താൾ:GaXXXIV1.pdf/290

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൮ യൊഹന്നാൻ ൧൯. അ.

<lg n="">ലാത്തൊസ ൟ വചനത്തെ കെട്ടപ്പൊൾ യെശുവിനെ പുറത്ത
കൊണ്ടു വന്ന കല്ലു കൊണ്ട കെട്ടപ്പെട്ട സ്ഥലമെന്നും എബ്രായ ഭാഷ
യിൽ ഗാബ്ബത്താ എന്നും പറയപ്പെടുന്ന സ്ഥലത്ത ന്യായാസന</lg><lg n="൧൪">ത്തിങ്കൽ ഇരുന്നു✱ എന്നാൽ പെസഹായ്ക്ക പ്രാരംഭവും എകദെ
ശം ആറ മണിനെരവും ആയിരുന്നു വിശെഷിച്ച അവൻ യെഹൂദ</lg><lg n="൧൫">ന്മാരോട പറയുന്നു നിങ്ങളുടെ രാജാവ ഇത✱ എന്നാറെ (അവനെ) നീക്കിക്കളക (അവനെ) നീക്കിക്കളക അവനെ കുരിശിങ്കൽ തറെക്ക
എന്ന അവർ ഉറക്കെ വിളിച്ചു പീലാത്തൊസ അവരൊട പറയുന്നു
ഞാൻ നിങ്ങളുടെ രാജാവിനെ കുരിശിങ്കൽ തറെക്കെണമൊ പ്ര
ധാനാചാൎയ്യന്മാർ ഉത്തരമായിട്ട പറഞ്ഞു കെസർ അല്ലാതെ ഞ</lg><lg n="൧൬">ങ്ങൾക്ക ഒരു രാജാവില്ല✱ ആകയാൽ അപ്പൊൾ കുരിശിങ്കൽ തറെ
ക്കപ്പെടുവാനായിട്ട അവനെ അവൻ അവൎക്ക എല്പിച്ചു എന്നാറെ
അവർ യെശുവിനെ പിടിച്ചു കൊണ്ടുപൊയി✱ വിശെഷിച്ചും</lg><lg n="൧൭"> അവൻ തന്റെ കുരിശിനെ വഹിച്ചുകൊണ്ട എബ്രായി ഭാഷയിൽ
ഗോൽഗൊത്താ എന്ന പറയപ്പെടുന്ന തലയൊടിടമെന്ന പെരു</lg><lg n="൧൮">ള്ള സ്ഥലത്തിന്ന പുറപ്പെട്ടു പൊയി✱ അവിടെ അവർ അവ
നെയും അവനൊടു കൂട മറ്റ രണ്ടാളുകളെയും കുരിശിൽ തറച്ചു ഒ
രൊരുത്തനെ ഓരൊഭാഗത്തായിട്ടും യെശുവിനെ നടുവിലായിട്ടും
ആകുന്നു</lg>

<lg n="൧൯">എന്നാൽ പിലാത്തൊസ ഒരു സ്ഥാനപെർ എഴുതി കുരിശിന്റെ
മീതെ പതിച്ചു യെഹൂദന്മാരുടെ രാജാവാകുന്ന നസറായക്കാരനായ</lg><lg n="൨൦"> യെശു എന്ന എഴുതപ്പെട്ടിരുന്നു✱ ആകയാൽ യെശു കുരിശിങ്കൽ
തറെക്കപ്പെട്ട സ്ഥലം നഗരത്തിന്ന സമിപമായിരുന്നതുകൊണ്ട
യെഹൂദന്മാരിൽ പലരും ൟ സ്ഥാനപെരിനെ വായിച്ചു അത എ</lg><lg n="൨൧">ബ്രായിലും ഗ്രെക്കിലും ലത്തിനിലും എഴുതപ്പെട്ടിരുന്നു✱ അപ്പൊൾ
യെഹൂദന്മാരുടെ പ്രധാനാചാൎയ്യന്മാർ പീലാത്തോസിനൊടു പറ
ഞ്ഞു യെഹൂദന്മാരുടെ രാജാവ എന്ന അല്ല ഞാൻ യെഹൂദന്മാരുടെ</lg><lg n="൨൨"> രാജാവാകുന്നു എന്ന അവൻ പറഞ്ഞ പ്രകാരം തന്നെ എഴുതുക✱
പീലാത്തൊസ ഉത്തരമായിട്ട പറഞ്ഞു ഞാൻ എഴുതിയതിനെ എ</lg><lg n="൨൩">ഴുതി✱ പിന്നെ ആയുധക്കാർ തങ്ങൾ യെശുവിനെ കുരിശിങ്കൽ ത
റച്ചതിന്റെ ശെഷം അവന്റെ വസ്ത്രങ്ങളെ എടുത്ത ഒരൊരു ആ
യുധക്കാരന്ന ഒരൊരൊ ഭാഗമായി നാലു ഭാഗങ്ങളാക്കി അപ്രകാരം
തന്നെ (അവന്റെ) അങ്കിയെയും (എടുത്തു ) എന്നാൽ അങ്കി തൈപ്പു</lg><lg n="൨൪"> കൂടാതെ മെലിൽ നിന്ന തുടങ്ങി മുഴവൻ നെയ്യപ്പെട്ടിരുന്നു✱ അതു
കൊണ്ട അവർ തമ്മിൽ തമ്മിൽ പറഞ്ഞു നാം അതിനെ കീറരുത
ആൎക്ക വരുമെന്ന അതിന്നായ്കൊണ്ട ചീട്ടിടെണം അവർ എ
ന്റെ വസ്ത്രങ്ങളെ തങ്ങളുടെ ഇടയിൽ ഭാഗിക്കയും എന്റെ കുപ്പാ
യത്തിന്നായ്കൊണ്ട ചീട്ടിടുകയും ചെയ്തു എന്ന പറയുന്ന വെദ
വാക്യം നിവൃത്തിയാകെണ്ടുന്നതിന്നായിരുന്നു ഇതുകൊണ്ട ആയുധ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/290&oldid=177194" എന്ന താളിൽനിന്ന് ശേഖരിച്ചത്