താൾ:GaXXXIV1.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൦ യൊഹന്നാൻ ൬. അ.

<lg n="൩൮">ലും തള്ളിക്കളകയില്ല✱ അതെന്തുകൊണ്ടെന്നാൽ ഞാൻ സ്വൎഗ്ഗത്തിൽ
നിന്ന ഇറങ്ങിവന്നത എന്റെ ഇഷ്ടത്തെ ചെയ്വാനായിട്ടല്ല എന്നെ</lg><lg n="൩൯"> അയച്ചവന്റെ ഇഷ്ടം ചെയ്യാനായിട്ടത്രെ✱ എന്നാൽ അവൻ
എനിക്ക തന്നിട്ടുള്ളതിൽ എല്ലാറ്റിൽനിന്നും ഒന്നിനെയും ഞാൻ
നഷ്ടമാക്കാതെ ഒടുക്കത്തെ ദിവസത്തിങ്കൽ അതിനെ ഉയിൎത്തെഴു
നില്പിക്കെണമെന്നുള്ളത എന്നെ അയച്ചിട്ടുള്ള പിതാവിന്റെ ഇഷ്ട</lg><lg n="൪൦">മാകുന്നു✱ പുത്രനെ കാണുകയും അവങ്കൽ വിശ്വസിക്കയും ചെയ്യു
ന്നവന എല്ലാം നിത്യജീവൻ ഉണ്ടാകെണമെന്നുള്ളത എന്നെ അ
യച്ചിട്ടുള്ളവന്റെ ഇഷ്ടമാകുന്നു ഞാൻ ഒടുക്കത്തെ ദിവസത്തിങ്കൽ
അവനെ ഉയിൎത്തെഴുനീല്പിക്കയും ചെയ്യും✱</lg>

<lg n="൪൧">അപ്പൊൾ ഞാൻ സ്വൎഗ്ഗത്തിങ്കൽനിന്ന ഇറങ്ങിവന്നിട്ടുള്ള അപ്പ
മാകുന്നു എന്ന അവൻ പറഞ്ഞതുകൊണ്ട യെഹൂദന്മാർ അവനെ</lg><lg n="൪൨">കുറിച്ച പിറുപിറുത്തു പറഞ്ഞു✱ ഇവൻ യൊസെഫിന്റെ പുത്ര
നായ യെശുവല്ലയൊ അവന്റെ പിതാവിനെയും മാതാവിനെയും
നാം അറിയുന്നുവല്ലൊ അതുകൊണ്ട ഇവൻ ഞാൻ സ്വൎഗ്ഗത്തിങ്കൽ</lg><lg n="൪൩"> നിന്ന ഇറങ്ങി വന്നു എന്ന പറയുന്നത എങ്ങിനെ✱ അതുകൊണ്ട
യെശു ഉത്തരമായിട്ട അവരൊട പറഞ്ഞു നിങ്ങൾ തമ്മിൽ തമ്മിൽ</lg><lg n="൪൪"> പിറുപിറുക്കരുത✱ എന്നെ അയച്ചിട്ടുള്ള പിതാവ അവനെ ആക
ൎഷിക്കുന്നില്ല എങ്കിൽ ആൎക്കും എന്റെ അടുക്കൽ വരുവാൻ കഴി
കയില്ല ഞാൻ ഒടുക്കത്തെ ദിവസത്തിങ്കൽ അവനെ ഉയിൎത്തെഴു</lg><lg n="൪൫">നീല്പിക്കയും ചെയ്യും✱ എല്ലാവരും ദൈവത്താൽ ഉപദെശിക്കപ്പെ
ട്ടവരുമാകും എന്ന ദിൎഘദൎശകളിൽ എഴുതിയിരിക്കുന്നു അതുകൊ
ണ്ട പിതാവിങ്കൽ നിന്ന കെൾക്കയും പഠിക്കയും ചെയ്തവനെല്ലാം എ</lg><lg n="൪൬">ന്റെ അടുക്കൽ വരുന്നു✱ ദൈവത്തിങ്കൽനിന്നുള്ളവനല്ലാതെ ഒ
രുത്തനും പിതാവിനെ കണ്ടു എന്ന അല്ല അവൻ പിതാവിനെ</lg><lg n="൪൭"> കണ്ടു✱ ഞാൻ സത്യമായിട്ട സത്യമായിട്ട നിങ്ങളൊട പറയുന്നു എ</lg><lg n="൪൮">ങ്കൽ വിശ്വസിക്കുന്നവന നിത്യജീവനുണ്ട✱ ഞാൻ ജിവന്റെ അ</lg><lg n="൪൯">പ്പമാകുന്നു✱ നിങ്ങളു ടെ പിതാക്കന്മാർ വനത്തിങ്കൽ മന്നായെ ഭ</lg><lg n="൫൦">ക്ഷിച്ചു മരിക്കയും ചെയ്തു✱ അതിങ്കൽനിന്ന ഒരുത്തൻ ഭക്ഷിക്ക
യും മരിക്കാതെ ഇരിക്കയും ചെയ്യെണ്ടുന്നതിന്ന ഇത സ്വൎഗ്ഗത്തിങ്കൽ</lg><lg n="൫൧"> നിന്ന ഇറങ്ങിവന്നിട്ടുള്ള അപ്പമാകുന്നു✱ ഞാൻ സ്വൎഗ്ഗത്തിങ്കൽനി
ന്ന ഇറങ്ങിവന്ന ജീവനായുള്ള അപ്പമാകുന്നു ഒരുത്തൻ ൟ അ
പ്പത്തിൽ നിന്ന ഭക്ഷിച്ചാൽ അവൻ എന്നെക്കും ജീവിക്കും വി
ശെഷിച്ചും ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പം എന്റെ മാംസമാ
കുന്നു അതിനെ ഞാൻ ലൊകത്തിന്റെ ജീവന്ന വെണ്ടി കൊടു</lg><lg n="൫൨">ക്കും✱ അതുകൊണ്ട യെഹൂദന്മാർ തമ്മിൽ തമ്മിൽ വിവാദിച്ച പറ
ഞ്ഞു ഇവന എങ്ങിനെ നമുക്ക തന്റെ മാംസത്തെ ഭക്ഷിപ്പാനായിട്ട</lg><lg n="൫൩"> തരുവാൻ കഴിയും✱ അപ്പൊൾ യെശു അവരൊട പറഞ്ഞു ഞാൻ
സത്യമായിട്ട സത്യമായിട്ട നിങ്ങളൊടു പറയുന്നു നിങ്ങൾ മനുഷ്യ</lg>

"https://ml.wikisource.org/w/index.php?title=താൾ:GaXXXIV1.pdf/252&oldid=177156" എന്ന താളിൽനിന്ന് ശേഖരിച്ചത്