താൾ:GaXXXIV1.pdf/270

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൮ യൊഹന്നാൻ ൧൨. അ.

<lg n="൪൮">ന്നാൽ ൟ മനുഷ്യൻ അനെകം ലക്ഷ്യങ്ങളെ ചെയ്യുന്നു✱ നാം അ
വനെ ഇപ്രകാരം വിട്ടെച്ചാൽ എല്ലാവരും അവങ്കൽ വിശ്വസിക്കും
വിശെഷിച്ച റൊമക്കാർ വരികയും നമ്മുടെ സ്ഥാനത്തെയും ജാതി</lg><lg n="൪൯">യെയും അപഹരിക്കയും ചെയ്യും✱ എന്നാറ അവരിൽ ഒരുത്തൻ
ആ വൎഷത്തിൽ പ്രധാനാചാൎയ്യനായ കയ്യാഫ അവരൊടു പറഞ്ഞു</lg><lg n="൫൦"> നിങ്ങൾ ഒന്നും അറിയുന്നില്ല✱ ഒരു മനുഷ്യൻ ജനത്തിന്നു വെണ്ടി
മരിക്കയും ജാതി ഒക്കയും നശിക്കാതെ ഇരിക്കയും ചെയ്യുന്നത നമുക്ക</lg><lg n="൫൧"> യൊഗ്യമാകുന്നു എന്ന നിങ്ങൾ വിചാരിക്കുന്നതുമില്ല✱ എന്നാൽ
ഇതിനെ അവൻ താനായിട്ട പറഞ്ഞതല്ല അവൻ ആ വൎഷത്തിൽ
പ്രധാനാചാൎയ്യനാകകൊണ്ട യെശു ആ ജാതിക്ക വെണ്ടി മരിക്കുമെന്ന</lg><lg n="൫൨"> ദീൎഘദൎശനമായിട്ട പറഞ്ഞതത്രെ✱ ആ ജാതിക്ക വെണ്ടി മാത്രവുമല്ല
ഭിന്നപ്പെട്ടിരിക്കുന്നവരായി ദൈവത്തിന്റെ മക്കളായവരെ അവൻ</lg><lg n="൫൩"> ഒന്നായിട്ട കൂട്ടെണ്ടുന്നതിന്നും കൂടയാകുന്നു✱ അപ്പൊൾ ആ ദിവസം</lg><lg n="൫൪"> മുതൽ അവർ അവനെ കൊല്ലുവാനായി കൂടി ആലൊചന ചെയ്തു✱
അതുകൊണ്ട യെശു പിന്നെ യെഹൂദന്മാരുടെ ഇടയിൽ പരസ്യമാ
യി സഞ്ചരിക്കാതെ അവിടെനിന്ന വനത്തിന്ന സമീപത്തുള്ള
ഒരു ദെശത്തിൽ എപ്രായിമെന്ന പറയപ്പെട്ട നഗരത്തിലെക്ക പൊയി</lg><lg n="൫൫"> അവിടെയും തന്റെ ശിഷ്യന്മാരൊടു കൂട പാൎത്തു✱ എന്നാൽ യെ
ഹൂദന്മാരുടെ പെസഹാ സമീപിച്ചിരുന്നു പലരും പെസഹായ്ക്ക മു
തങ്ങളെ ശുദ്ധീകരിക്കെണ്ടുന്നതിന്ന നാട്ടിൽനിന്ന് യെറുശലമി</lg><lg n="൫൬">ലെക്ക പൊയി✱ അപ്പൊൾ അവർ യെശുവിനെ അന്വെഷിച്ച
ദൈവാലയത്തിങ്കൽ നിന്നിട്ട തമ്മിൽ തമ്മിൽ പറഞ്ഞു നിങ്ങൾക്ക
എങ്ങിനെ തൊന്നുന്നു അവൻ പെരുനാളിന്ന വരികയില്ല (എ</lg><lg n="൫൭">ന്നൊ)✱ എന്നാൽ പ്രധാനാചാൎയ്യന്മാരും പറിശന്മാരും തങ്ങൾ അ
വനെ പിടിപ്പാനായിട്ട അവൻ എവിടെ ഇരിക്കുന്നു എന്ന യാ
തൊരുത്തനും അറിഞ്ഞാൽ അറിയിക്കെണമെന്ന ഒരു കല്പന
യെ കൊടുത്തിരുന്നു✱</lg>

൧൨ അദ്ധ്യായം

൧ യെശു തന്റെ പാദങ്ങളെ കഴുകിയ മറിയെക്കായി ഒഴികഴി
വ പറയുന്നത.— ൧൨ അവൻ യെറുശലമിലെക്ക കരെറുന്നത.

<lg n="">അപ്പൊൾ യെശുപെസഹായ്ക്ക ആ ദിവസങ്ങൾ മുമ്പെ ബെതാ
നിയായ്ക്ക വന്നു അവിടെ മരിച്ചിരുന്നവനായി താൻ മരിച്ചവരിൽ</lg><lg n="൨"> നിന്ന ഉയിൎപ്പിച്ചവനായുളള ലാസറസ ഉണ്ടായിരുന്നു✱ അവിടെ
അവർ അവന്ന ഒരു അത്താഴത്തെ ഉണ്ടാക്കി എന്നാറെ മാൎത്ത
ശുശ്രൂഷചെയ്തു എന്നാൽ ലാസറസ അവനൊടു കൂടി ഭക്ഷണത്തി</lg><lg n="൩">ന്നിരുന്നവരിൽ ഒരുത്തനായിരുന്നു✱ അപ്പൊൾ മറിയ വില എ
റിയതായ ഒരു റാത്തൽ നറുദതൈലത്തെ എടുത്തിട്ട യെശുവി
ന്റെ പാദങ്ങളിൽ തെക്കയും തന്റെ തലമുടി കൊണ്ട അവന്റെ പാ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/270&oldid=177174" എന്ന താളിൽനിന്ന് ശേഖരിച്ചത്