താൾ:GaXXXIV1.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൨ യൊഹന്നാൻ ൧൦. അ.

<lg n="">പാപങ്ങളിൽ ജനിച്ചു നീ ഞങ്ങൾക്ക ഉപദെശിക്കുന്നുവൊ എന്ന</lg><lg n="൩൫"> പറഞ്ഞു അവനെ ഭ്രഷ്ടനാക്കി കളകയും ചെയ്തു✱ അവർ അവ
നെ ഭ്രഷ്ടനാക്കി കളഞ്ഞു എന്ന യെശു കെട്ടു പിന്നെ അവൻ
അവനെ കണ്ടാറ അവനൊടു പറഞ്ഞു നീ ദൈവത്തിന്റെ പു</lg><lg n="൩൬">ത്രങ്കൽ വിശ്വസിക്കുന്നുവൊ✱ അവൻ ഉത്തരമായിട്ട ഞാൻ അ
വങ്കൽ വിശ്വസിപ്പാനായിട്ട അവൻ ആരാകുന്നു കൎത്താവെ എന്ന</lg><lg n="൩൭"> പറഞ്ഞു✱ യെശു അവനൊടു പറഞ്ഞു നീ അവനെ കണ്ടിട്ടുമുണ്ട</lg><lg n="൩൮"> നിന്നൊടു സംസാരിക്കുന്നവനും അവൻ തന്നെ ആകുന്നു✱ എന്നാ
റെ അവൻ കൎത്താവെ ഞാൻ വിശ്വസിക്കുന്നു എന്ന പറഞ്ഞ അ
വനെ വന്ദിക്കയും ചെയ്തു✱</lg>

<lg n="൩൯">അപ്പൊൾ യെശു പറഞ്ഞു കാണാത്തവർ കാണ്മാനായിട്ടും കാ
ണുന്നവർ കുരുടന്മാരാകുവാനായിട്ടും ഞാൻ ഇഹലൊകത്തിലെക്ക</lg><lg n="൪൦"> വിധിക്ക വന്നിരിക്കുന്നു✱ അപ്പൊൾ പറിശന്മാരിൽവെച്ച അവനൊ
ടു കൂട ഉണ്ടായിരുന്നവർ ചിലർ ൟ കാൎയ്യങ്ങളെ കെട്ടാറെ അവ</lg><lg n="൪൧">നൊടു പറഞ്ഞ ഞങ്ങളും കുരുടന്മാരായിരുന്നുവൊ✱ യെശു അവരൊ
ട പറഞ്ഞു നിങ്ങൾ: കുരുടന്മാരായിരുന്നു എങ്കിൽ നിങ്ങൾക്ക പാപ
മുണ്ടാകയില്ലയായിരിക്കും എന്നാൽ ഞങ്ങൾ കാണുന്നു എന്ന നി
ങ്ങൾ ഇപ്പൊൾ പറയുന്നു ഇതുകൊണ്ട നിങ്ങളുടെ പാപം നില്ക്കുന്നു✱</lg>


൧൦ അദ്ധ്യായം

൧ ക്രിസ്തു വാതിലും നല്ല ഇടയനും ആകുന്നു എന്നുള്ളത.— ൧൯
അവനെ കുറിച്ച പല അഭിപ്രായങ്ങൾ .— ൨൨ അവൻ താൻ
ക്രിസ്തുവാകുന്നു എന്ന തന്റെ പ്രവൃത്തികൾ കൊണ്ട ബൊ
ധം വരുത്തുന്നത.

<lg n="">ഞാൻ സത്യമായിട്ട സത്യമായിട്ട നിങ്ങളൊട പറയുന്നു ആട്ടിൻ
തൊഴുത്തിങ്കലെക്ക വാതിലിൽ കൂടി കടക്കാതെ മറ്റൊരു വഴിയൂ
ടെ കരെറുന്നവൻ ആയവൻ ഒരു കള്ളനും മൊഷ്ടവുമാകുന്നു✱</lg><lg n="൨"> എന്നാൽ വാതിലിൽ കൂടി കടക്കുന്നവൻ ആടുകളുടെ ഇടയനാകു</lg><lg n="൩">ന്നു✱ അവന വാതിൽ കാവല്ക്കാരൻ തുറക്കുന്നു ആടുകൾ അവന്റെ
ശബ്ദത്തെ കെൾക്കയും ചെയ്യുന്നു വിശെഷിച്ചും അവൻ തന്റെ
സ്വന്ത ആടുകളെ പെർ പറഞ്ഞ വിളിക്കയും അവയെ പുറത്ത കൊ</lg><lg n="൪">ണ്ടുപൊകയും ചെയ്യുന്നു✱ അവൻ തന്റെ ആടുകളെ പുറത്ത കൊ
ണ്ടുപൊകുാമ്പൊൾ അവയുടെ മുമ്പെ നടക്കയും ആടുകൾ അവന്റെ</lg><lg n="൫"> ശബ്ദത്തെ അറികകൊണ്ട അവനെ പിന്തുടരുകയും ചെയ്യുന്നു✱ എ
ന്നാൽ അവ ഒരു അന്യന്റെ പിന്നാലെ പോകയില്ല അവങ്കൽ നി
ന്ന ഓടി പോകും അത്രെ അതെന്തുകൊണ്ടെന്നാൽ അവ അന്യന്മാ</lg><lg n="൬">രുടെ ശബ്ദത്തെ അറിയുന്നില്ല✱ ൟ ഉപമയെ യെശു അവരൊ
ടു പറഞ്ഞു എന്നാൽ അവൻ തങ്ങളൊടു പറഞ്ഞിട്ടുള്ള കാൎയ്യങ്ങൾ</lg><lg n="൭"> ഇന്നവ എന്ന അവർ അറിഞ്ഞില്ല✱ അപ്പൊൾ യെശു പിന്നെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/264&oldid=177168" എന്ന താളിൽനിന്ന് ശേഖരിച്ചത്