താൾ:GaXXXIV1.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൪ യൊഹന്നാൻ ൫. അ.

<lg n="൫൨">റിയിച്ചു✱ അപ്പൊൾ അവൻ അവരൊടു എത മണിനെരത്തിൽ
അവന്ന സൗഖ്യമുണ്ടായി തുടങ്ങി എന്ന ചൊദിച്ചു എന്നാറെ അവർ
അവനൊടു പറഞ്ഞു ഇന്നലെ എഴാം മണിനെരത്തെ ജ്വരം അവ</lg><lg n="൫൩">നെ വിട്ടുമാറി✱ അപ്പൊൾ നിന്റെ പുത്രൻ ജീവിക്കുന്നു എന്നയെ
ശു തന്നൊടു പറഞ്ഞിട്ടുള്ള ആ മണിനെരം തന്നെ ആയിരുന്നു
എന്ന പിതാവ അറിഞ്ഞു അവനും അവന്റെ കുഡുംബമൊക്കയും</lg><lg n="൫൪"> വിശ്വസിക്കയും ചെയ്തു✱ ഇത യെശു താൻ യെഹൂദിയായിൽ നി
ന്ന ഗലിലെയായിലെക്ക വന്നപ്പൊൾ പിന്നെയും ചെയ്ത രണ്ടാം ല
ക്ഷ്യമാകുന്നു✱</lg>

൫ അദ്ധ്യായം

൧ മുപ്പത്തെട്ടു സംവത്സരമായി രൊഗപ്പെട്ടിരുന്നവനെ യെശു
ശാബത ദിവസത്തിൽ സൌഖപ്പെടുത്തുന്നത.— ൧൦ യെഹൂ
ദന്മാർ അതിന്ന ദുസ്തൎക്കും പറകയും അവനെ പീഡിപ്പിക്ക
യും ചെയ്യുന്നത.

<lg n="">ഇവയുടെ ശെഷം യെഹൂദന്മാരുടെ ഒരു പെരുനാൾ ഉണ്ടാ
യിരുന്നു അപ്പൊൾ യെശു യെറുശലമിലെക്ക പുറപ്പെട്ടു പൊയി✱</lg><lg n="൨"> എന്നാൽ യെറുശലമിൽ ആട്ടിൻപട്ടിയുടെ അരികെ എബ്രായ ഭാ
ഷയിൽ ബെതെസദാ എന്ന പറയപ്പെടുന്ന ഒരു കുളമുണ്ട അതി</lg><lg n="൩">ന്ന അഞ്ച മണ്ഡപങ്ങളുണ്ട✱ ഇവയിൽ രൊഗികളായും കുരുടന്മാ
രായും മുടന്തന്മാരായും ശൊഷിച്ചവരായമുള്ളവരുടെ ഒരു വള
രെ പുരുഷാരം ജലചലനത്തിന്നായിട്ട കാത്തുകൊണ്ട കിടന്നിരു</lg><lg n="൪">ന്നു✱ എന്തെന്നാൽ ചില സമയത്ത ഒരു ദൈവതൻ കുള
ത്തിൽ ഇറങ്ങി വെള്ളത്തെ കലക്കുമാറായിരുന്നു അപ്പൊൾ ജല
ചലനത്തിന്റെശെഷം യാതൊരുത്തനും അതിലെക്ക മുമ്പെ ഇറ
ങ്ങിയൊ അവൻ യാതൊരു വ്യാധിയാൽ ബാധിക്കപ്പെട്ടിരുന്നാ</lg><lg n="൫">ലും അവൻ സൌഖ്യവാനായിതീൎന്നിരുന്നു✱ വിശെഷിച്ചും അവിടെ
മുപ്പത്തെട്ടു സംവത്സരം വ്യാധിക്കാരനായൊരു മനുഷ്യനുണ്ടായിരു</lg><lg n="൬">ന്നു✱ യെശു അവൻ കിടക്കുന്നതിനെ കാണുകകൊണ്ടും അവൻ
ഇപ്രകാരം ഇരുന്നത എറിയ കാലമായി എന്ന അറിക കൊണ്ടും
അവനൊട പറയുന്നു നീ സ്വസ്ഥനായി തീരുവാൻ നിനക്ക മനസ്സു</lg><lg n="൭">ണ്ടൊ✱ വ്യാധിക്കാരൻ അവനൊട ഉത്തരമായിട്ടപറഞ്ഞു കൎത്താവെ
വെള്ളം കലക്കപ്പെടുമ്പോൾ എന്ന കുളത്തിൽ കൊണ്ടുപൊയാ
ക്കുവാൻ എനിക്ക ആരുമില്ല എന്നാൽ ഞാൻ പൊകുമ്പോൾ തന്നെ</lg><lg n="൮"> മറ്റൊരുത്തൻ എനിക്ക മുമ്പെ ഇറങ്ങുന്നു✱ യെശു അവനൊട
പറയുന്നു നീ എഴുനീറ്റ നിന്റെ കിടക്കയെ എടുക്കയും നടക്കയും</lg><lg n="൯"> ചെയ്ക✱ ഉടനെ ആ മനുഷ്യൻ സ്വസ്ഥനായി തീൎന്നു അവൻ ത
ന്റെ കിടക്കയെ എടുത്ത നടക്കയും ചെയ്തു എന്നാൽ ആ ദിവസം</lg><lg n="൧൦"> ശാബതായിരുന്നു✱ അതുകൊണ്ട യെഹൂദന്മാർ സൗഖ്യമാക്കപ്പെട്ട</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/246&oldid=177150" എന്ന താളിൽനിന്ന് ശേഖരിച്ചത്