താൾ:GaXXXIV1.pdf/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഹന്നാൻ ൧൧. അ. ൧൧൭

<lg n="">നീറ്റ പുറപ്പെട്ടു പൊകുന്നത കണ്ടിട്ട അവൾ പ്രെതക്കല്ലറയുടെ
അടുക്കൽ അവിടെ ദുഃഖിപ്പാനായ്കൊണ്ട പൊകുന്നു എന്ന പറ</lg><lg n="൩൨">ഞ്ഞ അവളുടെ പിന്നാലെ ചെന്നു✱ പിന്നെ മറിയ യെശു ഇരിക്കു
ന്നെടത്തെക്ക വന്ന അവനെ കണ്ടപ്പൊൾ അവന്റെ പാദങ്ങളിൽ
വീണ അവനൊടു പറഞ്ഞു കൎത്താവെ നീ ഇവിടെ ഉണ്ടായിരുന്നു</lg><lg n="൩൩"> എങ്കിൽഎന്റെ സഹൊദരൻ മരിക്കയില്ലയായിരുന്നു✱ എന്നാറെ
യെശു അവൾ കരയുന്നതിനെയും അവളൊടു കൂട വന്നിട്ടുള്ള യെ
ഹൂദന്മാർ കരയുന്നതിനെയും കണ്ടപ്പൊൾ അവൻ ആത്മാവിങ്കൽ ഞ</lg><lg n="൩൪">രങ്ങി വ്യാകുലപ്പെട്ടു✱ നിങ്ങൾ അവനെ എവിടെ സ്ഥാപിച്ചു എന്നും</lg><lg n="൩൫"> പറഞ്ഞു അവർ അവനൊടു പറഞ്ഞുകൎത്താവെ വന്നനൊക്ക✱ യെ</lg><lg n="൩൬">ശു കണ്ണുനീർ ഒഴുക്കി✱ അപ്പൊൾ യെഹൂദന്മാർ പറഞ്ഞു കണ്ടാലും</lg><lg n="൩൭"> അവൻ അവനെ എത്രെ സ്നെഹിച്ചു✱ എന്നാൽ അവരിൽ ചിലർ
പറഞ്ഞു കുരുടന്റെ കണ്ണുകളെ തുറന്നിട്ടുള്ള ഇവന്ന ഇവനെയും</lg><lg n="൩൮"> മരിക്കാതെ ആക്കുവാൻ കഴികയില്ലയായിരുന്നുവൊ✱ അതുകൊണ്ട
യെശു പിന്നെയും തങ്കൽ ഞരങ്ങികൊണ്ട പ്രെതക്കല്ലറയുടെ അരി
കെ വന്നു അത ഒരു ഗുഹയായിരുന്നു അതിന്മെൽ ഒരു കല്ലും വെ</lg><lg n="൩൯">ക്കപ്പെട്ടിരുന്നു✱ യെശു പറഞ്ഞു കല്ലിനെ നീക്കികളവിൻ മരിച്ച
വന്റെ സഹൊദരിയായ മാൎത്ത അവനൊടു പറയുന്നു കൎത്താവെ
ഇപ്പൊൾ അവന നാറ്റം പിടിച്ചിരിക്കുന്നു എന്തുകൊണ്ടെന്നാൽ</lg><lg n="൪൦"> ഇന്ന നാലാം ദിവസമാകുന്നു✱ യെശു അവളൊടു പറയുന്നു നീ വി
ശ്വസിക്കുമെങ്കിൽ നീ ദൈവത്തിന്റെ മഹത്വത്തെ കാണുമെന്ന</lg><lg n="൪൧"> ഞാൻ നിന്നൊടു പറഞ്ഞിട്ടില്ലയൊ✱ അപ്പൊൾ അവർ മരിച്ചവൻ
വെക്കപ്പെട്ട സ്ഥലത്തിൽനിന്ന കല്ലിനെ നീക്കികളഞ്ഞു എന്നാറെ
യെശു തന്റെ കണ്ണുകളെ ഉയൎത്തി പറഞ്ഞു പിതാവെ നീ എന്നെ</lg><lg n="൪൨"> ചെവികൊണ്ടതുകൊണ്ടു ഞാൻ നിനക്ക വന്ദനം ചെയ്യുന്നു✱ നീ എ
പ്പൊഴും എന്നെ ചെവിക്കൊള്ളുന്നു എന്ന ഞാൻ അറിയുന്നു ചു
റ്റും നില്ക്കുന്ന പുരുഷാരത്തിന്റെ നിമിത്തമായിട്ട അവർ നീ എ
ന്നെ അയച്ചു എന്ന വിശ്വസിപ്പാനായ്കൊണ്ട അത്രെ ഞാൻ ഇതിനെ</lg><lg n="൪൩"> പറഞ്ഞത✱ ഇപ്രകാരം പറഞ്ഞിട്ട അവൻ ഒരു മഹാ ശബ്ദത്തൊടെ</lg><lg n="൪൪"> ലാസറസെ പുറത്തുവരിക എന്ന വിളിച്ചു✱ എന്നാറെ മരിച്ചവൻ
കൈകളും കാലുകളും പ്രെതവസ്ത്രങ്ങൾ കൊണ്ട കെട്ടപ്പെട്ടവനായി
പുറത്തു വന്നു അവന്റെ മുഖവും ഒരു ശീലകൊണ്ട ചുറ്റും കെട്ട
പ്പെട്ടിരുന്നു യെശു അവരൊടു പറയുന്നു അവനെ അഴിച്ച പൊകു</lg><lg n="൪൫">വാൻ വിടുവിൻ✱ അപ്പൊൾ മറിയയുടെ അടുക്കൽ വന്നിട്ടും യെശു
ചെയ്തിട്ടുള്ള കാൎയ്യങ്ങളെ കണ്ടിട്ടുമുള്ള യെഹൂദന്മാരിൽവെച്ച പലരും</lg><lg n="൩൬"> അവങ്കൽവിശ്വസിച്ചു✱ എന്നാൽ അവരിൽ ചിലർ പറിശന്മാരുടെ
അടുക്കൽ ചെന്ന യെശു ചെയ്തിട്ടുള്ള കാൎയ്യങ്ങളെ അവരൊടു പറഞ്ഞു✱</lg>

<lg n="൪൧">അപ്പൊൾ പ്രധാനാചാൎയ്യന്മാരും പറിശന്മാരും ഒരു വിസ്താര
സംഘത്തെ കൂട്ടി പറഞ്ഞു നാം എന്ത ചെയ്യുന്നു അതെന്തുകൊണ്ടെ</lg>


P2

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/269&oldid=177173" എന്ന താളിൽനിന്ന് ശേഖരിച്ചത്