താൾ:GaXXXIV1.pdf/283

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊഹന്നാൻ ൧൭. അ. ൧൩൧

<lg n="">ദയവും സന്തൊഷിക്കും നിങ്ങളുടെ സന്തൊഷത്തെ ഒരുത്തനും</lg><lg n="൨൩"> നിങ്ങളിൽനിന്ന അപഹരിക്കയുമില്ല✱ വിശെഷിച്ച ആ ദിവസ
ത്തിങ്കൽ നിങ്ങൾ ഒന്നിനെയും എന്നൊടു ചൊദിക്കയില്ല നി
ങ്ങൾ എന്റെ നാമത്തിൽ പിതാവിനൊട എത കാൎയ്യങ്ങളെ എ
ങ്കിലും യാചിച്ചാൽ അവൻ നിങ്ങൾക്ക തരുമെന്ന ഞാൻ സത്യമാ</lg><lg n="൨൪">യിട്ട സത്യമായിട്ട നിങ്ങളൊടു പറയുന്നു✱ ഇത്രത്തൊളം നിങ്ങൾ
എന്റെ നാമത്തിൽ ഒന്നിനെയും യാചിച്ചിട്ടില്ല യാചിപ്പിൻ എ
ന്നാൽ നിങ്ങളുടെ സന്തൊഷം പരിപൂൎണ്ണമായിരിക്കെണ്ടുന്നതിന നി</lg><lg n="൨൫">ങ്ങൾക്ക ലഭിക്കും✱ ഞാൻ ൟ കാൎയ്യങ്ങളെ ഉപമകളിൽ നിങ്ങളൊ
ടു പറഞ്ഞു എന്നാലും ഞാൻ ഇനി ഉപമകളിൽ ഒന്നിനെയും
നിങ്ങളൊടു പറയാതെ സ്പഷ്ടമായിട്ട പിതാവിനെ കുറിച്ച നിങ്ങളൊ</lg><lg n="൨൬">ട അറിയിക്കുന്ന സമയം വരുന്നു✱ ആ ദിവസത്തിങ്കൽ നിങ്ങൾ
എന്റെ നാമത്തിൽ യാചിക്കും ഞാൻ നിങ്ങൾക്കായ്കൊണ്ട പിതാ</lg><lg n="൨൭">വിനൊട അപെക്ഷിക്കുമെന്ന നിങ്ങളൊടു പറയുന്നതുമില്ല✱ എന്തു
കൊണ്ടെന്നാൽ നിങ്ങൾ എന്നെ സ്നെഹിക്കയും ഞാൻ ദൈവത്തിങ്കൽ
നിന്ന പുറപ്പെട്ടു വന്നു എന്ന വിശ്വസിക്കയും ചെയ്തതുകൊണ്ട പി</lg><lg n="൨൮">താവ താനും നിങ്ങളെ സ്നെഹിക്കുന്നു✱ ഞാൻ പിതാവിങ്കൽ നി
ന്ന പുറപ്പെട്ട ലൊകത്തിലെക്ക വന്നു പിന്നെയും ഞാൻ ലൊകത്തെ</lg><lg n="൨൯"> വിട്ട പിതാവിന്റെ അടുക്കൽ പൊകുന്നു✱ അവന്റെ ശിഷ്യ
ന്മാർ അവനൊടു പറഞ്ഞു കണ്ടാലും ഇപ്പൊൾ നീ ഒരു ഉപമയെ</lg><lg n="൩൦">യും പറയാതെ സ്പഷ്ടമായിട്ടു പറയുന്നു✱ നീ സകല കാൎയ്യങ്ങളെ
യും അറിയുന്നു എന്നും ഒരുത്തനും നിന്നൊട ചൊദിപ്പാൻ നി
നക്ക ആവശ്യമില്ലെന്നും ഇപ്പൊൾ ഞങ്ങൾ അറിയുന്നു ഇതിനാൽ നീ
ദൈവത്തിങ്കൽനിന്ന പുറപ്പെട്ടു വന്നു എന്ന ഞങ്ങൾ വിശ്വസിക്കു</lg><lg n="൩൧">ന്നു✱ യെശു അവരൊട ഉത്തരമായിട്ട പറഞ്ഞു നിങ്ങൾ ഇപ്പൊൾ</lg><lg n="൩൨"> വിശ്വസിക്കുന്നുവൊ✱ കണ്ടാലും നിങ്ങൾ ഒരൊരുത്തൻ അവന
വന്റെ സ്ഥലത്തെക്ക ഭിന്നപ്പെടുകയും എന്നെ എകനായി വിടുക
യും ചെയ്യുന്ന സമയം വരുന്നു ഇപ്പൊൾ വന്നിരിക്കുന്നു എന്നാലും
ഞാൻ എകനായിരിക്കുന്നില്ല അത എന്തുകൊണ്ടെന്നാൽ പിതാവ</lg><lg n="൩൩"> എന്നൊടു കൂട ഉണ്ട✱ എന്നിൽ നിങ്ങൾക്ക സമാധാനം ഉണ്ടാകെ
ണ്ടുന്നതിന്ന ഞാൻ ൟ കാൎയ്യങ്ങളെ നിങ്ങളൊടു പറഞ്ഞു ലൊകത്തിൽ
നിങ്ങൾക്ക ഉപദ്രവം ഉണ്ടാകും എങ്കിലും ധൈൎയ്യമായിരിപ്പിൻ ഞാൻ
ലൊകത്തെ ജയിച്ചു✱</lg>

൧൭ അദ്ധ്യായം

൧ ക്രിസ്തു തന്നെ മഹത്വപ്പെടുത്തണമെന്നും.— ൬ തന്റെ അപ്പൊ
സ്തൊലന്മാരെ ഒരുമയിലും സത്യത്തിലും കാത്തു രക്ഷിക്കെണ
മെന്നും തന്റെ പിതാവിനൊട പ്രാൎത്ഥിക്കുന്നത.

യെശു ൟ കാൎയ്യങ്ങളെ പറഞ്ഞു പിന്നെ തന്റെ കണ്ണുകളെ


R

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/283&oldid=177187" എന്ന താളിൽനിന്ന് ശേഖരിച്ചത്