താൾ:GaXXXIV1.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൨ യൊഹന്നാൻ ൭. അ.

<lg n="൭൧">ലും നിങ്ങളിൽ ഒരുത്തൻ ഒരു പിശാചാകുന്നു✱ അവൻ ശിമോന്റെ
പുത്രനായ യെഹൂദ ഈസ്കറിയൊത്ത എന്നവനെ കുറിച്ച പറഞ്ഞു
എന്തെന്നാൽ പന്ത്രണ്ടു ആളുകളിൽ ഒരുത്തനായ ഇവൻ അവ
നെ കാണിച്ചു കൊടുപ്പാനുള്ളവനായിരുന്നു✱</lg>

൭ അദ്ധ്യായം

൧ യെശു തന്റെ ബന്ധുക്കളെ ആക്ഷെപിച്ചു പറകയും.— ൧൦
കൂടാരപ്പെരുനാളിന്ന ചെല്ലുകയും.— ൧൪ ദൈവാലയത്തിൽ
ഉപദെശിക്കയും ചെയ്യുന്നത.— ൪൦ ക്രിസ്തുവിനെ കുറിച്ച പല
അഭിപ്രായങ്ങൾ.— ൪൫ പറിശന്മാർ തങ്ങളുടെ ഉദ്യൊഗസ്ഥ
ന്മാരൊടും നിക്കൊദീമുസിനൊടും കൊപപ്പെടുന്നത.

<lg n="">പിന്നെ ൟ കാൎയ്യങ്ങളുടെ ശെഷം യെശു ഗലിലെയായിൽ സ
ഞ്ചരിച്ചു എന്തെന്നാൽ യഹൂദന്മാർ അവനെ കൊല്ലുവാൻ അ
ന്വെഷിച്ചതുകൊണ്ട യെഹൂദിയായിൽ സഞ്ചരിപ്പാൻ അവന മന</lg><lg n="൨">സ്സായില്ല✱ അന്ന യെഹൂദന്മാരുടെ കൂടാരപ്പെരുനാൾ സമീപിച്ചി</lg><lg n="൩">രുന്നു✱ അതുകൊണ്ട അവന്റെ സഹൊദരന്മാർ അവനൊട പറ
ഞ്ഞു നിന്റെ ശിഷ്യന്മാരും കൂടി നീ ചെയ്യുന്ന പ്രവൃത്തികളെ കാ
ണെണ്ടുന്നതിന്ന ഇവിടെനിന്ന പുറപ്പെട്ട യെഹൂദിയായിലെക്ക</lg><lg n="൪"> പൊക✱ എന്തുകൊണ്ടെന്നാൽ ഒരുത്തനും രഹസ്യത്തിങ്കൽ ഒരു
കാൎയ്യത്തെ യും ചെയ്കയും താൻ തന്നെ പ്രസിദ്ധമായിരിപ്പാൻ അ
ന്വെഷിക്കയും ചെയ്യുന്നില്ല നീ ൟ കാൎയ്യങ്ങളെ ചെയ്യുന്നു എങ്കിൽ</lg><lg n="൫"> നിന്നെ നീ ലൊകത്തിന്ന പ്രകാശിപ്പിക്ക✱ എന്തെന്നാൽ അവ</lg><lg n="൬">ന്റെ സഹൊദരന്മാരും അവങ്കൽ വിശ്വസിച്ചില്ല✱ അപ്പൊൾ
യെശു അവരൊടു പറഞ്ഞു എന്റെ സമയം ഇനിയും വന്നിട്ടില്ല
നിങ്ങളുടെ സമയം എല്ലായ്പൊഴും ഒരുങ്ങിയിരിക്കുന്നു താനും✱</lg><lg n="൭"> ലൊകത്തിന്ന നിങ്ങളെ ദ്വെഷിപ്പാൻ കഴികയില്ല എന്നാൽ അതി
ന്റെ പ്രവൃത്തികൾ ദൊഷമുള്ളവയാകുന്നു എന്ന ഞാൻ അതി
നെ കുറിച്ച സാക്ഷിപ്പെടുത്തുന്നതുകൊണ്ട അത എന്നെ ദ്വെഷിക്കു</lg><lg n="൮">ന്നു✱ നിങ്ങൾ ൟ പെരുനാളിന്ന പുറപ്പെട്ടു പൊകുവിൻ എന്റെ
സമയം ഇനിയും നിവൃത്തി വന്നിട്ടില്ലായ്ക കൊണ്ട ഞാൻ ൟ പെ</lg><lg n="൯">രുനാളിന്ന ഇപ്പൊൾ പുറപ്പെട്ടു പൊകുന്നില്ല✱ ൟ കാൎയ്യങ്ങളെ</lg><lg n="൧൦"> അവരൊട പറഞ്ഞിട്ട അവൻ ഗലിലെയായിൽ തന്നെ പാൎത്തു✱
എന്നാൽ അവന്റെസഹൊദരന്മാർ പുറപ്പെട്ടു പോയതിന്റെ
ശെഷം അവനും പരസ്യമായിട്ടല്ല രഹസ്യമായിട്ടു എന്നപോലെ</lg><lg n="൧൧"> പെരുനാളിന്ന പുറപ്പെട്ടു പൊയി✱ അപ്പൊൾ യെഹൂദന്മാർ പെ
രുനാളിൽ അവനെ അന്വെഷിച്ചു അവൻ എവിടെ ആകുന്നു എ</lg><lg n="൧൨">ന്നും പറഞ്ഞു✱ അവനെ കുറിച്ച വളര പിറുപിറുപ്പും ജനങ്ങളുടെ
ഇടയിൽ ഉണ്ടായി എന്തെന്നാൽ ചിലർ അവൻ നല്ലവനാകുന്നു
എന്ന പറഞ്ഞു മറ്റു ചിലർ അപ്രകാരം അല്ല അവൻ ജനത്തെ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/254&oldid=177158" എന്ന താളിൽനിന്ന് ശേഖരിച്ചത്