന്ന പറയുന്ന വെദ
വാക്യം നിവൃത്തിയാകെണ്ടുന്നതിന്നായിരുന്നു ഇതുകൊണ്ട ആയുധ</lg>

[ 291 ] ക്കാർ ൟ കാൎയ്യങ്ങൾ ചെയ്തു✱

<lg n="൨൫">യെശുവിന്റെ കുരിശിന്റെ അടുക്കൽ അവന്റെ മാതാവും അ
വന്റെ മാതാവിന്റെ സഹൊദരിയായി ക്ലെയൊഫാസിന്റെ ഭാ</lg><lg n="൨൬">ൎയ്യയായ മറിയയും മഗ്ദലനെ മറിയയും നിന്നിരുന്നു✱ അതു
കൊണ്ട യെശു തന്റെ മാതാവും താൻ സ്നെഹിച്ചിട്ടുള്ള ശിഷ്യ
നും അരികെ നില്ക്കുന്നതിനെ കണ്ടാറെ അവൻ തന്റെ മാതാവി</lg><lg n="൨൭">നൊടു പറയുന്നു സ്ത്രീയെ ഇതാ നിന്റെ പുത്രൻ✱ പിന്നെ അ
വൻ ശിഷ്യനൊട പറയുന്നു ഇതാ നിന്റെ മാതാവ അന്നെരം
മുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിലെക്ക പരിഗ്രഹിക്കയും
ചെയ്തു✱</lg>

<lg n="൨൮">ഇതിന്റെ ശെഷം യെശു സകലവും ഇപ്പൊൾ നിവൃത്തിയായി
എന്ന അറിഞ്ഞിട്ട വെദവാക്യം നിവൃത്തിയാകെണ്ടുന്നതിന്നായിട്ട</lg><lg n="൨൯"> എനിക്ക ദാഹിക്കുന്നു എന്ന പറയുന്നു✱ എന്നാൽ അവിടെ കാടി
കൊണ്ട നിറഞ്ഞൊരു പാത്രം വെക്കപ്പെട്ടിരുന്നു അവർ ഒരു സ്പൊം
ഗിനെ കാടിയെ കൊണ്ട നിറെക്കയും ഇസൊപ്പിൽ കെട്ടുകയും</lg><lg n="൩൦"> ചെയ്തിട്ട അവന്റെ വായുടെ അടുക്കൽ വെച്ചു✱ അതുകൊണ്ട
യെശു കാടിയെ വാങ്ങിയപ്പൊൾ അത നിവൃത്തിയായി എന്ന പറ
ഞ്ഞു തന്റെ തലയെ ചായിച്ച ആത്മാവിനെ എല്പിക്കയും ചെയ്തു✱</lg><lg n="൩൧"> ആകയാൽ അന്ന പ്രാരംഭസമയമാകകൊണ്ട ശരീരങ്ങൾ ശാബതദിവ
സം (ആ ശാബത ദിവസം വലിയ ദിവസമായിരുന്നതുകൊണ്ട) കു
രിശിന്മെൽ ഇരിക്കരുത എന്നുവെച്ച അവരുടെ കാലുകൾ ഒടിക്ക
പ്പെടണമെന്നും അവർ എടുത്തുകൊണ്ടുപൊകപ്പെടെണമെന്നും യെ</lg><lg n="൩൨">ഹൂദന്മാർപീലാത്തൊസിനൊട അപെക്ഷിച്ചു✱ അപ്പൊൾ ആയുധ
ക്കാർ വന്ന ഒന്നാമത്തവന്റെയും അവനൊടു കൂട കുരിശിങ്കൽ ത</lg><lg n="൩൩">റെക്കപ്പെട്ട മറ്റവന്റെയും കാലുകളെ ഒടിച്ചു✱ എന്നാറെ അവർ
യെശുവിന്റെ അടുക്കൽ വന്ന അവൻ അപ്പൊൾ മരിച്ചുകഴിഞ്ഞു</lg><lg n="൩൪"> എന്ന കണ്ടപ്പൊൾ അവന്റെ കാലുകളെ ഒടിച്ചില്ല✱ എന്നാലും
ആയുധക്കാരിൽ ഒരുത്തൻ ഒരു കുന്തം കൊണ്ട അവന്റെ വിലാപ്പു
റത്ത കുത്തി ഉടനെ രക്തവും വെള്ളവും പുറപ്പെടുകയും ചെയ്തു✱</lg><lg n="൨൫"> വിശെഷിച്ചും അതിനെ കണ്ടവൻ സാക്ഷിപ്പെടുത്തി അവന്റെ
സാക്ഷിയും സത്യമുള്ളതാകുന്നു നിങ്ങൾ വിശ്വസിക്കെണ്ടുന്നതിന്ന അ
വൻ സത്യത്തെ പറയുന്നു എന്ന അവൻ അറികയും ചെയ്യുന്നു✱</lg><lg n="൩൬"> എന്നാൽ ൟ കാൎയ്യങ്ങൾ ഉണ്ടായത അവന്റെ ഒരു അസ്ഥിപൊലും
ഒടിക്കപ്പെടുകയില്ല എന്നുള്ള വെദവാക്യം നിവൃത്തിയാകെണ്ടുന്ന</lg><lg n="൩൯">തിന്നായിരുന്നു✱ പിന്നെയും അവർ തങ്ങൾ കുത്തിയവങ്കൽ
നൊക്കും എന്ന മറ്റൊരു വെദവാക്യം പറയുന്നു✱</lg>

<lg n="൩൮">ഇതിന്റെ ശെഷം അറിമതെയക്കാരനായ യൊസെഫ (യെഹൂ
ദന്മാരുടെ ഭയം കൊണ്ട രഹസ്യത്തിലത്രെ എങ്കിലും യെശുവിന്റെ
ഒരു ശിഷ്യനാകകൊണ്ട) താൻ യെശുവിന്റെ ശരീരത്തെ എടു</lg> [ 292 ]

<lg n="">ത്ത കൊണ്ടുപൊകെണ്ടുന്നതിന്നായിട്ട പീലാത്തൊസിനൊട അപെ
ക്ഷിച്ചു പീലാത്തൊസ (അവന്ന) അനുവാദം കൊടുക്കയും ചെയ്തു അ
തുകൊണ്ട അവൻ വന്ന യെശുവിന്റെ ശരീരത്തെ എടുത്തുകൊണ്ടു</lg><lg n="൩൯"> പൊയി✱ വിശെഷിച്ചും (മുമ്പിനാൽ രാത്രിയിൽ യെശുവിന്റെ
അടുക്കൽ വന്നവനായ) നിക്കൊദീമുസ വരികയും മൂറിന്റെയും
ചെന്നിനായകത്തിന്റെയും ഒരുയൊഗത്തെ എകദെശം നൂറ റാ</lg><lg n="൪൦">ത്തൽ എടുത്ത കൊണ്ടുവരികയുംചെയ്തു✱ അപ്പൊൾ അവർ യെശു
വിന്റെ ശരീരത്തെ എടുത്ത യെഹൂദന്മാൎക്ക ശവം അടക്കുവാനുള്ള
മൎയ്യാദ പ്രകാരം അതിനെ സുഗന്ധവൎഗ്ഗങ്ങളൊടു കൂട നെൎത്ത ശീലക</lg><lg n="൪൧">ളിൽകെട്ടി✱ എന്നാൽ അവൻ കുരിശിങ്കൽ തറക്കപ്പെട്ട സ്ഥല
ത്തിങ്കൽ ഒരു തൊട്ടവും തൊട്ടത്തിൽ ഒരു നാളും ഒരുത്തനും
സ്ഥാപിക്കപ്പെടാത്ത ഒരു പുതിയ പ്രെതക്കല്ലറയും ഉ ണ്ടായിരുന്നു✱</lg><lg n="൪൨"> അതുകൊണ്ട യെഹൂദന്മാരുടെ പ്രാരംഭസമയം ഹെതുവായിട്ടും
പ്രെതക്കല്ലറ സമീപമാകകൊണ്ടും അവർ യെശുവിനെ അവിടെ
സ്ഥാപിച്ചു</lg>

൨൦ അദ്ധ്യായം

൧൧ യെശു മറിയക്കും.— ൧൯ തന്റെ ശിഷ്യന്മാൎക്കും പ്രത്യക്ഷ
നാകുന്നത.— ൨൪ തൊമാസിന്റെ അവിശ്വാസവും.— ൨൬
അനുസരണവാക്കും

<lg n="">പിന്നെ ആഴ്ചയുടെ ഒന്നാം ദിവസത്തിൽ പ്രഭാതകാലത്ത ഇ
രുട്ടുള്ളപ്പോൾ തന്നെ മഗ്ദലെനെ മറിയ പ്രെതക്കല്ലറയുടെ അടു
ക്കൽ വരികയും പ്രെതക്കല്ലറയിൽ നിന്ന കല്ല നീക്കിക്കളയപ്പെട്ട</lg><lg n="൨">തിനെ കാണുകയും ചെയ്യുന്നു✱ അപ്പൊൾ അവൾ ഓടി ശിമൊൻ
പത്രൊസിന്റെ അടുക്കലും യെശു സ്നെഹിച്ചിട്ടുള്ള മറ്റെ ശിഷ്യ
ന്റെ അടുക്കലും ചെന്ന അവരൊടു പറയുന്നു അവർ കൎത്താവി
നെ പ്രെതക്കല്ലറയിൽനിന്ന എടുത്തു കളഞ്ഞു അവനെ എവിടെ</lg><lg n="൩"> വെച്ചു എന്ന ഞങ്ങൾ അറിയുന്നതുമില്ല✱ അതുകൊണ്ട് പത്രൊസും</lg><lg n="൪"> ആ മറ്റ ശിഷ്യനും പുറപ്പെട്ട കല്ലറയുടെ അടുക്കൽ ചെന്നു✱ എ
ന്നാറെ ഇരുവരും ഒന്നിച്ച ഓടി മറ്റ ശിഷ്യൻ പത്രൊസിനെ</lg><lg n="൫">ക്കാൾ ശീഘ്രമായി ഓടി മുമ്പെ കല്ലറയുടെ അടുക്കൽ എത്തി✱ പി
ന്നെ അവൻ കുനിഞ്ഞു (അകത്തൊട്ട നൊക്കി) ശീലകൾ കിടക്കു</lg><lg n="൬">ന്നതിനെകണ്ടു എങ്കിലും അകത്ത ചെന്നില്ല✱ അപ്പൊൾ ശിമൊൻ
പത്രൊസും അവന്റെ പിന്നാലെ വന്ന എത്തി പ്രെതക്കല്ലറയി</lg><lg n="൭">ലെക്ക കടക്കയും വസ്ത്രങ്ങൾ കിടക്കുന്നതിനെയും✱ അവന്റെ തല
യിൽ ഉണ്ടായിരുന്ന ശീല വസ്ത്രങ്ങളൊടു കൂട കിടക്കാതെ വെറിട്ട
ഒരു സ്ഥലത്തചുരുട്ടിയിരിക്കുന്നതിനെയും കാണുകയും ചെയ്യുന്നു✱</lg><lg n="൮"> അപ്പൊൾ മുമ്പെ പ്രെതക്കല്ലറയുടെ അടുക്കൽ വന്നിട്ടുള്ള ആ മറ്റെ
ശിഷ്യനും അകത്ത ചെന്നു അവനും കണ്ടു വിശ്വസിക്കയും ചെയ്തു✱</lg>

[ 293 ] <lg n="൯">എന്തെന്നാൽ അവൻ മരിച്ചവരിൽനിന്ന ഉയിൎത്തെഴുനീല്ക്കെണ്ടുന്ന
താകുന്നു എന്നുള്ള വെദവാക്യത്തെ അതുവരെയും അവർ അറിഞ്ഞി</lg><lg n="൧൦">ല്ല✱ അപ്പൊൾ ആ ശിഷ്യന്മാർ പിന്നെയും തങ്ങളുടെ സ്ഥലത്തെ
ക്ക പൊയി✱</lg>

<lg n="൧൧">എന്നാൽ മറിയ പ്രെതക്കല്ലറയുടെ അരികെ പുറത്ത കരഞ്ഞു
കൊണ്ട നിന്നു അവൾ കരയുമ്പൊൾ അവൾ പ്രെതക്കല്ലറയിലെക്ക</lg><lg n="൧൨"> കുനിഞ്ഞു (നൊക്കി)✱ യെശുവിന്റെ ശരീരം വെക്കപ്പെട്ടിരുന്ന
സ്ഥലത്തെ വെണ്മ ഉടുപ്പുകളൊടെ രണ്ടു ദൈവദൂതന്മാർ ഒരുത്തൻ ത
ലയുടെ അടുക്കലും ഒരുത്തൻ കാലുകളുടെ അടുക്കലും ഇരിക്കുന്ന</lg><lg n="൧൩">തിനെ കാണുകയും ചെയ്യുന്നു✱ എന്നാറെ അവർ അവളൊട സ്ത്രീ
യെ നി എന്തിന കരയുന്നു എന്ന പറയുന്നു അവൾ അവരൊട
പറയുന്നു അവർ എന്റെ കൎത്താവിനെ എടുത്ത കൊണ്ടുപൊയി
അവനെ എവിടെ വെച്ചു എന്ന ഞാൻ അറിയായ്ക കൊണ്ടാകു</lg><lg n="൧൪">ന്നു✱ ഇപ്രകാരം പറഞ്ഞിട്ട അവൾ പിന്നാക്കം തിരിഞ്ഞ യെശു
നില്ക്കുന്നതിനെ കണ്ടു എന്നാൽ യെശുവാകുന്നു എന്ന അവൾ അ</lg><lg n="൧൫">റിഞ്ഞില്ല✱ യെശു അവളൊട പറയുന്നു സ്ത്രീയെ നീ എന്തിന
കരയുന്നു നീ ആരെ അന്വെഷിക്കുന്നു അവൻ തൊട്ടക്കാരനാകു
ന്നു എന്ന അവൾ നിരൂപിച്ചിട്ട അവനൊട പറയുന്നു യജമാനനെ
നീ അവനെ എടുത്തുകൊണ്ടുപൊയിട്ടുണ്ടെങ്കിൽ അവനെ എവിടെ
വെച്ചു എന്ന എന്നൊടു പറക എന്നാൽ ഞാൻ അവനെ എടു</lg><lg n="൧൬">ത്ത കൊണ്ടുപൊകും✱ യെശു അവളൊട മറിയയെ എന്നു പറയു
ന്നു അവൾ തിരിഞ്ഞ അവനൊട ഹെ ഗുരോ എന്ന അൎത്ഥമാകുന്ന</lg><lg n="൧൭"> റാബൊനി എന്ന പറയുന്നു✱ യെശു അവളൊട പറയുന്നു എന്നെ
തൊടരുത എന്തുകൊണ്ടെന്നാൽ ഞാൻ എന്റെ പിതാവിന്റെ
അടുക്കലെക്ക ഇനിയും കരെറിപൊയിട്ടില്ല എന്നാൽ നി എന്റെ സ
ഹൊദരന്മാരുടെ അടുക്കൽ പൊയിട്ട അവരൊടു ഞാൻ എന്റെ
പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും അടുക്കലും എ
ന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അ</lg><lg n="൧൮">ടുക്കലും കരെറി പൊകുന്നു എന്ന പറക✱ മഗ്ദലെനെ മറിയ വ
ന്ന താൻ കൎത്താവിനെ കണ്ടു എന്നും അവൻ ൟ കാൎയ്യങ്ങളെ ത
ന്നൊടു പറഞ്ഞു എന്നും ശിഷ്യന്മാരൊട അറിയിക്കയും ചെയ്തു✱</lg>

<lg n="൧൯">പിന്നെ ആഴ്ചയുടെ ഒന്നാം ദിവസമായ ആ ദിവസം തന്നെ സ
ന്ധ്യ നെരത്ത ശിഷ്യന്മാർ കൂടിയിരുന്ന സ്ഥലത്തിങ്കൽ യെഹൂദ
ന്മാരുടെ ഭയം കൊണ്ടു വാതലുകൾ അടച്ചിരിക്കുമ്പൊൾ യെശു
വന്ന നടുവിൽ നിന്ന അവരൊട നിങ്ങൾക്ക സമാധാനം ഇരിക്കട്ടെ</lg><lg n="൨൦"> എന്നപറയുന്നു✱ ഇതിനെ പറഞ്ഞിട്ട അവൻ അവൎക്ക തന്റെകൈ
കളെയും വിലാപ്പുറത്തെയും കാണിക്കയും ചെയ്തു അപ്പൊൾ ശി</lg><lg n="൨൧">ഷ്യന്മാർ കൎത്താവിനെ കണ്ടാറെ സന്തൊഷപ്പെട്ടു✱ അപ്പൊൾ
യെശു പിന്നെയും അവരൊടു പറഞ്ഞു നിങ്ങൾക്ക സമാധാനമിരിക്ക</lg> [ 294 ]

<lg n="">ട്ടെ (എന്റെ) പിതാവ എന്നെ അയച്ച പ്രകാരം തന്നെ ഞാനും നി</lg><lg n="൨൨">ങ്ങളെ അയക്കുന്നു✱ പിന്നെ ഇതിനെ പറഞ്ഞിട്ട അവൻ (അവ
രുടെ) മെൽ ഉൗതി അവരൊടു പറയുന്നു പരിശുദ്ധാത്മാവിനെ</lg><lg n="൨൩"> കൈക്കൊൾവിൻ✱ നിങ്ങൾ ആരുടെ പാപങ്ങളെ മൊചിക്കുന്നു
വൊ അവരിൽനിന്ന മൊചിക്കപ്പെടുന്നു നിങ്ങൾ ആരുടെ (പാ
പങ്ങളെ) പിടിപ്പിക്കുന്നുവൊ അവ പിടിക്കപ്പെടുന്നു✱</lg>

<lg n="൨൪">എന്നാൽ പന്ത്രണ്ടിൽ ഒരുത്തനായി ദിദിമുസെന്ന പറയപ്പെട്ട
തൊമാസ യെശു വന്നപ്പൊൾ അവരൊടു കൂട ഉണ്ടായിരുന്നില്ല✱</lg><lg n="൨൫"> അതുകൊണ്ട മറ്റെ ശിഷ്യന്മാർ അവനൊട ഞങ്ങൾ കൎത്താവിനെ
കണ്ടു എന്ന പറഞ്ഞു എന്നാറെ അവൻ അവരൊടു പറഞ്ഞു ഞാൻ
അവന്റെ കൈകളിൽ ആണികളുടെ പഴുതിനെ കാണുകയും ആ
ണികളുടെ പഴുതിൽ എന്റെ വിരലിനെ ഇടുകയും അവന്റെ വി
ലാപ്പുറത്തിലെക്ക എന്റെ കയ്യിനെ ഇടുകയും ചെയ്യാഞ്ഞാൽ ഞാൻ</lg><lg n="൨൬"> വിശ്വസിക്കയില്ല✱ പിന്നെ ഒരു എട്ടു ദിവസം കഴിഞ്ഞശെഷം
വീണ്ടും അവന്റെ ശിഷ്യന്മാരും അവരൊടു കൂട തൊമാസും അക
ത്തുണ്ടായിരുന്നു വാതലുകൾ അടച്ചിരിക്കുമ്പൊൾ യെശു വന്ന നടു
വിൽ നിന്ന അവരൊട നിങ്ങൾക്ക സമാധാനമിരിക്കട്ടെ എന്നും പ</lg><lg n="൨൭">റഞ്ഞു✱ അപ്പൊൾ അവൻ തൊമാസിനൊട പറഞ്ഞു നീ നിന്റെ
വിരലിനെ ഇങ്ങൊട്ട നീട്ടുകയും എന്റെ കൈകളെ നൊക്കുകയും
നിന്റെ കയ്യിനെ നീട്ടി എന്റെ വിലാപ്പുറത്തിലെക്ക ഇടുകയും</lg><lg n="൨൮"> ചെയ്ക നീ അവിശ്വാസിയായിരിക്കാതെ വിശ്വാസിയായിരിക്ക✱ എ
ന്നാറെ തൊമാസ അവനൊട എന്റെ കൎത്താവും എന്റെ ദൈവ</lg><lg n="൨൯">വുമായുള്ളൊവെ എന്ന ഉത്തരമായിട്ട പറഞ്ഞു✱ യെശു അവനൊടു
പറയുന്നു തൊമാസെ നീ എന്നെ കണ്ടതുകൊണ്ട നീ വിശ്വസിച്ചു കാ</lg><lg n="൩൦"> കാണാതെ തന്നെ വിശ്വസിച്ചവർ ഭാഗ്യവാന്മാരാകുന്നു✱ വിശെഷിച്ച
ൟ പുസ്തകത്തിൽ എഴുതപ്പെടാത്ത മറ്റ അനെകം അതിശയങ്ങ</lg><lg n="൩൧">ളെയും യെശു തന്റെ ശിഷ്യന്മാരുടെ മുമ്പാകെ ചെയ്തു✱ എന്നാൽ
യെശു ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാകുന്നു എന്ന നിങ്ങൾ
വിശ്വസിക്കെണ്ടുന്നതിന്നും വിശ്വസിച്ചിട്ട നിങ്ങൾക്ക അവന്റെ നാ
മത്താൽ ജീവനുണ്ടാകെണ്ടുന്നതിന്നും ഇവ എഴുതപ്പെട്ടിരിക്കുന്നു✱</lg>

൨൧ അദ്ധ്യായം

൧ ക്രിസ്തു പിന്നെയും പ്രത്യക്ഷനാകുന്നത. — ൧൫ അവൻ പ
ത്രൊസിന ഒരു കല്പനകൊടുക്കയും.— ൨൦ അവന്റെ കൌ
തുകത്തെ അക്ഷെപിക്കയും ചെയ്യുന്നത

<lg n="">ഇക്കാൎയ്യങ്ങളുടെ ശെഷം യെശു പിന്നെയും തിബെറിയൊസ എ
ന്ന സമുദ്രതീരത്തിങ്കൽ വെച്ച ശിഷ്യന്മാൎക്ക തന്നെതാൻ പ്രത്യക്ഷ</lg><lg n="൨">പ്പെടുത്തി ഇപ്രകാരവും തന്നെതാൻ പ്രത്യക്ഷപ്പെടുത്തി✱ ശിമൊൻ
പത്രൊസും ദിസിമുസ എന്ന പറയപ്പെട്ട തൊമാസും ഗലിലെയായി</lg>

[ 295 ] <lg n="">ലെ കാനായിൽനിന്നുള്ളവനായ നതാനിഎലും സെബദിയുടെ പുത്ര
ന്മാരും അവന്റെ ശിഷ്യന്മാരിൽ വെറെ രണ്ടാളുകളും കൂടിയിരുന്നു✱</lg><lg n="൩"> ശിമൊൻ പത്രൊസ അവരൊടു പറയുന്നു ഞാൻ മത്സ്യം പിടിപ്പാൻ
പൊകുന്നു അവർ അവനൊട പറയുന്നു ഞങ്ങളും നിന്നൊട കൂടെ
പൊരുന്നു അവർ പുറപ്പെട്ടുപോയി ഉടനെ ഒരു പടവിൽ കയ</lg><lg n="൪">റി എന്നാൽ ആ രാത്രിയിൽ ഒന്നിനെയും പിടിച്ചില്ല✱ പിന്നെ ഉദ
യ കാലമായപ്പൊൾ യെശു കരയിൽ നിന്നിരുന്നു എങ്കിലും അത</lg><lg n="൫"> യെശുവാകുന്നു എന്ന ശിഷ്യന്മാർ അറിഞ്ഞില്ല✱ അപ്പൊൾ യെശു

അവരൊട പൈതങ്ങളെ നിങ്ങൾക്ക വല്ല ആഹാരവുമുണ്ടൊ എന്ന പ
റയുന്നു അവർ അവനൊട ഇല്ല എന്ന ഉത്തരമായിട്ട പറഞ്ഞു✱</lg><lg n="൬"> പിന്നെ അവൻ അവരൊട പടവിന്റെ വലത്ത ഭാഗത്ത വലവീ
ശുവിൻ എന്നാൽ നിങ്ങൾക്ക കിട്ടുമെന്ന പറഞ്ഞു അതുകൊണ്ട അ
വർ വീശി അപ്പൊൾ മത്സ്യകൂട്ടം കൊണ്ട അതിനെ വലിപ്പാൻ ക</lg><lg n="൭">ഴിഞ്ഞില്ല✱ അതുകൊണ്ട യെശു സ്നെഹിച്ചിട്ടുള്ള ആ ശിഷ്യൻ പ
ത്രൊസിനൊട ഇത കൎത്താവാകുന്നു എന്ന പറയുന്നു കൎത്താവാകുന്നു
എന്ന ശിമൊൻ പത്രൊസ കെട്ടപ്പൊൾ (താൻ നഗ്നനായിരിക്കകൊ
ണ്ട) തന്റെ മാത്സിക വസ്ത്രത്തെ ചുറ്റി കെട്ടി സമുദ്രത്തിൽ ചാടു</lg><lg n="൮">കയും ചെയ്തു✱ എന്നാൽ മറ്റെ ശിഷ്യന്മാർ (കരയിൽ നിന്ന എക
ദെശം ഇരുനൂറു മുളം മാത്രമല്ലാതെ ദൂരമില്ലായ്ക കൊണ്ട) മത്സ്യങ്ങ</lg><lg n="൯">ളൊടെ വലയെ വലിച്ചു കൊണ്ടു ചെറിയ പടവിൽ വന്നു✱ പിന്നെ
അവർ കരയിൽ ഇറങ്ങിയപ്പൊൾ അവിടെ തീക്കനലുകൾ കത്തിയ
തിനെയും അവയുടെ മെൽ മത്സ്യം വെക്കപ്പെട്ടിരിക്കുന്നതിനെയും</lg><lg n="൧൦"> അപ്പത്തെയും കണ്ടു✱ യെശു അവരൊട നിങ്ങൾ ഇപ്പൊൾ പിടി</lg><lg n="൧൧">ച്ച മത്സ്യങ്ങളിൽ ചിലതിനെ കൊണ്ടുവരുവിൻ എന്ന പറയുന്നു✱ ശി
മൊൻ പത്രൊസ കയറി പൊയി നൂറ്റമ്പത്തമൂന്ന വലിയ മത്സ്യ
ങ്ങൾ കൊണ്ട നിറഞ്ഞ വലയെ കരയിലെക്ക വലിച്ചു വിശെഷിച്ച</lg><lg n="൧൪"> അത്രവളരെ ഉണ്ടായിട്ടും വല കീറിപൊയിട്ടില്ല✱ യെശു അവ
രൊട പറയുന്നു നിങ്ങൾ വന്ന ഭക്ഷണം കഴിച്ചുകൊൾവിൻ എ
ന്നാൽ അവൻ കൎത്താവാകുന്നു എന്ന അറിഞ്ഞിരിക്കകൊണ്ട ശി
ഷ്യന്മാരിൽ ഒരുത്തനും നീ ആരാകുന്നു എന്ന ചൊദിപ്പാൻ തുനി</lg><lg n="൧൩">ഞ്ഞില്ല✱ അപ്പൊൾ യെശു വരികയും അപ്പത്തെ എടുക്കയും അ
വൎക്ക കൊടുക്കയും ചെയ്യുന്നു അപ്രകാരം തന്നെ മത്സ്യത്തെയും✱</lg><lg n="൧൪"> യെശു മരിച്ചവരിൽനിന്ന ഉയിൎത്തെഴുനീറ്റതിന്റെ ശെഷം ത
ന്റെ ശിഷ്യന്മാൎക്ക പ്രത്യക്ഷനായത ഇപ്പൊൾ മൂന്നാം പ്രാവശ്യമാ
കുന്നു✱</lg>

<lg n="൧൫">പിന്നെ അവർ ഭക്ഷണം കഴിച്ചതിന്റെശെഷം യെശു ശിമൊൻ
പത്രൊസിനൊട പറഞ്ഞു യൊനായുടെ പുത്രനായ ശിമൊനെ നീ
എന്നെ ഇവരെക്കാൾ അധികം സ്നെഹിക്കുന്നുവൊ അവൻ അവ
നൊടു പറയുന്നു ഉവ്വ കൎത്താവെ ഞാൻ നിന്നെ സ്നെഹിക്കുന്നു എ</lg> [ 296 ]

<lg n="">ന്ന നീ തന്നെ അറിയുന്നു അവൻ അവനൊട പറയുന്നു എന്റെ</lg><lg n="൧൬"> ആട്ടിൻകുട്ടികളെ മെയ്ക്ക✱ പിന്നെ രണ്ടാം പ്രാവശ്യം അവൻ അ
വനൊട പറയുന്നു യൊനായുടെ പുത്രനായ ശിമൊനെ നീ എ
ന്നെ സ്നെഹിക്കുന്നുവൊ ഉവ്വ കൎത്താവെ ഞാൻ നിന്നെസ്നെഹിക്കുന്നു
എന്ന നീ തന്നെ അറിയുന്നു അവൻ അവനൊട പറയുന്നു എന്റെ</lg><lg n="൧൭"> ആടുകളെ മെയ്ക്ക✱ മൂന്നാം പ്രാവശ്യം അവൻ അവനൊട പറയുന്നു
യൊനായുടെ പുത്രനായ ശിമൊനെ നീ എന്നെ സ്നെഹിക്കുന്നുവൊ
അവൻ മൂന്നാം പ്രാവശ്യം നീ എന്നെ സ്നെഹിക്കുന്നുവോ എന്ന ത
ന്നൊട പറകകൊണ്ട പത്രൊസ ദുഃഖിച്ചു പിന്നെ അവൻ അവനൊ
ടു പറഞ്ഞു കൎത്താവെ നീ സകല കാൎയ്യങ്ങളെയും അറിയുന്നു ഞാൻ
നിന്നെ സ്നെഹിക്കുന്നു എന്ന നീ തന്നെ അറിയുന്നു യെശു അവനൊ</lg><lg n="൧൮">ടു പറയുന്നു എന്റെ ആടുകളെ മെയ്ക്ക✱ ഞാൻ സത്യമായിട്ട സ
ത്യമായിട്ട നിന്നൊടു പറയുന്നു നീ ഇളയ വയസ്സുള്ളവനായിരുന്ന
പ്പൊൾ നിന്നെ നീ അരകെട്ടുകയും നി ഇച്ശിച്ച സ്ഥലത്തിൽ സഞ്ച
രിക്കയും ചെയ്തുവല്ലൊ എന്നാൽ നീ വൃദ്ധനായിരിക്കുമ്പൊൾ നീ
നിന്റെ കൈകളെ നീട്ടുകയും മറ്റൊരുത്തൻ നിന്നെ കെട്ടുകയും
നീ ഇച്ശിക്കാത്ത സ്ഥലത്തെക്ക നിന്നെ കൊണ്ടുപൊകയും ചെയ്യും✱</lg><lg n="൧൯"> എന്നാൽ അവൻ എതുപ്രകാരമുള്ള മരണം കൊണ്ട ദൈവത്തെ
മഹത്വപ്പെടുത്തുമെന്ന അവൻ ഇതിനെ ദൃഷ്ടാന്തമായി പറഞ്ഞു
വിശെഷിച്ച് അവൻ ഇതിനെ പറഞ്ഞിട്ട അവനൊട എന്നെ</lg><lg n="൨൦"> പിന്തുടരുക എന്ന പറഞ്ഞു✱ പിന്നെ പത്രൊസ തിരിഞ്ഞ
യെശു സ്നെഹിച്ചവനായും രാത്രി ഭക്ഷണത്തിൽ അവന്റെ മാ
ൎവിടത്തിൽ ചാരിയവനായും കൎത്താവെ നിന്നെ കാണിച്ചു കൊടു
ടുക്കുന്നവൻ ആരാകുന്നു എന്ന പറഞ്ഞവനായുമുള്ള ശിഷ്യൻ പി
ന്നാലെ വരുന്നതിനെ കാണുന്നു✱ പത്രൊസ അവനെ കാണുക
കൊണ്ട യെശുവിനൊട പറഞ്ഞു കൎത്താവെ എന്നാൽ ഇവൻ എ</lg><lg n="൨൨">ന്ത ചെയ്യും✱ യെശു അവനൊട പറഞ്ഞു ഞാൻ വരുവൊളത്തി
ന്ന അവൻ ഇരിപ്പാൻ എനിക്ക ഇഷ്ടമുണ്ട എങ്കിൽ അത നിനക്ക എ</lg><lg n="൨൩">ന്ത നീ എന്നെ പിന്തുടരുക✱ അതുകൊണ്ടു എന്നു ശിഷ്യൻ മരിക്കയി
ല്ല എന്നുള്ള ൟ വചനം സഹൊദരന്മാരിൽ പരന്നു എന്നാലും അ
വൻ മരിക്കയില്ല എന്ന യെശു അവനൊട പറഞ്ഞില്ല ഞാൻ വരു
വൊളത്തിന്ന അവൻ ഇരിപ്പാൻ എനിക്ക ഇഷ്ടമുണ്ട എങ്കിൽ അത
നിനക്ക എന്ത എന്ന മാത്രമെ പറഞ്ഞിട്ടുള്ളു✱</lg>

<lg n="൨൪">ൟ ശിഷ്യൻ ഇക്കാൎയ്യങ്ങളെ കുറിച്ച സാക്ഷിപ്പടുത്തുന്നവനും
ൟ കാൎയ്യങ്ങളെ എഴുതിയവനും ആകുന്നു അവന്റെ സാക്ഷി സത്യ</lg><lg n="൨൫">മുള്ളതാകുന്നു എന്ന ഞങ്ങൾ അറികയും ചെയ്യുന്നു✱ വിശെഷിച്ചും
യെശു ചെയ്തിട്ടുള്ള കാൎയ്യങ്ങൾ മറ്റുപലതുമുണ്ട അവ ഒരൊന്നായി
എഴുതപ്പെട്ടാൽ എഴുതപ്പെടെണ്ടും പുസ്തകങ്ങൾ ഭൂലൊകത്തിൽ കൂട
ഒതുങ്ങുകയില്ല എന്ന ഞാൻ നിരൂപിക്കുന്നു ആമെൻ✱</lg>