താൾ:GaXXXIV1.pdf/265

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഹന്നാൻ ൧൦. അ. ൧൧൩

<lg n="">യും അവരൊടു പറഞ്ഞു ഞാൻ സത്യമായിട്ട സത്യമായിട്ട നിങ്ങ</lg><lg n="൮">ളൊട പറയുന്നു ഞാൻ ആടുകളുടെ വാതിലാകുന്നു✱ എനിക്ക മു
മ്പെ വന്നിട്ടുള്ളവരെല്ലാവരും കള്ളന്മാരും മൊഷ്ടാക്കളും ആകുന്നു</lg><lg n="൯"> ആടുകൾ അവരെ ചെവിക്കൊണ്ടില്ല താനും✱ ഞാൻ തന്നെ വാ
തിലാകുന്നു ഒരുത്തൻ എന്നിൽ കൂടെ കടക്കുന്നു എങ്കിൽ അ
വൻ രക്ഷിക്കപ്പെടും അകത്തും പുറത്തും വന്ന പൊകയും മെച്ചി</lg><lg n="൧൦">ലിനെ കണ്ടെത്തുകയും ചെയ്യും✱ കള്ളൻ മൊഷ്ടിപ്പാനായിട്ടും കൊ
ല്ലുവാനായിട്ടും നശിപ്പിപ്പാനായിട്ടും അല്ലാതെ കണ്ട വരുന്നില്ല
ഞാൻ അവൎക്ക ജീവൻ ഉണ്ടാകുവാനായിട്ടും അപരിമിതമായി ഉണ്ടാ</lg><lg n="൧൧">കുവാനായിട്ടും വന്നു✱ ഞാൻ നല്ല ഇടയനാകുന്നു നല്ല ഇടയൻ</lg><lg n="൧൨"> തന്റെ ജീവനെ ആടുകൾക്ക വെണ്ടി കൊടുക്കുന്നു✱ എന്നാൽ ഇ
ടയാനാകാതെയും ആടുകൾ തനിക്ക സ്വന്തമില്ലാതെയും ഇരിക്കുന്ന കൂ
ലിക്കാരൻ ചെന്നായ വരുന്നതിനെ കണ്ട ആടുകളെ വിട്ട ഓടി
പൊകുന്നു ചെന്നായ ആടുകളെ പിടിച്ച അവയെ ഭിന്നിപ്പിക്കയും</lg><lg n="൧൩"> ചെയ്യുന്നു✱ എന്നാൽ കൂലിക്കാരൻ അവൻ കൂലിക്കാരനാകകൊണ്ടും
ആടുകൾക്ക വെണ്ടി വിചാരപ്പെടായ്ക കൊണ്ടും ഓടിപൊകുന്നു✱</lg><lg n="൧൪"> ഞാൻ നല്ല ഇടയനാകുന്നു ഞാൻ എനിക്കുള്ള ആടുകളെ അറി
യുന്നവനും എനിക്കുള്ളവയാൽ അറിയപ്പെട്ടവനും ആകുന്നു✱</lg><lg n="൧൫"> പിതാവ എന്നെ അറികയും ഞാനും പിതാവിനെ അറികയും ചെയ്യു
ന്നപ്രകാരം തന്നെ ആകുന്നു ഞാൻ എന്റെ ജീവനെ ആടുകൾക്ക വെ</lg><lg n="൧൬">ണ്ടി വെക്കയും ചെയ്യുന്നു✱ വിശെഷിച്ചും ൟ തൊഴുത്തിൽ അല്ലാ
ത്ത മറ്റ ആടുകൾ എനിക്കുണ്ട അവയെയും ഞാൻ കൊണ്ടുവരെ
ണ്ടുന്നതാകുന്നു വിശെഷിച്ചും അവ എന്റെ ശബ്ദത്തെ കെൾക്കും
ഒരു ആട്ടിൻ കൂട്ടവും ഒരു ഇടയനും ആയി തീരുകയും ചെയ്യും✱</lg><lg n="൧൭"> ഇത നിമിത്തമായിട്ട എന്റെ പിതാവ എന്നെ സ്നെഹിക്കുന്നു ഞാൻ
എന്റെ ജീവനെ പിന്നെയും വാങ്ങുവാനായിട്ട അതിനെ വെക്കു</lg><lg n="൧൮">ന്നതുകൊണ്ടാകുന്നു✱ ഒരുത്തനും അതിനെ എങ്കൽനിന്ന അപഹ
രിക്കുന്നില്ല ഞാനായിട്ട തന്നെ അതിനെ വെക്കുന്നതത്രെ അതി
നെ വെപ്പാൻ എനിക്കു അധികാരമുണ്ട അതിനെ പിന്നെയും വാ
ങ്ങുവാൻ എനിക്ക അധികാരവുമുണ്ട ൟ കല്പനയെ ഞാൻ എ</lg><lg n="൧൯">ന്റെ പിതാവിങ്കൽനിന്ന പരിഗ്രഹിച്ചു✱ അപ്പൊൾ പിന്നെയും
ൟ വചനങ്ങൾ ഹെതുവായിട്ട യെഹൂദന്മാരിൽ ഒരു ഭിന്നതയു</lg><lg n="൨൦">ണ്ടായി✱ അവരിൽ പലരും പറഞ്ഞു അവന്ന ഒരു പിശാചുണ്ട ഭ്രാ</lg><lg n="൨൧">ന്തനുമാകുന്നു നിങ്ങൾ അവനെ എന്തിന ചെവിക്കൊള്ളുന്നു✱ മ
റ്റു ചിലർ പറഞ്ഞു ഇവ പിശാചുള്ളവന്റെ വചനങ്ങളല്ല ഒരു
പിശാചിന കുരുടന്മാരുടെ കണ്ണുകളെ തുറപ്പാൻ കഴിയുമൊ✱</lg>

<lg n="൨൨">പിന്നെ യെറുശലമിൽ ദൈവാലയ പ്രതിഷ്ഠയുടെ പെരുനാൾ</lg><lg n="൨൩"> ആയിരുന്ന വൎഷകാലവുമായിരുന്നു✱ വിശെഷിച്ച യെശു ദൈ
വാലയത്തിൽ ശൊലെമൊന്റെ മണ്ഡപത്തിൽ നടന്നുകൊണ്ടി</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/265&oldid=177169" എന്ന താളിൽനിന്ന് ശേഖരിച്ചത്