താൾ:GaXXXIV1.pdf/274

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൨ യൊഹന്നാൻ ൧൩. അ.

<lg n="">അയച്ചിട്ടുള്ള പിതാവായവൻ അത്രെ ഞാൻ ഇന്നത പറയെണ
മെന്നും ഇന്നത സംസാരിക്കണമെന്നും എനിക്ക കല്പനയെ തന്നി</lg><lg n="൫൦">രിക്കുന്നത✱ അവന്റെ കല്പന നിത്യജീവനാകുന്നു എന്നും ഞാൻ
അറിയുന്നു അതുകൊണ്ട ഞാൻ സംസാരിക്കുന്ന കാൎയ്യങ്ങളെ പിതാ
വ എന്നൊട പറഞ്ഞപ്രകാരം തന്നെ ഞാൻ സംസാരിക്കുന്നു✱</lg>

൧൩ അദ്ധ്യായം

൧ യെശു തന്റെ ശിഷ്യന്മാരുടെ കാലുകളെ കഴകുകയും വിന
യത്തിന്നായിട്ടും സ്നെഹത്തിന്നായിട്ടും അവൎക്ക ബുദ്ധി ഉപ
ദെശിക്കയും ചെയ്യുന്നത.— ൩൬ അവൻ പത്രൊസ നിഷെധി
ക്കുന്നതിനെ അവന്ന മുൻ ഓൎമ്മപ്പെടുത്തുന്നത.

<lg n="">പിന്നെ പെസഹാ എന്ന പെരുനാൾക്ക മുമ്പെ യെശു ഇഹലൊ
കത്തെ വിട്ട പിതാവിന്റെ അടുക്കൽ പൊകെണ്ടുന്നതിന്ന തന്റെ
സമയം വന്നു എന്ന അറിഞ്ഞിട്ട താൻ ലൊകത്തിലുള്ളവരായി ത
നിക്ക സ്വന്തമുള്ളവരെ സ്നെഹിക്കകൊണ്ട അവരെ അവസാനത്തൊ</lg><lg n="൨">ളം സ്നെഹിച്ചു✱ പിന്നെ അത്താഴം കഴിഞ്ഞ ശെഷം പിശാച അ
പ്പൊൾ തന്നെ ശീമൊന്റെ പുത്രനായ യെഹൂദഇസ്കറിയൊത്തി
ന്റെ ഹൃദയത്തിൽ അവനെ കാണിച്ചു കൊടുപ്പാനായിട്ട തൊ</lg><lg n="൩">ന്നിച്ചിരിക്കകൊണ്ട✱ യെശു പിതാവ സകലത്തെയും തന്റെ കൈ
കളിൽ തന്നു എന്നും താൻ ദൈവത്തിങ്കൽനിന്ന പുറപ്പെട്ടു വന്നു
എന്നും ദൈവത്തിന്റെ അടുക്കൽ പൊകുന്നു എന്നും അറിഞ്ഞിട്ട✱</lg><lg n="൪"> അവൻ അത്താഴത്തിൽ നിന്ന എഴുനീറ്റ തന്റെ വസ്ത്രങ്ങളെ ഊ
രി വെക്കയും ഒരു ശീലയെ എടുത്തിട്ട അരയിൽ കെട്ടികൊൾ</lg><lg n="൫">കയും ചെയ്തു✱ പിന്നെ അവൻ ഒരു പാത്രത്തിൽ വെള്ളം
ഒഴിച്ചു ശിഷ്യന്മാരുടെ പാദങ്ങളെ കഴുകുവാനും താൻ അരയിൽ
കെട്ടപ്പെട്ടിരുന്ന ശീലകൊണ്ട തുവൎത്തുവാനും ആരംഭിക്കയും ചെ</lg><lg n="൬">യ്തു✱ അപ്പൊൾ അവൻ ശിമൊൻ പത്രൊസിന്റെ അടുക്കൽ വ
രുന്നു എന്നാറെ പത്രൊസ അവനൊട പറഞ്ഞു കൎത്താവെ നീ</lg><lg n="൭"> എന്റെ പാദങ്ങളെ കഴുകുന്നുവൊ✱ യെശു ഉത്തരമായിട്ട അവ
നൊട പറഞ്ഞു ഞാൻ ചെയ്യുന്നത ഇന്നതെന്ന നീ ഇപ്പൊൾ അ</lg><lg n="൮">റിയുന്നില്ല നീ പിന്നെ അറിയും താനും✱ പത്രൊസ അവനൊടു
പറയുന്നു നീ ഒരുനാളും എന്റെ പാദങ്ങളെ കഴകെണ്ട യെശു
അവനൊട ഉത്തരമായിട്ട പറഞ്ഞു ഞാൻ നിന്നെ കഴുകുന്നില്ല</lg><lg n="൯"> എങ്കിൽ നിനക്ക എന്നൊടു കൂട ഒരു ഭാഗമില്ല✱ ശിമൊൻപത്രൊ
സ അവനൊടു പറയുന്നു കൎത്താവെ എന്റെ പാദങ്ങളെ മാത്രമല്ല</lg><lg n="൧൦"> (എന്റെ) കൈകളയും (എന്റെ) തലയെയും കൂട✱ യെശു അവ
നൊടു പറയുന്നു കഴുകപ്പെട്ടിരിക്കുന്നവന്ന പാദങ്ങളെ മാത്രമല്ലാ
തെ കഴകുവാൻ ആവശ്യമില്ല അവൻ മുഴവനും ശുദ്ധിയുള്ളവനത്രെ
യാകുന്നത നിങ്ങളും ശുദ്ധിയുള്ളവരാകുന്നു എല്ലാവരുമല്ല താനും✱</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/274&oldid=177178" എന്ന താളിൽനിന്ന് ശേഖരിച്ചത്