താൾ:GaXXXIV1.pdf/260

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൮ യൊഹന്നാൻ ൮. അ.

<lg n="൩൮">നിങ്ങൾ എന്നെ കൊല്ലുവാൻ അന്വേഷിക്കുന്നു✱ ഞാൻ എന്റെ
പിതാവിങ്കൽ കണ്ടിട്ടുള്ളതിനെ പറയുന്നു നിങ്ങളും നിങ്ങളുടെ പിതാ</lg><lg n="൩൯">വിങ്കൽ കണ്ടിട്ടുള്ളതിനെ ചെയ്യുന്നു✱ ഇവർ ഉത്തരമായിട്ട അവ
നൊട പറഞ്ഞു അബ്രഹാം ഞങ്ങളുടെ പിതാവാകുന്നു യെശു അവ
രൊടു പറഞ്ഞു നിങ്ങൾ അബ്രഹാമിന്റെ പുത്രന്മാരായിരുന്നു എ</lg><lg n="൪൦">ങ്കിൽ നിന്നും അബ്രഹാമിന്റെ ക്രിയകളെ ചെയ്യുമായിരുന്നു✱ എ
ന്നാൽ നിങ്ങൾ ഇപ്പൊൾ ഞാൻ ദൈവത്തിങ്കൽനിന്ന കെട്ടിട്ടുള്ള
സത്യത്തെ നിങ്ങളൊട പറഞ്ഞ മനുഷ്യനായ എന്നെ കൊല്ലുവാൻ</lg><lg n="൪൧"> അന്വെഷിക്കുന്നുവല്ലൊ ഇതിനെ അബ്രഹാം ചെയ്തില്ല✱ നിങ്ങൾ
നിങ്ങളുടെ പിതാവിന്റെ ക്രിയകളെ ചെയ്യുന്നു അപ്പൊൾ അവർ അ
വനൊടു പറഞ്ഞു ഞങ്ങൾ വെശ്യാദൊഹത്തിൽനിന്ന ജനിച്ചിട്ടില്ല</lg><lg n="൪൨"> ഒരു പിതാവ ഞങ്ങൾക്കുണ്ട ദൈവം തന്നെ✱ അപ്പൊൾ യെശു അ
വരോടു പറഞ്ഞു ദൈവം നിങ്ങളുടെ പിതാവായിരുന്നു എന്നുവരി
കിൽ നിങ്ങൾ എന്നെ സ്നെഹിക്കുമായിരുന്നു എന്തുകൊണ്ടെന്നാൽ
ഞാൻ ദൈവത്തിങ്കൽനിന്ന പുറപ്പെട്ടു വന്നിരിക്കുന്നു ഞാൻ സ്വന്ത</lg><lg n="൪൩">മായിട്ട വന്നിട്ടുമില്ല എന്നാൽ അവൻ എന്നെ അയച്ചു✱ നിങ്ങൾ എ
ന്തുകൊണ്ട എന്റെ വാക്കിനെ തിരിച്ചറിയാത്തതനിങ്ങൾക്ക എന്റെ</lg><lg n="൪൪"> വചനം കെൾപ്പാൻ കഴിയായ്ക കൊണ്ട ആകുന്നു✱ നിങ്ങൾ പിശാ
ചാകുന്ന (നിങ്ങളുടെ) പിതാവിൽനിന്നാകുന്നു നിങ്ങൾ നിങ്ങളുടെ പി
താവിന്റെ മൊഹങ്ങളെ ചെയ്വാൻ ഇച്ശിക്കയും ചെയ്യുന്നു അവൻ
ആദിയിൽനിന്ന കുലപാതകനും സത്യത്തിൽ നിലനില്ക്കാത്തവനും
ആയി എന്തുകൊണ്ടെന്നാൽ അവങ്കൽ ഒട്ടും സത്യമില്ല അവൻ
അസത്യത്തെ പറയുമ്പൊൾതന്റെ സ്വന്തമുള്ളതിൽനിന്ന പറയു
ന്നു എന്തുകൊണ്ടെന്നാൽ അവൻ അസത്യവാദിയും അതിന്റെ പി</lg><lg n="൪൫">താവും ആകുന്നു✱ എന്നാൽ ഞാൻ സത്യത്തെ പറകകൊണ്ട നിങ്ങൾ</lg><lg n="൪൬"> എന്നെ വിശ്വസിക്കുന്നില്ല✱ നിങ്ങളിൽ ആര എന്നെ പാപത്തെ
കുറിച്ച ബൊധം വരുത്തുന്നു എന്നാൽ ഞാൻ സത്യത്തെ പറയു</lg><lg n="൪൭">ന്നു എങ്കിൽ നിങ്ങൾ എന്തുകൊണ്ട എന്നെ വിശ്വസിക്കാത്തത✱ ദൈ
വത്തിങ്കൽനിന്നുള്ളവൻ ദൈവത്തിന്റെ വചനങ്ങളെ കെൾക്കു
ന്നു ഇത ഹെതുവായിട്ട നിങ്ങൾ ദൈവത്തിങ്കൽ നിന്നല്ലായ്ക കൊ</lg><lg n="൪൮">ണ്ട അവയെ കെൾക്കുന്നില്ല✱ അപ്പൊൾ യെഹൂദന്മാർ ഉത്തരമാ
യിട്ട അവനൊടു പറഞ്ഞു നീ ഒരു ശമറിയക്കാരനാകുന്നു എന്നും ഒ</lg><lg n="൪൯">രു പിശാചുണ്ടന്നും ഞങ്ങൾ നല്ലവണ്ണം പറയുന്നില്ലയൊ✱ യെശു
ഉത്തരമായിട്ട പറഞ്ഞു എനിക്ക പിശാചില്ല ഞാൻ എന്റെ പിതാ
വിനെ ബഹുമാനിക്ക അത്രെ ചെയ്യുന്നത നിങ്ങൾ എന്നെ അവമാനി</lg><lg n="൫൦">ക്കയും ചെയ്യുന്നു✱ എന്നാൽ ഞാൻ എന്റെ മഹത്വത്തെ തന്നെ
അന്വെഷിക്കുന്നില്ല അന്വെഷിക്കയും വിധിക്കയും ചെയ്യുന്നവൻ</lg><lg n="൫൧"> ഒരുത്തനുണ്ട✱ ഞാൻ സത്യമായിട്ട സത്യമായിട്ട നിങ്ങളൊടു പറ
യുന്നു ഒരുത്തൻ എന്റെ വചനത്തെ കൈകൊണ്ടാൽ അവൻ എ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/260&oldid=177164" എന്ന താളിൽനിന്ന് ശേഖരിച്ചത്